Tuesday, May 5, 2020

4. മര്‍ഹൂം ദാഇയെ മില്ലത്തിന്‍റെ റമദാന്‍ ഉപഹാരം.! ആവര്‍ത്തിച്ച് പരിചയപ്പെടുത്തിയ വളരെ അനുഗ്രഹീതമായ ഒരു രചന.!!


സമ്പൂര്‍ണ്ണ വലിയ്യായ ഒരു നവ മുസ് ലിം.! 
-മൗലാനാ അബുല്‍ ഹസന്‍ ഖാസിമി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/4.html?spref=tw 
സംഭവ ബഹുലമായ പുതിയ ജീവിതം
ഹൈന്ദവ കുടുംബത്തില്‍ ജനിച്ച നാഹിര്‍ സിംഗിന്‍റെ ഇസ്ലാം സ്വീകരിക്കുകയും പരസ്യമാക്കുകയും ചെയ്യുന്നത് വരെയുള്ള ത്യാഗത്തിന്‍റെ സംഭവങ്ങളാണ് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ കഴിഞ്ഞ അദ്ധ്യായത്തില്‍ വിവരിക്കപ്പെട്ടത്. എന്നാല്‍ ഇതിന് ശേഷമുള്ള സംഭവങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടില്ല. പക്ഷേ, അത്യന്തം പഠനാര്‍ഹവും മാതൃകാപരവുമായ ഒരു ജീവിതമാണ് ഇതിന് ശേഷം അദ്ദേഹം കാഴ്ച്ചവെച്ചത്. ഒരു പക്ഷേ, പാരമ്പര്യ മുസ്ലിംകളില്‍ പലരും പിന്നിലായിപ്പോകുന്ന നിലയില്‍ അദ്ദേഹം നന്മകളില്‍ മുന്നേറി.
അദ്ദേഹത്തിന്‍റെ പ്രധാന ജോലി ഇസ്ലാമിനെക്കുറിച്ച് പഠിക്കലും ജനങ്ങളെ പഠിപ്പിക്കലുമായിരുന്നു. കൂടാതെ, പ്രബോധന പ്രവര്‍ത്തനങ്ങളിലും സേവന കാര്യങ്ങളിലും അതീവ താല്‍പ്പര്യം കാട്ടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രധാന ഗുരുനാഥന്‍ ഇസ്ലാം സ്വീകരിക്കാന്‍ കാരണക്കാരനായ മൗലാനാ അബ്ദുസ്സമീഅ് റാംപൂരി തന്നെയായിരുന്നു. കൂട്ടത്തില്‍ മഹാനായ ആത്മീയ നായകന്‍ മൗലാനാ ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയുടെ ആത്മീയ ശിഷ്യത്വം സ്വീകരിക്കുകയും ഈ വഴിയില്‍ വളരെയധികം മുന്നേറുകയും ചെയ്തു. ഇപ്രകാരം ഏതാനും വര്‍ഷങ്ങള്‍ക്കകം ഉന്നത പണ്ഡിതനായി മാറുകയും തസവ്വുഫിന്‍റെ മേഖലയില്‍ മഹത്തരമായ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഇവിടെ ഒരു കാര്യം പ്രത്യേകം സ്മരണീയമാണ്: മൗലാനാ അബ്ദുസ്സമീഅ് ഉന്നത പണ്ഡിതനും പ്രബോധകനും ആയിരുന്നെങ്കിലും അനാചാര കാര്യങ്ങളോട് താല്‍പ്പര്യമുള്ള വ്യക്തിയും അതിന്‍റെ പ്രചാരകനും സംവാദകനുമായിരുന്നു. എന്നാല്‍ മൗലാനാ ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയുമായിട്ടുള്ള ബന്ധം ഇദ്ദേഹത്തിന് വലിയ പക്വതയും പാകതയും പ്രധാനം ചെയ്യുകയും അവസാനം മൗലാനാ മക്കിയുടെ പ്രധാന ശിഷ്യനും പിന്‍ഗാമിയുമായി മാറുകയും ചെയ്തു. അങ്ങനെ പഴയ നാഹിര്‍ സിംഗ് മൗലാനാ ഖലീലുര്‍റഹ്മാന്‍ ആവുകയും അവസാനം മുഹാജിര്‍ മദനിയായി ഉയരുകയും ചെയ്തു. ചുരുക്കത്തില്‍ സംഭവ ബഹുലമായ ഒരു മാതൃകാ ജീവിതമാണ് നയിച്ചത്. ഈ വഴിയില്‍ അത്ഭുതകരമായ ധാരാളം സംഭവങ്ങള്‍ നടന്നു. അതില്‍ നിന്നുമുള്ള പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ ഇവിടെ കൊടുക്കുന്നു:  
ഒരിക്കല്‍ നാട്ടില്‍ കടുത്ത ക്ഷാമമായി. ജനങ്ങള്‍ മുഴുവന്‍ വളരെയധികം പ്രയാസപ്പെട്ടു. അവസാനം ജനങ്ങള്‍ മൗലാനായോട് വന്ന് ദുആ ചെയ്യാന്‍ അപേക്ഷിച്ചു. മൗലാന പറഞ്ഞു: എല്ലാവരും പശ്ചാത്തപിക്കുക. അടുത്ത ദിവസം മഴയെ തേടുന്ന നമസ്ക്കാരം നിര്‍വ്വഹിക്കാം. ഈ നമസ്ക്കാരത്തെക്കുറിച്ച് നാട്ടില്‍ മുഴുവന്‍ അറിയിക്കപ്പെട്ടു. വലിയൊരു വിഭാഗം ജനങ്ങള്‍ അതിന് തയ്യാറായി. അവരുമായി നമസ്ക്കാരം നിര്‍വ്വഹിക്കാന്‍ പുറപ്പെട്ടപ്പോള്‍ ചിലര്‍ പരിഹസിച്ചു. പഴയ ഒരു ഹിന്ദുവിന്‍റെ മകന്‍ ഇന്ന് മഴ പെയ്യിപ്പിക്കാന്‍ പോവുകയാണ്! എന്നാല്‍ ജനങ്ങള്‍ എല്ലാവരും ഒരുമിച്ച് കൂടി നമസ്ക്കാരവും ദുആയും നിര്‍വ്വഹിച്ചു. തദവസരം ആകാശം ശൂന്യമായിരുന്നു. എവിടെയും മേഘത്തിന്‍റെ അംശം പോലും ഇല്ലായിരുന്നു. എന്നാല്‍ ദുആ കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞതേയുള്ളൂ ശക്തമായ മഴ ആരംഭിച്ചു. ജനങ്ങള്‍ മുഴുവനും നനഞ്ഞ് കുളിച്ചു. 
കുറേ നാളുകളോളം വലിയ ഞെരുക്കത്തിലും പ്രയാസത്തിലുമായിരുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷം  പ്രയാസങ്ങളും പ്രശ്നങ്ങളും അവസാനിച്ചു. വിജയങ്ങളും വിശാലതകളും സംഭവിച്ചു. ഈ സമയത്ത് ജനങ്ങളെ കഴിയുന്നത്ര സഹായിക്കുന്നതില്‍ വ്യാപൃതനായി. ഈ സമയത്ത് പരിശുദ്ധ ഹജ്ജിന് പുറപ്പെടാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ധാരാളം ആളുകളും തയ്യാറായി. സമ്പത്തില്ലാത്ത ചിലര്‍ വന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവരെയും കൂട്ടത്തില്‍ കൂട്ടുകയുണ്ടായി. 
അടുത്ത ഒരു നാട്ടിലെ മസ്ജിദില്‍ ഇമാമത്തായിരുന്നു പ്രധാന ജോലി. അവിടെയുള്ള മുഴുവന്‍ ജനങ്ങളെയും ജാതിമത വ്യത്യാസമില്ലാതെ സഹായിക്കുമായിരുന്നു. വിശിഷ്യാ ഹരിജനങ്ങളെ സേവിക്കാന്‍ വലിയ താല്‍പ്പര്യമായിരുന്നു. ഒരിക്കല്‍ അവര്‍ വീടുകളില്‍ ഉപയോഗിക്കാന്‍ വെള്ളമില്ലായെന്ന് പരാതിപറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു കിണര്‍ കുഴിക്കാന്‍ ഏര്‍പ്പാട് ചെയ്ത് കൊടുത്തു. പരിസരങ്ങളില്‍ സാധുക്കളുടെ പ്രദേശങ്ങളും കിണറുകള്‍ കുഴിച്ച് കൊടുക്കുകയുണ്ടായി. റസൂല്‍പൂര്‍ എന്ന ഗ്രാമത്തില്‍ കിണറ് കുഴിച്ചെങ്കിലും ജലം ലഭിച്ചില്ല. അല്ലാഹുവിന്‍റെ നാമം പറഞ്ഞ് ദുആ ചെയ്തുകൊണ്ട് അവിടെ വെട്ടിയപ്പോള്‍ ജലം പ്രവഹിക്കുകയുണ്ടായി. ഇന്നുവരെ ആ കിണറ്റിലെ വെള്ളം ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അവിടെ ഒരു മസ്ജിദും നിര്‍മ്മിച്ചു. 
പലവിധത്തിലുള്ള വൈജ്ഞാനിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ ഇടയില്‍ നിരവധി രചനകളും തയ്യാറാക്കുകയുണ്ടായി. പ്രവാചക പ്രകീര്‍ത്തനം, റഹ്മാനി ഖുര്‍ആന്‍ പാരായണ സഹായി, പ്രിയ നബിയുടെ ജനനം എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. 
ഇതിനിടയില്‍ ഒരു മദ്റസ സ്ഥാപിക്കാനുള്ള ആഗ്രഹം ജനിച്ചു. മഹാന്മാരും സുഹൃത്തുക്കളുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം അല്ലാഹുവിന്‍റെ നാമത്തില്‍ ഹിജ്രി 1305-ല്‍ റൂഡ്കിയില്‍ മദ്റസാ റഹ്മാനിയ്യാ എന്ന പേരില്‍ ഒരു വൈജ്ഞാനിക കേന്ദ്രത്തിന് അടിത്തറയിട്ടു. തുടര്‍ന്ന് അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന റൂഡ്കിയില്‍ വിവിധ ഗവര്‍മെന്‍റ് കോളേജുകളുടെയും ഹൈന്ദവ സ്ഥാപനങ്ങളുടെയും ഇടയില്‍ മദ്റസാ റഹ്മാനിയ്യാ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും വിജ്ഞാനത്തിന്‍റെ അരുവി പ്രവഹിച്ചുകൊണ്ട് നിലനില്‍ക്കുന്നു. കൂടാതെ, റൂഡ്കിയിലെ ജാമിഅ മസ്ജിദ് വിശാലമാക്കാനും അവിടെ ജനങ്ങള്‍ക്ക് ആത്മീയ ശിക്ഷണങ്ങള്‍ നല്‍കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇതിലൂടെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് അടിസ്ഥാന വിജ്ഞാനങ്ങളും കാര്‍മ്മിക ശിക്ഷണങ്ങളും ആത്മസംസ്കരണവും ഭയഭക്തിയും ലഭിക്കുകയുണ്ടായി.
മൗലാനാ ഖലീലുര്‍റഹ്മാന് ആത്മീയ നായകന്‍ മൗലാനാ ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയും ആദരണീയ ഗുരുവര്യന്‍ മൗലാനാ അബ്ദുസ്സമീഉമായി വലിയ ബന്ധമായിരുന്നു. ഇത് നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യാന്‍  അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. മൗലാനാ ഹാജി ഇംദാദുല്ലാഹ് ക്രി, 1857-ല്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ശേഷം മക്കാമുകര്‍റമയിലേക്ക് ഹിജ്റ ചെയ്തു. ഇത്തരുണത്തില്‍ മൗലാനാ ഖലീലുര്‍റഹ്മാനും ഇടയ്ക്കിടെ മക്കാമുകര്‍റമയിലേക്ക് യാത്രകള്‍ നടത്തുകയും ഹജ്ജ് നിര്‍വ്വഹിക്കുകയും ശൈഖിന്‍റെ കൂട്ടത്തില്‍ ദീര്‍ഘനാളുകള്‍ താമസിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം പതിനാറ് ഹജ്ജുകള്‍ അദ്ദേഹം നിര്‍വ്വഹിക്കുകയുണ്ടായി. ഹിജ്രി 1317-ല്‍ മൗലാനാ മക്കി മക്കാമുകര്‍റമയില് വെച്ച്ച് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. 1318-ല്‍ മീററ്റില്‍ വെച്ച് പ്രിയ ഗുരുനാഥന്‍ മൗലാനാ അബ്ദുസ്സമീഉം ഇഹലോകവാസം വെടിഞ്ഞു. ഈ രണ്ട് വിയോഗങ്ങള്‍ മൗലാനാ ഖലീലുര്‍റഹ്മാന് വലിയ ആഘാതമായി. 
ആദരവായ റസൂലുല്ലാഹി (സ)യെ അതിയായി സ്നേഹിക്കുകയും പിന്‍പറ്റുകയും ചെയ്തിരുന്ന മൗലാനാ ഖലീലുര്‍റഹ്മാന്‍ ഹിജ്രി 1319-ല്‍ പ്രവാചക നഗരിയില്‍ കഴിച്ച് കൂട്ടാനുള്ള ആഗ്രഹത്തില്‍ ഇന്ത്യയില്‍ നിന്നും പാലായനം ചെയ്തു. മദീനാ മുനവ്വറയില്‍ ചെന്ന് താമസം ആരംഭിച്ചു. 9 വര്‍ഷത്തോളം പ്രവാചക നഗരിയില്‍ പ്രവാചക സ്നേഹാനുരാഗങ്ങളിലായി കഴിച്ച് കൂട്ടിയ മൗലാനാ 1328 മുഹര്‍റം 17-ന് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്കും റസൂലുല്ലാഹി (സ)യുടെ സാമിപ്യത്തിലേക്കും യാത്രയായി. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.! 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...