Sunday, May 31, 2020

മസ്ജിദുകളുടെ പ്രാധാന്യം.! -മുഫ്തി സഫീറുദ്ദീന്‍ മിഫ്താഹി (സ്വദര്‍ മുഫ്തി, ദാറുല്‍ ഉലൂം ദേവ്ബന്ദ്/മുന്‍ ചെയര്‍മാന്‍, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി)


മസ്ജിദുകളുടെ പ്രാധാന്യം.! 
-മുഫ്തി സഫീറുദ്ദീന്‍ മിഫ്താഹി 
(സ്വദര്‍ മുഫ്തി, ദാറുല്‍ ഉലൂം ദേവ്ബന്ദ്/മുന്‍ ചെയര്‍മാന്‍, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി) 
https://swahabainfo.blogspot.com/2020/05/blog-post_31.html?spref=bl 
മാനവകുലത്തെ അധിവസിപ്പിച്ചുകൊണ്ട് ഭൂലോകത്തെ അലങ്കരിക്കാന്‍ പടച്ചവന്‍ ഉദ്ദേശിച്ചപ്പോള്‍ അമാനത്ത് (ഉത്തമ ഉത്തരവാദിത്വങ്ങള്‍) ഏല്‍പ്പിച്ചുകൊണ്ട് മനുഷ്യ വംശത്തെ ഖലീഫ (പ്രതിനിഥി) യായി ഈ ലോകത്തേക്ക് അയച്ചു. തദവസരം പടച്ചവന്‍റെ ഏകത്വവും പരിശുദ്ധിയും മഹത്വവും പ്രകീര്‍ത്തിക്കപ്പെടുന്നതിന് ഒരു ഭവനം ഈ ലോകത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ടു. അതാണ് അല്‍ മസ്ജിദുല്‍ ഹറാം. അല്ലാഹു പറയുന്നു: മാനവകുലത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ ഭവനം മക്കയിലെ ഭവനമാകുന്നു. അത് മുഴുവന്‍ മാലോകര്‍ക്കും ഐശ്വര്യവും സന്മാര്‍ഗ്ഗവുമാണ്. ഇതിന് ശേഷം ഫലസ്തീനില്‍ മസ്ജിദുല്‍ അഖ്സ സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് വേറെയും മസ്ജിദുകള്‍ നിര്‍മ്മിക്കപ്പെടുകയുണ്ടായി. 
ആദിപിതാവ് ആദം (അ) ലൂടെ പ്രവാചകത്വ പരമ്പരയ്ക്ക് തുടക്കം കുറിക്കപ്പെട്ടു. മാനവ നായകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടു. റസൂലുല്ലാഹി (സ്വ) യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടം വലിയ പ്രയാസ-പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ ഒരു മസ്ജിദിന്‍റെ നിര്‍മ്മാണം ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാലും റസൂലുല്ലാഹി (സ്വ) മസ്ജിദുല്‍ ഹറാമിനെ കഴിയുന്നത് പോലെ പ്രയോജനപ്പെടുത്തുകയും വീടുകള്‍ കേന്ദ്രീകരിച്ച് മസ്ജിദിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അവസാനം എതിര്‍പ്പ് അതി ശക്തമായപ്പോള്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം മദീനാ മുനവ്വറയിലേക്ക് പലായനം ചെയ്തു. മദീനയില്‍ ഖുബാ എന്ന പ്രദേശത്താണ് ആദ്യം ഇറങ്ങിയത്. ഇവിടെ ഏതാനും ദിവസം റസൂലുല്ലാഹി (സ്വ) താമസിച്ചു. തദവസരം ഇവിടെ ഒരു മസ്ജിദ് സ്ഥാപിക്കപ്പെട്ടു. ഈ മസ്ജിദിന് പരിശുദ്ധ ഖുര്‍ആന്‍ ഭയഭക്തിയുടെ മേല്‍ സ്ഥാപിക്കപ്പെട്ടത് എന്ന് പരിചയപ്പെടുത്തിയിരിക്കുന്നു. (തൗബ 108). റസൂലുല്ലാഹി (സ്വ) ക്ക് ഈ മസ്ജിദിനോട് വലിയ സ്നേഹമായിരുന്നു. എല്ലാ ശനിയാഴ്ചയും ഇവിടെ വന്ന് രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. (ബുഖാരി). സ്വഹാബികളും ഇത് പോലെ ശനിയാഴ്ച ഖുബാ മസ്ജിദില്‍ വന്നിരുന്നു. 
ഏതാനും ദിവസത്തിന് ശേഷം ഖുബായില്‍ നിന്നും പുറപ്പെട്ട് മദീനത്തുന്നബിയ്യിലെത്തി. ഇവിടെ വന്നശേഷം ആദ്യത്തെ ചിന്ത ഒരു മസ്ജിദ് നിര്‍മ്മാണമായിരുന്നു. നബവീ ഒട്ടകം ഇരുന്ന സ്ഥലം ആരുടെതാണെന്ന് ചോദിച്ചപ്പോള്‍ സഹ്ല്‍-സുഹൈല്‍ എന്നീ രണ്ട് അനാഥകളുടെതാണെന്ന് വിവരം ലഭിച്ചു. റസൂലുല്ലാഹി (സ്വ) യുടെ ആഗ്രഹമറിഞ്ഞ് അവര്‍ അത് സൗജന്യമായി നല്‍കാന്‍ സന്നദ്ധമായെങ്കിലും റസൂലുല്ലാഹി (സ്വ) വില കൊടുക്കുക തന്നെ ചെയ്തു. തുടര്‍ന്ന് അവിടെ മസ്ജിദ് നിര്‍മ്മാണം ആരംഭിച്ചു. ശിലാസ്ഥാപനം ലോകാനുഗ്രഹി തന്നെ നടത്തി. ശേഷം എല്ലാവരും ചേര്‍ന്ന് ദിക്ര്‍-ദുആകള്‍ നടത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അല്ലാഹുവിന്‍റെ ഉത്തമ ദാസന്മാര്‍ പണിത് പൂര്‍ത്തീകരിച്ച ഈ മസ്ജിദുന്നബവി സര്‍വ്വ വിധ പ്രകടന പൊങ്ങച്ചങ്ങളില്‍ നിന്നും പരിശുദ്ധമായിരുന്നു. ചിത്രപ്പണികള്‍, ഉല്‍കൃഷ്ട കല്ലുകള്‍, മഹത്തായ വിരിപ്പുകള്‍, തിളങ്ങുന്ന വിളക്കുകള്‍ ഇതൊന്നുമില്ലായിരുന്നു. സാധാരണ കല്ലിന്‍റെ ഭിത്തികള്‍, ഈന്തപ്പനയുടെ തൂണുകള്‍, ഇലകള്‍ കൊണ്ടുള്ള മേല്‍ക്കൂര. എന്നാല്‍ ഇത് മദീനയിലെ മാത്രമല്ല, ലോക ഇസ്ലാമിക സമൂഹത്തിന്‍റെ കേന്ദ്രവും ചാലക ശക്തിയും കാവല്‍കോട്ടയുമായി മാറി. ഇവിടേക്ക് മുഴുവന്‍ ജനങ്ങളും സ്വാഗതം ചെയ്യപ്പെട്ടു. തദ്ഫലമായി മുസ്ലിംകളെ കൂടാതെ വിവിധ നാട്ടുകാരും മത വിഭാഗങ്ങളും വാഹക സംഘങ്ങളും വന്നുകൊണ്ടിരുന്നു. എല്ലാവരെയും ആത്മാര്‍ത്ഥമായി സ്വീകരിക്കപ്പെടുകയും സ്നേഹത്തോടെ സേവിക്കപ്പെടുകയും ചെയ്തു. നന്മകളിലേക്ക് പ്രേരിപ്പിക്കപ്പെടുകയും വിധി-വിലക്കുകള്‍ മൊത്തത്തിലും വിശദമായും പഠിപ്പിക്കപ്പെടുകയുമുണ്ടായി. ഇവിടെ നിന്നും വിവിധ നാടുകളിലേക്ക് വ്യത്യസ്ത സംഘങ്ങള്‍ പുറപ്പെടുകയും ചെയ്തിരുന്നു. ഈ മസ്ജിദും പരിസരവും ഒരേ സമയം പലതരം പ്രവര്‍ത്തനങ്ങളുടെ വേദിയായിരുന്നു. ദാറു ശ്ശരീഅ (പാര്‍ലമെന്‍റ്), ദാറുല്‍ ഉലൂം (യൂണിവേഴ്സിറ്റി), ദാറുല്‍ അസാകിര്‍ (സൈനിക താവളം), ദാറുല്‍ ഹബ്സ് (ജയില്‍) തുടങ്ങി വ്യത്യസ്ത കേന്ദ്രങ്ങള്‍ ഇവിടെ സജീവമായിരുന്നു. ഇതിന്‍റെ ഏറ്റവും മുന്‍പില്‍ ഇടത് ഭാഗത്തായി സ്വര്‍ഗ്ഗീയ പൂങ്കാവനം എന്ന അനുഗ്രഹീത സ്ഥലം സ്ഥിതി ചെയ്യുന്നു. ഈ മസ്ജിദ് മുഴുവനും മഹത്വങ്ങള്‍ നിറഞ്ഞതാണ്. 
ഈ മസ്ജിദില്‍ നിന്നും പ്രബോധനത്തിന്‍റെയും സംസ്കരണത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രവാഹം ശക്തമായി. ആദ്യം മദീനാ മുനവ്വറയുടെ വിവിധ സ്ഥലങ്ങളില്‍ മസ്ജിദുകള്‍ സ്ഥാപിക്കപ്പെട്ടു. ശേഷം ഈ പ്രവാഹം മക്കാ മുകര്‍റമയിലേക്ക് ചാലിട്ടൊഴുകി. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ച് സ്നേഹാദരങ്ങളോടെ തഴുകി ഒഴുകുകയും മാലിന്യങ്ങളെ ദൂരീകരിക്കുകയും ലോകാവസാനം വരെയുള്ള സന്മാര്‍ഗ്ഗ-ഐശ്വര്യങ്ങളുടെ കേന്ദ്രമായി വീണ്ടും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അവിടെ നിന്നും ലോകം മുഴുവന്‍ ഇതിന്‍റെ പ്രവാഹം അനുസ്യൂതം തുടര്‍ന്നു. സുമനസ്സുകള്‍ സ്ഥലവും സമ്പത്തും ആളും അര്‍ത്ഥവും നല്‍കി, വിവിധ സ്ഥലങ്ങളില്‍ മസ്ജിദുകള്‍ സ്ഥാപിക്കപ്പെട്ടു. 
എല്ലാവരും നന്മകള്‍ക്കായി പരസ്പരം പ്രേരിപ്പിക്കുകയും ഒത്തുകൂടുകയും സംയുക്തമായി നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് മസ്ജിദുകളുടെ ഏറ്റവും വലിയ പ്രത്യേകത. 
നമസ്കാരം ഒറ്റയ്ക്കും നിര്‍വ്വഹിക്കാന്‍ സാധിക്കും. സുന്നത്ത് നമസ്കാരങ്ങളില്‍ ഭൂരിഭാഗവും ഒറ്റയ്ക്കുള്ള നമസ്കാരങ്ങളാണ്. പക്ഷെ, ഫര്‍ള് നമസ്കാരങ്ങള്‍ ജമാഅത്തായി (സംഘടിതമായി) നമസ്കരിക്കാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. വളരെ ലളിതമായ നിലയിലാണ് സംഘടിത ജീവിതം മസ്ജിദുകളിലൂടെ സാധ്യമാകുന്നത്. പക്ഷെ, മുസ്ലിംകള്‍ പോലും ഇതിന്‍റെ പ്രാധാന്യം വേണ്ടത് പോലെ ഗ്രഹിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടില്ലായെന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്. യഥാര്‍ത്ഥത്തില്‍ മസ്ജിദുകളുടെ മഹത്വം യഥാവിധി ഉള്‍ക്കൊള്ളുകയാണെങ്കില്‍ നമ്മുടെ മതപരവും ഭൗതികവുമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതാണ്. മസ്ജിദുകള്‍ കാരണം നമ്മുടെ ദീനീ അവസ്ഥകളും ഭൗതിക കാര്യങ്ങളും ഒരു പോലെ നന്നാകുന്നതാണെന്ന് മാത്രമല്ല, വളരെ സുന്ദരമായ ഐക്യവും സമുന്നതമായ പുരോഗതിയും രാഷ്ട്രീയ ശക്തിയും ഉണ്ടായിത്തീരുന്നതാണ്. വ്യക്തി ജീവിതം സൂക്ഷ്മതയുള്ളതും നന്മ നിറഞ്ഞതും ആകുന്നതോടൊപ്പം സംഘബലം, സഹാനുഭൂതി, പരിസര ശുദ്ധി, സമയനിഷ്ഠ മുതലായ സാമൂഹ്യ ഗുണങ്ങളും ഉണ്ടാകുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമാണ്. ഇത് വെറും വാചകങ്ങളല്ല, കഴിഞ്ഞ കാലങ്ങളില്‍ ലോകത്തിന് മുന്നില്‍ സുതരാം വ്യക്തമായ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്നും മസ്ജിദിനെ യഥാവിധി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ടാക്കിയെടുക്കാനും അനുഭവിച്ചറിയാനും സാധിക്കുന്നതാണ്. 
യഥാര്‍ത്ഥത്തില്‍ സംഘടിത നമസ്കാരമെന്ന സമുന്നതമായ ഒരു കാര്യത്തെ മുന്നില്‍ നിര്‍ത്തി മസ്ജിദിന്‍റെ കേന്ദ്രീയതയില്‍ മസ്ജിദിലൂടെയുള്ള ഗുണഫലങ്ങളും ലോകത്തെ ഇസ്ലാം പഠിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് കൊണ്ടുള്ള ഉദ്ദേശം നമസ്കാരവും എല്ലാ നന്മകളും പരസ്പരം പ്രേരിപ്പിച്ചും സംഘടിതമായും നല്ല നിലയില്‍ നിര്‍വ്വഹിക്കണമെന്നും അതിന്‍റെ കേന്ദ്രമായി മസ്ജിദിനെ സ്വീകരിക്കണമെന്നുമാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്. പക്ഷെ, ഒരു കൂട്ടം ആളുകള്‍ മസ്ജിദുകളിലെ സംഘടിതമായ നമസ്കാരത്തിന് പോലും മഹത്വം കല്‍പ്പിക്കുന്നില്ല. മറ്റൊരു കൂട്ടമാകട്ടെ, നമസ്കാരം കൊണ്ട് മാത്രം മസ്ജിദുകളെ ചുരുക്കി മാറ്റുന്നു. യഥാര്‍ത്ഥത്തില്‍ മസ്ജിദ് നമസ്കാരത്തിന്‍റെയും സര്‍വ്വ നന്മകളുടെയും കേന്ദ്രവും ചാലക ശക്തിയുമാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ താഴെ കൊടുക്കുന്ന വചനങ്ങള്‍ ജമാഅത്ത് നമസ്കാരത്തിന്‍റെ മഹത്വവും മസ്ജിദിന്‍റെ കേന്ദ്രീയതയും ഒരുപോലെ വ്യക്തമാക്കി തരുന്നു. 
പറയുക: എന്‍റെ രക്ഷിതാവ് നീതി കൊണ്ട് എന്നോട് കല്പിച്ചിരിക്കുന്നു. എല്ലാ നമസ്കാര സമയത്തും നിങ്ങളുടെ മുഖത്തെ (ഖിബ്ലയുടെ) നേരെയാക്കണമെന്നും ആരാധനകള്‍ അവന് വേണ്ടി മാത്രം പരിശുദ്ധമാക്കുന്ന നിലയില്‍ അവനെ വിളിക്കണമെന്നും കല്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങളെ ആദ്യം സൃഷ്ടിച്ച അവസ്ഥയിലേക്ക് നിങ്ങള്‍ മടങ്ങുന്നതാണ്. (അഅ്റാഫ് 29) കുറേ ഭവനങ്ങള്‍ ഉയര്‍ത്തി ആദരിക്കപ്പെടാനും അതില്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു കല്പിച്ചിരിക്കുന്നു. അതില്‍ പ്രഭാതത്തിലും പ്രദോഷത്തിലും കുറേ ആളുകള്‍ അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു.അവര്‍ ആണത്തമുള്ളവരാണ്. കച്ചവടവും ക്രയവിക്രയങ്ങളും അല്ലാഹുവിന്‍റെ സ്മരണ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക എന്നിവയില്‍ നിന്നും അവരെ വിസ്മൃതിയിലാക്കുന്നില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ദിനത്തെ അവര്‍ ഭയപ്പെടുന്നു. (നൂര്‍ 36-37). 
പുണ്യ ഹദീസുകളിലും ഇക്കാര്യം ധാരാളമായി ഉണര്‍ത്തപ്പെട്ടിരിക്കുന്നു. റസൂലുല്ലാഹി (സ്വ) യുടെ പ്രധാനപ്പെട്ട ചര്യയാണ് മസ്ജിദുകളിലെ ജമാഅത്ത് നമസ്കാരമെന്ന് ഇബ്നു മസ്ഊദ് (റ) പ്രസ്താവിച്ചിരിക്കുന്നു. (മുസ്ലിം). റസൂലുല്ലാഹി (സ്വ) അരുളി: നല്ല നിലയില്‍ വുളൂഅ് ചെയ്ത് മസ്ജിദില്‍ പോയി നമസ്കരിക്കുന്നതിന് 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി). റസൂലുല്ലാഹി (സ്വ) യാത്രയുടെയോ രോഗത്തിന്‍റെയോ തടസ്സമില്ലാത്ത സമയങ്ങളിലെല്ലാം മസ്ജിദുകളില്‍ തന്നെ ജമാഅത്തായി നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. (സാദുല്‍ മആദ്). 
------------------------------------------------------------------------------------------------------------------------ 
മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും. 
- മുഫ്തി മുഹമ്മദ് അഷ്റഫ് ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_54.html?spref=tw 
മസ്ജിദുകള്‍ നമസ്കാര-സകാത്തുകളുടെ കേന്ദ്രം. 
-മൗലാനാ സജ്ജാദ് നുഅ്മാനി. 

https://swahabainfo.blogspot.com/2020/05/blog-post_94.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

📣 ഇന്നാലില്ലാഹ്... ഈരാറ്റുപേട്ട മാതാക്കല്‍ അബ്ദുര്‍റസ്സാഖ് ഹാജി


📣 ഇന്നാലില്ലാഹ്...
🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
🎯 ദീനിനെയും ഇല്‍മിനെയും സ്നേഹിക്കുകയും ദീനിന്‍റെ പരിശ്രമത്തിലായി ജീവിതം കഴിച്ചുകൂട്ടുകയും ചെയ്ത ഈരാറ്റുപേട്ട മാതാക്കല്‍ അബ്ദുര്‍റസ്സാഖ് ഹാജി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.
(2020 മെയ് 30 ശനി)
ഖബ്റടക്കം നാളെ [മെയ്/31/ഞായര്‍] രാവിലെ 09 മണിക്ക് ഈരാറ്റുപേട്ട നൈനാര്‍ ജുമുആ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍. 
🔹 പടച്ചവന്‍ നല്‍കിയ നാല് പെണ്‍മക്കളെയും പരിശുദ്ധ ഖുര്‍ആന്‍ മനനം ചെയ്യിപ്പിക്കുകയും അവര്‍ക്ക് ദീന്‍ നോക്കി വിവാഹം ചെയ്ത് അയയ്ക്കുകയും ചെയ്തു. കാഞ്ഞാര്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഹാദി, ഏറ്റുമാനൂര്‍ മുജീബ് സാഹിബ്, എറണാകുളം നിഷാദ് സാഹിബ്, ഷാജി സാഹിബ് ചങ്ങരംകുളം എന്നിവരുടെ ഭാര്യാപിതാവാണ്. നിയാസ് മൗലവി നജ്മിയുടെ സഹോദരീ ഭര്‍ത്താവുമാണ്. 
🔹 സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
https://swahabainfo.blogspot.com/2020/05/blog-post_30.html?spref=bl
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

മുഹദ്ദിസുല്‍ അസ്ര്‍ മര്‍ഹൂം മൗലാനാ മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി


ഹുസൂര്‍ കെ ചെഹ്റേ സേ ജിസ് കോ നഫ്റത് ഹെ, ഉസേ മുജേ ക്യാ തഅല്ലുഖ് ഹേ.! 
മുഹദ്ദിസുല്‍ അസ്ര്‍ മര്‍ഹൂം മൗലാനാ മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി. 
അനുസ്മരണം: 
മുഷ്താഖ് മൗലവി അല്‍ കൗസരി കാഞ്ഞാര്‍. 
https://swahabainfo.blogspot.com/2020/05/blog-post_83.html?spref=bl 
വീരേതിഹാസങ്ങളുടെയും, വിജ്ഞാന പാരമ്പര്യത്തിന്‍റെയും, ചരിത്രമുറങ്ങുന്ന ഉത്തരേന്ത്യയിലെ ദേവ്ബന്ദില്‍ പതിവുപോലെ ഒരു സായാഹ്നം. 
കാറ്റിന് പോലും അറിവിന്‍റെ സുഗന്ധമുളള നാട്.! ദലമര്‍മ്മരങ്ങള്‍ പോലും പോരാട്ടത്തിന്‍റെ ഖിസ്സ ചൊല്ലുന്ന പ്രതീതി.! 
സൂര്യരശ്മികള്‍ ചക്രവാളസീമയെ വര്‍ണ്ണാഭിഷേകം ചെയ്യാനുളള ഒരുക്കത്തിലാണ്. രാവിന്‍റെ ഛായ നീലവാനിലേക്ക് മെല്ലെ പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. കമ്പോളത്തിന്‍െറ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ശാന്തസുന്ദരമായ ഒരു കോണില്‍ വൈജ്ഞാനിക ലോകത്തെ അതികായനും പ്രിയ ഗുരുനാഥനുമായ മുഫ്തി സഈദ് അഹ്മദ് പാലന്‍പൂരിയുടെ ഭവനത്തില്‍ അദ്ദേഹത്തിന്‍റെ സവിധത്തിലാണ് ഞാനുള്‍പ്പെടെയുളള ഒരു സംഘം ശിഷ്യക്കൂട്ടം.! 
ദാറുല്‍ ഉലൂം പഠനകാലത്ത് സായാഹ്നം ചിലവഴിക്കാന്‍ ഏറ്റവും ഉത്തമ സ്ഥലമായി കണ്ടിരുന്നത് അവിടമായിരുന്നു. വിദ്യാര്‍ത്ഥികള്‍ സേവനനിരതരായി സാകൂതം നിശ്ചലമായിരിക്കും. ചിലപ്പോള്‍ ഉസ്താദ് വാചാലമാകും. പവിഴമുത്തുകള്‍ പോലെ അറിവിന്‍ ശകലങ്ങള്‍ പൊട്ടിവീഴുന്ന കാഴ്ച വലിയൊരനുഭൂതിയാണ് പകര്‍ന്നു നല്‍കിയിരുന്നത്. മറ്റ് ചിലപ്പോള്‍ തളം കെട്ടി നില്‍ക്കുന്ന നിശ്ശബ്ദതയും. അപൂര്‍വ്വമായി ആ സമയം ചില നേരനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. ഹൃദയപാളിയില്‍ നിന്നും ഒരിക്കലും ഉണങ്ങാത്ത മഷിയായി അത് നമുക്ക് മുന്നില്‍ വലിയൊരു സന്ദേശം രചിച്ച് കാലാതിവര്‍ത്തിയായി നിലനില്‍ക്കും. ഇസ്ലാമിക ചിഹ്നങ്ങളുടെ അജയ്യത ഒരിക്കല്‍ക്കൂടി നമുക്കതിലൂടെ അനാവൃതമാകും. 
ഞങ്ങള്‍ക്കിടയിലേക്ക് ആകസ്മികമായാണ് രണ്ട്  അപരിചിതര്‍ കടന്ന് വന്നത്. ദൂരെ ആന്ധ്രാപ്രദേശില്‍ നിന്നാണ് വരവ്. യാത്രയുടെ മിന്നലാട്ടങ്ങള്‍ മുഖത്തുണ്ടെങ്കിലും ശൈഖിന്‍റെ കരംഗ്രഹിച്ച് ദുആ വസിയ്യത്ത് ചെയ്യാനാശിച്ച് വന്നതിനാല്‍ ക്ഷീണം അടയാളത്തിനു പോലുമില്ല. ഒന്നാമന്‍ മുസാഫഹ ചെയ്തു. വേഷം പൈജാമയും ജുബ്ബയും സുന്നത്തായ താടിയും. മൗലാനാ യഥോചിതം മറുപടി നല്‍കി. രണ്ടാമന്‍ പാന്‍റും ഷര്‍ട്ടും. മൗലാനാ കരം ഗ്രഹിക്കുന്നതിന് മുമ്പ് ആ മുഖമൊന്ന് വീക്ഷിച്ചു. താടിരോമങ്ങളില്ലാത്ത പരിഷ്കാരമുഖം. ഉടനെ  കരം പിന്‍ വലിച്ച് തന്‍റെ നീരസം പ്രകടപ്പിച്ചപ്പോള്‍ ഏവരും ഒരു നിമിഷം സ്തബ്ധരായി. 
പിന്നീട് ശൈഖ് മൊഴിഞ്ഞത് അല്‍പം കനമുളള വാക്കായിരുന്നു. മഹാ ജ്ഞാനികള്‍ക്കേ അത് മൊഴിയാന്‍ കഴിയൂ. പ്രവാചകസ്നേഹത്തില്‍ ജീവിതം കടഞ്ഞെടുത്തവര്‍ക്കേ അതുച്ഛരിക്കാനുളള അര്‍ഹതയുളളൂ. അകക്കണ്ണിന്‍റെ പ്രകാശമുള്ളവര്‍ക്കേ അതിന്‍റെ അര്‍ത്ഥവ്യാപ്തി മനസ്സില്‍ പതിയുകയുള്ളൂ. 
