Friday, November 4, 2022

സീറത്തുന്നബി സമ്മേളനം


 


കാരുണ്യ നബിയെ അറിയുക, അടുക്കുക 

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന

സീറത്തുന്നബി സമ്മേളനം

2022 നവംബര്‍ 12 ശനി 

വൈകിട്ട് 4.30 ന് 

മര്‍ഹൂം ഡോക്ടര്‍ അഹ് മദ് കുഞ്ഞ് നഗര്‍, 

ഓച്ചിറ ഠൗണ്‍ 

ലോകത്ത് സ്നേഹകാരുണ്യങ്ങള്‍ പുലര്‍ത്തുന്ന ധാരാളം മഹത്തുക്കള്‍ വന്നിട്ടുണ്ട്. അവര്‍ കാരുണ്യം പുലര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തു. ജനമനസ്സുകളില്‍ മയമുണ്ടാക്കി. ജനങ്ങളെ പരസ്പരം യോജിപ്പിലാക്കി. മുറിവുകള്‍ ഉണക്കി. എന്നാല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) മാനവികതയുടെ പൂന്തോപ്പുമായി വന്നു. റസൂലുല്ലാഹി (സ) യിലൂടെ സ്നേഹത്തിന്‍റെ പുഷ്പങ്ങള്‍ വിടര്‍ന്നു. കാരുണ്യം പൂത്തുലഞ്ഞു. അടുത്തവരിലും അകന്നവരിലും സ്നേഹിതരിലും ശത്രുക്കളിലും കാരുണ്യം വര്‍ഷിച്ചു. മരിച്ച മനസ്സുകള്‍ ഉണര്‍ന്ന് എഴുന്നേറ്റു. ചുണ്ടുകളില്‍ പുഞ്ചിരി പടര്‍ന്നു. അതെ, റസൂലുല്ലാഹി (സ) സാധുക്കളുടെ അഭയവും അനാഥരുടെ പിതാവും തെറ്റുകാര്‍ക്ക് മാപ്പ് അരുളുന്നവരും ആയിരുന്നു. റസൂലുല്ലാഹി (സ) യുടെ കാരുണ്യം, മാനവകുലത്തില്‍ മാത്രം പരിമിതമല്ല. റസൂലുല്ലാഹി (സ) സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമാണെന്ന് ഏറ്റവും വലിയ കാരുണ്യവാനായ അല്ലാഹു പ്രഖ്യാപിച്ചു. (അമ്പിയാഅ് 61). റസൂലുല്ലാഹി (സ) അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ പ്രതിബിംബമാ യിരുന്നു. റസൂലുല്ലാഹി (സ) യുടെ കാരുണ്യത്തിന് മുന്നില്‍ അക്രമ-അനീതികളുടെ പര്‍വ്വതങ്ങള്‍ പൊളിഞ്ഞു. കടുകടുത്ത മനസ്സുകള്‍ മെഴുകുപോലെ ഉരുകി ഒലിച്ചു. അല്ലാഹുവിന്‍റെ കാരുണ്യം കാരണമാണ് താങ്കള്‍ അവരോട് മയംകാട്ടുന്നത്. താങ്കള്‍ പരുഷസ്വഭാവിയും കഠിനഹൃദയനും ആയിരുന്നെങ്കില്‍ അവര്‍ താങ്കളുടെ അരികില്‍ നിന്നും ഓടിമാറുമായിരുന്നു. ആകയാല്‍ 'അവര്‍ക്ക് പൊറുത്തു കൊടുക്കുകയും പാപമോചനം തേടുകയും കാര്യങ്ങളില്‍ കൂടിയാലോചിക്കുകയും ചെയ്യുക. തീരുമാനമെടുത്താല്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്പിക്കുക. തീര്‍ച്ചയായും ഭരമേല്‍പ്പിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നു. (അലുഇംറാന്‍ 159). 

അതെ, റസൂലുല്ലാഹി (സ) യുടെ കാരുണ്യം കാരണം ഹബ്ഷയിലെ ബിലാല്‍ (റ), പേര്‍ഷ്യയിലെ സല്‍മാന്‍ (റ), റോമയിലെ സുഹൈബ് (റ) തുടങ്ങിയവര്‍ റസൂലുല്ലാഹി (സ) യ്ക്കുവേണ്ടി ജീവാര്‍പ്പണം ചെയ്തു. സൈദുബ്നു ഹാരിസ് (റ) മാതാപിതാക്കളെ വിട്ട് റസൂലുല്ലാഹി (സ)യുടെ പ്രിയങ്കരനായി മാറി. റസൂലുല്ലാഹി (സ) അടിമുടി കാരുണ്യമായിരുന്നു. റസൂലുല്ലാഹി (സ) യുടെ അഭിപ്രായത്തിന് എതിരായിട്ടുള്ള അഭിപ്രായം പോലും മയം കാരണം സ്വീകരിച്ചിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ മദീനയില്‍ നിന്നും പുറപ്പെടേണ്ടതില്ല എന്നായിരുന്നു റസൂലുല്ലാഹി (സ) യുടെ അഭിപ്രായം. പക്ഷേ യുവാക്കള്‍ പുറപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. റസൂലുല്ലാഹി (സ) അത് സ്വീകരിച്ചു. അടിമകള്‍ പോലും റസൂലുല്ലാഹി (സ) യുടെ കൈ പിടിച്ച് മാറ്റി നിര്‍ത്തി സ്വന്തം കാര്യം സംസാരിക്കുമായിരുന്നു.! ആവശ്യം കഴിഞ്ഞാലും എഴുന്നേറ്റ് പോകാത്തവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി പ്രയാസം സഹിച്ചും റസൂലുല്ലാഹി (സ) ഇരിക്കുമായിരുന്നു. അവസാനം ഇത് റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കുമെന്നും ഇങ്ങനെ ചെയ്യരുതെന്നും ഖുര്‍ആന്‍ ഉണര്‍ത്തി. (അഹ്സാബ് 35). 

റസൂലുല്ലാഹി (സ്വ) യെ ഒരു വൃദ്ധ നിരന്തരം ആക്ഷേപിക്കുമായിരുന്നു ഒരിക്കല്‍ അവരെ കാണാതിരുന്നപ്പോള്‍ റസൂലുല്ലാഹി (സ) അവരെക്കുറിച്ച് അന്വേഷിച്ചു. അവര്‍ രോഗിയാണെന്ന് അറിഞ്ഞ റസൂലുല്ലാഹി (സ) അവരെ സന്ദര്‍ശിക്കാന്‍ പോയി. റസൂലുല്ലാഹി (സ) യുടെ ഈ കാരുണ്യം അവരുടെ മനസ്സ് മയപ്പെടുകയും മാപ്പിരക്കുകയും ചെയ്തു. 

'കാരുണ്യ നബിയെ അറിയുക, അടുക്കുക' 

എന്ന സന്ദേശവുമായി ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ആലപ്പുഴ ജില്ലാ കമ്മിറ്റി 

2022 നവംബര്‍ 12 ശനിയാഴ്ച 

വൈകിട്ട് 4.30 ന് 

ഓച്ചിറ ഠൗണില്‍ സീറത്തുന്നബി സമ്മേളനം സംഘടിപ്പിക്കുകയാണ്. 

പ്രസ്തുത പരിപാടിയില്‍ താങ്കള്‍ സകുടുംബം പങ്കെടുക്കുകയും കൂട്ടുകാരെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 

പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി,

മുഹമ്മദ് ഖൈസ് ഹസനി 

(വര്‍ക്കിംഗ് പ്രസിഡന്‍റ്)  9847527420

മുഹമ്മദ് ശറഫുദ്ദീന്‍ അസ്ലമി 

(സെക്രട്ടറി) 9744212232

മുഹമ്മദ് നൂഹ് മൗലവി 

(കണ്‍വീനര്‍) 9387290079


കാര്യപരിപാടി

അദ്ധ്യക്ഷന്‍: 

മുഹമ്മദ് ഖൈസ് മൗലവി അല്‍ഹസനി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ് ആലപ്പുഴ ജില്ല വര്‍ക്കിംഗ് പ്രസിഡന്‍റ്)

ഖുര്‍ആനില്‍ നിന്നും: 

അല്‍ഹാഫിസ് ഇര്‍ഷാദ് മൗലവി അല്‍ ഹസനി 

(ചീഫ് ഇമാം വലിയകുളങ്ങര മുസ്ലിം ജമാഅത്ത്)

സ്വാഗതം: 

ഷറഫുദ്ദീന്‍ അസ്ലമി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ് , ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി)

ആമുഖ പ്രഭാഷണം: 

മുഫ്തി ത്വാരിഖ് അന്‍വര്‍ അല്‍ഹസനി ബാലരാമപുരം 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ്  സ്റ്റേറ്റ് കമ്മിറ്റി അംഗം) 

ഉദ്ഘാടനം: 

മൗലാനാ പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ്, സംസ്ഥാന പ്രസിഡന്‍റ്)


വിശിഷ്ടാതിഥികള്‍: 

സ്വാമി സുനില്‍ സിത്താര്‍ 

(തത്വമസി ആത്മീയ കേന്ദ്രം)

ഫാദര്‍ സന്തോഷ് ഫിലിപ്പ് 

(സെന്‍റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, കാപ്പില്‍

ആശംസകള്‍: 

അബ്ദുസ്സലാം മൗലവി അല്‍ ഖാസിമി 

(ചീഫ് ഇമാം, ഓച്ചിറ വടക്കേ പള്ളി)

അല്‍ ഉസ്താദ് മുഹമ്മദ് സുഫിയാന്‍ സേട്ട്

(ചെയര്‍മാന്‍, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം) 

അബ്ദുല്ലാഹ് മൗലവി അല്‍ഹാദി 

(ചീഫ് ഇമാം, ഓച്ചിറ ഠൗണ്‍ ജുമാ മസ്ജിദ്) 

ഫൈസല്‍ ഹാജി അറഫ, കായംകുളം

അബ്ദുല്‍ റഷീദ് മൗലവി, താമരക്കുളം

നൂഹ് മൗലവി, ഓച്ചിറ

സിദ്ദീഖ് മൗലവി, കായംകുളം

അബ്ദുല്‍ റഷീദ് മൗലവി, കാഞ്ഞിപ്പുഴ


മുഖ്യപ്രഭാഷണം: 

അല്‍ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ്  ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്)

കൃതജ്ഞത: 

