Friday, April 3, 2020

ഇതിനെ നാശമായി കാണരുത്. ഇതില്‍ നന്മയുണ്ട്.!


ഇതിനെ നാശമായി കാണരുത്. 
ഇതില്‍ നന്മയുണ്ട്. 
ഡോ. റസിയ്യുല്‍ ഇസ് ലാം നദ് വി 
(സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഹിന്ദ്) 
https://swahabainfo.blogspot.com/2020/04/blog-post_67.html?spref=tw 

പ്രവാചക യുഗത്തിലെ ബനുല്‍ മുസ്തലഖ് എന്ന യുദ്ധ യാത്രയ്ക്കിടയില്‍ ഒരു സംഭവം നടന്നു. മടക്കയാത്രയില്‍ വിശ്വനായകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വ) യുടെ സഹധര്‍മ്മിണി ആഇശ ബീവി (റ) ഒരു മാനുഷിക ആവശ്യം കാരണം സംഘത്തില്‍ നിന്നും പിന്നിലായിപ്പോയി. സംഘത്തിന്‍റെ പിന്നിലുള്ള കാര്യം നോക്കുന്നതിന് ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട ഒരു വ്യക്തി അവര്‍ വഴിയിലിരിക്കുന്നത് കണ്ട് അദ്ദേഹത്തിന്‍റെ ഒട്ടകത്തില്‍ കയറ്റുകയും സ്വയം നടക്കുകയും ചെയ്തുകൊണ്ട് സംഘത്തിലേക്ക് എത്തിച്ചേര്‍ന്നു. ഈ സംഭവത്തില്‍ അസാധാരണമായ ഒന്നുമില്ലായിരുന്നു. പക്ഷെ, പ്രശ്നങ്ങളുണ്ടാക്കാന്‍ കാത്തിരുന്നവര്‍ ധാന്യത്തെ പര്‍വ്വതമാക്കി. മുസ്ലിം നായകനെയും കുടുംബത്തെയും മുസ്ലിംകളെയും നാണം കെടുത്തുന്നതിന് പലതരം ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യാജപ്രചരണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ട് അന്തരീക്ഷം മുഴുവന്‍ ഇളക്കി മറിച്ചു. ഈ സന്ദര്‍ഭത്തില്‍ സൂറത്തുന്നൂറിലെ 11 മുതല്‍ 26 വരെയുള്ള വചനങ്ങള്‍ അവതരിക്കുകയും ഈ സംഭവത്തെ കുറിച്ച് വളരെ സമ്പൂര്‍ണ്ണമായ നിലയില്‍ പ്രതികരിക്കുകയും ചെയ്തു. ഈ സംഭവം അടിസ്ഥാന രഹിതവും വ്യക്തമായ അപരാധവുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അല്ലാഹു അറിയിച്ചു: ഈ പ്രചണ്ഡ പ്രചാരണങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവരുടെതായ പാപമുണ്ട്. ഇതില്‍ മുഖ്യപങ്ക് വഹിച്ചയാള്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ട്.! കൂട്ടത്തില്‍ മുസ്ലിംകളോട് ഉണര്‍ത്തി: ഈ സംഭവം നിങ്ങളുടെ വിഷയത്തില്‍ നാശമാണെന്ന് വിചാരിക്കരുത്. മറിച്ച് ഇതില്‍ നിങ്ങള്‍ക്ക് വലിയ നന്മയുണ്ട്.!! തുടര്‍ന്നുള്ള അവസ്ഥകളിലൂടെ ഈ സംഭവത്തില്‍ ധാരാളം നന്മകളുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. മുസ്ലിംകള്‍ക്ക് ശത്രുക്കളുടെ ഗൂഢാലോചനകളും ചരടുവലികളും തിരിച്ചറിയാന്‍ സാധിച്ചു. അവര്‍ക്കിടയില്‍ കൂടുതല്‍ ഐക്യവും ബോധവും ഉണ്ടായിത്തീര്‍ന്നു. 
ലോകം മുഴുവന്‍ നന്മയുടെ പ്രചാരണത്തിന് വേണ്ടി നിശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തബ് ലീഗ് പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമായ നിസാമുദ്ദീനിലെ മര്‍ക്കസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ഭൂകമ്പത്തില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ ഈ നിരൂപണങ്ങള്‍ പൂര്‍ണ്ണമായും പുലര്‍ന്നുവെന്ന് കാണാന്‍ കഴിയും. ഭരണകൂടവും നിയമപാലകരും വര്‍ഗ്ഗീയ വാദികളും വെറുപ്പുമായി നടക്കുന്ന സംഘങ്ങളും എല്ലാവരുടെയും മൂടുപടം അഴിഞ്ഞു വീണു. അവരുടെ വൈരുദ്ധ്യങ്ങളും അതിനിടയിലുള്ള ഏക ലക്ഷ്യവും പുറത്ത് വന്നു. മുഴുവന്‍ നാശങ്ങളുടെയും അടിവേരായി മാറിയ രാജ്യത്തെ മീഡിയകള്‍ തുടര്‍ച്ചയായി വിഷം ഛര്‍ദ്ദിക്കുകയും മുസ്ലിംകളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ അമ്പരന്ന് നില്‍ക്കുന്ന മുസ്ലിംകള്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ അദൃശ്യമായ ഈ വചനങ്ങളുടെ സന്ദേശങ്ങള്‍ പ്രവാചക യുഗത്തിലെ ജനങ്ങള്‍ കേട്ടുമനസ്സിലാക്കിയത് പോലെ കേള്‍ക്കുകയും ഗ്രഹിക്കുകയും പ്രവര്‍ത്തിക്കേണ്ടതുമായിട്ടുണ്ട്. 
ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന തബ് ലീഗ് പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രം എല്ലാവര്‍ക്കും അറിയാവുന്ന ഒരു സ്ഥലമാണ്. സദാസമയവും അവിടെ നൂറ് കണക്കിന് ജനങ്ങള്‍ ഉണ്ടാകാറുണ്ട്. ദിവസവും രാജ്യത്തിനുള്ളില്‍ നിന്നും പുറത്ത് നിന്നും ചെറുതും വലുതുമായ സംഘങ്ങള്‍ അവിടെ വരുന്നതും അവിടെ നിന്നും പോകുന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ മാര്‍ച്ച് 13, 14 തീയതികളില്‍ നടന്ന ഒരു സമ്മേളനം കൊറോണ പ്രചരിക്കുന്നത് തടയാന്‍ വേണ്ടിയുള്ള ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശത്തെ ലംഘിച്ചു എന്നതാണ് ഇത്ര വലിയ പ്രശ്നമാക്കിയിരിക്കുന്നത്. എന്നാല്‍ അതിന് ശേഷവും ഭരണകൂടങ്ങള്‍ തന്നെ ധാരാളം പരിപാടികളും കൂട്ടങ്ങളും നടത്തിയിരുന്നു. മാര്‍ച്ച് 16-ന് ഡല്‍ഹി അസംബ്ലി കൂടുകയുണ്ടായി. അതില്‍ 70 അംഗങ്ങളെ കൂടാതെ ഇരട്ടിയില്‍ കൂടുതല്‍ സേവകന്മാരും മറ്റുമുണ്ടായിരുന്നു. മാര്‍ച്ച് 24 വരെ പാര്‍ലമെന്‍റ് സമ്മേളനം നടക്കുകയുണ്ടായി. അവയില്‍ 800 അംഗങ്ങളെ കൂടാതെ ആയിരത്തി അറുന്നൂറില്‍പരം ജോലിക്കാരും സേവകന്മാരും അവിടെയുണ്ടായിരുന്നു. സാമൂഹിക അകല്‍ച്ചയെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ഇതേ ദിവസങ്ങളിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ഭയങ്കര കളികളും ആലോചനകളുടെ മേല്‍ ആലോചനകളും നടന്നത്. ശേഷം ഇരുന്നൂറിലേറെ മെമ്പര്‍മാര്‍ അസംബ്ലിയില്‍ ഒരുമിച്ച് കൂടി. സേവകന്മാരുടെയും മറ്റും എണ്ണം വേറെയാണ്. പിന്നീട് ലോക്ഡൗണിന് ശേഷം മാര്‍ച്ച് 24-ന് ഭോപ്പാലില്‍ ആരവങ്ങളോടെ പുതിയ മുഖ്യമന്ത്രി അധികാരമേറ്റു. കൂടാതെ പല സംഘടനകളുടെയും വിവിധ പരിപാടികളും ഈ ദിവസങ്ങളില്‍ നടന്നു. ഹിന്ദു മഹാസഭയിലെ ഡല്‍ഹി കേന്ദ്രത്തില്‍ ഗോമൂത്രം കുടിച്ച് കൊറോണയെ ഓടിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയില്‍ 200 പേര്‍ പങ്കെടുത്തു. കേരളത്തിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ ധാരാളം ജനങ്ങള്‍ പങ്കെടുത്തു. കേന്ദ്രഭരണ കൂടത്തിന്‍റെ നിര്‍ദ്ദേശങ്ങളും ശക്തമായി പാലിക്കുന്നതും വലിയ ശ്രദ്ധ കാട്ടാറുള്ള യു.പി. മുഖ്യമന്ത്രി വന്‍പരിവാരങ്ങളോടൊപ്പം മാര്‍ച്ച് 25-ന് അയോദ്ധ്യയിലെത്തുകയും രാംലല്ല പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.... 