ഹുസൂര്‍ കെ ചെഹ്റേ സേ ജിസ് കോ നഫ്റത് ഹെ, ഉസേ മുജേ ക്യാ തഅല്ലുഖ് ഹേ.! "പുണ്യനബിയുടെ മുബാറകായ മുഖം വെറുക്കുന്നവനുമായി എനിക്കെന്തു ബന്ധം".? 
ആഗതന്‍റെ നിരാശ ദുഃഖമായും, അത്  കണ്ണീരായും മാറാന്‍ അധികസമയം വേണ്ടി വന്നില്ല. മഗ്രിബ് നമസ്കാരം കഴിഞ്ഞപ്പോഴും പശ്ചാത്താപത്തിന്‍റെ അശ്രുകണങ്ങള്‍ പെയ്ത് തീര്‍ന്നിരുന്നില്ല. മുഫ്തി സാഹിബ് വീണ്ടും ഞെട്ടിച്ചു. അദ്ദേഹത്തെ ഒരു കുഞ്ഞിനെപ്പോലെ അരികിലേക്കണച്ചു പിടിച്ച് പറഞ്ഞു: മോനേ.! ഇപ്പോള്‍ നീ നാട്ടിലേക്ക് മടങ്ങുക. ഒരുമാസം കൊണ്ട് താടിവളര്‍ത്തി വീണ്ടും വരിക. ഒരു ഗംഭീര സ്വീകരണം താങ്കള്‍ക്ക് ഞാനൊരുക്കാം. പുഞ്ചിരിച്ച് കൊണ്ട് യാത്രയാക്കി. വിദ്വേഷം ദീനിന്‍റെ ചിഹ്നങ്ങളെ അവമതിക്കുന്നതിന്‍റെ പേരില്‍ മാത്രം. വ്യക്തി താല്‍പര്യങ്ങള്‍ക്കതില്‍ സ്ഥാനമേ ഉണ്ടായിരുന്നില്ല. ഇതിലൂടെ ഗുരുവര്യന്‍റെ കര്‍ശന സമീപനത്തെ നിരൂപിക്കാനും വരികള്‍ക്കിടയിലൂടെ ഇത് വായിക്കാനും ആരെങ്കിലും ഒരുമ്പെടുന്നുണ്ടെങ്കില്‍ വിദൂര ദേശക്കാരനായ ഒരു വ്യക്തിയില്‍ ഒരു നിമിഷത്തില്‍ വരുത്തിയ അതിശയ വിപ്ലവം സസൂക്ഷ്മം വിലയിരുത്തിയ ശേഷം മതിയാകുമത്. കാരണം ആത്മീയാചാര്യന്മാര്‍ക്ക് സാമൂഹിക സംസ്കരണമാണ് പ്രധാനം. ബാഹ്യവേലകളുടെ പഴുതുകളിലൂടെ കേവലം പ്രശംസകള്‍ വാരിക്കൂട്ടലല്ല.! താടിയുടെ വിഷയത്തില്‍ ആയിരം ക്ലാസുകള്‍ കേള്‍ക്കുന്നതിലും വലിയ തരംഗമാണ് ഈ അനുഭവം ഹൃദയത്തില്‍ കൊത്തിവെച്ചത്.! മഹാന്മാരുമായുളള അനുഗ്രഹീതനിമിഷങ്ങളും അമൂല്യ സഹവാസവും ജീവിതത്തെ മാറ്റി മറിക്കുന്ന അത്ഭുതമെങ്ങനെയെന്ന് ഇതിലൂടെ ഭംഗിയായി വായിച്ചെടുക്കാം. വാചാലമായ അനുഭവങ്ങളുടെ തീച്ചൂളയില്‍ മനുഷ്യമനസ്സുകളെ ഊതിക്കാച്ചിയ പൊന്നാക്കി മാറ്റും ഈ സാമീപ്യം. തിരുസുന്നത്തുകള്‍ മുറുകെപ്പിടിക്കുന്നതില്‍ മുഫ്തി സാഹിബ് എത്ര ജാഗ്രത്തായ നിലപാടായിരുന്നുവെന്ന് മേലനുഭവത്തില്‍ നിന്നും സുതരാം വ്യക്തമാണ്. 
വസ്ത്ര ധാരണം, നടത്തം, ചിന്ത, ചലന നിശ്ചലനങ്ങള്‍, സംസാരം, അധ്യാപനം തുടങ്ങി ജീവിതത്തിന്‍റെ എല്ലാ സൂക്ഷ്മതലങ്ങളിലും നബവീ ശൈലിയുടെ സൗന്ദര്യം എടുത്തു കാണാമായിരുന്നു. പരിഷ്കാരങ്ങളുടെ മറവില്‍ സുന്നത്തുകളെ നിസ്സാരവല്‍ക്കരിക്കുകയും തുടര്‍ന്ന് അതിനെ പുറന്തള്ളുകയും ചെയ്യുന്ന ഇസ്ലാമിലെ  പുരോഗമന വാദികളുടെ മുഖമടച്ച പ്രഹരമാണ് മൗലാനാ തന്‍റെ ചോദ്യത്തിലൂടെ നല്‍കിയത്. 
മോഡേണിസത്തില്‍ ഇസ്ലാമിനെ ബന്ധിച്ച് മനസ്സിന്‍റെ അധമ: താല്‍പര്യങ്ങള്‍ക്ക് മതകീയ മാനം നല്‍കി പരിശുദ്ധ ദീനിനെ വഞ്ചിക്കുന്ന അല്‍പന്മാര്‍ മര്‍ഹൂമിന്‍റ മുന്നില്‍ എന്നും നിത്യവൈരികളായിരുന്നു. അവര്‍ക്കെതിരെ ചാട്ടുളി പ്രയോഗം വേണ്ടി വന്നാലും അതിനും  മടിച്ചിരുന്നില്ല. 
ആധുനികവല്‍ക്കരണത്തിന്‍െറ പുറംതോടില്‍ നിന്നും ബഹിര്‍ഗമിക്കുന്നത് മദ്ഹബ് വിരോധമായാലും, ഹദീസ് നിഷേധമായാലും, നിരീശ്വരവാദമായാലും, ഷിര്‍കിയന്‍ ചിന്തകളായാലും, മുഫ്തി സാഹിബിന്‍റെ വാഗ്ശരങ്ങളും തൂലികപ്പടവാളും എന്നും സദാ ജാഗ്രതയില്‍ പ്രതിരോധ സജ്ജമായിരുന്നു. 
2020 മെയ് 19 റമദാന്‍ 27-ാം രാവില്‍ ആ ജ്ഞാനസൂര്യന്‍ അസ്തമിച്ചപ്പോള്‍, യുഗപുരുഷന്മാരുടെ വിയോഗങ്ങള്‍ തീര്‍ത്ത തീരാനഷ്ടത്തിനിടയില്‍ ഇസ്ലാമിക ലോകത്തിന് വീണ്ടും വലിയൊരാഘാതമായിത്തീര്‍ന്നു പകരമില്ലാത്ത ഈ വേര്‍പാട്. തീര്‍ച്ചയായും ഈ നഷ്ടത്തിന്‍റെ ആഴം കണക്കാക്കുക ഒട്ടും എളുപ്പമല്ല. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. അല്ലാഹു സ്വര്‍ഗം പകരമായി നല്‍കട്ടെ.! 
സപ്തസൗന്ദര്യങ്ങളും നിറഞ്ഞാടിയ അറിവിന്‍െറ ആഴക്കടല്‍.! 
വിജ്ഞാനം രക്തധമനികളിലും ത്രസിച്ചിരുന്ന അഗാധ ജ്ഞാനിയായിരുന്നു മൗലാനാ. ശരീരഭാഷയില്‍ പോലും പാണ്ഡിത്യത്തിന്‍റെ സപ്ത സൗന്ദര്യങ്ങളും അഴക് വിരിച്ചിരുന്നു. അറിവിന്‍റെ സമുദ്രം എന്ന് അതിഭാവുകത്വം അല്‍പ്പം പോലും കലരാതെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അല്ലാഹു നവോത്ഥാന പ്രക്രിയക്ക് വേണ്ടി യുഗാന്തരങ്ങളില്‍ അയക്കുന്ന പ്രതിഭാശാലികളില്‍ മൗലാനയെ നമുക്ക് നിസ്സംശയം ഉള്‍പ്പെടുത്താം. ഗഹനമായ പാണ്ഡിത്യവും, പരന്ന വായനയും, ലളിത ജീവിതവും, വിജ്ഞാന സാഗരത്തിലെ കര കാണാത്ത അപഗ്രഥനവുമെല്ലാം, ആ വ്യക്തിത്വത്തിലെ സുന്ദരമായ ഞൊറിവുകളാണ്. മൗലാനയുമായി ഒരു നിമിഷം സംഗമിച്ചവന് അറിവിന്‍റെ സുഗന്ധം ആസ്വദിക്കാതെ കടന്നു പോകാനാകില്ല. അര്‍ത്ഥഗര്‍ഭമായ മൗനം പോലും വിദ്യാര്‍ത്ഥികള്‍ക്ക് വാചാലമായ ഈട് വെപ്പുകളായിരുന്നു. 
ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുകള്‍, നിദാനശാസ്ത്രങ്ങള്‍, തത്വചിന്താ വിഷയങ്ങള്‍, തുടങ്ങി എല്ലാ മേഘലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സമകാലീന പണ്ഡിതരിലെ രജതമാണിക്യമാണ്. 'ദാറുല്‍ ഉലൂമിലെ' അവധി നാളുകളില്‍ അറിവിന്‍റെ പ്രചാരണത്തിന് വേണ്ടി ബ്രിട്ടന്‍, അമേരിക്ക, കാനഡ, ആഫ്രിക്ക തുടങ്ങിയ ലോകരാജ്യങ്ങള്‍ തുടച്ചയായി സന്ദര്‍ശിച്ചു. ദിനേന അനേകം സദസ്സുകളെ അഭിസംബോധന ചെയ്തു. ആയിരങ്ങള്‍ ആ ചിട്ടയൊത്ത ഭാഷണത്തില്‍ നിന്നും മധു നുകര്‍ന്നു. പശ്ചാത്യന്‍റെ മണ്ണില്‍ സാമൂഹിക സംസ്കരണത്തിന്‍റെ അനശ്വരമായ അധ്യായം രചിക്കുവാന്‍ വൈദേശിക സന്ദര്‍ശനങ്ങള്‍ വഴി മഹാമനീഷിക്ക് ഭാഗ്യം ലഭിച്ചു. ഏഷ്യയിലെ വിജ്ഞാന ഗോപുരം ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ തുടര്‍ച്ചയായി 12 വര്‍ഷം 'ബുഖാരി ഷരീഫും', മൂന്ന് ദശാബ്ദത്തിലധികം 'തിര്‍മുദീ ഷരീഫും', ഇടവേളകളില്‍ സിഹാഹിന്‍റെ മറ്റ് ഗ്രന്ഥങ്ങള്‍ പൂര്‍ണ്ണമായും, അതിഗംഭീരമായും ദര്‍സെടുക്കാനുളള നിയോഗം തന്നെ അദ്ദേഹത്തിന്‍റെ ക്ലാസ്സ് തെളിയിക്കുന്ന അടയാളക്കുറിയാണ്. 2008 ജൂണ്‍ 15 ന് ദാറുല്‍ ഉലൂമിന്‍െറ ശ്രദ്ധേയ പദവിയായ അധ്യാപക സമിതിയുടെ നേതൃത്വവും, 32 വര്‍ഷം ബുഖാരി ദര്‍സ് നടത്തിയ നസീര്‍ ഖാന്‍ മൗലാനായുടെ അനാരോഗ്യത്തെത്തുടര്‍ന്ന് അധ്യാപക രംഗത്തെ  പരമോന്നത പദവിയായ 'ഷൈഖുല്‍ ഹദീസ് പട്ടവും'  അലങ്കരിച്ചപ്പോള്‍ അര്‍ഹതക്കുളള അംഗീകാരം മാത്രമായിരുന്നു അത്. 
പകരമില്ലാത്ത അധ്യാപനശൈലി, ഹൃദയസ്പര്‍ശിയായ വാഗ് വിലാസങ്ങള്‍.! 
