7. അന്ത്യ പ്രവാചകന്‍
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ജീവിതവും സന്ദേശവും.!
മധ്യമായ ഉയരം. വളരെ കൂടുതലുമില്ല കുറവുമില്ല. എങ്കിലും അല്‍പം നീളം ഉണ്ടായിരുന്നു. ചുവപ്പ് കലര്‍ന്ന വെളുപ്പാണ് നിറം. ചുണ്ണാമ്പ് പോലെ വെളുപ്പോ ഗോതമ്പുപോലെ തവിട്ടോ അല്ല. എന്നാല്‍, യാത്രയുടെ ആധിക്യവും വെയിലിന്‍റെ ചൂടും കാരണമായി ഗോതമ്പ് നിറമായി തോന്നുമായിരുന്നു. വീര്‍ത്തതോ മെലിഞ്ഞതോ അല്ലാത്ത ഒത്ത ശരീരം. നീണ്ട മുടിയില്‍ ചെറിയ ചുരുള്‍ ഉണ്ടായിരുന്നു. അതില്‍ എണ്ണയിട്ട് നന്നായി ചീകിയിരുന്നു. തലപ്പാവിനടിയില്‍ തൊപ്പി ധരിച്ചിരുന്നു. (അബൂദാവൂദ്). വിശാലമായ തോളുകള്‍, മദ്ധ്യമവും ഉയര്‍ന്നതും സുന്ദരവുമായ കഴുത്ത്. വെയിലിലും കാറ്റിലും കഴുത്തിന്‍റെ ഭാഗം സ്വര്‍ണ്ണം പൂശപ്പെട്ട വെള്ളിപോലെ തിളങ്ങിയിരുന്നു. മൃദുലമായ കവിള്‍തടങ്ങളില്‍ സന്തോഷ സന്ദര്‍ഭങ്ങളില്‍ ചെറിയ വരകള്‍ പ്രകാശിച്ചിരുന്നു. കോപിക്കുമ്പോള്‍ നയനങ്ങള്‍ ചുവക്കുകയും നിറവ്യത്യാസം സംഭവിക്കുകയും ചെയ്തിരുന്നു. ധാടി ഇടതൂര്‍ന്നിരുന്നു. മീശരോമങ്ങളെ പിതാമഹന്‍ ഇബ്റാഹീം നബി (അ) നെപ്പോലെ വളരെ ചെറുതാക്കിയിരുന്നു. (ബുഖാരി). ഇരുപതോളം രോമങ്ങള്‍ നരച്ചിരുന്നു. അനുഗ്രഹീത പല്ലുകള്‍ അത്യന്തം സുന്ദരവും ചെറുതും പ്രകാശിതവും ആയിരുന്നു. പുഞ്ചിരി തൂകുമ്പോള്‍ ആലിപ്പഴങ്ങള്‍ പോലെ തിളങ്ങിയിരുന്നു. (ദലാഇല്‍ 1/303). രണ്ട് മുന്‍പല്ലുകള്‍ക്കിടയില്‍ അല്‍പം അകല്‍ച്ച ഉണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ അതിനിടയില്‍ നിന്നും ചെറിയ തിളക്കം പുറപ്പെട്ടിരുന്നു. വിശാലവും ഒത്തതുമായ നെഞ്ച്. അല്‍പം ഉയര്‍ന്നതായി തോന്നിക്കുന്ന മൂക്ക്. വലുതും സുന്ദരവുമായ വായ. ചെറുതും തിങ്ങിയതും പരസ്പരം ചേരാത്തതുമായ പുരികങ്ങള്‍. അതിനിടയിലെ ഞരമ്പ് കോപസമയത്ത് വീര്‍ത്തിരുന്നു. വിശാലവും നീണ്ടതുമായ കൈക്കുഴ. അതില്‍ സുന്ദരമായ ചെറിയ രോമങ്ങള്‍. മൃദുലമായ തൊലി. നീണ്ട ഹൃദ്യമായ ചെവി. വിശാലവും ഉറച്ചതുമായ തോളുകള്‍. വിശാലവും മാംസളവും പട്ടിനെക്കാള്‍ മയവുമായ കൈപ്പത്തികള്‍. ഉപ്പൂറ്റിയില്‍ മാംസം കുറഞ്ഞ കാരണത്താല്‍ അസാധാരണമായ സൗന്ദര്യം. വിശുദ്ധ വയറ്റിലും, നെഞ്ചിലും രോമമില്ല, എന്നാല്‍ നെഞ്ച് മുതല്‍ വയറ് വരെ രോമത്തിന്‍റെ ചെറിയ ഒരു വരയുണ്ട്. ഇപ്രകാരം തോളിലും നെഞ്ചിനു മുകളിലും അല്‍പം രോമം ഉണ്ട്. ഇരു തോളുകള്‍ക്കിടയില്‍ മുട്ടപോലെ ചുവന്ന ഒരു ഇറച്ചി കഷ്ണം ഉണ്ട്. നുബുവ്വത്തിന്‍റെ സീല്‍ എന്നപേരില്‍ അത് അറിയപ്പെടുന്നു. അതില്‍ ഏതാനും രോമങ്ങള്‍ ഉണ്ട്. വലതുകൈയ്യിലെ വിരലില്‍ വെള്ളിയുടെ ഒരു മോതിരം ഉണ്ട്. 'മുഹമ്മദുര്‍ റസൂലുല്ലാഹ്' എന്ന് മൂന്ന് വരിയിലായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിസര്‍ജ്ജന സമയം അത് അഴിച്ച് വയ്ക്കും. തൃപ്പാദത്തില്‍ രണ്ട് വള്ളികളുള്ള തോലിന്‍റെ ഒരു ചെരുപ്പുണ്ട്. മുണ്ട് നന്നായി കയറ്റി ഉടുത്തിരുന്നു. വിയര്‍പ്പ് കസ്തൂരിയേക്കാള്‍ സുഗന്ധപൂര്‍ണ്ണം. ഒരു വഴിയിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ ദീര്‍ഘ നേരം സുഗന്ധം അനുഭവപ്പെട്ടിരുന്നു. പിതാമഹന്മാരില്‍ ഇബ്റാഹീം നബി (അ) നോടും സന്താനങ്ങളില്‍ ഹസനുബ്നു അലി (റ) വിനോടും ഏറ്റവും കൂടുതല്‍ സാദൃശ്യം.
ഹസ്സാനുബ്നു സാബിത്ത് പാടിയത് സത്യം തന്നെ;
"തങ്ങളെപ്പോലെ സുന്ദരനെ ഇന്നുവരെ കണ്ണുകള്‍ കണ്ടിട്ടില്ല, തങ്ങളെപ്പോലെ സുമോഹനനെ ഒരു മാതാവും പ്രസവിച്ചിട്ടുമില്ല. എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനായി തങ്ങളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ വിചാരിച്ചതുപോലെ തങ്ങളെ സൃഷ്ടിച്ചതുപോലുണ്ട്"
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment