മര്‍ഹൂം മൗലാനാ മുഹമ്മദ് ഹുസൈന്‍ മളാഹിരി, കാഞ്ഞാര്‍.
അനുസ്മരണം
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2020/03/blog-post_53.html?spref=tw
അളവറ്റ ദയാലുവും മഹാ കാരുണികനുമായ അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ ചെയ്ത ഒരു വ്യക്തിത്വമാണ് മൗലാനാ മുഹമ്മദ് ഹുസൈന്‍ മളാഹിരി. കേരളത്തിലെ ഇസ്ലാമിക നവോത്ഥാന രംഗത്ത് അതിമഹത്തായ സേവനങ്ങള്‍ ചെയ്ത കാഞ്ഞാര്‍ മൗലാനാ മുഹമ്മദ് മൂസാ മമ്പഈ (റഹ്) യുടെ സഹോദരനായ മൗലാനാ മളാഹിരി ജേഷ്ഠ സഹോദരന്‍റെ പ്രേരണയും മാര്‍ഗ്ഗ ദര്‍ശനവും അനുസരിച്ച് ഇല്‍മുമായി ബന്ധപ്പെട്ടു. ആലുവ കുഞ്ഞുണ്ണിക്കരയില്‍ മഹാനായ മൗലാനാ മുഹമ്മദ് നൂഹ് അല്‍ ഖാസിമിയുടെ ശിഷ്യനായി പഠനം ആരംഭിച്ചു. ഇല്‍മിനോടൊപ്പം ദിക്റിനും പ്രത്യേക സ്ഥാനം നല്‍കുന്ന സഹാറന്‍പൂറിലെ ജാമിഅ മളാഹിറുല്‍ ഉലൂമില്‍ പഠനം പൂര്‍ത്തീകരിച്ചു. ഇവിടെ വെച്ച് റൈഹാനത്തുല്‍ ഹിന്ദ് ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ ശിഷ്യത്വത്തിന് ഭാഗ്യമുണ്ടായി.
പഠനാനന്തരം ദര്‍സുകളും തബ്ലീഗ് പ്രവര്‍ത്തനങ്ങളും ഒരുമിച്ച് മുമ്പോട്ട് നീക്കി. ഇതിനിടയില്‍ ആദരണീയ ഗുരുവര്യന്‍ നൂഹ് മൗലാനായോടൊപ്പം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയും ശൈഖുനാ ഹസന്‍ ഹസ്രത്തിനോടൊപ്പം ആലുവ വാഴക്കുളം, ജാമിഅ ഹസനിയ്യയുടെ സംസ്ഥാപനത്തില്‍ പങ്കെടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് ജംഇയ്യത്തിന്‍റെ സംസ്ഥാന ജന. സെക്രട്ടറിയും ശേഷം സംസ്ഥാന പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു. അവസാനം ജംഇയ്യത്തിന്‍റെ രക്ഷാധികാരി ആയിരിക്കവേയാണ് വിയോഗം സംഭവിക്കുന്നത്. ജാമിഅ ഹസനിയ്യയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും അവസാനം ട്രസ്റ്റ് മെമ്പറായി കഴിയുകയും ചെയ്തു. കൂടാതെ മുവാറ്റുപുഴ പേട്ട ജുമുഅ മസ്ജിദ്, കാഞ്ഞിരപ്പള്ളി നൈനാര്‍ മസ്ജിദ് മുതലായ പ്രധാന മസ്ജിദുകളില്‍ ഖത്തീബായും സേലം മളാഹിറുല്‍ ഉലൂം, ഇടത്തല അല്‍ ജാമിഅത്തുല്‍ കൗസരിയ്യ തുടങ്ങിയ മദ്റസകളില്‍ മുദര്‍രിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എഴുത്തും വായനയും തുടക്കം മുതലേ പതിവാക്കിയ വ്യക്തിത്വമായിരുന്നു. ചെറുതും വലുതുമായ രചനകളും ഗ്രന്ഥങ്ങളും മാത്രമല്ല, മലയാളം, ഉറുദു, അറബി ഭാഷകളിലുള്ള ആനുകാലികങ്ങളും ധാരാളമായി വായിച്ചിരുന്നു. അത്ഭുതകരമായ ഓര്‍മ്മയായിരുന്നു. വിനീതന്‍റെ പല സംശയങ്ങള്‍ക്കും വിശദമായ മറുപടി നല്‍കി സഹായിച്ചിട്ടുണ്ട്. തദവസരങ്ങളില്‍ രചനകളും മാസികകളും വളരെ കൂടുതലായി ഉദ്ധരിക്കുന്നത് കേട്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്.
മൗലാനാ മളാഹിരി ശക്തിയുള്ള തൂലികയുടെ ഉടമയായിരുന്നു. ദാറുല്‍ ഉലൂം ശതവാര്‍ഷിക സുവനീര്‍, ശൈഖ് ഹസന്‍ ഹസ്രത്ത് സ്മരണിക മുതലായവയില്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിനെയും ദേവ്ബന്ദീ ഉലമാഇനെയും കുറിച്ച് എഴുതിയ ലേഖനങ്ങള്‍ അത്യുജ്ജ്വലമാണ്. വിവിധ മദ്റസകള്‍ ഇറക്കിയിരുന്ന വാര്‍ഷിക പതിപ്പുകളിലും ആവേശത്തോടെ ഇതേ വിഷയം തന്നെ തെരഞ്ഞെടുത്തിരുന്നു. ഇടക്കാലത്ത് തബ്ലീഗിന്‍റെ പേരും പറഞ്ഞ് ചില തല്‍പര കക്ഷികള്‍ ദേവ്ബന്ദീ ഉലമാഇനെതിരില്‍ അക്രമങ്ങള്‍ അഴിച്ച് വിട്ടപ്പോള്‍ മൗലാനാ മളാഹിരിയുടെ ദേവ്ബന്ദീ ലേഖനങ്ങള്‍ അവയെ പ്രതിരോധിക്കുക മാത്രമല്ല, പലതിനെയും കടന്ന് കയറി, തകര്‍ത്ത് കളയുകയും ചെയ്തു എന്നതാണ് വാസ്തവം.! ഇതിന്‍റെ പേരില്‍ ധാരാളം ആക്ഷേപങ്ങള്‍ക്ക് ഇരയായെങ്കിലും അതിനെയൊന്നും വക വെയ്ക്കാതെ അല്ലാഹുവിന്‍റെ അടിമ മുന്നോട്ട് നീങ്ങി. അന്നസീമിലും ബലാഗിലും ഇതിന് മുമ്പ് ഹഖീഖത്ത്, ഇംദാദ്, അല്‍ ഖാഇദ് എന്നീ മാസികകളിലും മൗലാനാ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ വളരെ ഉജ്ജ്വലമായിരുന്നു.
മഹാന്മാരുടെ പ്രഭാഷണങ്ങള്‍ തര്‍ജ്ജുമ ചെയ്യുന്ന വ്യക്തിത്വം എന്ന നിലയിലാണ് മൗലാനാ കൂടുതല്‍ പ്രകാശിച്ചത്. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ ധാരാളം പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പൂന്തുറയില്‍ നടന്ന സനദ് ദാന സമ്മേളനത്തില്‍ മൗലാനാ മദനി അമാനത്തിനെ കുറിച്ച് നടത്തിയ പ്രോജ്ജ്വല പ്രഭാഷണം ആവേശത്തോടെയും കരഞ്ഞുകൊണ്ടും നടത്തിയ വിവര്‍ത്തനം ഇന്നും മനസ്സില്‍ ശബ്ദമുയര്‍ത്തുന്നു. മുഫക്കിറുല്‍ ഇസ്ലാം മൗലാനാ അലി മിയാന്‍, മഹ്ബൂബെ മില്ലത്ത് ഇബ്റാഹീം സുലൈമാന്‍ സേഠ്, ഫഖ്റെ ദാറുല്‍ ഉലൂം മൗലാനാ സഈദ് അഹ്മദ് പാലന്‍പൂരി മുതലായ വേറെയും ധാരാളം മഹത്തുക്കളുടെ പ്രഭാഷണങ്ങള്‍ മൗലാനാ മളാഹിരി നിര്‍വ്വഹിച്ചിട്ടുണ്ട്. പല തര്‍ജ്ജുമകളും തര്‍ജ്ജുമയെന്ന് തോന്നാത്ത നിലയില്‍ സ്വതസിദ്ധമായ ശൈലിയിലായിരുന്നു. മൗലാനാ പാലന്‍പൂരി ഒരിക്കല്‍ പ്രഭാഷണത്തില്‍ പറഞ്ഞു: ഞാന്‍ മത്നുകള്‍ (മൂല വാചകങ്ങള്‍) മാത്രമാണ് പറയുന്നത്, മൗലാനാ മളാഹിരി ശറഹ് (വ്യാഖ്യാനം) സഹിതമാണ് നിങ്ങള്‍ക്ക് തര്‍ജ്ജുമ ചെയ്ത് തരുന്നത്.!
വേഷവിധാനങ്ങളും ആഹാര--പാനീയങ്ങളും സംസാര-പെരുമാറ്റങ്ങളും വളരെ ലളിതവും കാഞ്ഞാറിന്‍റെ ഗ്രാമീണത നിറഞ്ഞതുമായിരുന്നു. ഒരിക്കല്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വലിയൊരു ബാഗ് തോളില്‍ വെച്ച് സാധാരണക്കാരനെ പോലെ നടന്നു നീങ്ങുന്നത് കാണുകയുണ്ടായി.
തിരുവനന്തപുരത്ത് ദീനിന്‍റെ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ വയറിന് അസുഖം വന്നു. തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇതിനിടയിലും അടുത്തുള്ളവരോടെല്ലാം ദീനിന്‍റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. വിയോഗത്തിന് രണ്ടാഴ്ച മുമ്പ് നടന്ന മൗലാനാ മുഹമ്മദ് ഇല്‍യാസ് കൗസരിയുടെ മകന്‍റെ നികാഹിന് ഈരാറ്റുപേട്ട പുത്തന്‍പള്ളിയില്‍ മൗലാനാ മളാഹിരിയും വന്നിരുന്നു. പണ്ടേ ക്ഷീണിച്ചിരുന്ന ശരീരം കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നു. പക്ഷെ, എല്ലാവരെയും നല്ല ഓര്‍മ്മയുണ്ടായിരുന്നു. നികാഹിന് ശേഷം നടത്തിയ ദുആ ഒരു ഉപദേശവും യാത്ര ചോദിക്കലുമായി അനുഭവപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രോഗം കഠിനമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. .... പുലര്‍ക്കാലത്ത് അല്ലാഹുവിന്‍റെ ഈ ദാസന്‍ പടച്ചവനിലേക്ക് യാത്രയായി. റഹിമഹുല്ലാഹു റഹ്മത്തല്‍ അബ്റാര്‍.
മൗലാനാ മര്‍ഹൂമിന്‍റെ ജനാസയിലേക്ക് പോകുന്ന വഴി ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ അനുശോചന സന്ദേശം വന്നെത്തി. അനുഗ്രഹീത ദുആയോടൊപ്പം സുന്ദര സ്മരണ കൂടിയായ പ്രസ്തുത വരികള്‍ ഉദ്ധരിച്ചുകൊണ്ട് എളിയ കുറിപ്പ് അവസാനിപ്പിക്കുന്നു:
മൗലാനാ ഹുസൈന്‍ മളാഹിരിയുടെ വേര്‍പാട് വലിയൊരു നഷ്ടം.! ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ രക്ഷാധികാരിയും ദീനിന്‍റെ വിവിധ പരിശ്രമങ്ങളില്‍ മുന്നിട്ട് നിന്ന വ്യക്തിത്വവുമായിരുന്ന മൗലാനാ മളാഹിരിയുടെ വേര്‍പാട് വലിയ ദുഃഖവും വലിയ നഷ്ടവുമാണ്. മൗലാനാ മളാഹിരി സഹാറന്‍പൂര്‍ മളാഹിറുല്‍ ഉലൂമിന്‍റെ സന്തതിയും ദാറുല്‍ ഉലൂമിന്‍റെ വലിയൊരു വക്താവുമായിരുന്നു. പരിശുദ്ധ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും നേര്‍ചിത്രമായ ദാറുല്‍ ഉലൂം മസ്ലകില്‍ മരണം വരെയും അടിയുറച്ച് നില്‍ക്കുകയും ഈ വിഷയത്തില്‍ വലിയ മാതൃക കാട്ടുകയും ചെയ്തു. ജീവിതം മുഴുവന്‍ വിവിധ പരിശ്രമങ്ങളില്‍ കഴിഞ്ഞ മൗലാനാ മര്‍ഹൂം അവര്‍കള്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ വലിയൊരു പോരാളിയായിരുന്നു. ജംഇയ്യത്തിന്‍റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച മൗലാനാ മളാഹിരി അവസാന കാലത്ത് ജംഇയ്യത്തിന്‍റെ രക്ഷാധികാരിയായിരുന്നു. അല്ലാഹു മൗലാനാ മര്‍ഹൂമിന് പരിപൂര്‍ണ്ണ മഗ്ഫിറത്ത് - മര്‍ഹമത്ത് നല്‍കട്ടെ.!
മൗലാനായുടെ വിയോഗ വാര്‍ത്ത കേരളം മുഴുവന്‍ മാത്രമല്ല ദാറുല്‍ ഉലൂം ദേവ്ബന്ദ് പോലുള്ള കേന്ദ്ര സ്ഥലങ്ങളിലും പ്രചരിച്ചു. മഹാന്മാര്‍ മൗലാനാക്ക് വേണ്ടി ദുആ ചെയ്തു. ശിഷ്യരും സ്നേഹിതരും കാഞ്ഞാറിലേക്കൊഴുകി. കുടയത്തൂര്‍ ജുമുഅ മസ്ജിദില്‍ നടന്ന ഉലമാ മഹത്തുക്കളുടെ ഉപദേശങ്ങളിലും ദുആയിലും തുടര്‍ന്ന് നടന്ന ജനാസാ നമസ്കാരത്തിലും ആയിരക്കണക്കിന് സഹോദരങ്ങള്‍ പങ്കെടുത്തു. എല്ലാവരും സ്നേഹാദരങ്ങളോടെ യാത്രയാക്കി. അല്ലാഹു മര്‍ഹൂമിന്‍റെ ദറജകള്‍ ഉന്നതമാക്കട്ടെ. മഹാന്മാരോടൊപ്പം വിശിഷ്യാ സയ്യിദുല്‍ കൗനൈന്‍ ഖാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം മൗലാനാ മര്‍ഹൂമിനെയും നാം എല്ലാവരെയും സമുന്നത സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മൗലാനായുടെ സാധുവായ സഹധര്‍മിണി ജീവിച്ചിരിക്കുന്നുണ്ട്. അല്ലാഹു അവര്‍ക്ക് ആഫിയത്തുള്ള ദീര്‍ഘായുസ്സും സമാധാനവും സന്തോഷവും നല്‍കട്ടെ.! പടച്ചവന്‍റെ കൃപയാല്‍ ഇല്‍മും ദിക്റും ദഅ് വത്തുമായി ബന്ധമുള്ള മക്കളെയും മരുമക്കളെയും അല്ലാഹു മൗലാനക്ക് കൊടുത്തു. മൂത്ത മകന്‍ ശഫീഖ് അഹ് മദ് മര്‍ഹൂമും ഒരു മകള്‍ ശമീമ മര്‍ഹൂമയും പടച്ചവനിലേക്ക് യാത്രയായി. മറ്റ് മക്കള്‍ ഇവരാണ്:- ഹാഫിള് റഫീഖ് അഹ്മദ് മൗലവി അല്‍ കൗസരി, മുനീര്‍ അഹ് മദ് മൗലവി നജ്മി, സുഹൈല്‍ അഹ് മദ് മനാരി ഖാസിമി, അമീന്‍ അഹ് മദ് സാഹിബ്, ആലിമ സുമയ്യാ ബീവി, ആലിമ മുഹ്സിന ബീവി, ഹാഫിസ് ഫള്ലുല്‍ ഹഖ് മൗലവി അല്‍ കൗസരി, സ്വാദിഖ് സാഹിബ്, റഹ് മാനായ റബ്ബ് ഇവരെല്ലാവരെയും കൂടുതല്‍ അനുഗ്രഹിക്കട്ടെ പരമ്പരയായി ദീനിലും ദുന്‍യാവിലും ഉയരാനും വളരാനും തൗഫീഖ് നല്‍കട്ടെ.! നാമെല്ലാവരെയും ഉന്നത മുന്‍ഗാമികളുടെ ഉത്തമ പിന്‍ഗാമികളാക്കട്ടെ.!
🔹🔹🔹Ⓜ🔹🔹🔹
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
🔹 ഈസ്വാല്‍ സ്വവാബ്:
മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
🔹 മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്)
🔹 ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ
🔹🔹🔹Ⓜ🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616