സ്മര്യ പുരുഷന്‍ അധ്യാപന ശൈലിയില്‍ തുല്യതയില്ലാത്ത പാടവം കാഴ്ചവെക്കുകയും ദാറുല്‍ ഉലൂമിന്‍റെ ചരിത്രത്തില്‍ വേറിട്ടൊരു ദറസ് ഗാഹിനെ പരിചയപ്പെടുത്തുകയും ചെയ്തു. ആയിരക്കണക്കിന് ഹദീസ് വിദ്യാര്‍ത്ഥികളെ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയില്‍, അടുക്കും ചിട്ടയും സമന്വയിപ്പിച്ചിരുത്താനുളള കഴിവ് ഒരു സൗഭാഗ്യമായേ കരുതാനാകൂ. എത്ര സ്വീകാര്യമായിരുന്നു ഓരോ പാഠങ്ങളും. എത്ര വശ്യമായിരുന്നു അവതരണത്തിലെ താളപ്പൊരുത്തം. മുത്ത് നബിയുടെ വാമൊഴികളും, വിവരണങ്ങളും അഭംഗുരം ഒഴുകുമ്പോള്‍, പലപ്പോഴും മദീനയുടെ തെരുവുകളില്‍ മനസ്സ് അലഞ്ഞ് തിരിഞ്ഞിട്ടുണ്ട്. ഹദീസിന്‍റെ ചില ഭാഗങ്ങള്‍ നാരിഴകീറി വിശദീകരിക്കുമ്പോള്‍ നബവീ കാലഘട്ടത്തിലെ ഒരു  ദൃക്സാക്ഷി വിവരണത്തിന്‍റെ ഫീല്‍ ആര്‍ക്കും വന്ന് പോകും. അത്രമേല്‍ ആഴത്തിലായിരുന്നു ഹദീസ് വിഷയത്തിലെ മൗലാനയുടെ ഗ്രാഹ്യവും കൈമാററവും. അഭിപ്രായവ്യത്യാസങ്ങള്‍ വരുമ്പോള്‍ ഉപരിപ്ലവമായ മദ്ഹബ് ചര്‍ച്ചയില്‍ നിര്‍ത്താതെ ഇതിന്‍റെ ഉത്ഭവം സമര്‍ത്ഥിക്കുന്നത് അതിശയമുളവാക്കിയിട്ടുണ്ട്. തെളിവുകള്‍ വ്യത്യസ്തമാകുക, ഇമാമീങ്ങള്‍ മനസ്സിലാക്കിയതിലെ വൈജാത്യം, ഇത് രണ്ടില്‍ ഒന്നാണ് ഭിന്നതയുടെ ഉറവിടമെന്ന് പണ്ഡിതോചിതമായി സ്ഥാപിക്കുമ്പോള്‍ "പാലന്‍പൂര്‍ റേഞ്ച്' നമ്മുടെ കണക്കു കൂട്ടലുകള്‍ക്കെല്ലാമപ്പുറത്ത് ലാന്‍ഡ് ചെയ്തിട്ടുണ്ടാകും. മദ്ഹബിന്‍െറ ഇമാമീങ്ങളും, അവരുടെ നിര്‍ദ്ധാരണ ശാസ്ത്രവും, കര്‍മ്മശാസ്ത്ര ചര്‍ച്ചകളില്‍ വീറോടെ വിഷയീഭവിക്കും. ഇസ്ലാമിനെതിരെയുള്ള തെറ്റിദ്ധാരണകളും, പടിഞ്ഞാറന്‍ വിമര്‍ശനങ്ങളും, ഉപചര്‍ച്ചകളായി വരുമ്പോള്‍, നേര്‍ക്കുനേര്‍ മറുപടി പറയുന്ന പൊതുരീതിയില്‍ നിന്നും മാറി, മുസ്ലിം സമൂഹത്തിന്‍റെ വ്യതിചലനം ഇസ്ലാം വിമര്‍ശനത്തില്‍ വരുത്തിയ സ്വാധീനവും കൂടി വിവരിക്കുന്നതായിരുന്നു ശൈഖിന്‍റെ ശൈലി. 'മര്‍മ്മമറിഞ്ഞുളള സംവേദനം' എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. അധ്യാപക സമൂഹത്തിന് മാതൃകയാകും വിധം കെട്ടുപിണഞ്ഞ വിഷയങ്ങളെ അടുക്കോടെ തുറന്ന് തരുന്ന രീതി ആകര്‍ശകമാണ്. ദുരൂഹതയഴിക്കാന്‍ വിവിധ മുഖങ്ങള്‍ തുറക്കുകയും, ന്യൂറോ സര്‍ജ്ജന്‍െറ അവധാനതയോടെ അതില്‍ തട്ടുകള്‍ നിശ്ചയിക്കുകയും, ഇഴപിരിക്കുകയും, അതീവ സരളമായി വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഒരു താലത്തിലെന്ന പോലെ പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന അനന്യ സാധാരണമായ രീതി സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടതിന്‍റെ തെളിവ് കൂടിയായിരുന്നു ആ ദറസ് ഗാഹിലെ തിരക്കും, അലമാലകളായി തീരമണഞ്ഞ വിജ്ഞാന ദാഹികളും. 
ത്യാഗവും കണിശതയും ചാലിച്ച ജീവിതം. 
ഒരു ദിനം കൊണ്ട് ആര്‍ജ്ജിച്ച അവതാര പരിവേഷമായിരുന്നില്ല അല്ലാമ സഈദ് അഹ്മദ് പാലന്‍പൂരിയുടേത്. ത്യാഗത്തിന്‍റെ കല്‍പടവുകള്‍ ശ്രമകരമായി താണ്ടിയ ഒരു ഭൂതകാലമതിലുണ്ട്. ബാല്യം മുതല്‍ തന്നെ പരിശ്രമശാലിയും ബുദ്ധികൂര്‍മ്മതയുമുളള ആളായിരുന്നു. സമയങ്ങള്‍ പാഴാക്കാതെ പഠനമെന്ന ഒരേ വികാരത്തില്‍ മുന്നോട്ട് നീങ്ങിയപ്പോള്‍, 22 -ാമത്തെ വയസ്സില്‍ തന്നെ മൗലാനാക്ക് യോഗ്യതകളുടെ നെറുകയിലേക്ക് എത്താന്‍ കഴിഞ്ഞു. മൗലാനായുടെ തന്നെ ചില ഭാഷ്യങ്ങള്‍ ഇതാ: "അറിവ് വെറും തപസ്സിലൂടെ ലഭിക്കുന്നതല്ല. അത് പയറ്റിത്തെളിഞ്ഞ് വരേണ്ട പ്രകാശമാണ്'. '10 വര്‍ഷം ഇല്‍മിന് വേണ്ടി അര്‍പ്പണം ചെയ്ത് കഠിനാധ്വാനം ചെയ്താല്‍, ശേഷം കിത്താബില്‍ നിന്നും അറിവ് നിര്‍ഗളിക്കുന്നത് കാണാന്‍ സാധിക്കും". 'മൂന്നാം ക്ലാസ്സ് വരെ പിതാവിന് വേണ്ടി പഠിച്ചു. ഒന്നുമായില്ല. തുടര്‍ന്നാണ് പക്വതയോടെ റബ്ബിന്‍റെ തൃപ്തിക്കായി പഠിച്ചത്. അല്ലാഹു എന്‍റെ മനസ്സ് അറിവിന് വേണ്ടി തുറന്ന് തന്നു". 
അഞ്ച് സഹോദരങ്ങളും, നാല് സഹോദരിമാരും ഉള്‍പ്പെടെ ഒമ്പത് പേരടങ്ങുന്ന കുടുംബത്തില്‍ മൗലാനാ പ്രഥമ സന്തതി ആയതിനാല്‍ സഹോദരങ്ങളുടെ ദീനീ വിദ്യാഭ്യാസം സ്വന്തം ചുമലിലേറ്റേണ്ടി വന്നു. ദാറുല്‍ ഉലൂമില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് 1962-ല്‍ 'ഇഫ്താ' കോഴ്സില്‍ രണ്ടാം വര്‍ഷം ഉന്നത പഠനത്തിന് ചേര്‍ന്നപ്പോള്‍, അതിസാഹസിക ദൗത്യമാണ് അദ്ദേഹം ഏറെറടുത്തത്. നാനാവശങ്ങളില്‍ നിന്നും 'ദാറുല്‍ ഇഫ്താഇലേക്ക്' പ്രവഹിക്കുന്ന സംശയങ്ങള്‍ക്ക് നിവാരണം കണ്ടെത്താനുളള പങ്കപ്പാട് ഒരു വശത്ത്. സഹോദരന്‍ മൗലാനാ അമീന്‍ പാലന്‍പൂരിയെ ഖുര്‍ആന്‍ മനനം ചെയ്യിക്കുന്ന ഭാരം മറുവശത്ത്. അതേ സമയം തന്നെ മറ്റൊരു സഹോദരന്‍ മൗലവി അബ്ദുല്‍ മജീദിനെ പ്രാഥമിക കിത്താബുകള്‍ പഠിപ്പിക്കുന്ന ജോലിയും ഏറെറടുത്തു. ഇതിനെല്ലാം പുറമെ ഈജിപ്ഷ്യന്‍ ഖാരി ശൈഖ് മഹ്മൂദ് അബ്ദുല്‍ വഹാബ് മഹ്മൂദിന്‍റെയടുക്കല്‍ മുഫ്തി സാഹിബ് സ്വയം ഹിഫ്സ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ തിരക്കുകള്‍ക്കിടയില്‍ റമദാന്‍ വന്ന് പോയതു പോലുമറിഞ്ഞില്ല. അവധിക്ക് നാട്ടിലെത്താനുമായില്ല. ബഹുമുഖ തലങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ എത്ര കൃത്യമായ  ആസൂത്രണം കാഴ്ചവെച്ചിരിക്കണം എന്നൂഹിക്കാമല്ലോ. വര്‍ഷങ്ങള്‍ നീണ്ട വായനാ തപസ്യയിലൂടെ അറിവിന്‍റെ  അനേകം കാതങ്ങള്‍ മര്‍ഹൂം താണ്ടിക്കടന്നു. പഠന കാലത്ത് തന്നെ ദിവസേന 500 പേജ് വായിക്കുക എന്നത് ചലഞ്ചാക്കി ഏറ്റെടുത്തിരുന്നു. ഭാവിയില്‍ സമുദായം കാത്തിരുന്ന എണ്ണം പറഞ്ഞ ഗ്രന്ഥങ്ങള്‍ക്ക് ഊടും പാവുമൊരുക്കാന്‍ അതേറെ സഹായിച്ചു എന്നത് അവിതര്‍ക്കിതമാണ്.. പല ഗ്രന്ഥങ്ങളും ഇസ്ലാമിക സര്‍വ്വകലാ ശാലകളിലുള്‍പ്പെടെ നിലവില്‍ പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. രണ്ടര നൂറ്റാണ്ടിലധികമായി ഉമ്മത്തിന്‍റെ മേല്‍ ബാധ്യതയായി നിന്ന ദൗത്യമാണ് ഇന്ത്യന്‍ മണ്ണിലെ ഹദീസ് വിജ്ഞാനത്തിന്‍റെ ആധാരശില, "ഷാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ" 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ:"' എന്ന വിശ്വോത്തര ഗ്രന്ഥത്തിന്‍റെ മൊഴി മാറ്റവും വിശദീകരണവും. ചരിത്ര പ്രാധാന്യമുള്ള ആ സുപ്രധാന കര്‍മ്മം മൗലാനാ തന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ നൂലിഴകള്‍ കൊണ്ട് മനോഹരമായി നെയ്ത് തീര്‍ത്തു. ബൃഹത്തായ 5 വാള്യങ്ങളിലായി അത് പ്രസിദ്ധീകരിച്ചു. 'റഹ്മത്തുല്ലാഹില്‍ വാസിഅ:' എന്ന പേരില്‍ വലിയ്യുല്ലാഹി ചിന്താധാരയെ ശക്തമായി പ്രതിഫലിപ്പിച്ച അതുല്യ പരിഭാഷ. പണ്ഡിത ലോകം ഇരുകരം നീട്ടി അതിനെ സ്വീകരിച്ചു. ഏറെ ദുര്‍ഗ്രാഹ്യമായ ചില ഭാഗങ്ങളുമുള്‍പ്പെടുന്ന മൂലഗ്രന്ഥത്തെ അതിലളിതമായി വിവരിക്കുന്ന മുഫ്തി സാഹിബ് അറിവിന്‍റെ ഏത് ഗോപുരമേടയിലാണ് വിരാജിക്കുന്നതെന്ന് ഒറ്റ വായനയില്‍ തന്നെ വ്യക്തമാകും. മൗലാനയുടെ മാസ്റ്റര്‍ പീസ് രചനയും ഇത് തന്നെയാണ്. 
റബ്ബിന്‍റെ അപാര സഹായവും ഈ ഗ്രന്ഥ നിര്‍മ്മിതിയില്‍  കടാക്ഷിച്ചിട്ടുണ്ടെന്ന് മൗലാനാ തന്നെ അനുസ്മരിച്ചിട്ടുണ്ട്.
'ഒരിക്കല്‍ മൂലഗ്രന്ഥത്തിന്‍റെ ഒരു ഭാഗം എന്നെ സമ്മര്‍ദ്ദത്തിലാക്കി. വലിയ്യുല്ലാഹിയുടെ ക്രാന്ത ദര്‍ശിത്വത്തിലേക്ക് എത്തിച്ചേരാനാവാത്ത നിസ്സഹായത. ചിന്താനിമഗ്നനായ വേളയില്‍ രാത്രി മുന്നോട്ട് പോയി. ഞാനുറക്കത്തിലേക്കും  വീണു. ഗാഢമായ മയക്കത്തില്‍ നിന്നും ശാന്തമായി ഉണര്‍ന്നപ്പോള്‍ നാഥന്‍റെ സഹായവും തഴുകിയെത്തിയിരുന്നു. കിത്താബിലെ വഴങ്ങാത്ത ഭാഗം എനിക്ക് പകല്‍ പോലെ തെളിഞ്ഞ് വന്നു. പലപ്പോഴും ഗാഢനിദ്രയില്‍ ഈ അനുഗ്രഹസ്പര്‍ശം എനിക്ക് വീണ്കിട്ടിയിട്ടുണ്ട്.' 
ദേവ്ബന്ദിയ്യത്ത് ക്യാ ചീസ് ഹെ.? 
സുന്നത്തുകളുടെ പ്രചാരണത്തിനും, പുത്തനാശയങ്ങളുടെ പ്രതിരോധത്തിനും, ഉമ്മത്തിന്‍റെ അവലംബമായ മദ്ഹബിന്‍റെ സ്ഥിരീകരണത്തിനും അനിവാര്യ ഘട്ടത്തില്‍ അടര്‍ക്കളത്തില്‍ പോര്‍മുഖങ്ങള്‍ തുറക്കുന്നതിനും, ജീവിതം ഉഴിഞ്ഞു വെച്ചവരാണ് ദേവ്ബന്ദീ പണ്ഡിതന്മാര്‍. സമുദായ സേവനം ജീവിത ലക്ഷ്യമായി സ്വീകരിച്ചവര്‍. 'ദേവ്ബന്ദിയ്യത്ത്' എന്ന ചിന്താസരണി സമകാലിക ലോകത്തിന്‍റെ 'പള്‍സ്' അറിഞ്ഞുള്ള സന്തുലിതമായ ആവിഷ്കാരമാണ്. മുഫ്തി സാഹിബ് ഇതിന്‍റെ ശക്തനായ വക്താവും, പ്രചാരകനുമായിരുന്നു. വര്‍ഷാന്ത്യ ദര്‍സില്‍ ഭാവി ജീവിതത്തെ ബോധവല്‍ക്കരിക്കാന്‍ അര്‍ത്ഥഗര്‍ഭമായ ഒരു സാരോപദേശം ശിഷ്യന്മാര്‍ക്ക് നല്‍കുന്ന പതിവുണ്ട്. അതില്‍ ഈ വിഷയം ഊന്നിപ്പറയുകയും നിങ്ങള്‍ ഉമ്മത്തിന്‍റെ കാവല്‍ മാലാഖമാരായതിനാല്‍ ഇതില്‍ അണുവിട വ്യതിചലിക്കരുതെന്ന് ഉണര്‍ത്തുകയും ചെയ്യുമായിരുന്നു. ദേവ്ബന്ദിയ്യത്ത് എന്താണ്.? എന്ന വിഷയം പ്രൗഢമായി അവതരിപ്പിക്കുന്ന ശൈഖിന്‍റെ ശബ്ദവീചികള്‍ കാതുകളില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. 
പിതാവിന്‍റെ കരുതല്‍ സമ്മാനിച്ച വിജയം. 
പുകള്‍പെറ്റ പണ്ഡിത കേസരികളായ മൗലാനാ ഷബീര്‍ അഹ്മദ് ഉസ്മാനി, മൗലാനാ ബദര്‍ ആലം മീററ്റി, ഹദീസ് പണ്ഡിതന്‍ മൗലാനാ യൂസുഫ് ബിന്നൂരി എന്നിവര്‍ ഗുജറാത്തിലെ 'ഡാബേലില്‍' അധ്യാപനം നടത്തുന്ന കാലത്ത് മൗലാനയുടെ പിതാവ് യൂസുഫ് സാഹിബും പഠിതാക്കളില്‍ ഒരുവനായിരുന്നു.. ബദര്‍ ആലം മൗലാനയുടെ പ്രത്യേക സേവകനുമായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പഠനം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചില്ല. ഏഴെട്ട് ജുസുഉകള്‍ ഖുര്‍ആനില്‍ നിന്നും മനനം ചെയ്യാന്‍ കഴിഞ്ഞതാണ് പഠനത്തിന്‍റെ ബാക്കിപത്രം. പക്ഷെ തന്‍റെ മക്കളെ, മേല്‍ പരാമര്‍ശിച്ച അഗ്രഗണ്യരായ ഉലമാക്കളുടെ നിരയിലേക്ക് വളര്‍ത്തിക്കൊണ്ടു വരണമെന്ന് പിതാവ് അതിയായി മോഹിച്ചു. പാതി വഴിയില്‍ പഠനം നിലച്ച അരുമ ശിഷ്യന്‍റെ ഹൃദയാഭിലാഷം തിരിച്ചറിഞ്ഞ ഗുരുവര്യന്‍ ബദര്‍ ആലം മൗലാനാ ശ്രദ്ധേയമായ ഒരു വസിയ്യത്ത് ചെയ്തു : 'യൂസുഫ്, മക്കളെ ഉയര്‍ന്ന പണ്ഡിതരാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹറാമായ സമ്പാദ്യത്തില്‍ നിന്നും കുടുംബത്തെ പൂര്‍ണ്ണമായും സംരക്ഷിക്കുക. വിജ്ഞാനം ഒരു പ്രകാശ ധാരയാണ്. ഹറാമിലൂടെ പുഷ്ടിപ്പെട്ട ഹൃദയത്തില്‍ ഈ പ്രകാശം ഇടം പിടിക്കില്ല." ഉസ്താദിന്‍റെ കനപ്പെട്ട ഉപദേശം പട്ടിണി കിടന്നാണെങ്കിലും ഞാന്‍ നിറവേറ്റുമെന്ന് ഉഗ്രശപഥം ചെയ്യുകയും ജീവിതത്തില്‍ അത് സുന്ദരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്തതിന്‍റെ കായ്ഫലങ്ങളാണ് ദേവ്ബന്ദിന്‍റെ റോള്‍ മോഡലുകളായ സന്തതികള്‍ അദ്ദേഹത്തിന് ലഭിച്ചത്. മൗലാനാ മുഫ്തി സഈദ് അഹ്മദും, മൗലാനാ മുഫ്തി അമീന്‍ സാഹിബും.! 
പരന്നൊഴുകിയ ജീവിതം, ശാന്തമായ മടക്കം.! 
സത്യാസത്യങ്ങളെ വിവേചിക്കുന്നതിലും, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും, തിരുത്തുന്നതിലും, ആരുടെയും മുഖം നോക്കിയിരുന്നില്ല. റബ്ബിന്‍റെ തൃപ്തിയല്ലാതെ മറ്റൊന്നും മുന്നില്‍ കണ്ടില്ല. സ്വന്തം പന്തിയിലും, അന്യന്‍റെ പന്തിയിലും വിവേചനം കാണിക്കാത്ത ഉറച്ച നിലപാട്. സൃഷ്ടികളുടെ ശൂന്യമായ പ്രശംസാ വാചകങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. തന്‍റെ ശരികളെ സ്ഥാപിക്കുന്നതിനും തെറ്റുകളെ നിരാകരിക്കുന്നതിനും വ്യക്തമായ പ്രാമാണിക മാനദണ്ഡങ്ങളുണ്ടായിരുന്നു. ആര്‍ജ്ജവത്തോടെ അത് പ്രഖ്യാപിക്കുമ്പോള്‍ ദീനിന്‍റെ സംരക്ഷണം മാത്രമായിരുന്നു ചേതോവികാരമായി വര്‍ത്തിച്ചിരുന്നത്. ദാറുല്‍ ഉലൂമിന്‍റെ തൂണിലും, തുരുമ്പിലും  ദീനീ പ്രതിരോധത്തിന്‍റെ ഒരു "സഈദിയന്‍" സ്പര്‍ശം തുടിച്ച് നില്‍ക്കുന്നുണ്ട്. ഇതിനെ കടുത്ത നിലപാടായി വിലയിരുത്തുകയാണെങ്കില്‍, പ്രബോധനം ഒരു അധര വ്യായാമമാക്കി ചുരുക്കി, സാമൂഹിക അപചയങ്ങള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി ആയുധം വെച്ച് കീഴടങ്ങലായിരിക്കും ഉചിതം.! സഹോദരന്‍ മൗലാനാ അമീന്‍ പാലന്‍പൂരി ഓര്‍മ്മിക്കുന്നു : "ജ്യേഷ്ഠന്‍, അല്ലാഹു ഏറെ അനുഗ്രഹിച്ച വ്യക്തിത്വമാണ്. മനസ്സില്‍ യൗവ്വനം ഒളിപ്പിച്ച കര്‍മ്മോത്സുകനായിരുന്നു എന്നും. സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് ഒന്ന് വേറെ തന്നെയാണ്. ജീവിച്ചിരിക്കെ രണ്ട് മക്കളുടെ ജനാസ കാണേണ്ടി വന്നപ്പോഴും "അല്ലാഹു നല്‍കിയത് അവന്‍ തന്നെ എടുത്തു" എന്ന ധീരമായ കാഴ്ചപ്പാടായിരുന്നു. രാപ്പകല്‍ ഭേദമന്യേ ഇത്രയധികം പ്രവര്‍ത്തനക്ഷമതയുള്ള വ്യക്തിയെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. സമയക്രമം പാലിക്കുന്നതില്‍ മൗലാനക്ക് പകരം മൗലാനാ മാത്രമേയുളളൂ. ജീവിതം ആദ്യന്തം ടൈംടേബിള്‍ അധിഷ്ഠിതമായിരുന്നു. അമാനുഷിക സേവനങ്ങളും അസംഖ്യം ഗ്രന്ഥങ്ങളും അദ്ദേഹത്തിലൂടെ  വെളിച്ചം കണ്ടത് സമയത്തില്‍ ലഭിച്ച അദൃശ്യമായ ബര്‍കത്തിന്‍റെ പിന്‍ബലത്തിലായിരുന്നു. ആദ്ധ്യാത്മിക വഴിയിലെ വിളക്കുമാടങ്ങളായ ശൈഖുല്‍ ഹദീസ് മൗലാനാ സകരിയ്യാ കാന്തലവി, മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി, മൗലാനാ മുഫ്തി മുളഫ്ഫര്‍ ഹുസൈന്‍ മളാഹിരി എന്നിവരുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നു. ബൈഅത്ത് ചെയ്ത് അവരില്‍ നിന്നും അനുമതി അംഗീകാരവും കരസ്ഥമാക്കി. കഴിഞ്ഞ അധ്യയന വര്‍ഷാന്ത്യത്തില്‍ ബുഖാരി ഷരീഫ് പൂര്‍ണ്ണമാക്കിയ സവിശേഷ നിമിഷത്തില്‍ പതിവായി ചെയ്യുന്ന നസ്വീഹത്തിനായി വിദ്യാര്‍ത്ഥികള്‍ കാതോര്‍ത്തു. ശൈഖവര്‍കളും മനസ്സാ മോഹിച്ചിട്ടുണ്ടാകും. പക്ഷെ വിധി അനുകൂലമായില്ല. ഇത്രമാത്രം ഉരുവിട്ട് കൊണ്ട് വേദിയൊഴിഞ്ഞു: 
"ഇനി റബ്ബുദ്ദേശിക്കുന്നത് നടക്കും." 
ജീവിതത്തിലെ അരങ്ങില്‍ നിന്നും വിരമിക്കാനുളള വാചാലമായ സൂചനയാണതെന്ന് സങ്കല്‍പ്പിക്കാന്‍ പോലും ശിഷ്യഗണങ്ങള്‍ അശക്തരായിരുന്നു. ആയിരങ്ങളുടെ തേങ്ങലുകള്‍ക്കാണ് ദാറുല്‍ ഹദീസ് അന്ന് മൂകസാക്ഷിയായത്. തുടര്‍ന്ന് മെല്ലെ രോഗശയ്യയിലേക്ക് ഉസ്താദവര്‍കള്‍ പ്രവേശിച്ചു. പതിവ് തെറ്റിക്കാതെ പരിശുദ്ധ റമദാനിലും ആവുന്നത്ര ഉപദേശങ്ങള്‍ കൈമാറി. പക്ഷെ അവസാന പത്തിലെ വിശിഷ്ടമായ 27-ാം രാവില്‍ ഈ നൂറ്റാണ്ടിലെ തലയെടുപ്പുളള മുഹദ്ദിസ് ഓര്‍മ്മകളില്‍ വിലയം പ്രാപിച്ചു. ലോക്ഡൗണിന്‍െറ പശ്ചാത്തലത്തില്‍ ലോകം ഒരുള്‍ വലയത്തിലായിരുന്ന നിമിഷത്തില്‍. സംഗമങ്ങള്‍ നിയന്ത്രിക്കപ്പെട്ട നിശ്ചലനാളുകളില്‍ ആ ജ്യോതിര്‍ഗോളം അസ്തമയ നഭസില്‍ അലിഞ്ഞ് ചേര്‍ന്നു. അകം പൊള്ളയായ പ്രകടനാത്മകതയും, ബഹളമയമായ ആവേശക്കൂട്ടങ്ങളും,  ആഗ്രഹിക്കാതിരുന്ന ആ ശുദ്ധമനസ്സിന്‍റെ ഇംഗിതം നാഥന്‍ പരിഗണിച്ചിരുന്നോ.? ജീവിതപന്ഥാവ് വിമലീകരിക്കാതെ മരണാനന്തര ബഹുമതികളില്‍ സായൂജ്യമടയുന്ന പൊതുബോധത്തെ ഉശിരോടെ ചോദ്യം ചെയ്തിരുന്ന മഹാത്മാവിനെ നാഥന്‍ ശാന്തമായ അന്തരീക്ഷത്തില്‍ യാത്രയാക്കിയതാകാം. പരിശുദ്ധ റമദാനില്‍ ആ ഖബറിലേക്കെത്തിയതും എത്തിക്കൊണ്ടിരിക്കുന്നതുമായ കോടാനുകോടി പ്രാര്‍ത്ഥനകളുടെ കണക്ക് ആര്‍ക്കെങ്കിലും കണക്കാക്കാനാകുമോ.? ഭൗതിക ലോകത്തിന്‍റെ വിരിമാറില്‍ നിന്നും ശൈഖവര്‍കള്‍, ലോകത്തിന്‍റെ അഷ്ടദിക്കിലുമുളള ശിഷ്യഗണങ്ങളുടെയും, ദീനീ സ്നേഹികളുടെയും ഹൃദയ സിംഹാസനത്തിലേക്കാണ് ഉപവിഷ്ടനായത്. ഭൗതികലോകത്ത് ഒരാളുടെ വേര്‍പാടും പകരക്കാരന്‍റെ രംഗപ്രവേശവും ചംക്രമണ വ്യവസ്ഥയില്‍ അരങ്ങേറുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. പക്ഷെ കാലമെത്ര കഴിഞ്ഞാലും ദാറുല്‍ ഹദീസിലെ മുഫ്തി അല്ലാമാ സഈദ് അഹ്മദ് പാലന്‍പൂരിയുടെ കസേര ഒഴിഞ്ഞ് തന്നെ കിടക്കും.! 
---------------------------------------------------------------------------------------------------------------------------
തലമുറകളുടെ ഗുരുവര്യന്‍, 

റഹ് മത്തുല്ലാഹില്‍ വാസിഅയിലേക്ക്... 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/blog-post_84.html?spref=tw 
അല്ലാമാ സഈദ് അഹ് മദ് (റഹിമഹുല്ലാഹ്) 
പണ്ഡിതര്‍ക്ക് വലിയൊരു മാതൃക.! 
- മുഫ്തി സബീല്‍ അഹ് മദ് ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_20.html?spref=tw  
സുന്നത്തിന്‍റെ പ്രാധാന്യവും,
ബിദ്അത്തിന്‍റെ അപകടങ്ങളും.! 
മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി 
https://swahabainfo.blogspot.com/2020/05/blog-post_19.html?spref=tw 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*

👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

Friday, May 29, 2020

മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും.


മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും. 
- മുഫ്തി മുഹമ്മദ് അഷ്റഫ് ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_54.html?spref=tw 
ഇസ്ലാം സമ്പൂര്‍ണ്ണമായ ഒരു ദര്‍ശനമാണ്. ഭൗതികം, പാരത്രികം, വ്യക്തി, സമൂഹം, പ്രാദേശികം, അന്താരാഷ്ട്രം എന്നിങ്ങനെയുള്ള സകല മേഖലകളിലും വിജയ പുരോഗതികള്‍ക്കാവശ്യമായ മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ ഇസ്ലാം നല്‍കുന്നു. ഇതിന്‍റെ കേന്ദ്രബിന്ദുവായി ഇസ്ലാം നിര്‍ദ്ദേശിക്കുന്നത് പടച്ചവന്‍റെ ഭവനങ്ങളായ മസ്ജിദുകളാണ്. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് അതിന്‍റെ തണലിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. അതില്‍ പലതും പരസ്പര വിരുദ്ധമായും ബന്ധമില്ലാത്തതായും തോന്നുമെങ്കിലും മസ്ജിദ് അവയെ മുഴുവന്‍ കൂട്ടിയിണക്കുകയും ശരിയായ ദിശയിലൂടെ നയിക്കുകയും ചെയ്യുന്നു. ഓരോ കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും മസ്ജിദിന്‍റെ ഈ മഹത്വവും പ്രാധാന്യവും മനസ്സിലാക്കി പ്രവര്‍ത്തിച്ച ധാരാളം ആളുകളുണ്ട്. അവരിലൂടെ നിശബ്ദവും ലളിതവുമായ നിലയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. ഈ വിഷയത്തില്‍ സമുന്നതമായ സേവനങ്ങള്‍ കാഴ്ച വെച്ച ഒരു മഹാ പുരുഷനാണ് ഇന്ത്യയുടെ അഭിമാനമായ ഇമാം ഷാഹ് വലിയുല്ലാഹ് ദഹ്ലവി. 
ഇമാം ദഹ്ലവിക്ക് മുമ്പ് മസ്ജിദുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും പ്രധാനമായും അവ ഭരണകൂടങ്ങളുടെ കീഴിലാണ് നടന്നിരുന്നത്. എന്നാല്‍ ഇന്ത്യാ രാജ്യത്തിന്‍റെ അവസ്ഥകള്‍ അതിവേഗതയില്‍ മാറുന്നത് കണ്ട മഹാനവര്‍കള്‍, ഈ പ്രവര്‍ത്തനങ്ങളെ അധികാര കേന്ദ്രങ്ങളുടെ തണലുകളില്‍ നിന്നും മാറ്റി മസ്ജിദുകളുടെ പായകളിലേക്ക് കൊണ്ടുവന്നു എന്നുള്ളത് വലിയൊരു നവോത്ഥാന പരിശ്രമമാണ്. തുടര്‍ന്ന് ഇന്ന് വരെയും ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും മസ്ജിദിന്‍റെ ശരിയായ സ്ഥാനം നിലനില്‍ക്കുന്നത് മഹാന്‍റെ പരിശ്രമങ്ങളുടെ ഫലമായിട്ടാണ്. ഇവിടെ അദ്ദേഹം മസ്ജിദിന്‍റെ കീഴിലായി നടത്തുകയും നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ ചുരുങ്ങിയ നിലയില്‍ കൊടുക്കുകയാണ്. ഇത് ഒരു വ്യക്തിയെ പുകഴ്ത്താനും വാഴ്ത്താനും മാത്രമുള്ള ശ്രമമല്ല. നിഷ്കളങ്കരായ ധാരാളം മഹത്തുക്കളുടെ സേവന-സഹായങ്ങള്‍ കൊണ്ട് നിലവില്‍ വന്ന ചെറുതും വലുതുമായ മസ്ജിദുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രയോജന പ്രദമാക്കാനുള്ള ഒരു പ്രബോധനം കൂടിയാണ്. ഒരു പക്ഷെ മാന്യ അനുവാചകരില്‍ പലരും ഞങ്ങളെക്കാള്‍ നല്ല നിലയില്‍ ഇതിനെ ചിന്തിച്ച് മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തേക്കാം എന്ന് പ്രവാചക വചനം ഞങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നു. 
ഷാഹ് വലിയുല്ലാഹ് പ്രസ്ഥാനം അടിസ്ഥാനപരമായി രണ്ട് ഭാഗമാണ്. 
ഒന്ന്, നന്മയെ പ്രചരിപ്പിക്കുക. (ഇഷാഅത്തുദ്ദീന്‍). 
രണ്ട്, നന്മയെ സംരക്ഷിക്കുക. (ഹിഫാസത്തുദ്ദീന്‍). 
നന്മയുടെ പ്രചാരണത്തിന് മൂന്ന് മേഖലകളാണുള്ളത്. 
ഒന്ന്, സമുദായത്തെ സംസ്കരിക്കുക. 
രണ്ട്, എല്ലാ ജനങ്ങള്‍ക്കും ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുക. 
മൂന്ന്, ഇസ്ലാമിക വിജ്ഞാനങ്ങള്‍ പഠിപ്പിക്കുക. 
നന്മയുടെ സംരക്ഷത്തിന് രണ്ട് മേഖലകളുണ്ട്. 
ഒന്ന്, രാഷ്ട്രീയ നിയമ മണ്ഡലങ്ങളിലുള്ള പരിശ്രമം. 
രണ്ട്, ശത്രുക്കള്‍ക്ക് മുന്നിലുള്ള പ്രതിരോധം. 
ചുരുക്കത്തില്‍ അഞ്ച് പ്രവര്‍ത്തനങ്ങളാണ് മസ്ജിദുകള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടത്: 
സമുദായ സംസ്കരണം, 
ഇസ്ലാമിക പ്രചാരണം, 
വിജ്ഞാന പ്രവര്‍ത്തനം, 
രാഷ്ട്രീയ നിയമ വിഷയങ്ങള്‍, 
പ്രതിരോധം. 
ഇതില്‍ ഒന്നാമത്തെ വിഷയത്തിന് രണ്ട് വഴികളാണുള്ളത്. സമുദായത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ നന്മകളിലേക്ക് പ്രേരിപ്പിക്കുക, സമുദായ അംഗങ്ങളെ ആത്മ സംസ്കരണത്തിലേക്ക് നയിക്കുക. 
രണ്ടാമത്തെ വിഷയം വളരെ വിശാലമാണ്. നന്മകളിലേക്ക് ജനങ്ങളെ ക്ഷണിക്കാനും ഇസ്ലാമിനെ പരിചയപ്പെടുത്താനും അനുവദനീയമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കലാണ് അതുകൊണ്ടുള്ള വിവക്ഷ. 
മൂന്നാമത്തെ വിഷയത്തിന് മൂന്ന് പ്രവര്‍ത്തനങ്ങളാണുള്ളത്. 
1. മക്തബ് (ബാലപാഠ ശാലകള്‍), 
2. മദ്റസ (പൊതുപാഠ ശാല), 
3. ജാമിഅ (സര്‍വ്വകലാശാല). 
ഇവകളെല്ലാം ഇഷാഅത്തുദ്ദീനിന്‍റെ ഭാഗങ്ങളാണ്. 
ഹിഫാസത്തുദ്ദീനിന് രണ്ട് പ്രവര്‍ത്തനങ്ങളാണുള്ളത്: 
1. രാഷ്ട്രീയ നിയമ മേഖലകള്‍. രാഷ്ട്രീയ വിഷയങ്ങളില്‍ ബന്ധപ്പെടുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഇസ്ലാമിക നിയമങ്ങള്‍ സംരക്ഷിക്കുന്നതിന് പരിശ്രമിക്കുക. 
2. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ട് നിലയിലാണ്. അകത്തുള്ള ശത്രുക്കളെയും പുറത്തുള്ള ശത്രുക്കളെയും നേരിടുക. അകത്തെ ശത്രുക്കളായ വഴികെട്ടവരെയും മുര്‍തദ്ദുകളെയും കണ്ടെത്തുകയും അവരുടെ സംശയ-വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയും കുഴപ്പങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക. പുറത്ത് നിന്നുള്ള ശത്രുക്കളോട് നാവിലൂടെയും തൂലിക കൊണ്ടും പോരാടുക. ആത്മ രക്ഷാര്‍ത്ഥം നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിവിധ പോരാട്ടങ്ങള്‍ നടത്തുക. 
ഈ കാര്യങ്ങള്‍ ചിന്തിച്ചാല്‍ എത്ര വിശാലവും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങളാണ് മസ്ജിദുകള്‍ക്കുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത് വിവിധ പ്രവര്‍ത്തനങ്ങളുടെ ശീര്‍ഷകങ്ങള്‍ മാത്രമാണ്. ഇവ ഓരോന്നിന്‍റെയും കീഴില്‍ ധാരാളം ശാഖകളും ഉപശാഖകളും വരുന്നതാണ്. അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ഇരക്കുകയും നിഷ്കളങ്കമായ ഉദ്ദേശശുദ്ധി മുറുകെ പിടിച്ചുകൊണ്ട് പരസ്പരം കൂടിയാലോചിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ കാരുണ്യവാനായ അല്ലാഹു വഴികള്‍ തുറന്ന് തരുന്നതും വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുന്നതുമാണ്. 
