ജനങ്ങളുമായി നേര്‍ക്ക് നേരെ ബന്ധപ്പെടുക;
തെറ്റിദ്ധാരണകള്‍ മാറും, പ്രതീക്ഷകള്‍ വര്‍ദ്ധിക്കും.
-മൗലാനാ സുജൂദുല്‍ അസീസ് ഖാസിമി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
ലേഖനത്തിന്‍റെ ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച:
ഗ്യാനി ഹര്‍പ്രീത് സിംഗ് ജിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങള്‍ ഇമാമെ റബ്ബാനി ശൈഖ് അഹ്മദ് സര്‍ഹിന്ദി മുജദ്ദിദ് അല്‍ഫ് ഥാനിയുടെ നാടായ സര്‍ഹിന്ദിലേക്ക് തിരിച്ചു. അവിടെ ഗുരുദ്വാരാ ഫത്ഹ് ഗഡിലെ മത നേതാവും ഇന്‍റര്‍നാഷണല്‍ സിഖ് പ്രചാരക് കൂടിയായ ശ്രീ ഹരിപാല്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. സര്‍ഹിന്ദ് ഒരു മഹാ പുരുഷന്‍റെ നാടായതിനോട് കൂടിയ അവിടെ വളരെ ദുഃഖകരമായ ഒരു സംഭവവും അരങ്ങേറിയിട്ടുണ്ട്. 1704-ല്‍ മുഗള്‍ ഭരണകാലത്ത് സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് മക്കളെ ബ്രാഹ്മണന്മാരുടെ ഗൂഢാലോചനയില്‍ കുടുങ്ങി സര്‍ഹിന്ദ് ഗവര്‍ണര്‍ വസീര്‍ഖാന്‍ ക്രൂരമായി കൊന്ന് കളഞ്ഞിരുന്നു. അന്നുമുതല്‍ അടുത്ത കാലം വരെ സിഖ് സമുദായത്തിന് മുസ്ലിംകളോട് കടുത്ത വിരോധമായിരുന്നു. ഇതിന് മുമ്പും ഞങ്ങള്‍ സര്‍ഹിന്ദില്‍ വന്നപ്പോള്‍ അവിടെ ഗുരുദ്വാരയുടെ മതിലില്‍ പ്രസ്തുത കൊലയെ ചിത്രീകരിച്ചുകൊണ്ടുള്ള വലിയ പോസ്റ്റര്‍ കാണുകയുണ്ടായി. അതുകൊണ്ട് തന്നെ ഈ ഗുരുദ്വാരയില്‍ ഞങ്ങള്‍ വലിയ സ്വീകരണമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ, ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.! ഗുരുദ്വാരയുടെ പുറത്ത് ശ്രീ ഹരിപാല്‍ സിംഗ് ജിയും കൂട്ടരും ഞങ്ങളെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്നു. വളരെ സ്നേഹാദരങ്ങളോടെ അദ്ദേഹം മൗലാനായെയും കൂട്ടരെയും സ്വീകരിച്ച് ഗുരുദ്വാരയുടെ സമീപത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൗലാനാ സംസാരിക്കുമ്പോള്‍ അദ്ദേഹം മൗലാനായുടെ പാദം തൊട്ടുവന്ദിക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. മൗലാനാ കാല് മാറ്റിയപ്പോള്‍ അദ്ദേഹം ഇടയ്ക്കിടെ മൗലാനായുടെ കൈ പിടിക്കുകയും ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ തദവസരം ആരുമില്ലായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹം തന്നെയാണ് ഓടി നടന്ന് ഞങ്ങളെ സല്‍ക്കരിച്ചത്. വേണ്ടത് പോലെ സല്‍ക്കരിക്കാന്‍ സാധിച്ചില്ലായെന്ന് പറഞ്ഞ് അദ്ദേഹം ക്ഷമാപണം നടത്തുകയുമുണ്ടായി.
ശ്രീ ഹരിപാല്‍ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വേറെയും ധാരാളം നേതാക്കളുമായി ഞങ്ങള്‍ സംസാരിച്ചു. ഇത് കൂടാതെ പൊതു സിഖ് സഹോദരങ്ങളുമായും ഞങ്ങള്‍ ബന്ധപ്പെട്ടു. പഴയ വെറുപ്പിന്‍റെ അവസ്ഥകളെല്ലാം മാറിയതായി ഞങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായി. കഴിഞ്ഞ പ്രാവശ്യം ആരാധനാലയത്തിന്‍റെ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന വലിയ പോസ്റ്റര്‍ അവിടെ നിന്നും എടുത്ത് മാറ്റിയിരുന്നു. കഴിഞ്ഞ യാത്രയില്‍ പലരുടെയും നോട്ടം ഞങ്ങളെ വേദനിപ്പിച്ചെങ്കില്‍ ഇപ്പോള്‍ വെറുപ്പ് പ്രകടമാകുന്ന ഒരു കണ്ണിനെ പോലും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. മറിച്ച് ഞങ്ങളുടെ ഇസ്ലാമിക വേഷം കണ്ട് വിശിഷ്യാ, മൗലാനായുടെ രൂപം കണ്ട് വഴിയിലുള്ളവര്‍ മാത്രമല്ല, യാത്ര ചെയ്യുന്നവരും വാഹനം നിര്‍ത്തി, ആദരിക്കുന്നത് കാണാമായിരുന്നു. പടച്ചവന്‍ ഈ മാറ്റത്തെ കൂടുതല്‍ നന്മകള്‍ക്ക് കാരണമാക്കട്ടെ.!
ഈ അവസ്ഥകള്‍ കണ്ട് മൗലാനാ സജ്ജാദ് നുഅ്മാനി ഞങ്ങളോട് ഒരു പ്രധാനപ്പെട്ട കാര്യം ഉണര്‍ത്തി: അതും ഇവിടെ ഉദ്ധരിക്കുകയാണ്. മൗലാനാ പറഞ്ഞു: പടച്ചവന്‍ ഒരു ജനതയ്ക്ക് സന്മാര്‍ഗ്ഗം കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ രണ്ട് അവസ്ഥകള്‍ സംജാതമാക്കുന്നതാണ്. ഒന്ന്, പടച്ചവന്‍ സന്മാര്‍ഗ്ഗം കൊടുക്കാന്‍ ഉദ്ദേശിച്ച സമുദായത്തിലെ വലിയൊരു വിഭാഗത്തിന്‍റെ മനസ്സുകളെ മയപ്പെടുത്തുന്നതാണ്. വെറുപ്പും ശത്രുതയും മാറി, സംസാരവും സംസാരം കേള്‍ക്കലും എളുപ്പമാകുന്നതാണ്. ഇത് പ്രബോധകന്മാര്‍ക്ക് പടച്ചവന്‍ നല്‍കുന്ന വലിയ ഒരു ഉപഹാരമാണ്. തീര്‍ച്ചയായും ഇത്തരം ഒരു അവസ്ഥയാണ് നാം ഇവിടെ കാണുന്നത്. രണ്ട്, പടച്ചവന്‍റെ ചില ദാസന്മാര്‍ക്ക് ഈ ജനതയോട് സ്നേഹവും അവരില്‍ പ്രവര്‍ത്തിക്കാനുള്ള ഭ്രാന്തമായ ആവേശവും നല്‍കുന്നതാണ്. അവരുടെ രാവും പകലുമുള്ള ചിന്തയും പരിശ്രമവും പ്രാര്‍ത്ഥനയും ഇത് മാത്രമാകും. അവര്‍ പല ശൈലികളില്‍ അവരില്‍ പ്രബോധനം നടത്തി അവരെ നന്മയിലേക്ക് ക്ഷണിക്കുന്നതാണ്.! ഈ രണ്ടാമത്തെ കാര്യം തുടര്‍ന്നുള്ള യാത്രയില്‍ ഞങ്ങള്‍ കാണുകയുണ്ടായി. അതും ചെറിയ നിലയില്‍ വിവരിക്കുകയാണ്:
ആദ്യം വിവരിച്ച ഗ്യാനി ഹര്‍പ്രീത് സിംഗ് ജിയുടെ അത്ഭുതകരമായ അവസ്ഥകള്‍ മനസ്സിലാക്കിയ മൗലാനാ സജ്ജാദ് നുഅ്മാനി അദ്ദേഹത്തോട് ചോദിച്ചു: പി.എച്ച്.ഡി വിഷയവുമായി പടച്ചവന്‍റെ നാമങ്ങള്‍ തിരഞ്ഞെടുക്കാനും പരിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാനും താങ്കളെ പ്രേരിപ്പിച്ച കാരണമെന്താണ്.? അദ്ദേഹം പറഞ്ഞു: പട്യാല യൂണിവേഴ്സിറ്റിയിലെ മത വിഭാഗത്തില്‍ അദ്ദേഹത്തിന്‍റെ ഗൈഡ് ഡോ. മുഹമ്മദ് ഹബീബ് സാഹിബായിരുന്നു. അദ്ദേഹമാണ് എന്‍റെ മനസ്സില്‍ ഈ ചിന്ത ഇട്ട് തന്നത്.! മൗലാനാ നുഅ്മാനി ഡോക്ടറെ കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഗ്യാനിജി ഉടനെ ഫോണ്‍ ചെയ്യുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു. എന്‍റെ അരികില്‍ മൗലാനാ സജ്ജാദ് നുഅ്മാനി ഇരിപ്പുണ്ട്. താങ്കള്‍ അദ്ദേഹത്തെ അറിയുമോ.! ഡോ. പറഞ്ഞു: അറിയുക മാത്രമല്ല. എന്‍റെ മുഴുവന്‍ കുടുംബവും അദ്ദേഹത്തിന്‍റെ ഫാനുകളാണ്.! ചുരുങ്ങിയ സംസാരത്തിന് ശേഷം സര്‍ഹിന്ദില്‍ വെച്ച് കാണാമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ ഹരിപാല്‍ സിംഗ് ജിയെയും മറ്റും കണ്ട് കഴിഞ്ഞപ്പോള്‍ ഡോ. മുഴുവന്‍ കുടുംബത്തോടൊപ്പം മൗലാനായെ കാണാന്‍ സര്‍ഹിന്ദിലെത്തി. അദ്ദേഹം പറഞ്ഞു: വര്‍ഷങ്ങളായി ഞാന്‍ സിഖുകാര്‍ക്കിടയില്‍ വളരെ നിശബ്ദമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് അവരില്‍ പ്രകടമായ വ്യത്യാസം കാണുന്നുണ്ട്. അവരുടെ വെറുപ്പും ശത്രുതയും അവസാനിക്കുകയും ഇസ്ലാമിലേക്കും മുസ്ലിംകളിലേക്കും അവര്‍ വളരെ വേഗത്തില്‍ അടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇത് കൂടാതെ ഗ്യാനി ഹര്‍പ്രീത് സിംഗ് സംസാരത്തിനിടയില്‍ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു: സിഖുകാരും മുഗള്‍ രാജാക്കന്മാരും തമ്മില്‍ ധാരാളം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ അവയിലൊന്ന് പോലും മതത്തിന്‍റെ പേരിലല്ലായിരുന്നു. വെറും രാഷ്ട്രീയ പ്രേരിതമായ രാജാക്കന്മാര്‍ക്കിടയിലുള്ള യുദ്ധങ്ങള്‍ മാത്രമായിരുന്നു. പഞ്ചാബിലെ മാലീര്‍കോട്ലയില്‍ ഡോ. നസ്വീര്‍ എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം ഈ വിഷയത്തില്‍ പ്രത്യേക പഠനം നടത്തുകയും സിഖുകാര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ശത്രുത വളര്‍ത്താന്‍ കാരണമാക്കപ്പെട്ട മുഴുവന്‍ യുദ്ധങ്ങളുടെയും നിജസ്ഥിതി പുറത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.! ഇത് കേട്ടപ്പോള്‍ അദ്ദേഹത്തെ കാണാന്‍ മൗലാനാ ആഗ്രഹം പ്രകടിപ്പിക്കുകയും ഗ്യാനി ജി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. തദ്ഫലമായി അദ്ദേഹവും സര്‍ഹിന്ദില്‍ മൗലാനായെ കാണാനെത്തി. ഡോ. നസ്വീര്‍ പറഞ്ഞു: 2002 മുതല്‍ എന്‍റെ പ്രധാന പഠനവിഷയം ഇത് തന്നെയായിരുന്നു. 2015-ല്‍ താങ്കള്‍ ഇവിടെ വന്നപ്പോള്‍ ഞാന്‍ താങ്കളുമായി ഈ വിഷയത്തില്‍ സംസാരിക്കുകയുണ്ടായി. താങ്കള്‍ പറഞ്ഞു: ഇത് വളരെ ഉയര്‍ന്ന കര്‍മ്മമാണ്. ഏകാഗ്രതയോടെ ഇതില്‍ തന്നെ മുഴുകി കഴിയുക.! ഇത് കേട്ടപ്പോള്‍ ഞാന്‍ ഈ പ്രവര്‍ത്തനം വീണ്ടും ശക്തമാക്കി.!
കൂട്ടത്തില്‍ ഡോ. നസ്വീര്‍ വളരെ വിഷദമായി മറ്റൊരു കാര്യം കൂടി പറഞ്ഞു: സിഖുകാര്‍ ഏകദൈവ വിശ്വാസികളാണെന്ന കാര്യം പ്രസിദ്ധമാണ്. അവരുടെ മതഗ്രന്ഥങ്ങള്‍ ഏകനായ പടച്ചവനെയല്ലാതെ മറ്റാരെയും ആരാധിക്കാന്‍ അനുവാദം നല്‍കുന്നില്ല. എന്നാല്‍ കാര്യം ഇത്രയുമല്ല. ഞാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ പഠിച്ചപ്പോള്‍ പടച്ചവനിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, വേദങ്ങളിലുള്ള വിശ്വാസം, പ്രവാചകന്മാരിലുള്ള വിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, വിധി വിശ്വാസം ഇവയെല്ലാം അവരുടെ ഗ്രന്ഥങ്ങളിലുണ്ട്. അഞ്ച് നേര നമസ്കാരത്തെയും ഖുര്‍ആനിനെയും കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ട്. സിഖ് മതത്തിന്‍റെ സ്ഥാപകന്‍ ഗുരുനാനാക്ക് മുസ്ലിമാണ് എന്ന കാര്യം ചരിത്രത്തിലൂടെ എനിക്ക് ബോധ്യമായി. സാധാരണ മുസ്ലിമല്ല, അദ്ദേഹം പ്രബോധകനായ മുസ്ലിം കൂടിയായിരുന്നു. എല്ലാവരുമായി ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് അവരുടെ മനസ്സ് ഇണക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ പരമ്പരയിലെ ഗുരുവിനെയും കൂട്ടുകാരെയും ബ്രാഹ്മണന്മാര്‍ വശീകരിക്കുകയും ഇസ്ലാമിന് വിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സിഖ് പ്രസ്ഥാനത്തെ തിരിച്ച് വിടുകയും ചെയ്തു. കൂട്ടത്തില്‍ മുഗള്‍ രാജാക്കന്മാരുടെ രാഷ്ട്രീയ യുദ്ധങ്ങളെ ഇസ്ലാമിന്‍റെയും അനിസ്ലാമികതയുടെയും ഇടയിലുള്ള യുദ്ധമായി ചിത്രീകരിച്ച് മുസ്ലിംകള്‍ക്കെതിരില്‍ ശാശ്വതമായ വെറുപ്പിന്‍റെ വിത്തുകള്‍ പാകുകയും ചെയ്തു. ഈ അവസ്ഥകള്‍ മാറ്റി അവരെ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ട് പോകാനുള്ള ഏക വഴി ഇത് മാത്രമാണ്: ഗൂഢാലോചനകളിലൂടെ കുത്തി വെയ്ക്കപ്പെട്ട വെറുപ്പിന്‍റെ മാലിന്യങ്ങളെ സ്നേഹ ജലം കൊണ്ട് കഴുകി വൃത്തിയാക്കുക. അതിന് രണ്ട് കാര്യങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വിനീതന്‍ ചെയ്തുകൊണ്ടിരിക്കുന്നു.
ഒന്നാമത്തെ ജോലിയിതാണ്: അവരുടെയും നമ്മുടെയും പൂര്‍വ്വികന്മാരുടെ ചരിത്രത്തെ നിഷ്പക്ഷമായി പഠിക്കുക ഇപ്രകാരം പഠിച്ചപ്പോൾ തിരിമറി നടത്തപ്പെട്ട ധാരാളം സംഭവങ്ങൾ കാണാൻ കഴിഞ്ഞു. നീണ്ട യാത്രകൾക്കും ത്യാഗങ്ങൾക്കും ശേഷം അവയുടെ യാഥാർഥ്യങ്ങൾ കണ്ടെത്തുകയുണ്ടായി ഉദാഹരണത്തിന് തൽപര കക്ഷികൾ വെറുപ്പ് വളർത്താൻ പ്രചരിപ്പിച്ച രണ്ട് സംഭവ കേൾക്കുക : 1, പത്താമത്തെ ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് മക്കളെ പ്രദേശത്തെ ഖാളിയുടെ വിധി പ്രകാരം ഗവർണർ വസീർ ഖാൻ വധിച്ചുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ ചരിത്ര രേഖകൾ പരിതിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ഇപ്രകാരമാണ്. ഈ രണ്ട് കുട്ടികളെ ഒരു യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട് വസീർ ഖാന്റെ അരികിൽ ഹാജരാക്കപ്പെട്ടു. ഇതറിഞ്ഞ പർവ്വത ഭാഗത്തുള്ള ബ്രാഹ്‌മണ രാജാക്കന്മാർ അവരെ വധിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുകയും അങ്ങനെ കൊല നടത്തുകയും ചെയ്തു. 2, ഗുരുവാർ ജിൻദേവ് എന്ന നേതാവിനെ ജഹാംഗീർ ചക്രവർത്തി വധിച്ചതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സിഖുകാരിൽ പെട്ട അങ്ങനെ ഒരു വ്യക്തിയെ വധിച്ചിട്ടേ ഇല്ലെന്നാണ് രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്.
രണ്ടാമത്തെ ജോലിയിതാണ്. കഴിയുന്ന ഉപഹാരങ്ങളും എടുത്ത സിഖുകാരായ പണ്ഡിതരെയും പൊതു ജനങ്ങളെയും സന്ദർശിക്കാൻ പോവുകന്നതാണ്. അവർ എന്തെങ്കിലും കേൾക്കാനും മനസ്സിലാക്കാനും തയ്യാറാകുമ്പോൾ അവരോട് ചരിത്ര യാഥാർഥ്യങ്ങൾ വിവരിച്ചു കൊടുക്കുന്നതാണ്. ഇത് കേൾക്കുമ്പോൾ അവരിൽ വലിയ മാറ്റമുണ്ടായതിന്റെയും പലരും കണ്ണീർ വാർത്തതിന്റെയും സംഭവങ്ങൾ ധാരാളമുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് പറയപ്പെട്ടപ്പോൾ കള്ളത്തരങ്ങൾ എഴുതിയ പുസ്തകങ്ങൾ അവർ തന്നെ വലിച്ചെറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് !
ഈ കാര്യങ്ങൾ ഇവിടെ വിശദമായി എഴുതിയത് ഇതൊരു നാടിന്റെ കാര്യം മാത്രമല്ല. ഇന്ത്യയുടെ മണ്ണ് മുഴുവൻ ഇതേ രീതിയിലുള്ള ആളുകളെ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണെന്ന് അറിയിക്കാൻ കൂടിയാണ്. യഥാർഥത്തിൽ നമുക്ക് മുന്നിൽ സാധ്യതകൾ ഏറെയാണ്. അവയെ ശരിയായ നിലയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം പടച്ചവൻ അതിന് ഉതവി നൽകട്ടെ.!
ലേഖനത്തിന്‍റെ ആദ്യഭാഗം:
ഇന്ത്യാ മഹാരാജ്യത്ത് നീതിക്കും നന്മയ്ക്കും വേണ്ടി ആഗ്രഹിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നം അവര്‍ തനിച്ചാണെന്ന ചിന്തയാണ്. എന്നാല്‍ നാം അല്‍പ്പം പുറത്തേക്കിറങ്ങി ജനങ്ങളുമായി ബന്ധപ്പെട്ടാല്‍ അനീതിയില്‍ അധിഷ്ടിതമായ കോര്‍പ്പറേറ്റ് സംസ്കാരത്തിനെതിരില്‍ അസ്വസ്ഥമായി കഴിയുന്ന ധാരാളം സുമനസ്സുകളെ കാണാന്‍ സാധിക്കും. നാം അവരോട് ചേര്‍ന്ന് നിന്നും, അവരെ നമ്മിലേക്ക് ചേര്‍ത്ത് നിര്‍ത്തിയും പ്രവര്‍ത്തിക്കാന്‍ നാം മുന്നോട്ട് വന്നാല്‍ നിരാശയും ഒറ്റപ്പെടലും അവസാനിക്കുകയും തെറ്റിദ്ധാരണകള്‍ മാറുകയും സര്‍വ്വോപരി കരുണയുള്ള രക്ഷിതാവ് മുഴുവന്‍ മാനവരാശിയുടെയും ഇഹപര വിജയങ്ങള്‍ക്ക് കനിഞ്ഞരുളിയ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ സുവര്‍ണ്ണാവസരം കൈവരുന്നതുമാണ്. ഈ വിഷയത്തില്‍ നടന്ന പ്രതീക്ഷാ നിര്‍ഭരമായ ഒരു യാത്രയുടെ ചെറു വിവരണമാണ് ഇവിടെ കൊടുക്കുന്നത്. പരസ്പര വിദ്വേഷങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ആയുധമായി മാറിപ്പോയ പത്രമാധ്യമങ്ങളുടെയും അവരോട് മത്സരിച്ചു കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയയുടെയും ഇതിവൃത്തത്തില്‍ നിന്നും പുറത്ത് കടന്ന് ജനങ്ങളുമായി നേര്‍ക്ക് നേരെ ബന്ധപ്പെടാത്തതാണ് ഇന്നത്തെ പരസ്പര പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്ന് ഈ യാത്ര അറിയിക്കുന്നു.
ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ് റഹ്മാനി (റ), അല്‍ ഫുര്‍ഖാന്‍ പത്രാധിപര്‍ മൗലാനാ സജ്ജാദ് നുഅ്മാനി, SDPI ജനറല്‍ സെക്രട്ടറി ജനാബ് മുഹമ്മദ് ശഫീഅ് എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്ത മത-രാഷ്ട്രീയ-സാമൂഹ്യ നേതാക്കളുടെ ഒരു കൂടിയാലോചനാ യോഗം ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരില്‍ സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അതില്‍ തീരുമാനമായി. ഭരണഘടന സംരക്ഷണ സമിതിയെന്ന് അതിന് പേര് വെക്കുകയും ഇതിന്‍റെ പ്രവര്‍ത്തനം പഞ്ചാബില്‍ നിന്നും ആരംഭിക്കാന്‍ തീരുമാനിക്കുകയും പഞ്ചാബിലേക്കുള്ള യാത്രയ്ക്ക് വേണ്ടി മൗലാനാ സജ്ജാദ് നുഅ്മാനി, ശഫീഅ് സാഹിബ്, ബാബാ സാഹിബ് അംബേദ്കറിന്‍റെ പൗത്രന്‍ രാജ് അംബേദ്കര്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തു. മൗലാനായുടെ സേവനത്തിന് വിനീതനും കൂട്ടത്തില്‍ കൂടി. ഞങ്ങള്‍ ആദ്യം ലുഥിയാനയില്‍ എത്തുകയും അവിടുത്തെ ശാഹീ ഇമാമിന്‍റെ അസിസ്റ്റന്‍റ് മൗലാനാ ഉസ്മാന്‍ സാഹിബിനോടൊപ്പം സിഖുകാരുടെ കേന്ദ്രമായ തലൂണ്ഡിയിലേക്ക് തിരിച്ചു. പതിനൊന്നര മണിക്ക് ഞങ്ങളവിടെയെത്തി. അവരുടെ മത സാമൂഹിക നായകനായ ഗ്യാനി ഹര്‍പ്രീത് സിംഗുമായി കണ്ടുമുട്ടി. ആഗോള സിഖ് സമൂഹത്തിന് അഞ്ച് തഖ്ത് (നേതൃസ്ഥാനങ്ങള്‍) ആണുള്ളത്. ഒന്ന്, അമൃത്സറിലെ അകാലി തഖ്ത്. രണ്ട്, അനന്തപൂറിലെ കീഷ്ഖഡ് തഖ്ത്. മൂന്ന്, തരൂണ്ഡിയിലെ ദംദമാ തഖ്ത്. നാല്, പാട്നയിലെ പാട്നാ സാഹിബ് തഖ്ത്. അഞ്ച്, നാന്‍ത്തേടിലെ ഹുസൂര്‍ സാഹിബ് തഖ്ത്. ഈ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന പ്രഖ്യാപനങ്ങളെ മത-രാഷ്ട്രീയ നേതാക്കളെല്ലാവരും അംഗീകരിക്കുന്നു. സാമുദായിക ദ്രോഹം ചെയ്യുന്നവര്‍ക്ക് ഇവര്‍ ശിക്ഷയും നല്‍കാറുണ്ട്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി സുര്‍ജിത് സിംഗ് ബര്‍ണ്യാലക്ക് അകാലി തഖ്ത് നല്‍കിയ ചാട്ടവാറടി പ്രസിദ്ധമാണ്. ഞങ്ങള്‍ കാണാന്‍ പോയ ഗ്യാനി ഹര്‍പ്രീത് സിംഗ് തലുണ്ഡി തഖ്തിന്‍റെയും അഖാരി തഖ്തിന്‍റെയും മുഖ്യകാര്യദര്‍ശിയാണ്.
വര്‍ഷങ്ങളായി ഞങ്ങളെ കാത്തിരിക്കുന്നത് പോലെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. ആദ്യം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വീടിന്‍റെ വരാന്തയിലാണ് ഇരുന്നത്. എന്നാല്‍ മൗലാനാ നുഅ്മാനിയുടെ ഏതാനും വാചകങ്ങള്‍ കേട്ടപാടെ അദ്ദേഹം ഞങ്ങളെ അകത്തുള്ള ബെഡ്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൗലാനാ പറഞ്ഞു: രാജ്യം വളരെ അപകടകരമായ ദിശയിലേക്ക് തിരിക്കപ്പെടുകയാണ്. അനീതി നിറഞ്ഞ നിയമങ്ങള്‍ ഉണ്ടാക്കി ഭരണഘടനയെ അവഹേളിക്കുകയും, ന്യൂനപക്ഷങ്ങളും ഇതര പീഡിത വിഭാഗങ്ങളും അക്രമിക്കപ്പെടുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് ഭീമന്മാരും വര്‍ഗീയതയും വളര്‍ത്തപ്പെടുന്നു. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് നാമെല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട ഒരു സമയമാണിത്. ഇത്രയും കേട്ടപ്പോള്‍ ഗ്യാനി ജിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ നേതാവ് കൂടിയായ ഗുര്‍നാം സിംഗ് ചണ്ഡൂണിയും ഏക സ്വരത്തില്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സിലുള്ള കാര്യം താങ്കളുടെ നാവിലൂടെ എങ്ങനെ വരുന്നുവെന്ന് കേട്ട് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്.
തുടര്‍ന്ന് ഭരണഘടനയ്ക്ക് വിരുദ്ധമായും അക്രമപരമായും രാജ്യ നിവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മുഴുവന്‍ നിയമങ്ങളെയും അപകടം നിറഞ്ഞ പദ്ധതികളെയും കുറിച്ച് പരസ്പരം സംസാരിച്ചു. ഈ അവസ്ഥയുടെ മാറ്റത്തിന് സംയുക്തമായ പരിശ്രമം അത്യാവശ്യമാണെന്ന് പറഞ്ഞു കൊണ്ട് ഗ്യാനി ജി പറഞ്ഞ വാചകമിതാണ്: വെറും സര്‍ക്കാറുകള്‍ മാത്രം മാറല്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ പരിഹാരമാകുന്നതല്ല. നാമെല്ലാവരും ഒത്തൊരുമിച്ച് സാമൂഹ്യ അവസ്ഥയ്ക്ക് തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്.! ഈ വാക്കുകള്‍ വായിക്കുന്ന അനുവാചകരുടെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഇത് കേട്ടപ്പോള്‍ എന്‍റെ മുന്നില്‍ രണ്ട് ചിത്രങ്ങള്‍ തെളിഞ്ഞ് വന്നു.
1. നിരാശയും അന്യതയും ഭയവും അപകര്‍ഷതാ ബോധവും നിറഞ്ഞ ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മാത്രം മര്‍ദ്ദിതരാണെന്ന് നാം വിലപിച്ചു കൊണ്ടിരിക്കുന്നു.
2. ഒരു കാലത്ത് മുസ്ലിംകളുടെ കടുത്ത ശത്രുക്കളെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിന്‍റെ നായകന്‍ മുസ്ലിംകളെ ഉപദേശിക്കുന്നു : ഭൂരിപക്ഷം-ന്യൂനപക്ഷം മുതലായ ചര്‍ച്ചകള്‍ നിങ്ങള്‍ മാറ്റി വെച്ച് മര്‍ദ്ദിക്കപ്പെടുന്നവരുടെ ഐക്യം എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ച് മുന്നോട്ടു നീങ്ങാം.
ഈ സദസ്സ് അവസാനിച്ചു. എന്നെ സംബന്ധിച്ചടുത്തോളം ഇതു തന്നെ വളരെ വിജയകരമായ ഒരു കൂടിക്കാഴ്ച്ചയായിരുന്നു. എന്നാല്‍ ഇതിന് ശേഷം നടന്ന മറ്റ് ചില സംസാരങ്ങള്‍ എന്നെ വല്ലാതെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സിഖ് നായകനായ ഹര്‍പ്രീത് സിംഗ് മൗലാനാ സജ്ജാദിനോട് ചോദിച്ചു : താങ്കള്‍ പ്രവാചക നഗരിയായ മദീനയിലാണ് പഠിച്ചതെന്ന് അറിഞ്ഞല്ലോ. അവിടെ എത്ര നാള്‍ താമസിച്ചു.? മൗലാനാ പറഞ്ഞു: ഏതാണ്ട് 9 വര്‍ഷം. ഇത് കേട്ടപ്പോള്‍ പല പ്രാവശ്യം അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു: 9 വര്‍ഷം മദീനയില്‍ താമസിച്ച താങ്കള്‍ വലിയ ഭാഗ്യവാന്‍ തന്നെ. അല്‍പ്പനേരം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: അപ്പോള്‍ താങ്കള്‍ മക്കാ ശരീഫിലേക്ക് പല പ്രാവശ്യം പോയി കാണുമല്ലോ.? മൗലാനാ പറഞ്ഞു: ഏതാണ്ട് എല്ലാ മാസവും പോയി ഉംറ നിര്‍വ്വഹിച്ചിരുന്നു. ഇത് കേട്ടപ്പോള്‍ അദ്ദേഹം കണ്ണീര്‍ വാര്‍ക്കുകയും പല പ്രാവശ്യം ഇപ്രകാരം പറയുകയും ചെയ്തു. ഹായ്.! താങ്കള്‍ എല്ലാ മാസവും മക്കാ ശരീഫിലേക്ക് പോകുമായിരുന്നു. സത്യം പറയട്ടെ, താങ്കള്‍ വലിയ ഭാഗ്യവാന്‍ തന്നെയാണ്.! ഈ സന്ദര്‍ഭത്തില്‍ മൗലാനാ കൂട്ടത്തില്‍ കരുതിയിരുന്ന അല്‍പ്പം സംസം വെള്ളവും മദീനയിലെ ഈത്തപ്പഴവും അദ്ദേഹത്തിന് സമര്‍പ്പിച്ചു. അദ്ദേഹം വളരെ സ്നേഹാദരവുകളോടെ അത് വാങ്ങുകയും ചുംബിക്കുകയും കണ്ണില്‍ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. മൗലാനായുടെ ആദരണീയ പിതാവ് ഹസ്രത്ത് മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ 'ദീന്‍ വ ശരീഅത്ത്' (ശരീഅത്ത് ഒരു പഠനം), 'ഇന്‍സാനിയ്യത്ത് സിന്‍ദാ ഹേ' (മനുഷ്യത്വം മരിച്ചിട്ടില്ല) എന്നീ രണ്ട് രചനകളും മൗലാനാ സമര്‍പ്പിച്ചു. ഇതും വളരെ സ്നേഹാദരങ്ങളോടെ അദ്ദേഹം ഏറ്റുവാങ്ങി.
(ഈ ബുക്കുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:
9961717102, 8606261616, 9995222224, 9961955826)
സത്യം പറയട്ടെ, ഈ രംഗം വിവരിക്കുമ്പോള്‍ എന്തെഴുതണമെന്ന് മനസ്സിലാകാതെ വിനീതന്‍ കുഴയുകയാണ്. ഇന്ന് നാല് ഭാഗത്തും ഇസ്ലാമിനും മുസ്ലിംകള്‍ക്കും പ്രവാചകവര്യനും ഇസ്ലാമിക അധ്യാപനങ്ങള്‍ക്കുമെതിരില്‍ അന്ധവും നിന്ദ്യവുമായ കൊടുങ്കാറ്റ് അടിച്ചു വീശി കൊണ്ടിരിക്കുന്നു. വെറുപ്പിന്‍റെയും പരിഹാസത്തിന്‍റെയും തിരമാലകള്‍ അലയടിക്കുകയാണ്. ഇതിനിടയിലാണ് സിഖ് സമൂഹത്തിന്‍റെ ഏറ്റവും വലിയ മത-ആത്മീയ ആചാര്യന്‍ ഇസ്ലാമിനോടും റസൂലുല്ലാഹി (സ്വ) യോടും മക്കയോടും മദീനയോടും അഗാധമായ സ്നേഹാനുരാഗങ്ങള്‍ പുലര്‍ത്തുന്നത്.
പുതിയൊരു സമൂഹം മുഹമ്മദീ തുണി തുമ്പുമായി ബന്ധപ്പെട്ട് സത്യസന്ദേശത്തിന് ശക്തി പകരാന്‍ സമയം അടുത്തോ.?
ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണോ.?
കിഴക്കിന്‍റെ മൃതപ്രായമായ സിരകളില്‍ പുതുരക്തം പ്രവഹിക്കുന്ന നാളുകള്‍ അടുത്തോ.?
അല്ലാമാ ഇഖ്ബാല്‍ പറയുന്നു:
കണ്ണ് കണ്ട കാര്യങ്ങള്‍ നാവു കൊണ്ട് പറയാന്‍ കഴിയില്ല. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കണ്ട് ഞാന്‍ അമ്പരന്ന് നില്‍ക്കുകയാണ്. സുപ്രഭാതം വിടരുമ്പോള്‍ രാത്രിയുടെ കൂരിരുട്ട് മാറുന്നതാണ്. അതെ, തൗഹീദിന്‍ ഗീതം കൊണ്ട് ഈ പൂവനം പൂത്തുലയുക തന്നെ ചെയ്യും.!
ഇഖ്ബാല്‍ മറ്റൊരിക്കല്‍ പറഞ്ഞു: താര്‍ത്താരികളുടെ ചരിത്രത്തില്‍ നിന്നും കിട്ടുന്ന പാഠമിതാണ്: വിഗ്രഹാലയത്തില്‍ നിന്നും കഅ്ബയുടെ സേവകനെ ലഭിച്ചു.
അടുത്ത കൂടിക്കാഴ്ച്ചയില്‍ ഗ്യാനി ജിയെ കുറിച്ച് കേട്ട കാര്യങ്ങള്‍ എന്‍റെ സദ്ഭാവനയെ ഉറച്ച വിശ്വാസമാക്കി മാറ്റത്തക്കതായിരുന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ PHD ക്ക് വേണ്ടി തിരഞ്ഞെടുത്ത വിഷയം പരിശുദ്ധ ഖുര്‍ആനിലും സിഖുകാരുടെ മത ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിലും പടച്ചവനെ കുറിച്ച് വന്നിട്ടുള്ള നാമങ്ങളുടെ താരതമ്യ പഠനം എന്നതായിരുന്നു.!
അതെ, പടച്ചവന്‍റെ നാമം അങ്ങേയറ്റം ഐശ്വര്യ പൂര്‍ണ്ണമായതാണ്. അര്‍ത്ഥമറിയാതെ ചൊല്ലിയാല്‍ പോലും വളരെ ഗുണകരമാണെങ്കില്‍ രാവും പകലും അതിന്‍റെ പഠനത്തില്‍ മുഴുകി കഴിയുന്നവര്‍ എത്ര വലിയ അനുഗ്രഹീതമായിരിക്കും.! ഇതുകൊണ്ട് തന്നെയായിരിക്കാം, പടച്ചവന്‍റെ ഈ ദാസന് സുപ്രധാനമായ മറ്റൊരു സൗഭാഗ്യം കൂടി ഉണ്ടായി. അതായത് സിഖുകാരുടെ മത ഭാഷയായ ഗര്‍മുഖി ഭാഷയില്‍ അദ്ദേഹം പരിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി. അദ്ദേഹം അതിന്‍റെ കോപ്പി മൗലാനാ നുഅ്മാനിക്ക് കൊടുത്തു കൊണ്ട് പറഞ്ഞു: ഞാന്‍ ഇത് വിവര്‍ത്തനം ചെയ്യുക മാത്രമല്ല ചെയ്തത്. ഇതിന്‍റെ ആദരവ് മുന്‍നിര്‍ത്തി എന്‍റെ സ്വന്തം കൈ കൊണ്ട് തന്നെയാണ് പൂര്‍ണ്ണമായി ടൈപ്പ് ചെയ്തത്. തുടര്‍ന്ന് ഇത് പെന്‍ഡ്രൈവിലാക്കി ഞാന്‍ ഡല്‍ഹിയിലേക്ക് പോവുകയും മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ സാഹിബിനോട് ഇത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ അപേക്ഷിക്കുകയുമുണ്ടായി. തദവസരം മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ പറഞ്ഞു: ഞാന്‍ ഇതിന് ചെറിയൊരു പാരിതോഷികം നല്‍കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ തന്നെ പറയുക എന്താണ് വേണ്ടത്.? ഞാന്‍ പറഞ്ഞു: പടച്ചവന്‍റെ സാമീപ്യം എനിക്ക് ലഭിക്കുന്നതിന് വേണ്ടി അങ്ങ് പ്രാര്‍ത്ഥിക്കുന്നതാണ് എനിക്കുള്ള ഏറ്റവും വലിയ പാരിതോഷികം.! അദ്ദേഹം ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. (തുടരും)
ഈ ലേഖനത്തില്‍ പരാമര്‍ശിച്ച രണ്ട് രചനകള്‍ ലഭിക്കുന്നതിന് ബന്ധപ്പെടുക:
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+919961717102
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment