Tuesday, November 14, 2017

പയാമെ ഇന്‍സാനിയ്യത്ത് (മാനവികതയുടെ സന്ദേശം) -മൗലാനാ ബിലാല്‍ അബ്ദുല്‍ ഹയ്യ് ഹസനി നദ് വി (മര്‍ക്കസുല്‍ ഇമാം അബുല്‍ ഹസന്‍, റായ്ബറേലി)

പയാമെ ഇന്‍സാനിയ്യത്ത് (മാനവികതയുടെ സന്ദേശം) 
-മൗലാനാ ബിലാല്‍ അബ്ദുല്‍ ഹയ്യ് ഹസനി നദ് വി
(മര്‍ക്കസുല്‍ ഇമാം അബുല്‍ ഹസന്‍, റായ്ബറേലി)

സ്വതന്ത്ര ഇന്ത്യയിലെ പ്രത്യേകമായ സാഹചര്യങ്ങള്‍ കണ്ടുകൊണ്ട്
വിശ്വ പണ്ഡിതനായ
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
ആരംഭിച്ച ഒരു പ്രവര്‍ത്തനമാണ്
പയാമെ ഇന്‍സാനിയ്യത്ത് (മാനവികതയുടെ സന്ദേശം).
ഇത് സര്‍വ്വമത സത്യവാദത്തിലേക്കുള്ള ഒരു നീക്കമായേക്കാം എന്ന് ചിലര്‍ അന്ന് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.
തദവസരം അല്ലാമാ പ്രസ്താവിച്ചു:
ഈ പ്രവര്‍ത്തനം സര്‍വ്വമത സത്യവാദത്തിന്‍റേത് അല്ല, സര്‍വ്വമനുഷ്യരുടെയും
ഏകത്വത്തിന്‍റെ പ്രബോധനമാണ്. പടച്ചവന്‍ അവരിപ്പിച്ച ദര്‍ശനം ഒന്നേയുള്ളൂ
എന്നാണ് ഇസ്ലാം പറയുന്നതെങ്കിലും എല്ലാവരോടും ആദരവും
സഹാനുഭൂതിയും പുലര്‍ത്തണമെന്ന് ഇസ്ലാം കല്‍പ്പിക്കുന്നു.
എല്ലാ മനുഷ്യരും ഒരു പിതാവിന്‍റെ മക്കളാണെന്നും
ആ നിലയില്‍ വലിയ ബന്ധമുണ്ടെന്നും ഉണര്‍ത്തുകയും ചെയ്യുന്നു.
പല പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇത് പുതിയ ഒരു പ്രസ്ഥാനത്തിന്‍റെ കൂട്ടിച്ചേര്‍ക്കലല്ല.
മറിച്ച്, എല്ലാ നല്ല പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും
ഭൂമി ഒരുക്കിക്കൊടുക്കലാണ് ഇതിന്‍റെ ലക്ഷ്യം.!
ഭൂമി ഇല്ലെങ്കില്‍ കെട്ടിടങ്ങളൊന്നും ഉണ്ടാകുന്നതല്ല.
ഭൂമി കുലുങ്ങിയാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നുപോകും.
ഇപ്രകാരം മാനവികതയുടെ പ്രവര്‍ത്തനമില്ലെങ്കില്‍
പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അവശേഷിക്കുന്നതല്ല.
ഇന്ത്യയില്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്ന അപകടകരമായ
അവസ്ഥയില്‍ ഈ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം
കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഇത്തരം ഒരു അവസ്ഥ കുറഞ്ഞ പക്ഷം
ഇന്ത്യ മുഴുവനുമെങ്കിലും ഉണ്ടാകണം എന്ന ലക്ഷ്യത്തില്‍
നമുക്കൊത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. പടച്ചവന്‍ സ്വീകരിക്കട്ടെ.!
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...