Monday, November 6, 2017

മുതഅല്ലിം സഹോദരങ്ങളോട്... -ശൈഖ് സയ്യിദ് സല്‍മാന്‍ ഹുസൈനി നദ്വി

മുതഅല്ലിം സഹോദരങ്ങളോട്...

-ശൈഖ് സയ്യിദ് സല്‍മാന്‍ ഹുസൈനി നദ്വി

നിങ്ങള്‍ ദീനീ വിജ്ഞാനം കരസ്ഥമാക്കുന്നവരാണ്. തൗഹീദ് വിശ്വാസവും വ്യവസ്ഥിതിയും നിങ്ങള്‍ക്ക് നന്നായി അറിയാം.
അതായത്, അല്ലാഹുവല്ലാതെ
നമുക്ക് ഒരു സ്രഷ്ടാവും ഉടമസ്ഥനും ആരാധ്യനും അധികാരിയും നിയമ നിര്‍മ്മാതാവും ഇല്ല തന്നെ. ഇസ് ലാമെന്നാല്‍ അല്ലാഹുവിന് മുന്നിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. പ്രവാചകത്വത്തിലും അന്ത്യ പ്രവാചകത്വത്തിലും നിങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചവരാണ്. അതെ, നമ്മുടെ വഴികാട്ടിയും  നായകനും മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) മാത്രമാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ നേതൃത്വത്തിന് തുല്ല്യമായോ സമാന്തരമായോ ഒരു നേതൃത്വത്തെ സ്വീകരിക്കുന്നത് നിഷിദ്ധം മാത്രമല്ല, പ്രവാചകനിന്ദ കൂടിയാണ്.
തൗഹീദും രിസാലത്തും നമ്മുടെ മുഴുവന്‍ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ശുദ്ധി, നമസ്കാരം, നോമ്പ് മുതല്‍ ജീവിതത്തിന്‍റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സകല കാര്യങ്ങളും അവയുടെ മാര്‍ഗ്ഗ ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരിലുള്ള രാഷ്ട്രീയ മാര്‍ഗ്ഗങ്ങളിലൂടെ, നമ്മുടെ സാമൂഹ്യ മേഖല കയ്യടക്കിയവരുമായി സഹകരിക്കുന്നത് അവര്‍ നടത്തുന്ന അക്രമങ്ങള്‍, സുഖലോലുപതകള്‍, സമ്പത്തിന്‍റെ അന്യായ ഉപയോഗം, സമുദായിക ഉന്മൂലനം എന്നിവയില്‍ പങ്കാളികളാകലാണ്. ഉത്തമ സമുദായം എന്ന സ്ഥാനത്തോടും, നന്മ ഉപദേശിക്കുക തിന്മ തടയുക എന്ന ദൗത്യത്തിന് തീര്‍ത്തും വിരുദ്ധവുമാണ്.
വിശിഷ്യാ, മക്കീ-മദനീ യുഗങ്ങളില്‍ അസത്യത്തിന്‍റെ വക്താക്കളോട് യാതൊരു നിലയിലും പങ്കാളിത്വം സ്വീകരിക്കാതിരുന്ന റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിത മാതൃകയ്ക്ക് വിരുദ്ധവുമാണ്. ആകയാല്‍, നാം എവിടെയായിരുന്നാലും എങ്ങിനെയായിരുന്നാലും മാനവികത, സത്സ്വഭാവം, സാമൂഹ്യസംസ്കരണം എന്നീ അടിസ്ഥാനങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട് നന്മ നിറഞ്ഞ ഒരു വ്യവസ്ഥിതിക്ക് വേണ്ടി ത്യാഗ പരിശ്രമങ്ങളില്‍ മുഴുകിക്കഴിയേണ്ടത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഓരോ അനുയായിയുടെയും ബാധ്യതയാണ്.
മതവും രാഷ്ട്രീയവും തമ്മില്‍ ബന്ധമില്ലെന്ന് വാദിക്കുന്നവര്‍,
ഇസ് ലാമിന്‍റെ പേരില്‍ ഖാദിയാനിസം വളര്‍ത്താനോ,
ഇസ് ലാമിനെയും
അനിസ് ലാമികതയെയും കൂട്ടിക്കുഴക്കാനോ ആഗ്രഹിക്കുന്നവരാണ്. ഇത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിത മാതൃകയ്ക്ക് വിരുദ്ധമാണ്.
ദീനിന് വിരുദ്ധമായ ധൂര്‍ത്തിന്‍റെയും സുഖലോലുപതയുടെയും അക്രമത്തിന്‍റെയും വ്യവസ്ഥിതിയെ ക്ഷണിച്ച് വരുത്തലുമാണ്.
ഇന്ന് ഈ രാജ്യം വലിയ ഒരു പരിവര്‍ത്തനത്തിന് ആവശ്യമായ ഘട്ടത്തിലാണ് നാം നിലകൊള്ളുന്നത്. ഈ കര്‍ത്തവ്യം മലക്കുകളോ മറ്റ് വല്ല സൃഷ്ടികളോ നിര്‍വ്വഹിക്കുന്നതല്ല. ഉത്തമ സമുദായമായ മുസ്ലിം ഉമ്മത്ത് തന്നെയാണ് ഇതും നിര്‍വ്വഹിക്കേണ്ടത്. വിശിഷ്യാ, ദീനീ വിജ്ഞാനം പഠിപ്പിക്കുന്നവരും പഠിക്കുന്നവരും അല്ലാഹുവിന്‍റെ പൊരുത്തത്തെ ലക്ഷ്യമിട്ട് കൊണ്ട് ഇസ്ലാമിനും മനുഷ്യര്‍ക്കും വേണ്ടി ഇക്കാര്യം പ്രവര്‍ത്തിക്കേണ്ടതാണ്.
ചെറുതും വലുതുമായ ഒഴിവ് ദിനങ്ങള്‍ ഈ പ്രവര്‍ത്തനത്തിന് വേണ്ടി നിങ്ങള്‍ മാറ്റിവെയ്ക്കുക. വിശിഷ്യാ,
റമദാന്‍ മാസവുമായി ബന്ധപ്പെട്ട വാര്‍ഷിക ഒഴിവ് വേളകള്‍ ഉത്തമ സമുദായത്തിന്‍റെ ദൗത്യമായ
നന്മ ഉപദേശിക്കാനും തിന്മ തടയാനും വിനിയോഗിക്കുക.
ജാതി-മത വ്യത്യാസമില്ലാതെ എല്ലാ ജനങ്ങള്‍ക്കിടയിലും പരന്ന് ഈ പ്രവര്‍ത്തനം നടത്തുക. ധീരത, ത്യാഗമനസ്ഥിതി, ഉയര്‍ച്ച, മുന്നേറ്റം, സമാധാനം, ശാന്തി എന്നിവ പ്രചരിപ്പിക്കാനും മാനവികത മുറുകെ പിടിക്കാനും സൃഷ്ടികളെ സേവിക്കാനും നീതിയും ന്യായവും പ്രചരിപ്പിക്കാനും നാം മുന്നിട്ടിറങ്ങുക.!
🔚🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
🌾 സ്വഹാബ
ഇസ് ലാമിക് ഫൗണ്ടേഷന്‍ 🌾

👉ഇസ് ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...