Wednesday, November 29, 2017

മാനവികത വളര്‍ത്തുക.! ഡോ: ദാകിര്‍ ഹുസൈന്‍ (മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി)


മാനവികത വളര്‍ത്തുക.! 
ഡോ: ദാകിര്‍ ഹുസൈന്‍ 
(മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി)
http://swahabainfo.blogspot.com/2017/11/blog-post_56.html?spref=tw

നിങ്ങള്‍ ഓരോരുത്തരും രാഷ്ട്രീയ നഭോമണ്ഡലത്തിലെ നക്ഷത്രങ്ങളാണ്. ജനലക്ഷങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. നിങ്ങള്‍ ഇവിടെ വന്നതിന്‍റെ അടിസ്ഥാനത്തില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഞങ്ങള്‍, വളരെ വേഗതയോടെ നിങ്ങളോട് ചില കാര്യങ്ങള്‍ പറയുകയാണ്:
ഇന്ന് രാജ്യത്ത് പരസ്പര വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും തീ നാളങ്ങള്‍ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഈ രാജ്യത്ത് പുരോഗതിയുടെ പൂന്തോട്ടം വെച്ചുപിടിപ്പിക്കാന്‍ പരിശ്രമിക്കുന്നത് ഭ്രാന്തായിരിക്കും. മാന്യതയുടെയും മാനവികതയുടെയും അനുഗ്രഹീത ഭൂമിയായ ഇന്ത്യാ രാജ്യത്താകമാനം വിദ്വേഷങ്ങളുടെ ഈ തീജ്വാല പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നന്മ നിറഞ്ഞ സന്തുലിതമായ പുതിയ പുഷ്പങ്ങള്‍ എങ്ങനെ പൊട്ടിമുളക്കാനാണ്.? മൃഗങ്ങളേക്കാളും തരംതാണ ഈ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് മാനവ സ്വഭാവം എങ്ങനെ നന്നാക്കാന്‍ കഴിയും.? ജനസേവകരെ എങ്ങനെ ഉണ്ടാക്കാന്‍ സാധിക്കും.? മൃഗീയതയേക്കാള്‍ തരംതാഴ്ന്ന സാഹചര്യത്തില്‍ മാനവികതയെ എങ്ങനെ രക്ഷിക്കാന്‍ കഴിയും.?
എന്‍റെ വാക്കുകള്‍ കുറച്ച് കടുപ്പമായിപ്പോയെന്ന് എനിക്ക് തന്നെ തോന്നിപ്പോകുന്നു. എന്നാല്‍ നമ്മുടെ നാലുഭാഗത്തും പരന്നുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയില്‍ ഇതിനേക്കാള്‍ കടുത്ത വാക്കും വളരെ മയമായിരിക്കും. കുഞ്ഞുങ്ങളോട് കരുണ കാട്ടുക എന്ന ബാലപാഠം പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ കഴിയുന്ന ഞങ്ങളുടെ പിഞ്ചുപൈതങ്ങളെ പോലും അരിഞ്ഞുവീഴ്ത്തുന്നതായ വാര്‍ത്തകള്‍ സഹിക്കാന്‍ കഴിയുന്നില്ല.
നമ്മുടെ ഈ രാജ്യത്തെ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു: ഈ ലോകത്തേക്ക് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞുങ്ങളും നല്‍കുന്ന സന്ദേശം, ഈശ്വരന്‍ മനുഷ്യവിഭാഗത്തില്‍ നിന്നും നിരാശപ്പെട്ടിട്ടില്ലായെന്നാണ്.! എന്നാല്‍ നാം മനുഷ്യരില്‍ നിന്നുതന്നെ നിരാശപ്പെട്ടുകഴിഞ്ഞു എന്നാണ് നമ്മുടെ അവസ്ഥ വിളിച്ചറിയിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഇവിടെ നിഷ്ഠൂരമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. പടച്ചവനെ ഓര്‍ത്ത് എല്ലാവരും ഒത്തൊരുമിച്ച് ഈ തീ അണയ്ക്കാന്‍ പരിശ്രമിക്കുക. തീ ആരാണ് കത്തിച്ചത്, എങ്ങനെയാണ് കത്തിയത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഗവേഷണം ചെയ്യേണ്ട സമയമല്ല ഇത്. എന്താണെങ്കിലും തീ കത്തിപ്പോയി. അതിനെ അണക്കുക എന്നതാണ് നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ഇവിടുത്തെ പ്രശ്നം ഈ സമുദായം ജീവിക്കണോ, ആ സമുദായം ജീവിക്കണോ എന്നതല്ല. നാം സംസ്കാര സമ്പന്നരായി ജീവിക്കണോ മൃഗീയമായി ജീവിക്കണോ എന്നുള്ളതാണ്. പടച്ചവനെ ഓര്‍ത്ത് ഈ രാജ്യത്ത് അടങ്ങിക്കിടക്കുന്ന സംസ്കാര സമ്പന്നമായ അടിത്തറയെ നാം ആരും തകര്‍ത്ത് എറിയരുതെന്ന് വളരെ സ്നേഹാദരങ്ങളോടെ ഉണര്‍ത്തുന്നു.!
(മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: ദാകിര്‍ ഹുസൈന്‍ ന്യൂഡല്‍ഹിയിലെ
ജാമിഅ മില്ലിയ്യയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കമുള്ള പ്രധാന രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ക്ക് മുന്നില്‍  നടത്തിയ സ്വാഗത പ്രസംഗത്തില്‍ നിന്നുള്ള ഏതാനും വാചകങ്ങള്‍.!)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Tuesday, November 28, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/11/blog-post_28.html?spref=tw

ഈ രചനയ്ക്കിടയില്‍ ഒരു സത്യം വിനീതന്‍ കാണാതിരുന്നിട്ടില്ല. ഇസ് ലാമിക നിയമങ്ങളോട് പൊതുവായ അവഗണന പടര്‍ന്നുപിടിച്ചിരിക്കുന്ന ഇക്കാലഘട്ടത്തില്‍ പലിശയുടെ വിഷയത്തില്‍ വല്ലതും എഴുതുന്നത് വനരോദനം മാത്രമായേക്കാം. പലിശ ഇടപാടുകള്‍ നിറഞ്ഞ നമ്മുടെ കമ്പോളങ്ങളില്‍ ഇതുകൊണ്ട് പ്രത്യേക മാറ്റമൊന്നും ഉണ്ടായേക്കില്ല.  പ്രത്യുത, ഇത്തരമൊരു രചന കാണുമ്പോള്‍ ഇന്നത്തെ മിടുക്കന്മാരുടെ നാവില്‍ നിന്നും എന്നെക്കുറിച്ച് ഒന്നുമറിയാത്ത സാധു എന്ന ഉപഹാരം കൂടുതലായി ലഭിക്കാനും സാധ്യതയുണ്ട്. ഇത്തരം ചിന്തകള്‍ പലപ്പോഴും എന്‍റെ തൂലികയെ പിടിച്ചുനിറുത്തുകയും മനഃക്കരുത്ത് ചോര്‍ത്തുകയും ചെയ്തുവെങ്കിലും ഏതാനും സുന്ദര പ്രതീക്ഷകള്‍ എന്‍റെ മനസ്സിന് പ്രതീക്ഷയും ധൈര്യവും പകര്‍ന്നു.
ഒന്ന്: ഹറാമായ ഒരു കാര്യത്തെ ഹറാമും ഇരുലോകത്തും നാശം വിതയ്ക്കുന്നതുമായി മുസ്ലിംകള്‍ മനസ്സിലാക്കുകയെങ്കിലും ചെയ്യും. രോഗിക്ക് രോഗത്തെക്കുറിച്ച് ബോധമുണ്ടാകുന്നത് പോലെ, പാപിക്ക് പാപത്തെക്കുറിച്ച് വിചാരമെങ്കിലും ഉണ്ടായാല്‍ ചിലവേള തൗബക്ക് തൗഫീഖ് ലഭിക്കുന്നതാണ്.
രണ്ട്: പലിശ ഇരുലോകവും നശിപ്പിക്കുന്നതാണെന്ന ചിന്ത വന്നാല്‍, ഈ നാശത്തെ എന്നെങ്കിലും വലിച്ചെറിയണമെന്ന ആഗ്രഹം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഈ ആഗ്രഹം ചിലപ്പോള്‍ ഉറച്ച തീരുമാനമായി രൂപാന്തരപ്പെടും. എന്നാല്‍ പ്രയാസ-പ്രശ്നങ്ങളുടെ പാറക്കല്ലുകളെ പാതയില്‍ നിന്നും തട്ടിമാറ്റുന്നതില്‍ മനുഷ്യന്‍ വിജയിക്കുന്നതാണ്.
മൂന്ന്: ഇസ് ലാം ലോകാവസാനം വരെ നിലനില്‍ക്കുന്ന സത്യസന്ദേശമാണ്. ഭൂമുഖത്ത് എത്ര വലിയ അജ്ഞതയും വഴികേടും വ്യാപകമായാലും എല്ലാവിധ അവസ്ഥകളെയും തൃണവല്‍ഗണിച്ച് സത്യദീനില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചുറപ്പിച്ച നല്ല ദാസന്മാര്‍ എങ്ങും എന്നും കാണും. അവര്‍ക്ക് എന്തായാലും ഈ രചന പ്രയോജനപ്പെടുന്നതാണ്. ആയതിനാല്‍ നാം ഈ രചന പഠിക്കുക. പകര്‍ത്തുക. പ്രചരിപ്പിക്കുക. നമ്മുടെ വിരലൊന്ന് അനക്കിയാല്‍ ഈ സന്ദേശം ധാരാളം ആളുകള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ സാധിക്കുന്ന ഒരു സാഹചര്യമാണ് പടച്ചവന്‍ നമുക്ക് നല്‍കിയിരിക്കുന്നത്.! ഇനി പലിശയെക്കുറിച്ചുള്ള നാല്‍പത് ഹദീസുകള്‍ പാരായണം ചെയ്യാം.!

ഹദീസ്-1.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
നശിപ്പിക്കുന്ന ഏഴ് കാര്യങ്ങള്‍ വര്‍ജ്ജിക്കുക.
സ്വഹാബികള്‍ ചോദിച്ചു:
അല്ലാഹുവിന്‍റെ റസൂലേ, അവകള്‍ ഏതാണ്.?
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
1. അല്ലാഹുവിനോട് പങ്കുചേര്‍ക്കല്‍.
2. സിഹ്ര്‍ (മാരണം).
3. അല്ലാഹു വധിക്കരുതെന്ന് പറഞ്ഞവരെ അന്യായമായി വധിക്കല്‍. 4. പലിശ ഉപയോഗിക്കല്‍.
5. അനാഥരുടെ സമ്പത്ത് ഉപയോഗിക്കല്‍.
6. യുദ്ധാവസരങ്ങളില്‍ പിന്തിരിഞ്ഞ് ഓടല്‍.
7. അശ്രദ്ധരും പതിവൃതകളുമായ മുസ് ലിം സ്ത്രീകളെ കുറിച്ച് വ്യഭിചാരം ആരോപിക്കല്‍ (ബുഖാരി, മുസ്ലിം)

ഹദീസ്-2.
സമുറതുബ്നു ജുന്‍ദുബ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
കഴിഞ്ഞരാത്രി ഞാനൊരു സ്വപ്നം കണ്ടു. രണ്ടാളുകള്‍ എന്‍റെ അരികിലെത്തി: ഒരു വിശുദ്ധഭൂമിയിലേക്ക് എന്നെയുംകൊണ്ട് യാത്രയായി. യാത്രയ്ക്കിടയില്‍ രക്തത്താലുള്ള ഒരു നദി കണ്ടു. അതിന് നടുവില്‍ ഒരാളും നദിക്കരയില്‍ മറ്റൊരാളും നില്‍ക്കുന്നു. അയാളുടെ മുന്നില്‍ ധാരാളം കല്ലുകള്‍ കിടക്കുന്നുണ്ട്. നദിയിലുള്ളയാള്‍ കരയിലേക്ക് വരും. അയാള്‍ കരയിലേക്ക് അടുക്കാനടുക്കുമ്പോള്‍ കരയില്‍ നില്‍ക്കുന്നയാള്‍ ഒരു കല്ലെടുത്ത് ശക്തിയായി എറിയും. ഏറിന്‍റെ കാഠിന്യം കാരണം നദിയിലുള്ളയാള്‍ പഴയ സ്ഥലത്ത് തിരിച്ചെത്തും. ഇപ്രകാരം ശ്രമിക്കുമ്പോഴെല്ലാം ഏറ് കൊണ്ട് പഴയ സ്ഥലത്തെത്തുന്നു. ഞാന്‍ ചോദിച്ചു: ആ നദിയില്‍ കിടക്കുന്ന വ്യക്തി ആരാണ്? കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: പലിശ ഉപയോഗിച്ചവനാണ് (ബുഖാരി)

ഹദീസ്-3.
അബ്ദുല്ലാഹ് ഇബ്നുമസ്ഊദ് (റ) പ്രസ്താവിക്കുന്നു:
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിരിക്കുന്നു. (മുസ്ലിം)

ഹദീസ്-4.
ജാബിര്‍ (റ) പ്രസ്താവിക്കുന്നു.
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും ഇടപാട് എഴുതുന്നവനെയും അതിന്‍റെ സാക്ഷികളെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിരിക്കുന്നു.
തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അടിസ്ഥാനപരമായ പാപത്തില്‍ അവരെല്ലാം സമമാണ്. (മുസ്ലിം)

ഹദീസ്-5.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
നാല് പേരെ സ്വര്‍ഗ്ഗത്തില്‍
അല്ലാഹു കടത്തുകയോ അതിന്‍റെ സുഖ-രസങ്ങള്‍
രുചിപ്പിക്കുകയോ ചെയ്യുന്നതല്ല.
1. മദ്യപാനം പതിവാക്കിയവന്‍.
2. പലിശ ഉപയോഗിക്കുന്നവന്‍.
3. അനാഥരുടെ സ്വത്ത് അന്യായമായി ഉപയോഗിക്കുന്നവന്‍.
4. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവന്‍ (ഹാകിം)


ഹദീസ്-6.
അബ്ദുല്ലാഹ് ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശ എഴുപത്തിമൂന്ന് വിഭാഗമുണ്ട്.
അതിലേറ്റവും ലഘുവായതിന്‍റെ പാപം
സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. (ഹാകിം)

ഹദീസ്-7.
ഉഹ്ദ് യുദ്ധത്തില്‍ ശഹാദത്ത് വരിക്കുകയും മലക്കുകള്‍ കുളിപ്പിക്കുകയും ചെയ്ത ഹന്‍ളല (റ) യുടെ മകന്‍ അബ്ദുല്ലാഹ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയാണെന്ന് അറിവുള്ളതിനോട് കൂടി ഉപയോഗിക്കുന്ന ഒരു ദിര്‍ഹം, മുപ്പത്തി ആറ് വ്യഭിചാരത്തെക്കാള്‍ കഠിനമാണ്. (അഹ്മദ്)

ഹദീസ്-8.
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
വ്യഭിചാരവും പലിശയും ഒരു നാട്ടില്‍ വ്യാപകമായാല്‍ അല്ലാഹുവിന്‍റെ ശിക്ഷയെ അവര്‍ ക്ഷണിച്ച് വരുത്തിയിരിക്കുന്നു. (ഹാകിം)

ഹദീസ്-9.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
വന്‍പാപങ്ങള്‍ ഏഴാണ്.
അല്ലാഹുവിനോട് പങ്ക് ചേര്‍ക്കലാണ് അതിലൊന്ന്.
അന്യായമായി ഒരാളെ വധിക്കല്‍,
പലിശ ഉപയോഗിക്കല്‍,
അനാഥരുടെ സമ്പത്ത് ദുരുപയോഗം ചെയ്യല്‍,
ജിഹാദില്‍ നിന്നും പിന്തിരിഞ്ഞോടല്‍,
പതിവൃതകളെ കുറിച്ച് അപരാധം പറയല്‍,
ഹിജ്റ (പാലായനം) ചെയ്തശേഷം സ്വദേശത്തേക്ക് മടങ്ങല്‍
എന്നിവയാണ് മറ്റ് പാപങ്ങള്‍ (ബസ്സാര്‍)

ഹദീസ്-10.
ഔന്‍ (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു:
പച്ചകുത്തുന്ന സ്ത്രീയെയും
പച്ചകുത്തിക്കുന്ന സ്ത്രീയെയും
പലിശ വാങ്ങുന്നവനെയും
പലിശ നല്‍കുന്നവനെയും
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ശപിക്കുകയുണ്ടായി.
പട്ടിയുടെ വിലയെയും
വേശ്യയുടെ സമ്പാദ്യത്തെയും തങ്ങള്‍ തടഞ്ഞിരിക്കുന്നു.
ചിത്രപ്പണി നടത്തുന്നവരെയും
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിട്ടുണ്ട്.
(ബുഖാരി, അബൂദാവൂദ്)

ഹദീസ്-11.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
പലിശ വാങ്ങുന്നവന്‍,
പലിശ കൊടുക്കുന്നവന്‍,
അതിന് സാക്ഷി നില്‍ക്കുന്നവന്‍,
അറിഞ്ഞ് കൊണ്ട് അത് എഴുതുന്നവന്‍,
പച്ചകുത്തുന്ന സ്ത്രീ, സൗന്ദര്യത്തിന് വേണ്ടി പച്ചകുത്തിക്കുന്ന സ്ത്രീ,
ദാന-ധര്‍മ്മങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നവന്‍,
പലായനത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നവന്‍ എന്നിവര്‍,
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
തിരുനാവ് കൊണ്ട് ശപിക്കപ്പെട്ടിരിക്കുന്നു (അഹ്മദ്)
ഇബ്നുഖുസൈമയുടെയും ഇബ്നുഹിബ്ബാനിന്‍റെയും           നിവേദനത്തില്‍, ഇവരെ നാളെ ഖിയാമത്ത് നാളില്‍
തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിക്കുന്നതാണ് എന്ന് വന്നിരിക്കുന്നു.

ഹദീസ്-12.
ഇബ്നുമസ്ഊദ് (റ) നിവേദനം ചെയ്യുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശ കൊണ്ടുണ്ടാകുന്ന നാശങ്ങള്‍ എഴുപതില്‍പരമാണ്. ശിര്‍ക്കും ഇപ്രകാരം തന്നെ (ബസ്സാര്‍)

ഹദീസ്-13.
അബൂഹുറയ്റ (റ) നിവേദനം ചെയ്യുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയുടെ നാശങ്ങള്‍ എഴുപതില്‍പരമാണ്. ഏറ്റവും താഴ്ന്ന പലിശയുടെ കടുപ്പം, സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന്       തുല്ല്യമാണ്. (ബൈഹഖി)

ഹദീസ്-14.
അബ്ദുല്ലാഹിബ്നു സലാം (റ) വിവരിക്കുന്നു:
പലിശയിലൂടെ സമ്പാദിക്കുന്ന ഒരു ദിര്‍ഹമിന്‍റെ ഗൗരവം,       മുസ്ലിമായതിന് ശേഷം മുപ്പത്തിമൂന്ന് പ്രാവശ്യം വ്യഭിചരിക്കുന്നതിന് തുല്ല്യമാണ് (ത്വബ്റാനി)

ഹദീസ്-15.
അനസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു ഖുതുബ      നടത്തി. അതില്‍ പലിശയെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചു.         തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മുപ്പത്തിആറ് വ്യഭിചാരത്തെക്കാള്‍ കഠിനമാണ്  ഒരു ദിര്‍ഹം പലിശ. ഒരു  മുസ്ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് ഏറ്റവും         നിന്ദ്യമായ പലിശ. (ഇബ്നു അബിദ്ദുന്‍യാ, ബൈഹഖീ)

ഹദീസ്-16.
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
യഥാര്‍ത്ഥ അവകാശിയുടെ അവകാശം നഷ്ടപ്പെടുത്താന്‍ വേണ്ടി ഒരു അക്രമിയെ ആരെങ്കിലും സഹായിച്ചാല്‍ അല്ലാഹുവും റസൂലും അയാളില്‍ നിന്നും ഒഴിവായിരിക്കുന്നു.
പലിശയുടെ ഒരു ദിര്‍ഹം ഉപയോഗിക്കുന്നത്,
മുപ്പത്തി മൂന്ന് വ്യഭിചാരത്തിന് തുല്ല്യമാണ്.
ഒരുവന്‍റെ മാംസം നിഷിദ്ധ സമ്പത്ത് കൊണ്ട് വളര്‍ന്നാല്‍ അവന്‍ നരകത്തിന് ഏറ്റവും അര്‍ഹതപ്പെട്ടവനാണ്. (തബ്റാനീ, ബൈഹഖീ)

ഹദീസ്-17.
ബറാഇബ്നു ആസിബ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയ്ക്ക് എഴുപത്തി രണ്ട് വാതിലുകളുണ്ട്. അതില്‍ ഏറ്റവും താഴ്ന്നതിന്‍റെ ഗൗരവം സ്വന്തം മാതാവുമായി വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. സഹോദരന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് ഏറ്റവും നിന്ദ്യമായ പലിശ (ത്വബ്റാനീ)

ഹദീസ്-18.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയ്ക്ക് എഴുപത് ഭാഗങ്ങളുണ്ട്. അതിലേറ്റം താഴ്ന്നത് ഉമ്മയുമായി വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. (ഇബ്നുമാജ:)

ഹദീസ്-19.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)അരുളി:
വ്യഭിചാരവും പലിശയും ഒരു സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ അല്ലാഹുവിന്‍റെ ശിക്ഷയെ ക്ഷണിച്ച് വരുത്തിയിരിക്കുന്നു. (അബൂയഅ്ലാ)

ഹദീസ്-20.
അംറുബ്നുല്‍ ആസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശ വ്യാപകമാകുന്ന സമൂഹം
തീര്‍ച്ചയായും ക്ഷാമത്തില്‍ കുടുങ്ങും.
കൈക്കൂലി പ്രചരിച്ച സമുദായം
തീര്‍ച്ചയായും ഭയാശങ്കകളില്‍ അകപ്പെടും. (അഹ്മദ്)

ഹദീസ്-21.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മിഅ്റാജ് രാത്രിയില്‍ ഒരു സമൂഹത്തിന്‍റെ അരികിലൂടെ ഞാന്‍ കടന്നുപോയി. വീട് പോലെ വലുതായിരുന്നു അവരുടെ വയറുകള്‍. പുറത്തുനിന്നും കാണത്തക്ക നിലയില്‍ അതിലാകെ പാമ്പുകള്‍ നിറഞ്ഞ് കിടക്കുന്നു. ജിബ്രീലിനോട് ഞാന്‍ ചോദിച്ചു. ഇവരാരാണ്? ജിബ്രീല്‍ പറഞ്ഞു പലിശ ഉപയോഗിക്കുന്നവരാണ്. (അഹ്മദ്)
അബൂസഈദ് (റ) വഴി ഇസ്ബഹാനി (റ) ഉദ്ധരിച്ച ഹദീസില്‍ ഇതുകൂടിയുണ്ട്. അവരുടെ ആ വലിയ വയറുകള്‍ ചരിഞ്ഞിരിക്കുന്നു. ഒരാളുടെ മുകളില്‍ മറ്റൊരാളെന്ന നിലയില്‍ അവര്‍ കുമിഞ്ഞ് കൂടി കിടക്കുന്നു. പ്രഭാത-പ്രദോഷങ്ങളില്‍ നരകത്തിനരികില്‍ ഹാജരാക്കപ്പെടുന്ന ഫിര്‍ഔനും കൂട്ടരും അവരെ ചവിട്ടിക്കടന്നുപോകുന്നതാണ്. ഖിയാമത്തായാല്‍ നരകത്തില്‍ കടക്കേണ്ടി വരും എന്ന ഭയത്താല്‍, ഖിയാമത്തിനെ ഒരിക്കലും നീ ഉണ്ടാക്കരുതേ എന്ന് അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു: ഇവരാരാണ്? ജിബ്രീല്‍ പറഞ്ഞു: താങ്കളുടെ സമുദായത്തിലെ പലിശ തീറ്റക്കാരാണ്!

ഹദീസ്-22.
ഇബ്നു മസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ഖിയാമത്തിനോടടുക്കുമ്പോള്‍ പലിശയും വ്യഭിചാരവും മദ്യപാനവും വര്‍ദ്ധിക്കുന്നതാണ്. (ത്വബ്റാനീ)

ഹദീസ്-23.
അബൂ ഔഫാ (റ) സ്വര്‍ണ്ണ വെള്ളികളുടെ വ്യാപാരികള്‍ക്കരികില്‍ ചെന്ന് നിങ്ങള്‍ ഒരു സന്തോഷവാര്‍ത്ത കേട്ട് കൊള്ളുക എന്ന് പറഞ്ഞു. അവര്‍ ചോദിച്ചു: എന്ത് സന്തോഷ വാര്‍ത്തയാണ് താങ്കള്‍ കേള്‍പ്പിക്കുന്നത്.? അദ്ദേഹം പ്രതിവചിച്ചു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിങ്ങള്‍ നരകം കൊണ്ടുള്ള സന്തോഷ വാര്‍ത്തകേട്ട് കൊള്‍ക എന്ന് അരുളിയിട്ടുണ്ട്. (ത്വബ്റാനീ)
സ്വര്‍ണ്ണ-വെള്ളികളുടെ വ്യാപാരത്തില്‍ കടമിടപാട് പാടില്ല. പല വ്യാപാരികളും അതു നടത്താറുള്ളതിനാലാണ് തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം)അവര്‍ക്ക് നരകം കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്.

ഹദീസ്-24.
ഔഫുബ്നു മാലിക് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പൊറുക്കപ്പെടാത്ത പാപങ്ങള്‍ നീ സൂക്ഷിച്ചു കൊള്ളുക. ഗനീമത്ത് (സമരാര്‍ജിത) സ്വത്തില്‍ വഞ്ചന നടത്തലാണ് അതിലൊന്ന്.
 ആരെങ്കിലും അതില്‍ വഞ്ചന നടത്തിയാല്‍ ആ വസ്തുവുമായി ഖിയാമത്ത് നാളില്‍ അവന്‍ വരുന്നതാണ്.
പലിശ തീറ്റയാണ് മറ്റൊന്ന്.
പലിശ തിന്നുന്നവന്‍ ഭ്രാന്തനും ബോധക്കേടുള്ളവനായും നാളെ ഖിയാമത്തില്‍ യാത്രയാക്കപ്പെടുന്നതാണ്. (തബ്റാനീ)
ഇസ്ബഹാനി(റ)യുടെ നിവേദനത്തില്‍, ചുണ്ട് വലിച്ചിഴച്ച് ഭ്രാന്തന്‍ കോലത്തില്‍ യാത്രയാക്കപ്പെടുന്നതാണ് എന്ന് വന്നിരിക്കുന്നു.

ഹദീസ്-25.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയിലൂടെ ധാരാളമായി സമ്പാദിച്ചവന്‍റെ സമ്പത്തില്‍ തീര്‍ച്ചയായും അവസാനം കുറവുണ്ടാകുന്നതാണ്. (ഇബ്നുമാജ: ഹാകിം)

ഹദീസ്-26.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ഒരു കാലഘട്ടം തീര്‍ച്ചയായും വരും അന്ന്, ആരെങ്കിലും പലിശയില്‍ നിന്ന് രക്ഷപെട്ടാല്‍ തന്നെ, അതിന്‍റെ പുകയെങ്കിലും അവന് ഏല്‍ക്കുന്നതാണ്. (അബൂദാവൂദ്)

ഹദീസ്-27.
ഉബാദ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അല്ലാഹുവില്‍ സത്യമായി, എന്‍റെ സമൂഹത്തില്‍ ഒരു കൂട്ടം ആളുകള്‍ അഹങ്കാരത്തിലും കളി തമാശകളിലും രാത്രി കഴിച്ചുകൂട്ടുന്നതാണ്. പ്രഭാതമാകുമ്പോള്‍ അവര്‍ കുരങ്ങുകളും പന്നികളുമായി കോലം മാറിയിരിക്കും. കാരണം, ഹറാമിനെ ഹലാലാക്കുകയും നര്‍ത്തകികളെ ഒരുമിച്ച് കൂട്ടുകയും മദ്യം കുടിക്കുകയും പലിശ തിന്നുകയും പട്ട് ധരിക്കുകയും ചെയ്തവരാണവര്‍. (സവാഇദ്, അഹ്മദ്)

ഹദീസ്-28.
അബൂഉമാമ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ഈ സമുദായത്തിലെ ഒരു കൂട്ടം ആളുകള്‍ ഉയര്‍ന്നതരം ആഹാര-പാനീയങ്ങള്‍ ഉപയോഗിച്ച് കളി തമാശകളിലായി രാത്രി കഴിച്ചു കൂട്ടും. പ്രഭാതത്തിലാകുമ്പോള്‍ കുരങ്ങുകളും പന്നികളുമായി അവര്‍ രൂപാന്തരപ്പെടുത്തപ്പെടും. ഈ സമൂഹത്തില്‍ ചിലര്‍ ഭൂമിയില്‍ ആഴ്ത്തപ്പെടും. ചിലരുടെ മേല്‍ ആകാശത്തുനിന്നും കല്ല്മഴ പെയ്യും. ഇന്നലെ രാത്രി -ഇന്നയാള്‍, ഇന്ന വീട്, ഇന്ന കുടുംബം ഭൂമിയില്‍ ആഴ്ത്തപ്പെട്ടു- എന്ന് ജനങ്ങള്‍ പരസ്പരം പറയുന്നതാണ്. ലൂത്വ് നബി (അ) യുടെ സമൂഹത്തിന്‍റെ മേല്‍ ആകാശത്തു നിന്നും കല്ല്മഴ പെയ്തതുപോലെ, ആദ് സമൂഹത്തിന്‍റെ മേല്‍ കൊടുങ്കാറ്റ് അടിച്ചത് പോലെ, അവരുടെ മേലും സംഭവിക്കുന്നതാണ്. കാരണം അവര്‍ കള്ള് കുടിക്കുകയും പട്ട് ധരിക്കുകയും, ഗായികമാരെ സ്വീകരിക്കുകയും, പലിശ തിന്നുകയും കുടുംബബന്ധം മുറിക്കുകയും, ചെയ്തിരുന്നു. മറ്റൊരു കാര്യം കൂടി തിരുനബി അരുളിയിരുന്നു. അത് നിവേദകനായ ജഅ്ഫര്‍ (റ) മറന്നുപോയി. (അഹ്മദ്, ബൈഹഖീ)

ഹദീസ്-29.
അലിയ്യ് (റ) വിവരിക്കുന്നു:
പലിശ ഉപയോഗിക്കുന്നവനെയും കൊടുക്കുന്നവനെയും എഴുതുന്നവനെയും സകാത്ത് നല്‍കാത്തവനെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചു. മരണ വീട്ടില്‍ അലമുറയിട്ട് കരയുന്നതിനെ തടയുകയും ചെയ്തു. (നസാഈ)

ഹദീസ്-30.
അലിയ്യ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അല്ലാഹു ഒരു സമൂഹത്തെ നശിപ്പിക്കാനുദ്ദേശിച്ചാല്‍ പലിശയെ അവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-31.
അബൂ സഈദുല്‍ ഖുദ്രി(റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
സ്വര്‍ണ്ണത്തിന് പകരം സ്വര്‍ണ്ണവും വെള്ളിക്ക് പകരം വെളളിയും ഗോതമ്പിന് പകരം ഗോതമ്പും കാരക്കക്ക് പകരം കാരക്കയും ഉപ്പിന് പകരം ഉപ്പും തുല്യമായും രൊക്കമായും മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ. ആരെങ്കിലും കൂടുതല്‍ കൊടുക്കുകയോ കൂടുതല്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അവന്‍ പലിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ വാങ്ങുന്നവനും കൊടുക്കുന്നവനും സമമാണ്. (മുസ്ലിം)

ഹദീസ്-32.
ഇമാം ശഅ്ബീ (റ) വിവരിക്കുന്നു:
നജ്റാനിലുള്ള ക്രൈസ്തവര്‍ക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു വിജ്ഞാപനം അയച്ചു. നിങ്ങളിലാരെങ്കിലും പലിശയുമായി ബന്ധപ്പെട്ടാല്‍ അവന് നമ്മുടെ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്ന് അതിലുണ്ടായിരുന്നു. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-33.
അബൂസുഫ്യാന്‍ (റ) വിന്‍റെ ഭാര്യ വിവരിക്കുന്നു: ആഇശ (റ) യോട് ഞാന്‍ ഒരു കാര്യം ചോദിച്ചു. എന്‍റെ ഒരു അടിമ സ്ത്രീയെ, എണ്ണൂറ് രൂപയ്ക്ക് കടത്തിന് ഞാന്‍ സൈദുബ്നു അര്‍ഖമിന് വിറ്റു. തുടര്‍ന്ന് ആ അടിമ സ്ത്രീയെ തന്നെ അറുന്നൂറ് രൂപയ്ക്ക് രൊക്കമായി ഞാന്‍ തിരികെ വാങ്ങി. (കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം എണ്ണൂറ് രൂപ എനിക്ക് തരും. ചുരുക്കത്തില്‍ ഇരുന്നൂറ് രൂപ ഞാനിതില്‍ ലാഭിച്ചിട്ടുണ്ട്) ആഇശ (റ) പ്രസ്താവിച്ചു: അല്ലാഹുവില്‍ സത്യം.! വളരെ മോശമായ ഇടപാടാണ് നിങ്ങള്‍ നടത്തിയത്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം താങ്കള്‍ നടത്തിയ ജിഹാദുകള്‍ ഈ ഇടപാടിലൂടെ നശിപ്പിച്ചിരിക്കുകയാണെന്ന് സൈദുബ്നു അര്‍ഖമിനോട് എന്‍റെ ഭാഗത്ത് നിന്നും എത്തിച്ചുകൊടുക്കുക. അബൂസുഫ്യാന്‍റെ ഭാര്യ പറഞ്ഞു. എന്‍റെ മൂലധനമായ അറുന്നൂറ് രൂപമാത്രം എടുത്ത് ബാക്കി അദ്ദേഹത്തിന് ഞാന്‍ തിരിച്ച് കൊടുക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? ഞാന്‍ പാപത്തില്‍ നിന്നും രക്ഷപ്പെടുമോ? ആഇശ (റ) പ്രസ്താവിച്ചു: കുഴപ്പമില്ല. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-34.
ഇബ്നുഉമര്‍ (റ)വിനോട് ഒരാള്‍ പറഞ്ഞു. ഒരു വ്യക്തിക്ക് ഞാന്‍ കടംകൊടുത്തു. അദ്ദേഹം എനിക്ക് ഒരു സംഭാവന നല്‍കാനാഗ്രഹിക്കുന്നു. അത് സ്വീകരിക്കാമോ.? ഇബ്നു ഉമര്‍ (റ) പ്രസ്താവിച്ചു: ഒന്നുകില്‍ അതിന് പകരം താങ്കളും ഒരു സംഭാവന നല്‍കണം. അല്ലെങ്കില്‍, അതിന്‍റെ വില കടത്തില്‍ നിന്നും കുറയ്ക്കുക. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-35. അനസ് (റ) പ്രസ്താവിക്കുന്നു: നിങ്ങള്‍ ഒരു സഹോദരന് വല്ല കടവും കൊടുത്തശേഷം അയാള്‍ ഒരു പാത്രം ആഹാരം നിങ്ങള്‍ക്ക് നല്‍കിയാല്‍ അത് സ്വീകരിക്കരുത്. തന്‍റെ വാഹനത്തില്‍ കയറ്റിയാല്‍ നിങ്ങള്‍ കയറുകയുമരുത്. കടമിടപാടിന് മുന്‍പ് ഇപ്രകാരം ആഹാരം നല്‍കലും വാഹനത്തില്‍ കയറ്റലും ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. (ഇബ്നുമാജ:)

ഹദീസ്-36.
മുഹമ്മദ്ബ്നുസീരീന്‍ (റ) വിവരിക്കുന്നു:
ഉമറുല്‍ ഫാറൂഖ് (റ)വിന് ഉബയ്യ് (റ) തന്‍റെ തോട്ടത്തില്‍ നിന്നുള്ള കുറെ പഴങ്ങള്‍ സംഭാവനയായി നല്‍കി. ഉമര്‍ (റ) അത് സ്വീകരിച്ചില്ല. കാരണം, ഉബയ്യ് (റ) വിന് ഉമര്‍ (റ) പതിനായിരം രൂപ കടം കൊടുത്തിരുന്നു. (കന്‍സ്)

ഹദീസ്-37.
ഉബയ്യ് (റ) പ്രസ്താവിക്കുന്നു: നീ ഒരാള്‍ക്ക് കടം കൊടുത്തശേഷം അയാള്‍ നിനക്ക് വല്ല സംഭാവനയും നല്‍കിയാല്‍ നീ നിന്‍റെ കടം മാത്രം തിരിച്ച് വാങ്ങുക. സംഭാവന മടക്കി കൊടുക്കേണ്ടതാണ്. (കന്‍സ്)

ഹദീസ്-38.
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു: നീ ആര്‍ക്കെങ്കിലും വല്ല കടവും കൊടുത്തശേഷം സംഭാവനയായി അയാളുടെ ഇറച്ചി സ്വീകരിക്കുകയോ വാഹനം ഇരക്കുകയോ ചെയ്യരുത്. (കന്‍സ്)

ഹദീസ്-39.
അലി (റ) പ്രസ്താവിക്കുന്നു:
എന്തെങ്കിലും പ്രയോജനം ഉണ്ടാക്കുന്ന കടമെല്ലാം പലിശയാണ്. (കന്‍സ്)

ഹദീസ്-40.
ഉമര്‍ (റ) വിവരിക്കുന്നു:
പലിശയെ ഭയന്ന് തൊണ്ണൂറ് ശതമാനം ഹലാലിനെ പോലും ഞങ്ങള്‍ ഉപേക്ഷിച്ചിരുന്നു. (കന്‍സ്)
പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രധാന വ്യാഖ്യാനമാണ് പുണ്യഹദീസുകള്‍. ഉപരിസൂചിത ഹദീസുകളില്‍, നിഷ്പക്ഷമായി വിചിന്തനം നടത്തിയാല്‍, ഇക്കാലത്ത് പലിശയുടെ വിഷയത്തില്‍ ചിലര്‍ ഉന്നയിക്കാറുള്ള സംശയങ്ങള്‍ക്ക് മറുപടികളും കണ്ടെത്താന്‍ കഴിയുന്നതാണ്. അല്ലാഹു നമ്മെ ഈ നാശത്തില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ! ആമീന്‍.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Monday, November 27, 2017