ഉദാഹരണത്തിന് ഇതിലെ ഒന്നാമത്തെ പ്രവര്‍ത്തനമായ സമുദായത്തിനിടയില്‍ നന്മ പ്രചരിപ്പിക്കുകയും സംസ്കരണം നടത്തുകയും ചെയ്യാന്‍ വേണ്ടി നിലവില്‍ വന്ന തബ്ലീഗ് പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുക: യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ഖുര്‍ആനും ഹദീസും ധാരാളമായി പ്രേരിപ്പിച്ചിട്ടുള്ള നന്മ ഉപദേശിക്കലിന്‍റെ ലളിതമായ ഒരു പ്രവര്‍ത്തന രൂപം മാത്രമാണ് തബ്ലീഗിന്‍റെ പരിശ്രമം. ഇത് ഇമാം ഷാഹ് വലിയുല്ലാഹ് ദഹ്ലവിയുടെ പ്രേരണകളുടെ അടിസ്ഥാനത്തില്‍ അതേ പരമ്പരയില്‍ രൂപം കൊണ്ട് ഒരു പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനത്തിലൂടെ  നിശബ്ദമായ നിലയില്‍ എത്ര വലിയ മാറ്റമാണ് ലോകത്ത് സംഭവിച്ചത്.? വിഭജനത്തിന് മുമ്പും ശേഷവുമായി ദീനില്‍ നിന്ന് തന്നെ പൂര്‍ണ്ണമായി അകന്ന് പോയ ധാരാളം ആളുകളില്‍ ഈ പ്രവര്‍ത്തനം എത്തിച്ചേരുകയും മസ്ജിദുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ശൂന്യമായിക്കിടന്ന മസ്ജിദുകള്‍ സജീവമാകുകയും ഭയവിഹ്വലതയില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ ദീനീ കാര്യങ്ങളില്‍ മുന്നോട്ട് വരികയും ചെയ്തു. കലിമയും നമസ്കാരവും പരസ്പര ആദരവും പ്രേരിപ്പിച്ച് ജനങ്ങളെ ഇവ മൂന്നിന്‍റെയും വക്താക്കളാക്കി. തബ്ലീഗിന്‍റെ പ്രവര്‍ത്തകര്‍ പ്രവാചകനിന്ദ നടത്തുന്നവരാണെന്ന് പ്രചരിപ്പിച്ച് പൊതുജനങ്ങളെ ശത്രുക്കളാക്കി മാറ്റാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചിട്ടും പ്രവര്‍ത്തകര്‍ യാതൊരുവിധ സംവാദങ്ങളും നടത്താതെ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ വിവരിക്കുകയും ദിവസവും നൂറ് സ്വലാത്തെങ്കിലും ചൊല്ലണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ട് എതിരാളികളുടെ ആരോപണ ചിലന്തിവലകളെ വൃത്തിയാക്കി. ഖുര്‍ആനിന്‍റെയും വിജ്ഞാനത്തിന്‍റെയും ദാനധര്‍മ്മങ്ങളുടെയും മഹത്വങ്ങള്‍ വിവരിച്ച് മദ്റസകളിലേക്ക് ആളുകളെയും സമ്പത്തുകളെയും എത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ഈ പ്രവര്‍ത്തനം പരന്ന് ധാരാളം മാറ്റങ്ങള്‍ക്ക് കാരണമായി. ലോകം മുഴുവന്‍ ഇന്ന് കാണപ്പെടുന്ന ദീനിയായ മാറ്റങ്ങളുടെ പ്രധാനപ്പെട്ട കാരണം തബ്ലീഗിന്‍റെ പരിശ്രമമാണ്. ഓരോ മസ്ജിദുകളും ഈ പ്രവര്‍ത്തനം തബ്ലീഗിന്‍റെ പേരിലോ അല്ലാത്ത പേരിലോ ശരിയായ നിലയില്‍ നടത്താന്‍ മുന്നോട്ട് വരേണ്ടതാണ്. 
ഇവിടെ ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു: തബ്ലീഗ് പ്രവര്‍ത്തനം ഇസ്ലാമിന്‍റെ മുഴുവന്‍ പ്രവര്‍ത്തനമല്ല. ദീനീ പ്രവര്‍ത്തനങ്ങളുടെ തുടക്കം മാത്രമാണ് ഈ പ്രവര്‍ത്തനമെന്ന് ഇതുമായി ബന്ധപ്പെട്ട മഹാത്മാക്കളെല്ലാം ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. 
മൗലാനാ മുഹമ്മദ് ഇൽയാസ് (റഹ്) പറയുന്നു: 
ആദരവായ റസൂലുല്ലാഹി (സ്വ) കൊണ്ടുവന്ന മുഴുവന്‍ കാര്യങ്ങളും പഠിക്കുകയും പകര്‍ത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ അടിസ്ഥാന ലക്ഷ്യം. തബ്ലീഗ് പ്രവര്‍ത്തനം ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള പ്രാരംഭ മാര്‍ഗ്ഗം മാത്രമാണ്. കലിമയും നമസ്കാരവും ദീനിന്‍റെ ആദ്യാക്ഷരങ്ങളാണ്. നമ്മുടെ ചെറിയ സംഘങ്ങള്‍ക്ക് മുഴുവന്‍ ദീനിനെയും പ്രചരിപ്പിക്കാന്‍ കഴിയില്ലയെന്ന് കാര്യം വ്യക്തമാണ്. ഓരോ പ്രദേശങ്ങളിലും പോയി അശ്രദ്ധരായ ജനങ്ങളെ ദീനുമായി ബന്ധിപ്പിക്കുകയും ദീനീ ചിന്ത ഉണ്ടാക്കിയെടുക്കുകയും പണ്ഡിത മഹത്തുക്കളെ സാധുക്കളുമായും ബന്ധിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത് -ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ). 
മൗലാനാ ഉണര്‍ത്തി: 
തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം പൊതുജനങ്ങളെ പണ്ഡിതരുമായി ബന്ധിപ്പിക്കലാണ്. വൈജ്ഞാനിക തിരക്കുകളില്‍ കഴിയുന്ന പണ്ഡിതര്‍ തബ്ലീഗ് പ്രവര്‍ത്തനത്തില്‍ ബന്ധപ്പെട്ടില്ലെങ്കില്‍ അവരെ തെറ്റിദ്ധരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ് ഉലമാക്കള്‍. പൊതുജനങ്ങളെ കുറിച്ച് പോലും തെറ്റിദ്ധരിക്കുന്നത് അപകടകരമാണ്. ഉലമാക്കളെ തെറ്റിദ്ധരിക്കുന്നതും വിമര്‍ശിക്കുന്നതും അതിനെക്കാളെല്ലാം നാശകരമാണ്. മുഴുവന്‍ ജനങ്ങളുടെയും അഭിമാനം സംരക്ഷിക്കലും ഉലമാഇനെ ആദരിക്കലും നമ്മുടെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനമാണ്. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത് -ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ). 
ഉലമാഇന്‍റെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കാനും കഴിയുന്നത്ര സേവനങ്ങള്‍ ചെയ്യാനും ഉപദേശിച്ചുകൊണ്ട് പ്രസ്താവിച്ചു: ഉലമാഇനെ സേവിക്കുന്നത് നാല് അടിസ്ഥാനങ്ങളിലാണ്: ഒന്ന്, അവര്‍ മുസ്ലിംകളാണ്. രണ്ട്, അവര്‍ നുബുവ്വത്തിന്‍റെ വിജ്ഞാനങ്ങള്‍ വഹിക്കുന്നവരാണ്. മൂന്ന്, നമ്മുടെ ദീനീ കാര്യങ്ങളെ ശ്രദ്ധിക്കുന്നവരാണ്. നാല്, അവര്‍ സാമ്പത്തിക ആവശ്യം ഉള്ളവരാണ്. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത്). വീണ്ടും ഉണര്‍ത്തി: 
ഓരോ പ്രദേശത്തുമുള്ള സത്യവാഹകരായ പണ്ഡിതരെയും മഹത്തുക്കളെയും ചെന്ന് കാണാന്‍ ഓരോ പ്രവര്‍ത്തകരും പരിശ്രമിക്കേണ്ടതാണ്. അവരില്‍ നിന്നും നന്മകള്‍ വല്ലതും സമ്പാദിക്കാനുള്ള ആഗ്രഹത്തില്‍ അവരിലേക്ക് പോകുക. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത്). 
ഈ ഉപദേശങ്ങള്‍ പാലിക്കുന്ന പ്രവര്‍ത്തകരിലൂടെ വമ്പിച്ച മാറ്റങ്ങള്‍ ഓരോ നാടുകളിലും ഉണ്ടായി എന്നത് എല്ലാവര്‍ക്കും വ്യക്തമായ ഒരു യാഥാര്‍ത്ഥ്യമാണ്. 
ചുരുക്കത്തില്‍ ഇത് മസ്ജിദുകളുടെ ഒരു പ്രവര്‍ത്തനമാണ്. ഇത് കൂടാതെ വേറേയും ധാരാളം പ്രവര്‍ത്തനങ്ങളുണ്ട്. വിശിഷ്യാ, മസ്ജിദിന്‍റെ നായകരായ ഇമാമുകള്‍ക്ക് പരിശീലനം കൊടുക്കാനും അവരെ ശക്തിപ്പെടുത്താനും ഭാഷാപരം, സാമൂഹ്യം, മാനസികം എന്നീ മേഖലകളില്‍ അവര്‍ക്ക് അറിവ് നല്‍കാനും ശ്രദ്ധിക്കേണ്ടതാണ്. ഇമാമുകള്‍ വളരെ സമുന്നത സ്ഥാനത്ത് നില്‍ക്കുന്നവരാണ്. അവര്‍ നന്നാകുകയും ശരിയായ നിലയില്‍ പരിശ്രമിക്കുകയും ചെയ്താല്‍ അവര്‍ വലിയൊരു പ്രസ്ഥാനമായും ശക്തിയായും മാറുന്നതാണ്. 
ഇപ്രകാരം ഓരോ മസ്ജിദുമായി ബന്ധപ്പെട്ട് മക്തബ് (ബാലപാഠ ശാലകള്‍) നല്ല നിലയില്‍ നടത്താന്‍ പരിശ്രമിക്കേണ്ടതാണ്. അടുത്ത തലമുറയുടെ ദീനീ ബന്ധത്തിന്‍റെ അടിസ്ഥാനമാണ് ഈ പാഠശാലകള്‍. ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങളില്‍ ശരിയായ വിശ്വാസവും കര്‍മ്മങ്ങളും സ്വഭാവങ്ങളും നട്ടുപിടിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. മക്തബുകള്‍ നിര്‍മ്മിക്കുകയും നടത്തുകയും ചെയ്യേണ്ട മുഴുവന്‍ ബാധ്യതകളും മുഅല്ലിമുകളുടെ തലയില്‍ ഇടരുത്. എന്നാല്‍ അവര്‍ കുട്ടികളെ കരുണയോടെ പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന് പകരം സമയം മുഴുവന്‍ സ്ഥാപനം നിര്‍മ്മിക്കുന്നതിനെയും നടത്തുന്നതിനെയും കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നതാണ്. 
മസ്ജിദുകളുടെ ഒരു പ്രധാന ദൗത്യമാണ് വിജ്ഞാന പ്രചാരണം. ഇതിന് രണ്ട് അവസ്ഥകളാണുള്ളത്. 
ഒന്ന്, ഓരോ മസ്ജിദും ഒറ്റയ്ക്കോ പല മസ്ജിദുകള്‍ ചേര്‍ന്നോ മദ്റസകള്‍ സ്ഥാപിക്കുകയും അവിടെക്ക് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും അവയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക. 
രണ്ട്, ഓരോ മസ്ജിദുകളും കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്ക് അടിസ്ഥാന അറിവുകള്‍ പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിക്കുകയും സജ്ജീകരകണങ്ങള്‍ നടത്തുകയും ചെയ്യുക. ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഓരോ മസ്ജിദുകളിലും ഖുര്‍ആന്‍ പാരായണങ്ങളും ആശയ സന്ദേശങ്ങളും പഠിപ്പിക്കുന്ന പ്രവര്‍ത്തനം. നമസ്കാരത്തില്‍ ഓതുന്ന ചെറിയ സൂറത്തുകള്‍ മുതല്‍ നോക്കി ഓതാനും മനനം ചെയ്യാനും പ്രേരിപ്പിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഈ മാര്‍ഗ്ഗത്തിലൂടെ ഖുര്‍ആന്‍ ഹിഫ്സ് പൂര്‍ത്തിയാക്കിയ സഹോദരീ-സഹോദരന്മാര്‍ പോലുമുണ്ടായിട്ടുണ്ട്. ഖുര്‍ആനിന്‍റെ സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ ദിവസവും അല്‍പനേരമോ ആഴ്ചയില്‍ ഒരിക്കല്‍ കൂടുതല്‍ സമയമോ ചിലവഴിക്കാന്‍ പണ്ഡിതരും അതിലേക്ക് ആളുകളെ കൂട്ടാന്‍ മസ്ജിദ് സേവകരും ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ പലരും അലംഭാവം വരുത്തുന്നത് ദുഃഖകരമാണ്. ചിലര്‍ ക്ലാസ്സെടുക്കാന്‍ കഴിയുന്നില്ല എന്ന് പരാതി പറയുന്നുണ്ട്. ക്ലാസ്സെടുക്കാന്‍ പ്രസംഗിക്കാനും കാണാതെ തന്നെ പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആധികാരികമായ ഏതെങ്കിലും തഫ്സീര്‍ പാരായണം ചെയ്താല്‍ സുഗമമായും സൂക്ഷ്മമായും ഈ കാര്യം നടക്കുന്നതാണ്. 
ഓരോ മസ്ജിദുകളിലും ലൈബ്രറി അത്യാവശ്യമാണ്. പണ്ഡിതര്‍ക്ക് ഉപയോഗിക്കാന്‍ തഫ്സീര്‍-ഹദീസ്-ഫിഖ്ഹുകളുടെ പ്രധാന കിതാബുകള്‍ അടങ്ങിയ ഒരു ലൈബ്രറിയും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രചനകള്‍ അടങ്ങിയ മറ്റൊരു ലൈബ്രറിയും ഉണ്ടായിരിക്കേണ്ടതാണ്. ഇവ പഴകുമ്പോള്‍ ശരിയാക്കാനും പുതുക്കിക്കൊണ്ടിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ലഘുകൃതികളും ലഘുലേഖകളും തയ്യാറാക്കപ്പെട്ട് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 
സമുദായത്തിലെ ഭൂരിഭാഗം സന്താനങ്ങളും സ്കൂളുകളുമായി ബന്ധപ്പെട്ടവരാണ്. സ്കൂളുകളില്‍ പഠിപ്പിക്കാന്‍ പറ്റുന്ന രചനകള്‍ തയ്യാറാക്കപ്പെട്ട് കഴിഞ്ഞു. സ്കൂളുകളില്‍ അവ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വീടുകളില്‍ അത് പഠിപ്പിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ ഒഴിവ് സമയത്തേക്ക് ലളിതമായ നിലയില്‍ ദീനീ കാര്യങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. പുത്തന്‍ തലമുറയുടെയും ആധുനിക ലോകത്തിന്‍റെയും അവസ്ഥകള്‍ മനസ്സിലാക്കലും അവര്‍ ആഗ്രഹിക്കുന്ന ന്യായമായ വഴികളിലൂടെ ദീനിന്‍റെ സന്ദേശങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കലും പ്രത്യേകിച്ചും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ പരിശ്രമിക്കലും അത്യാവശ്യമാണ്. വിശിഷ്യാ, ഇന്‍റര്‍നെറ്റിന്‍റെ കടന്ന് വരവ് പടച്ചവന്‍ നല്‍കിയ ലളിതവും ശക്തവുമായ ഒരു മാധ്യമമാണ്. പക്ഷെ, ഖേദകരമെന്ന് പറയട്ടെ.! തിന്മകളുടെയും തെറ്റായ വാര്‍ത്തകളുടെയും പ്രചാരണത്തിനാണ് ഇവ കൂടുതലും ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മസ്ജിദുകളുമായി ബന്ധപ്പെട്ടവര്‍ നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് ഇവയെയും കഴിവിന്‍റെ പരമാവധി ഉപയോഗിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. ഇതിലൂടെ മസ്ജിദുകളുടെ ശബ്ദവും സന്ദേശവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തുന്നതാണ്. മൈക്കുകള്‍ അനാവശ്യമായി ഉപയോഗിച്ച് ജനങ്ങളെ ശല്യപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. സോഷ്യല്‍ മീഡിയ വഴി ഓരോ പ്രദേശത്തെയും ഓരോ വ്യക്തികളുമായും ബന്ധപ്പെടാന്‍ കഴിയുന്നതാണ്. പക്ഷെ ഇത് സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുന്നതിനും എല്ലാവരും ശ്രമിക്കുന്നതിനും നിലരന്തരം പ്രേരണകള്‍ നല്‍കിക്കൊണ്ടിരിക്കേണ്ടതാണ്.  
കൂടാതെ അമുസ്ലിം സഹോദരങ്ങളുടെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും അവര്‍ക്ക് മുന്നില്‍ ഇസ്ലാമിന്‍റെ ശരിയായ ചിത്രം നല്‍കാനും നാം ബാധ്യസ്ഥരാണ്. മേല്‍പറയപ്പെട്ട സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുമ്പോഴും ലഘുലേഖകള്‍ തയ്യാറാക്കുമ്പോഴും അമുസ്ലിം സഹോദരങ്ങളെയും പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തപ്പെടുന്ന പരിശ്രമങ്ങളിലൂടെ തന്നെ ധാരാളം അമുസ്ലിം സഹോദരങ്ങള്‍ സത്യം ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഇവിടെ സത്യസന്ദേശങ്ങള്‍ അവര്‍ക്ക് എത്തിച്ച് കൊടുക്കുന്നത് എത്ര നന്നായിരിക്കും.? 
അല്ലാമാ സയ്യിദ് ഖാലിദ് സൈഫുല്ലാഹ് റഹ്മാനി കുറിക്കുന്നു: 
അടുത്ത കാലത്ത് ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ പരിഭാഷകള്‍ വി.എച്ച്.പി. വിതരണം ചെയ്യുകയുണ്ടായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചില ആയത്തുകള്‍ അവര്‍ അതില്‍ പ്രത്യേകം എടുത്ത് കാണിച്ചിരുന്നു. എന്നാല്‍ അവരില്‍ പെട്ട ഏതാനും ആളുകള്‍ ഇതുവഴി സത്യം മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്തു. കാരണം, പ്രത്യേകം ഏടുത്ത് കാണിച്ച ആയത്തുകള്‍ക്ക് മുമ്പും പിമ്പും അവര്‍ കണ്ണോടിച്ചപ്പോള്‍ അത് സത്യമാണെന്ന് അവര്‍ക്ക് വ്യക്തമായി. (അര്‍മുഗാന്‍ വലിയുല്ലാഹ്). 
ഇക്കാലഘട്ടത്തിലെ വലിയൊരു പ്രശ്നമാണ് മാനസിക അസ്വസ്ഥതകള്‍. പ്രത്യേകിച്ചും ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധിയും മറ്റും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. കൂടാതെ വൈവാഹികം, അനന്തരാവകാശം മുതലായ പ്രശ്നങ്ങളും വഴക്കുകളും ധാരാളമുണ്ട്. പരിശ്രമങ്ങളും മസ്ജിദുകള്‍ കേന്ദ്രീകരിച്ചാണ് നടക്കേണ്ടത്. ഓരോ മസ്ജിദിന്‍റെ കീഴിലും കൗണ്‍സിലിംഗ് സെന്‍ററുകള്‍ സ്ഥാപിക്കുകയും അതിലേക്ക് ജനങ്ങളെ എത്തിക്കുകയും ശരിയായ നിലയില്‍ കാര്യങ്ങള്‍ നടത്താന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
ഇന്നത്തെ വലിയ രണ്ട് പ്രശ്നങ്ങളാണ് രോഗവും ദാരിദ്ര്യവും. എന്നാല്‍ മസ്ജിദുകളുടെ കീഴില്‍ രോഗ ചികിത്സകള്‍ വളരെ എളുപ്പത്തില്‍ നടത്താന്‍ സാധിക്കുന്നതാണ്. (സ്വഹാബ ഫൗണ്ടേഷനില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ബാബരി മസ്ജിദ് പ്രശ്നത്തിലുള്ള ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ജഹാന്‍ഗീറാബാദ് മസ്ജിദിനെ കുറിച്ച് വിവരിച്ച ഭാഗം വായിക്കുക 
https://swahabainfo.blogspot.com/2019/12/blog-post_4.html?spref=tw) 
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മസ്ജിദിന്‍റെ കീഴില്‍ സ്വാശ്രയ സമിതികള്‍ രൂപീകരിച്ച് കൃഷി, ഗ്രഹ ഉല്‍പ്പന്നങ്ങള്‍, വ്യാപാരം, വ്യവസായം മുതലായ പല കാര്യങ്ങളും നല്ല നിലയില്‍ നടത്താന്‍ സാധിക്കുന്നതാണ്. പടച്ചവന്‍റെ അനുഗ്രഹം കൊണ്ട് പല മസ്ജിദുകള്‍ക്കും വിശാലമായ ഭൂമിയും കെട്ടിടവുമുണ്ട്. ഇതെല്ലാം വേണ്ട നിലയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മസ്ജിദുകള്‍ അടയ്ക്കുന്നതിന് പകരം തുറക്കാന്‍ ജനങ്ങളും അധികാരികളും ആവശ്യപ്പെട്ടേനെ. 
ഇപ്രകാരം നന്മയുടെ സംരക്ഷണത്തിന് ആവശ്യമായ നിയമപരമായ പരിശ്രമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും മസ്ജിദുകളുടെ കീഴില്‍ നടക്കുന്നത് പോലെ വേറെ എവിടെയും നടത്താന്‍ സാധിക്കുന്നതല്ല. ആകയാല്‍ മസ്ജിദുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും പരസ്പരം കൂടിയാലോചിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുകയും ചെയ്യുക. മസ്ജിദ് സന്മാര്‍ഗ്ഗത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും കേന്ദ്രമാകുന്നതാണ്. 
അവസാനമായി ഒരു കാര്യം കൂടി ഉണര്‍ത്തുന്നു. മേല്‍ പറയപ്പെട്ട മസ്ജിദ് പ്രവര്‍ത്തനങ്ങളില്‍ പലതും പല സംഘടനകളും പ്രവര്‍ത്തനങ്ങളുമായി പലരും ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ മസ്ജിദുകളില്‍ ഇവകളെല്ലാം കൂട്ടണമോ എന്ന സംശയമുണ്ടായേക്കാം. ഉദാഹരണത്തിന്, തബ്ലീഗ് പ്രവര്‍ത്തനം, ജംഇയ്യത്ത് ഉലമാ, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങള്‍ നമുക്കിടയില്‍ നടക്കുന്നെങ്കിലും ഇതിലൂടെ പലപ്പോഴും ജനങ്ങളും ശേഷികളും വീതിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇവയെല്ലാം പ്രവര്‍ത്തനം നിര്‍ത്തിക്കളയണമെന്ന് നാം ആവശ്യപ്പെടുന്നില്ല. മറിച്ച് ഇവയെല്ലാം മസ്ജിദുകളുടെ കീഴിലാകണം എന്ന് മാത്രമേ പറയാനുള്ളൂ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാം വിവിധ സംഘടനകളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെങ്കിലും ഒരു മസ്ജിദിന്‍റെ കീഴിലുള്ളവര്‍ എന്ന നിലയില്‍ നമ്മുടെ മസ്ജിദുമായി നമുക്ക് പ്രഥമവും പ്രധാനവുമായ ബന്ധമുണ്ടായിരിക്കണം. മസ്ജിദിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങളുടെ ആളുകള്‍ മാത്രം മതി എന്നതിന് പകരം എല്ലാവരും ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
ഈ വരികള്‍ കുറിക്കുന്ന വ്യക്തിയുടെ നാട്ടില്‍ ഈ സംഘടനകളെല്ലാമുണ്ട്. പക്ഷെ, ഞങ്ങളുടെ പ്രദേശത്തുള്ള മസ്ജിദില്‍ നടക്കുന്ന എട്ട് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇവിടെ കുറിക്കുന്നു. അതില്‍ മേല്‍പറയപ്പെട്ടവരും അല്ലാത്തവരുമായ വിവിധ സംഘടനകളില്‍ ഉള്ളവരും അമുസ്ലിം സഹോദരങ്ങളും ബന്ധപ്പെടുന്നുണ്ട്. 
1. ദാറുല്‍ ഇഫ്താഅ്. 
ഇസ്ലാമിക വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് ഇതിലെ പണ്ഡിത സഭം മറുപടി നല്കുന്നു. 
2. മുജദ്ദിദ് അല്‍ഫ് ഥാനി അക്കാദമി. 
ഇവിടെ വിവിധ രചനകള്‍ തയ്യാറാക്കപ്പെടുന്നു. 
3. പ്രശ്ന പരിഹാര സമിതി. 
വൈവാഹിക കുടുംബ അനന്തരാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. 
4. ഇമാം കൗണ്‍സില്‍. 
പ്രദേശത്തെ ജുമുഅ പ്രഭാഷണങ്ങളും മറ്റും ഇമാമുകള്‍ കൂടിയിരുന്ന് ആലോചിക്കുന്നു. 
5. സാധു സഹായം. 
വിവിധ സഹായങ്ങള്‍ ചെയ്യുന്നു. 
6. എജുക്കേഷന്‍ സൊസൈറ്റി. 
വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുകയും സാധു വിദ്യാര്‍ത്ഥികളെ സഹായിക്കുകയും വിദ്യാര്‍ത്ഥികളുടെ മത ധാര്‍മ്മിക കാര്യങ്ങള്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 
7. കരിയര്‍ ഗൈഡന്‍സ്. 
കൂടുതല്‍ വിദ്യാഭ്യാസത്തിനും മറ്റും വഴികാട്ടുന്നു. 
8. ഖാജാ അജ്മീരി അവാര്‍ഡ്. 
മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യ സേവകര്‍ക്കും അവാര്‍ഡ് നല്‍കുന്നു.! 
ഇതെല്ലാം ചെറിയ ചില മാതൃകകള്‍ മാത്രം. നിങ്ങള്‍ കൂടിയിരുന്ന് ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ ഇതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ലളിതമായും നല്ല നിലയിലും ചെയ്യാന്‍ സാധിക്കുന്നതാണ്. അല്ലാഹു ഈ വിഷയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും ഉതവി നല്‍കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...