നജീം, കൊല്ലകടവ്

പങ്കെടുക്കുക, പ്രയോജനപ്പെടുത്തുക


മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
https://swahabainfo.blogspot.com/2019/09/blog-post_8.html?spref=tw
ഹിജ്രി 1360 (ക്രിസ്താബ്ദം 1941) ല്‍ ജനിച്ചു. 1946-ല്‍ പഠനം ആരംഭിച്ചു. ഹാഫിസായ വര്‍ഷം മുതല്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ശരീഫ് ഖതം തീര്‍ത്തുകൊണ്ടിരിക്കുന്നു. 1963-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ പഠനം പൂര്‍ത്തീകരിച്ചു. അല്ലാമാ ഫഖ്റുദ്ദീന്‍, അല്ലാമാ മുഹമ്മദ് ഇബ്റാഹീം ബല്‍യാവി, മൗലാനാ ഇഅ്സാസ് അലി എന്നിവര്‍ പ്രധാന ഗുരുവര്യന്മാര്‍. ചെറുപ്പം മുതലേ ആദരണീയ പിതാവ് ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയില്‍ നിന്നും സംസ്കരണം കരസ്ഥമാക്കി. വിശിഷ്യാ പതിനാല് മാസം മദീന മുനവ്വറയില്‍ പിതാവിനോടൊപ്പം കഴിഞ്ഞുകൂടുകയും പിതാവ് ഖിലാഫത്ത് കനിഞ്ഞരുളുകയും ചെയ്തു. 1965-ല്‍ ബീഹാറിലെ ജാമിഅ ഖാസിമിയയ്യില്‍ അദ്ധ്യാപനം ആരംഭിച്ചു. 1969-ല്‍ മുറാദാബാദിലെ ജാമിഅ ഖാസിമിയയുടെ നേതൃത്വം ഏറ്റെടുത്തു. 1982-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഹദീസിന്‍റെ ഉസ്താദായി നിയമിക്കപ്പെട്ടു. ഇടക്കാലത്ത് ദാറുല്‍ ഉലൂമിന്‍റെ വിദ്യാഭ്യാസ മേധാവിയായി ദാറുല്‍ ഉലൂമിനെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി. 1984-ല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായി. അദ്ധ്യാപന-സാമൂഹ്യ പ്രവര്‍ത്തനങ്ങളോടൊപ്പം രചനാ ജോലികളിലും വ്യാപൃതനായി. പരിശുദ്ധ ഖുര്‍ആന്‍ ഹിന്ദിയിലുള്ള ആശയവും വിവരണവും തയ്യാറാക്കി. ധാരാളം രചനകളും പ്രസിദ്ധീകരിച്ചു. 1997-ല്‍ മദനി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ചു. ഇതിന്‍റെ കീഴില്‍ ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളില്‍ മസ്ജിദുകളും മക്തബകളും മദ്റസകളും സ്കൂളുകളും സ്ഥാപിച്ചു. നിരന്തരം യാത്രികനായ മൗലാനാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളിലെ പ്രധാന അംഗമാണ്. 2006-ല്‍ സംവത്സരങ്ങള്‍ നീണ്ടുനിന്ന ത്യാഗ പരിശ്രമങ്ങള്‍ നിറഞ്ഞ നേതൃത്വത്തിന് ശേഷം ഫിദായെ മില്ലത്ത് മൗലാനാ സയ്യിദ് അസ്അദ് മദനി റഹ്മാന്‍റെ റഹ് മത്തിലേക്ക് യാത്രയായി. തുടര്‍ന്ന് മഹാന്മാരായ വ്യക്തിത്വങ്ങളുടെ നിര്‍ദ്ദേശ പ്രകാരം ജംഇയ്യത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു. സ്നേഹത്തിന്‍റെ ഭാഷയില്‍ കര്‍ത്തവ്യബോധം മാടിവിളിച്ചു.! മുജാഹിദ് കഫന്‍ പുടവ ധരിച്ച് രംഗത്തിറങ്ങി!! ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം പ്രയാസ-പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു ഘട്ടമായിരുന്നു ഇത്. എങ്കിലും പടച്ചവന്‍റെ അപാരമായ അനുഗ്രഹ-സഹായങ്ങള്‍ കാരണം, ധാരാളം സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചു. അതില്‍ ചില കാര്യങ്ങള്‍ മാത്രം ചുവടെ കൊടുക്കുന്നു: 
2008 ല്‍ മദ്റസാ ബോര്‍ഡ് എന്ന മരീചികയുമായി കേന്ദ്ര ഗവണ്‍മെന്‍റ ് മുന്നിട്ടിറങ്ങി. ഗവണ്‍മെന്‍റിന്‍റെ സഹായങ്ങള്‍ ഒന്നും സ്വീകരിക്കാതെ പൊതുജനങ്ങളുടെ സാമ്പത്തിക സഹായങ്ങളിലൂടെ നടക്കുകയും, ന്യൂനാല്‍ ന്യൂനപക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്യുന്ന മദ്റസകളെ വിഴുങ്ങാനുള്ള ഗൂഢനീ ക്കത്തെ തിരിച്ചറിഞ്ഞ്, സമുദായത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും കൂട്ടത്തില്‍ നിര്‍ത്തി മൗലാനാ മദനി പരിശ്രമിച്ചു. ഞങ്ങളെപ്പറ്റി താങ്കള്‍ക്ക് വല്ല സംശയവും ഉണ്ടോ എന്ന് ചോദിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍ കൂടിയായ മുന്‍ കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ സിങിനോട് മൗലാനാ മദനി ചോദിച്ചു: താങ്കളെയും താങ്കളെപ്പോലുള്ളവരെയും ഞങ്ങള്‍ ആദരിക്കുന്നു. പക്ഷേ, താങ്കളെപ്പോലുള്ളവര്‍ ഈ കസേരയില്‍ കാലാകാലമുണ്ടാകുമെന്ന് ഉറപ്പ് വല്ലതുമുണ്ടോ.? നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം -നിര്‍ബന്ധിച്ചുകൊണ്ടുള്ള മദ്റസാ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം- ഗവണ്‍മെന്‍റ ് നിറുത്തിവെച്ചു. 
2009-ല്‍ ജംഇയ്യത്ത് സുപ്രധാനമായ ചില ആവശ്യങ്ങള്‍ ഭരണകൂടത്തിന് മുന്നില്‍ ശക്തിയുക്തം ഉന്നയിച്ചു. 1. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ ആണെങ്കിലും ഇന്ത്യക്കാര്‍ എല്ലാവരും ഒരു നാട്ടുകാരും പരസ്പരം ബന്ധവും ഉള്ളവരാണ് എന്ന് 1936-ല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നടത്തിയ ആഹ്വാനം കൂടുതല്‍ ശക്തമായ നിലയില്‍ പ്രചരിപ്പിക്കുകയും മതേതരത്വത്തെ സംരക്ഷിക്കുകയും ചെയ്യുക. 
2. ഹേമന്ത് കര്‍ക്കരയെ പോലുള്ള രാജ്യസ്നേഹികളായ എ. റ്റി. എസ് ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ തീവ്രവാദികളുടെ മുഖം മൂടി അഴിച്ചുകാണിച്ചുകൊണ്ട് വലിയ രാജ്യ സേവനമാണ് ചെയ്തിരിക്കുന്നത്. അഭിനവ ഭാരത്, രാം സേന മുതലായ സംഘടനകള്‍ ഭീകര പ്രസ്ഥാനങ്ങള്‍ ആണെന്ന് ഇതിലൂടെ സ്ഥിരപ്പെട്ടു. കൂടാതെ, 2006-ലും മറ്റുമുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ ഇവരുടെ പങ്ക് പുറത്തായിരിക്കുന്നു. എന്നാല്‍ ഈ നഗ്ന യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് നിരപരാധികളായ മുസ്ലിംകളെ കേസുകളില്‍ കുടുക്കാനുള്ള ശ്രമം അത്യന്തം അപലനീയമാണ്. ആകയാല്‍ തീവ്രവാദ സ്വഭാവമുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളെയും നിരോധിക്കുകയും അതുമായി ബന്ധപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്. 
3. ലോക്കല്‍ ബോഡികളിലും അസംബ്ലികളിലും പാര്‍ലമെന്‍റുകളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുസ്ലിംകള്‍ക്ക് ജനസംഖ്യാ അനുപാതത്തില്‍ സംവരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. 
4. ഇസ്റാഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. അമേരിക്കയും ബ്രിട്ടനു മാണ് അതിനെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഢനങ്ങള്‍ അതിന്‍റെ പേരില്‍ സ്വദേശികളായ ഫലസ്തീനികള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്. ആകയാല്‍ ഇന്ത്യയുടെ പാരമ്പര്യം കൂടിയായ ഫലസ്തീനികളുമായിട്ടുള്ള ബന്ധം കൂടുതല്‍ നന്നാക്കുകയും ഇസ്റാഈലിനെ
നിലയ്ക്ക് നിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
5. മുസ്ലിംകള്‍ക്ക് യാതൊരു ആവശ്യവും ഇല്ലാത്ത മദ്റസാ ബോര്‍ഡിനുവേണ്ടി പരിശ്രമിക്കുന്ന ഗവണ്‍മെന്‍റ ്, ന്യൂനപക്ഷത്തിന്‍റെ സ്ഥാപനങ്ങളായ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെയും ജാമിഅ മില്ലിയ്യ ഇസ്ലാമിയയുടെയും ന്യൂനപക്ഷ പദവികള്‍ എടുത്തുമാറ്റാന്‍ പരിശ്രമിക്കുന്നത് ആശ്ചര്യകരമാണ്. ആകയാല്‍ മദ്റസകളെ, മദ്റസാ ബോര്‍ഡിലേക്ക് നിര്‍ബന്ധിക്കുന്ന സ്വഭാവം നിറുത്തുകയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്താനും പരിശ്രമിക്കുക. 
6. ഈ രാജ്യത്തിന്‍റെ വലിയ കളങ്കമാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍. ഇത് ഇല്ലാതാക്കാന്‍ ജംഇയ്യത്ത് സമര്‍പ്പിച്ചിട്ടുള്ള -വര്‍ഗ്ഗീയ കലാപം ഇല്ലാതാക്കാനുള്ള- ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കേണ്ടതാണ്. 
ഇതിനിടയില്‍ പട്ടാളത്തിലെ മുസ്ലിംകള്‍ താടി വെക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ താടി വെക്കല്‍ മുസ്ലിംകളുടെ മതപരമായ ബാധ്യത അല്ലെന്ന് കേന്ദ്രഗവണ്‍മെന്‍റ് പ്രസ്താവിച്ചു. ഇതിന്‍റെ പേരില്‍ ജംഇയ്യത്ത് അദ്ധ്യക്ഷന്‍ ഡല്‍ഹിയില്‍ പണ്ഡിതന്മാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കുകയും പ്രതിരോധ മന്ത്രി എ. കെ ആന്‍റണിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കത്ത് അയക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കൂടാതെ, പാര്‍ലമെന്‍റ് മെമ്പര്‍മാര്‍ക്ക് അയച്ച ഒരു കത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ മാറ്റിവെച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 
ഗുജറാത്ത് കലാപം ഇന്ത്യയുടെ വലിയൊരു കളങ്കമായിരുന്നു. എങ്കിലും ജംഇയ്യത്തിന്‍റെ പ്രവര്‍ത്ത നങ്ങള്‍ കാരണമായി ഒരുഭാഗത്ത്, കലാപത്തിന്‍റെ മുറിവുകള്‍ അല്‍പ്പം ഉണങ്ങുകയുണ്ടായി. മറുഭാഗത്ത് സജീവമായ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വര്‍ഗ്ഗീയവാദികള്‍ നാണം കെടുകയും ചെയ്തു. എന്നാല്‍ ഇതിന് പകരം അവര്‍ പുതിയ ഒരു പദ്ധതിയുമായി രംഗത്തിറങ്ങി. ഡാഡാ, പോട്ട മുതലായ കരിനിയമ ങ്ങള്‍ ഉപയോഗിച്ച് ധാരാളം നിരപരാധികളെ അറസ്റ്റ് ചെയ്തു. കൂടാതെ മാലേഗാവിലും മറ്റും ബോംബ് സ്ഫോടനങ്ങളും മറ്റും നടത്തി നിരപരാധികളെ കേസുകളില്‍ കുടുക്കി. ഈ രണ്ട് വഴികളിലൂടെ രാജ്യ ത്തിന് മുഴുവന്‍ ഗുണപ്പെടേണ്ട വിദ്യാസമ്പന്നരായ ധാരാളം യുവാക്കളും നിരവധി പണ്ഡിതരും ജയിലുകളില്‍ അടയ്ക്കപ്പെട്ടു. അതിഭീകരവും നീഗൂഢവുമായ ഈ അക്രമത്തിനെതിരില്‍ ജംഇയ്യത്ത് കോടതി വഴി പ്രതികരിച്ചു. 
പടച്ചവന്‍റെ അനുഗ്രഹത്താല്‍ ധാരാളം നിരപരാധികള്‍ വിട്ടയക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ നിരവധി അമുസ്ലിം സഹോദരങ്ങള്‍ ഉണ്ട് എന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. ഇപ്പോഴും ധാരാളം കേസുകളുമായി ജംഇയ്യത്ത് മുന്നോട്ട് നീങ്ങുകയാണ്. ഭീമമായ കോടതിയുടെ ചിലവ് കൂടാതെ ജംഇയ്യത്ത് അവരുടെ കുടുംബാംഗങ്ങളുടെ ബാധ്യതകളും ഏറ്റെടുത്തുകൊണ്ടാണ് ഈ പോരാട്ടം നടത്തുന്നത്. ഇതുകൂടാതെ നീതിക്കുവേണ്ടിയുള്ള വേറെയും ധാരാളം പരിശ്രമങ്ങള്‍ ജംഇയ്യത്തിന്‍റെ നായകന്‍ നടത്തിക്കൊണ്ടിരിക്കുന്നു. 
അടുത്ത നാളുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നാല് വിധികള്‍ ജംഇയ്യത്തിന്‍റെ അഭിമാന നേട്ടങ്ങളാണ്. ഒക്ടോബര്‍ 30-ന് ബാബരി മസ്ജിദ് തര്‍ക്കത്തില്‍ ഇടപെട്ടു കൊണ്ട് സുപ്രീം കോടതി പ്രസ്താവിച്ചു: ഈ കേസിന്‍റെ മതപരവും രാഷ്ട്രീയവുമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ചര്‍ച്ചയില്ല. ഭൂമിയുടെ ഉടമാവകാശം ആരുടേതാണ് എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് നോക്കാനുള്ളത്! ഈ പ്രസ്താവന വര്‍ഗ്ഗീയവാദികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അടുത്ത ദിവസം, വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഗ്ഗീയ കലാപ സമയത്ത് ധാരാളം മുസ്ലിംകളെ കൊന്ന് കുഴിച്ചുമൂടിയ ഹാഷിംപുര സംഭവത്തിലെ പ്രതികളായ പോലീസുകാര്‍ അടക്കമുള്ളവരെ കുറ്റവാളികളായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം ആസാമിലെ നാല്‍പ്പത്തിഎട്ട് ലക്ഷം സഹോദരങ്ങള്‍ക്ക്, അഞ്ച് ഐഡിന്‍റികളില്‍ ഒന്ന് അവര്‍ക്ക് ഉണ്ടെങ്കില്‍ അവര്‍ ഭാരതീയരാണെന്ന വിധിവന്നു. 
വര്‍ഗ്ഗീയവാദികളുടെ പങ്ക് വ്യക്തമായി സ്ഥിരപ്പെട്ടിട്ടും അവരെ ഒഴിവാക്കിക്കൊണ്ട് അനീതി കാണിച്ച മാലേഗാവ് സ്ഫോടനക്കേസില്‍ ,വര്‍ഗ്ഗീയവാദികളെയും കുറ്റവാളികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയും ഉടനെ വരുകയുണ്ടായി. 
ഇതെല്ലാം ജംഇയ്യത്തിന്‍റെ പ്രവര്‍ത്തകരെ കൂടുതല്‍ വിനയാന്വിതരാക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുകയും ചെയ്യുന്ന വിജയങ്ങളാണ്. അക്രമങ്ങള്‍ക്കെതിരില്‍ നിയമത്തിന്‍റെ വഴിയിലൂടെ ശക്തമായി പോരാടുന്ന ജംഇയ്യത്തിന്‍റെ മറ്റൊരു കര്‍മ്മ മണ്ഡലമാണ് വര്‍ഗ്ഗീയതക്കെതിരില്‍ മാനവികതയുടെ പ്രചാരണം. വര്‍ഗ്ഗീയതക്കെതിരില്‍ വര്‍ഗ്ഗീയതയും, അക്രമത്തിനെതിരില്‍ അക്രമവും കാട്ടിയാല്‍ നാശ-നഷ്ടങ്ങള്‍ കൂടുന്നതാണെന്ന് ജംഇയ്യത്ത് നിരീക്ഷിക്കുന്നു. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ ആണെങ്കിലും, ഒരൊറ്റ നാട്ടുകാര്‍ എന്ന നിലയില്‍ നാമെല്ലാവരും ഒരു സമൂഹമാണ് എന്ന ജംഇയ്യത്തിന്‍റെ സന്ദേശം ആദരണീയ നായകന്‍ ശക്തിയുക്തം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അടക്കം ഇന്ത്യയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മൗലാനാ അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ ഖൗമി ഏക് ജിഹത്തി (സാമൂഹിക ഏകീകരണ) സമ്മേളനം നടന്നുകഴിഞ്ഞു. മറ്റുള്ളവരുടെ സുഖ-ദു:ഖങ്ങളില്‍ ആര് വിളിച്ചാലും ഇല്ലെങ്കിലും പോയി പങ്കെടുക്കണമെന്നാണ് നായകന്‍റെ ഗൗരവപൂര്‍ണ്ണമായ നിര്‍ദ്ദേശം. കൊല്ലം പരവൂരില്‍ അമ്പലത്തില്‍ ദുരന്തം സംഭവിച്ചപ്പോള്‍ മൗലാനാ മദനി ആസ്ട്രേലിയയില്‍ ആയിരുന്നു. അവിടെവെച്ച് വിവരമറിഞ്ഞ ഉടനെ കേരളത്തിലെ ജംഇയ്യത്ത് സേവകരോട് ഉടനടി സംഭവ സ്ഥലത്ത് എത്താനും തന്‍റെ അനുശോചനം അറിയിക്കാനും കല്‍പ്പിച്ചു. കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജംഇയ്യത്ത് പ്രവര്‍ത്തകര്‍ നടത്തിയ സേവനങ്ങള്‍ സമുന്നതവും ആവേശം പകരുന്നതുമാണ്. (വിവരണത്തിന് പ്രളയം: ജംഇയ്യത്ത് സേവനങ്ങളും പ്രധാന പാഠങ്ങളും എന്ന കുറിപ്പ് നോക്കുക). 
ജംഇയ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രണ്ട് ഭാഗമാണ്. 
ഒന്ന്, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍. അതിന്‍റെ ചെറു ചിത്രമാണ് മുകളില്‍ നല്‍കിയത്. 
രണ്ടാമത്തേത്, വ്യക്തികളും കുടുംബവും സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 
ഓരോരുത്തരും ഇസ്ലാമിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും അടിസ്ഥാന വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യണമെന്ന് ജംഇയ്യത്ത് ഉപദേശിക്കുന്നു. നമസ്കാരത്തിലും സകാത്തിലും കൃത്യനിഷ്ഠ വേണമെന്നും കുടുംബ ബന്ധങ്ങളും വൈവാഹിക ജീവിതവും നന്നാക്കണമെന്നും അനുവദനീയമായ സമ്പാദ്യത്തില്‍ ശ്രദ്ധിക്കണമെന്നും ആത്മസംസ്കരണത്തിന് പരിശ്രമിക്കണമെന്നും ജംഇയ്യത്ത് ഉണര്‍ത്തുന്നു. ഇതിനുവേണ്ടി ജംഇയ്യത്തിന് പ്രത്യേക കര്‍മ്മ പദ്ധതി തന്നെയുണ്ട്. പ്രാദേശിക തലങ്ങളില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെയും പുണ്യഹദീസിന്‍റെയും ക്ലാസുകള്‍, സംസ്കരണ പ്രഭാഷണങ്ങള്‍, ഉത്തമ രചനകളുടെ പ്രചാരണം, റമദാന്‍ മുബാറക്കിലെ ഇഅ്തികാഫ്, ദാറുഉല്‍ ഇഫ്താഅ് സജീവമാക്കല്‍, മസ്ലഹത്ത്-മഹ്കമത്ത് കമ്മിറ്റി സ്ഥാപിക്കല്‍, വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ മുതലായ കാര്യങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. മഹത്തായ ഈ പ്രവര്‍ത്തന പരമ്പരയിലേക്ക് എല്ലാ സഹോദരങ്ങളെയും ആത്മാര്‍ത്ഥമായി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രാദേശിക തലത്തിലും താലൂക്കിലും ജില്ലകളിലും സംസ്ഥാനത്തും ജംഇയ്യത്തിന്‍റെ കമ്മിറ്റികള്‍ രൂപീകരിക്കാനും ചലനാത്മകമാക്കാനും ഓരോരുത്തരും പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 

1. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് പ്രഥമ സമ്മേളനം (1919 ഡിസംബര്‍) അമൃത്സര്‍. 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. 
1. മതപരമായ അവകാശങ്ങളെ സംരക്ഷിക്കുകയും അതിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്യുക. 
2. മുഴുവന്‍ മനുഷ്യരോടും സഹാനുഭൂതിയും സഹായവും പുലര്‍ത്തുക. 
 -മൗലാനാ അബ്ദുല്‍ ബാരി ഫിറന്‍ഗി മഹല്ലി (റഹ്) 
2. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രണ്ടാം സമ്മേളനം (1920) ഡല്‍ഹി. 
ബ്രിട്ടീഷ് ഭരണകൂടം നല്‍കുന്ന സ്ഥാനങ്ങള്‍ ഉപേക്ഷിക്കുകയും നിസ്സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക. ഖിലാഫത്ത് പ്രക്ഷോഭം ശക്തിപ്പെടുത്തുക. 
 -ശൈഖുല്‍ ഹിന്ദ് മഹ് മൂദുല്‍ ഹസന്‍ (റഹ്) 
3. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മൂന്നാം സമ്മേളനം (1921 നവംബര്‍) ലാഹോര്‍. 
ധാരാളം നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാതൃരാജ്യത്തിന്‍റെ വിമോചനത്തിനുവേണ്ടി പരിശ്രമിക്കുകയും ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്യുക. 
-മൗലാനാ അബ്ദുല്‍ കലാം ആസാദ് (റഹ്) 
4. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നാലാം സമ്മേളനം (1922 ഡിസംബര്‍) ഗയാ. 
സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും സംസ്കാരത്തിന്‍റെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി പരിശ്രമിക്കുക. ഹിന്ദു-മുസ്ലിം ഐക്യം നിലനിര്‍ത്തുക. 
 -മൗലാനാ ഹബീബുര്‍റഹ് മാന്‍ (റഹ്) 
5. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഞ്ചാം സമ്മേളനം (1923 ഡിസംബര്‍) കാക്കിനാട. 
ബ്രിട്ടീഷുകാരുടെ പദ്ധതികള്‍ അത്യന്തം അപകടകരമാണ്. അവരുടെ വാഗ്ദാനങ്ങള്‍ മരുപ്പച്ചകള്‍ മാത്രമാണ്. 
സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ്. ഹിന്ദു-മുസ്ലിം ഐക്യം കൂടാതെ സ്വാതന്ത്ര്യം സാധ്യമല്ല. പരസ്പരം ഐക്യത്തിനും വിട്ടുവീഴ്ചക്കും എല്ലാവരും സന്നദ്ധമാവുക. 
-മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റഹ്) 
6. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആറാം സമ്മേളനം (1925) മുറാദാബാദ്. 
പരസ്പരം ഭിന്നിപ്പിച്ച് ഭരണം നടത്തുക എന്ന ബ്രിട്ടീഷ് കുതന്ത്രം തിരിച്ചറിയുക. സ്വാതന്ത്ര്യം ഇഹലോകത്തിന്‍റെ മാത്രം ആവശ്യമല്ല, പരലോകത്തിന്‍റെയും ആവശ്യമാണ്. 
-മൗലാനാ മുഹമ്മദ് സജ്ജാദ് നഖ്ശബന്ദി 
7. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഏഴാം സമ്മേളനം (1926 മാര്‍ച്ച്) കൊല്‍ക്കത്ത. 
പരസ്പരം ഐക്യം നിലനിര്‍ത്തുകയും രാജ്യത്തിന്‍റെ നന്മയ്ക്ക് പരിശ്രമിക്കുകയും ചെയ്യുക. എന്നാല്‍ സങ്കല്‍പ്പമായിരുന്ന സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതാണ്.! 
-അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി (റഹ്) 
8. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: എട്ടാം സമ്മേളനം (1927 ഡിസംബര്‍) പെഷാവര്‍. 
സ്വാതന്ത്ര്യം സൗജന്യമായി ലഭിക്കില്ല. ആത്മീയവും ചിന്താപരവുമായ ശക്തിയും കരുത്തും കൊണ്ട് അത് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. 
-അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി (റഹ്) 
9. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: ഒമ്പതാം സമ്മേളനം ( 1930) അംറോഹ. 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചത് മുസ്ലിം പണ്ഡിതരും പൊതുജനങ്ങളും ആണെന്നുള്ള യാഥാര്‍ത്ഥ്യം ആരും മറക്കരുത്. 

-മൗലാനാ മുഈനുദ്ദീന്‍ അജ്മീരി (റഹ്)

ധര്‍മ്മ സംരക്ഷണത്തിനും മാനവ സൗഹാര്‍ദ്ദത്തിനും എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുക: 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
https://swahabainfo.blogspot.com/2018/10/blog-post_23.html?spref=tw 
രാജ്യ സ്നേഹികള്‍ ഉണരുക.! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
http://swahabainfo.blogspot.com/2018/09/blog-post24.html?spref=tw 

Friday, October 28, 2022

അല്‍ ഹാജ് ഹാഫിസ് യഹ് യാ ഹാജി മര്‍ഹൂം അനുസ്മരണം:


അല്‍ ഹാജ് ഹാഫിസ് 
യഹ് യാ ഹാജി മര്‍ഹൂം 
അനുസ്മരണം: 

-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

(ദാറുല്‍ ഉലൂം ഓച്ചിറ) 

https://swahabainfo.blogspot.com/2022/10/blog-post.html

ഞങ്ങളുടെ കുടുംബത്തിലെ പ്രധാന വ്യക്തിത്വവും കേരളത്തിലെ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ അമരക്കാരനുമായ ആദരണീയ ജ്യേഷ്ഠസഹോദരന്‍ ഹാഫിസ് യഹ് യാ സാഹിബിന്‍റെ വിയോഗം ഞങ്ങളുടെ കുടുംബത്തിനും ഇസ്ലാമിക ദഅ് വത്തിന്‍റെ പരിശ്രമങ്ങള്‍ക്കും വലിയ നഷ്ടം തന്നെയാണ്. ഏതാനും വര്‍ഷങ്ങളായി രോഗിയായിരുന്നെങ്കിലും, ആ സന്ദര്‍ഭത്തിലും പുലര്‍ത്തിയ മനക്കരുത്തും രോഗത്തോട് സ്വീകരിച്ച സമീപനവും മുന്നില്‍വെച്ച് കുറേ കാലം കൂടി നമുക്കിടയില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ പ്രിയപ്പെട്ട ഗുരുനാഥന്‍ അല്ലാമാ അഷ്റഫ് അലി ഹസ്റത്തിന്‍റെ തൊട്ടുപുറകിലായി ഈ ശിഷ്യനും സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.! അല്ലാഹുവേ, അദ്ദേഹത്തിന്‍റെ കൂലി ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തരുതേ.! അദ്ദേഹത്തിന് ശേഷം ഞങ്ങളെ പരീക്ഷണത്തില്‍ ആക്കരുതേ.! ഞങ്ങള്‍ക്കും അദ്ദേഹത്തിനും പൊറുത്ത് തരേണമേ.! 

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം പട്ടണത്തിലെ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ ഉയര്‍ന്ന കുടുംബത്തില്‍ യഹ് യാ സാഹിബ് ജനിച്ചു. അല്ലാഹു അപാരമായ സാമര്‍ത്ഥ്യം കൂടി നല്‍കിയതിനാല്‍ അതിവേഗതയില്‍ വളര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയിലാണ് ലക്ഷങ്ങളെ അടിമുടി മാറ്റിമറിച്ച തബ് ലീഗ് പ്രവര്‍ത്തനവുമായി ബഹുമാന്യ മാമ, അഡ്വ: മുഹമ്മദ് ഹാജി മര്‍ഹൂം ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഞങ്ങളുടെ കുടുംബത്തില്‍ മുഴുവനും വമ്പിച്ച മാറ്റം ഉണ്ടായി. അല്ലാഹു ലോകാവസാനം വരെ അത് നിലനിര്‍ത്തട്ടെ.! എന്നാല്‍ ഈ മാറ്റം ഏറ്റവും വലിയ പ്രതിഫലനം സൃഷ്ടിച്ചത് കൊല്ലത്തെ ഉന്നത സ്കൂളില്‍ വിദ്യാഭ്യാസം നേടിയിരുന്ന യഹ് യാ സാഹിബിനാണ്. ഈ സമയത്ത് ദക്ഷിണേന്ത്യയിലെ ഇല്‍മ്-ദിക്ര്‍-ദഅ് വത്തിന്‍റെ മുജദ്ദിദായ അല്ലാമാ അബുസ്സഊദ് അഹ് മദ് (റഹ്) കേരളത്തില്‍ ഒരു സന്ദര്‍ശനം നടത്തി. രാവും പകലും ഖുര്‍ആന്‍ ഓതലും ഓതിക്കലും പതിവാക്കിയ ഹസ്റത്തിന്‍റെ ആഗമനം കേരളത്തില്‍ ഖുര്‍ആന്‍ ഹിഫ്സിന്‍റെ രണ്ടാം തുടക്കത്തിന് ആരംഭം കുറിച്ചു. മാമ മുഹമ്മദ് ഹാജി, മര്‍ഹൂം സുബൈര്‍ ഹാജി, മര്‍ഹൂം പി.എം.എസ് ഹാജി ചാല തുടങ്ങിയവര്‍ മക്കളെയും കൂട്ടി ബാംഗ്ലൂരില്‍ എത്തി. പക്ഷേ ഇവരില്‍ ഏറ്റവും ത്യാഗം സഹിച്ചത് മാമ തന്നെയായിരുന്നു. ദിവസങ്ങളോളം സഹധര്‍മ്മിണി (അല്ലാഹു അമ്മായിക്ക് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.!) യെയും കൂട്ടി ബാംഗ്ലൂരില്‍ പോയി താമസിച്ച് മകനെ തടകിയും തലോടിയും ഹിഫ്സ് ചെയ്യിപ്പിച്ചു. ഹിഫ്സ് പൂര്‍ത്തിയായതിന് ശേഷം ഹിഫ്സ് എതിര്‍ത്ത കുടുംബക്കാരെ പ്രത്യേകിച്ച് കൂട്ടി കൊല്ലത്തെ വീട്ടില്‍ വലിയ ഒരു പരിപാടി സംഘടിപ്പിച്ചതും അതില്‍ യഹ് യാക്ക ശബ്ദത്തിലും ഈണത്തിലും അവസാന ആയത്തുകള്‍ ഓതിയതും ഇന്നും ഓര്‍മ്മയുണ്ട്. തുടര്‍ന്ന് ഇല്‍മിന്‍റെ വഴിയിലേക്ക് മകനെ തിരിച്ചുവിട്ടു. ഏതാനും വര്‍ഷം ഇല്‍മ് പഠിച്ചു. പക്ഷേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇവിടെ ഒരു കാര്യം നന്നായി മനസ്സിലാക്കുക. ഇല്‍മിന്‍റെ ഔപചാരിക പാഠ്യഭാഗം പൂര്‍ത്തീകരിക്കലും ഹഖിന്‍റെ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് റബ്ബാനീ ഉലമാഇന്‍റെ സനദും ഇജാസത്തും കരസ്ഥമാക്കലും വളരെ മഹത്തരമായ കാര്യമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യാത്തവരെല്ലാം ഒന്നുമല്ലാത്തവരാണ് എന്ന ധാരണയും ശരിയല്ല. ഒരു മദ്റസയില്‍ നിന്നും ഇടയ്ക്കുവെച്ചോ പൂര്‍ത്തീകരിച്ച ശേഷമോ പുറത്തേക്ക് പോകുന്നവരുടെ മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഒന്ന്, ഇല്‍മുമായും ഉസ്താദുമാരുമായും തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ട് കൂടുതല്‍ ഉന്നതങ്ങളിലേക്ക് ഉയരുക. രണ്ട്, ഈ ബന്ധം ഇല്ലാതെ അധ:പതനത്തിലേക്ക് താഴുക. ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ പെടാന്‍ മദ്റസകളില്‍ ഒരു ദിവസമെങ്കിലും വിദ്യാര്‍ത്ഥിയായിട്ടുള്ള എല്ലാ സഹോദരങ്ങള്‍ക്കും അല്ലാഹു ഉതവി നല്‍കട്ടെ.! ഇതിന് അത്യധികം ആവേശം പകരുന്ന ഒന്നാണ് യഹ് യാ സാഹിബ്. അദ്ദേഹത്തിന്‍റെ ബുദ്ധിസാമര്‍ത്ഥ്യം ശരി തന്നെ. പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഇല്‍മും ഉലമാഉമായിട്ടുള്ള ആത്മാര്‍ത്ഥ ബന്ധം കാരണമായി അദ്ദേഹം ഒരു ഉന്നത പണ്ഡിതന്‍ തന്നെയാണ് എന്ന് അനുഭവങ്ങളും പരീക്ഷണങ്ങളും സാക്ഷ്യം നില്‍ക്കുന്നു. മആരിഫുല്‍ ഖുര്‍ആന്‍, മആരിഫുല്‍ ഹദീസ്, താരീഖ് ദഅ് വത്ത് എന്നീ ഗ്രന്ഥങ്ങളും ഫത്ഹുല്‍ മുഈന്‍, ഉംദത്തുസ്സാലിക്, ഖുദൂരി മുതലായ ഫിഖ്ഹ് കിതാബുകളും കാണാപ്പാഠമായിരുന്നു. കുറഞ്ഞ പക്ഷം വിനീതന്‍ ഈ കിതാബുകളില്‍ മിക്കതും പരിചയപ്പെട്ടത് ജ്യേഷ്ഠനില്‍ കൂടിയാണ്. അന്നൊരിക്കല്‍ കൊല്ലത്തുനിന്നും എറണാകുളത്തേക്ക് പഴയ ബസ്സില്‍ പഴയ റോഡിലൂടെ യാത്ര ആരംഭിച്ചു. ഏറ്റവും പുറകിലെ സീറ്റില്‍ കാലുകള്‍ പൊക്കിവെച്ച് ഈ പാപിയോട് കിടന്നോളാന്‍ പറഞ്ഞു. കുറഞ്ഞത് നാല് മണിക്കൂര്‍ നീണ്ട യാത്രയില്‍ അല്‍ ഫുര്‍ഖാന്‍ മാസിക വായിച്ചുകൊണ്ടിരുന്നു. ഈ സമയമത്രയും ശരീരം ചലിപ്പിച്ചിട്ടില്ല. അന്നാണ് അല്‍ ഫുര്‍ഖാന്‍ ആദ്യമായി  കാണുന്നത്. അല്ലാമാ അഷ്റഫ് അലി ത്ഥാനവിയുടെ പ്രഭാഷണ സമാഹാരമായ അത്തബ് ലീഗ് എന്ന ഗ്രന്ഥത്തിന്‍റെ അമ്പതോളം ഭാഗങ്ങള്‍ നിരന്തരം വായിക്കുന്നത് കണ്ടിട്ടുണ്ട്. തബ് ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതോ ഗ്രന്ഥമായിരുന്നു എന്നായിരുന്നു എന്‍റെ വിചാരം. എന്നാല്‍ ഹകീമുല്‍ ഉമ്മത്തിന്‍റെ പ്രഭാഷണങ്ങളായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. മആരിഫുല്‍ ഹദീസ് ഉറുദുവില്‍ എട്ട് ഭാഗങ്ങളാണെങ്കിലും മലയാളത്തില്‍ അഞ്ച് ഭാഗങ്ങളായി ഇറക്കണമെന്ന് അഭിപ്രായപ്പെട്ടത് അല്ലാമാ നുഅ്മാനി മര്‍ഹൂമിന്‍റെ അനുരാഗി കൂടിയായ യഹ് യാ സാഹിബാണ്. എനിക്ക് വായിച്ച് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായ അല്ലാമാ നദ് വിയുടെ രചനകളിലേക്ക് ആവേശം പകര്‍ന്നത് അദ്ദേഹം തന്നെയാണ്. മുജദ്ദിദ് അല്‍ഫ് ഥാനിയുടെ നാമം ആദ്യമായി കേട്ടത് മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനയില്‍ നിന്നും, അല്ലാമാ നദ് വിയുടെ ഈ വിഷയത്തിലുള്ള ഗ്രന്ഥത്തെക്കുറിച്ചറിഞ്ഞത് യഹ് യാ സാഹിബില്‍ നിന്നുമാണ്. ഞങ്ങളുടെ കൂടിക്കാഴ്ചകളിലെ പ്രധാന ചര്‍ച്ച, ഇല്‍മും മദ്റസയും പ്രസിദ്ധീകരണവുമായിരുന്നു. അല്‍ ബലാഗ് മാസിക ഏറ്റെടുക്കാന്‍ മര്‍ഹൂമിന് വലിയ ആഗ്രഹമായിരുന്നെങ്കിലും സാമ്പത്തിക സാഹചര്യം കൊണ്ട് സാധിച്ചില്ല. എറണാകുളം കേന്ദ്രീകരിച്ച് രചനകളുടെ പ്രസിദ്ധീകരണത്തിനും വ്യാപകമായ പ്രചാരണത്തിനും വലിയ ഒരു പദ്ധതി മനസ്സില്‍ ഉണ്ടായിരുന്നു. ഇങ്ങോട്ട് പറയുന്നത് കൂടാതെ അങ്ങോട്ട് പറയുന്നതും വളരെ താല്‍പ്പര്യത്തിലും ശ്രദ്ധയിലും കേള്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പ്രയോജനകരമായ രചനകള്‍ എല്ലാവര്‍ക്കും കാണാനും വായിക്കാനും പറ്റുന്ന നിലയില്‍ വീടിന് മുന്നില്‍ തന്നെ വെച്ചിരുന്നു. അവ എടുത്ത് തഅ്ലീം പോലെ വാപ്പയെയും ഉമ്മയെയും വായിച്ച് കേള്‍പ്പിക്കുന്ന അതിമനോഹരമായ രംഗം പലപ്പോഴും കണ്ടിട്ടുണ്ട്. ഒരിക്കല്‍ അത്തര്‍ഗീബ് വത്തര്‍ഹീബ് എന്ന ഹദീസ് ഗ്രന്ഥം വായിക്കുന്നത് കാണുകയുണ്ടായി. വാപ്പയെയും ഉമ്മയെയും അല്ലാഹു അനുഗ്രഹിക്കട്ടെ.! മകന്‍റെ വായന ശ്രദ്ധിച്ച് കേള്‍ക്കുകയും സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു.! ചുരുക്കത്തില്‍, ഇല്‍മിന്‍റെ വഴിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും, വലിയ പ്രതീക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്. നിരന്തരം ദിക്റുകളില്‍ മുഴുകുമായിരുന്നു. മര്‍ഹൂമിന്‍റെ ശൈലിയില്‍ കറുത്ത ചെറിയ തസ്ബീഹ് പിടിച്ചു നടക്കുന്ന ധാരാളം തബ് ലീഗ് പ്രവര്‍ത്തരെ കാണാന്‍ കഴിയും. ദിക്റുമായിട്ടുള്ള ബന്ധം അവര്‍ നിലനിര്‍ത്തണമെന്ന് ഉപദേശിക്കുന്നു. ഒരിക്കല്‍ ദിക്റിന്‍റെ പ്രവര്‍ത്തനത്തിനോടും യഹ് യാക്കാക്ക് എതിര്‍പ്പാണോ എന്ന് വിമര്‍ശന രീതിയില്‍ തുറന്ന് ചോദിച്ചപ്പോള്‍ ഇല്‍മും ദിക്റും ദഅ് ത്തിന്‍റെ ചിറകുകള്‍ ആണ്. അത് ഇല്ലാതെ ദഅ് വത്തേ ഇല്ലാ. അതിന്‍റെ പ്രവര്‍ത്തനവും ദഅ് വത്തിന്‍റെ പ്രവര്‍ത്തനം തന്നെയാണെന്ന് പറഞ്ഞു. ഒരിക്കല്‍ പ്രസ്താവിച്ചു: ഇല്‍മില്ലാത്ത ദാകിര്‍ അക്ബറിനെപ്പോലെ അപകടത്തില്‍ അകപ്പെടും. ദിക്ര്‍ ഇല്ലാത്ത ആലിം അക്ബറിനെ നശിപ്പിച്ച ആലിമുകളെപ്പോലെ നല്ലവരെ നശിപ്പിക്കും.! പരിശുദ്ധ ഖുര്‍ആന്‍ പാരായണം ഹരമായിരുന്നു. വിവിധ ഖാരിഉകളുടെ പാരായണങ്ങള്‍ ശ്രദ്ധിച്ചിരുന്നു. യഹ് യാക്കാക്കും പല ശൈലികളില്‍ ഓതാന്‍ അറിയാമായിരുന്നെങ്കിലും ശൈഖ് അബ്ദുല്‍ ബാസ്വിത്, ശൈഖ് അയ്യൂബ് തുടങ്ങിയ ഖാരിഉകളോട് പ്രേമമായിരുന്നിട്ടും പ്രിയപ്പെട്ട ഗുരുനാഥന്‍ മൗലാനാ അബുസ്സഊദ് ഓതിയിരുന്ന ഒരു പ്രത്യേക ശൈലിയിലാണ് ഓതിയിരുന്നത്. ഈ ശൈലിയായിരുന്നു ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശൈലിയോട് വളരെ അടുത്തതെന്ന് ഒരു മഹാപണ്ഡിതന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് വിവരിക്കുകയുണ്ടായി. വിനീതന്‍ ഈ ശൈലി അനുകരിക്കുമ്പോഴെല്ലാം വലിയ ശ്രദ്ധയും ഭക്തിയും അനുഭവപ്പെടാറുണ്ട്. ഈ ശൈലി അറിയാവുന്ന മക്കളും കൂട്ടുകാരും അത് തുടരണമെന്ന് പ്രത്യേകം ഉണര്‍ത്തുകയാണ്. ദഅ് വത്ത് ജ്യേഷ്ഠന്‍റെ വസ്ത്രവും വിരിപ്പും, അകവും പുറവും, രാവും പകലും, ചിന്തയും സംസാരവും എല്ലാമെല്ലാമായിരുന്നു. ലോകം അതിന് സാക്ഷിയായതിനാല്‍ അതിനെക്കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല. പക്ഷേ ചിലകാര്യങ്ങള്‍ പ്രത്യേകം അനുസ്മരണീയമാണ്: ദീനീ സംസാരം എന്ന പേരില്‍ ലളിതമാക്കിയ ഒരു പ്രഭാഷണകല തന്നെ യഹ് യാ സ്പീച്ച് വികസിപ്പിച്ചു. അറിവും ചിന്തയും അനുഭവവും സമരസപ്പെടുത്തിക്കൊണ്ട് രണ്ട് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംസാരങ്ങള്‍ കണ്ണുനീരും ചിരിയും കയറ്റിറക്കങ്ങളും സമ്മിശ്രമായി ഒഴുകി പരക്കുമായിരുന്നു. മുലാഖാത്ത് സംസാരങ്ങളും വളരെ ശക്തമായിരുന്നു. മൗലാനാ ഉബൈദുല്ലാഹ് ബല്‍യാവി (റഹ്) യോടൊപ്പം ഞങ്ങള്‍ മഞ്ചേരിയില്‍ എത്തി. ക്ഷീണം കാരണം യഹ് യാക്ക മസ്ജിദില്‍ ചാരി ഇരിക്കുകയായിരുന്നു. ഒരു മുസ്ലിയാര്‍ അടുത്തെത്തിയപ്പോള്‍ ഉടനെ ആദരിച്ച് നേരെ ഇരുന്നു. അദ്ദേഹം ചോദിച്ചു: നാട്ടില്‍ എന്താ പരിപാടി.? യഹ് യാ സാഹിബ്: ചെറിയ ഇരുമ്പ് കച്ചവടമാണ്.! മുസ്ലിയാര്‍: നിങ്ങള്‍ ഇങ്ങനെ തബ് ലീഗില്‍ കറങ്ങി നടക്കുമ്പോള്‍ അത് ആരാണ് നോക്കുക? യഹ് യാ സാഹിബ്: നേരത്തെ നോക്കിക്കൊണ്ടിരുന്ന ആളുതന്നെ നോക്കുന്നതാണ്. മുസ്ലിയാര്‍: അത് ആരാണ്.? യഹ് യാ സാഹിബ്: ഉസ്താദിന് ആരാണെന്ന് പറഞ്ഞുതരണോ? മുസ്ലിയാര്‍: ആരാണ്.? യഹ് യാ സാഹിബ് ഒരു പ്രത്യേക ശബ്ദത്തില്‍ നീട്ടി പറഞ്ഞു: അല്ലാഹ്! അദ്ദേഹം എഴുന്നേറ്റ് പോവുകയും അടുത്ത പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. മൂസാ മൗലാനാ മര്‍ഹൂം ത്യാഗത്തിന്‍റെ വിഷയത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നത് പോലെ, ഓടി നടന്നുകൊണ്ടുള്ള തബ് ലീഗ് സമ്മേളനങ്ങള്‍ യഹ് യാ സാഹിബിന്‍റെ പ്രത്യേകതകളാണ്. കുടുംബക്കാരെയും എതിര്‍പ്പുള്ളവരെയും തബ് ലീഗ് പ്രവര്‍ത്തനത്തിലേക്ക് തന്ത്രപൂര്‍വ്വം പ്രേരിപ്പിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഹജ്ജിന് പോകുന്നവഴി എന്‍റെ ജ്യേഷ്ഠന്‍ സുബൈര്‍ സാഹിബ് അയച്ച ഒരു കത്തും അതിലെ വാചകങ്ങളും ഓര്‍മ്മയുണ്ട്. ജീവിതം വളരെ കുറഞ്ഞ കാലത്തേക്കുള്ളതാണെങ്കിലും ദീനിന്‍റെ പരിശ്രമവുമായി ബന്ധപ്പെട്ടാല്‍ വളരെ ലാഭകരമാക്കാന്‍ കഴിയും എന്നതായിരുന്നു അതിലെ പ്രമേയം. ദീനിന്‍റെ പരിശ്രമത്തിലും സുന്ദരമായ കുടുംബ ജീവിതത്തിലും അനുവദനീയമായ സമ്പാദ്യത്തിലും ഒന്നാം സ്ഥാനം എന്ന സന്ദേശം എത്ര ശക്തവും വ്യക്തവുമാണ്. രോഗാവസ്ഥയില്‍ വിനീതന് അയച്ച അവസാനത്തെ ഒരു സന്ദേശം ഇപ്രകാരമാണ്: നാല് മാസം കാല്‍നടയായി ദഅ് വത്തിന്‍റെ മാര്‍ഗ്ഗത്തില്‍ യാത്ര ചെയ്യണമെന്ന് വല്ലാത്ത ആഗ്രഹമാണ്. നീയും കൂട്ടത്തില്‍ ഉണ്ടായാല്‍ വളരെ നന്നായിരിക്കും. പൂര്‍ണ്ണമായിട്ട് കഴിയില്ലെങ്കിലും കഴിയുന്ന നിലയില്‍ ആയാലും മതി.! നൂറ് ശതമാനം തബ് ലീഗ് പ്രവര്‍ത്തകനായതിനോടൊപ്പം ദീനിന്‍റെ മറ്റു പരിശ്രമങ്ങളെയും വളരെയധികം വിലമതിച്ചിരുന്നു എന്നതാണ് പലര്‍ക്കും അറിയാത്ത വലിയ ഒരു പ്രത്യേകത. ഇല്‍മ്-ദിക്ര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞു. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരാളെ വേണമെന്ന് മൗലാനാ അഷ്റഫ് അലി ഹസ്റത് പറഞ്ഞപ്പോള്‍ അതിന് ഈ പാപിയുടെ പേര് നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്. പ്രവര്‍ത്തനത്തിന്‍റെ വിവരങ്ങളും മഹാന്മാരുടെ വിശേഷങ്ങളും തിരക്കിയിരുന്നു. അവസാന കൂടിക്കാഴ്ചയിലെ ഒരു വാചകം ഇതാണ്: മൗലാനാ സയ്യിദ് നിസാമുദ്ദീന്‍ സാഹിബിനെപ്പോലുള്ളവര്‍ യാത്രയായി. ഇനി വളരെ കുറഞ്ഞ മഹാന്മാര്‍ മാത്രമേയുള്ളൂ. അവര്‍ എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം നടത്തുന്നത്. തീര്‍ച്ചയായും അവര്‍ ഉമ്മത്തിന്‍റെ വലിയ ഉപകാരികള്‍ തന്നെയാണ്.! അനാവശ്യങ്ങളും അധര്‍മ്മങ്ങളും അധികരിച്ചതിനാല്‍ പത്രമാധ്യമങ്ങളോട് വലിയ വെറുപ്പായിരുന്നു. പക്ഷേ ലോക കാര്യങ്ങളും രാഷ്ട്രീയ ചലനങ്ങളും കാലിക വിഷയങ്ങളും നന്നായി മനസ്സിലാക്കുകയും ആഴത്തില്‍ അപഗ്രഥിക്കുകയും ബന്ധപ്പെട്ടവരെ ഉണര്‍ത്തുകയും ചെയ്തിരുന്നു. ശീഇസം, ഖാദിയാനിസം മുതലായ ഫിത്നകളില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. പല തബ് ലീഗ് പ്രഭാഷണങ്ങളിലെയും കേന്ദ്രവിഷയം സ്വഹാബത്തിന്‍റെ മഹത്വവും പ്രാമാണികതയും ആയിരുന്നു. വലിയ തമാശകളും രസങ്ങളുമുള്ള ജീവിതമായിരുന്നു. ഗൗരവം നിറഞ്ഞ കാര്യങ്ങളുടെ ഭാരം ഇതിലൂടെ ലഘൂകരിക്കപ്പെട്ടിരുന്നു. മര്‍ഹൂം മാമയില്‍ നിന്നും കിട്ടിയ ഗുണം കൂടിയാണിത്. രണ്ടുപേരും ചേരുമ്പോള്‍ ബഹുരസമായി മാറുമായിരുന്നു. വാഹനം അതിവേഗതയിലാണ് ഓടിച്ചിരുന്നത്. ആദ്യന്തം ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചിരിക്കുമായിരുന്നു. കേരളത്തിലെ ആദ്യത്തെ മസ്തൂറാത് ജമാഅത്താണ് എന്ന് പറഞ്ഞുകൊണ്ട് മാമ, ജ്യേഷ്ഠ സഹോദരിയെയും എന്നെയും ജമാഅത്തില്‍ പുറപ്പെടാന്‍ നിര്‍ബന്ധിച്ചു. ഞങ്ങളുടെ വീട്ടില്‍ നിന്നാണ് കണ്ണൂരിലേക്ക് ജമാഅത്ത് പുറപ്പെട്ടത്. ജമാഅത്തിന്‍റെ മര്യാദകള്‍ വിവരിച്ച മാമ, ആവേശം വന്ന് വിശദമായി സ്ത്രീകളുടെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. ഇതിനിടയില്‍ എന്‍റെ വാപ്പ എന്നെയും പെങ്ങളെയും പതുക്കെ വിളിച്ചിറക്കി, അവര്‍ക്ക് പല സാമര്‍ത്ഥ്യങ്ങളും അറിയാം, അവര്‍ ട്രെയിനില്‍ എങ്ങനെയെങ്കിലും കയറിക്കൊള്ളും, നിനക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞുകൊണ്ട് എന്നെയും പെങ്ങളെയും റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ എത്തിയപ്പോള്‍ ട്രെയിന്‍ വന്ന് നില്‍ക്കുന്നു. ബുക്ക് ചെയ്ത ധാരാളം ബെര്‍ത്തുകളില്‍ ഞാനും സഹോദരിയും മാത്രം.! വാപ്പ പലരെയും ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു, പണ്ട് മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ലല്ലോ.? ഇതിനിടയില്‍ ട്രെയിന്‍ വിട്ടു. ഞങ്ങള്‍ ആകെ പരിഭ്രമിച്ചു. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴും ആരും വന്നിട്ടില്ല. ഗാര്‍ഡ് പച്ചക്കൊടി വീശാന്‍ എടുത്തു. അപ്പോള്‍ അതാ ആരോ കാറ് പറത്തിക്കൊണ്ടുവന്ന് ആളുകളെ ഇറക്കിക്കൊണ്ടിരിക്കുന്നു. അതില്‍ നിന്നും മാമാ ഇറങ്ങി ഓടിവന്ന് ഗാര്‍ഡിനെ മുആനഖ ചെയ്ത് കെട്ടിപ്പിടിച്ച് നിന്നു. അദ്ദേഹം വിടാന്‍ പറഞ്ഞ് ബഹളം ഉണ്ടാക്കിയെങ്കിലും പൊന്നുമോനെ, കഷ്ടപ്പെടുത്തല്ലേ എന്ന് പറഞ്ഞ് പിടുത്തം വിട്ടില്ല. എല്ലാവരും ട്രെയിനില്‍ കയറിക്കഴിഞ്ഞ് അദ്ദേഹത്തെ സ്നേഹത്തോടെ വിടുകയുണ്ടായി.! ഇത്തരം അത്ഭുതങ്ങളും തമാശകളും ധാരാളം ആയിരുന്നെങ്കിലും പരദൂഷണം പറയുന്നത് ഇഷ്ടമല്ലായിരുന്നു. 

വേറൊരു വലിയ പ്രത്യേകത, നാം പറയുന്ന സര്‍വ്വ വിഷയങ്ങളിലും ഒന്നാന്തരം അഭിപ്രായങ്ങളും മറുപടികളും പറയുമായിരുന്നു എന്നതാണ്. വീട്, ഉപകരണങ്ങള്‍, ആഹാരം, വസ്ത്രം, വാഹനം, യാത്ര, രാഷ്ട്രീയം, സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ കാര്യങ്ങള്‍, സംഘടനാ പ്രസ്ഥാനങ്ങള്‍, പത്രമാസികകള്‍, മദ്റസാ-കോളേജ്, കുടുംബം, കല്യാണം, കച്ചവടം, മരണം, മര്‍ഹൂമുകള്‍, വാര്‍ത്തകള്‍, ചരിത്രങ്ങള്‍ എന്നിങ്ങനെ എന്ത് വിഷയം പറഞ്ഞാലും മര്‍ഹൂം യഹ് യാക്കാക്ക് അതിനെല്ലാം ഒന്നാന്തരം പ്രതികരണം ഉണ്ടാകുമായിരുന്നു. ഒരിക്കലും അനുവദനീയമായ വിഷയങ്ങളെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദീനിന്‍റെയും ഇല്‍മിന്‍റെയും മഹാന്മാരുടെയും കാര്യങ്ങള്‍ വളരെ താല്‍പ്പര്യത്തില്‍ കേട്ടിരുന്നു. മുസ്ലിംകളും അമുസ്ലിംകളുമായ സ്നേഹിതന്മാരുടെ വലിയ ഒരു വൃന്ദം മര്‍ഹൂമിനുണ്ടായിരുന്നു. അവരെല്ലാവരുമായി രാവും പകലും വലിയ അടുപ്പമായിരുന്നു. അവരോട് തബ് ലീഗിന്‍റെ കാര്യങ്ങള്‍ പറയുകയില്ലായിരുന്നു, പക്ഷേ അവരെല്ലാം ഈ ബന്ധത്തിലൂടെ തബ് ലീഗിനെയും ദീനിനെയും നന്നായി മനസ്സിലാക്കി എന്നുള്ളത് അനുഭവ സത്യമാണ്.! നാളുകളായി ശരീരത്തിന് അസ്വസ്ഥകള്‍ ഉണ്ടായിരുന്നിട്ടും കാണിക്കാതെയും അറിയിക്കാതെയും ഓടി നടക്കുകയുണ്ടായി. മൂസാ മൗലാനാ മര്‍ഹൂമിന് ശേഷം തബ് ലീഗ് പ്രവര്‍ത്തനത്തില്‍ വളരെയധികം ആവേശത്തോടെ പങ്കെടുത്തു. ധാരാളം നാടുകളും രാജ്യങ്ങളും വിശിഷ്യാ മര്‍ഹൂമിന്‍റെ വികാരമായിരുന്ന ഹറമുകളിലും യാത്ര ചെയ്തു. അല്ലാഹു ദറജ ഉയര്‍ത്തുമാകാറകട്ടെ.! ഫീ സബീലില്ലാഹിയുടെ കൂലിയോടൊപ്പം ശഹാദത്തിന്‍റെ സമുന്നത സ്ഥാനവും നല്‍കട്ടെ.! അവസാനം കഠിന രോഗം ബാധിച്ചു. പക്ഷേ മനക്കരുത്തിനും ആവേശത്തിനും ഒരു കുറവും ഉണ്ടായില്ല. ഏതാണ്ട് മാസങ്ങളോളം ആശുപത്രികളിലും വീട്ടിലുമായി കഴിഞ്ഞെങ്കിലും ദീനീ ചിന്തകള്‍ക്കും സംസാരങ്ങള്‍ക്കും ഒരു കുറവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ റമദാനുല്‍ മുബാറകിനുമുമ്പ് രോഗം കഠിനമായി. അല്ലാഹുവിന്‍റെ ഈ ദാസനുമായി ബന്ധപ്പെട്ട മുഴുവന്‍ തെറ്റ് കുറ്റങ്ങളും മാപ്പാക്കണമെന്ന് പറഞ്ഞ് അയച്ച മെസ്സേജ് ഈ പാപിയെ വളരെയധികം കരയിച്ചു. വിനീതന്‍ കരഞ്ഞുകൊണ്ടുതന്നെ ആശ്വാസത്തിന്‍റെ മറുപടി നല്‍കി. പെരുന്നാളിന് കണ്ടപ്പോള്‍ വളരെ റാഹത്തായിരുന്നു. സഹോദരങ്ങളുടെ റമദാനിലെ ദുആകളുടെ ഫലമാണ് ഇതെന്ന് പ്രതികരിച്ചു. നീ അയച്ചുതന്ന ഖുര്‍ആന്‍ മന്ത്രങ്ങളും വേദനയുടെ ദുആയും വളരെ ഫലപ്പെട്ടു എന്ന് പറഞ്ഞത് വലിയ ആശ്വാസമുണ്ടാക്കി. വിനീതന്‍ ഹജ്ജിലായിരിക്കവേ പ്രത്യേകം ദുആ ചെയ്യണമെന്ന് സന്ദേശം അയച്ചു. അല്ലാഹുവിന്‍റെ തൗഫീഖ് അനുസരിച്ച് ദുആയില്‍ ശ്രദ്ധിച്ചു. ഹജ്ജ് കഴിഞ്ഞ് വന്ന് അന്വേഷിച്ചപ്പോള്‍ ബാംഗ്ലൂരിലാണ് ചികിത്സയെന്ന് വിവരം ലഭിച്ചു. എത്തിയ ഉടനെ വിനീതന്‍ ഭോപ്പാലിലേക്ക് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പരിപാടിക്ക് യാത്രക്ക് ഒരുങ്ങുമ്പോള്‍ യഹ് യാക്കയുടെയും ഞങ്ങള്‍ എല്ലാവരുടെയും പ്രിയങ്കരനും യഹ് യാക്കയുടെ നന്മകളുടെ അടിസ്ഥാനവുമായ അല്ലാമാ മുഫ്തി അഷ്റഫ് അലി ഹസ്റത് ശാന്തമായി അല്ലാഹുവിന്‍റെ റഹ്മത്തിലേക്ക് യാത്രയായ വിവരം അറിഞ്ഞ് ഞെട്ടിപ്പോയി. പക്ഷേ ആദരണീയ ഉസ്താദിനെ യാത്ര അയക്കാന്‍ മര്‍ഹൂം യഹ് യാക്ക ഉണ്ടല്ലോ എന്ന ചിന്തയാണ് ഇത് കേട്ടപ്പോള്‍ ആദ്യമായി മനസ്സിലേക്ക് വന്നത്. ഹസ്റത്തിനോട് മാനസികമായി വലിയ അടുപ്പമായിരുന്നു. തുടര്‍ന്ന് ഭോപ്പാലില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ബാംഗ്ലൂരിലെ ജാമിഅ മസീഹുല്‍ ഉലൂമില്‍ നടക്കുന്ന സെമിനാറിലേക്കുള്ള ക്ഷണം യഹ് യാക്കയുടെ ഇയാദത്തിനും ഹസ്റത്തിന്‍റെ സിയാറത്തിനും വേണ്ടിമാത്രം സ്വീകരിച്ചു. എന്നാല്‍ ഇതിന് അവസരം ഉണ്ടാകുന്നതിന് മുമ്പ് അല്ലാഹുവിന്‍റെ റഹ്മത്ത് വളരെയധികം കൊതിച്ചുകഴിഞ്ഞ ഈ ദാസന്‍ 1439 മുഹര്‍റം 13 (2017 ഒക്ടോബര്‍ 04) ന് റഹ്മാന്‍റെ വിശാലമായ റഹ്മത്തിലേക്ക് യാത്രയായി.! അവസാനം വരെ നമസ്കാരത്തില്‍ വളരെ ശ്രദ്ധയായിരുന്നു. രോഗം കൂടിയും കുറഞ്ഞും കൊണ്ടിരുന്നെങ്കിലും നമസ്കാര കാര്യങ്ങളിലും മറ്റും ഒരു വ്യത്യാസവും ഇല്ലായിരുന്നു. ലളിത വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെങ്കിലും വൃത്തിയിലും വെടുപ്പിലും വലിയ സൂക്ഷ്മതയായിരുന്നു. മരണം മുമ്പില്‍ കണ്ടാണ് ജീവിച്ചിരുന്നത്. എന്നാല്‍ അവസാന വര്‍ഷങ്ങളിലും മാസങ്ങളിലും ദിനങ്ങളിലും വളരെ മനക്കരുത്തോടെ കാര്യങ്ങള്‍ എല്ലാം നിര്‍വ്വഹിക്കുകയുണ്ടായി. കഠിന വേദനകള്‍ ഉണ്ടായിട്ടും അത് പ്രകടമാക്കാതെ ദീനീ പരിശ്രമങ്ങളെപ്പറ്റിയുള്ള ചിന്തയും സംസാരങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും അല്ലാഹു സമാധാനവും ഉന്നത കൂലിയും നല്‍കട്ടെ.! മര്‍ഹൂമിന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ ചെയ്യുന്നതില്‍ അവര്‍ യാതൊരു വിഴ്ചയും വരുത്തിയില്ല. മര്‍ഹൂമും അവരെ വിലമതിക്കുകയും ആശംസിക്കുകയും ചെയ്തിരുന്നു. അവസാന ദിവസവും സാധാരണപോലെ എന്നല്ല സന്തോഷപ്രകടനങ്ങളും മറ്റും കൂടുതലായിരുന്നു. ഇടക്ക് ജ്യൂസ് വല്ലതും വേണമെന്ന് പറയുകയും അനാര്‍ തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. രാത്രിയും വലിയ ശാന്തതയില്‍ ആയിരുന്നു. കുടുംബം ദിക്റിലും ദുആയിലും വ്യാപൃതരായിരിക്കുന്നതുകണ്ട് വലിയ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. പാതിരാത്രിയോട് അടുത്ത് അവസ്ഥ കുറച്ച് മോശമായപ്പോള്‍ ഡോക്ടര്‍ വന്ന് സംസാരിച്ചു. ഐ.സി.യു.വിലേക്ക് കൊണ്ടുപോകട്ടെ എന്ന് ചോദിച്ചപ്പോള്‍ അതിന്‍റെ ആവശ്യം ഉണ്ടോയെന്ന് ചോദിച്ചു. ഇതിനിടയില്‍ അവസ്ഥ അല്‍പ്പം കഠിനമായി. കുടുംബം ദിക്ര്‍-ദുആയില്‍ മുഴുകി. അല്ലാഹുവിന്‍റെ ദാസനും മനസ്സുകൊണ്ട് അതില്‍ ലയിച്ചു. ഇടക്ക് ജനലിന്‍റെ ഭാഗത്തേക്ക് തുറിച്ച് നോക്കുകയും ദുആയിലും മറ്റും വികാരമുണ്ടാകുമ്പോള്‍ ചെയ്യുന്നതുപോലെ വളരെ കഷ്ടപ്പെട്ടും ശബ്ദത്തിലും കലിമ വിശിഷ്യാ, അല്ലാഹുവിന്‍റെ അനുഗ്രഹീത നാമം ഉരുവിട്ടുകൊണ്ട് സമാധാനത്തോടെ പടച്ചവനിലേക്ക് യാത്രയായി.! അടുത്ത ദിവസം, മഗ് രിബ് കഴിഞ്ഞ് പല റമദാനുകള്‍ മര്‍ഹൂം യഹ് യാക്ക ഇഅ്തികാഫ് ഇരിക്കുകയും പ്രവര്‍ത്തന കാര്യങ്ങള്‍ കൂടിയാലോചിക്കുകയും സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള മര്‍ഹൂം തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ മസ്ജിദിലും പരിസരത്തും തിങ്ങിനിറഞ്ഞ ആളുകള്‍ ദുആ ചെയ്തുകൊണ്ട് മയ്യിത്ത് നമസ്കരിച്ചു. വീട്ടിലും കിളികൊല്ലൂര്‍ മസ്ജിദിലും നടന്ന നമസ്കാരങ്ങള്‍ക്ക് ശേഷം, മഹാനായ പിതാവിന്‍റെ മടിത്തട്ടിലായി മകനും എത്തിച്ചേര്‍ന്നു. റഹ്മതുല്ലാഹി അലൈഹിം... മര്‍ഹൂമിന്‍റെ വേര്‍പാട് തീര്‍ച്ചയായും ഞങ്ങളുടെ എളിയ കുടുംബത്തിനും ദീനീ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വലിയ നഷ്ടം തന്നെയാണ്. പക്ഷേ മര്‍ഹൂം ചെയ്ത അതുല്യ സേവനങ്ങളുടെ വെളിച്ചങ്ങള്‍ എന്നും വഴിവെളിച്ചമായും ജാരിയായ സ്വദഖയായും നിലനില്‍ക്കുന്നതാണ്. അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ പ്രദാനം ചെയ്യട്ടെ.! കുടുംബമിത്രങ്ങളെ ആശ്വസിപ്പിക്കട്ടെ.! മര്‍ഹൂമിന്‍റെ ജീവിതവും സന്ദേശം കൂടി വ്യക്തമാക്കുന്ന ഒരു ദുആ ഉദ്ധരിച്ചുകൊണ്ട് ഇത് ഇവിടെ അവസാനിപ്പിക്കുന്നു. എറണാകുളം മസ്ജിദുന്നൂറില്‍ ഒരു വെള്ളിയാഴ്ച രാവിലെ നീണ്ട ബയാനിന് ശേഷം നടത്തപ്പെട്ട ദുആയുടെ അവസാനത്തില്‍ നിലവിളിച്ചുകൊണ്ട് മര്‍ഹൂം ഇപ്രകാരം ദുആ ഇരന്നു: അല്ലാഹുവേ, മഹാന്മാരായ സ്വഹാബത്തിനെ വിശിഷ്യാ അബൂബക്ര്‍ സ്വിദ്ദീഖ് (റ) നെ പോലെ ഞങ്ങളെ ആക്കേണമേ.! അദ്ദേഹവും അദ്ദേഹത്തിന്‍റെ പിതാവും മാതാവും സഹോദരങ്ങളും ഭാര്യമക്കളും കൂട്ടുകാരും എല്ലാവരും മുഅ്മിനായിരുന്നു. ഉന്നത മുഅ്മിനായിരുന്നു. പടച്ചവനേ, ഞങ്ങളെയും അതുപോലെ ആക്കണേ.! അതിന് മഹാന്‍ പരിശ്രമിച്ചതുപോലെ ഞങ്ങള്‍ക്കും പരിശ്രമിക്കാന്‍ ഉതവി നല്‍കേണമേ.! വസല്ലല്ലാഹു അലന്നബിയ്യില്‍ കരീം. അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക്  പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


അനുബന്ധം 

-അബ്ദുന്നാഫിഅ് സാഹിബ് 

(സംസം തിരുവനന്തപുരം) 

ഇണയെ കുറിച്ച്... 

ഖുര്‍ആനില്‍ അല്ലാഹു ഭാര്യയെ വിളിക്കുന്നത് 'സ്വാഹിബ' എന്നാണ്. വിവാഹത്തിന് മുമ്പ് നമുക്ക് കാമുകിമാരില്ല, പക്ഷേ വിവാഹശേഷം നമ്മുടെ കാമുകി നമ്മുടെ ഭാര്യയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'നിങ്ങളില്‍ ഏറ്റവും നല്ലവന്‍ തന്‍റെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്'. ഇതിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്, ഏറ്റവും മോശമായവന്‍ തന്‍റെ ഭാര്യയോട് മോശമായി പെരുമാറുന്നവനാണ്. ഒരു വ്യക്തി മറ്റുള്ളവരുടെ ഇടയില്‍ നന്നായി പെരുമാറുകയും എന്നാല്‍ ഭാര്യയോട് പരുഷമായി പെരുമാറുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഏറ്റവും മോശക്കാരനാണ്. അതുകൊണ്ട് നാം അവളോട് ഒരു സുഹൃത്തിനെ പോലെ പെരുമാറണം. അവളോട് വളരെ അടുപ്പം പുലര്‍ത്തുക, നമ്മുടെ എല്ലാ രഹസ്യങ്ങളും പങ്കുവെക്കുക, അവളോട് സുതാര്യത പുലര്‍ത്തുക, നമ്മെ കുറിച്ച് എല്ലാം അവളെ അറിയിക്കുക. 

നമ്മുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് ഒരു നല്ല പ്രവൃത്തിയാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. നാം അവളോട് സംസാരിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അവളോട് സംസാരിക്കുന്നത് ഒരു ഇബാദത്താണ്. സംസാരം ദൈര്‍ഘ്യമേറിയതാണ് പ്രതിഫലം. 

നാം തിരക്കിലാണെന്നും സമയമില്ലെന്നും പറഞ്ഞ് നമ്മുടെ ഭാര്യയുടെ ഫോണ്‍ കട്ട് ചെയ്യും, എന്നാല്‍ ദുനിയാവിലോ ആഖിറത്തിലോ നമുക്ക് ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് വളരെ നേരം സംസാരിക്കുന്നു. പക്ഷേ അവളോട് ദീര്‍ഘമായി, മൃദുവായി, ക്ഷമയോടെ സംസാരിക്കണം. അവള്‍ പറയുന്നതെന്തും കേള്‍ക്കുക, അവള്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രതികരിക്കാതെ, അവളെ സുഖിപ്പിക്കുക, അവളെ സന്തോഷിപ്പിക്കുന്ന നല്ലത് സംസാരിക്കുക...

റസൂലുല്ലാഹി (സ്വ) ഒരിക്കലും നമ്മുടെ ഉമ്മമാരെ, അതായത് തിരുനബിയുടെ ഭാര്യമാരെ (റ) ഉപദ്രവിക്കുകയോ തല്ലുകയോ ചെയ്തിട്ടില്ല. ഏത് നിമിഷവും അവരെ തല്ലാനോ ഉപദ്രവിക്കാനോ നമുക്ക് അനുവാദമില്ല, പ്രത്യേകിച്ച് അവരുടെ മുഖത്ത്.

ഉമര്‍ പാലന്‍പൂരി (റഹ്) യുടെ വാക്കുകള്‍ യാഹ് യാക്ക ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു: അവള്‍ അവളുടെ വീട്ടില്‍ ഒരു രാജകുമാരിയായിരുന്നു. അവളുടെ മാതാപിതാക്കള്‍ സ്നേഹിച്ചു. ഒരിക്കലും ശകാരിക്കുക പോലും ചെയ്തിട്ടില്ല. പക്ഷെ എന്നെപ്പോലെയുള്ള ഒരു വിഡ്ഢി അവളെ വിവാഹം കഴിച്ചു, അവളെ പാചകക്കാരിയും, അലക്കുകാരിയും, വേലക്കാരിയും, ശുചീകരണ തൊഴിലാളിയും ആക്കി. നമ്മള്‍ അപരിചിതരോട് മാലാഖയെപ്പോലെ പെരുമാറുന്നു, അവര്‍ നമ്മെ ഉപദ്രവിച്ചാലും ക്ഷമിക്കുന്നു. പക്ഷെ നമ്മളെ സ്നേഹിക്കുന്ന നമ്മുടെ സ്വാഹിബയോട് പിശാചുക്കളെപ്പോലെ നാം പെരുമാറുന്നു. യഹ് യാക്ക പറയുന്നു: ഒരു സഹാബി ഉമര്‍ (റ) ന്‍റെ  വീട്ടില്‍ വന്നു. വാതിലില്‍ മുട്ടിയിട്ട് മടങ്ങിപ്പോയി. ഉമര്‍ (റ) വന്ന് വാതില്‍ തുറന്നപ്പോള്‍ അയാള്‍ നടന്നകന്നു. എന്തിനാണ് വന്നതെന്ന് ഉമര്‍ (റ) ചോദിച്ചു.  വഴക്കുണ്ടാകുമ്പോള്‍ ഭാര്യ ശബ്ദം ഉയര്‍ത്താറുണ്ടെന്ന് ഭാര്യയെക്കുറിച്ച് പരാതിപ്പെടാനായി വന്നതാണെന്നും ഇത് തനിക്ക് നാണക്കേടുണ്ടാക്കുന്നുവെന്നും ഉമര്‍ (റ) അവളെ ഉപദേശിക്കണമെന്നും ആഗ്രഹിച്ചു വന്നതാണ്. എന്നാല്‍ അദ്ദേഹം  ഉമര്‍ (റ) ന്‍റെ വീട്ടില്‍ വന്നപ്പോള്‍ അവിടെയും അതുതന്നെ സംഭവിച്ചു. ഉമര്‍ (റ) ന്‍റെ ഭാര്യ ശബ്ദം ഉയര്‍ത്തുകയും ഉമര്‍ (റ) മാപ്പ് പറയുകയും ചെയ്യുന്നതായിട്ടു കണ്ടു. സഹാബി പറഞ്ഞു: എപ്രകാരം ഭാര്യയോട് വര്‍ത്തിക്കണമെന്ന് തനിക്ക് മനസ്സിലായി. ഉമര്‍ (റ) പറഞ്ഞു: അവള്‍ നമ്മുടെ ഈമാനിന്‍റെ  സൂക്ഷിപ്പുകാരിയാണ്. നമുക്കുവേണ്ടി മാത്രം വീടുപേക്ഷിച്ച അവള്‍ ജീവിതം മുഴുവന്‍ നമുക്കുവേണ്ടി സമര്‍പ്പിച്ചു. നാം അവളോട് മൃദുവും സ്നേഹവും കരുതലും ക്ഷമയും ബഹുമാനവും ഉള്ളവരായിരിക്കണം. യഹ് യാക്ക കൂട്ടിച്ചേര്‍ക്കാറുണ്ടായിരുന്നു: നമ്മുടെ ഭാര്യ ഒരുപാട് മണ്ടത്തരങ്ങള്‍ ചെയ്യും. അതിലേക്ക് നോക്കരുത്. അവളോട് ക്ഷമിക്കൂ. റസൂലുല്ലാഹി (സ്വ) സ്വന്തം വസ്ത്രങ്ങള്‍ വൃത്തിയാക്കുകയും ഭക്ഷണം തയ്യാറാക്കാന്‍ സഹായിക്കുകയും നമ്മുടെ ഉമ്മമാരെ വീട് വൃത്തിയാക്കാന്‍ സഹായിക്കുകയും അവരുമായി തമാശകള്‍ പങ്കിടുകയും ചെയ്യുമായിരുന്നു, പക്ഷേ കള്ളം പറയില്ല. 