മുത്ത് നബിയുടെ മദീനയിലെത്തണം.! വിശുദ്ധ നബിയെ കാണണം.! പുണ്യഭൂമിയിലലിയണം.! -മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്)


മുത്ത് നബിയുടെ മദീനയിലെത്തണം.!
വിശുദ്ധ നബിയെ കാണണം.!
പുണ്യഭൂമിയിലലിയണം.! -ഃ കവിത ഃ- 

-മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) 
http://swahabainfo.blogspot.com/2017/11/blog-post_34.html?spref=tw


മദീനയിലേക്കുള്ള അടങ്ങാത്ത ആഗ്രഹമേ.!
നീ തിളച്ചു പൊങ്ങുക.!
എന്നെ പുണ്യനബി വിളിക്കുന്നോ.?
ഈ അടങ്ങാത്ത ആവേശം അതുകൊണ്ടുണ്ടായതാണ്.!
സ്രഷ്ടാവായ നാഥാ, എനിക്ക് മദീനയുടെ സൗന്ദര്യം ഒന്ന് കാണിക്കുക.
എന്‍റെ ഹൃദയസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു.
അത് മദീനയുടെ ദര്‍ശനം കൊണ്ട് മാത്രമേ വീണ്ടുകിട്ടുകയുളളൂ.!
എന്‍റെ ഹൃദയവും, പ്രകാശങ്ങളുടെ നിരന്തര വര്‍ഷവും
എന്‍റെ കണ്‍കളും, മദീനയുടെ മനോഹരമായ തിളക്കവും,
ഹാ ആനന്ദമേ, തിങ്ങും പരമാനന്ദമേ.!
മദീനയുടെ മണമാര്‍ന്ന കാറ്റ്, എന്‍റെ രോമങ്ങള്‍ക്ക് പുളകം
മദീനയുടെ ധൂളി, എന്‍റെ കണ്ണുകള്‍ക്ക് സുറുമ.!
അവിടെയുള്ള ബുദ്ധിമുട്ടുകള്‍ ഏറ്റവും സുഖദായകം
മദീനയിലെ മുള്ളുകള്‍ പൂക്കളെക്കാള്‍ അഭികാമ്യം.!
ഞാന്‍ ചിലപ്പോള്‍ കഅ്ബക്ക് ചുറ്റും ഓടിനടന്നും
ചിലപ്പോള്‍ മദീനയില്‍ പോയി അവിടുത്തെ സൗന്ദര്യം കണ്ട് ആനന്ദിച്ചും
അങ്ങിനെ, എന്‍റെ പരിശ്രമം എന്നും കഅ്ബയുടെ തണലിലും
എന്‍റെ കുടീരം മദീനാനഗരത്തിലും ആയിരിക്കട്ടെ.!
അവിടെ എത്തിക്കഴിഞ്ഞിട്ട് പിന്നീടൊരിക്കലും അവിടെ നിന്ന് മടങ്ങാതിരിക്കട്ടെ.
അവിടെത്തന്നെ എന്‍റെ ജീവന്‍ ഏറ്റുവാങ്ങപ്പെടട്ടെ.!
സന്തോഷങ്ങള്‍ അനുഭവിച്ചുകൊണ്ട് മഹ്ശറനാള്‍ വരെ
അവിടെ ഞാന്‍ കഴിയും.
മദീന എന്‍റെ അന്ത്യവിശ്രമ സ്ഥലമായിത്തീരട്ടെ.!
ഭൂമിയുടെ ഏതുഭാഗത്തും ഞാന്‍ മദീനായെ കാണുന്നു.
എവിടെ ഞാന്‍ പോയാലും ഓര്‍മ്മകളില്‍ മദീന മാത്രം.!
മദീനയില്‍ എത്തുന്നില്ലല്ലോ, ഞാന്‍ പിന്നിലായിപ്പോയി
മദീനയോട് അടുത്തവരെക്കണ്ട് ദുഃഖക്കണ്ണീരൊഴുക്കി കഴിയുന്നു.
അവിടെ പുണ്യ നബി ജീവിച്ചിരിക്കുന്നു.
മദീന ദര്‍ശിക്കുന്നവര്‍ക്ക് കിട്ടുന്ന മഹാ ഭാഗ്യം.
എന്നെയും കൊണ്ട് വേഗം പായുക, വാഹനമേ
യാത്രക്കാരെ, നിങ്ങളുടെ വേഗത കൂട്ടുവിന്‍.!
മദീനയെ കാണാനുള്ള ആഗ്രഹം എത്ര ആവേശകരം.
കാത്തിരിപ്പ് എത്ര ദുഷ്കരം.!
സല്‍ക്കര്‍മ്മങ്ങളോടെ അവിടം പൂകണം,
അവിടെ ഞാന്‍ ലജ്ജിതനാകാതെ
ആയിരമായിരം ആഗ്രഹങ്ങളോടെ,
ഹൃദയം കൈവിട്ടവനായി എത്തട്ടെ മദീനയില്‍
എവിടെയും വേണ്ടാത്തവന്‍ മദീനയില്‍ സ്വീകരിക്കപ്പെട്ടവനായെങ്കിലോ.?


വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Sunday, November 26, 2017

പ്രിയപ്പെട്ട നബി മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) -ഃ കവിത ഃ- -മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്)

പ്രിയപ്പെട്ട നബി 
മുഹമ്മദുര്‍ റസൂലുല്ലാഹ് 
(സ്വല്ലല്ലാഹു അലൈഹിവസല്ലം) 
-ഃ കവിത ഃ-
-മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) 

http://swahabainfo.blogspot.com/2017/11/blog-post_26.html?spref=tw 

കഴിയില്ലൊരാള്‍ക്കുമീ നിന്‍പ്രിയദാസര്‍തന്‍
കണക്കറ്റ കീര്‍ത്തനം പാടിടാനെ, 
അന്ത്യ പ്രവാചകര്‍ തന്‍ തിരുനൂറിനെ
അംറിനാല്‍ തീര്‍ത്ത പരംപുരാനെ.!

പുണ്യ പ്രകാശമീ ലോകത്ത് വന്നതേ
പ്രപഞ്ചമഖിലം പ്രകാശമായി,
ഇല്ലൊരു ബന്ധമേ എന്‍റെ മുരടിച്ച
ഇത്തിരി ബുദ്ധിക്കും നായകനും.!

ഇല്ലൊരു ബന്ധവും റബ്ബിന്‍ പ്രകാശമായ്
ഇരുളിലായ് തിമിരം നിറഞ്ഞ കണ്ണും, 
റൂഹുല്‍ ഖുദ്സെന്നെ തെല്ലുപുണരുകില്‍
റബ്ബിന്‍റെ മുത്തിനെ ഞാന്‍ സ്തുതിക്കും.!

ജിബ് രീലിന്‍ പിന്തുണ കിട്ടുകില്‍ ഞാന്‍ ചൊല്ലും 
ജഗത്തിന്‍റെ നായകാ യാ റസൂലെ...
ലോകത്തിന്നന്തസ്സും കാലത്തിന്‍ സത്തയും
ലോകൈക നേതാവുമങ്ങുമാത്രം.!

സര്‍വ്വ റസൂലൊരു പൂക്കളായ് മാറുകില്‍
സുമങ്ങളില്‍ വീശുന്ന മണമാണങ്ങ്
അഖില പ്രവാചകര്‍ ആദിത്യനാകുകില്‍
ആലമില്‍ തെളിയുന്ന പ്രഭയാണങ്ങ്.!

നിഖില പ്രവാചകര്‍ ആത്മാവായ് മാറുകില്‍
നിശ്ചയം ആത്മാവിന്‍ ജീവനങ്ങ്
ആ പുണ്യ പുരുഷാരം നയനങ്ങളാകുകില്‍
ആ കണ്ണിനുള്ളിലെ കാഴ്ചയങ്ങ്.!

