അടിയുറച്ച വിശ്വാസം, നിരന്തര സത്കര്‍മ്മം, നിഷ്കളങ്ക സ്നേഹം.
ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ
ഓച്ചിറ, കൊല്ലം, കേരള.
16-)ം വാര്‍ഷിക
സനദ് ദാന സമ്മേളനം
2022 മാര്‍ച്ച്
തിങ്കളാഴ്ച 21
വിശിഷ്ടാതിഥികള്‍ :
മൗലാനാ
മുഹമ്മദ് സകരിയ്യ നുഅ്മാനി നദ് വി
(ഉസ്താദ്, ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമാ, ലക്നൗ)
മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
(പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള)
- ആത്മ സംസ്കരണം
- ഉദ്ഘാടന മജ് ലിസ്
- പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
- ദര്‍സുല്‍ ഖുര്‍ആന്‍ കൂട്ടായ്മ
- പയാമെ ഇന്‍സാനിയ്യത്ത്
- ഇസ് ലാഹെ മുആശിറ
- സനദ് ദാന സമ്മേളനം.
ഏവര്‍ക്കും സ്വാഗതം
വിജ്ഞാന പ്രചരണം, സംസ്കരണം, പ്രബോധനം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബഹുമാന്യ പരിഷ്കര്‍ത്താവ്, മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി നദ് വിയുടെ അനുഗ്രഹീത കരങ്ങളാല്‍ സ്ഥാപിതമായ ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ, പതിനാറ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പടച്ചവന്‍റെ കൃപ കൊണ്ട് ഈ വര്‍ഷം ഏഴ് ഹാഫിസുകളും 31 ആലിമുകളും ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി.
ഇത്തരുണത്തില്‍ ഇവര്‍ക്കുള്ള സനദ് ദാനവും മദ്റസയുടെ വാര്‍ഷികവും 1443 ശഅ്ബാന്‍ 17 (2022 മാര്‍ച്ച് 21 തിങ്കളാഴ്ച) ന് വിവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്. ഈ സ്ഥാപനത്തിന്‍റെ കേന്ദ്രമായ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയിലെ ആദരണീയ ഗുരുനാഥന്‍ മൗലാനാ മുഹമ്മദ് സകരിയ്യ നുഅ്മാനി നദ് വി അവര്‍കളുടെയും ഇതര മഹത്തുക്കളുടെയും മഹനീയ സാന്നിദ്ധ്യം കൊണ്ടും വിവിധ സന്ദേശങ്ങളെ അധികരിച്ചുകൊണ്ടുള്ള വ്യത്യസ്ത പരിപാടികളിലൂടെയും അനുഗ്രഹീതമാകുന്ന ഈ പ്രധാന സമ്മേളനത്തില്‍ താങ്കളും കുടുംബവും ആദ്യന്തം പങ്കെടുക്കണമെന്നും ഇതിന്‍റെ സന്ദേശങ്ങള്‍ കഴിയുന്നത്ര പ്രചരിപ്പിക്കണമെന്നും അപേക്ഷിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! എല്ലാ നന്മകളും എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ.!
കാര്യപരിപാടികള്‍ :
ആത്മസംസ്കരണം
രാവിലെ 06 മുതല്‍ 06-30 വരെ.
ഉദ്ഘാടന സദസ്സ്
09 മുതല്‍ 09-30 വരെ.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
09-30 മുതല്‍ 10 വരെ.
ദര്‍സുല്‍ ഖുര്‍ആന്‍ കൂട്ടായ്മ
10 മുതല്‍ 11-15 വരെ.
പയാമെ ഇന്‍സാനിയ്യത്ത്
(മാനവികതയുടെ സന്ദേശം)
11-15 മുതല്‍ 12 വരെ.
ഇസ് ലാഹെ മുആശിറ
(സാമൂഹ്യ സംസ്കരണം)
02-30 മുതല്‍ 04 വരെ.
സനദ് ദാന സമ്മേളനം
04-30 മുതല്‍ 06-30 വരെ.
ഏവര്‍ക്കും സ്വാഗതം