Wednesday, April 28, 2021

തിരുനബിയുടെ സുപ്രഭാതം


തിരുനബിയുടെ സുപ്രഭാതം

പാതിരാവിലെ ഗദ്ഗദങ്ങള്‍

ഇരുട്ട് നിറഞ്ഞ രാത്രി, അര്‍ദ്ധഭാഗം പിന്നിട്ടു. പ്രഭാതോദയത്തിന് ഇനിയും സമയമുണ്ട്. തൈബയുടെ അന്തരീക്ഷത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന തണുത്ത കാറ്റിന്‍റെ തലോടല്‍ മുറിയിലേക്കും വന്നുകൊണ്ടിരിക്കുന്നു. പട്ടണത്തിലും പരിസരത്തുമുള്ള ജനങ്ങളിലധികവും ഗാഢനിദ്രയിലാണ്. പുതപ്പുകള്‍ പുതച്ച് സ്വപ്നലോകത്ത് കഴിയുകയാണ്. പതിവനുസരിച്ച് റഹ്മാനായ നാഥന്‍ ഇന്നും ഭൂമിയോടടുത്ത ആകാശത്ത് നിന്നും ദാസന്‍മാരോട് വിളിച്ചുചോദിച്ചു: "പ്രാര്‍ത്ഥിക്കാനാരെങ്കിലുമുണ്ടോ? ഞാനത് സ്വീകരിക്കാം! ചോദിക്കാനാരെങ്കിലുമുണ്ടോ? ഞാന്‍ കനിഞ്ഞ് നല്‍കാം!! പാപമോചനമിരക്കാനാരെങ്കിലുമുണ്ടോ? ഞാന്‍ മാപ്പരുളാം!!!" (തിര്‍മ്മിദി) ഫര്‍ള് നമസ്ക്കാരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ദുആ സ്വീകരിക്കപ്പെടുന്ന സമയം പാതിരാവിലെ പ്രാര്‍ത്ഥനകളാണ്. (അദ്ക്കാര്‍)

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  * 

സര്‍വ്വലോക സ്രഷ്ടാവിന്‍റെ ഏറ്റവും പ്രിയങ്കരനും മുന്‍പിന്‍ പാപങ്ങളഖിലം മാപ്പ് നല്‍കപ്പെട്ടവരുമായ സമ്പൂര്‍ണ്ണ ദാസന്‍ കൃതജ്ഞതയോടെ മുഖം തടകിക്കൊണ്ട് കിടക്കയില്‍ നിന്നെഴുനേറ്റു. ഉറക്കം പൂര്‍ത്തിയായിട്ടില്ല. പകല്‍ മുഴുവന്‍ ക്ഷീണിച്ച് അവശനാണ്. മാനവികതയുടെ സന്മാര്‍ഗത്തെ കുറിച്ചുള്ള ചിന്ത തങ്ങളെ സമാധാനപൂര്‍വ്വം ഉറങ്ങാന്‍ അനുവദിക്കുന്നില്ല. രഹസ്യത്തിലും പരസ്യത്തിലും നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും രക്ഷിതാവിന്‍റെ അളവറ്റ ഔദാര്യങ്ങളെ അനുസ്മരിക്കുകയും നാഥന്‍റെ സമരണ കൊണ്ടുനടക്കുകയും ചെയ്യുന്ന ഈ ദാസന്‍റെ ചുണ്ടുകള്‍ ഇവിടയും ചലിച്ചു. അല്‍പ്പം ശബ്ദത്തില്‍ മൊഴിഞ്ഞു: "നാഥാ, സര്‍വ്വസ്തുതിയും നിനക്ക് മാത്രം. താല്‍ക്കാലിക മരണത്തിന് ശേഷം നീ വീണ്ടും ഞങ്ങള്‍ക്ക് ജീവന്‍ നല്‍കി. മരണാന്തര ജീവിതത്തിന്‍റെ ചെറിയൊരു മാതൃക കാണിച്ചുതന്നു!"

‏ الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ ‏»‏‏.‏ 

തലഭാഗത്തു തന്നെ മിസ്വാക്കും വുളുവിനുള്ള വെള്ളവും വെച്ചിരുന്നു. തങ്ങള്‍ പടച്ചവനോട് മലമൂത്രവിസര്‍ജനത്തിന് മുന്‍പ് പിശാചുക്കളില്‍ നിന്നും അഭയം തേടി, 

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ

ശേഷം വിസര്‍ജനം നടത്തി. ശൗച്യത്തിന് ശേഷം തങ്ങള്‍ (സ) ചിന്തിച്ചു; രാജാധിരാജന്‍ ഈ മൂത്രം തടഞ്ഞുവെച്ചിരുന്നെങ്കില്‍  അവനെ ആര് ചോദ്യം ചെയ്യാനാണ്. മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അതിന് അര്‍ഹനുമാണ്. പക്ഷേ അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ട് മാത്രം എന്നില്‍ നിന്നും ദുരിതത്തെ ദൂരീകരിക്കുകയും എനിക്ക് സൗഖ്യം കനിയുകയും ചെയ്തു. സര്‍വ്വസ്തുതിയും അല്ലാഹുവിന് തന്നെ! (ഇബ്നുമാജ)

غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي. 

വുളു ചെയ്യാന്‍ പോകുമ്പോഴും ഇലാഹീ സ്മരണയില്‍ നാവ് ചലിച്ചു. തദവസരം ചെയ്ത ഒരു ദുആയുടെ താല്‍പര്യം "അല്ലാഹുവേ നിനക്ക് സ്തുതി. നീ ആകാശഭൂമികളുടേയും അവയിലുള്ളതിന്‍റെയും നാഥനാണ്. നിനക്ക് സ്തുതി. നീ ആകാശഭൂമികളുടെ പ്രകാശമാണ്. നിനക്ക് സ്തുതി. നീ ആകാശഭൂമിയുടെ ഉടമസ്ഥനാണ്. നിനക്ക് സ്തുതി. നീ സത്യമാണ്, നിന്‍റെ വാഗ്ദാനം സത്യമാണ്. നിന്‍റെ വചനം സത്യമാണ്. നിന്നെ കണ്ടുമുട്ടും എന്നത് സത്യമാണ്. സ്വര്‍ഗ്ഗം, നരകം, മുഹമ്മദ് നബി (സ) ഖിയാമത്ത് ഇവ സത്യമാണ്. അല്ലാഹുവേ, നിന്നെ ഞാന്‍ വഴിപ്പെടുന്നു, നിന്നില്‍ വിശ്യസിക്കുന്നു, നിന്നില്‍ ഭരമേല്‍പ്പിക്കുന്നു. നിന്നിലേക്ക് മടങ്ങുന്നു. നിന്‍റെ സഹായത്താല്‍ പോരാടുന്നു. നിന്നോട് വിധിതേടുന്നു. എനിക്ക് പൊറുത്ത് തരേണമേ. മുന്‍പിന്‍പാപങ്ങളും, രഹസ്യപരസ്യങ്ങളും മാപ്പാക്കേണമേ! മുന്തിക്കുന്നവനും പിന്തിക്കുന്ന വനും നീ തന്നെ. നീയല്ലാതെ ആരാധനക്കര്‍ഹന്‍ ആരുമില്ല. (ബുഖാരി)

اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ، لَكَ مُلْكُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ، وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ، وَلَكَ الْحَمْدُ أَنْتَ الْحَقُّ، وَوَعْدُكَ الْحَقُّ، وَلِقَاؤُكَ حَقٌّ، وَقَوْلُكَ حَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالنَّبِيُّونَ حَقٌّ، وَمُحَمَّدٌ صلى الله عليه وسلم حَقٌّ، وَالسَّاعَةُ حَقٌّ، اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ، فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، لاَ إِلَهَ إِلاَّ أَنْتَ 

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

ബിസ്മില്ലാഹി ചൊല്ലി വുളു ആരംഭിച്ചു. ഇവിടെയും നാഥനെ മറന്നില്ല. അവനോടിരന്നു; "അല്ലാഹുവേ എന്‍റെ പാപങ്ങള്‍ പൊറുക്കേണമേ! (വുളുവിലൂടെ പുറം വൃത്തിയാക്കിയതുപോലെ അകവും ശുദ്ധമാക്കേണമേ! വിഭവങ്ങളില്‍ ഐശ്വര്യം കനിയേണമേ!" (സാദുല്‍ മആദ്) 

اللهمَّ اغفرْ لي ذنبي ، ووسِّعْ لي في داري ، وباركْ لي في رزْقِي 

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

ആദ്യമായി മിസ്വാക്ക് (ദന്തശുചീകരണം ) നടത്തി. അത് മുന്‍ നബിമാരുടെയെല്ലാം സുന്നത്താണ്. അതില്ലാതെ നമസ്ക്കരിക്കുന്ന നമസ്ക്കാരങ്ങളെക്കാള്‍ അത് ചെയ്തുകൊണ്ടുള്ള നമസ്ക്കാരത്തിന് വലിയ മഹത്വമുണ്ട്. ശേഷം ഇരുകൈകളും കുഴവരെ കഴുകി വായില്‍ വെള്ളം കൊപ്ലിച്ചു മൂക്കില്‍ വെള്ളം കയറ്റി കഴുകി വൃത്തിയാക്കി. തുടര്‍ന്ന് താടിസഹിതം മുഖം കഴുകി. ആദ്യം വലതും ശേഷം ഇടതും കൈകള്‍ കഴുകി. കൈകൊണ്ട് തലമുഴുവന്‍ തടകി, രണ്ട് ചെവികളും തടകി , ആദ്യം വലതും ശേഷം ഇടതും കാലുകള്‍ കഴുകി. കയ്യിലെ ചെറുവിരല്‍ കൊണ്ട് കാല്‍ വിരലുകള്‍ ഇടകോര്‍ത്തു. (അബൂദാവൂദ്). വുളുവിന് ശേഷം ഇപ്രകാരം ദുആ ഇരന്നു; 

أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَ أَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ 

اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ. 

അല്ലാഹുവേ പശ്ചാതപിക്കുന്നവരിലും ശുദ്ധിയുള്ളവരിലും നീ എന്നെ പെടുത്തേണമേ! ഇത് ചൊല്ലുന്നവന് വേണ്ടി എട്ട് സ്വര്‍ഗ്ഗീയ കവാടങ്ങള്‍  തുറക്കപ്പെടുന്നതും ഇഷ്ടമുള്ളതില്‍ കൂടി അവന്‍ കയറുന്നതുമാണ്.(തിര്‍മിദി)

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

വുളുവിന് ശേഷം മുറിയിലെത്തി. ചെറിയ മുറിയില്‍ ഒരു ഭാഗത്ത് ആഇശാസിദ്ദീഖ (റ) കിടന്നുറങ്ങുന്നുണ്ട്. അവരെ എഴുനേല്‍പ്പിക്കാതെതന്നെ നമസ്ക്കാരം ആരംഭിച്ചു. ആകെ എട്ട് റക്അത്തുകള്‍ നമസ്ക്കരിച്ചു. ആദ്യത്തെ രണ്ട് റകഅത്തുകള്‍ ഹ്രസ്വമായിരുന്നു. നമസ്ക്കാരത്തിനിടയിലെ ചെറുശബ്ദത്തിലുള്ള മധുരമായ ശബ്ദം മുറിയില്‍ മുഴങ്ങി. റുക്കൂഅ്-സുജൂദുകള്‍ നീണ്ടു. അതില്‍ രഹസ്യമായി നാഥനോട് സംസാരിച്ചു. 

എട്ട് റക്അത്തുകള്‍ക്ക് ശേഷം മൂന്ന് റകഅത്ത് വിത്റ് നമസ്ക്കരിച്ചു. സലാം വീട്ടിയതിന് ശേഷം സുബ്ഹാന മലിക്കില്‍ ഖുദ്ദൂസ് എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി. (നസാഇ) നമസ്ക്കാരാനന്തരം വലിയ വിനയവണക്കങ്ങളോടെ നാഥന് മുന്നില്‍ കൈനീട്ടി ദുആ തുടങ്ങി. അളവറ്റ കാരുണ്യങ്ങളോര്‍ത്ത് കരഞ്ഞു. സമുദായത്തിന് വേണ്ടി ഇരന്നു. സ്വന്തം കാര്യങ്ങളും അപേക്ഷിച്ചു. ഗദ്ഗദങ്ങള്‍ക്കിടയില്‍ ദുആകള്‍ പൂര്‍ണ്ണമായും കേള്‍ക്കാന്‍ ആഇശാ (റ)ക്ക്  കഴിഞ്ഞില്ല. എന്നാല്‍ ഒരു ദുആ കേള്‍ക്കാന്‍ സാധിച്ചു ڇഅല്ലാഹുവേ, നിന്‍റെ പൊരുത്തത്തെ മുന്‍നിര്‍ത്തി നിന്‍റെ കോപത്തില്‍ നിന്നും നിന്‍റെ മാപ്പിനെ മുന്‍നിര്‍ത്തി നിന്‍റെ ശിക്ഷയില്‍ നിന്നും ഞാന്‍ അഭയം തേടുന്നു. നിന്നെ പൂര്‍ണ്ണമായി സ്തുതിക്കാന്‍ എനിക്ക് കഴിവില്ല. നീ നിന്നെ കുറിച്ച് പറഞ്ഞപോലെ നീ മഹത്വപൂര്‍ണ്ണനാകുന്നു!

