Sunday, April 5, 2020

30. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

30. ഷേര്‍ഷാ സൂരി വളരെ സമര്‍ത്ഥനായ ഭരണാധികാരിയായിരുന്നു. നീതിമാനും ധര്‍മ്മിഷ്ടനും കരുണ ഹൃദയനും ധീരനുമായിരുന്നു. അല്ലാമാ അബുല്‍ ഹസന്‍ അലി നദ്വി ഇദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് കുറിക്കുന്നു: ഇദ്ദേഹം ദിവസത്തെ മൂന്ന് ഭാഗമായി വീതിച്ചിരുന്നു. 1. ആരാധനകള്‍ക്ക്. 2. നീതിന്യായങ്ങള്‍ക്ക്. 3. സൈനിക സജ്ജീകരണങ്ങള്‍ക്ക്. പാതിരാത്രി കഴിഞ്ഞാല്‍ ഉടന്‍ ഉണര്‍ന്ന് കുളിച്ച് തഹജ്ജുദ് നമസ്കരിക്കുകയും നാല് മണിക്കൂര്‍ ദിക്ര്‍-ദുആകളില്‍ മുഴുകുകയും ചെയ്യുമായിരുന്നു. ശേഷം വിവിധ വിഭാഗങ്ങളുടെ കണക്കുകളും മറ്റും നോക്കുകയും പ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. സുബ്ഹി ജമാഅത്തായി നമസ്കരിച്ചതിന് ശേഷം ദിക്ര്‍-ദുആകളിലും നേതാക്കളുമായുള്ള ആലോചനകളിലും കഴിച്ച് കൂട്ടും. ഇശ്റാഖ് കഴിഞ്ഞ് ആവശ്യക്കാര്‍ക്ക് ദാനങ്ങള്‍ ചെയ്യും. ശേഷം പരാതിക്കാരെയും മര്‍ദ്ദിതരെയും സഹായിക്കും. പിന്നീട് സൈനിക കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പണ്ഡിത മഹത്തുക്കളോടൊപ്പം ആഹാരം കഴിക്കുകയും ളുഹ്ര്‍ വരെ രണ്ട് മണിക്കൂര്‍ നേരം വീട്ടില്‍ കഴിയുകയും വിശ്രമിക്കുകയും ചെയ്തിരുന്നു. ളുഹ്ര്‍ നമസ്കാരാനന്തരം ഖുര്‍ആന്‍ പാരായണവും ഭരണ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. ഈ കാര്യങ്ങളില്‍ നാട്ടിലും യാത്രയിലും ഒരു വീഴ്ച്ചയും വരുത്തിയിരുന്നില്ല. അക്രമികളോട് വളരെ കടുത്ത നിലപാടുകളായിരുന്നു. അവര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും തക്കതായ ശിക്ഷകള്‍ നല്‍കിയിരുന്നു. (അല്‍ ഖിറാഅത്തുര്‍റാഷിദ ഭാഗം:2)
https://swahabainfo.blogspot.com/2020/04/30.html?spref=tw 
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...