Tuesday, December 21, 2021

📣 ഇന്നാലില്ലാഹ്... പി.എ. ഇബ്റാഹീം ഹാജി

📣 ഇന്നാലില്ലാഹ്... 🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
 

 📣 ഇന്നാലില്ലാഹ്... 

🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
മഞ്ചേരി നജ്മുല്‍ ഹുദാ അറബിക് കോളേജ് മുതവല്ലി പി.എ. ഇബ്റാഹീം ഹാജി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.  
പടച്ചവന്‍റെ അളവറ്റ അനുഗ്രഹത്താല്‍ വളരെ മാതൃകാപരമായ ഒരു ജീവിതം നയിച്ചുകൊണ്ട് പ്രിയപ്പെട്ട ഇബ്റാഹീം ഹാജി, കാരുണ്യവാനായ അല്ലാഹുവിന്‍റെ അളവറ്റ മഗ്ഫിറത്ത് - മര്‍ഹമത്തുകളിലേക്ക് യാത്രയായി. കാസര്‍ഗോട് ദീനീ പാരമ്പര്യമുള്ള ഒരു ദീനീ കുടുംബത്തില്‍ ജനിച്ച മര്‍ഹൂം ഹാജിയാര്‍ മഹാനായ കാഞ്ഞാര്‍ മൂസാ മൗലാനാ (നവ്വറല്ലാഹു മര്‍ഖദഹൂ) യുമായി ബന്ധപ്പെട്ടപ്പോള്‍ പ്രകാശത്തിന്മേല്‍ പ്രകാശമായി മാറുകയായിരുന്നു. സുന്നത്തായ ജീവിതം, പാപങ്ങളില്‍ നിന്നും അകല്‍ച്ച, നന്മകളില്‍ താല്പര്യം, അളന്നുമുറിച്ചുള്ള സംസാരം, ഉന്നതിയിലും വല്ലാത്ത വിനയം മുതലായ ഗുണങ്ങള്‍ ഉണ്ടായിത്തീര്‍ന്നു. മഹാനായ മൗലാനാ മര്‍ഹൂം ഹാജിയാരുടെ നന്മകളെ വിലമതിച്ചിരുന്നു. ഒരിക്കല്‍ മൗലാനാ അവര്‍കളുടെ ജന്മ നാടായ കാഞ്ഞാറില്‍ വെച്ച് ആലിമീങ്ങളുടെയും മുതഅല്ലിംകളുടെയും ഒരു സമ്മേളനം നടന്നു. അതില്‍ മൗലാനാ അവര്‍കള്‍ സംസാരിക്കാന്‍ തെരഞ്ഞെടുത്തത് ഇബ്റാഹീം ഹാജി അവര്‍കളെയായിരുന്നു. തദവസരം മൗലാനാ അവര്‍കള്‍ ഒരു കാര്യം തുറന്ന് പറഞ്ഞു: ഹാജിയാരുടെ പണവും പത്രാസും കാരണമല്ല, പണ്ഡിതന്മാരോട് സംസാരിക്കാന്‍ പറഞ്ഞത്. പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളേണ്ട ധാരാളം ഗുണങ്ങള്‍ അദ്ദേഹത്തില്‍ കാണപ്പെടുന്നു എന്നതിനാലാണ് അദ്ദേഹത്തെ സംസാരത്തിനായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് ദീനിന്‍റെ പരിശ്രമവുമായി ബന്ധപ്പെട്ട് വന്‍ മുന്നേറ്റമായിരുന്നു. അതിന്‍റെ ചാലകശക്തിയായി മഞ്ചേരിയില്‍ നജ്മുല്‍ ഹുദാ എന്നൊരു സ്ഥാപനം സ്ഥാപിച്ചു. വെറും മദ്റസയുടെ സ്ഥാപനം മാത്രമല്ല, അതിന്‍റെ ചെലവുകള്‍ക്ക് വേണ്ടി പ്രത്യേകം സൗകര്യം ചെയ്യുകയും മദ്റസയുടെ ഓരോ കാര്യങ്ങളിലും ശ്രദ്ധിക്കുകയും അതിന്‍റെ വളര്‍ച്ചയില്‍ അതിയായി ആഗ്രഹിക്കുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഒരിക്കല്‍ മഞ്ചേരിയില്‍ കൂടിയ ഒരു സനദ് ദാന സമ്മേളനത്തില്‍ ഇവിടെ നല്ലൊരു ലൈബ്രറിയുടെ കുറവുണ്ട്, മസ്ജിദില്‍ അതിനുള്ള സൗകര്യം ഒരുക്കുകയാണെങ്കില്‍ അത് ദൂരെ നിന്നുള്ള ആളുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സൗകര്യമായിരിക്കുമെന്ന് എന്ന് പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: ശുക്കൂര്‍ മൗലവി, നിങ്ങള്‍ പറഞ്ഞതനുസരിച്ച് ഒരു വലിയ ലൈബ്രറിയുടെ സൗകര്യം മദ്റസയില്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ ആ അടിമ മദ്റസയുടെ കിഴക്ക് ഭാഗത്തുള്ള മൂന്ന് നില കെട്ടിടം വിശാലമായ നിലയില്‍ നിര്‍മ്മിക്കുകയുണ്ടായി. മാഷാഅല്ലാഹ്, ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട ലൈബ്രറികളിലൊന്നാണ് നജ്മുല്‍ ഹുദായിലെ ലൈബ്രറി. ഇത് കൂടാതെ വിവിധ മദ്റകളും സ്കൂളുകളും കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ഹാജിയാര്‍ സ്ഥാപിക്കുകയുണ്ടായി. അതിന്‍റെയെല്ലാം പരിപാടികളില്‍ താല്പര്യത്തോടെ പങ്കെടുക്കുകയും വിനയവും ഗൗരവവും കലര്‍ന്ന ഭാഷയില്‍ നന്മയുടെ വിഷയങ്ങള്‍ സേവകന്മാരെയും വിദ്യാര്‍ത്ഥികളെയും ഉണര്‍ത്തുകയും ചെയ്തിരുന്നു. ആവശ്യക്കാരായ ആളുകളെ കണ്ടെത്തി സഹായിക്കല്‍ ഹാജിയാരുടെ ഒരു പ്രധാനപ്പെട്ട ഗുണമായിരുന്നു. പ്രത്യേകിച്ചും രോഗികളെയും കിടപ്പാടമില്ലാത്തവരെയും സഹായിച്ചിരുന്നു. മസ്ജിദുകള്‍ക്കും മദ്റസകള്‍ക്കും വലിയ സഹായങ്ങള്‍ ചെയ്തിരുന്നു. എളിയ സ്ഥാപനം ഓച്ചിറ ദാറുല്‍ ഉലൂമിന് ഓരോ വര്‍ഷവും ഹാജിയാര്‍ ചെയ്ത ഉപകാരത്തെ നന്ദിയോടെ സ്മരിക്കുകയും അതിനെല്ലാം പടച്ചവന്‍ അളവറ്റ പ്രതിഫലം ജാരിയായ സ്വദഖയെന്ന നിലയില്‍ നല്‍കട്ടെയെന്ന് ദുആ ഇരക്കുകയും ചെയ്യുന്നു. ഹാജിയാരുടെ പ്രത്യേക പെരുമാറ്റവും രീതികളും കണ്ട കേരളത്തിലുള്ള ഏതാണ്ട് മുഴുവന്‍ സംഘടനകളും പണ്ഡിതരും ഹാജിയാരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ മാത്രമല്ല, വെളിയിലും പണ്ഡിതന്മാര്‍ ആദരിച്ചിരുന്നു. ഒരിക്കല്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഒരു യോഗം കേരളത്തില്‍ നടത്തണം, അതിന് എന്താണ് ചെയ്യേണതെന്നതിനെ കുറിച്ച് ചെന്നൈയില്‍ വെച്ച് മുന്‍ ജനറല്‍ സെക്രട്ടറി, അല്ലാമാ സയ്യിദ് നിസാമുദ്ദീന്‍, ഹസ്രത്ത് മൗലാനാ അഷ്റഫ് അലി സാഹിബ് മുതലായ മര്‍ഹൂമുകള്‍ കൂടിയാലോചിച്ചു. അവര്‍ അവിടെ നിന്നും നേരിട്ട് വിളിച്ചത് ഹാജിയാരെയാണ്. ഹാജിയാര്‍ പറഞ്ഞു: കോഴിക്കോട് അതിനുള്ള സൗകര്യങ്ങള്‍ ചെയ്യാം. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ആദരണീയ അംഗമായിരുന്നു ഹാജിയാര്‍ അവര്‍കള്‍. തുടര്‍ന്ന് ഹാജിയാര്‍ സമൃദ്ധമായി നേതൃത്വം നല്‍കുകയും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി കോഴിക്കോട് വളരെ ഭംഗിയായ നിലയില്‍ നടക്കുകയും ചെയ്തു. അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പോലുള്ള പൊതു സ്ഥാപനങ്ങളുമായി ഹാജിയാര്‍ ബന്ധപ്പെട്ടിരുന്നു. അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ അംഗമായി ഹാജിയാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തബ്ലീഗിന്‍റെ പരിശ്രമം ഹാജിയാരുടെ ഏറ്റവും വലിയ ആവേശവും ആഗ്രഹവുമായിരുന്നു. അതിന് വേണ്ടി വിദേശങ്ങളിലടക്കം ധാരാളം സ്ഥലങ്ങളില്‍ ആഴ്ചകളും മാസങ്ങളും യാത്ര ചെയ്തിട്ടുണ്ട്. അതോടൊപ്പം ദീനിന്‍റെ ഇതര പരിശ്രമങ്ങളെയും അദ്ദേഹം വിലമതിച്ചിരുന്നു. വിശിഷ്യാ, മുസ്ലിം ലീഗിനോടും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിനോടും വലിയ താല്പര്യമായിരുന്നു. കേരളത്തില്‍ പ്രളയമുണ്ടായതിനെ തുടര്‍ന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഏതാനും വീടുകള്‍ നിര്‍മ്മിക്കുകയും അതിന്‍റെ താക്കോല്‍ ദാനത്തിന് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി കണ്ണൂരിലെത്തി ഒരുജ്ജ്വല പ്രഭാഷണം നടത്തുകയും ചെയ്തു. തദവസരം ഹാജിയാര്‍ വിനീതനെ വിളിക്കുകയും ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രഭാഷണമാണ്. ഇത് എന്‍റെ ഭാഗത്ത് നിന്നും നിങ്ങള്‍ പ്രസിദ്ധീകരിക്കുകയും മുഴുവന്‍ സ്ഥലങ്ങളിലും അതിന്‍റെ കോപ്പികള്‍ എത്തിച്ചുകൊടുക്കണമെന്നും നിര്‍ദ്ദേശികുകയുണ്ടായി. എല്ലാവരെയും പ്രയാസത്തിലാക്കിയ കൊറോണയുടെ സന്ദര്‍ഭത്തിലും അല്ലാഹുവിന്‍റെ ഈ ദാസന്‍ ദീനിയായ ജീവിതത്തിലും ദീനീ പ്രവര്‍ത്തനങ്ങളിലും മുഴുകി കഴിഞ്ഞു. എന്നാല്‍ അവസ്ഥ ശാന്തമായി. ഹാജിയാരെ കാണണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹം രോഗിയാണെന്ന വിവരം അറിയുന്നത്. എല്ലാവരും നിരന്തരം ദിക്റിലും ദുആഇലും നോമ്പിലും മുഴുകി. പക്ഷെ അല്ലാഹുവിന്‍റെ തീരുമാനം, അല്ലാഹുവിന്‍റെ ദാസന്‍  തിരക്ക് പിടിച്ച ജീവിതത്തിന്‍റെ അവസാനത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. തീര്‍ച്ചയായും ഹാജിയാരുടെ മരണം വളരെയധികം വേദനാജനകവും ദുഃഖകരവും വലിയൊരു ശൂന്യതയാണെങ്കിലും ഹാജിയാര്‍ കൊളുത്തിവെച്ച വിളക്കും മാതൃകാജീവിതവും എല്ലാവര്‍ക്കും വിശിഷ്യാ, സമുന്നതരായ സഹോദരങ്ങള്‍ക്ക് അതിലും പ്രത്യേകിച്ച് കുടുംബത്തിനും മക്കള്‍ക്കും വലിയൊരു മാതൃകയാണ്. അല്ലാഹുവിന്‍റെ അടിമ തുടങ്ങി വെച്ച ചരിത്രങ്ങള്‍ മുന്നോട്ട് നീക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു ഹാജിയാര്‍ക്ക് പരിപൂര്‍ണ്ണ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.! കുടുംബത്തിന് സമാധാനം നല്‍കട്ടെ.! പടച്ചവന്‍റെ തീരുമാന പ്രകാരമുണ്ടായിപ്പോയ വലിയ നഷ്ടത്തിന് ഉത്തമ പരിഹാരം നല്‍കട്ടെ.! അല്ലാഹു തന്നെ ഏറ്റവും നല്ല പ്രതിനിധിയായി കാര്യങ്ങളെല്ലാം മുന്നോട്ട് കൊണ്ട് പോകട്ടെ.!

ഖബ്റടക്കം: 
2021 ഡിസംബര്‍ 21 ചൊവ്വാഴ്ച മഗ്രിബ് നമസ്കാരാനന്തരം മഞ്ചേരി വെട്ടേക്കോട് നജ്മുല്‍ ഹുദാ അങ്കണത്തില്‍.
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ: 

🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക: 180
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 


ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...