പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
11. പ്രവാചകത്വത്തിന്‍റെ സമുന്നതിയില്‍.. റസൂലുല്ലാഹി ﷺ ക്ക് 40 വയസ്സായപ്പോള്‍ ഏകാന്തത പ്രിയങ്കരമായി. ഹിറാഗുഹയിലേക്ക് പോകുകയും പല ദിവസങ്ങള്‍ അവിടെ കഴിയുകയും ചെയ്തു. നുബുവ്വത്തിന് ആറ് മാസം മുമ്പ് മുതല്‍ സത്യസന്ധമായ സ്വപ്നങ്ങള്‍ ദര്‍ശിക്കാന്‍ ആരംഭിച്ചു. ഒരു റബീഉല്‍ അവ്വല്‍ 8-)ം തിയതി തിങ്കളാഴ്ച ദിവസം ജിബ്രീല്‍ (അ) അവിടേക്ക് വരികയും ഇഖ്റഇന്‍റെ ആദ്യ ആയത്തുകള്‍ പാരായണം ചെയ്യുകയും പ്രവാചകത്വത്തിന്‍റെ സമുന്നത സ്ഥാനം നല്‍കപ്പെടുകയും ചെയ്തു. കുറെ നാളുകള്‍ക്ക് ശേഷം സൂറത്തുല്‍ മുദ്ദസ്സിര്‍ അവതരിക്കുകയും പ്രബോധനത്തിന് കല്പിക്കപ്പെടുകയുമുണ്ടായി. അങ്ങനെ റസൂലുല്ലാഹി ﷺ രഹസ്യമായി പ്രബോധനം ആരംഭിച്ചു. പരസ്യമായി സത്യം പ്രഖ്യാപിക്കുക എന്ന ആയത്ത് അവതരിച്ചപ്പോള്‍ പരസ്യ പ്രബോധനം ആരംഭിച്ചു. നിഷേധികള്‍ കടുത്ത ശത്രുത കാട്ടി. എന്നാല്‍ അബൂ ത്വാലിബ് സംരക്ഷിച്ചു.
ഒരിക്കല്‍ ശത്രുക്കള്‍ അബൂത്വാലിബിനെ സമീപിച്ച് മുഹമ്മദിനെ ഞങ്ങളെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടു. അബൂത്വാലിബ് അതിന് സന്നദ്ധനായില്ല. ശത്രുക്കള്‍ വധിക്കാന്‍ തീരുമാനിച്ചു. അബൂത്വാലിബ് റസൂലുല്ലാഹി ﷺ യെയും കുടുംബാംഗങ്ങളെയും കൂട്ടി ഒരു മലഞ്ചെരുവിലേക്ക് പോയി. നിഷേധികള്‍ അവരെ ബഹിഷ്കരിച്ചു. അവര്‍ക്ക് എന്തെങ്കിലും വില്‍ക്കുന്നതില്‍ നിന്നും കച്ചവടക്കാരെ തടഞ്ഞു. ബഹിഷ്കരണ തീരുമാനം അറിയിച്ചു കൊണ്ട് ഒരു ലിഖിതം കഅ്ബയ്ക്കുള്ളില്‍ കെട്ടിത്തൂക്കി. മൂന്ന് വര്‍ഷം റസൂലുല്ലാഹി ﷺ യും അബൂത്വാലിബും കുടുംബവും ഇവിടെ വലിയ പ്രയാസത്തില്‍ കഴിഞ്ഞുകൂടി. അവസാനം പ്രസ്തുത ലിഖിതം നശിച്ചുപോയെന്ന് അല്ലാഹു അറിയിച്ചു. റസൂലുല്ലാഹി (സ്വ) ഇക്കാര്യം അബൂത്വാലിബിനോട് പറഞ്ഞു. അബൂത്വാലിബ് ഖുറൈശികളോട് പോയി ഇക്കാര്യം ധരിപ്പിച്ചു. അവര്‍ ചെന്ന് നോക്കിയപ്പോള്‍ അല്ലാഹുവിന്‍റെ നാമം ഒഴിച്ച് മറ്റ് എല്ലാ അക്ഷരങ്ങളും ചിതല്‍ തിന്നിരുന്നു. അങ്ങിനെ ബഹിഷ്കരണം അവസാനിച്ചു. റസൂലുല്ലാഹി ﷺ പ്രബോധനത്തില്‍ മുഴുകി. ഇത് എഴുതിയ മന്‍സൂറിന്‍റെ കയ്യ് തളര്‍ന്ന് പോയിരുന്നു. മലഞ്ചെരുവില്‍ നിന്നും ഇറങ്ങി എട്ടാം മാസം അബൂത്വാലിബ് മരിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഖദീജ ബീവി (റ) യും അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് നീങ്ങി. (ശമാമ) ഖദീജ (റ) യ്ക്ക് ശേഷം റസൂലുല്ലാഹി ﷺ രണ്ട് വിവാഹം കഴിച്ചു. ഒന്ന്, ആഇഷ (റ). മക്കയില്‍ വെച്ച് വിവാഹം കഴിക്കുമ്പോള്‍ ആഇഷ (റ) യ്ക്ക് ആറ് വയസ്സായിരുന്നു. മദീനയില്‍ വന്ന ശേഷം 9-)ം വയസ്സിലാണ് വീട് കൂടിയത്. രണ്ട്, വിധവയായ സൗദ (റ) യാണ്.
ഖദീജ (റ) യുടെ വിയോഗത്തിന് ശേഷം അവസ്ഥകള്‍ വളരെ മോശമായി. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ്വ) ത്വാഇഫിലേക്ക് യാത്ര ചെയ്തു. ആദ്യം അവിടുത്തെ നേതാക്കളെ കണ്ടു. പക്ഷെ അവരാരും പിന്തുണച്ചില്ല. ശേഷം പൊതുജനങ്ങളോട് സംസാരിച്ചു. പൊതുജനങ്ങളും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, കടുത്ത ഉപദ്രവങ്ങള്‍ അഴിച്ചുവിട്ടു. റസൂലുല്ലാഹി ﷺ ദുഃഖിതനായി മടങ്ങി. വഴിയില്‍ ബത്നു നഖ്ല എന്ന സ്ഥലത്ത് രാത്രി താമസിച്ചു. തഹജ്ജുദിന് ദുഃഖത്തോട് കൂടി ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്നപ്പോള്‍ നൈനവ എന്ന സ്ഥലത്തുള്ള ഏതാനും ജിന്നകള്‍ തങ്ങളുടെ പാരായണം ശ്രദ്ധിച്ചുകേട്ടു. നമസ്കാരാനന്തരം അവര്‍ പ്രകടമായി. റസൂലുല്ലാഹി ﷺ അവരില്‍ പ്രബോധനം നടത്തി. അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. അവര്‍ നാട്ടിലേക്ക് പോയി, സ്വന്തം ജനതയോട് പ്രബോധനം നടത്തി. അഹ്ഖാഫ് സൂറത്തിന്‍റെ അവസാന ഭാഗത്ത് ഇവരെ കുറിച്ച് പറയപ്പെട്ടിരിക്കുന്നു.
റസൂലുല്ലാഹി ﷺ വീണ്ടും പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അറബികളുടെ കമ്പോളങ്ങളായ ഉക്കാസ്, മജിന്ന, ദവില്‍ മജാസ് ഇവിടങ്ങളില്‍ പോലും പ്രബോധനം നടത്തിയിട്ടുണ്ട്. നുബുവ്വത്തിന്‍റെ പതിനൊന്നാം വര്‍ഷം ഹാജിമാര്‍ക്കിടയില്‍ പ്രബോധനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ മദീനയില്‍ നിന്നുള്ള ഏതാനും ആളുകളെ കണ്ടുമുട്ടി. റസൂലുല്ലാഹി ﷺ അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. അടുത്ത് തന്നെ ഒരു പ്രവാചകന്‍ ജനിക്കാനുണ്ട് എന്ന വിവരം അവര്‍ മദീനയിലെ യഹൂദികളില്‍ നിന്നും അറിഞ്ഞിരുന്നു. ആ പ്രവാചകനോടൊപ്പം കൂടി നിങ്ങളെ ഞങ്ങള്‍ കൊല്ലുമെന്ന് യഹൂദികള്‍ അവരെ വിരട്ടിയിരുന്നു. അങ്ങനെ അവരില്‍ ആറ് പേര്‍ ഇസ്ലാം സ്വീകരിച്ചു. അടുത്ത വര്‍ഷം 12 പേര്‍ റസൂലുല്ലാഹി ﷺ യെ വന്ന് കണ്ടു. പറയുന്നതെല്ലാം കേള്‍ക്കാമെന്നും അനുസരിക്കാമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. അവരുടെ അപേക്ഷ പ്രകാരം റസൂലുല്ലാഹി ﷺ അവര്‍ക്ക് വിജ്ഞാനം പഠിപ്പിക്കുന്നതിന് മിസ്അബ് (റ) നെ അയച്ചുകൊടുത്തു. ഇതിലൂടെ അവരില്‍ ബഹുഭൂരിഭാഗവും ഇസ്ലാം സ്വീകരിച്ചു. നുബുവ്വത്തിന്‍റെ മൂന്നാം വര്‍ഷം അന്‍സ്വാറുകളുടെ 70 പേര്‍ വരികയും ഇസ്ലാം സ്വീകരിക്കുകയും റസൂലുല്ലാഹി ﷺ യെ മദീനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിന് രണ്ടാം ഉടമ്പടി എന്ന് പറയുന്നു. (ഇബ്നുഹിശാം)
وَعِنْدَ مَا جَاءَ جِبْرِيلٌ وَقَالَ لَهُ
إِقْرَأْ وَأُنْزِلَتِ الْآيَاتُ وَالسُّوَرْ
دَعَي لِدِّينِ إِلَاهِ الْعَرْشِ فَابْتَدَرَتْ
لَمَّا دَعَا زُمَرٌ مِنْ بَعْدِهَا زُمَرُ
وَقَالَ يُنْذِرُ قَوْمًا خَالَفُوا سَفَهًا
وَكَذَّبُوا حَسَدًا وَالْحَقَّ هُمْ بَطَرُا