 «‏ اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ ‏»‏ ‏. 

(നസാഇ) ദുആകള്‍ക്ക് ശേഷം അല്‍പം വിശ്രമിക്കാന്‍ കിടന്നു.

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

സുബ്ഹ്

അല്ലാഹുഅക്ബര്‍.... (ഈ ലോകത്ത് അല്ലാഹുവിന് മുന്നില്‍ ആരും ഒന്നും വലുതല്ല. അല്ലാഹുതന്നെയാണ് സര്‍വ്വസമുന്നതന്‍.) സയ്യിദുനാ ബിലാല്‍ ഹബ്ശിയുടെ ഖണ്ഠത്തില്‍ നിന്നും ഉയര്‍ന്ന ആവേശവും അനുരാഗവും നിറഞ്ഞ ബാങ്കിന്‍റെ ശബ്ദം രാത്രിയുടെ ഇരുളിനെ കീറിമുറിച്ച് മുഴങ്ങി. ഏകനായ നാഥന്‍റെ സമുന്നതിയെ വിളിച്ചറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലൂടെ ഒരുഭാഗത്ത് മദീനാ ത്വയ്യിബയുടെ അന്തരീക്ഷവും, മലകളും, മലഞ്ചരുവുകളും ലഹരിപിടിച്ച് അതിലെ മണ്ണും മതിലും അത് ഏറ്റുപാടി. മറുഭാഗത്ത് വലിയ ധൈര്യശാലികളായി അഭിനയിച്ചിരുന്ന വൃത്തികെട്ട പിശാചുകള്‍ ചെറുതെങ്കിലും വിപ്ലവകരമായ ഈ വചനങ്ങള്‍ കേട്ട് സഹിക്കവയ്യാതെ ഭ്രാന്തന്മാരെപ്പോലെ പിന്തിരിഞ്ഞോടി. (നസാഇ 645, 671) വികാരനിര്‍ഭരമായ രംഗംകണ്ട് സന്തോഷാധിക്യത്താല്‍ പറവകള്‍ നിയന്ത്രണം വിട്ട് ചിലച്ച് അതിനെ സ്വാഗതം ചെയ്തു.

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

അല്ലാഹുവിന്‍റെ പ്രിയങ്കരന്‍ ഒരിക്കല്‍കൂടി ഉണര്‍ന്നു.ബിലാലിന്‍റെ ശബ്ദത്തിന് മറുപടിയായി ആ വചനങ്ങള്‍ ഏറ്റുപറഞ്ഞു. എന്നാല്‍ ഹയ്യഅലകള്‍ കേട്ടപ്പോള്‍ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്'  എന്ന് മൊഴിഞ്ഞു. ബാങ്കിന് ശേഷമുള്ള പ്രത്യേക ദുആ ഓതി.

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ‏‏. 

അവ ചൊല്ലുന്നവര്‍ക്ക് തിരുശുപാര്‍ശ നിര്‍ബന്ധമാണെന്നും പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും അവിടുന്ന് അരുളിയിട്ടുണ്ട്. (നസാഇ 680, 681) തുടര്‍ന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്ക്കരിച്ചു. അതില്‍ ഫാതിഹ ഓതിയോ എന്ന് ആയിശ (റ)ക്ക് സംശയം ഉണ്ടാകുംവിധം അത് ഹ്രസ്വമായിരുന്നു. (നസാഇ 947) എന്നാല്‍ അവയില്‍ ഫാതിഹക്ക് ശേഷം കാഫിറൂന്‍, ഇഘ്ലാസ് സൂറത്തുകള്‍ ഓതിയിരുന്നു. സുന്നത്ത് നമസ്ക്കാരങ്ങളില്‍ ഇതിനെ വളരെയധികം ഗൗനിച്ചിരുന്നു. (അബൂദാവൂദ് 1256) ഇഹലോകവസ്തുകളെല്ലാം അത് മഹത്തരമത്രെ! (തിര്‍മിദി 416) അതുകൊണ്ട്തന്നെ ജമാഅത്തിനുമുമ്പ് അത് നമസ്ക്കരിക്കാന്‍ കഴിയാതെപോയാല്‍ ഒറ്റപ്പെട്ട സ്വഹാബാക്കള്‍ ശേഷം അത് നമസ്ക്കരിക്കുന്നു. 

മസ്ജിദുന്നബവിയില്‍ നേരത്തേമുതലേ ചിലസഹാബികള്‍ ദിക്ര്‍-സ്വലാത്തുകളില്‍ മുഴുകിയിരുന്നു. ബാക്കിയുള്ളവര്‍ ബാങ്ക് കേട്ടപാടെ മസ്ജിദിലേക്ക് തിരിക്കുകയായി. ദൂരങ്ങളില്‍ നിന്നും ആളുകള്‍ വന്നിരുന്നതിനാല്‍ ജമാഅത്ത് അല്പം പിന്തിച്ചിരുന്നു. ഇതിനിടയില്‍ തിരുനബി (സ) വലതുഭാഗത്തേക്ക് ചരിഞ്ഞുകിടന്ന് അല്‍പ്പനേരം വിശ്രമിക്കും.

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം തിരുനബി (സ) എഴുന്നേറ്റ് മസ്ജിദിലേക്ക് നടന്ന് നീങ്ങി. തദവസരം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: 

اللهمَّ اجعلْ في قلبي نورًا، وفي لساني نورًا، وفي بصري نورًا، وفي سمعي نورًا، وعنْ يميني نورًا، وعنْ يساري نورًا، ومنْ فوقي نورًا، ومنْ تحتي نورًا، ومنْ أمامي نورًا، ومنْ خلفي نورًا، واجعلْ لي في نفسي نورًا، وأَعْظِمْ لي نورًا 

"അല്ലാഹുവേ എന്‍റെ മനസും നാവും കണ്ണും കാതും മുമ്പും പിന്‍പും മേലും താഴെയുമെല്ലാം പ്രകാശപൂരിതമാക്കേണമേ!" (അബൂദാവൂദ് 1353) 

വലതുകാല്‍ മുന്തിച്ച്, ഇപ്രകാരം ദുആ ഇരന്നുകൊണ്ട് മസ്ജിദില്‍ പ്രവേശിച്ചു; 

أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ ‏»‏ 

بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ ‏»

"അല്ലാഹുവേ, പിശാചിന്‍റെ ശല്യത്തില്‍ നിന്നും എനിക്ക് മോചനം നല്‍കേണമേ! എന്‍റെ പാപം പൊറുത്ത് തരേണമേ, എനിക്ക് വേണ്ടി കാരുണ്യ കവാടങ്ങള്‍ തുറക്കേണമേ!" (ഇബ്നുമാജ: 771) 

നമസ്കാരസ്ഥലത്തേക്ക് ദൃഷ്ടി പതിപ്പിച്ചു. മസ്ജിദ് നിറഞ്ഞുനില്‍ക്കുന്നു. ഒന്നാം സ്വഫ്ഫില്‍ അല്‍പംപോലും സ്ഥലമില്ല. ഇത് തങ്ങളുടെ പ്രേരണയുടെ ഫലമാണ്. അരുളി: "അല്ലാഹുവും മലക്കുകളും ഒന്നാം സ്വഫുകാരെ ആശീര്‍വദിക്കുന്നു." (അബൂദാവൂദ് 664) ബാങ്കിന്‍റെയും ഒന്നാം സ്വഫ്ഫിന്‍റെയും മഹത്വങ്ങള്‍ ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അതിനുവേണ്ടി ജനങ്ങള്‍ നറുക്കെടുപ്പ് നടത്തുമായിരുന്നു. (തിര്‍മിദി 225) 

കുറച്ച് കഴിഞ്ഞപ്പോള്‍ ബിലാല്‍ (റ) ഇഖാമത്ത് കൊടുത്തു. തങ്ങളും ആ വചനങ്ങള്‍ ഏറ്റുപറഞ്ഞു. പക്ഷേ, ഖദ്ഖാമത്തിന്‍റെ സ്ഥാനത്ത്  "അഖാമഹല്ലാഹു" എന്ന് പ്രതിവചിച്ചുകൊണ്ട് മുമ്പിലെത്തി, ജനങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് അരുളി: 'സ്വഫുകള്‍ നേരെയാക്കുക. അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ അല്ലാഹു ഭിന്നതയുണ്ടാക്കും' (അബൂദാവൂദ് 66...) ഉടനടി സ്വഫ്ഫുകള്‍ നേരെയായി, തോളുകള്‍ പരസ്പരം അടുത്തു. തങ്ങള്‍ തക്ബീര്‍ ചൊല്ലി നമസ്ക്കാരം ആരംഭിച്ചു. ഫാതിഹയും ശേഷം തക്വിര്‍  സൂറത്തും ഓതി. (ഇബ്നുമാജ 817) ഹൃദ്യവും സുന്ദരവുമായ പാരായണം സ്വഹാബികളുടെ മനസ്സില്‍ അത്ഭുതകരമായ പ്രതിഫലനം സൃഷ്ടിച്ചു. അത് ആദ്യമായി കേള്‍ക്കുന്നതുപോലെ അവര്‍ക്ക് അനുഭവപ്പെട്ടു  തികഞ്ഞ വിനയ-ഭക്തി-സമാധാനങ്ങളോടെ നമസ്ക്കാരം പൂര്‍ത്തിയായി.

*  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

സലാം വീട്ടിയ ശേഷം, തങ്ങള്‍ തിരിഞ്ഞിരുന്നു. അല്ലാഹുഅക്ബര്‍ എന്നുപറഞ്ഞുകൊണ്ട് (നസാഇ 1336) മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാറും ചൊല്ലി. (നസാഇ 1338) ശേഷം സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹുഅക്ബര്‍ ചൊല്ലി ഖിയാമത്തില്‍ സാക്ഷിയാകാന്‍ വിരല്‍കൊണ്ട് എണ്ണം പിടിച്ചു. (തിര്‍മിദി 3486) ഇവ ചൊല്ലുന്നവരുടെ പാപങ്ങള്‍ സമുദ്രത്തിലെ നുരകള്‍ക്ക് തുല്യമാണെങ്കിലും പൊറുക്കപ്പെടുമത്രേ! (അദ്ഖാര്‍) ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു......... പത്ത് പ്രാവശ്യം ചൊല്ലി. സുബഹിക്കും മഗ്രിബിനും ശേഷം ഇത് ചൊല്ലുന്നവര്‍ക്ക് പത്ത് നന്മകള്‍ എഴുതപ്പെടുന്നതും പത്ത് തിന്മകള്‍ മാപ്പാക്കപ്പടുന്നതും പത്ത് ദറജകള്‍ ഉയര്‍ത്തപ്പെടുന്നതുമാണ്. ആ ദിവസം പിശാചിന്‍റെ ശല്യത്തില്‍ നിന്നും സുരക്ഷിതനായിരിക്കും. എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷപെടുകയും ചെയ്യും (തിര്‍മിദി 3474)  ശേഷം അല്‍പം ദുആ ഇരന്നു. അതില്‍ ചിലത് ഇതാണ്.