ഒരിക്കലും നമ്മുടെ ഭാര്യയോട് ഒരു കാര്യവും കല്‍പ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്ത് കാര്യവും സ്നേഹത്തോടെ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുക. നമ്മുടെ നല്ല പെരുമാറ്റത്തിലൂടെയും സ്വഭാവത്തിലൂടെയും മാത്രമേ അവര്‍ നമ്മുടെ ദീനിനെ സ്വീകരിക്കുകയുള്ളൂ. 

'ഔറത് കം സുന്‍തി ഹൈ, സ്യദാ ദേഖ്തീ ഹൈ' എന്നൊരു പഴഞ്ചൊല്ലുണ്ട് -സ്ത്രീകള്‍ കുറച്ച് കേള്‍ക്കുകയും കൂടുതല്‍ കാണുകയും ചെയ്യുന്നു. അവര്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നില്ല, നമ്മുടെ പ്രവൃത്തികളിലേക്കാണ് അവര്‍ നോക്കുന്നത്. 

നിങ്ങളുടെ ഭാര്യ ഫാത്വിമ (റ) യെപ്പോലെയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ അലി (റ) യെപ്പോലെയാകുക.

നമ്മള്‍ യഹ് യാക്കയെയും ആ  ഉപദേശങ്ങളെയും ശരിക്കും മിസ് ചെയ്യുന്നു. അല്ലാഹു യഹ് യാക്കയുടെ  ഖബ്റിനെ വിശാലമാക്കട്ടെ.! യഹ് യാക്കാക്ക് ഏറ്റവും നല്ലതു നല്‍കട്ടെ.! 

നാം നമ്മുടെ ഭാര്യയോട് മോശമായി പെരുമാറുകയോ, ഉപദ്രവിക്കുകയോ, മര്‍ദ്ദിക്കുകയോ, അവളുടെ ഹൃദയത്തെ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നാം അവരോട് ക്ഷമാപണം നടത്തുകയും ഭാവിയില്‍ മികച്ചവരാകാന്‍ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്‍ഷാ അല്ലാഹ്. 

കാരണം യഹ് യാക്ക എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു: നമ്മളെ കുറിച്ച് ചോദിക്കാന്‍ ആഖിറത്തില്‍ അല്ലാഹു ആദ്യം വിളിക്കുന്നത് നമ്മുടെ ഭാര്യയെ ആയിരിക്കും. അവള്‍ നിഷേധാത്മകമായി പറഞ്ഞാല്‍ നമ്മുടെ വിധി അതിനനുസരിച്ച് തീരുമാനിക്കപ്പെടും. 

ഞങ്ങളുടെ ഡിഗ്രികളും മാസ്റ്റേഴ്സും പൂര്‍ത്തിയാക്കുന്നതിലും ബിസിനസ്സ് ചെയ്യാന്‍ തുടങ്ങുന്നതിലും അത് അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നതിലും കുടുംബത്തോടും മറ്റുള്ളവരോടുമുള്ള ഞങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിലും യാഹ് യാക്കയുടെ സംഭാഷണങ്ങള്‍ ഞങ്ങളെ ശരിക്കും സ്വാധീനിച്ചു. 

മുമ്പ്, സ്കൂള്‍, കോളേജ്, ബിസിനസ്സ് തുടങ്ങിയവയാണ് ദുനിയാവ് എന്ന് മിക്ക ആളുകളില്‍ നിന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നു, മരിക്കുമ്പോള്‍ ഇവയെല്ലാം ഉപേക്ഷിക്കേണ്ടിവരും, ദീന്‍ മാത്രമാണ് ആത്യന്തികമായത് അതായത് സ്വലാത്ത്, ഖുര്‍ആന്‍, ദിക്ര്‍, സകാത്ത് തുടങ്ങിയവ. 

എന്നാല്‍ യാഹ് യാക്കയുടെ സംസാരം തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു: മുഅ്മിനിന് ദുനിയാവില്ല. ഞങ്ങള്‍ ശരിക്കും അത്ഭുതപ്പെടും. അപ്പോള്‍ അദ്ദേഹം പറയും: മുഅ്മിനിന് എല്ലാം ദീന്‍ ആണ്. 

അദ്ദേഹം ഉദ്ധരിക്കും: ഫര്‍ള് നമസ്കാരത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇബാദത്താണ് ഹലാലായ സമ്പാദ്യം, അതായത് അത് തഹജ്ജുദിനേക്കാള്‍ പുണ്യമുള്ളതാണ്. ഇത് ഹദീസിന്‍റെ ഒരു വിവരണത്തില്‍, ഒരു വ്യക്തി തന്‍റെ സമയം ഹലാലായ സമ്പാദനത്തിനായി ചെലവഴിക്കുകയാണെങ്കില്‍ (അതായത്: ഓഫീസ്, ഷോപ്പ്, സ്കൂള്‍, കോളേജ്) ഫജ്ര്‍ മുതല്‍ ഇഷാഅ് വരെ, കള്ളം പറയാതെ, നമസ്കാരം ഉപേക്ഷിക്കാതെ, ആരെയും വഞ്ചിക്കാതെ, അവന്‍ ഇഷായ്ക്ക് ശേഷം വളരെ ക്ഷീണിതനായി വീട്ടിലെത്തി, വേഗം ഉറങ്ങി, ഫജറിന് മാത്രം എഴുന്നേല്‍ക്കുന്നു, ഉറക്കം മുഴുവന്‍ അല്ലാഹുവിന്‍റെ പാതയില്‍ പരിശ്രമിക്കുന്നതിനേക്കാള്‍ വലിയ പ്രതിഫലം അവനു ലഭിക്കുന്നു. തന്‍റെ കുടുംബത്തിനുവേണ്ടിയുള്ള ജോലിക്കായി അവന്‍ തന്‍റെ ദിവസം മുഴുവന്‍ ചെലവഴിച്ചു.

ഒരിക്കല്‍ റസൂലുല്ലാഹി (സ) ഒരു വഴിയിലൂടെ നടക്കുമ്പോള്‍ ഒരു സ്വഹാബി വയലില്‍ ജോലി ചെയ്യുന്നത് കണ്ടു. നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്‍ (സ)  അദേഹത്തിന്‍റെ അടുത്തേക്ക് പോയി, കഠിനാധ്വാനം കാരണം അദ്ദേഹത്തിന്‍റെ കൈപ്പത്തിയില്‍ തഴമ്പുണ്ടായിരുന്നു. തിരുദൂതര്‍ (സ്വ) അദേഹത്തിന്‍റെ കൈ പിടിച്ച് ചുംബിച്ചു. ഉലമാക്കള്‍  പറയുന്നു: ആ ചുംബനം ആ സ്വഹാബിക്ക്  മാത്രമല്ല, കുടുംബത്തിന് ഹലാല്‍ സമ്പാദിക്കുന്ന ഖിയാമത്തു നാളു  വരെയുള്ള ഓരോ വ്യക്തിക്കും ഉള്ളതാണ്. നമ്മുടെ പ്രഭാത നടത്തം, വ്യായാമങ്ങള്‍, ഫുട്ബോള്‍ തുടങ്ങിയ ഔട്ട്ഡോര്‍ ഗെയിമുകള്‍, ശരീരം നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുന്നതും ദീന്‍ ആണ്, അതായത് ഇബാദത്ത് ആണ്.

 'LAA RUHBAANIYATHA FIL ISLAM' എന്ന ഹദീസ് യഹ് യാക്ക ഉദ്ധരിക്കാറുണ്ടായിരുന്നു-  ഇസ്ലാമില്‍ സന്യാസം ഇല്ല. അദ്ദേഹം കൂട്ടിച്ചേര്‍ക്കാറുണ്ടായിരുന്നു: ഓരോ സ്വഹാബത്തിനും പൊതുവായ 3 കാര്യങ്ങള്‍ ഉണ്ടായിരുന്നു. നല്ല കുടുംബജീവിതം, ഹലാല്‍ സമ്പാദ്യം, ദീനിന്‍റെ പരിശ്രമം. ഇതിനെ അവര്‍ തുല്യമായി 3 ആയി വിഭജിച്ചു. പക്ഷെ നമ്മള്‍ അത്രയും കൊടുക്കണ്ട. നമ്മള്‍ കുറച്ചു ചെയ്താല്‍ മതി. 

നമ്മുടെ നല്ല കുടുംബ ജീവിതത്തിനും ഹലാല്‍ സമ്പാദ്യത്തിനുമായി 90% സമയവും, ദീനിന്‍റെ പരിശ്രമത്തിനു  10% മാത്രം നമ്മള്‍ ചെലവഴിച്ചാല്‍ തന്നെ മതി (കാരണം അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്, ഒരാള്‍ ഒരു സല്‍കര്‍മ്മവുമായി വന്നാല്‍, ഞാന്‍ അയാള്‍ക്ക് അതിന്‍റെ 10 മടങ്ങ് പ്രതിഫലം നല്‍കും) അതായത് ദീനിന്‍റെ പരിശ്രമം പൂര്‍ണ്ണമായി ചെയ്യുന്നതിന്‍റെ പ്രതിഫലം നമുക്ക് ലഭിക്കും. ദീന്‍ ശരിയായി മനസ്സിലാക്കാനും എല്ലാവരോടുമുള്ള എല്ലാ കടമകളും നിറവേറ്റാനും അല്ലാഹു നമ്മെ സഹായിക്കട്ടെ.! ആമീന്‍. മരിക്കുന്നത് വരെ ദീന്‍ അനുസരിച്ചു ജീവിക്കാനും മരിക്കുമ്പോള്‍ ഈമാനോട് കൂടി മരിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.! 

ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post71.html?spref=tw 

ഹാഫിസ് ഉവൈസ് ഹാജി മര്‍ഹൂം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി.
http://swahabainfo.blogspot.com/2018/03/blog-post_22.html?spref=tw

വലിയ ഉപകാരിയായ ഒരു കുടുംബം. അതിന്‍റെ നായകന്‍ ഹസ്രത്ത് മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവി (റഹ്) 

-ഹാഫിസ് യഹ് യാ സാഹിബ് മര്‍ഹൂം.


എന്‍റെ പ്രിയപ്പെട്ട ഉമ്മ
🎤 -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

https://swahabainfo.blogspot.com/2017/11/blog-post_76.html?spref=tw 

എന്‍റെ പ്രിയപ്പെട്ട ഉപ്പ 

🎤  -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2017/11/blog-post_6.html?spref=tw
 
ശൈഖുല്‍ ഹദീസ് 
മൗലാനാ അബ്ദുല്‍ കരീം ഖാസിമി (റഹിമഹുല്ലാഹ്) 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/03/blog-post_93.html?spref=tw
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
1. തഫ്സീർ മആരിഫുൽ ഖുർആൻ (9 ഭാഗം) - 2700
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9.കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (2 ഭാഗം) - 540
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 170
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30 
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ -   75 
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. എന്റെ പ്രിയപ്പെട്ട ഉമ്മ - 20
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220 
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20 
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40 
50. ഇസ്‌ലാമിലെ വിവാഹം -  20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20 
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20 
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15 
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15 
59. ഖുർആൻ ലളിത പാരായണ നിയമങ്ങൾ - 25
60. അശ്ലീലക്കെതിരെ ഭാഗം - 1 - 60
61. ബുഖാറയിലൂടെ - 15 
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25 
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30 
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50 
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50 
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. ശാഫിഈ മദ്ഹബ് - 
74. ഹനഫി മദ്ഹബ് -
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...