Monday, June 28, 2021

ഓച്ചിറ, ക്ലാപ്പന, ഉസ്താദ് അബ്ദുല്‍ മജീദ് മൗലവി മര്‍ഹൂം.


 ഓച്ചിറ, ക്ലാപ്പന, ഉസ്താദ് അബ്ദുല്‍ മജീദ് മൗലവി മര്‍ഹൂം. 

ഇലാ റഹ് മത്തില്ലാഹ്: 

-മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

ഇസ്ലാമിന്‍റെ വിശാല വീക്ഷണത്തിലും വൈജ്ഞാനിക കാര്യങ്ങളിലും വളരെ ഉന്നത നിലപാട് സ്വീകരിച്ച ഒരു വ്യക്തിത്വമായിരുന്നു ഉസ്താദ് അബ്ദുല്‍ മജീദ് മൗലവി. വിവിധ സ്ഥലങ്ങളില്‍ മഹത്തായ സേവനമനുഷ്ഠിച്ച ഉസ്താദിനെ മഹാനായ ഗുരുവര്യന്‍ ചന്തിരൂര്‍ ഇബ്റാഹീം മൗലാനാ (റഹ്) അവര്‍കളോടൊപ്പമാണ് ആദ്യം പരിചയപ്പെടുന്നത്. ഉസ്താദ് സേവനം ചെയ്തിരുന്ന പുനലൂര്‍ ഭാഗത്ത് ഖാദിയാനികളുടെ ചില പരിശ്രമങ്ങള്‍ നടക്കുന്നതറിഞ്ഞ ഉസ്താദ് ഞങ്ങളെയും കൂട്ടി അവിടെ ചെന്നു. അബ്ദുല്‍ മജീദ് മൗലവി ചന്തിരൂര്‍ ഉസ്താദിനെ വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയും ഖത്മുന്നുബുവ്വത്തിന്‍റെ പ്രവര്‍ത്തനത്തിന് പരിപൂര്‍ണ്ണ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഖത്മുന്നുബുവ്വത്തുമായി ബന്ധപ്പെട്ട് തയ്യാറാക്കപ്പെട്ട രചനങ്ങള്‍ വായിച്ച് ഉസ്താദ് കൂടുതല്‍ അടുത്തു. തുടര്‍ന്ന് കടയ്ക്കാട് ജുമുഅ മസ്ജിദില്‍ ഖത്തീബായി വന്ന സന്ദര്‍ഭത്തില്‍ സ്നേഹബന്ധം വളരെ വര്‍ദ്ധിക്കുകയുണ്ടായി. നമസ്കാരം-ദിക്ര്‍-ദുആകളില്‍ വലിയ ശ്രദ്ധയുള്ളതിനോടൊപ്പം ഒരു സമയവും പാഴാക്കാതെ ഗ്രന്ഥ പാരായണത്തില്‍ മുഴുകുമായിരുന്നു. സംസാരിക്കുമ്പോഴെല്ലാം വിവിധ വൈജ്ഞാനിക മേഖലകളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടയില്‍ ഞങ്ങള്‍ ഒരുമിച്ച് ഹജ്ജ് യാത്രയ്ക്ക് അവസരമുണ്ടായി. യാത്രയില്‍ ഓരോ സ്ഥലങ്ങളില്‍ പോകുമ്പോഴും ഗ്രന്ഥങ്ങള്‍ കണ്ടെത്തി വായിക്കാനും വാങ്ങിക്കാനുമുള്ള ആഗ്രഹത്തിലായിരുന്നു. അല്‍ ഫിഖ്ഹുല്‍ ഇസ്ലാമി വഅദില്ലത്തുഹു എന്ന ഗ്രന്ഥം അവിടെ നിന്നും കൊണ്ട് വരികയും കടയ്ക്കാട് മസ്ജിദിലെ മുറിയില്‍ ശബ്ദത്തില്‍ അത് വായിക്കുകയും വരുന്നവരോടെല്ലാം അതിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു. അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും കടുത്ത എതിര്‍പ്പായിരുന്നു. മഹല്ലില്‍ നടക്കുന്ന വീടുകളിലെ പരിപാടികളില്‍ പങ്കെടുക്കുകയും ദുയ്ക്ക് മുമ്പ് പ്രസ്തുത പരിപാടിയുടെ യാഥാര്‍ത്ഥ്യവും അതില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട സന്ദേശങ്ങളും വളരെ നല്ല നിലയില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുമായിരുന്നു. ഓച്ചിറ ദാറുല്‍ ഉലൂമുമായി വലിയ അടുപ്പമായിരുന്നു. ഇവിടെ ഏത് പരിപാടികളിലും പങ്കെടുക്കുകയും ദീനിയായ നസ്വീഹത്തുകള്‍ കേട്ട് കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു ഉസ്താദിന് പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! ഉയര്‍ന്ന ഗുണങ്ങള്‍ പരമ്പര പരമ്പരയായി നിലനിര്‍ത്തുകയും സമുന്നത ഇല്ലിയ്യീനില്‍ അല്ലാഹു സ്ഥാനം നല്‍കുകയും ചെയ്യട്ടെ.! കൈതോട് വലിയവഴി മസ്ജിദിലും സേവനമനുഷ്ഠിച്ചിരുന്നു. 

അവസാന നാളുകളില്‍ സ്വദേശത്ത് തന്നെയുള്ള മസ്ജിദില്‍ സേവനമനുഷ്ഠിച്ചു. ഇമാമത്ത് നില്‍ക്കാന്‍ തീര്‍ത്തും അവശനായ സന്ദര്‍ഭത്തിലും ജമാഅത്ത് നമസ്കാരത്തില്‍ വലിയ ശ്രദ്ധ കാണിച്ചിരുന്നു. പ്രസ്തുത സന്ദര്‍ഭത്തില്‍ ഇമാമത്തിന്‍റെയും ഖുതുബയുടെയും അവസരം ഓച്ചിറ ദാറുല്‍ ഉലൂമിന് നല്‍കിയത് വളരെ നന്ദിയോടെ സ്മരിക്കുന്നു. ഈ സന്ദര്‍ഭങ്ങളിലും ഇവിടെ നിന്നുള്ള സഹോദരങ്ങളുടെ ഇമാമത്തില്‍ വലിയ സംതൃപ്തി പുലര്‍ത്തുകയും ചെയ്തിരുന്നു. അവസാന നാളുകള്‍ മരണത്തെ പൂര്‍ണ്ണമായും പ്രതീക്ഷിച്ച് കഴിയുന്ന നിലയിലായിരുന്നു മര്‍ഹൂമിന്‍റെ പ്രവര്‍ത്തനങ്ങളും സംസാരങ്ങളും. ഇന്ന് രാവിലെ (2021 ജൂണ്‍ 28 (തിങ്കള്‍) ഉച്ചയോടെ പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി. ഖബ്റടക്കം മഗ്രിബ് നമസ്കാരാനന്തരം ക്ലാപ്പന മഞ്ഞാടി ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടത്തപ്പെട്ടു. 

മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 

🔹🔹🔹Ⓜ🔹🔹🔹 

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰


സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 









Friday, June 25, 2021

ലഹരി നിഷിദ്ധമാണ്. ലഹരി വര്‍ജ്ജിക്കുക. ലഹരിക്കെതിരെ നമുക്ക് ഒന്നായി കൈ കോര്‍ക്കാം.


ലഹരി നിഷിദ്ധമാണ്. 

ലഹരി വര്‍ജ്ജിക്കുക. 

ലഹരിക്കെതിരെ നമുക്ക് ഒന്നായി കൈ കോര്‍ക്കാം. 

സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. ലിസണ്‍ ഫസ്റ്റ് എന്നതാണ് ഇക്കുറിയിലെ മുദ്രാവാക്യം. കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനായുമാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കു മരുന്ന് അടിമകളും പറയുന്നത്. രാജ്യത്ത് ലഹരിക്കടിമകളായവര്‍ 7.3 കോടിയിലേറെയുണ്ടെന്നാണ് കണക്ക്. ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്‍റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്. മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരാമവധി മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാം.

മയക്കു മരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വയം നശിക്കുന്ന ഇക്കൂട്ടരെ രക്ഷപ്പെടുത്തുന്നതില്‍ നിന്നും വൈദ്യശാസ്ത്രം പോലും പരാജയപ്പെടും. ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.

വിശേഷബുദ്ധിയാണ് മനുഷ്യനെ ഇതര ജിവികളില്‍നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം ചിരികാനും ചിന്തിക്കാനും കാര്യങ്ങളെ വേര്‍തിരിച്ചറിയാനുമുള്ള മനുഷ്യന്‍റെ പ്രാപ്തി സ്രൃഷ്ടാവ് തന്ന വലിയ അനുഗ്രഹമാണ്. ലോകത്തുളള സചേതനവും അചേതനവുമായ സകലതും നിങ്ങല്‍ക്കു വേണ്ടി നാം സൃഷ്ടിച്ചിരിക്കുന്നുവന്ന് അല്ലാഹു പ്രഖ്യാപിക്കുമ്പോള്‍ മനുഷ്യസൃഷ്ടിപ്പിന്‍റ മഹത്തായ ലക്ഷ്യം വരച്ചു കാട്ടുകയാണ് സൃഷ്ടാവ്.


ലൗകിക ജീവിതം നശ്വരമാണെന്നും പാരത്രിക വിജയത്തിനുളള കൃഷിയിടമാണ് ഇവിടമെന്നും  മനുഷ്യന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ,ഈ തിരിച്ചറിവിന്‍റെ ഏറ്റ വ്യത്യാസങ്ങളില്‍ മാറ്റങ്ങള്‍ സ്വഭാവികമാണ്.നന്മയെ നന്മയായി കാണാനും തിന്മയില്‍ നിന്ന് മാറിനില്‍കാനും അല്ലാഹു മനുഷ്യന്ന് അവസരം നല്‍കിയി'ട്ടുണ്ട് .ഇഖ്തിയാറെ,ന്ന് പ്രമാണങ്ങള്‍ പരിചയപ്പെടുത്തുന്ന മനുഷ്യന്‍റ സ്വയം നിര്‍ണയങ്ങളില്‍ വരുന്ന അപാകതകളുടെ പൂര്‍ണ ഉത്തരവാദി അവന്‍ തന്നെയാണ്.


ഭൗതിക ജീവിതത്തില്‍ ശരി തെറ്റുകളെ വേര്‍തിരിച്ച് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്യാസി. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ അവന്‍ സുകൃതങ്ങള്‍ മാത്രമേ ചെയാവൂ എന്നാണ് സ്രഷ്ടാവിന്‍റ കല്‍പന. മനുഷ്യനെ പരിമിതിക്കുള്ളില്‍ ജീവിക്കുമ്പോള്‍ സ്വഭാവികമായി സംഭവിക്കുന്ന അപാകതകള്‍ക്ക് പരിഹാരമായി കാരുണ്യവാനായ അല്ലാഹു തൗബ എന്ന കാരുണ്യത്തിന്‍റ കവാടം തുറുവച്ചി'ട്ടുണ്ട. എന്നാല്‍, കേവല ആസ്വാദനത്തിലപ്പുറം മനുഷ്യന്‍ ചെയ്യുന്ന അരുതായ്മകളെ കണ്ടില്ലെന്നു നടിച്ചുകൂടാ. ലോകാവസാനത്തിലേക്ക് അടുക്കും തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കെണ്ടിരിക്കുകയാണ്. അതിനുന്ന് കാലത്തെ പഴിക്കല്‍ കൊണ്ടോ സാഹചര്യങ്ങളെ ആക്ഷേപിച്ചതുകൊണ്ടോ കാര്യമില്ല.


നമ്മുടെ സാമൂഹിക പരിസരത്തെ കുറിച്ചാണ് പറഞ്ഞുവരുത്. തിന്മ ചെയാനുള്ള മനസ്സും ധര്‍മം ചെവിക്കെള്ളാത്ത കാതുകളും വര്‍ദ്ധിച്ച് വരികയാണ്. സമൂഹത്തെ അടക്കിപിടിച്ചിരിക്കു തിന്മയുടെ ബോധങ്ങള്‍ ദിനം തേറും കാര്യങ്ങള്‍ ശക്തിപ്പെ'ട്ട് വരികയാണ്. ഒരുഭാഗത്ത് ഇത്തരം തിന്മകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരം നടക്കുബോള്‍ മറുഭാഗത്ത് മനുഷ്യന്‍റെ ധാര്‍മിക മൂല്യങ്ങളെ കാര്‍തിന്നു കൊള്ളരുതായ്മകള്‍ കുമിഞ്ഞ്കൂടുന്നു.


ലഹരി ഉപയോഗം മൂലം വൈയക്തിക തലം തൊ'ട്ട് സാമൂഹികവും രാഷ്ടീയവും സാംസ്കരികവുമായ നിഖില മേഖലകളിലും വലിയ പൊ'ട്ടിത്തെറികളാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുതന്ന് കേവലം ആസ്വാദനമെതിലപ്പുറം ലഹരി ഉപയോഗം കൊണ്ട് മനുഷ്യന്‍ ഒന്നും നേടുന്നില്ലെന്നത് അറിയാഞ്ഞിട്ട'ല്ല. മറിച്ച്, കുടിച്ച് മദിച്ച് ജീവിതം തീര്‍ക്കാനുള്ള പ്രവണത വര്‍ദ്ധിച്ചു വരുന്നു. ജീവിക്കുന്ന സാഹചര്യങ്ങളും സമൂഹത്തിന്‍റ പൊതു വിചാരങ്ങളുമാണ് ഒരാളെ മദ്യപാനിയാക്കുതെു പറയാം.


പക്ഷേ, താന്‍ ചെയ്യുത് തിന്മയാണെറിഞ്ഞിട്ടും സാഹചര്യങ്ങളെ പഴിച്ചി'ട്ട് എന്തു കാര്യം ലഹരിയാണ് സകല തിന്മകളുടെയും മാതാവെന്ന് മദ്യം ജീവിതത്തിന്‍റ എല്ലാമായിരുന്ന ഒരു ജനതയോട് പ്രവാചകന്‍ പഠിപ്പിച്ചു. ഈ പ്രവാചക വചനത്തില്‍ തെ മദ്യത്തിന്‍റെയും ലഹരിയുടെയും സകല ഭവിഷ്യത്തുളും പ്രവാചകന്‍ വരച്ചുകാട്ടി. നിരന്തര ബോധവല്‍കരണം നടക്കുന്ന ഒരുമേഖലയാണിതെരിക്കെ, അതിന്‍റ പ്രതിഫലനം ധാര്‍മികമായി സമുഹത്തില്‍ സംഭവിക്കുന്നില്ല എന്നതിന്‍റെ കാരണം അന്വേഷികേണ്ടത് തന്നെയാണ് വ്യക്തി തലംതൊട്ട് അന്താരാഷ്ട്ര തലംവരെ ഇതിന്‍റ ഭവിഷ്യത്തുകള്‍ ലോകം അനുഭവിക്കുബോള്‍അതിനെതിരെ ജാഗ്രത പാലിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയാണ് .


ഖുര്‍ആന്‍റെ പ്രഖ്യാപനം കാണുക: സത്യവിശ്യാസികളേ, മദ്യവുംചുതാട്ടവും പ്രശ്നംവച്ചു നോക്കാനുള്ള അമ്പുകളും പൈശാചിക മ്ലേച്ഛവൃത്തി മാത്രമാണ്.അതിനാല്‍,നിങ്ങള്‍ അതെല്ലാംവര്‍ജ്ജിക്കുക."പ്രസ്തുത സൂക്തത്തില്‍മദ്യം ഉപയോഗിക്കുന്നതിനെതിരെയുള്ള ശക്തമായ താക്കീതുണ്ട്.കൂടെ ആയത്തില്‍ സൂചിപ്പിച്ച അനവധി വന്‍കുറ്റങ്ങളില്‍ ആദ്യം മദ്യത്തെ എണ്ണിയത് ലഹരി ഉപയോഗത്തോടുള്ള ഖുര്‍ആന്‍റെ ശക്തമായ വിയോജിപ്പിനെ സൂചിപ്പിക്കുന്നു.അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നത് വന്‍പാപമെന്നിരിക്കെ ലഹരി ഉപയോഗവും അപ്രകാരമാണെന്ന് അല്ലാഹു സൂചിപ്പിക്കുകയാണിവിടെ. അതിനു പൈശാചിക ദുര്‍ബോധനങ്ങള്‍ നിരന്തരമുണ്ടായിരിക്കുമെന്ന് സൂക്തത്തിന്‍റെ അടുത്ത ഭാഗങ്ങളില്‍ നിന്ന് മനസ്സിലാക്കാം.


മനുഷ്യന്‍ ഉപയോഗിക്കുന്ന ലഹരികളില്‍ ഏറ്റവും വീര്യം കൂടിയത് മദ്യം തയൊണെതില്‍ സംശയമില്ല.ഇസ്ലാമിക പ്രമാണങ്ങളും നമ്മുടെ സാമൂഹിക ചുറ്റുപാടുകളും അതു നിരന്തരം നമ്മെ ബോധ്യപ്പെടുത്തുന്നു.മദ്യത്തിന് ഖുര്‍ആനും ഹദീസും ഉപയോഗിച്ച പദം ഖംറ് എാണ്. ഈ പ്രയോഗത്തിന്‍റെ അര്‍ത്ഥം മറയ്ക്കുക, മൂടുക എാന്നൊക്കെയാണ്.അതായത് ബുദ്ധിയെ മൂടുന്നതും മറക്കുന്നതുമെന്നര്‍ത്ഥം കാര്യം വ്യക്തമാണ്,ലഹരി  പദാര്‍ത്ഥങ്ങളുടെ ഉപയോഗം ബുദ്ധിയെ നീക്കിക്കളയുമെന്നതില്‍ സംശയമില്ല.


ലഹരി ഉപയോഗം വൈയക്തികമായി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാം.മനുഷ്യന് അല്ലാഹു പ്രായോഗിക ബുദ്ധി നല്‍കിയിട്ടുണ്ട്.അത് അവനു തന്നെ എടുത്ത് കളയുമ്പോഴാണ് ഒരാളെ"ഭ്രാന്തന്‍" എന്ന് വിളിക്കുന്നത്.എന്നാല്‍ ,മനുഷ്യനവന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ബുദ്ധിയെ നീക്കിക്കളയുന്ന പ്രവണതയാണ് ലഹരി ഉപയോഗംമൂലം സംഭവിക്കുത്.അത് നിഷിദ്ധമാണന്നാണ് ഇസ്ലാം പഠിപ്പിക്കുത്.


അല്ലാഹു നീക്കിക്കളയുന്ന ബുദ്ധിയില്‍ വിധിയുടെ വൈവിധ്യമാണ് കാണുതെങ്കില്‍ കൃത്രിമായി ബുദ്ധി നീക്കി ലഹരി ആസ്വദിക്കുന്നതില്‍ വന്‍കുറ്റത്തിന്‍റെ പ്രതീതിയാണ് ഇസ്ലാം ദര്‍ശിക്കുത്.മാനസികമായി നില തെറ്റുന്നതോടെ ലഹരി ഉപഭോക്താവില്‍ സംഭവിക്കുന്ന ചെയ്തികള്‍ക്ക് പരിധിയോ പരിമിതിയോ ഉണ്ടാകാറില്ല.


ശാരീരികമായിവായിച്ചാലും ലഹരിശാപം തന്നെ.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലഹരി ഉപയോഗം മൂലമാണ് ലോകത്ത് 30 ശതമാനം ആളുകളും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നത് എന്നാണ്.കൂടാതെ, ഓര്‍മ്മക്കുറവ്, ധൈര്യക്കുറവ്, അക്രമവാസന, വിഷാദം,വായയിലും തൊണ്ടയിലും കാന്‍സര്‍ ,കരള്‍രോഗങ്ങള്‍, ജലദോഷം, പ്രതിരോധ ശക്തിക്ഷയം, വിറയല്‍, ഞരമ്പ് ശക്തിക്ഷയം, അള്‍സര്‍, അകാലവാര്‍ധക്യം, ഹൃദയാഘാതം, സ്തനാര്‍ബുധം, ലൈംഗികശേഷിക്കുറവ് തുടങ്ങിയ സകലരോഗങ്ങളും ഇതുമൂലമുണ്ടാകുതാണ്.


നമ്മുടെ സാമൂഹിക പരിസരത്തെ സാമൂഹിക ശാസ്ത്രത്തിന്‍റെ മാനദണ്ഡങ്ങളോടെ വീക്ഷിച്ചാല്‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ഭവിഷ്യത്തുകള്‍    ധാരാളം കാണാം.സാമൂഹിക ഘടനയെ തന്നെ മാറ്റിമറിക്കുന്ന മാറാവ്യാധിയാണ് ലഹരി.കുടുംബങ്ങളില്‍ നിന്ന് തന്നെ ലഹരി ഉപയോഗത്തിന്‍റെ വരുംവരായ്മകള്‍ പരിശോധിക്കാം.ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:പ്രവാചകന്‍(സ്വ)പറയുത് ഞാന്‍ കേട്ടു:മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്.വല്ലവനും അതുകുടിച്ചാല്‍ അവന്‍റെ മാതാവിന്‍റെയും പിതൃസഹോദരിയുടെയും മാതൃ സഹോദരിയുടെയും മേല്‍ അവന്‍ വീണെന്നിരിക്കും'.വലിയ പ്രത്യാഘാതങ്ങളെസൂചിപ്പിക്കുന്ന ഹദീസാണിത്.


നമ്മുടെ പല കുടുംബങ്ങളിലും സംഭവിക്കുന്ന അപകടത്തേയും ഹദീസ് വരച്ചുകാട്ടുന്നു. മദ്യപാനിയായ ഒരാള്‍ക്ക് പരിസരബോധം നഷ്ട്പ്പെ'ട്ട്എന്തും ചെയ്യാമെന്ന മാനസികവസ്ത്ഥയില്‍ സംഭവിക്കുന്ന കാര്യമാണ് പ്രവാചകന്‍ മുമ്പേപറഞ്ഞത്.ശാരീരിക വികാരം ശമിപ്പിക്കാന്‍ സ്വന്തം ഇണയുമയുള്ള ശാരീരിക വ്യവാഹരങ്ങള്‍ മാത്രമേ ഇസ്ലാം കല്‍പ്പിച്ചിട്ടുള്ളൂ. എന്നാല്‍ ലഹരി ഉപയോഗം മൂലം ഒരാള്‍ക്ക് ആരെയും തിരിച്ചറിയാതെ പോകുന്നു. അവിടെ ഉമ്മയെന്നോ പെങ്ങളെന്നോ മക്കളെന്നോ അടേുത്തവരെന്നോ നോക്കാന്‍ കഴിയില്ല. മനസ്സിന്‍റസമനില തെറ്റിയാല്‍ അപകടകരമായ കായിക ബലത്തോടെ സ്വന്തക്കാരെ പോലും ലൈംഗികമായി ഉപയോഗപ്പെടുത്തേണ്ടിവരും.


മദ്യപാനിയായ യുവാവ് മാതാവിനെ കെട്ടിയിട്ട് സ്വന്തം മകളുടെ മാനം കളഞ്ഞ സംഭങ്ങള്‍ നമ്മുടെ പരിസരത്ത് എത്ര നടക്കുന്നു. കുടുംബ സംവിധാനത്തില്‍ ലഹരി വരുത്തിതീര്‍ക്കുന്ന അരുതായ്മകളുടെ കണക്ക് പരതുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ആത്മഹത്യകളും വിവാഹമോചനങ്ങളും നടക്കന്നത് ഭര്‍ത്താവിന്‍റ അമിത മദ്യാസക്തി മൂലമാണെന്നും വനിത കമ്മിഷന്‍ സര്‍വേ പറയുന്നു.


ഇനി ലഹരി ഉപയോഗത്തിന്‍റ സാമൂഹിക പ്രതിഫലനങ്ങള്‍ പരിശോധിക്കാം ഒരുഹദീസില്‍ ഇങ്ങനെ കാണാം അനസ് ഇബ്നു മാലിക് (റ) വില്‍ നിന്ന് നിവേധനം; 'അല്ലാഹുവിന്‍റ റസൂല്‍ (സ്വ) കള്ളിന്‍റ വിഷയത്തില്‍ പത്തുപേരെ ശപിച്ചു. മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്ക് വേണ്ടിവാറ്റുന്നുവോ അയാള്‍, അത കുടിക്കുന്നവന്‍, അത് വഹിക്കുവന്‍, അത് ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍ ,അത് വില്‍ക്കുവന്‍ ,കുടിപ്പിക്കുവന്‍,അതിന്‍റെ വില തിന്നുന്നവന്‍, അത് വിലക്കു വാങ്ങുന്നവന്‍, ആര്‍ക്ക് വേണ്ടി വാങ്ങുന്നുവോ അവന്‍.'


അബൂഹുറൈറ (റ)വില്‍ നിന്ന് നിവേധനം: നിശ്ചയം നബി(സ്വ) പറഞ്ഞു: 'ഒരാള്‍മദ്യപിക്കുമ്പോള്‍  വിശ്യാസിയായി ക്കൊണ്ട് അയാള്‍മ ദ്യപിക്കുകയില്ല.'


വലിയ ഗുണപാഠങ്ങള്‍ നല്‍കുന്ന തിരുമൊഴികളാണ് മേല്‍ ഉദ്ധരിച്ചത്. ലഹരിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടാല്‍ അവന് അല്ലാഹുവിന്‍റ ശാപം തീര്‍ച്ചയാണെന്ന് പ്രവാചകന്‍ എണ്ണി പറഞ്ഞു. രണ്ടാം വചനത്തില്‍ ഒരു വിശ്യാസിക്ക് മദ്യവുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നും ബന്ധപ്പെ'ട്ടാല്‍ അവന്‍ വിശ്യാസിയല്ലെന്നും ഉണര്‍ത്തുന്നു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ലഹരി  ഉപയോഗം അവന്‍റെ വിശ്യാസത്തില്‍ കളങ്കം ചാര്‍ത്തുതാണെന്ന് ചുരുക്കം.


മരുന്നിനു വേണ്ടി ലഹരി ഉപയോഗിക്കുതിനെ ഇസ്ലാം വിലക്കിയതായി കാണാം. സുവൈദുബ്നു ത്വാരിഖ് എയാള്‍ പ്രവാചകനോട് മദ്യത്തെ കുറിച്ച് ചോദിച്ചു. അന്നേരം പ്രവാചകന്‍ മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു: ' ഞാന്‍ മരുന്നിന് വേണ്ടി മാത്രമാണ് അതുണ്ടാക്കിയിരുന്നത്. പ്രവാചകന്‍(സ) പറഞ്ഞു: ' നിശ്ചയം അത് രോഗമാണ്. രോഗ ശമനിയല്ല. (മുസ്നദ്)


നമ്മുടെ സാമൂഹ്യ പരിസരത്തു നിന്നും ചില നിരീക്ഷണങ്ങള്‍ നടത്താം. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണം നടത്തുത് ഏത് വിഷയത്തെ ചെറുക്കാനാണെന്ന് പരിശോധിക്കാം. ലഘുലേഖയായും പ്രകാശനങ്ങളായും കൊളാഷ് പ്രദര്‍ശനമായും പൊതുയിടങ്ങളില്‍ ഫ്ളക്സ് ബോധവല്‍ക്കരണമായാലും ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നത് ലഹിക്കെതിരെയാണ്.


നമ്മുടെ നിയമ സംവിധാനത്തിന്‍റെ വീക്ഷണത്തില്‍ ഒരാള്‍ക്ക് സ്വ താല്‍പര്യപ്രകാരം മദ്യപിക്കാം. പക്ഷേ, ലഹരി പദാര്‍ത്ഥങ്ങളില്‍ അതിന്‍റെ ഭവിഷ്യത്തും മുന്നറിയിപ്പും കുറിച്ചിടണമൊണ് നിയമം. ഇത്തരം മൂഢനിയമം നിലനില്‍ക്കു കാലത്തോളം ഇതിനൊന്നും പരിഹാരം കണ്ടെത്താന്‍ കഴിയില്ല. കുറ്റകൃത്യം നടന്ന ശേഷമേ ഭൗതിക നിയമങ്ങള്‍ ഇനിയെന്ത് എന്ന് ചിന്തിക്കുന്നുള്ളൂ. ഇസ്ലാം കുറ്റകൃത്യത്തെ തടയാനുള്ള പ്രതിവിധി ആദ്യം നിര്‍ദ്ദേശിക്കുന്നു. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വലിയ അന്തരമാണ് ഇവിടെ കാണാന്‍ കഴിയുത്.


അടുത്തിടെ മലബാറിന്‍റെ തലസ്ഥാന നഗരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോ'ടു നിന്ന് കഞ്ചാവ് വില്‍പ്പനയ്ക്കിടെ ചിലരെ പിടികൂടി. പോലീസ് പുറത്തുവിട്ട വിവരങ്ങള്‍ ആരെയും ഞെട്ടിക്കുതായിരുന്നു. പക്ഷേ, അത്തരം ഞെട്ടല്‍ നമുക്കില്ലാതെ പോയതില്‍ ആരെ പഴിക്കാന്‍. കഞ്ചാവ് കച്ചവടക്കാരായ യുവാക്കള്‍ മുസ്ലിംകളാണ്. ഇവരുടെ കാര്യമായ വിപണി കുട്ടികള്‍ക്കിടയിലാണ്. നഗര പരിസരത്തെ മുസ്ലിം കുട്ടികള്‍ ഭൂരിപക്ഷമുള്ള സ്കൂളുകളില്‍ പകുതിയോളം ഇവരുടെ ഇരകളാണത്രെ. ഇത് സര്‍വ്വ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.


 മദ്യ വില്‍പനയുടെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ വര്‍ഷം തോറും ബീവറേജ് കോര്‍പ്പറേഷന്‍റെ വിറ്റുവരവ് വര്‍ധിച്ചുവരു കാഴ്ചയാണ് കാണാന്‍ കഴിയുത്. കഴിഞ്ഞ വര്‍ഷം കണക്കുകള്‍ തെളിയിക്കുത് 5000 കോടി വിറ്റഴിച്ചുവെന്നാണ്. ഈ വിറ്റുവരവില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി തിരൂരും പൊന്നാനിയും പരസ്പരം മത്സരിക്കുന്ന ദയനീയ കാഴ്ച മാധ്യമങ്ങളിലൂടെ കാണാനും വിധിക്കപ്പെ'വരാണ് ലോകത്ത് ഏറ്റവും പ്രബുദ്ധരും സംഘടിതരുമെന്ന് സ്വയം അഭിമാനിക്കുന്ന കേരള മുസ്ലിംകള്‍.


ലഹരിയുണ്ടാക്കുന്ന എന്തും ഹറാമാണെന്ന് നിരീക്ഷിക്കുന്ന മതമാണ് ഇസ്ലാം. മദ്യം സകല തിന്മകളുടെയും മാതാവാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചത് മനുഷ്യന്‍റെ ബുദ്ധിയുടെ ഏറ്റവ്യത്യാസം കണ്ടതുകൊണ്ടു തയൊണ് ശാരീരിക ഇച്ഛകള്‍ മനുഷ്യനെ തിന്മയിലേക്ക് ക്ഷണിക്കുമ്പോള്‍ വഴിനടത്താന്‍ പൈശാചിക ദുര്‍ബോദനങ്ങളുമുണ്ടാകും.  വകതിരിവ് നീങ്ങിയുള്ള ഒരാസ്വാദനം വിശ്വാസിക്ക് അന്യമാണെര്‍ത്ഥം. 


ഈ മഹാപ്രപഞ്ചത്തിന്‍റെ സംവിധായകനായ അല്ലാഹു ഭൂമിയില്‍ മനുഷ്യസമൂഹത്തെ നന്മയും തിന്മയും ചെയ്യാന്‍ കഴിയുന്ന സവിശേഷാസ്തിത്വത്തോടുകൂടി സൃഷ്ടിച്ചുവെന്നും മരണാനന്തരജീവിതത്തില്‍ ഓരോ മനുഷ്യനും താന്‍ ചെയ്ത തിന്മയ്ക്കനുസൃതമായ ശിക്ഷയും നന്മയ്ക്കുള്ള അളവറ്റ പ്രതിഫലവും അല്ലാഹുവില്‍ നിന്നേറ്റുവാങ്ങുമെന്നുമുള്ള അടിസ്ഥാന ഇസ്ലാമിക പാഠങ്ങളില്‍ മനസ്സ് ഊട്ടപ്പെട്ട് വളരുന്ന മുസ്ലിമിന്, മദ്യപാനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മദ്യപാനം അല്ലാഹു വിലക്കിയ തിന്മയാണെന്ന് മനസ്സിലാക്കുക മാത്രമേ ആവശ്യമുള്ളൂ. മനുഷ്യജീവിതത്തിന് ആത്യന്തികമായി ഹാനികരമായ കാര്യങ്ങളെയാണ് അല്ലാഹു തിന്മയായി പ്രഖ്യാപിക്കുന്നതെന്നും നന്മതിന്മകള്‍ നിര്‍ണയിക്കാന്‍ സര്‍വജ്ഞനായ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനത്തെയാണ്, അല്ലാതെ യാതൊരു അപ്രമാദിത്വവുമില്ലാത്ത മനുഷ്യന്‍റെ തോന്നലുകളെയല്ല ആശ്രയിക്കേണ്ടതെന്നും ക്വുര്‍ആനിലൂടെയും നബിചര്യയിലൂടെയും ആവര്‍ത്തിച്ചുപഠിപ്പിക്കപ്പെടുന്ന മുസ്ലിം, ലഹരി ഉപഭോഗത്തിന്‍റെ എല്ലാ രൂപങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നത് അളവറ്റ സംതൃപ്തിയോടുകൂടിയായിരിക്കും. പ്രപഞ്ചനാഥനായ ഏകദൈവത്തിലും അവനൊരുക്കുന്ന പ്രതിഫലവേദിയിലും അടിയുറച്ചുവിശ്വസിക്കുകയും ജീവിതവിജയത്തിനാവശ്യം നിഷ്കൃഷ്ടമായ ദൈവിക ധാര്‍മികപദ്ധതി മുറുകെ പിടിക്കുകയാണെന്ന് ബോധ്യം വരികയും ചെയ്ത ഒരു സമൂഹത്തെ വളര്‍ത്തിയെടുത്തശേഷം ആ സമൂഹത്തോട് മദ്യപാനം ദൈവദൃഷ്ടിയില്‍ മഹാപാപമാണെന്ന് പറയുന്ന ഇസ്ലാമിക രീതിശാസ്ത്രം ചരിത്രത്തില്‍ സൃഷ്ടിച്ചിട്ടുള്ള ലഹരിവിരുദ്ധ വിപ്ലവം എല്ലാ അര്‍ത്ഥത്തിലും അനിതരമാണ്.

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ആദ്യമായി ഒരു സമ്പൂര്‍ണ ലഹരിരഹിത സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചത് മുഹമ്മദ് നബി(സ)യാണെന്നതാണ് യാഥാര്‍ത്ഥ്യം. മുഹമ്മദ് നബി(സ)യുടെ ആഗമന കാലത്തെ അറേബ്യന്‍ സമൂഹം മദ്യത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തിരുന്ന ഒരു സമൂഹമായിരുന്നു. പ്രവാചകപൂര്‍വ അറബിക്കവിതകളിലെ മദ്യവര്‍ണനകള്‍ അക്കാലത്തെ അറബികള്‍ എന്തുമാത്രം മദ്യത്തിനടിമപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മരിച്ചാല്‍ മുന്തിരിവള്ളിയുടെ ചുവട്ടില്‍ മറവ് ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുകയും മരണാനന്തരവും കള്ളുതുള്ളികളാസ്വദിക്കാന്‍ അതുപകാരപ്പെടുമെന്നു പ്രത്യാശിക്കുകയും ചെയ്ത ജനതയായിരുന്നു അറേബ്യയിലേത്. അറബികളുടെ വഴിവിട്ട ലൈംഗിക ജീവിതത്തിനും സമാനതകളില്ലാത്ത യുദ്ധഭ്രാന്തിനും 'ഊര്‍ജം പകര്‍ന്നിരുന്നത്' പ്രധാനമായും മദ്യം തന്നെയായിരുന്നു. മദ്യം സിരകളിലൊഴുകുന്നതുകൊണ്ട് മാത്രമാണ് ജീവിതം ആനന്ദഭരിതമാകുന്നതെന്ന് കരുതിയിരുന്ന ഒരു സമൂഹം! അവര്‍ക്കിടയിലേക്ക് ദൈവസന്ദേശങ്ങളുമായി കടന്നുവന്ന മുഹമ്മദ് നബി(സ), ഇസ്ലാമിന്‍റെ ജീവിതവീക്ഷണം പഠിപ്പിക്കുകയും മദ്യപാനമടക്കമുള്ള തിന്മകള്‍ മഹാപാപങ്ങളാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ മാത്രമാണ്. പക്ഷേ, കാല്‍ നൂറ്റാണ്ടില്‍ കുറഞ്ഞ അതിഹ്രസ്വമായ ആ കാലയളവുകൊണ്ട് പ്രവാചകന്‍റെ(സ) അനുയായികളായി മാറിയ ഹിജാസിലെ സമൂഹം മദ്യത്തിന്‍റെ എല്ലാ വഴികളില്‍ നിന്നും മാറിനടന്നു; അവിടെ മദ്യവ്യവസായികളോ മദ്യഷോപ്പുകളോ മദ്യപന്‍മാരോ ഇല്ലാതായി. മദ്യം തിന്മയാണെന്ന് ജഗന്നിയന്താവിന്‍റെ കല്‍പനകളില്‍ നിന്ന് മനസ്സിലാക്കി ഇഹലോക ജീവത്തിലെ സ്വസ്ഥതയ്ക്കും മരണാനന്തരജീവിതത്തിലെ രക്ഷയ്ക്കും വേണ്ടി മദ്യത്തോട് ഒരു സമൂഹം ഒന്നടങ്കം പൂര്‍ണമായി വിടപറഞ്ഞ മഹാത്ഭുതത്തിനാണ് ഏകദേശം ഒന്നര സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് അറേബ്യ സാക്ഷ്യം വഹിച്ചത്. മദ്യരഹിത ഇന്‍ഡ്യ സ്വപ്നംകണ്ട രാഷ്ട്രപിതാവ് വെടിയേറ്റു മരിച്ച ശേഷം ആറര പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷവും മദ്യനിരോധനത്തിന് പ്രായോഗിക വഴികാണാതെ നമ്മുടെ രാഷ്ട്രനായകര്‍ വിഷമിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുതയോടു ചേര്‍ത്തുവെച്ച് വായിച്ചാല്‍ തന്നെ, ലഹരിക്കെതിരെ സമരം ചെയ്യുന്ന മുഴുവനാളുകള്‍ക്കുമുള്ള പാഠപുസ്തകമാണ് ചരിത്രത്തിലെ ഈ അറേബ്യന്‍ അധ്യായമെന്ന് മനസ്സിലാക്കാന്‍ കഴിയും. 

അന്ധവിശ്വാസികളും ധര്‍മരഹിതരുമായിരുന്ന അറബികളെ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വിശദീകരിച്ചുകൊടുക്കുകയും ചെയ്ത് പടിപടിയായി സംസ്കരിക്കുകയായിരുന്നു മുഹമ്മദ് നബി(സ)യുടെ സുപ്രധാനമായ ദൗത്യങ്ങളിലൊന്ന്. ക്വുര്‍ആന്‍, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ ലബ്ധിക്കും മരണത്തിനുമിടയ്ക്കുള്ള ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഘട്ടം ഘട്ടമായിട്ടാണ് പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചത്. അറബികളെ അല്ലാഹുവിലും പരലോകത്തിലും ദൃഢവിശ്വാസമുള്ളവരാക്കി മാറ്റുകയും അവരുടെ മനസ്സുകളില്‍ നിന്ന് ബഹുദൈവാരാധനാപരമായ മിത്തുകള്‍ പിഴുതെറിയുകയും പുണ്യ-പാപങ്ങളെ സംബന്ധിച്ച സജീവ ജാഗ്രതയിലേക്ക് അവരെ നയിക്കുകയും ചെയ്യുകയാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങള്‍ പ്രധാനമായും ചെയ്തത്. പുതിയ തിരിച്ചറിവുകളാല്‍ സ്ഫുടം ചെയ്യപ്പെട്ട ക്വുര്‍ആനിന്‍റെ പ്രഥമസംബോധിതര്‍ക്കിടയില്‍, മദ്യപാനവും ചൂതാട്ടവും ദൈവേച്ഛക്കു നിരക്കുന്നതാണോ എന്ന ആശങ്ക വളരെ പെട്ടെന്നുതന്നെ ഉടലെടുത്തു. മദ്യപാനത്തില്‍ നിന്ന് ലഭിക്കുന്ന ലഹരിജന്യമായ നൈമിഷിക 'മനശാന്തി'യും ആനന്ദവും അതിന്‍റെ അനന്തരഫലങ്ങളുടെ ഭീകരതയും മുന്നില്‍ വെച്ചുകൊണ്ട് ഇവ്വിഷയകമായ സംവാദങ്ങള്‍ പ്രവാചകാനുചരന്‍മാര്‍ക്കിടയില്‍ സജീവമായപ്പോള്‍, മദ്യമുണ്ടാക്കുന്ന നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതുനല്‍കുന്ന മിഥ്യാശാന്തി നിസ്സാരമാണെന്നുല്‍ഘോഷിച്ചുകൊണ്ട് മദ്യപാനവുമായി ബന്ധപ്പെട്ട ആദ്യത്തെ ക്വുര്‍ആന്‍ വചനം അവതരിപ്പിക്കപ്പെട്ടു. അതിന്‍റെ സാരം ഇപ്രകാരമാണ്: "നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്‍റെ അംശമാണ് പ്രയോജനത്തിന്‍റെ അംശത്തെക്കാള്‍ വലുത്."(ക്വുര്‍ആന്‍ 2: 219.) 

മദ്യപാനം 'ഗുരുതരമായ പാപം' ആണെന്നും ആ പാപത്തെ ചെറിയ 'പ്രയോജനങ്ങള്‍' കാണിച്ച് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഉല്‍ബോധിപ്പിച്ച് മദ്യം വിശ്വാസികള്‍ക്ക് അനഭികാമ്യമാണെന്ന സന്ദേശം നല്‍കുകയാണ് ക്വുര്‍ആന്‍ ഈ വചനത്തിലൂടെ ചെയ്തത്. ക്വുര്‍ആനിന്‍റെ ഈ പ്രഖ്യാപനം വന്നതോടുകൂടിത്തന്നെ, പ്രവാചകാനുചരന്‍മാരായി മാറുന്നതോടെ മദ്യപാനം ഉപേക്ഷിക്കേണ്ടിവരും എന്ന സന്ദേശം അറബികള്‍ക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. ലഹരി പാപമാണെന്ന ബോധ്യത്തിലേക്ക് പ്രവാചകനു ചുറ്റുമുണ്ടായിരുന്ന സമൂഹത്തെ വളര്‍ത്തിയെടുത്ത ക്വുര്‍ആന്‍, പുതുതായി അവര്‍ പുല്‍കിയ ദൈവിക ചിട്ടകള്‍ക്ക് മദ്യം തീരെ അനുകൂലമല്ലെന്ന ആലോചന അവരുടെ മനസ്സിലേക്കിട്ടുകൊടുക്കുകയാണ് അടുത്തതായി ചെയ്തത്. ദൈവഭയവും പരലോകചിന്തയും സജീവമായ വിശ്വാസീ സമൂഹത്തെ ക്വുര്‍ആന്‍ ഒന്നാമതായി പരിശീലിപ്പിച്ച അനുഷ്ഠാനകര്‍മം ദിനേന അഞ്ചു സമയമുള്ള നിര്‍ബന്ധ നമസ്കാരമായിരുന്നു. ദിവസവും അഞ്ചുനേരം പള്ളിയില്‍ വന്ന് സംഘമായി നിശ്ചിതമായ അംഗചലനങ്ങളും അവയ്ക്കിടയിലുള്ള ക്വുര്‍ആന്‍ പാരായണവും കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളുമെല്ലാമായി ജഗന്നിയന്താവിനെ ആരാധിക്കുന്ന നമസ്കാരമാണ് മുസ്ലിം സാമൂഹിക മതജീവിതത്തിന്‍റെ ആണിക്കല്ല്. അഞ്ചുസമയം തികഞ്ഞ ബോധ്യത്തോടെയും ബോധത്തോടെയും വിശുദ്ധമായ ആരാധനാ മന്ദിരങ്ങളില്‍ വന്ന് പ്രാര്‍ത്ഥനാ മന്തങ്ങളുരുവിടാന്‍ കടപ്പെട്ടവര്‍ മദ്യപിച്ച് ബുദ്ധിയെ മരവിപ്പിക്കുന്നതും ബോധരഹിതരാകുന്നതും തീര്‍ത്തും അനുചിതമാണെന്ന തിരിച്ചറിവ് ഉല്‍പാദിപ്പിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനത്തിന്‍റെ സാരം ഇപ്രകാരമാണ്: "സത്യവിശ്വാസികളെ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്; ലഹരിയില്‍ നിന്ന് പുറത്തുവരാത്തിടത്തോളം നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടാകില്ല."(ക്വുര്‍ആന്‍ 4: 43.)


നമസ്കാരം പടച്ചതമ്പുരാനുമായുള്ള സംഭാഷണമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പടച്ചവനുമുന്നില്‍ ബോധമില്ലാതെ വാക്കുകള്‍ പുലമ്പുന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പകലിലും പ്രദോഷത്തിലുമായി അഞ്ചുതവണ പടച്ചവനോട് സംഭാഷണം നടത്തേണ്ടവര്‍ ലഹരിക്കടിപ്പെടുന്നതിലെ അപകടം ചൂണ്ടിക്കാണിച്ചതോടൊപ്പം, മദ്യം ബുദ്ധിയെ മരവിപ്പിക്കുകയും സംസാരത്തെ അവ്യക്തമാക്കുകയും ചെയ്യുന്ന അപകടകാരിയാണെന്ന സന്ദേശം അറബികള്‍ക്ക് നല്‍കുക കൂടിയാണ് ഈ ക്വുര്‍ആന്‍ വചനം ചെയ്തത്.

മദ്യപാനം പടച്ചവനിഷ്ടമില്ലെന്ന് ഈ രണ്ട് ക്വുര്‍ആന്‍ വചനങ്ങളും അവതരിപ്പിക്കപ്പെട്ടതോടുകൂടിത്തന്നെ സത്യവിശ്വാസികള്‍ക്ക് സ്പഷ്ടമായിക്കഴിഞ്ഞിരുന്നു. പിന്നീടവതരിപ്പിക്കപ്പെട്ടത്, മദ്യപാനത്തിന്‍റെ മതവിധി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന വചനങ്ങളാണ്. മദ്യത്തെ വ്യക്തമായി നിരോധിക്കുകയും അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ കല്‍പനാ സ്വരത്തില്‍ സത്യവിശ്വാസികളോട് ആജ്ഞാപിക്കുകയും ചെയ്യുന്ന ഈ ക്വുര്‍ആന്‍ വചനങ്ങളവതരിപ്പിക്കപ്പെട്ടതോടുകൂടി, വിശ്വാസീസമൂഹം ലഹരിയുടെ സകല രൂപങ്ങളോടും സമ്പൂര്‍ണമായും ശാശ്വതമായും വിടപറഞ്ഞു. അവയുടെ സാരം കാണുക: "സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ചുനോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കം വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുകയും ധിക്കാരം വന്നുപോകാതെ സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ പ്രവാചകന്‍റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക."(ക്വുര്‍ആന്‍ 5: 90-2.)


മദ്യത്തെ, ഇസ്ലാം ഏറ്റവും കൊടിയ പാപമായി കാണുന്ന ബഹുദൈവാരാധനയുടെ പ്രതീകങ്ങളായ വിഗ്രഹപ്രതിഷ്ഠകളോട് ചേര്‍ത്തുപറയുകയും അത് പൈശാചികമായ മ്ലേഛവൃത്തി മാത്രമാണെന്ന് തീര്‍പ്പുകല്‍പ്പിക്കുകയും മദ്യം ഉപേക്ഷിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയുണ്ടാവുകയെന്ന് പ്രഖ്യാപിക്കുകയും ദൈവസ്മരണയില്‍ നിന്നും സാഹോദര്യബോധത്തില്‍ നിന്നും അകറ്റാനായിട്ടാണ് പിശാച് മനുഷ്യരെ മദ്യത്തിലേക്ക് പ്രലോഭിപ്പിക്കുന്നതെന്നും പ്രസ്തുത പ്രലോഭനത്തെ അതിജീവിച്ച് മദ്യപാനമെന്ന ദുശീലത്തില്‍ നിന്ന് വിരമിക്കല്‍ സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണെന്നും ലഹരിവര്‍ജനത്തിന് ഇനിയും സന്നദ്ധമാകാത്തവരുടെ സ്ഥാനം അല്ലാഹുവിനെയും പ്രവാചകനെയും ധിക്കരിക്കുന്നവര്‍ക്കിടിയിലാണെന്നും വിശദീകരിക്കുകയും ചെയ്യുന്ന പരാമൃഷ്ട ക്വുര്‍ആന്‍ വചനങ്ങള്‍ മദ്യം മുസ്ലിംകള്‍ക്ക് നിഷിദ്ധമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. ഈ വചനമവതരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രവാചകന്‍(സ) മദ്യം സമ്പൂര്‍ണമായി വിലക്കിക്കൊണ്ട് നടത്തിയ സംസാരങ്ങള്‍, മദ്യനിരോധനത്തില്‍ ഇസ്ലാമിന്‍റെ കാര്‍ക്കശ്യമെത്രയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദൈവിക മതം തിന്മകളോടു പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ മുഴുവന്‍ വാക്കുകളിലേക്കാവാഹിക്കുന്ന പ്രവാചകന്‍റെ(സ) മദ്യനിരോധന പ്രസ്താവനകള്‍, വിശ്വാസികള്‍ക്കിടയില്‍ മദ്യത്തോട് കടുത്ത വെറുപ്പ് സൃഷ്ടിക്കുന്നു. ഇസ്ലാം സ്വീകരിച്ചതോടെ അറബികള്‍ മദ്യമദത്തിന്‍റെ കരാളഹസ്തങ്ങളില്‍ നിന്ന് വിജയകരമായി കുതറിമാറിയത് പ്രവാചകനില്‍ നിന്ന് അതിന്‍റെ ഗൗരവത്തെക്കുറിച്ച് നേരില്‍ മനസ്സിലാക്കിയതുകൊണ്ടാണ്.


'ഖംറ്' എന്ന അറബി പദത്തെയാണ് മുകളിലുദ്ധരിച്ച എല്ലാ ക്വുര്‍ആന്‍ വചനങ്ങളുടെ ആശയവിവര്‍ത്തനത്തിലും 'മദ്യം' എന്ന് മലയാളത്തിലേക്ക് മൊഴി മാറ്റിയിരിക്കുന്നത്. 'ഖംറ്' എന്ന അറബി പദം, യഥാര്‍ത്ഥത്തില്‍ മദ്യത്തെ മാത്രമല്ല ഉള്‍ക്കൊള്ളുന്നത്; പ്രത്യുത മുഴുവന്‍ ലഹരി പദാര്‍ത്ഥങ്ങളെയുമാണ്. മുഴുവന്‍ ലഹരി പദാര്‍ത്ഥങ്ങളും ക്വുര്‍ആന്‍ നിഷിദ്ധമാക്കിയിരിക്കുന്നുവെന്ന് 'ഖംറ്' എന്ന പദത്തെ വിശദീകരിച്ചുകൊണ്ട് അനുചരന്‍മാരെ കൃത്യമായി പഠിപ്പിച്ച നബി(സ), ലഹരി ഉപഭോഗത്തിന്‍റെ എല്ലാ വാതിലുകളിലും പാപത്തിന്‍റെ മുദ്രവെച്ച് വിശ്വാസികളെ അവയില്‍ നിന്നകറ്റിനിര്‍ത്തി. അദ്ദേഹം പറഞ്ഞു: "ലഹരിയുണ്ടാക്കുന്നതെല്ലാം 'ഖംറ്' ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്."(സ്വഹീഹു മുസ്ലിം) ഖംറിനെ നിര്‍വചിച്ച് നിരോധിക്കപ്പെട്ട ഇനങ്ങളെക്കുറിച്ച് സുതാര്യത വരുത്തുക മാത്രമല്ല നബി(സ) ചെയ്തത്, മറിച്ച് നിരോധനത്തിന് അവയുടെ അളവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുക കൂടിയാണ്. മദ്യം അല്‍പമൊക്കെ ആകാമെന്നും കൂടുതലായാല്‍ മാത്രമാണ് പ്രശ്നമെന്നും ചിന്തിപ്പിക്കുന്നതിനുപകരം, ഒരു തുള്ളിയാണെങ്കില്‍ പോലും ലഹരിപാനീയങ്ങള്‍ നിഷിദ്ധമാണെന്ന് പഠിപ്പിച്ചു അദ്ദേഹം: "ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും നിഷിദ്ധമാണ്."(സുനനു അബൂദാവൂദ്) ലഹരി നൂറുനൂറ് വകഭേദങ്ങളില്‍ ലഭ്യമാവുകയും ഒരു സൂചിത്തുമ്പിലൂടെ മയക്കുമരുന്നിന്‍റെ ഏതാനും തന്മാത്രകള്‍ മാത്രം ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് ഉന്മത്തനാകാനുള്ള വഴികള്‍ തുറന്നുകിട്ടുകയും ചെയ്തിട്ടുള്ള പുതുകാലത്ത്, മതം എത്ര വലിയ സുരക്ഷാകവചമാണ് മുസ്ലിം ചെറുപ്പക്കാരന് ഒരുക്കിക്കൊടുക്കുന്നത് എന്ന് ഈ പ്രവാചക വചനങ്ങളില്‍ നിന്ന് വ്യക്തമാണ്.


മദ്യപാനത്തെക്കുറിച്ചുള്ള പാപബോധം, മുഹമ്മദ് നബി(സ)യെപ്പോലെ മറ്റാരും ലോകത്തിന് പകര്‍ന്നുനല്‍കിയിട്ടില്ല. ബഹുദൈവാരാധനയെക്കാള്‍ വലിയൊരു പാപം ഇസ്ലാമിലില്ല. അതുകൊണ്ടുതന്നെ, "കള്ളുകുടിയന്‍ മരണപ്പെട്ടാല്‍ വിഗ്രഹാരാധകനെപ്പോലെ അല്ലാഹുവിനെ കണ്ടുമുട്ടും"(മുസ്നദ് അഹ്മദ്) എന്ന നബി(സ)യുടെ താക്കീത് വിശ്വാസികളില്‍ മദ്യപാനത്തോടുണ്ടാക്കുന്ന വിരക്തിയുടെ തീവ്രത വര്‍ണനാതീതമാണ്. "മദ്യപിക്കുന്ന സമയത്ത് വിശ്വാസിയായിക്കൊണ്ട് ഒരാളും മദ്യപിക്കില്ല"(സ്വഹീഹു ഇബ്നുമാജ) എന്ന പ്രവാചകവചനം, മദ്യപിച്ച അവസ്ഥയില്‍ ഒരു വിശ്വാസി അവിശ്വാസത്തിന്‍റെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നു. അവിശ്വാസം നിത്യനരകത്തിന് കാരണമാകുമെന്ന് മനസ്സിലാക്കുന്ന മുസ്ലിമിന്, ജീവിതത്തിന്‍റെ ഒരു സന്ദര്‍ഭത്തിലും അവിശ്വാസത്തിന്‍റെ അപകടാവസ്ഥയിലേക്കുപോകാന്‍ ധൈര്യം വരില്ലെന്നുറപ്പാണ്. സ്വര്‍ഗത്തെ ജീവിതലക്ഷ്യമായി കാണുന്ന മുസ്ലിമിന് മുന്നില്‍, "കള്ളുകുടിയന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല"   എന്ന പ്രവാചക മുന്നറിയിപ്പ് മദ്യപാനത്തിന്‍റെ എല്ലാ സാധ്യതകളുമടയ്ക്കുകയാണ് ചെയ്യുന്നത്. സ്വര്‍ഗത്തിന് സ്വയം തടസ്സമാവുക മാത്രമല്ല, സ്വര്‍ഗപ്രവേശനത്തിന് കാരണമായേക്കാവുന്ന സല്‍പ്രവര്‍ത്തനങ്ങളെ നിഷ്ഫലമാക്കിക്കളയുക കൂടിയാണ് ലഹരി ഉപഭോഗം ചെയ്യുക എന്ന് നബി(സ) കര്‍ശനമായ സ്വരത്തില്‍ അനുചരന്മാരെ പഠിപ്പിച്ചു. നമസ്കാരമാണ് സ്വര്‍ഗപ്രവേശനത്തിന് ഏറ്റവുമധികം അനിവാര്യവും സഹായകരവുമായ അനുഷ്ഠാനകര്‍മം. ലഹരി ഉപയോഗം നമസ്കാരങ്ങളുടെ പുണ്യം നഷ്ടപ്പെടുത്തുമെന്നാണ് പ്രവാചകന്‍(സ) പറഞ്ഞത്:"വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്‍റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം പാഴായി."(9) ഒരു നേരത്തെ നമസ്കാരം പാഴായാല്‍ അതായിരിക്കും പരലോകത്ത് ഏറ്റവും വലിയ വിഷമസന്ധികളിലൊന്ന് എന്ന് പഠിപ്പിക്കപ്പെട്ടിരിക്കുന്നവനാണ് മുസ്ലിം. മദ്യപാനത്തിലെ പാപം എത്ര വലുതായാണ് ഈ പ്രവാചകവചനത്തില്‍ നിന്ന് മുസ്ലിം മനസ്സ് ഉള്‍കൊള്ളുക എന്ന് ഇസ്ലാമിക സമൂഹത്തില്‍ വളര്‍ന്ന് പരിചയമില്ലാത്തവര്‍ക്ക് പൂര്‍ണമായി മനസ്സിലാവുകയില്ല.


മദ്യം കഴിക്കാതിരിക്കുക മാത്രമല്ല, മദ്യപാനത്തോടുള്ള വെറുപ്പ് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയുമെല്ലാം പ്രകടിപ്പിക്കുക കൂടിയാണ് സത്യവിശ്വാസി ചെയ്യേണ്ടത് എന്നാണ് നബി(സ)യുടെ അധ്യാപനം. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ മദ്യം വിളമ്പുന്ന തീന്‍മേശകളില്‍ ഇരിക്കരുത്."(ത്വബ്റാനി)  മദ്യം ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളോടുപോലും അകലം പാലിക്കേണ്ടതും അവയോട് വിരക്തി പ്രകടിപ്പിക്കേണ്ടതും മുസ്ലിമിന്‍റെ മതപരമായ ബാധ്യതയാണെന്നര്‍ത്ഥം. മദ്യം, ഓഫീസിലെയും സര്‍വകലാശാലകളിലെയും വിവാഹ വീട്ടിലെയുമെല്ലാം പാര്‍ട്ടി റ്റേബ്ളിലെ അവശ്യവസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്ന വര്‍ത്തമാനസാഹചര്യം, മദ്യത്തിലേക്ക് പ്രലോഭിപ്പിച്ചേക്കാവുന്ന സാഹചര്യങ്ങളില്‍നിന്ന് പോലും മുസ്ലിമിനെ രക്ഷിച്ചെടുക്കുന്ന പ്രവാചകവചനങ്ങളുടെ സൂക്ഷ്മതയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ലഹരിവിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ നൂറുശതമാനം കരുത്തുണ്ടായിരുന്നു നബിനിര്‍ദേശങ്ങള്‍ക്കെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.


മദ്യത്തെ പഴുതടച്ച് നിരോധിച്ച പ്രവാചകന്‍(സ), മദ്യത്തിനനുകൂലമായി ചമയ്ക്കപ്പെട്ടേക്കാവുന്ന ചെറുന്യായങ്ങളെപ്പോലും ഖണ്ഡിക്കുകയും ഒരു സാഹചര്യത്തിലും മദ്യം അനുവദനീയമാകുന്ന പ്രശ്നമേയില്ലെന്ന് വിശ്വാസീ സമൂഹത്തെ തെര്യപ്പെടുത്തുകയും ചെയ്തു. നബി(സ) മദ്യപാനം വിരോധിച്ചപ്പോള്‍ മരുന്ന് എന്ന നിലയിലാണ് താന്‍ മദ്യമുണ്ടാക്കുന്നതെന്ന് പറയുകയും അതിന് തകരാറുണ്ടോയെന്ന് അറിയാനാഗ്രഹിക്കുകയും ചെയ്ത സുവയ്ദ് ബ്ന്‍ ത്വാരിക്വിനോട് നബി(സ) പറഞ്ഞു: "നിശ്ചയം അത് രോഗമാണ്; ഒരിക്കലും രോഗശമനിയല്ല." മദ്യം ശരീരത്തിലുണ്ടാക്കുന്ന അസംഖ്യം രോഗങ്ങളെ സംബന്ധിച്ച ശാസ്ത്രീയമായ നിര്‍ണയങ്ങള്‍ നടന്നുകഴിഞ്ഞിട്ടുള്ള ഇക്കാലത്ത് പ്രവാചന്‍റെ(സ) മുന്നറിയിപ്പിന്‍റെ സാംഗത്യം മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. തണുത്ത കാലാവസ്ഥയില്‍ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന തന്‍റെ സമൂഹം സാഹചര്യങ്ങളുടെ പ്രാതികൂല്യത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടാക്കുവാനായി ഗോതമ്പുകൊണ്ടൊരു പാനീയമുണ്ടാക്കി കുടിക്കാറുണ്ടെന്ന് നബി(സ)യോട് പറഞ്ഞയാളോട് നബി(സ) ചോദിച്ചത് "അത് ലഹരിയുണ്ടാക്കുമോ?" എന്നു മാത്രമായിരുന്നു. "അതെ" എന്ന് മറുപടി കിട്ടിയപ്പോള്‍ അവിടുന്ന് പറഞ്ഞു: "എങ്കില്‍ അത് വര്‍ജ്ജിക്കണം." ആഹ്വാനങ്ങള്‍കൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും അവര്‍ അത് ഉപേക്ഷിക്കാതിരിക്കുകയും തണുപ്പിനെ ന്യായമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയാല്‍ ഇസ്ലാമിക രാഷ്ട്രനേതൃത്വത്തിന് അവര്‍ക്കെതിരില്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും നബി(സ) വ്യക്തമാക്കി.(അബൂദാവൂദ്)


മദ്യത്തോട് ഇത്രയും കര്‍ക്കശമായ സമീപനം ഇസ്ലാം സ്വീകരിക്കുവാനുള്ള കാരണം, അത് മനുഷ്യനെ നശിപ്പിക്കുകയും തനിക്ക് ചുറ്റുമുള്ളവരെ നശിപ്പിക്കാന്‍ അവനില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുവെന്നതാണ്. "നീ മദ്യം കഴിക്കരുത്; നിശ്ചയം അത് എല്ലാ തിന്മകളുടെയും താക്കോലാണ്"(ഇബ്നുമാജ) എന്ന നബി(സ)യുടെ സുപ്രസിദ്ധമായ കല്‍പന, മദ്യം സൃഷ്ടിക്കുന്ന സ്ഥല-കാല വിഭ്രാന്തി മനുഷ്യനെ കൊടും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. സമൂഹത്തിന്‍റെ കെട്ടുറപ്പിനും സ്വസ്ഥതക്കും ഭീഷണിയാണ് മദ്യം എന്ന് വ്യക്തമാക്കുന്ന ആധുനിക പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളുമെല്ലാം, "മദ്യം എല്ലാ തിന്മകളുടെയും താക്കോലാണ്" എന്ന നബിവചനത്തിന്‍റെ വിശദീകരണക്കുറിപ്പുകള്‍ മാത്രമാണ്. ഒരു സാമൂഹ്യ പ്രശ്നമെന്ന ഗൗരവത്തോടുകൂടി മദ്യപാനത്തെ അഭിവീക്ഷിച്ചതുകൊണ്ടാണ്, മദ്യപാനികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ഭരണാധികാരികള്‍ സന്നദ്ധമാകണമെന്ന് നബി(സ) പഠിപ്പിച്ചത്. ബോധവല്‍ക്കരണങ്ങള്‍ കൊണ്ടൊന്നും മദ്യപാനത്തില്‍നിന്ന് പിന്തിരിയാത്ത ആളുകള്‍ ലഹരി ബാധിച്ച് നാട്ടിലിറങ്ങിനടക്കുന്നുണ്ടെങ്കില്‍, അതിനെ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പരിധിയിലല്ല, ഒരു സാമൂഹ്യ ഭീഷണി എന്ന നിലയിലാണ് ഭരണകൂടം നോക്കിക്കാണേണ്ടത് എന്ന പ്രവാചക കാഴ്ചപ്പാട് ഏറെ പ്രസക്തമാണ്. മദ്യപന്‍മാര്‍ക്ക് മദീനയുടെ ഭരണാധികാരിയെന്ന നിലയില്‍ ഈത്തപ്പനപ്പട്ടയും ചെരിപ്പുമുപയോഗിച്ചുള്ള നാല്‍പത് അടി നബി(സ)യും അദ്ദേഹത്തിന് ശേഷം മദീനയുടെ ഭരണാസാരഥ്യമേറ്റെടുത്ത ഖലീഫാ അബൂബക്ക്റും(റ) ശിക്ഷയായി വിധിച്ചിരുന്നുവെന്ന് ആധികാരികമായ നിവേദനങ്ങളില്‍ കാണാം.(ബുഖാരി, മുസ്നദ് അഹ്മദ്)


മദ്യത്തിനെതിരായി കര്‍ക്കശമായി സംസാരിക്കുന്ന ഒരേയൊരു ദര്‍ശനമെന്ന നിലയ്ക്ക്, സമ്പൂര്‍ണ മദ്യവര്‍ജനം (ലേലീമേേഹശാെ) പ്രായോഗികമായി ഇപ്പോഴും ഏറ്റവുമധികം നിലനില്‍ക്കുന്നത് മുസ്ലിം സമൂഹത്തിലാണ്. കുടിയന്‍മാരല്ലാത്തവര്‍ പോലും വല്ലപ്പോഴും മദ്യം നുണയാന്‍ സമ്മതിക്കുന്ന പുതിയ ലോകസാഹചര്യത്തില്‍, മദ്യത്തോട് നൂറുശതമാനം അകലം പാലിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നത് മുസ്ലിം ചെറുപ്പക്കാര്‍ തന്നെയാണ്. ആധുനികതയ്ക്ക് സഹജമായ ഭൗതികവാദ ലോകവീക്ഷണം മുസ്ലിം സമുദായത്തിലും സ്വാധീനമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട് എന്നും സമുദായത്തിനകത്തും കുടിക്കുന്നവര്‍ വളര്‍ന്നവരുന്നുണ്ട് എന്നും ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ, ശക്തമായ മതബോധം മുറുകെപ്പിടിക്കുകയും അതിന്‍റെ ഭാഗമായി ലഹരിയുടെ എല്ലാ രൂപങ്ങളും വര്‍ജിക്കുകയും ചെയ്യുന്നവര്‍ മുസ്ലിം സമൂഹത്തിലാണ് ഏറ്റവുമധികം ഉള്ളത് എന്ന കാര്യം സാമൂഹ്യശാസ്ത്രജ്ഞന്‍മാരെല്ലാം അംഗീകരിക്കുന്നതാണ്. മുഹമ്മദ് നബി(സ) സൃഷ്ടിച്ച ലഹരിവിരുദ്ധ വിപ്ലവം കോടിക്കണക്കിന് മുസ്ലിംകളിലൂടെ ഇന്നും ജീവിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. മറ്റൊരു മതസമൂഹത്തിനും ലഹരിവര്‍ജനത്തില്‍ ഇത്രയും വിജയകരമായ മാതൃക സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


കേരളത്തിന്‍റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍, മലയാളികളുടെ കുടി വിശ്വപ്രസിദ്ധമാണെങ്കിലും മലയാളിമുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും ഈയവസ്ഥയ്ക്കപവാദമാണെന്നും അവര്‍ സമ്പൂര്‍ണ മദ്യവര്‍ജനം പാലിക്കുന്നവരാണെന്നും ദി ഇക്കോണമിസ്റ്റ് പത്രം പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. ഇസ്ലാമിക സാന്നിധ്യം കുറഞ്ഞ യൂറോപ്പിലും അമേരിക്കയിലും ഏറ്റവും ഉയര്‍ന്ന അളവിലുള്ള മദ്യ ഉപഭോഗം രേഖപ്പെടുത്തുന്ന ലോകാരോഗ്യ സംഘടനയുടെ 2014ലെ റിപ്പോര്‍ട്ട്, സിറിയയും ഫലസ്ത്വീനും ഈജിപ്തും സുഊദി അറേബ്യയും ഖത്തറും പാകിസ്താനുമടക്കമുള്ള ഇസ്ലാമിക നാടുകളില്‍ തീരെ കുറഞ്ഞ ഉപഭോഗമാണ് ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ലോകത്താകെ ഉല്‍പാദിപ്പിക്കപ്പെടുന്ന മദ്യത്തിന്‍റെ 25. 7 ശതമാനവും അകത്താക്കുന്നത് ലോകജനസംഖ്യയുടെ 14. 7 ശതമാനം മാത്രം വരുന്ന യൂറോപ്യന്‍മാരാണ്. ഇസ്ലാമിന്‍റെ ശക്തമായ സാന്നിധ്യമുള്ള സിറിയ, ഫലസ്ത്വീന്‍, ഈജിപ്ത് തുടങ്ങിയ കിഴക്കന്‍ മധ്യധാരണ്യാഴി പ്രദേശങ്ങളില്‍ ജനസംഖ്യ മൊത്തം യൂറോപ്യന്‍ ജനസംഖ്യയുടെ നേര്‍പകുതിയിലധികം വരും. എന്നിട്ടും യൂറോപ്പില്‍ ഒഴുകുന്ന മദ്യത്തിന്‍റെ അളവിന്‍റെ ഇരുപത്തിയഞ്ചില്‍ ഒന്നോളം അളവുമാത്രമാണ് അവര്‍ക്കിടയില്‍ ഉപയോഗിക്കപ്പെടുന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മദ്യ ഉപഭോഗത്തിന്‍റെ അളവ് വിവിധ പ്രദേശങ്ങളില്‍ വിവിധ രീതിയിലാകുന്നതിന്‍റെ കാരണം മദ്യപാനത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ ചില നാടുകളിലുള്ളതാണെന്നും അത്തരം ഘടകങ്ങളുടെ വളരെ പ്രകടമായൊരുദാഹരണം 'ഇസ്ലാം മതത്തിന്‍റെ ശക്തമായ സാന്നിധ്യം' (ുൃലറീാശിമിമരല ീള ശഹെമാ ൃലഹശഴശീി) ആണെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ടെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. ഒരു നാട്ടില്‍ ഇസ്ലാമിക സജീവത വളരുന്നതോടുകൂടി അവിടെ നിന്ന് തിന്മകളപ്രത്യക്ഷമാവുകയാണ് ചെയ്യുകയെന്ന വസ്തുതയക്ക് ശക്തിയായി അടിവരയിടുന്നതാണ് ലോകാരോഗ്യസംഘടനയുടെ ഈ നിരീക്ഷണം.

മനുഷ്യത്വത്തെ മരവിപ്പിച്ചും അഴിമതിക്ക് പ്രേരകമായും ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയും ലഹരി ഉല്‍പന്നങ്ങള്‍ ലോകത്ത് ദുരന്തങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്നതാണ് നാം കാണുന്നത്. തിന്മയുടെ മാതാവായി നബി(സ്വ) വിശേഷിപ്പിച്ച മദ്യവും വിദ്യാര്‍ത്ഥി സമൂഹത്തെ ഒന്നടങ്കം കാര്‍ന്നുതിന്നുന്ന പാന്‍മസാലകളും പുകയില ഉല്‍പന്നങ്ങളും സമൂഹത്തിനുണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ കുറച്ചൊന്നുമല്ല.

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ്വ) പറയുന്നതായി കാണാം: "നിശ്ചയം മദ്യം എല്ലാ തിന്മകളുടെയും താക്കോലാണ്" (ഇബ്നുമാജ: 3362). ഇത്ര കര്‍ശനമായി പറഞ്ഞിട്ടും മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. "മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കുടിക്കരുത്" എന്ന ശ്രീനാരായണഗുരുവിന്‍റെ പ്രഖ്യാപനത്തെ കാറ്റില്‍ പറത്തിക്കൊണ്ട് കഴിഞ്ഞ ഓണത്തിന്‍റെ ആദ്യത്തെ രണ്ടു ദിവസം മാത്രമായി കേരളീയ സമൂഹം കുടിച്ചുവറ്റിച്ചത് 92.45 കോടിയുടെ മദ്യമാണ്. ഈ ദിവസങ്ങളിലെ വില്‍പന മാത്രം കണക്കിലെടുത്താല്‍ മുന്‍വര്‍ഷത്തേക്കാള്‍ ഏഴരക്കോടിയുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും 418 ബാറുകള്‍ അടച്ചുപൂട്ടിയിട്ടും സംസ്ഥാനത്തെ മദ്യ ഉപയോഗം കുറഞ്ഞിട്ടില്ല എന്നും ഇതിലൂടെ വ്യക്തമാണ്.

"മാനസിക പിരുമുറുക്കം മാറാനാണ് മദ്യപിക്കുന്നത്" എന്നാണ് ഭൂരിഭാഗം കുടിയന്മാരുടെയും മുടന്തന്‍ ന്യായങ്ങള്‍. കേരളീയരുടെ ഒട്ടുമിക്ക മാനസിക പിരിമുറുക്കങ്ങളും ഈ ഓണത്തോടെ തീര്‍ന്നിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കാം. വെറുതെ ഒരു കമ്പനിക്ക് കുടിക്കുന്നവരും കുറവൊന്നുമല്ല. എന്നാല്‍ നബി(സ്വ) പറഞ്ഞു: "കൂടുതല്‍ കഴിച്ചാല്‍ ലഹരിയുണ്ടാക്കുന്നവ കുറച്ചു കഴിച്ചാലും നിഷിദ്ധമാണ്" (തുര്‍മുദി: 1865). കാരണം, ലഹരി വസ്തുക്കള്‍ ശരീരത്തിനേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ കുറച്ചൊന്നുമല്ല. തലച്ചോറിനെ തകരാറിലാക്കി തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമത കുറക്കുകയും ചിന്താശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നു ലഹരി പദാര്‍ത്ഥങ്ങള്‍. ഇതുമൂലം മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ അധഃപതിച്ചവനാകുന്നു. മദ്യപാനവും ലഹരി ഉപയോഗവും ആമാശയത്തെ നശിപ്പിക്കുന്നതിനും ഹൃദയ ഭിത്തികള്‍ ദുര്‍ബലമാക്കുന്നതിനും ഹൃദയസ്തംഭനം വരുത്തുന്നതിനും കാരണമാകുന്നു.

ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇന്ന് ലഹരി ഉല്‍പാദനത്തിന്‍റെയും ഉപയോഗത്തിന്‍റെയും മാസ്മരിക വലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്. സ്കൂള്‍ ഇന്‍റര്‍വെല്ലിന് കുടിക്കാന്‍ ഒമ്പത് വയസ്സുകാരന്‍ സൂക്ഷിച്ചുവെച്ച വാട്ടര്‍ബോട്ടിലിനുള്ളില്‍ മദ്യമായിരുന്നുവെന്നത് മദ്യത്തിനോടുള്ള യുവതലമുറയുടെ താല്‍പര്യത്തെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മദ്യപിച്ച് സ്വന്തം മക്കളെ പീഡിപ്പിക്കുന്നതും കുടുംബ കലഹം നടത്തുന്നതും നൊന്ത് പ്രസവിച്ച മാതാവിനെ കുത്തിക്കൊല്ലുന്നതും മദ്യം വാങ്ങാനുള്ള പണത്തിന് വേണ്ടി പിതാവിനെ കഴുത്തറുത്ത് കൊല്ലുന്നതുമെല്ലാം കേരളീയര്‍ക്കിന്ന് സ്ഥിരം കാഴ്ചയാണ്.

മദ്യപാനം പോലെത്തന്നെ ഗൗരവമേറിയ ഒന്നാണ് പുകവലി. പലരും നിസ്സാരമായി കാണുന്ന പുകവലി മനുഷ്യശരീരത്തിന് ഏറെ ദോഷം ചെയ്യാന്‍ പ്രാപ്തമാണ്. ഒരു സാധാരണ പുകവലിക്കാരന്‍റെ ആയുസ് വിവിധ രോഗങ്ങള്‍ മൂലം 15 വര്‍ഷമായി ചുരുങ്ങുമെന്നാണ് കണ്ടെത്തല്‍. നിക്കോട്ടിന്‍ എന്ന മാരകമായ ഒരുതരം വിഷമാണ് ഇതിന് കാരണം. ഒട്ടും കലര്‍പ്പ് ചേരാത്ത ഒരുതുള്ളി നിക്കോട്ടിന്‍ മിനുട്ടുകള്‍ക്കകം മനുഷ്യന്‍റെ മരണത്തിന് വരെ കാണമാകും. പുകവലിക്കാരന്‍റെ ആയുസ് ഒരു മണിക്കൂറില്‍ 5 മിനുട്ട് വീതം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ ചെറിയൊരു ടൈംബോംബിനു തുല്യമാണ്.

കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍ എന്നിവയുടെ സംയുക്തമായ നിക്കോട്ടിന്‍ ഒരു സിഗരറ്റില്‍ ഏകദേശം 2 മില്ലിഗ്രാം വരെ അടങ്ങിയിട്ടുണ്ടാകും. 'എന്നായാലും മരിക്കും' എന്ന് വീമ്പ് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍ മറ്റുള്ളവരുടെ ജീവിതം നശിക്കാന്‍ പോലും കാരണമാകും. 2000-ല്‍ പരം രാസഘടകങ്ങളുടെ ഖരദ്രാവക വസ്തുക്കള്‍ അടങ്ങിയിട്ടുള്ള പുകയില ഉല്‍പന്നങ്ങളില്‍ നിന്നും പുറത്ത് വരുന്ന വിഷവാതകം അടുത്തിരിക്കുന്നവരെ രോഗികളാക്കി മാറ്റുമെന്നതില്‍ സംശയമില്ല. പുക അകത്തേക്ക് വലിക്കുന്നതുമൂലം ആവിയായി മാറുന്ന നിക്കോട്ടിന്‍റെ കണങ്ങള്‍ ശ്വാസകോശത്തിന്‍റെ ഏറ്റവും ചെറിയ അറകളില്‍ പോലും എത്തിച്ചേരുകയും 7 സെക്കന്‍റിനകം തലച്ചോറിലേക്കും 20 സെക്കന്‍റിനുള്ളില്‍ കാലിലെ പെരുവിരല്‍ വരെയും ഇതിന്‍റെ ആസക്തി എത്തിക്കുന്നതിന് കാരണമാകുന്നു. ശേഷം 30 മിനുട്ടാകുമ്പോഴേക്കും അതിനോട് അതിയായ താല്‍പര്യം ജനിക്കുകയും തന്മൂലം ഒരു ദിവസം തന്നെ ഇരുപതിലധികം സിഗരറ്റ് വലിക്കാനുള്ള താല്‍പര്യം മനുഷ്യനില്‍ ഉടലെടുക്കുകയും ചെയ്യുന്നു. അതിലൂടെ മനുഷ്യായുസ്സ് 5 വര്‍ഷമായി കുറയുമെന്നും കണ്ടെത്തലിലൂടെ തെളിയിച്ചിട്ടുണ്ട്.

ഇത്രത്തോളം ദുരിതം വിതക്കുന്നതും മനുഷ്യമനസ്സുകളെ നാശത്തിലേക്ക് നയിക്കുന്നതുമായതുകൊണ്ടാണ് പുകവലിക്കെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്. അതിന്‍റെ ഭാഗമായി പൊതുനിരത്തില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ 200 രൂപയില്‍ നിന്നും 20,000 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി സര്‍ക്കാരിനോട് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി രമേഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തിരുന്നു. എങ്കിലും ഒരു 'ലഹരി വിമുക്ത ഭാരതം' എന്ന സ്വപ്ന സാക്ഷാല്‍കാരത്തിനായി എത്രനാള്‍ കാത്തിരിക്കേണ്ടിവരും എന്ന ചിന്തയിലാണ് അവര്‍.

പുകവലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് മറ്റേതു രാജ്യേത്തേക്കാളുമധികം തലപുകഞ്ഞ് ചിന്തിക്കുകയാണ് അമേരിക്കന്‍ ജനത. അതിനോടനുബന്ധിച്ച് 'ഗുഡ്ബൈ സ്മോക്കിംഗ്' എന്ന പേരില്‍ ഒരു പുകയില വിരുദ്ധ സംഘടന തന്നെ രാജ്യവ്യാപകമായി പ്രവര്‍ത്തിച്ചുവരുന്നു. പക്ഷെ, 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്നെഴുതിയ സിഗരറ്റ് പാക്കറ്റുകളുടെ വില്‍പനയില്‍ മാത്രം യാതൊരു കുറവുമില്ല. ലഹരി പദാര്‍ത്ഥത്തിന്‍റെ വില്‍പന നിരോധിക്കപ്പെട്ടതാണെന്ന തിരുനബി(സ്വ)യുടെ പാഠം (ബുഖാരി: 2084) മറക്കാതിരിക്കുന്നതായിരിക്കും നല്ലത്.

ലഹരി പദാര്‍ത്ഥങ്ങള്‍ വ്യത്യസ്ത പേരുകളിലും, വിലകളിലും ഇന്ന് മാര്‍ക്കറ്റുകളില്‍ സുലഭമാണ്. വൈന്‍, റം, ബ്രാന്‍ഡി എന്നിങ്ങനെയുള്ള ഒട്ടനവധി പേരുകളില്‍ മദ്യവില്‍പന നടക്കുമ്പോള്‍ പാസ്പാസ് മുതല്‍ ഹാന്‍സ് വരെ നീളുന്ന നിരയിലൂടെ പാന്‍മസാലകളും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിക്കഴിഞ്ഞു. "അവസാനകാലം ലഹരിവസ്തുക്കള്‍ പേരുമാറ്റി ഉപയോഗിക്കു"മെന്ന (ബുഖാരി: 5590) അന്ത്യപ്രവാചകന്‍റെ പ്രവചനം അവര്‍ണനീയമാണ്. സമാധാനപരമായ ജീവിതം നയിക്കണമെങ്കില്‍ ഇസ്ലാമിക നിയമങ്ങളെ കാത്തുസൂക്ഷിക്കല്‍ അനിവാര്യമാണ്.

ചുരുക്കത്തില്‍ പുകയില ഉപയോഗം ശരീരത്തിന് വളരെയധികം ഗുരുതരമായ ഒന്നാണ്. പേരുകള്‍ പലതെങ്കിലും അവ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്‍ ഒരിക്കല്‍ പറയുകയുണ്ടായി: "ചുണ്ടില്‍ സിഗരറ്റ് തിരുകിയ യുവാവിനേക്കാള്‍ എനിക്കിഷ്ടം കൈയ്യില്‍ തോക്കേന്തിയ ഒരു യുവാവിനെയാണ്. കാരണം, പുകവലിക്കാരായ ചെറുപ്പക്കാര്‍ മൂപ്പെത്തുന്നതിന് മുമ്പ് ഞെട്ടറ്റു വീവുന്ന പുഷ്പങ്ങള്‍ പോലെയാണ്."

വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലും കാമ്പസ് പരിസരങ്ങളിലും കണ്ടുവരുന്ന ഒരു മാരകമായ ലഹരി ഉല്‍പന്നമാണ് പാന്‍മസാലകള്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിദ്യാര്‍ത്ഥികളെ കീഴ്പ്പെടുത്താന്‍ പാന്‍മസാലകള്‍ക്ക് സാധിച്ചുവെന്നതില്‍ തര്‍ക്കമില്ല. 'പാന്‍' എന്നാല്‍ വെറ്റില എന്നാണ് അര്‍ത്ഥമെങ്കിലും ഇതില്‍ വെറ്റില അടങ്ങിയിട്ടില്ല എന്നത് ഒരു നഗ്നമായ സത്യമാണ്. പുകയില, ചുണ്ണാമ്പ്, അടയ്ക്ക, വെറ്റിലയുടെ മണവും രുചിയുമുള്ള രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് പാന്‍മസാലകള്‍ നിര്‍മിക്കുന്നത്. മിക്കവയിലും ഗ്ലാസിന്‍റെ തരികളും ചേര്‍ക്കുന്നു. നാവിന്‍റെ അടിയില്‍ സൂക്ഷ്മമായി മുറിവുണ്ടാക്കാനും അതിലൂടെ രക്തത്തിലേക്ക് ലഹരിയുടെ അംശങ്ങള്‍ അതിവേഗം പ്രവേശിക്കാനും വേണ്ടിയാണിത്. പാന്‍മസാലയിലെ 'പാക്ക്' വളരെ അപകടകാരിയായ ഒന്നാണ്. അരി ഉണക്കിയും എണ്ണയില്‍ വറുത്തെടുക്കുകയും ചെയ്യുന്ന ഇത്തരം പാക്കില്‍ ആല്‍ക്കലോയ്ഡ് അടങ്ങിയിരിക്കുന്നു. ഇവ ഉമിനീരുമായി ചേരുന്നത് മൂലം കാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് തുടര്‍ച്ചയായി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പാന്‍മസാലകള്‍ ഉപയോഗിക്കുന്നവരുടെ വായില്‍ കാന്‍സര്‍ ഉണ്ടാകുമെന്ന് വൈദ്യശാസ്ത്രം രേഖപ്പെടുത്തിയത്.

ലഹരികള്‍ പലതാണ്. ഇത്തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് പുറമെ, ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് നാവിനടിയില്‍ കൊത്തിക്കുകയും അതില്‍നിന്നും ലഹരി ആസ്വദിക്കുകയും ചെയ്ത തലശ്ശേരിക്കാരനായ മാഹിന്‍ഷാ എന്ന യുവാവ് ദിവസങ്ങളോളം പത്രമാധ്യമങ്ങളില്‍ തിളങ്ങിനിന്നു. പതിനായിരത്തിലേറെ രൂപ മുടക്കി ചെയ്യുന്ന ഈ ലഹരി 4 ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ലോകാവസാനത്തിന്‍റെ ലക്ഷണമാണെന്നാണ് (തുര്‍മുദി: 2210) തിരുനബി(സ്വ)യുടെ മുന്നറിയിപ്പ്. അത്രമാത്രം ഗൗരവമാണ് ഇത്തരം ലഹരി ഉപഭോഗത്തിലൂടെ ഉണ്ടാകുന്നത്. ചുരുക്കത്തില്‍ കുടുംബബന്ധങ്ങളെ തകര്‍ത്തെറിയുകയും മാനുഷിക മൂല്യങ്ങളെ പിച്ചിച്ചീന്തുകയും അക്രമത്തിലേക്ക് വഴിതെളിക്കുകയും ചെയ്യുന്ന ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന കേരളീയ സമൂഹത്തിന്‍റെ അവസ്ഥ പരിതാപകരം തന്നെ.

അല്ലാഹു പറയുന്നു: 

സത്യവിശ്വാസികളേ, മദ്യം, ചൂതാട്ടം, വിഗ്രഹങ്ങള്‍, ഭാഗ്യനോട്ടം എന്നിവ പിശാചിന്‍റെ കര്‍മ്മങ്ങളില്‍പ്പെട്ട മാലിന്യങ്ങളാണ്. നിങ്ങള്‍ വിജയിക്കുന്നതിന് വേണ്ടി അവയെ വര്‍ജ്ജിക്കുക.(മാഇദ : 90) 

ലഹരിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ഏതാനും കുറിപ്പുകളാണിത്. അത് എഴുതിയവരെയും പ്രയോജനപ്പെടുത്തുന്നവരെയും പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സ്വഹാബാ ഫൗണ്ടേഷന്‍ 

വിതരണം ചെയ്യുന്ന രചനകള്‍: 

തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ 

ആശയം, വിവരണം) : 650 

രിയാളുല്‍ ഖുര്‍ആന്‍ 

(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 

ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140 

നബവീ സദസ്സുകള്‍ : 90 

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 

ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 

ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 

മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 

മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 

വിശ്വ നായകന്‍ : 130 

പ്രവാചക പത്നിമാര്‍ : 70 

പ്രവാചക പുത്രിമാര്‍ : 50 

നബവീ നിമിഷങ്ങള്‍ : 25 

പ്രവാചക പുഷ്പങ്ങള്‍ : 40 

മദനീ ജീവിത മര്യാദകള്‍ : 45 

കാരുണ്യ നബി : 20 

ഇസ്ലാം എന്നാല്‍ എന്ത്.? : 80 

അല്ലാഹു : 30 

മുസ്ലിം ഭാര്യ : 40 

നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 

ഇസ്ലാമിലെ വിവാഹം : 20 

അഖീഖയും ഇതര സുന്നത്തുകളും : 15 

സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ 

പ്രാര്‍ത്ഥനകള്‍) : 80 

ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 

ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ 

തീരുമാനങ്ങള്‍ : 60 

ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 

ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 

രിഫാഈ ലേഖനങ്ങള്‍ : 25 

ഇലാഹീ ഭവനത്തിലേക്ക് : 40 

അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 

സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 

ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 

ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 

കാര്‍ഗുസാരി രണ്ടാം ഭാഗം : 35 

മുസ്ലിം വ്യക്തി നിയമം : 30 

ദൃഷ്ടി സംരക്ഷണം : 30 

ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 

ഇസ്ലാമും മാനവ സാഹോദര്യവും : 30 

മനുഷ്യത്വം മരിച്ചിട്ടില്ല : 24 

വിശ്വസ്തതയും വഞ്ചനയും : 20 

സ്നേഹമാണ് സന്ദേശം : 20 

എന്‍റെ പഠന കാലം : 20 

എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 

സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 

ബുഖാറയിലൂടെ : 15 

നിസാമുദ്ദീന്‍ ഔലിയ : 50 

ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 

വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 

വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 

നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 

അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, 

നിഷ്കളങ്ക സ്നേഹം : 50 

ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ 

വെളിച്ചത്തില്‍ : 30 

മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 

നസീഹത്തുല്‍ മുസ്ലിമീന്‍ : 20 

ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 

അശ്ലീലതയ്ക്കെതിരെ... : 60 

ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 

രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 

ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 

അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50

പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 

ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 

വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40  

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ 

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും 

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ 

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ 

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

 അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ... 

http://wa.me/+919961717102 

http://wa.me/+918606261616 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰






















SWAHABA FOUNDATION 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

വിളിക്കൂ...

ഇല്‍യാസ് മൗലവി ബാഖവി ഓച്ചിറ 

8606261616

ഹാഫിസ് നിസാര്‍ നജ്മി ഈരാറ്റുപേട്ട 

9961717102

ഹാഫിസ് നബീല്‍ അലി ഹസനി കണ്ണൂര്‍ 

9995222224 

ഹാഫിസ് ബുഖാരി ഖാസിമി കാഞ്ഞാര്‍ 

9961955826 

Tuesday, June 22, 2021

സ്ത്രീധനവും പരിധിവിട്ട ആചാരങ്ങളും. - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


 സ്ത്രീധനവും പരിധിവിട്ട ആചാരങ്ങളും. 

- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

അദൃശ്യലോകത്ത് വമ്പിച്ച പ്രതികരണം ഉളവാക്കുകയും സാമൂഹ്യജീവിതത്തില്‍ ദൂരവ്യാപകമായ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പ്രധാനകാര്യമാണ്, പരിധിവിട്ട സ്ഥാനമോഹവും ആചാരങ്ങളോട് ശരീരത്തെപ്പോലെ എന്നല്ല, കൂടുതലായി ഉള്ള ആഭിമുഖ്യവും. വ്യക്തിപരമായ വിഷയങ്ങളിലും മനസ്സിന് ഇഷ്ടമുള്ള മേഖലകളിലും സമ്പത്ത് ധൂര്‍ത്തടിക്കുന്നു. പേരും പെരുമയും നേടാനോ ആചാരങ്ങള്‍ പാലിക്കാനോ കണക്കില്ലാതെ പണം ചിലവഴിക്കുന്നു. അയല്‍വാസികളുടെയും ബന്ധുക്കളുടെയും സമുദായാംഗങ്ങളുടെയും പട്ടിണിയിലും ദാരിദ്ര്യത്തിലും വേദനാജനകമായ അവസ്ഥകളിലും കണ്ണടച്ച് ബോധമില്ലാതെ നടക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഏറ്റവും കൂടുതലായി തെറ്റ് പിണഞ്ഞ ഒരു കാര്യമാണിത്. ഫിഖ്ഹ് - ഫത്വകളുടെ സൂക്ഷ്മവും പരിമിതവുമായ ഭാഷയിലും ഹലാല്‍-ഹറാമുകളുടെ നിര്‍ണ്ണിത നിയമങ്ങളിലും ഈ പരിപാടികള്‍ നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളോ പേടിപ്പിക്കുന്ന വാചകങ്ങളോ ലഭിച്ചില്ലെങ്കിലും ഇവ, തത്വജ്ഞാനിയും നീതിമാനും സര്‍വ്വസൃഷ്ടികളുടെയും പരിപാലകനും കാരുണ്യവാനുമായ അല്ലാഹുവിന് അതൃപ്തിയും കോപവും ഉളവാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. വലിയൊരു വിഭാഗം ജനങ്ങള്‍ വിശപ്പടക്കാന്‍ ആഹാരവും ജീവന്‍ നിലനിര്‍ത്തുവാന്‍ മരുന്നും നഗ്നത മറയ്ക്കുവാന്‍ വസ്ത്രവും ലഭിക്കാത്ത ഒരു അവസ്ഥയില്‍, അതെ; നിരവധി വിധവകളുടെ അടുപ്പില്‍ പാത്രവും, ധാരാളം സാധുക്കളുടെ കുടിലുകളില്‍ വിളക്കും ഇല്ലാത്ത സാഹചര്യത്തില്‍ ഇവരുടെയെല്ലാം ഇടയില്‍വെച്ച് ഓരോ പരിപാടികള്‍ക്കും ആയിരക്കണക്കിന് രൂപ കണക്കില്ലാതെ ചിലവഴിക്കുന്നത് അല്ലാഹു എങ്ങനെ ഇഷ്ടപ്പെടാനാണ്? 

ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപാര്‍ഹവും വെറുക്കപ്പെടേണ്ടതും അല്ലാഹുവിന്‍റെ കോപത്തെ മാത്രമല്ല, ശിക്ഷയെ തന്നെ ക്ഷണിച്ചു വരുത്തുന്നതുമായ ഒരു കാര്യമാണ്, വരനോ വരന്‍റെ ആള്‍ക്കാരോ ആവശ്യപ്പെടുന്ന അച്ചാരം, സ്ത്രീധനം മുതലായ കാര്യങ്ങള്‍. വധുവിന്‍റെ ആള്‍ക്കാര്‍ അവരുടെ അവസ്ഥയ്ക്കനുസരിച്ച് വധുവിന് (വരനല്ല) വീട്ടുസാധനങ്ങളോ മറ്റോ നല്‍കുന്നത് ശരീഅത്തിനോ, സുന്നത്തിനോ എതിരല്ല. പ്രത്യുത, അനുവദനീയവും പുണ്യകരവും സല്‍സ്വഭാവവും ബന്ധുത്വം അടുപ്പിക്കലുമാണ്. തിരുനബി (സ) യുടെ കരളിന്‍റെ കഷണമായ ഫാത്വിമതു സ്സഹ്റ (റ) ക്ക് ദിവസവും ആവശ്യം വരുന്ന ഏതാനും സാധനങ്ങള്‍ നല്‍കിയിരുന്നു. ഒരു പുതപ്പ്, കുടം, തലയിണ എന്നിവ (അല്‍ബിദായതു വന്നിഹായ 3/346). ഒരു കട്ടിലും വിരിപ്പും രണ്ട് ആട്ടുകല്ലും നല്‍കിയെന്നും മറ്റു ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. (സീറതുന്നബി: അല്ലാമാ ശിബ്ലി നുഅ്മാനി). വരനായ അലിയ്യ് (റ) ന്‍റെ പക്കല്‍ ഇവ ഇല്ലാത്തതിനാലാണ് റസൂലുല്ലാഹി (സ) ഇത് നല്‍കിയതെന്ന് ചില മഹാത്മാക്കള്‍ വിവരിക്കുന്നു. ബഹുമാന്യ സ്വഹാബത്തും തുടര്‍ന്നുവന്ന മഹത്തുക്കളും തങ്ങളുടെ പെണ്‍മക്കള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നും അത് അനുവദനീയവും നല്ലതുമാണ്. പക്ഷേ, ഇന്ന് അതിന്‍റെ അകവും പുറവും പരിപൂര്‍ണ്ണമായി മാറിക്കഴിഞ്ഞു. സംഭാവനയോ ബന്ധുത്വം ചേര്‍ക്കലോ ഇന്ന് ലക്ഷ്യമല്ല. മറിച്ച്, പേരും പെരുമയും ആചാരനിഷ്ഠയുമാണ് ഇന്നത്തെ ഉദ്ദേശ്യം. ശരീഅത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ധാരാളം നിബന്ധനകളും ഇതില്‍ കടന്നുകൂടിയിരിക്കുന്നു. ഈ ആചാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പെണ്‍വീട്ടുകാര്‍ക്ക് പലപ്പോഴും കടംവാങ്ങേണ്ടി വരുന്നു. അതില്‍ പലതും പലിശയുമായി ബന്ധപ്പെട്ടതായിരിക്കും. മറ്റ് ചിലപ്പോള്‍ പുരയിടമോ, തോട്ടമോ അവശ്യസാധനങ്ങളോ വില്‍ക്കേണ്ടിവരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്ലിം രാജ്യങ്ങളില്‍ ഈ വിഷയത്തില്‍ ഇത്രയധികം ഗൗരവമില്ല. ഇത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പാഠം മാത്രമാണ്. ഭൂരിപക്ഷസമുദായത്തില്‍ നിന്ന് മുസ്ലിംകളിലേക്ക് പടര്‍ന്ന ഒരാചാരമാണ്. ഇതുകാരണം വിവാഹം എന്നത് ഒരു നാശവും കഷ്ടപ്പാട് നിറഞ്ഞ ജോലിയുമായി മാറിയിരിക്കുന്നു. ഇതിന്‍റെ പേരില്‍ വേദനാജനകമായ പല സംഭവങ്ങളും നടക്കുന്നു. ഇതിലൂടെ അല്ലാഹുവിന്‍റെ രോഷം ഇളകിമറിയുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഇത്തരം പാപങ്ങളുടെ പേരില്‍ അധികാരങ്ങളും സമൂഹങ്ങളും സംസ്കാരങ്ങളും രാജ്യങ്ങളും തകര്‍ന്നുതരിപ്പണമായ സംഭവങ്ങള്‍ ചരിത്രം പറഞ്ഞുതരുന്നുണ്ട്. 

ലോകാനുഗ്രഹിയായ തിരുനബി (സ) യുടെ അനുയായികളായ മുസ്ലിംകള്‍ ഈ നാട്ടിലുള്ളപ്പോള്‍ ഇലാഹീ ശാപകോപങ്ങള്‍ വിളിച്ചുവരുത്തുന്ന ഈ കാര്യങ്ങള്‍ അമുസ്ലിംകള്‍ക്കിടയില്‍നിന്ന് പോലും ഇല്ലാതാകുകയായിരുന്നു വേണ്ടത്. "ഒരു സമുദായത്തില്‍ പ്രവാചകന്‍ ഉള്ളപ്പോള്‍ അല്ലാഹു ആ സമുദായത്തെ ശിക്ഷിക്കുകയില്ല" എന്ന വാക്ക് ആ പ്രവാചകന്‍റെ അനുയായികള്‍ക്കും ബാധകമാണെന്ന് സ്ഥാപിക്കേണ്ടതായിരുന്നു. പക്ഷേ, കാര്യങ്ങള്‍ തിരിച്ചായി. ഈ മാരക രോഗം രാജ്യത്താകമാനം കത്തിക്കയറിക്കൊണ്ടിരിക്കുന്നു. താഴെ കൊടുക്കുന്ന പത്രവാര്‍ത്തയിലൂടെ ഇക്കാര്യം അനുമാനിക്കാവുന്നതാണ്: 

ന്യൂഡല്‍ഹി- ജൂണ്‍ 9: മഹിളാ സുരക്ഷാസമിതിയുടെ അദ്ധ്യക്ഷയും പാര്‍ലമെന്‍റ് അംഗവുമായ പ്രമീളാദന്തവതെ ഇന്നലെ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു: ഡല്‍ഹിയില്‍ മാത്രം സ്ത്രീധനത്തിന്‍റെ പേരില്‍ പന്ത്രണ്ട് മണിക്കൂറില്‍ ഒരാള്‍വീതം കൊല്ലപ്പെടുന്നു. ഇന്നലെയും ഒരു മരണം സംഭവിച്ചു. സ്ത്രീധനം അവസാനിപ്പിക്കാന്‍ ധാരാളം പ്രഖ്യാപനങ്ങളും മുന്നേറ്റങ്ങളും നടക്കുന്നുണ്ടെങ്കിലും എല്ലാം കടലാസുകളില്‍ മാത്രമാണ്. ഈ അവസ്ഥ നേരെയാവുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നു. സ്ത്രീധനം പഴയതുപോലെ ഇന്നും പരസ്യമായി നടക്കുന്നു. വധുവിന്‍റെ ആളുകള്‍ അത് തയ്യാറാക്കാന്‍ നിര്‍ബന്ധിതരാണ് (ഖൗമി ആവാസ്, 1984 ജൂണ്‍ 10) 

ഖേദകരമെന്ന് പറയട്ടെ. മുസ്ലിം സമൂഹത്തിലും ഈ രോഗം പ്രവേശിച്ചു കഴിഞ്ഞു. ദീനിനും മനുഷ്യത്വത്തിനും മാന്യതയ്ക്കും എതിരായിപ്പോലും ഇന്ന് അതിനെ ആരും കാണുന്നില്ല. സ്ത്രീധന ആചാരങ്ങളുടെ നീണ്ട പട്ടികയില്‍ ഒന്നെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ മാസങ്ങളോളം, വര്‍ഷങ്ങളോളം സ്വന്തം ഭാര്യമാരെ ഭര്‍ത്താക്കന്മാരും, മരുമകളെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളും പീഡിപ്പിക്കുന്നു. 

ഈ മൃഗീയതയ്ക്കെതിരെ ഒരു പ്രക്ഷോഭം തന്നെ നടത്തുകയും മുസ്ലിംകളുടെ ദീനീ വികാരവും ബോധവും ഉണര്‍ത്തുകയും, ഈ ദുരാചാരത്തെ അടിയോടെ പിഴുതെറിയുകയും ചെയ്യല്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും വല്ല ശിക്ഷയും ഇറങ്ങുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതുമൂലം ഇപ്പോള്‍ തന്നെ പ്രകടമായിക്കഴിഞ്ഞ സാമൂഹ്യ കുടുംബപ്രശ്നങ്ങളും സദാചാരത്തകര്‍ച്ചയും ആര്‍ക്കും അവ്യക്തമല്ല. 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സ്വഹാബാ ഫൗണ്ടേഷന്‍ 

വിതരണം ചെയ്യുന്ന രചനകള്‍: 

തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ 

ആശയം, വിവരണം) : 650 

രിയാളുല്‍ ഖുര്‍ആന്‍ 

(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 

ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140 

നബവീ സദസ്സുകള്‍ : 90 

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 

ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 

ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 

മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 

മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 

വിശ്വ നായകന്‍ : 130 

പ്രവാചക പത്നിമാര്‍ : 70 

പ്രവാചക പുത്രിമാര്‍ : 50 

നബവീ നിമിഷങ്ങള്‍ : 25 

പ്രവാചക പുഷ്പങ്ങള്‍ : 40 

മദനീ ജീവിത മര്യാദകള്‍ : 45 

കാരുണ്യ നബി : 20 

ഇസ്ലാം എന്നാല്‍ എന്ത്.? : 80 

അല്ലാഹു : 30 

മുസ്ലിം ഭാര്യ : 40 

നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 

ഇസ്ലാമിലെ വിവാഹം : 20 

അഖീഖയും ഇതര സുന്നത്തുകളും : 15 

സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ 

പ്രാര്‍ത്ഥനകള്‍) : 80 

ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 

ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ 

തീരുമാനങ്ങള്‍ : 60 

ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 

ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 

രിഫാഈ ലേഖനങ്ങള്‍ : 25 

ഇലാഹീ ഭവനത്തിലേക്ക് : 40 

അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 

സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 

ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 

ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 

കാര്‍ഗുസാരി രണ്ടാം ഭാഗം : 35 

മുസ്ലിം വ്യക്തി നിയമം : 30 

ദൃഷ്ടി സംരക്ഷണം : 30 

ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 

ഇസ്ലാമും മാനവ സാഹോദര്യവും : 30 

മനുഷ്യത്വം മരിച്ചിട്ടില്ല : 24 

വിശ്വസ്തതയും വഞ്ചനയും : 20 

സ്നേഹമാണ് സന്ദേശം : 20 

എന്‍റെ പഠന കാലം : 20 

എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 

സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 

ബുഖാറയിലൂടെ : 15 

നിസാമുദ്ദീന്‍ ഔലിയ : 50 

ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 

വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 

വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 

നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 

അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, 

നിഷ്കളങ്ക സ്നേഹം : 50 

ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ 

വെളിച്ചത്തില്‍ : 30 

മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 

നസീഹത്തുല്‍ മുസ്ലിമീന്‍ : 20 

ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 

അശ്ലീലതയ്ക്കെതിരെ... : 60 

ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 

രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 

ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 

അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50

പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 

ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 

വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40  

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ 

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും 

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ 

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ 

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

 അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ... 

http://wa.me/+919961717102 

http://wa.me/+918606261616 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰



















SWAHABA FOUNDATION 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

വിളിക്കൂ...

ഇല്‍യാസ് മൗലവി ബാഖവി ഓച്ചിറ 

8606261616

ഹാഫിസ് നിസാര്‍ നജ്മി ഈരാറ്റുപേട്ട 

9961717102

ഹാഫിസ് നബീല്‍ അലി ഹസനി കണ്ണൂര്‍ 

9995222224 

ഹാഫിസ് ബുഖാരി ഖാസിമി കാഞ്ഞാര്‍ 

9961955826 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...