തമ്പുരാന്‍ തന്നുടെ വിധിയാലെ ലോകത്തെ
തനതായ് പടച്ചിടാന്‍ ഹേതുവങ്ങ്
അര്‍ഷിന്‍റെ ഭാഗത്തില്‍ സര്‍വ്വര്‍ക്കും മുന്നിലായ്
അല്ലാഹു സൃഷ്ടിച്ച നൂറുമങ്ങ്.!

സല്‍ഗുണ സമ്പൂര്‍ണ്ണ ഭാവനാം അങ്ങയോ
സര്‍വ്വ ലോകത്തിന്‍റെ സമ്മിശ്രമാം
അവിടുത്തെ നൂറിന്‍റെ സര്‍വ്വ ഗുണങ്ങളും
ആരിലും കാണില്ല സത്യം.! സത്യം.!

മുന്‍കാല ദൂതരാം സര്‍വ്വ പ്രവാചകര്‍
മോഹിച്ചു അങ്ങ് തന്‍ പിന്‍തുടര്‍ച്ച.!

മൂസാ കലീമുല്ല നാഥനെക്കാണുവാന്‍
മോഹിച്ചു പ്രാര്‍ത്ഥിച്ചു ലക്ഷ്യം നേടി,
തന്‍റെ ഹബീബിനെക്കാണുവാന്‍ റബ്ബേഹോ
തന്‍ പ്രിയ ദാസനെ ആനയിച്ചു.!

സീനാ മലക്കില്ല സ്ഥാനവും ബന്ധവും 
ശ്രേഷ്ഠമാം മിഅ്റാജ് നോക്കിടുകില്‍,
വിണ്ണിന്‍റെ വണ്ണവും പദവിയും സ്ഥാനവും
മണ്ണിന്‍റെ നിമ്നവും തുല്യമാമോ.!

നബി യൂസുഫ് തന്നുടെ സൗന്ദര്യ സൗരഭ്യം
നലമാല്‍ വിളങ്ങില്ല അങ്ങ് മുന്നില്‍,
സലീഖ അല്ലല്ല അങ്ങ് തന്‍ ഭാജനം
സര്‍വ്വേശ്വരനായ റബ്ബല്ലയോ.!

അങ്ങ് തന്‍ ബന്ധമീ പാപിക്ക് കിട്ടുകില്‍
അല്ലാഹുവിന്‍റെ തൗഫീഖ് മാത്രം,
നന്മ നിറഞ്ഞു വിളങ്ങുന്നു അങ്ങഹോ
തിന്മയില്‍ മുങ്ങിയീ പാപി ഞാനേ.!

ക്ലിപ്തമാക്കില്ലാരും അങ്ങ് തന്‍ ഗുണഗണം
കൃത്യത ഇല്ലഹോ എന്‍ തിന്മയും,
ആശ്ചര്യമില്ലയീ ഉമ്മത്തിന്‍ പാപങ്ങള്‍
അങ്ങ് തന്‍ ഹേതുവായ് നീക്കിടുകില്‍.!

നന്മ ലവലേശം ചെയ്യുകില്‍ ഈ ഖാസിം
നല്ലതായ് അങ്ങയിലാശ്രയിപ്പൂ,
പാപത്തിന്‍ ഭീതിയെന്‍ കോപത്തിന്‍ പേടിയാം
പുണ്യ ശുപാര്‍ശാ പ്രതീക്ഷ മാത്രം.!

പാപികള്‍ക്കാശ്രയം അങ്ങാണ് നിശ്ചയം
പാപിയാം ഞാനും നിനച്ചിടുന്നു,
അങ്ങ് തന്‍ തൃപ്തി ലഭിച്ചവര്‍ക്കൊക്കെയും
അഖിലം മലക്കുകള്‍ പ്രാര്‍ത്ഥിച്ചിടും.!

എന്‍ നാമം ചൊല്ലുകില്‍ ശുനകനും കുറവല്ലോ
എന്‍റന്തസ്സത്തയില്‍ അന്തസങ്ങ്,
അങ്ങ് തന്‍ മുന്നിലായ് വന്നെന്‍റവസ്ഥകള്‍
അറിയിക്കാനെന്ത് വഴിയതുണ്ട്.!

സര്‍വ്വ സമുന്നത സ്ഥാനീയനങ്ങ്, ഞാന്‍
സര്‍വ്വത്തിന്‍ നിന്ദ്യനാം, സേവകനാം,
അല്ലാഹു അങ്ങ് തന്‍ മാന്യമഹത്വങ്ങള്‍
അര്‍ഹമാം നിലയിലായ് ഏകിയല്ലോ.!

നായകനങ്ങാണ് ചെറുതില്ല വലുതില്ല
നാഥന്‍റെ സൃഷ്ടികള്‍ക്കെല്ലാറ്റിനും,
നമ്മുടെ ഖിന്നത കണ്ടൊന്നു ദുഃഖിക്കാന്‍
നബി തങ്ങളല്ലാതെയാരുമില്ല.!

കാര്യങ്ങള്‍ നമ്മുടേതന്വേഷിച്ചിടുവാന്‍
കാരുണ്യ നബിയേ മറ്റാരതുണ്ട്,
ചതിയനാം ഇബ് ലീസ് എന്നെ വലം വെപ്പൂ
ചുറ്റിപ്പിണയുന്നു മോഹസര്‍പ്പം.!

ഭയവും പ്രതീക്ഷയും ചേര്‍ന്നുള്ള മധ്യത്തില്‍
ദയയാശിച്ചിടുന്നു പാപി ഞാനും,
മദീന മണ്ണിലെ ശ്വാനനായെങ്കിലും
മാറ്റണം ഈയുള്ള സാധുവിനെ.!

ജീവിത കാലത്തില്‍ മദീന തന്നിലെ
ജീവിക്കും ശ്വാനര്‍തന്‍ കൂട്ടത്തിലായ്,
മൃത്യുവിന്‍ കരങ്ങളില്‍ അമരുമ്പോള്‍ എന്നെയാ
മദീനാ മൃഗങ്ങള്‍ ഭുജിച്ചിടേണം.!

തെന്നലിനോട് ഞാന്‍ ഖിന്നനായ് ചൊല്ലുന്നു
എന്‍ ഖബ്ര്‍ മണ്ണിനെ റൗദയിലെത്തിക്കാന്‍,
ഹാ.! പുണ്യ മണ്ണിലെ പൊടിയായി മാറിടാന്‍
ഹന്ത ഈ ഖാസിമിന്നെന്തര്‍ഹത.!?

കിട്ടില്ലതെങ്കിലീ പാപിക്ക് റബ്ബതാം
കാരുണ്യ നബി തന്‍റെ പ്രേമം വേണം,
അങ്ങ് തന്‍ അനുരാഗ ദുഃഖത്തിലായിട്ട്
എന്‍ മനശ്ശാരിക പാടിടേണം.!

ആ പുണ്യ പ്രേമവും ശോണവും ചേര്‍ന്നഹോ
അകതാരിനുള്ളില്‍ തിരതല്ലണം,
ആ അനുരാഗത്തില്‍ അഗ്നിതന്‍ ജ്വാലകള്‍
അഖില സിരകളില്‍ കത്തിടേണം.!

ആധിക്യ പ്രേമത്തിന്‍ അല്ലലായ് അലമുറ-
ആയിട്ട് എന്‍ കാഴ്ച മാഞ്ഞുപോയി,
തെല്ലില്ലൊരാഗ്രഹം ഈ നിമിഷ ലോകത്തില്‍
വലിയവനായി ചമഞ്ഞിടാനും.!

ചന്ദ്രാര്‍ക്ക ബിംബം പിളര്‍ത്തിയൊരാംഗ്യമീ
ചിത്തത്തെ രണ്ടായ് മുറിച്ചിടേണം,
ചൊല്ലുന്നു ശാരികേ നീയൊന്നടങ്ങുക
ചേലല്ല നിന്‍റെയീ നിബന്ധനകള്‍.!

തിരുനബി തന്നിലും ആലിന്നഖിലവും
തമ്പുരാന്‍ തന്‍റെ സ്വലാത്തോതുക,
തന്മൂലം തങ്ങളും തങ്ങള്‍ കുടുംബവും
തൃപ്തരായ് മാറട്ടെ നിന്‍റെ മേലില്‍.!

റബ്ബേ ചൊരിയണം സലാം-സ്വലാത്തുകള്‍
റസൂലിന്‍ മേലിലും ആലതിലും,
വര്‍ഷകാലത്തിന്‍റെ തുള്ളിക്കുതുല്യമായ്
വര്‍ണ്ണമാം അനുഗ്രഹമാരി ചൊരിയൂ...!

വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

7. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജീവിതവും സന്ദേശവും.!

7. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
ജീവിതവും സന്ദേശവും.! 

മധ്യമായ ഉയരം. വളരെ കൂടുതലുമില്ല കുറവുമില്ല. എങ്കിലും അല്‍പം നീളം ഉണ്ടായിരുന്നു. ചുവപ്പ് കലര്‍ന്ന വെളുപ്പാണ് നിറം. ചുണ്ണാമ്പ് പോലെ വെളുപ്പോ ഗോതമ്പുപോലെ തവിട്ടോ അല്ല. എന്നാല്‍, യാത്രയുടെ ആധിക്യവും വെയിലിന്‍റെ ചൂടും കാരണമായി ഗോതമ്പ് നിറമായി തോന്നുമായിരുന്നു. വീര്‍ത്തതോ മെലിഞ്ഞതോ അല്ലാത്ത ഒത്ത ശരീരം. നീണ്ട മുടിയില്‍ ചെറിയ ചുരുള്‍ ഉണ്ടായിരുന്നു. അതില്‍ എണ്ണയിട്ട് നന്നായി ചീകിയിരുന്നു. തലപ്പാവിനടിയില്‍ തൊപ്പി ധരിച്ചിരുന്നു. (അബൂദാവൂദ്). വിശാലമായ തോളുകള്‍, മദ്ധ്യമവും ഉയര്‍ന്നതും സുന്ദരവുമായ കഴുത്ത്. വെയിലിലും കാറ്റിലും കഴുത്തിന്‍റെ ഭാഗം സ്വര്‍ണ്ണം പൂശപ്പെട്ട വെള്ളിപോലെ തിളങ്ങിയിരുന്നു. മൃദുലമായ കവിള്‍തടങ്ങളില്‍ സന്തോഷ സന്ദര്‍ഭങ്ങളില്‍ ചെറിയ വരകള്‍ പ്രകാശിച്ചിരുന്നു. കോപിക്കുമ്പോള്‍ നയനങ്ങള്‍ ചുവക്കുകയും നിറവ്യത്യാസം സംഭവിക്കുകയും ചെയ്തിരുന്നു. ധാടി ഇടതൂര്‍ന്നിരുന്നു. മീശരോമങ്ങളെ പിതാമഹന്‍ ഇബ്റാഹീം നബി (അ) നെപ്പോലെ വളരെ ചെറുതാക്കിയിരുന്നു. (ബുഖാരി). ഇരുപതോളം രോമങ്ങള്‍ നരച്ചിരുന്നു. അനുഗ്രഹീത പല്ലുകള്‍ അത്യന്തം സുന്ദരവും ചെറുതും പ്രകാശിതവും ആയിരുന്നു. പുഞ്ചിരി തൂകുമ്പോള്‍ ആലിപ്പഴങ്ങള്‍ പോലെ തിളങ്ങിയിരുന്നു. (ദലാഇല്‍ 1/303). രണ്ട് മുന്‍പല്ലുകള്‍ക്കിടയില്‍ അല്‍പം അകല്‍ച്ച ഉണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ അതിനിടയില്‍ നിന്നും ചെറിയ തിളക്കം പുറപ്പെട്ടിരുന്നു. വിശാലവും ഒത്തതുമായ നെഞ്ച്. അല്‍പം ഉയര്‍ന്നതായി തോന്നിക്കുന്ന മൂക്ക്. വലുതും സുന്ദരവുമായ വായ. ചെറുതും തിങ്ങിയതും പരസ്പരം ചേരാത്തതുമായ പുരികങ്ങള്‍. അതിനിടയിലെ ഞരമ്പ് കോപസമയത്ത് വീര്‍ത്തിരുന്നു. വിശാലവും നീണ്ടതുമായ കൈക്കുഴ. അതില്‍ സുന്ദരമായ ചെറിയ രോമങ്ങള്‍. മൃദുലമായ തൊലി. നീണ്ട ഹൃദ്യമായ ചെവി. വിശാലവും ഉറച്ചതുമായ തോളുകള്‍. വിശാലവും മാംസളവും പട്ടിനെക്കാള്‍ മയവുമായ കൈപ്പത്തികള്‍. ഉപ്പൂറ്റിയില്‍ മാംസം കുറഞ്ഞ കാരണത്താല്‍ അസാധാരണമായ സൗന്ദര്യം. വിശുദ്ധ വയറ്റിലും, നെഞ്ചിലും രോമമില്ല, എന്നാല്‍ നെഞ്ച് മുതല്‍ വയറ് വരെ രോമത്തിന്‍റെ ചെറിയ ഒരു വരയുണ്ട്. ഇപ്രകാരം തോളിലും നെഞ്ചിനു മുകളിലും അല്‍പം രോമം ഉണ്ട്. ഇരു തോളുകള്‍ക്കിടയില്‍ മുട്ടപോലെ ചുവന്ന ഒരു ഇറച്ചി കഷ്ണം ഉണ്ട്. നുബുവ്വത്തിന്‍റെ സീല്‍ എന്നപേരില്‍ അത് അറിയപ്പെടുന്നു. അതില്‍ ഏതാനും രോമങ്ങള്‍ ഉണ്ട്. വലതുകൈയ്യിലെ വിരലില്‍ വെള്ളിയുടെ ഒരു മോതിരം ഉണ്ട്. 'മുഹമ്മദുര്‍ റസൂലുല്ലാഹ്' എന്ന് മൂന്ന് വരിയിലായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിസര്‍ജ്ജന സമയം അത് അഴിച്ച് വയ്ക്കും. തൃപ്പാദത്തില്‍ രണ്ട് വള്ളികളുള്ള തോലിന്‍റെ ഒരു ചെരുപ്പുണ്ട്. മുണ്ട് നന്നായി കയറ്റി ഉടുത്തിരുന്നു. വിയര്‍പ്പ് കസ്തൂരിയേക്കാള്‍ സുഗന്ധപൂര്‍ണ്ണം. ഒരു വഴിയിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ ദീര്‍ഘ നേരം സുഗന്ധം അനുഭവപ്പെട്ടിരുന്നു. പിതാമഹന്മാരില്‍ ഇബ്റാഹീം നബി (അ) നോടും സന്താനങ്ങളില്‍ ഹസനുബ്നു അലി (റ) വിനോടും ഏറ്റവും കൂടുതല്‍ സാദൃശ്യം.
ഹസ്സാനുബ്നു സാബിത്ത് പാടിയത് സത്യം തന്നെ;
"തങ്ങളെപ്പോലെ സുന്ദരനെ ഇന്നുവരെ കണ്ണുകള്‍ കണ്ടിട്ടില്ല, തങ്ങളെപ്പോലെ സുമോഹനനെ ഒരു മാതാവും പ്രസവിച്ചിട്ടുമില്ല. എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനായി തങ്ങളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ വിചാരിച്ചതുപോലെ തങ്ങളെ സൃഷ്ടിച്ചതുപോലുണ്ട്" 

വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...