അല്ലാഹുവേ! ഈ ദിവസത്തിന്‍റെ വിജയവും സഹായവും പ്രകാശവും, ഐശ്വര്യവും, സന്മാര്‍ഗ്ഗവും ഞാന്‍ നിന്നോടിരക്കുന്നു. ഇതിന്‍റെയും ശേഷമുള്ളതിന്‍റെയും നാശത്തില്‍ നിന്നും അഭയം തേടുന്നു.ڈ (അബൂദാവൂദ് 5084) അല്ലാഹുവേ, നിന്‍റെ ഉദവികൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലും പ്രദോഷത്തിലും എത്തിച്ചേരുന്നു. ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. നിന്നിലേക്കാണ് മടക്കം. (അബുദാവൂദ് 5072)

 مولاي صل وسلم دائمًا أبدا 

على حبيبك خير الخلق كلهم

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

തിരുഭവനം ഒറ്റ നോട്ടത്തില്‍


തിരുഭവനം ഒറ്റ നോട്ടത്തില്‍

മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്ത് ക്രമപ്രകാരം വീതിയും നീളവും തുല്യമായ ഏതാനും മുറികളുണ്ട്. ചിലത് ഈന്തപ്പന മടല്‍ കൊണ്ടും മറ്റുള്ളവ കളിമണ്ണുകൊണ്ടും പണിയപ്പെട്ടിരുന്നു. ഭിത്തികളില്‍ ദ്വാരം ഉള്ളതിനാല്‍ വെയില്‍ അകത്ത് കടക്കാറുണ്ട്. ഹാരിസത്തുബ്നു നുഅ്മാന്‍ (റ)വിന്‍റെ ഉടമസ്ഥതയിലുള്ള ഈ മുറികളും ഭൂമിയും അദ്ദേഹം ലോകനായകന്‍ (സ)ന്  ഹദ്യയായി നല്‍കി (തബഖാത്ത് ഇബ്നുസഅ്ദ് 8/166). ഈ മുറികളാണ് ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ മാതാക്കള്‍) ആയ പ്രവാചക പത്നിമാരുടെ വീടുകള്‍! റസൂലുല്ലാഹി (സ) ഊഴമനുസരിച്ച് ഇവിടെ താമസിച്ചിരുന്നു. 

വരൂ, അത്യുത്തമ സൃഷ്ടിയുടെ വീടിന്‍റെ അകക്കാഴ്ചകള്‍ നമുക്ക് നോക്കാം. 

ഇത് ഉമ്മുല്‍ മുഅ്മിനീന്‍ സയ്യിദഃ ആഇശ (റ)യുടെ ഭവനമാണ്. ഏഴുമുഴം വീതിയും പത്ത് മുഴം നീളവും മാത്രമുള്ള ഈ മുറിയില്‍ തന്നെയാണ് വരാന്തയും അടുക്കളയും വിശ്രമ സ്ഥാനവും എല്ലാമുള്ളത്. ഈന്തപ്പന ഓലകൊണ്ട് മറയ്ക്കപ്പെട്ട മേല്‍ക്കൂരയുടെ ഉയരത്തെപ്പറ്റി ഹസ്സന്‍ ബസ്വരി (റ) വിവരിക്കുന്നു. "തങ്ങളുടെ വഫാത്തിനു ശേഷം ഞാന്‍ കുട്ടിയായിരിക്കെ ഉമ്മുസലമ (റ)യുടെ വീട്ടില്‍ പ്രവേശിച്ചു. തദവസരം മേല്‍ക്കൂര എനിക്ക് കൈ എത്തിപ്പിടിക്കാമായിരുന്നു." (ബുയൂത്തുസ്സഹാബ 22). ഈ മുറി മസ്ജിദുമായി വളരെ അടുത്തതാണ്. ഇഅ്തികാഫിന്‍റെ സമയത്ത് തങ്ങള്‍ പള്ളിയില്‍ ഇരുന്നുകൊണ്ട് തിരുശിരസ്സ് വീട്ടില്‍ പ്രവേശിപ്പിക്കുകയും ആഇശ (റ) മുടി ചീകിക്കൊടുക്കുകയും ചെയ്യുമായിരുന്നു. മസ്ജിദിലേക്ക് തുറക്കുന്ന വാതിലില്‍ ഒരു വിരി ഉണ്ടായിരുന്നു. അകത്ത് സ്ത്രീകള്‍ക്കുള്ള സ്ഥലം മറയ്ക്കുന്നതിന് ഈന്തപ്പനയുടെ പായകൊണ്ടുള്ള താല്‍ക്കാലിക മറ ഉണ്ടായിരുന്നു. മുറിയോടു ചേര്‍ന്നുതന്നെ മറയിട്ട ഒരു ശൗച്യാലയം ഉണ്ടാക്കിയിരുന്നു. ഇതിന്‍റെ കിഴക്ക് സൗദ (റ)യുടേയും വടക്ക് പ്രിയപ്പെട്ട മകള്‍ ഫാത്വിമ (റ)യുടേയും തെക്ക് ഹഫ്സ (റ)യുടേയും വീടുകള്‍ ആണ്. ഓരോരോ വീടുകള്‍ക്കും ഇടയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന ഒരു വഴിയുണ്ട്. ചില വേള ആയിശ (റ) തന്‍റെ വീട്ടിലിരുന്നുകൊണ്ടുതന്നെ അടുത്ത വീട്ടിലുള്ള ഹഫ്സ (റ)യുമായി സംസാരിക്കുമായിരുന്നു എന്നതില്‍ നിന്നുതന്നെ വീടുകളുടെ അടുപ്പവും വലിപ്പവും അനുമാനിക്കാന്‍ കഴിയും. സഅ്ദിബ്നു ഉബാദ (റ), സഅ്ദിബിനു മുആദ് (റ), ഉമാറ (റ), അബു അയ്യൂബുല്‍ അന്‍സാരി(റ) എന്നിവരാണ്  തിരുനബി (സ)യുടെ സൗഭാഗ്യവാന്മാരായ അയല്‍വാസികള്‍. 

അടുത്തതായി വീടിനകത്തുള്ള സാധന സാമഗ്രികള്‍ എന്തെല്ലാമാണെന്ന് നോക്കാം. ലോകത്തുള്ള ഏറ്റവും വലിയ സാധുവിന്‍റെ വീട്ടിലുമുള്ള സാധനമായ മാവ് അരിക്കുന്ന അരിപ്പപോലും ഇവിടെയില്ല. കാരണം, അരിക്കാത്ത മാവുകൊണ്ടുള്ള റൊട്ടിയാണ് അവിടുന്ന് ഭക്ഷിച്ചിരുന്നത് (ഇബ്നുമാജ 3335). റൊട്ടി ഉണ്ടാക്കാന്‍ സ്വന്തം തന്തൂരി അടുപ്പും ഇല്ല. പുറത്തുള്ള ഉമ്മുഹിഷാമിന്‍റെ ഒരു തന്തൂരി അടുപ്പിലാണ് റൊട്ടി പാചകം ചെയ്തിരുന്നത് (അബുദാവൂദ് 1100). സഅ്ദുബ്നു സുറാറ (റ) ഹദ്യയായി നല്‍കിയ ഒരു മരക്കട്ടില്‍ ഉണ്ട് (സാദുല്‍ മആദ് 1/132) ഒരു തകരപാത്രം (ബുഖാരി 8638) ഒരു തോല്‍വിരി (അബുദാവൂദ് 4147) വിശ്രമിക്കാനുള്ള ചാക്ക് വിരി (ശമാഇല്‍ 194) നമസ്കാരത്തിനും അതിഥികളെ ഇരുത്തുന്നതിനുമുള്ള ഒരു പായ (ബുഖാരി 5861) ഈന്തപ്പന ഇല നിറച്ച ഒരു തലയിണ. ഒരു കൂജ, രാത്രി ആവശ്യത്തിനുള്ള ഒരു മരപ്പാത്രം, മറ്റ് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു സഞ്ചി എന്നിവയാണ് വീട്ടിലുള്ള സാമഗ്രികള്‍. എണ്ണക്കുപ്പി, കണ്ണാടി, ആനക്കൊമ്പിന്‍റെ ചീപ്പ്, കത്രിക, സുറുമകുപ്പി, അത്തറ് കുപ്പി, സാഇന്‍റേയും, മുദ്ദിന്‍റേയും രണ്ട് പാത്രങ്ങള്‍ എന്നി വയാണ് സഞ്ചിയിലുള്ള സാധനങ്ങള്‍. ഇസ്മുദ് സുറുമയാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് കാഴ്ച വര്‍ദ്ധിക്കുമത്രെ (തിര്‍മിദി 1787). സുഗന്ധത്തില്‍ കസ്തൂരിയും അമ്പറും പ്രിയമായിരുന്നു (നസാഈ 5119).

ഗറാഅ് എന്ന ഒരു വലിയ പാത്രമാണ് തിരു ഭവനത്തിലെ ഒരു സ്മരണീയ സാധനം. അത് നാലുപേര്‍ വഹിച്ചിരുന്നു. അതിലാണ് അതിഥികളെ സല്‍ക്കരിച്ചിരുന്നത്. തൊലി ഗോതമ്പിന്‍റെ ഭക്ഷണമായിരുന്നു സാധാരണ ഉണ്ടായിരുന്നത്. അതും രണ്ട് ദിവസം തുടര്‍ച്ചയായി ഭക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കറിയില്‍ മുക്കിയ റൊട്ടി വളരെ പ്രിയമായിരുന്നു. സ്ത്രീകള്‍ക്കിടയില്‍ ആഇശയ്ക്കുള്ള മഹത്വം പോലെയാണ് ആഹാരങ്ങള്‍ക്കിടയില്‍ അതിന്‍റെ മഹത്വമെന്ന് അരുളിയിരുന്നു. (ബുഖാരി5415) ഈത്തപ്പഴം, നെയ്യ്, മാവ് എന്നിവ ചേര്‍ത്ത ഹീസും ചുരയ്ക്കാ കറിയും സുറുക്കയും മധുരവും ഇഷ്ടമായിരുന്നു (അബുദാവൂദ് 3754, മുസ്ലിം 5352, ബുഖാരി 5431). പാല് തനിച്ചും വെള്ളം ചേര്‍ത്തും കുടിച്ചിരുന്നു(അബുദാവൂദ് 3875). സൈത്തൂന്‍ (ഒലീവ്) ഭക്ഷണത്തിനും ശരീരത്തില്‍ തേയ്ക്കാനും ഗുണകരമാണെന്ന് അരുളിയിരിക്കുന്നു. (തിര്‍മിദി 1852). ഹറാമായതിനാലല്ല; ദുര്‍ഗന്ധമുള്ളതിനാല്‍ ഉള്ളി ഉപയോഗിച്ചിരുന്നില്ല. മാംസം ഭക്ഷിച്ചിരുന്നു. വെണ്ണ ഇഷ്ടമായിരുന്നു. ഈത്തപ്പഴങ്ങളില്‍ 'അജ്വ' പ്രിയമായിരുന്നു. എന്നും രാവിലെ ഏഴ് അജ്വ ഭക്ഷിക്കുന്നവര്‍ക്ക് വിഷവും സിഹ്റും ഏല്‍ക്കുകയില്ലെന്ന് അരുളുകയുണ്ടായി (ഇബ്നുമാജ 3337). ഈത്തപ്പഴത്തോടൊപ്പം കക്കരി കഴിച്ചിരുന്നു (ബുഖാരി 5447) തണുത്തജലം വളരെ പ്രിയമായിരുന്നു. മുന്തിരിയും കാരയ്ക്കയും അതിലിട്ട് പാനം ചെയ്തിരുന്നു (തിര്‍മിദി 1807).  

അത്തര്‍ കുപ്പിയില്‍ നിന്നും സ്വയം അത്തറെടുത്ത് പുരട്ടിയിരുന്നു. ചിലപ്പോള്‍ ആയിശ (റ) പുരട്ടികൊടുത്തിരുന്നു. സുഗന്ധം നിരസിച്ചിരുന്നില്ല. പുരുഷന്മാരുടെ സുഗന്ധം മണം അധികരിച്ചതും, സ്ത്രീകളുടേത് നിറം കൂടിയതുമാണെന്ന് അരുളിയിരുന്നു (ശമാഇല്‍ 117). നൂലുകൊണ്ടുള്ള വസ്ത്രമാണ് ഉപയോഗിച്ചിരുന്നത്. മുണ്ടും പുതപ്പും ആയിരുന്നു അധികം വേഷം. ഖമീസും (നീളകുപ്പായം) മുണ്ടും ധരിച്ചിരുന്നു. ഖമീസിന്‍റെ കൈ കുഴവരെ നീണ്ടിരുന്നു. കറുത്ത തലപ്പാവ് സാധാരണ ധരിച്ചിരുന്നു. തലപ്പാവിനടിയില്‍ തൊപ്പി ഉണ്ടായിരുന്നു. ചിലപ്പോള്‍ തൊപ്പി മാത്രം ധരിച്ചിരുന്നു (തിര്‍മിദി 1736, സാദുല്‍ മആദ് 1/135) ശുഭ്ര വസ്ത്രം ഇഷ്ടമായിരുന്നു. വസ്ത്രവും ചെരുപ്പും ധരിക്കുമ്പോള്‍ വലത് ഭാഗം മുന്തിച്ചിരുന്നു (അബുദാവൂദ് 4027, ബുഖാരി 5854). അഴുക്ക് വസ്ത്രം അനിഷ്ടമായിരുന്നു. വസ്ത്രത്തില്‍ കഷ്ണം സ്വയം വച്ചുപിടിപ്പിച്ചിരുന്നു. വീട്ട് ജോലികളില്‍ സഹായിച്ചിരുന്നു.

ഇതാണ് ലോകത്ത് സുവര്‍ണ്ണ മലകള്‍ വേണമോ എന്ന് ചോദിക്കപ്പെട്ട വിശുദ്ധ വ്യക്തിത്വത്തിന്‍റെ തിരുഭവനത്തിന്‍റെ കാഴ്ചകള്‍.

مولاي صل وسلم دائمًا أبدا 

على حبيبك خير الخلق كلهم

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Monday, April 26, 2021

നുബുവ്വത്തിന്‍റെ പൂര്‍ണ്ണചന്ദ്രന്‍; ഒരു നഖചിത്രം.!


 

നുബുവ്വത്തിന്‍റെ പൂര്‍ണ്ണചന്ദ്രന്‍; ഒരു ചെറുചിത്രം.!

ജാബിറുബ്നു സമുറ (റ) വിവരിക്കുന്നു. ചന്ദ്രികരാവ് എന്‍റെ മുന്നില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍. ആകാശത്തുള്ള ചന്ദ്രനെയും ഭൂമിയിലുള്ള ചന്ദ്രനെ (റസൂലുല്ലാഹി (സ) യും ഞാന്‍ മാറിമാറി നോക്കി. ചുവന്ന വരകളുള്ള വസ്ത്രം ധരിച്ച ഭൂമിയിലെ ചന്ദ്രന്‍ ആകാശത്തുള്ള ചന്ദ്രനെക്കാള്‍ അതിസുന്ദരനാണെന്ന് തീരുമാനമെടുക്കാന്‍ എനിക്ക് കൂടുതല്‍ സമയമെടുക്കേണ്ടിവന്നില്ല. (തിര്‍മിദി 2811) 

ജാബിര്‍ (റ) തന്നെ പ്രസ്താവിക്കുന്നു. 

'പതിവ് പോലെ ഞാനൊരിക്കല്‍ ളുഹര്‍ നമസ്ക്കാരം ജമാഅത്തായി ഹബീബിന്‍റെ പിന്നില്‍ നിന്നു നമസ്ക്കരിച്ചു. ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങിനിന്നു. ഞാനും കൂട്ടത്തില്‍ കൂടി. വഴിയരികിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കവിളുകളില്‍ അവിടുന്ന് കരുണയോടെ തടകിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് കുട്ടിയായിരുന്ന എന്നെയും തങ്ങള്‍ തടകി. സുഗന്ധ പാത്രത്തില്‍ നിന്നും ഉയര്‍ത്തിയ കരം പോലെ തിരുകരത്തിന്‍റെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു.' (മുസ്ലിം 6052)

അബുജുഹൈഫ (റ) വിവരിക്കുന്നു: "റസൂലുല്ലാഹി (സ)യുടെ തിരുകരം പിടിച്ച് വിശ്വാസികള്‍ ഐശ്വര്യത്തിനായി അവരുടെ മുഖങ്ങളില്‍ തടവുകയായിരുന്നു. ഞാനും അങ്ങനെ ചെയ്തു. തദവസരം ആലിപ്പഴത്തേക്കാള്‍ തണുപ്പും കസ്തൂരിയേക്കാള്‍ സുഗന്ധവും എനിക്കനുഭവപ്പെട്ടു" (ബുഖാരി 3553).

ഇതാണ് നുബുവ്വത്തിന്‍റെ പൂര്‍ണ്ണ ചന്ദ്രന്‍. സൂര്യന്‍ ഉദിക്കുന്നതായി തങ്ങളെ കണ്ടാല്‍ അനുഭവപ്പെട്ടിരുന്നു. ദൂരെനിന്നും നോക്കിയാല്‍ അത്യന്തം സുന്ദരം. അടുത്തുനിന്നു കണ്ടാല്‍ അത്യാകര്‍ഷകം (ദലാഇല്‍ 1/279) സൗന്ദര്യ-സൗരഭ്യങ്ങളുടെ ഒരു ഗാംഭീര്യരൂപം. അല്ലാഹുവിന്‍റെ ഉന്നതശേഷിയുടെ ഉത്തമ ഉദാഹരണം. മനുഷ്യന്‍തന്നെ; പക്ഷെ, മലക്കുകളേക്കാള്‍ പ്രകാശ പൂരിതവും പരിശുദ്ധവും ആയ വദനം. സൂര്യനേക്കാള്‍ തിളക്കം നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രന്‍. വിശാലമായ നെറ്റിത്തടം രാത്രിയിലെ ഇരുളിലും തിളങ്ങുന്നു. തലയ്ക്കുമീതെ കറുത്ത തലപ്പാവ്. കഴുത്തിലേക്കിറങ്ങിയ കറുത്തതലമുടി. സുറുമയിട്ട നയനങ്ങള്‍. മൃദുവായ കവിള്‍തടം. വലിയ ഇമകള്‍. പുഞ്ചിരിതൂകുന്ന ചുണ്ടുകള്‍ സൗന്ദര്യത്തിന്‍റെ മാറ്റ് കൂട്ടുന്നു. ചുരുക്കത്തില്‍ പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവന്‍ ഈ വിശുദ്ധ വദനത്തില്‍ സംഗമിച്ചിരിക്കുന്നു. 

മദ്ധ്യമായ ഉയരം വളരെ കൂടുതലുമില്ല കുറവുമില്ല. എങ്കിലും അല്‍പം നീളം ഉണ്ടായിരുന്നു. ചുവപ്പ് കലര്‍ന്ന വെളുപ്പാണ് നിറം. ചുണ്ണാമ്പ്പോലെ വെളുപ്പോ ഗോതമ്പുപോലെ തവിട്ടോ അല്ല. എന്നാല്‍, യാത്രയുടെ ആധിക്യവും വെയിലിന്‍റെ ചൂടും കാരണമായി ഗോതമ്പ് നിറമായി തോന്നുമായിരുന്നു. വീര്‍ത്തതോ മെലിഞ്ഞതോ അല്ലാത്ത ഒത്ത ശരീരം. നീണ്ട മുടിയില്‍ ചെറിയ ചുരുള്‍ ഉണ്ടായിരുന്നു. അതില്‍ എണ്ണയിട്ട് നന്നായി ചീകിയിരുന്നു. തലപ്പാവിനടിയില്‍ തൊപ്പി ധരിച്ചിരുന്നു. (അബുദാവൂദ് 4078).

വിശാലമായ തോളുകള്‍, മദ്ധ്യമവും ഉയര്‍ന്നതും സുന്ദരവുമായ കഴുത്ത്. വെയിലിലും കാറ്റിലും കഴുത്തിന്‍റെ ഭാഗം സ്വര്‍ണ്ണം പൂശപ്പെട്ട വെള്ളിപോലെ തിളങ്ങിയിരുന്നു. മൃദുലമായ കവിള്‍തടങ്ങളില്‍ സന്തോഷ സന്ദര്‍ഭങ്ങളില്‍ ചെറിയ വരകള്‍ പ്രകാശിച്ചിരുന്നു. കോപിക്കുമ്പോള്‍ നയനങ്ങള്‍ ചുവക്കുകയും നിറ വ്യത്യാസം സംഭവിക്കുകയും ചെയ്തിരുന്നു. ധാടി ഇടതൂര്‍ന്നിരുന്നു. മീശകള്‍ പിതാമഹന്‍ ഇബ്റാഹിം (അ)നെപ്പോലെ വളരെ ചെറുതാക്കിയിരുന്നു. (ബുഖാരി 3545). ഇരുപതോളം രോമങ്ങള്‍ നരച്ചിരുന്നു. അനുഗ്രഹീത പല്ലുകള്‍ അത്യന്തം സുന്ദരവും ചെറുതും പ്രകാശിതവും ആയിരുന്നു. പുഞ്ചിരി തൂകുമ്പോള്‍ ആലിപ്പഴങ്ങള്‍ പോലെ തിളങ്ങിയിരുന്നു. (ദലാഇല്‍ 1/303). രണ്ട് മുന്‍പല്ലുകള്‍ക്കിടയില്‍ അല്‍പം അകല്‍ച്ച ഉണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ അതിനിടയില്‍ നിന്നും ചെറിയ തിളക്കം പുറപ്പെട്ടിരുന്നു.

വിശാലവും ഒത്തതുമായ നെഞ്ച്. അല്‍പം ഉയര്‍ന്നതായി തോന്നിക്കുന്ന മൂക്ക്. വലുതും സുന്ദരവുമായ വായ. ചെറുതും തിങ്ങിയതും പരസ്പരം ചേരാത്തതുമായ പുരികങ്ങള്‍.  അതിനിടയിലെ ഞരമ്പ് കോപസമയത്ത് വീര്‍ത്തിരുന്നു. വിശാലവും നീണ്ടതുമായ കൈക്കുഴ. അതില്‍ സുന്ദരമായ ചെറിയ രോമങ്ങള്‍. മൃദുലമായ തൊലി. നീണ്ട ഹൃദ്യമായ ചെവി. വിശാലവും ഉറച്ചതുമായ തോളുകള്‍. വിശാലവും മാംസളവും പട്ടിനെക്കാള്‍ മയവുമായ കൈപ്പത്തികള്‍. ഉപ്പൂറ്റിയില്‍ മാംസം കുറഞ്ഞ കാരണത്താല്‍ അസാധാരണമായ സൗന്ദര്യം. വിശുദ്ധ വയറ്റിലും, നെഞ്ചിലും രോമമില്ല, എന്നാല്‍ നെഞ്ച് മുതല്‍ വയറ് വരെ രോമത്തിന്‍റെ ചെറിയ ഒരു വരയുണ്ട്. ഇപ്രകാരം തോളിലും നെഞ്ചിനുമുകളിലും അല്‍പം രോമം ഉണ്ട്. ഇരു തോളുകള്‍ക്കിടയില്‍ മുട്ടപോലെ ചുവന്ന ഒരു ഇറച്ചി കഷ്ണം ഉണ്ട്. നുബുവ്വത്തിന്‍റെ സീല്‍ എന്നപേരില്‍ അത് അറിയപ്പെടുന്നു. അതില്‍ ഏതാനും രോമങ്ങള്‍ ഉണ്ട്. 

വലതുകൈയ്യിലെ വിരലില്‍ വെള്ളിയുടെ ഒരു മോതിരം ഉണ്ട്. 'മുഹമ്മദുര്‍ റസുലുല്ലാഹ്' എന്ന് മൂന്ന് വരിയിലായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിസര്‍ജ്ജന സമയം അത് അഴിച്ച് വയ്ക്കും. തൃപ്പാദത്തില്‍ രണ്ട് വള്ളികളുള്ള തോലിന്‍റെ ഒരു ചെരുപ്പുണ്ട്. മുണ്ട് നന്നായി കയറ്റി ഉടുത്തിരുന്നു. വിയര്‍പ്പ് കസ്തൂരിയേക്കാള്‍ സുഗന്ധപൂര്‍ണ്ണം. ഒരു വഴിയിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ ദീര്‍ഘ നേരം സുഗന്ധം അനുഭവപ്പെട്ടിരുന്നു. 

പിതാമഹന്മാരില്‍ ഇബ്റാഹിം നബി (അ)നോടും സന്താനങ്ങളില്‍ ഹസനിബ്നു അലി (റ)വിനോടും ഏറ്റവും കൂടുതല്‍ സാദൃശ്യം. ഹസ്സാനിബിനു സാബിത്ത് പാടിയത് സത്യം തന്നെ; "തങ്ങളെപ്പോലെ സുന്ദരനെ ഇന്നുവരെ കണ്ണുകള്‍ കണ്ടിട്ടില്ല, തങ്ങളെപ്പോലെ സുമോഹനനെ ഒരു മാതാവും പ്രസവിച്ചിട്ടുമില്ല. എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനായി തങ്ങളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ വിചാരിച്ചതുപോലെ തങ്ങളെ സൃഷ്ടിച്ചതുപോലുണ്ട്"

مولاي صل وسلم دائمًا أبدا 

على حبيبك خير الخلق كلهم

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ആള്‍ ഇന്ത്യാ ഫിഖ്ഹ് സെമിനാര്‍

ആള്‍ ഇന്ത്യാ ഫിഖ്ഹ് സെമിനാര്‍  2023 ജനുവരി 14, 15, 16 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ഓച്ചിറ ദാറുല്‍ ഉലൂമില്‍.  പങ്കെടുക്കുക. പ്രയോജനപ്പ...