Sunday, May 3, 2020

13. അനുഗ്രഹീത ഇജാസത്ത്: ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/13.html?spref=tw 
അനുഗ്രഹീത ഇജാസത്ത്: 
ഹസ്രത്ത് സഹാറന്‍പൂരി മദീനാ മുനവ്വറയില്‍ സ്ഥിരതാമസം ലക്ഷ്യമിട്ടുകൊണ്ടാണ് പോയിരുന്നത്. മടങ്ങാന്‍ യാതൊരു ഉദ്ദേശവുമില്ലായിരുന്നു. ബഖീഇലെ മണ്ണില്‍ അലിഞ്ഞുചേരലാണ് മഹാനവര്‍കളുടെ ഉദ്ദേശമെന്ന് അടുത്ത സഹയാത്രക്കാര്‍ക്കും അറിയാമായിരുന്നു. മദ്റസയുടെ സുന്ദരമായ അവസ്ഥകള്‍ സംയോജിപ്പിച്ച് നിലനിര്‍ത്തുന്നതിനും ഫിത്നകളില്‍ നിന്നും അതിനെ അകറ്റി നിര്‍ത്തുന്നതിനും സര്‍വ്വോപരി ഹസ്രത്തിന്‍റെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരുന്ന ആത്മീയ സംസ്കരണ പരിചരണത്തിന്‍റെ സമുന്നത ശ്യംഖല പൊട്ടാതെ സൂക്ഷിക്കുന്നതിനും ശൈഖ് ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്നതായിരുന്നു ഉചിതം. മൗലാനാ സൈദ് അഹ്മദ് മദനി (ഹസ്റത്ത് മൗലാനാ ഹുസൈന്‍ അഹമ്മദ് മദനിയുടെ മൂത്ത സഹോദരനും മദീന മുനവ്വറയുടെയും മദ്റസ ശറഇയ്യയുടെയും സ്ഥാപകനും) മദ്റസാ ശറഇയ്യക്കായി ശൈഖിനെ ചുമതലപ്പെടുത്താന്‍ വളരെ ശ്രമിച്ചിരുന്നു. മടങ്ങി പോകരുതെന്ന് നിര്‍ബന്ധിച്ച അദ്ദേഹം ശൈഖിന്‍റെ കുടുംബക്കാരെ മദീന മുനവ്വറയിലെത്തിക്കാന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ) യ്ക്ക് യാത്രാ ചിലവ് അയച്ചുകൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ ഹസ്രത്ത് സഹാറന്‍പൂരി മസാഹിര്‍ ഉലൂമിന്‍റെ പ്രാധാന്യത മുന്നില്‍ കണ്ടുകൊണ്ട് ഇത് സ്വീകരിച്ചില്ല. മറിച്ച് ശൈഖുല്‍ ഹദീസിന്‍റെയും നാഇബ് നാസിമിന്‍റെയും സ്ഥാനത്തേക്ക് ശൈഖിനെ നിര്‍ദേശിച്ചുകൊണ്ടുള്ള കുറിപ്പെഴുതി ശൈഖിനെ ഏല്‍പ്പിച്ചു. ശൈഖ് നിരസിച്ചുകൊണ്ട് ധാരാളം ന്യായങ്ങള്‍ സമര്‍പ്പിച്ചു. അവസാനം ഹസ്രത്ത് മൗലാനാ അബ്ദുല്‍   ഖാദിര്‍ റായ്പൂരിയെ ഇടയില്‍ നിര്‍ത്തി മൗലാനാ അവര്‍കള്‍ രസകരമായ ഒരു കാരണം പറഞ്ഞ് നാഇബ് നാസിമിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും ശൈഖിനെ ഒഴിവാക്കി. ശൈഖുല്‍ ഹദീസ് സ്ഥാനത്തേക്ക്  ശൈഖിനെ നിയമിച്ചുകൊണ്ടുള്ള കുറിപ്പ് ഹസ്രത്ത് തന്‍റെ മുബാറക്കായ കരംകൊണ്ടെഴുതി. പിന്നീട് ശൈഖ് കാണത്തക്ക നിലയില്‍ കിതാബിന്‍റെ അകത്ത് വെച്ചു. വിട പറയും മുമ്പ് നാല് പരമ്പരകളിലും (ചിശ്തിയ്യ- ഖാദിരിയ്യ-നഖ്ശബന്ദിയ്യ-സുഹ്റവര്‍ദിയ്യ) ബൈഅത്തും ഇര്‍ശാദും നടത്താന്‍ ഇജാസത്ത് നല്‍കി. വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇക്കാര്യം നിര്‍വ്വഹിച്ചത്. ഹസ്രത്ത് തന്‍റെ തലപ്പാവ് ഊരി മൗലാനാ സയ്യിദ് അഹ്മദ് മദനിക്ക് നല്‍കി. അദ്ദേഹത്തെ കൊണ്ട് ശൈഖിന്‍റെ ശിരസ്സില്‍ കെട്ടിച്ചു. തലപ്പാവ് ശൈഖിന്‍റെ ശിരസ്സില്‍ അണിയിക്കപ്പെട്ടപ്പോള്‍ രോമാഞ്ചമുണ്ടായ ശൈഖ് പൊട്ടിക്കരഞ്ഞു. ഹസ്രത്തിന്‍റെ നയനങ്ങളും നിറഞ്ഞൊഴുകി. ശൈഖ് ചില പ്രത്യേക സദസ്സുകളില്‍ ഇപ്രകാരം പറയുകയുണ്ടായി: തലപ്പാവ് വെച്ച ഉടനെ എന്‍റെ ഉള്ളിലേക്ക് എന്തോ കയറിയതായി അനുഭവപ്പെട്ടു. ഇതായിരിക്കും ഇന്‍തിഖാലുന്നിസ്ബത്ത് എന്ന് ഞാന്‍ കരുതുന്നു. ശൈഖവര്‍കള്‍ ഈ ഇജാസത്ത് വളരെ രഹസ്യമാക്കി വെച്ചു. വളരെ കാലത്തേക്ക് ആരും ഇത് അറിഞ്ഞിരുന്നില്ല. പക്ഷേ മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി (റ) ഇത് പരസ്യമാക്കി. എന്നിട്ടും വളരെ കാലം ബൈഅത്ത് ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. അവസാനം മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ) ന്‍റെ നിര്‍ദേശാനുസരണം ഈ ശൃംഖലക്ക് തുടക്കം കുറിച്ചു. ആദ്യം കുടുംബത്തിലെ ചില സ്ത്രീകള്‍ ബൈഅത്തിന് അപേക്ഷിച്ചു. ശൈഖ് പതിവിന്‍ പടി നിരസിച്ചു. അവര്‍ മൗലാനാ ഇല്‍യാസ് (റ) നോട് പരാതിപ്പെട്ടു. മൗലാനാ ശൈഖിനെ പിടിച്ചിരുത്തി ബൈഅത്ത് ചെയ്യാന്‍ കല്‍പ്പിച്ചു. തന്‍റെ തലപ്പാവും വെച്ചുകൊടുത്തു. പിന്നെ പതുക്കെ പതുക്കെ ഉലമാക്കളും സാധാരണക്കാരും ഒഴുകി തുടങ്ങി. പില്‍ക്കാലത്ത് അത് മഹത്തായ ഒരു പ്രവാഹമായി മാറി. ഇന്നും അത് സ്വച്ഛന്ദമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
അബൂ ഇബ്റാഹീം ഖാസിമി 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...