തബ് ലീഗിന്‍റെ മര്‍ക്കസില്‍ രാജ്യത്തെ എല്ലാ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ധാരാളം ആളുകള്‍ ഉണ്ടാകാറുണ്ട്. പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന്‍റെ സമയത്തും അവിടെ ധാരാളം ആളുകളുണ്ടായിരുന്നു. മര്‍ക്കസിന്‍റെ ഭാരവാളികള്‍ ഡല്‍ഹി പോലീസിനെയും ഭരണ കര്‍ത്താക്കളെയും കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും അവിടെ മര്‍ക്കസില്‍ കുടുങ്ങിയവരെ പുറത്ത് കൊണ്ട് പോകാനും നാട്ടിലെത്തിക്കാനുമുള്ള സൗകര്യങ്ങള്‍ ചെയ്യാനും അഭ്യര്‍ത്ഥിച്ചത് രേഖകളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. പക്ഷെ, സാധുക്കളായ അവരുടെ അപേക്ഷകള്‍ അല്പവും പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ ജനങ്ങള്‍ അവിടെ കുടുങ്ങിയതിനെ പോലും ഒരു വലിയ കുറ്റമായി ചിത്രീകരിക്കപ്പെടുന്നു. പക്ഷെ, ഇതേ ദിവസങ്ങളില്‍ വൈഷ്ണുദേവി ക്ഷേത്രത്തില്‍ ജനങ്ങള്‍ കുടുങ്ങിപ്പോയത് പാപമല്ലെങ്കില്‍ മര്‍ക്കസില്‍ ജനങ്ങള്‍ കുടുങ്ങിപ്പോയത് എങ്ങനെ പാപമാകും.? വൈഷ്ണുദേവിയിലും മറ്റും കുടുങ്ങുകയും ഡല്‍ഹിയിലെ വഴിയോരങ്ങളില്‍ കൂട്ടംകൂടി നടക്കുകയും ചെയ്തവരുടെ മേല്‍ എന്ത് കൊണ്ട് കൊറോണ ജിഹാദിന്‍റെ ലേബല്‍ പതിക്കുന്നില്ല.? 
യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്ന വിഷയത്തില്‍ സംഭവിച്ച വീഴ്ചകളെയും പരാജയങ്ങളെയും മറച്ചുവെയ്ക്കാനും ഇവിടെ ചില ശക്തികളുടെ പ്രധാന ലക്ഷ്യമായ വര്‍ഗ്ഗീയതയെ വളര്‍ത്താനും വേണ്ടി മാത്രമാണ് ഈയൊരു പ്രശ്നം മീഡിയകള്‍ കൊഴുപ്പിക്കുന്നത്. എന്നാല്‍ അടുത്ത് തന്നെ ഈ പൊടിപടലങ്ങള്‍ താഴുകയും യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്മാകുകയും സാധുക്കളുടെ നിരപരാധിത്വം തെളിയുകയും അക്രമികളുടെ വര്‍ഗ്ഗീയത വെളിവാകുകയും ചെയ്യുന്നതാണ്. 
എന്നാല്‍ അക്രമപരമായ ഈ ബഹളങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ചില നന്മകള്‍ പ്രകടമായിക്കഴിഞ്ഞു. മുസ്ലിംകളില്‍ പോലും വലിയൊരു വിഭാഗത്തിന് അറിവില്ലാതിരുന്ന തബ് ലീഗ് പ്രവര്‍ത്തനത്തിന്‍റെ സേവനങ്ങളും സന്ദേശങ്ങളും പത്രങ്ങളും ചാനലുകളും ലോകം മുഴുവന്‍ പ്രചരിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ നിഷ്പക്ഷരായ മുഴുവന്‍ മനുഷ്യരിലും ഈ പ്രവര്‍ത്തനം എന്താണെന്ന് അറിയാനുള്ള ആഗ്രഹം ഉടലെടുത്തിരിക്കുകയാണ്. തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരും അതിനെ സ്നേഹിക്കുന്നവരും ആ പ്രവര്‍ത്തനത്തെ ശരിയായി പരിചയപ്പെടുത്താന്‍ നിര്‍മ്മാണാത്മക സേവനങ്ങളെ ഉണര്‍ത്താനും കൂടുതല്‍ പരിശ്രമിക്കേണ്ടതാണ്. ഇതര മുസ്ലിംകളും ഈ സമയത്ത് ഉണരുകയും ഇത് സമുദായത്തെ നിന്ദിക്കാനും ഒറ്റപ്പെടുത്താനുമുള്ള ഒരു ഗൂഢശ്രമമാണെന്ന് മനസ്സിലാക്കി, പരസ്പര ഐക്യം മുറുകെ പിടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. 
നിസാമുദ്ദീനിലെ തബ് ലീഗ് മര്‍ക്കസില്‍.! 
- മൗലാനാ ഡോ. റളിയ്യുല്‍ ഇസ് ലാം നദ് വി 
https://swahabainfo.blogspot.com/2020/04/blog-post_3.html?spref=tw 

⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...