فَبَرَّأَ اللَّهُ مِمَّا قَدْ رَمَوْهُ بِهِ
وَزَوَّرُوهُ فَأَقْوَالُ الْعُدَي هَذَرُ
وَقَايَةُ اللَّهِ أَغْنَتْ عَنْ مُضَاعَفَةٍ
مِنَ الذُّرُوعِ فَمَا الْأَرْمَاحُ وَالْبُتُرُ
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ
https://swahabainfo.blogspot.com/2020/04/11.html?spref=tw
തുടരും...
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ ഉത്തമ രചന.! ഇതിന്റെ സംഗ്രഹം മാന്യ അനുവാചകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നു. എല്ലാവരും ആദരവോടെ പാരായണം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, എളുപ്പമാക്കട്ടെ.!
ഈ രചനയില്‍ സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിനെയും ലോകാനുഗ്രഹി റസൂലുല്ലാഹി ﷺ യെയും സ്വഹാബത്തിനെയും സ്മരിക്കപ്പെടുമ്പോള്‍ ആദരവോടെ സ്മരിക്കാനും തസ്ബീഹും സ്വലാത്തും തര്‍ളിയത്തും ചൊല്ലാനും താല്‍പര്യപ്പെടുന്നു. അല്ലാഹുവിന്റെ തിരുവചനങ്ങള്‍ ഓതുകയും ജനങ്ങളെ സംസ്‌കരിക്കുകയും ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്ത പ്രവാചകനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളുടെ മേല്‍ വലിയ അനുഗ്രഹം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.!
പാപങ്ങള്‍ ഏറെ പൊറുക്കുന്ന പടച്ചവന്റെ കാരുണ്യവും ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ് ﷺ യുടെ ശഫാഅത്തും ആഗ്രഹിക്കുന്ന ഈ മഹാപാപി, പ്രവാചക സ്‌നേഹികളോട് പറയുന്നു: ആദരവായ റസൂലുല്ലാഹി ﷺ യുടെ പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അവസ്ഥകള്‍ വിവരിക്കുന്ന ഗദ്യങ്ങളും പദ്യങ്ങളുമടങ്ങിയതും കൂട്ടത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടതുമായ ഒരു രചന തയ്യാറാക്കാന്‍ ധാരാളം സഹോദരങ്ങള്‍ വിനീതനോട് ആവശ്യപ്പെടുകയുണ്ടായി. അനാചാരങ്ങളൊന്നും കാട്ടിക്കൂട്ടാതെ, വെള്ളിയാഴ്ച പോലെ ജനങ്ങള്‍ കൂടുന്ന സദസ്സുകളിലും വീട്ടില്‍ സ്ത്രീകളെ കൂട്ടിയിരുത്തിയും ഇത് പാരായണം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ ഉണര്‍ത്തി. പകര്‍ച്ച വ്യാധി, ഭൂകമ്പം, വിലക്കയറ്റം പോലെയുള്ള ബാഹ്യമായ പ്രശ്‌നങ്ങളും അനാചാരം, നിഷേധം, പാപം പോലുള്ള ആന്തരികമായ കുഴപ്പങ്ങളും അധികരിച്ച ഈ സമയത്ത് ഇത്തരമൊരു രചന ഫലപ്രദമാണെന്ന് ചിന്തയുണ്ടായി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പ്രവാചക സ്മരണകളും പ്രകീര്‍ത്തനങ്ങളും സ്വലാത്ത്-സലാമുകളും നടത്തുന്ന പതിവ് പണ്ട് മുതല്‍ക്കേയുണ്ട്. പല മഹത്തുക്കളും ബുഖാരി ശരീഫ് പൂര്‍ണ്ണമായി പാരായണം ചെയ്യാറുണ്ട്. തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ നടന്നിരുന്ന സമയത്താണ് ഹിസ്‌നുല്‍ ഹസീന്‍ രചിക്കപ്പെട്ടത്. കഠിന രോഗത്തില്‍ കഴിഞ്ഞ ഇമാം ബൂസിരി ബുര്‍ദ രചിക്കുകയും രോഗം ഭേദമാകുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആകയാല്‍ ദീനിയായ നന്മകളോടൊപ്പം ഇന്നത്തെ ഭൗതികമായ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ രചന ആരംഭിച്ചത് 1329 റബീഉല്‍ ആഖിര്‍ മാസത്തിലാണ്. കഴിഞ്ഞ റമദാന്‍ മുതല്‍ ഞങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും വലിയ ക്ഷാമവും പകര്‍ച്ചാ വ്യാധികളുമായിരുന്നു. എന്നാല്‍ ഇതിന്റെ രചന ആരംഭിച്ചത് മുതല്‍ ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങി. രചന പൂര്‍ത്തിയായപ്പോള്‍ കുഴപ്പങ്ങളും അവസാനിച്ചു. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പാരായണം കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. കൂടാതെ ഈ രചനയില്‍ റസൂലുല്ലാഹി ﷺ യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ സ്വലാത്തുകളും അധികരിക്കുന്നതാണ്. സ്വലാത്തുകളുടെ വര്‍ദ്ധനവ് എല്ലാ മഹാന്മാരും മുന്‍ഗണന കൊടുക്കുന്ന നന്മയും വലിയ നന്മകള്‍ അടങ്ങിയതുമാണ്. അത് കൊണ്ട് തന്നെ സ്വലാത്തിന്റെ മഹത്വങ്ങള്‍ ഇതിന്റെ അവസാന ഭാഗത്ത് പ്രത്യേകം കൊടുക്കുന്നുമുണ്ട്. ഇപ്രകാരം ഈ രചനയില്‍ റസൂലുല്ലാഹ് ﷺ യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ പ്രവാചക സ്‌നേഹവും ഇതിലൂടെ ഉണ്ടാകുന്നതാണ്. ഇത്, നാളെ പരലോകത്ത് റസൂലുല്ലാഹ് ﷺ യുടെ സമുന്നതമായ ശഫാഅത്തിന് നിമിത്തവുമാണ്.
ചുരുക്കത്തില്‍, ഈ രചനയിലൂടെ ഇഹത്തിലും പരത്തിലും ധാരാളം പ്രയോജനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുന്നു. സയ്യിദുല്‍ മുര്‍സലീന്‍ ഖാതിമുന്നബിയ്യീന്‍ ശഫീഉല്‍ മുദ്‌നിബീന്‍ റസൂലുല്ലാഹ് ﷺ യുടെ ബര്‍കത്ത് കൊണ്ട് അല്ലാഹു ഇതിനെ പൂര്‍ണ്ണതയിലെത്തിക്കുകയും സ്വീകരിക്കുകയും പ്രയോജന പ്രദമാക്കുകയും സര്‍വ്വ വിധ പ്രയാസ-പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിന് കാരണമാക്കുകയും ചെയ്യട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
പരമ്പരയായി പ്രസിദ്ധീകരിക്കുന്ന
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
ഇൗ രചന ആവശ്യമുള്ളവർ
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്,
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്,
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്,
💊 സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: http://wa.me/9961955826
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
ഇൗ രചന ആവശ്യമുള്ളവർ
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്,
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്,
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്,
💊 സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: http://wa.me/9961955826
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment