Wednesday, February 21, 2018

വിവാഹ പ്രായ പരിധിയും ഇസ് ലാമിക ശരീഅത്തും.! -മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി, വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


വിവാഹ പ്രായ പരിധിയും 
ഇസ് ലാമിക ശരീഅത്തും.! 
-മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
(സെക്രട്ടറി, ആള്‍ ഇന്ത്യാ പേഴ്സണല്‍ ലാ ബോര്‍ഡ്)

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2018/02/blog-post_21.html?spref=tw

മുസ് ലിംകളുടെ പ്രശ്നങ്ങള്‍ വിശിഷ്യാ, ഇസ് ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവാദമാക്കാനോ വികലമായി അവതരിപ്പിക്കാനോ പലരും സദാ തയ്യാറായി കഴിയുകയാണ്. ശരീഅത്തിനെ പരിഹസിക്കാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുകയില്ല. ചെറിയ എന്തെങ്കിലും കാര്യങ്ങള്‍ ലഭിച്ചാലുടന്‍ ശരിയായ അന്വേഷണ-പഠനങ്ങളൊന്നും കൂടാതെ വിഷയം വിവാദമാക്കുകയും ആരോപണ-പ്രത്യാരോപണങ്ങളിലൂടെ രംഗം കൊഴുപ്പിക്കുകയും ചെയ്യുന്നു.
ഇസ് ലാമും മുസ് ലിംകളും ക്രൂരമായി നിന്ദിക്കപ്പെടുന്ന ഈ അക്രമത്തില്‍ ഇസ് ലാമും മുസ് ലിംകളുമായി ആത്മാര്‍ത്ഥ ബന്ധമുള്ള ചിലരും തെറ്റിദ്ധാരണകളും സമ്മര്‍ദ്ദങ്ങളും കാരണമായി പങ്കാളികളാകുന്നു എന്നതാണ് ഏറ്റവും വേദനാജനകമായ ഒരു കാര്യം.!
ഇപ്രകാരം വിവാദമാക്കപ്പെട്ട ഒരു വിഷയമാണ് വിവാഹത്തിന്‍റെ പ്രായപരിധി. ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ച വിഷയമല്ല. പണ്ടു മുതല്‍ക്കേ ചര്‍ച്ച നടക്കുന്ന വിഷയമാണിത്. ബ്രിട്ടീഷ് കാലത്ത് ഇതുമായി ബന്ധപ്പെട്ട ഒരു നിയമം കൊണ്ടുവന്നു. പക്ഷെ, ശക്തമായ എതിര്‍പ്പുണ്ടായി. സ്വാതന്ത്ര്യാനന്തരം പതിനെട്ടു വയസ്സായി പ്രായപരിധി നിജപ്പെടുത്തി നിയമം കൊണ്ടുവന്നു. മുസ് ലിംകള്‍ക്കു മാത്രമല്ല, നിരവധി അമുസ് ലിംകള്‍ക്കും ഇതില്‍ എതിര്‍പ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഒരു കേസ് നടക്കുകയാണ്. ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അതില്‍ കക്ഷിയുമാണ്. മാസങ്ങള്‍ക്കു മുമ്പ് ലോക മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി ബലാല്‍സംഗത്തെ തുടര്‍ന്ന് ഈ നിയമം മാറ്റണമെന്ന് പല ഭാഗത്ത് നിന്നും അഭിപ്രായമുയര്‍ന്നു. ചില പ്രത്യേക കാരണങ്ങളുടെ പേരില്‍ കേരളത്തിലെ ആധികാരിക ഇസ് ലാമിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ മുസ് ലിം സംഘടനകള്‍ ഇതിനെ കുറിച്ച് ഒരു കൂടിയാലോചന നടത്തി. ശരീഅത്തിന്‍റെ സംരക്ഷണവും പ്രചാരണവും മുന്നില്‍ കണ്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷണവും പ്രചാരണവും ഇന്ത്യന്‍ മുസ് ലിംകളുടെ ഭരണ ഘടനാപരമായ അവകാശവും ലക്ഷ്യവുമായതിനാല്‍ ഈ നീക്കത്തെ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പിന്തുണയ്ക്കുന്നു. ഈ വിഷയത്തെ കുറിച്ച് ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ വളരെ ഹൃസ്വമായി വിവരിക്കുകയാണ്. 
1. എല്ലാവരുടെയും ശാരീരിക വളര്‍ച്ച ഒരുപോലെയായിരിക്കുകയില്ല. കാലാവസ്ഥ, ആഹാരം, അന്തരീക്ഷം ഇവകളുടെ അടിസ്ഥാനത്തില്‍ വളര്‍ച്ചകളും വ്യത്യസ്ഥമാകും. പതിനെട്ടു വയസ്സിനു മുമ്പ് ഗര്‍ഭം ധരിക്കുന്നത് എല്ലാ പെണ്‍കുട്ടികള്‍ക്കും ദോഷമാണെന്നോ പതിനെട്ടു വയസ്സായവരെല്ലാം ഗര്‍ഭം ധരിക്കാന്‍ തീര്‍ച്ചയായും യോഗ്യതയുള്ളവരാണെന്നോ പറയാന്‍ കഴിയില്ല. പ്രകൃതി രീതിയനുസരിച്ച് ഇതിന്‍റെ യോഗ്യതയുടെ അടിസ്ഥാനം പ്രായപൂര്‍ത്തിയാണ്. ഇസ്ലാം ഇതിനെയാണ് സ്വീകരിച്ചിരിക്കുന്നത്.
2. ഇസ്ലാം ചെറു പ്രായത്തില്‍ തന്നെ വിവാഹത്തിനു പ്രേരിപ്പിക്കുന്നു എന്ന പ്രചാരണം തെറ്റണ്. പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹ കാര്യങ്ങള്‍ക്കു യോഗ്യത കൈവന്ന ശേഷം വിവാഹം കഴിക്കാനാണ് ഇസ്ലാം പ്രേരിപ്പിക്കുന്നത്. അനാഥരുടെ സമ്പത്ത് അവരെ ഏല്‍പ്പിക്കുന്നതിനെ കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: "അനാഥര്‍ക്ക് വിവാഹ സമയമെത്തിയാല്‍ അവരെ നിങ്ങള്‍ പരീക്ഷിച്ചു നോക്കുക. അവരില്‍ സന്‍മാര്‍ഗ്ഗം ദൃശ്യമായാല്‍ അവരുടെ സമ്പത്ത് അവരെത്തന്നെ ഏല്‍പ്പിക്കുക". (നിസാഅ്:6) ഇവിടെ വിവാഹ സമയം കൊണ്ടുള്ള വിവക്ഷ പ്രായപൂര്‍ത്തിയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. സമുദായം മൊത്തത്തില്‍ പാലിച്ചു കൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.
3. മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിലുള്ള താല്‍പര്യം വര്‍ദ്ധിക്കുകയും അനുയോജ്യമായ ബന്ധങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇന്ന് പതിനെട്ടു വയസ്സു കഴിഞ്ഞ് വൈകിയാണ് ബഹുഭൂരിഭാഗം വിവാഹങ്ങളും നടക്കുന്നത്. ഇതിന്‍റെ അടിസ്ഥാനം 'നിയമം' അല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
4. വിവാഹം വിദ്യാഭ്യാസത്തിന് എതിരാണെന്നും വിദ്യാഭ്യാസത്തില്‍ നിന്നും സമുദായത്തെ പിന്നോട്ടു വലിക്കാനാണ് പതിനെട്ടിന്‍റെ നിയമം മാറ്റണമെന്നു പറയുന്നതെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഒന്നാമതായി, ഇസ് ലാമിക ശരീഅത്തോ പണ്ഡിതരോ വിദ്യാഭ്യാസത്തിനെതിരല്ല. മാത്രമല്ല, വിശിഷ്യാ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മുസ് ലിം വിദ്യാഭ്യാസത്തിന്‍റെ പുരോഗതിയുടെ അടിസ്ഥാനം പണ്ഡിതന്‍മാരുടെ പ്രോത്സാഹനമാണ്. ഇക്കാര്യം ഞങ്ങള്‍ കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ പറയുകയും കേരളത്തെ മാതൃകയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്. രണ്ടാമതായി, വിദ്യഭ്യാസവും വിവാഹവും പരസ്പര വിരുദ്ധമല്ല. ശരിയായ വിവാഹം വിദ്യാഭ്യാസത്തിന് കൂടുതല്‍ സഹായകരമാണെന്നാണ് അനുഭവം. ഇസ് ലാം വിജ്ഞാനത്തിന്‍റെ മതമാണ്. മരണം വരെയുള്ള വിജ്ഞാന സമ്പാദ്യത്തെയാണ് ഇസ് ലാം പ്രേരിപ്പിക്കുന്നത്. വിനീതന്‍റെ 'ബാംഗ്ലൂര്‍ പ്രഭാഷണങ്ങള്‍' എന്ന പ്രഭാഷണ സമാഹാരത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട അദ്ധ്യായത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹേതര തെറ്റായ ബന്ധങ്ങള്‍, വിദ്യാഭ്യാസത്തിനും ജീവിതത്തിനും സമൂഹത്തിനാകമാനം അപകടമാണ്. ഇതിനെ ഇസ് ലാം എതിര്‍ക്കുന്നു. ചുരുക്കത്തില്‍, സമുദായാംഗങ്ങള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നതും ഉന്നത സ്ഥാനങ്ങളിലെത്തുന്നതും മഹത്തരമായ സേവനങ്ങളനുഷ്ഠിക്കുന്നതും വളരെ നല്ലതും കാലഘട്ടത്തിന്‍റെ ആവശ്യവുമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ കൂടുതല്‍ പിന്തിപ്പിക്കുന്നത് നല്ലതല്ല.
5. ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിക്കണമെന്ന് ഇസ് ലാമിനോ മുസ് ലിംകള്‍ക്കോ ഒരു നിര്‍ബന്ധവുമില്ല. ഇസ് ലാമിക ശരീഅത്ത് അതിനെ പ്രേരിപ്പിക്കുന്നതുമില്ല. എന്നാല്‍ അപൂര്‍വ്വമായി ചില നിര്‍ബന്ധിത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന്‍റെ കാരണങ്ങള്‍ പലതും സുദീര്‍ഘവുമാണെങ്കിലും അടിസ്ഥാനപരമായ രണ്ടു കാരണങ്ങള്‍ മാത്രം ഇവിടെ കൊടുക്കുന്നു. ഒന്ന്, ഇസ് ലാമിക വീക്ഷണത്തില്‍ പാതിവൃത്യത്തിന് വളരെ പ്രാധാന്യമുണ്ട്. സന്താനങ്ങളില്‍ ഇതിന് ഭംഗം വരാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ആദ്യം മുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നിട്ടും തെറ്റായ വല്ല ബന്ധവുമുണ്ടായിപ്പോയാല്‍ അത് ഒഴിവാക്കാന്‍ തന്ത്രപരമായി പരിശ്രമിക്കണം. ഈ രണ്ടു കാര്യങ്ങളിലൂടെ ബഹുഭൂരിഭാഗം അപകടങ്ങളെയും തരണം ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായി ചില തെറ്റായ ബന്ധം ഉണ്ടായിപ്പോകുകയും അത് നാശകരമാകാന്‍ സാധ്യത ഉണ്ടാകുകയും ചെയ്താല്‍ ഇവിടെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതാണ് അഭികാമ്യം. അതെ, ചൈല്‍ഡ് മാരേജ് എന്നു വിളിക്കപ്പെടുന്ന നിര്‍ണ്ണിത സമയത്തിനു മുമ്പുള്ള വിവാഹത്തേക്കാള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും മഹാ നാശകരം വഴിവിട്ട ലൈംഗികത (ചൈല്‍ഡ് സെക്സ്) ആണെന്ന് ഇസ് ലാം നിരീക്ഷിക്കുന്നു.
രണ്ട്, ഇസ് ലാമില്‍ വിവാഹം വെറും ശാരീരിക ബന്ധം മാത്രമല്ല. പടച്ചവന്‍റെ പൊരുത്തവും പാരത്രിക വിജയവും ഇഹലോക സമാധാനവും സ്നേഹവും ലക്ഷ്യമിട്ട് ഒരിണയെ കൂട്ടാളിയായി സ്വീകരിക്കലും ഒരു അനുഗ്രഹീത കുടുംബത്തെ നട്ടു പിടിപ്പിച്ച് അതിനു വെള്ളവും വളവും നല്‍കി വടവൃക്ഷമായി വളര്‍ത്തലുമാണ് വിവാഹത്തിന്‍റെ ലക്ഷ്യം. നാമൊന്ന് സങ്കല്‍പ്പിക്കുക. ഒരു ഭാഗത്ത് ഏതാനും പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയുടെ പിതാവിന് കഠിന രോഗം പിടികൂടുന്നു. രോഗം വര്‍ദ്ധിക്കുകയും അദ്ദേഹം മരണത്തിലേക്ക് നീങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. സന്താനങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിന് വലിയ ദു:ഖമുണ്ടാകുന്നു. മറുഭാഗത്ത്, സാധു പെണ്‍കുട്ടികള്‍ അനാഥത്വത്തിന്‍റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ആ പിതാവ് കുടുംബത്തിന്‍റെ ശരിയായ പരിചരണത്തിന് ഒരു മരുമകനെ അന്വേഷിക്കുന്നു. ഭാഗ്യവശാല്‍ അനുയോജ്യനായ ഒരു വ്യക്തിയെ കണ്ടെത്തുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ അദ്ദേഹം എന്താണ് ചെയ്യേണ്ടത്? ചുരുക്കത്തില്‍ തികച്ചും  മതപരവും മാനുഷികവുമായ ഇത്തരം കാരണങ്ങളുടെ പേരില്‍ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹം കഴിക്കാന്‍ ഇസ് ലാമില്‍ അനുവാദമുണ്ട്. പ്രവാചനും സ്വഹാബത്തും അതു ചെയ്തിട്ടുമുണ്ട്. ധാര്‍മ്മിക മൂല്യങ്ങളും മാനവ മഹത്വവും ഇതിനെ ശരിവെക്കുകയും ചെയ്യുന്നു.
6. ഈ വിഷയം ഇസ് ലാമിന്‍റെയും മുസ് ലിംകളുടെയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതു കൊണ്ടു മാത്രമാണ് ഇതിനെ ശരീഅത്ത് വിഷയമായി ഞങ്ങള്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ പൗരന്‍മാരെയും ബാധിക്കുന്ന ഒരു പൊതു പ്രശ്നമാണിത്. മുസ് ലിം - അമുസ് ലിം വേര്‍തിരിവൊന്നുമില്ലാതെ അടുത്ത കാലം വരെ പൊതുവില്‍ ആരും പതിനെട്ടു വയസ്സ് എന്ന പ്രായ പരിധിയില്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. എന്തിനേറെ, ഈ നിയമങ്ങള്‍ക്കു വേണ്ടി വലിയ വായില്‍ വാദിക്കുന്നവരുടെ കുടുംബങ്ങളില്‍ പോലും ഈ പ്രായ പരിധി പാലിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടായിരിക്കും. ആദ്യം സൂചിപ്പിക്കപ്പെട്ടതു പോലെ വിദ്യാഭ്യാസത്തിന്‍റെയും അന്വേഷണത്തിന്‍റെയും പേരില്‍ പൊതുവായി ഇന്ന് അവസ്ഥ മാറിയെന്നു മാത്രം. എന്നാല്‍ രാജസ്ഥാനിലും മറ്റും ഇന്നും ശൈശവ വിവാഹങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. കൂടാതെ മുമ്പ് സൂചിപ്പിക്കപ്പെട്ട ന്യായമായ കാരണങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകാറുണ്ട്. ആകയാല്‍ മാനുഷികതയുടെ പരിപ്രേക്ഷ്യത്തില്‍ കൂടി ഇതിനെ നോക്കേണ്ടതാണ്.
7. വേറെ ധാരാളം ആവശ്യങ്ങളും വിഷയങ്ങളുമുള്ളപ്പോള്‍ ഇതിനായി എന്തിനിറങ്ങുന്നു എന്നു ചോദ്യമുണ്ടായിട്ടുണ്ട്. ഒന്നാമതായി ആരും മറ്റു വിഷയങ്ങള്‍ ഒന്നിനെയും വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നില്ല. ഇസ് ലാം സ്ത്രീകള്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ പ്രചരിപ്പിക്കലും പ്രേരിപ്പിക്കലും ഇന്നത്തെ വലിയൊരാവശ്യമാണ്. (മലയാളത്തിലും പ്രസിദ്ധീകൃതമായ വിനീതന്‍റെ രചന - ഇസ്ലാമില്‍ സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങള്‍ - പഠിക്കാന്‍ അപേക്ഷിക്കുന്നു.) മുസ്ലിം വ്യക്തി നിയമം സംരക്ഷിക്കപ്പെടാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗവും ശരീഅത്തിനെ പഠിക്കലും പകര്‍ത്തലും പ്രചരിപ്പിക്കലും തന്നെ. എന്നാല്‍ ശരീഅത്ത് വിരുദ്ധമായ നിയമങ്ങളെയും നീക്കങ്ങളെയും നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് നേരിടുന്നതും വലിയൊരാവശ്യമാണ്. പിന്നെ, ഈ വിഷയം മാത്രം വലുതായി അവതരിപ്പിക്കപ്പെട്ടതിനു പിന്നില്‍ ചില തല്‍പര കക്ഷികളാണ് എന്ന കാര്യം നിഷ്പക്ഷമതികള്‍ തിരിച്ചറിയുക. ഉദാഹരണത്തിന്, മാധ്യമ പ്രവര്‍ത്തകരായ സഹോദരങ്ങളോട് ക്ഷമാപണം നടത്തിക്കൊണ്ട് പറയട്ടെ, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിനെ പോലുള്ള കൂട്ടായ്മകള്‍ സ്ത്രീകളുടെ ന്യായമായ അവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ എത്ര പ്രാധാന്യം നല്‍കാറുണ്ട്? എന്നാല്‍ ഇതുപോലുള്ള പ്രശ്നങ്ങളിലെ വാദകോലാഹലങ്ങള്‍ക്ക് എത്ര സ്ഥാനമാണ് നല്‍കുന്നത്? രണ്ടാമതായി, ഇത്തരം വിഷയങ്ങളിലുള്ള ഭരണകൂടങ്ങളുടെ നീക്കങ്ങള്‍ വെറും ഈ വിഷയവുമായി മാത്രം ബന്ധപ്പെട്ടതല്ല. മഹാരാഷ്ട്ര നിയമസഭയില്‍ ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിച്ചപ്പോള്‍ നടത്തപ്പെട്ട വിശദീകരണം, ഇത് രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള പ്രഥമ ചുവടുവെയ്പ്പാണ് എന്നാണ്. അതെ, മുസ്ലിം വിരുദ്ധ ശക്തികളുടെ പ്രധാനപ്പെട്ട ഉന്നം ഈ രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഏകസില്‍ കോഡിന്‍റെ ഭീഷണി നിലനില്‍ക്കുന്ന കാലത്തോളം ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്.
8. ഇതിനെ കുറിച്ച് മുസ് ലിം നേതൃത്വം മാത്രം ഇത്ര ശ്രദ്ധ ചെലുത്തുന്നത് എന്തിനാണെന്ന് ചില സുമനസ്സുകള്‍ക്ക് സംശയമുണ്ട്. ബഹുമാന്യരേ, ഈ രാജ്യത്തെ കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏക സമുദായം മുസ് ലിംകളാണെന്ന് ആര്‍ക്കാണ് അറിയാത്തത്? തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമ്മതിക്കുകയും സ്ഥിരപ്പെടുകയും ചെയ്തവര്‍ സ്വതന്ത്രമായി വിഹരിക്കുന്നു. വല്ലവരുടെയും സിം കാര്‍ഡില്‍ പേരു കാണപ്പെട്ടു എന്നതിന്‍റെ പേരില്‍ മാത്രം പല മുസ് ലിംകളും ജയിലുകളില്‍ കഴിയുന്നു.! നമ്മുടെ വിഷയത്തെ തന്നെ എടുക്കൂ. മേല്‍ പറയപ്പെട്ടതുപോലെ പ്രായ പരിധിക്കു മുമ്പുള്ള വിവാഹങ്ങള്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. പക്ഷെ, അതൊന്നും കാണാത്ത നിയമ പാലകര്‍, മുസ് ലിംകളിലിങ്ങനെ ഒരു വിവാഹാലോചനയോ വിവാഹമോ നടന്നാല്‍ എത്ര പ്രശ്നങ്ങളാണുണ്ടാക്കുന്നത്.? അതെ, നീതിയുടെയും നിയമത്തിന്‍റെയും പരസ്പര വിരുദ്ധമായ ഈ ഇരട്ട അളവു കോലുകള്‍ ഈ രാജ്യത്തിന് ഗുരുതര ഭീഷണിയാണ്.
9. സമുദായാംഗങ്ങളോടും നേതാക്കളോടും വളരെ സ്നേഹാദരവുകളോടെ ഒരു കാര്യം ഉണര്‍ത്തട്ടെ.! ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് നമ്മുടെ മുന്‍ഗാമികള്‍ പോരോടിയതും നാം ഇവിടെ നിലകൊള്ളുന്നതും ഇസ് ലാമിക സന്ദേശങ്ങള്‍ പഠിച്ചും പകര്‍ത്തിയും പ്രചരിപ്പിച്ചും കൊണ്ടുള്ള ഒരു ജീവിതത്തില്‍ മാത്രമാണ്. ആകയാല്‍, ശരീഅത്തിന്‍റെ വിഷയത്തില്‍ ഐക്യപ്പെടുകയും ഐക്യപ്പെടുത്തുകയും ചെയ്യുക. രാഷ്ട്രീയ-സംഘടന-കുടുംബ-വ്യക്തി താല്‍പര്യങ്ങളും പ്രശ്നങ്ങളും ഇതിലേക്കു വലിച്ചിഴയ്ക്കരുത്. ന്യായമായ അഭിപ്രായ വ്യത്യാസങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതിന്‍റെ വേദികളില്‍ മാന്യമായി അവതരിപ്പിക്കുക. നേതൃത്വത്തെയും സമുദായത്തെയും നിന്ദിക്കുകയോ സംശയിപ്പിക്കുകയോ ചെയ്യുന്ന പ്രവണത ഒരിക്കലുമുണ്ടാകരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവര്‍ ഓര്‍ക്കുക; നിങ്ങളുടെ ഭാവിയും അപകടത്തിലാണ്. ചരിത്രം നിങ്ങള്‍ക്കു മാപ്പു നല്‍കുകയുമില്ല.
10. അവസാനമായി മുസ് ലിം - അമുസ് ലിം ഭേദമന്യേ ഇത്തരം വിഷയങ്ങളെ കുറിച്ച് അലോചിക്കുന്ന എല്ലാ സഹോദരങ്ങളോടും ഒരു കാര്യം കൂടി പറയട്ടെ, ഇത് ഏതാനും മുസ് ലിംകളുടെയോ സംഘടനകളുടെയോ ചിന്തയോ പരിശ്രമമോ അല്ല. എല്ലാ കാലത്തെയും ഞങ്ങളുടെ ഒരു ധര്‍മ്മവും ബാധ്യതയുമാണ്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് മുന്‍ സാരഥിയും വിശ്വ പണ്ഡിതനുമായ അല്ലാമാ അലീമിയാന്‍ ബോര്‍ഡിന്‍റെ അഹ്മദാബാദ് സമ്മേളനത്തില്‍ ഇന്ത്യന്‍ മുസ് ലിംകളുടെ മാത്രമല്ല, രാജ്യത്തിന്‍റെ തന്നെ എക്കാത്തെയും ആവേശമായ രണ്ടു മഹത്തുക്കളുടെ പ്രസ്താവനകള്‍ ഉദ്ധരിക്കുകയുണ്ടായി. മൗലാനാ അബുല്‍ കലാം ആസാദിന്‍റെയും ഡോ. ദാകിര്‍ ഹുസൈന്‍റെയും. മൗലാനാ ആസാദ് നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ കാക്കിനാട സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് പ്രസ്താവിച്ചു: "എന്‍റെ ജീവിത യാത്രയില്‍ നിന്നും എന്നില്‍ ഉണ്ടായിത്തീര്‍ന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ വളരെ വ്യക്തമായ നിലയില്‍ പ്രഖ്യാപിക്കട്ടെ. ഒന്ന്, ഞാന്‍ ഒരു മുസ് ലിമാണ്. ഇസ് ലാമിക സന്ദേശങ്ങളിലും വിധിവിലക്കുകളിലും ഞാന്‍ അഭിമാനിക്കുന്നു. അതില്‍ ഒന്നുപോലും ഉപേക്ഷിക്കാന്‍ ഞാന്‍ സന്നദ്ധനല്ല. രണ്ട്, ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. അഖണ്ഡ ഭാരതത്തിന്‍റെ നിര്‍മ്മിതിയിലും വളര്‍ച്ചയിലും എനിക്ക് വ്യക്തമായ പങ്കുണ്ട്. ഈ അവകാശത്തെ കയ്യൊഴിയാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ല".
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതികൂടിയായ ഡോ. ദാകിര്‍ ഹുസൈന്‍ ബനാറസ് ഹിന്ദു സര്‍വ്വകലാ ശാലയിലെ ബിരുധ ദാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പ്രസ്താവിച്ചു: "മുസ് ലിംകള്‍ രാജ്യത്തെ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നത് പല സഹോദരങ്ങള്‍ക്കും തെറ്റിധാരണ ഉണ്ടായിരിക്കാം. എന്നാല്‍ മുസ് ലിംകളുടെ അസ്തിത്വവും വ്യക്തിത്വവും നഷ്ടപ്പെടുമോയെന്ന ന്യായമായ ആശങ്കയാണ് അതിനു പിന്നിലുള്ളതെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു". പ്രബുദ്ധമായ ആ സദസ്സിനു മുന്നില്‍ ഡോക്ടര്‍ സാഹിബ് മര്‍ഹൂം ഉദ്ധരിച്ച ഈരടി വളരെ ഉജ്ജ്വലം തന്നെ; "ഈ പൂവനത്തിന്‍റെ സൗന്ദര്യവും സമ്പൂര്‍ണ്ണതയും വ്യത്യസ്ഥ പുഷ്പങ്ങളും സുഗന്ധങ്ങളുമാണ്. ഇത്തരുണത്തില്‍ എന്‍റെ നിറവും മണവും ആര്‍ക്കെങ്കിലും അരോചകമാകുന്നുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കുക, ഈ പുവനത്തിന്‍റെ പൂര്‍ണ്ണതയില്‍ ഈ നിറത്തിനും മണത്തിനും അനിഷേധ്യമായ ഒരു പങ്കുണ്ട്".
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ദുഃഖിതനായ സഹോദരാ, ക്ഷമിക്കുക.!





ദുഃഖിതനായ സഹോദരാ, 
ക്ഷമിക്കുക.!
http://swahabainfo.blogspot.com/2018/02/blog-post_20.html?spref=tw

ഉസാമ ഇബ്നു സൈദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു മകള്‍ (സൈനബ് (റ) തങ്ങളുടെ പക്കല്‍ ആളെ അയച്ച് ഇപ്രകാരം പറഞ്ഞു: എന്‍റെ കുഞ്ഞിന്‍റെ അന്ത്യസമയമാണിത്. അന്ത്യശ്വാസം വലിക്കുകയാണ്. അതുകൊണ്ട് തങ്ങള്‍ ഉടനടി വരണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മറുപടിയായി സലാം അറിയിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: "മകളേ, അല്ലാഹു ആരില്‍ നിന്നെങ്കിലും വല്ലതും തിരിച്ചെടുത്താല്‍ അത് അവനുള്ളതാണ്. ആര്‍ക്കെങ്കിലും വല്ലതും നല്‍കിയാല്‍ അതും അവനുള്ളതാണ്. ചുരുക്കത്തില്‍ എല്ലാ വസ്തുക്കളും അവന്‍റേതാണ്. (അവന്‍ കൊടുക്കുന്നതും എടുക്കുന്നതും അവന്‍റെ  വസ്തുക്കളാണ്) എല്ലാ വസ്തുക്കള്‍ക്കും അവന്‍റെ പക്കല്‍ ഒരു നിര്‍ണ്ണിത സമയമുണ്ട്. (ആ സമയമായാല്‍ അവന്‍ അതിനെ ലോകത്തു നിന്നും തിരിച്ചെടുക്കുന്നതാണ്.) അതുകൊണ്ട് നീ ക്ഷമിക്കുക. അല്ലാഹുവില്‍ നിന്നും ഈ ദുഃഖത്തിന്‍റെ പ്രതിഫലം തേടുക." മകള്‍ രണ്ടാമതും ദൂതനെ അയച്ചു. തങ്ങള്‍ എഴുന്നേറ്റ് യാത്രയായി. സഅ്ദുബ്നു ഉബാദ, മുആദുബ്നുല്‍ ജബല്‍, ഉബയ്യുബ്നു കഅ്ബ, സൈദുബ്നുസാബിത് മുതലായ ഏതാനും സ്വഹാബികള്‍ കൂട്ടത്തില്‍പോയി. കുഞ്ഞിനെ എടുത്ത് തങ്ങളുടെ മടിയില്‍ വെയ്ക്കപ്പെട്ടു. കുഞ്ഞിന്‍റെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഈ അവസ്ഥ കണ്ട് തങ്ങളുടെ നയനങ്ങള്‍ നിറഞ്ഞൊഴുകി. സഅ്ദ് (റ) ചോദിച്ചു: തങ്ങളേ, എന്താണിത്? തങ്ങള്‍ അരുളി: അല്ലാഹു അടിമകളുടെ മനസ്സുകളില്‍ നിക്ഷേപിച്ചിട്ടുള്ള കാരുണ്യത്തിന്‍റെ പ്രതിഫലനമാണിത്. കാരുണ്യമുള്ളവരില്‍ മാത്രമേ അല്ലാഹുവിന്‍റെ കരുണ വര്‍ഷിക്കുകയുള്ളൂ. (മനസ്സ് കഠിനമാവുകയും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്നും ശൂന്യമാവുകയും ചെയ്തവരുടെ മേല്‍ അല്ലാഹുവിന്‍റെ കാരുണ്യം ഉണ്ടാകുന്നതല്ല. (ബുഖാരി, മുസ്ലിം).
പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ മനസ്സ് വേദനിക്കലും കണ്ണുനീര്‍ പൊഴിക്കലും ക്ഷമയ്ക്ക് വിരുദ്ധമല്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. നാശ-നഷ്ടങ്ങള്‍ അല്ലാഹുവിന്‍റെ തീരുമാനപ്രകാരം ഉണ്ടായതാണെന്ന് വിശ്വസിച്ചുകൊണ്ട് അടിമത്വത്തിന്‍റെ ശൈലിയില്‍ അത് സഹിക്കുകയും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് നിരാശപ്പെടുകയോ പരിഭവിക്കുകയോ ചെയ്യാതിരിക്കലും അവന്‍റെ നിയമാതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുകയും ചെയ്യലാണ് സ്വബ്റിന്‍റെ വിവക്ഷ. മനസ്സ് പിടയ്ക്കലും കണ്ണുനീര്‍ ഒഴുകലും മനസ്സിന്‍റെ നൈര്‍മല്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും അടയാളങ്ങളാണ്. മനുഷ്യപ്രകൃതിയില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന വലിയൊരു അനുഗ്രഹമാണിത്. ഇതില്ലാത്ത മനസ്സുകള്‍ അല്ലാഹുവിന്‍റെ കാരുണ്യദൃഷ്ടിയില്‍ നിന്നും അകറ്റപ്പെട്ടവരാണ്.
അബൂഉമാമ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുതആലാ അരുളുന്നു. ആദമിന്‍റെ മകനേ, നീ ദുഃഖത്തിന്‍റെ തുടക്കത്തില്‍ തന്നെ ക്ഷമിക്കുകയും എന്‍റെ പൊരുത്തവും പ്രതിഫലവും ആഗ്രഹിക്കുകയും ചെയ്താല്‍, സ്വര്‍ഗ്ഗത്തിനേക്കാള്‍ കുറഞ്ഞ ഒരു പ്രതിഫലംകൊണ്ട് ഞാന്‍ നിന്നെ തൃപ്തിപ്പെടുത്തുന്നതേയല്ല. (ഇബ്നുമാജ).
ആര്‍ക്കെങ്കിലും വല്ല ദുഃഖങ്ങളും സംഭവിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് അതിന്‍റെ ആരംഭഘട്ടത്തിലാണ്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യാഘാതം തനിയെ നീങ്ങിപ്പോകുന്നതാണ്. അതുകൊണ്ട് ദുഃഖം സംഭവിക്കുന്ന സമയത്തുതന്നെ അല്ലാഹുവിനെ സ്മരിക്കുകയും അവന്‍റെ പ്രീതിയും പ്രതിഫലവും ആഗ്രഹിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ക്ഷമ. മഹത്വമുള്ളതും പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടതും ഇതിനാണ്. ഇതുകഴിഞ്ഞ് പ്രകൃതിപരമായി ഉണ്ടാകാവുന്ന ക്ഷമയ്ക്ക് അല്ലാഹുവിങ്കല്‍ യാതൊരു വിലയുമില്ല.
അബൂഉമാമ (റ) യുടെ ഈ ഹദീസില്‍ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അറിയിക്കുന്നു: ഈമാനുള്ള ഒരു ദാസന്‍ ദുഃഖം വരുന്ന സന്ദര്‍ഭത്തില്‍തന്നെ അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ട് ക്ഷമിച്ചാല്‍ അല്ലാഹു അവന് തീര്‍ച്ചയായും സ്വര്‍ഗ്ഗം കനിഞ്ഞരുളുന്നതാണ്. സ്വര്‍ഗ്ഗത്തേക്കാള്‍ കുറഞ്ഞ ഒരു പ്രതിഫലവും അവന് പ്രതിഫലമായി നല്‍കാന്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അല്ലാഹു അക്ബര്‍.! എത്ര വലിയ ഔദാര്യപൂര്‍ണമായ ശൈലിയിലാണ് അല്ലാഹു ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നോക്കൂ. അതെ, ഈ ക്ഷമയിലൂടെ ദാസന് അല്ലാഹുവുമായി പ്രത്യേകമായ ഒരു ബന്ധം തന്നെ ഉണ്ടായിതീരുന്നതാണ്. അതുകൊണ്ട്, അവന് സ്വര്‍ഗ്ഗം കൊടുക്കാതെ മറ്റൊന്നുകൊണ്ടും അല്ലാഹു സന്തോഷിക്കുകയില്ല. ആര്‍ക്കെങ്കിലും വല്ല ദുഃഖങ്ങളും സംഭവിക്കുമ്പോള്‍ ഈ ഹദീസില്‍ അടങ്ങിയിരിക്കുന്ന അല്ലാഹുവിന്‍റെ സ്നേഹനിര്‍ഭരമായ വാഗ്ദാനത്തെ ഓര്‍ത്തുകൊണ്ട് ക്ഷമിച്ചാല്‍, ആ ക്ഷമയില്‍ അവന് ഒരു പ്രത്യേക അഭിരുചിയും അനുഭൂതിയും അനുഭവപ്പെടുന്നതാണ്. ആഖിറത്തില്‍ അല്ലാഹുവിങ്കല്‍ നിന്നും സ്വര്‍ഗ്ഗം പ്രതിഫലമായി ലഭിക്കുകയും ചെയ്യുന്നതാണ്.
സുഹൈബ് (റ) പറയുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "മുഅ്മിനായ ദാസന്‍റെ കാര്യം അത്ഭുതം തന്നെ, അവന്‍റെ എല്ലാ കാര്യങ്ങളും അവസ്ഥകളും അവന് നന്മ മാത്രമാണ്. അവന് സന്തോഷവും സുഖവും ലഭിച്ചാല്‍ അവന്‍ രക്ഷിതാവിന് നന്ദി രേഖപ്പെടുത്തും. അത് അവന് നന്മ തന്നെയാണ്. ഇനി അവന് വല്ല ദുഃഖവും വ്യസനവും ഉണ്ടായാല്‍ അവന്‍ (അതിനെ തന്ത്രജ്ഞനും ഔദാര്യവാനുമായ രക്ഷിതാവിന്‍റെ തീരുമാനമാണെന്ന് വിശ്വസിച്ചുറപ്പിച്ചുകൊണ്ട്) അതില്‍ ക്ഷമിക്കുന്നതാണ്. ക്ഷമയും അവന് അടിമുടി നന്മയും ഐശ്വര്യവുമാണ്. (മുസ്ലിം)
ഈ ലോകത്ത് സന്തോഷവും സന്താപവും എല്ലാ വര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവ രണ്ടും പ്രയോജനപ്പെടുത്തി അല്ലാഹുവിന്‍റെ സാമീപ്യവും പ്രീതിയും കരസ്ഥമാക്കല്‍, അല്ലാഹുവുമായി ശക്തമായ ഈമാനിക ബന്ധം ഉണ്ടാക്കിയെടുത്തവരുടെ മാത്രം ഗുണമാണ്. സുഖ-സന്തോഷങ്ങളുടെ ഓരോ നിമിഷങ്ങളിലും അവന്‍ അല്ലാഹുവിനെ സ്തുതിക്കും. ദുഃഖ-ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍, അടിമത്വത്തിന്‍റെ പൂര്‍ണ്ണതത്വത്തില്‍ ക്ഷമിക്കുകയും ചെയ്യും. സുഖ-ദുഃഖങ്ങളില്‍ നിന്നും മനുഷ്യജീവിതം ഒരിക്കലും ഒഴിവാകുന്നതല്ല. അതുകൊണ്ട് അല്ലാഹുവിന്‍റെ ഈ അടിമകളുടെ മനസ്സുകളില്‍ ക്ഷമയുടെയും നന്ദിയുടെയും അവസ്ഥകള്‍ സദാസമയവും നിറഞ്ഞുനില്‍ക്കുന്നതാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Tuesday, February 20, 2018

യുക്തിവാദം ഒരു പൊളിച്ചെഴുത്ത്


യുക്തിവാദം ഒരു പൊളിച്ചെഴുത്ത് 
http://swahabainfo.blogspot.com/2018/02/2018-21-02-08.html?spref=tw

വൈജ്ഞാനിക സെമിനാര്‍ 
2018 ഫെബ്രുവരി 21 ബുധന്‍ 
ഉച്ചക്ക് 02 മണി മുതല്‍ 08 മണി വരെ 
വിഷയാവതരണം ;
വി. എച്ച്. അലിയാര്‍ മൗലവി ഹസനി ഖാസിമി 

സ്ഥലം: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
Kayamkulam, Alappuzha, Kerala, India
Website: www.hasaniyya.in  
E-mail: alhasaniyya@gmail.com
Tel: +91 7025930555
ഇസ് ലാമിനെതിരിലുള്ള ഒരു വെല്ലുവിളിയായ യുക്തിവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ ഈ വൈജ്ഞാനിക സെമിനാറില്‍ പങ്കെടുക്കുക.
ഇസ് ലാമിനെതിരിലുള്ള വെല്ലുവിളികളെ പഠിക്കുക, നേരിടുക.

ഉച്ചക്ക് 02 മണി 
ഖിറാഅത്ത്:
ഖാരി ഖലീലുര്‍റഹ് മാന്‍ 

പ്രബന്ധാവതാരകരും വിഷയങ്ങളും 

ഹദീസും വിമര്‍ശനങ്ങളും : 
-ഹാഫിസ് മുഹമ്മദ് പാനിപ്ര. 

ഖുര്‍ആന്‍ ദൈവികമോ.? 
വിമര്‍ശനവും മറുപടിയും. 
നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് സിഹ്റ് ബാധിച്ചത് 
വഹ്യിനെ ബാധിച്ചോ.? യാഥാര്‍ത്ഥ്യമെന്ത്.? 
-ഹാഫിസ് ഇഖ്ബാല്‍ വാഴക്കുളം. 

ഇസ്ലാമിന് മുമ്പ് സ്ത്രീ സങ്കല്‍പം, 
ത്വലാഖും വസ്തുതയും. 
-ഹാഫിസ് അബ്ബാസ് കൊല്ലം. 

ഇസ്ലാമില്‍ സ്ത്രീ വെറും ഭോഗ വസ്തുവോ.? 
-ഹാഫിസ് മുനീബ് പത്തനാപുരം. 

അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധം ബലാല്‍ക്കാരമോ.?
മുര്‍ദ്ദതിനെ എന്തിന് വധിക്കുന്നു.?
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിവാഹം, 
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ചീത്ത വിളിച്ചവരെ കൊന്നു കളഞ്ഞത്. 
ബദര്‍ യുദ്ധം പിടിച്ച് പറിയോ.? 
ഇസ്ലാമിക യുദ്ധങ്ങള്‍ പ്രതിരോധം തന്നെയോ.?
കഅ്ബയിലെ വിഗ്രഹങ്ങള്‍ തകര്‍ത്തത് ആരാധനാ സ്വാതന്ത്ര്യം ഹനിക്കലോ.? 
-ഹാഫിസ് മുഹ്സിന്‍ ചേരാനല്ലൂര്‍. 

ഒരേ ഖുര്‍ആന്‍ ഒരേ ഹദീസ് പിന്നെന്തിന് അഭിപ്രായ ഭിന്നത. 
-മുഹമ്മദ്  ഷാഫി തൊടുപുഴ. 

ജിഹാദ്, ആരോപണവും വസ്തുതയും 
-ഹാഫിസ് ഹിഷാം കോഴിക്കോട്. 

ബഹുഭാര്യത്വം 
-ഹാഫിസ് അല്‍ത്വാഫ് തൊടുപുഴ. 

സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമില്‍ 
-ഹാഫിസ് അസ്ലം കല്ലമ്പലം. 

മുത്വ്അ വിവാഹം, 
ഇസ്ലാമിലെ അനന്തരവകാശ നിയമം യുക്തിഭദ്രമാണ്. 
-ഹാഫിസ് മുബശ്ശിര്‍ പന്മന. 

ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശനവും, 
ഖുര്‍ആന്‍ ബൈബിളിന്‍റെ പകര്‍പ്പോ.? 
നസ്ഖ് വസ്തുതയെന്ത്.? 
സ്വര്‍ഗ സ്ത്രീകള്‍ (ഹൂറുല്‍ഈന്‍) 
-ഹാഫിസ് നസ്വീഫ് തൊടുപുഴ.  

ശാസ്ത്രവും ഇസ്ലാമും 
-ഹാഫിസ് അക്ബര്‍ഷാഹ് തലനാട്. 

05 മണി
വിഷയാവതരണം ;
വി. എച്ച്. അലിയാര്‍ മൗലവി ഹസനി ഖാസിമി 
(ചീഫ് ഇമാം: പടമുകള്‍ ജുമുഅ മസ്ജിദ്)


കായംകുളം, 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
75)ം വാര്‍ഷിക സമ്മേളനത്തിന് ആശംസകള്‍.! 
2018 ജൂലൈ 10, 11. (ചൊവ്വ, ബുധന്‍) 
പങ്കെടുക്കുക. പങ്കെടുപ്പിക്കുക.
പടച്ചവന്‍റെ സഹായത്തിനായി ദുആ ഇരക്കുക.
AL JAMI’ATHUL HASANIYYA 
Kayamkulam, Alappuzha, Kerala, India
Website: www.hasaniyya.in  E-mail: alhasaniyya@gmail.com
Tel: +91 7025930555 
http://swahabainfo.blogspot.com/2018/02/al-jamiathul-hasaniyya-kayamkulam.html?spref=tw

Friday, February 16, 2018

വര്‍ഗ്ഗീയവാദികളും തീവ്രവാദികളും മനുഷ്യരക്തം യാതൊരു വിലയുമില്ലാതെ ഒഴുക്കുകയും ഊറ്റിക്കുടിക്കുകയും ചെയ്യുമ്പോള്‍, രാജ്യസ്നേഹികളും മാനവസേവകരും സര്‍വ്വോപരി, മതഭക്തരുമായ ആളുകള്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ഭേദമില്ലാതെ എല്ലാ സഹോദരങ്ങള്‍ക്കും രക്തദാനം നല്‍കുന്നുവെന്ന് ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്ത് (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി) കേരള ഘടകം ചെയര്‍മാന്‍, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി പ്രസ്താവിച്ചു.

വര്‍ഗ്ഗീയവാദികളും തീവ്രവാദികളും മനുഷ്യരക്തം യാതൊരു വിലയുമില്ലാതെ ഒഴുക്കുകയും ഊറ്റിക്കുടിക്കുകയും ചെയ്യുമ്പോള്‍, രാജ്യസ്നേഹികളും മാനവസേവകരും സര്‍വ്വോപരി, മതഭക്തരുമായ ആളുകള്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ഭേദമില്ലാതെ എല്ലാ സഹോദരങ്ങള്‍ക്കും രക്തദാനം നല്‍കുന്നുവെന്ന് ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്ത് (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി) കേരള ഘടകം ചെയര്‍മാന്‍, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി പ്രസ്താവിച്ചു. 
ഓച്ചിറ: 16/02/2018 
ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്ത് കേരള ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലം ഐ. എം. എ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഓച്ചിറ ദാറുല്‍ ഉലൂം അറബിക് കോളേജില്‍ നടത്തപ്പെട്ട രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയതക്കും തീവ്രവാദത്തിനും പരസ്പര വിദ്വേഷത്തിനും അക്രമങ്ങള്‍ക്കുമുള്ള മറുപടി, അതേ നാണയത്തില്‍ നല്‍കലല്ലെന്നും പരസ്പരം സേവന-സഹായങ്ങളും ആദര-വിശ്വാസങ്ങളും വര്‍ദ്ധിപ്പിക്കലാണെന്നും അദ്ദേഹം ഉണര്‍ത്തി.
ഇന്ത്യയുടെ വിവിധ പട്ടണങ്ങളില്‍ ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്തിന്‍റെ (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി) ആഹ്വാന പ്രകാരം ധാരാളം രക്തദാന ക്യാമ്പുകള്‍ നടന്നു കഴിഞ്ഞു. ഇത് ഓരോ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ഈ വിഷയത്തില്‍ സേവനങ്ങള്‍ ചെയ്യുന്ന  ആശുപത്രികളുടെ സഹകരണം വളരെയധികം വിലമതിക്കേണ്ടതാണെന്നും ഐ. എം. എ യിലെ സിസ്റ്റര്‍ ലീന പ്രസ്താവിച്ചു.
മദ്റസ പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ആരോപണങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഈ സാഹചര്യത്തില്‍, രക്തദാനം പോലെയുള്ള ഉന്നതമായ സേവന-സഹായത്തിന് മുന്നിട്ടിറങ്ങിയത് വളരെയധികം അത്ഭുതവും അങ്ങേയറ്റം സന്തോഷകരമാണെന്നും ഐ. എം. എ ആശുപത്രി ഡോക്ടര്‍ അനിത ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 
ചടങ്ങില്‍ ദാറുല്‍ ഉലൂം ജന: സെക്രട്ടറി മുഹമ്മദ് അന്‍സാരി നദ്വി അദ്ധ്യക്ഷത വഹിച്ചു. മൗലവി സുഹൈല്‍ ഹസനി, ഹാഫിസ് നിസാര്‍ നജ്മി, ഡോ: അഹ്മദ് കുഞ്ഞ്, അല്‍ഹാജ് അബ്ദുസ്സമദ്എ ന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉസ്താദ് മുഹമ്മദ് ഇല്‍യാസ് മൗലവി സ്വാഗതവും, പയാമെ ഇന്‍സാനിയ്യത്ത് സെക്രട്ടറി കൊല്ലം അന്‍വര്‍ സാഹിബ് നന്ദിയും രേഖപ്പെടുത്തി.
http://swahabainfo.blogspot.com/2018/02/blog-post_16.html?spref=tw

Monday, February 12, 2018

ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ 26-)ം സമ്മേളനം.! (2018 ഫെബ്രുവരി 11 -ഹൈദരാബാദ്) വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ 
26-)ം സമ്മേളനം.! 
(2018 ഫെബ്രുവരി 11 -ഹൈദരാബാദ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2018/02/26-2018-11.html?spref=tw

ലോകം മുഴുവനും പൊതുവിലും, ഇന്ത്യാ മഹാരാജ്യം പ്രത്യേകിച്ചും സങ്കീര്‍ണമായ ഒരു  സാഹചര്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ വളരെയധികം അക്രമങ്ങള്‍ക്ക് ഇരയാകുന്നു. തല്‍ഫലമായി അരക്ഷിതാവസ്ഥയുടെ അവസ്ഥകള്‍ സംജാതമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ അവസ്ഥകളില്‍ നാം ഒരിക്കലും നിരാശപ്പെടരുത്, മനക്കരുത്ത് നഷ്ടപ്പെടുകയും ചെയ്യരുത്. തന്ത്രജ്ഞതയും മനക്കരുത്തും മുറുകെപ്പിടിച്ച് പടച്ചവനില്‍ പരിപൂര്‍ണ്ണമായി ഭരമേല്‍പ്പിച്ചുകൊണ്ട് മുന്നോട്ടുനീങ്ങിയാല്‍, പടച്ചവന്‍ വഴികള്‍ തുറന്നു തരുന്നതാണ്.
തഖ്വ -പടച്ചവനോടുള്ള ഭയഭക്തി- യും സ്വബ്ര്‍ -പടച്ചവനു  വേണ്ടിയുള്ള സഹനത- യും വിജയത്തിന്‍റെ താക്കോലുകളാണ്. ആ കയാല്‍ പടച്ചവന് പൊരുത്തമായ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക, നിര്‍ബന്ധ ബാധ്യതകള്‍ ശരിയായ നിലയില്‍ നിര്‍വഹിക്കുക, സല്‍സ്വഭാവം പ്രചരിപ്പിക്കുക, ശരീഅത്തിന്‍റെ നിയമങ്ങള്‍ പാലിക്കുക,  ലോകാനുഗ്രഹി  മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിതത്തെ അനുധാവനം ചെയ്യുക. എന്നാല്‍ അക്രമത്തിന്‍റെ ഇരുളുകള്‍ മാറി നീതിയുടെ സൂര്യോദയം സംഭവിക്കുന്നതാണ്. ഇത്തരുണത്തില്‍ പരസ്പര ഭിന്നതകള്‍ മാറ്റിവെയ്ക്കാനും ഐക്യത്തോടെ നീങ്ങാനും മുസ്ലിം സമുദായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരസ്പര ഭിന്നതകള്‍ നാശകരമാണ്.
അതിലൂടെ സമുദായത്തിന്‍റെ ഗാംഭീര്യം നശിക്കും. ശത്രുക്കള്‍ക്ക് വഴികള്‍ എളുപ്പമാകും. നമ്മെ പരസ്പരം ഭിന്നിപ്പിക്കാന്‍ നമ്മെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം ഉണര്‍ത്തേണ്ടതായിട്ടുണ്ട്. എല്ലാ സംഘടനകളുമായി ബന്ധപ്പെട്ടവരും,  പടച്ചവന്‍റെ പാശത്തെ ഒത്തൊരുമിച്ച് മുറുകെപ്പിടിക്കാനും ഭിന്നിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇസ്ലാമിക ശരീഅത്ത് സന്തുലിതവും സമ്പൂര്‍ണ്ണവുമാണ്. ഇതിനെ പഠിക്കാനും പകര്‍ത്താനും ശ്രദ്ധിക്കുക. ശരീഅത്ത് നിയമങ്ങളുടെ തത്വങ്ങള്‍ തിരിച്ചറിയണം. ഇസ്ലാമിക ശരീഅത്തിന്‍റെ ഓരോ നിയമങ്ങളുടെയും പിന്നില്‍ വലിയ തത്വങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിശിഷ്യാ, ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന വിവാഹ-വിവാഹമോചന നിയമങ്ങളുടെ തത്വങ്ങള്‍ അമുസ്ലിംകള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിക്കേണ്ടതാണ്. വിവരമില്ലായ്മ കാരണം ചിലര്‍ ഇസ്ലാമിക ശരീഅത്തിന്‍റെ നിയമങ്ങളെക്കുറിച്ച് സംശയങ്ങളും മറ്റുചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. ഇവരുടെ തെറ്റിദ്ധാരണകളും സംശയങ്ങളും മാറ്റിക്കൊടുക്കാന്‍ ആത്മാര്‍ത്ഥതയും സ്നേഹവും മുറുകെപ്പിടിച്ച് പരിശ്രമിക്കേണ്ടതാണ്. വെറുപ്പിനു പകരം സ്നേഹവും, ബന്ധം മുറിക്കുന്നവരോട് ബന്ധം ചേര്‍ക്കലുമാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മധ്യമ അവസ്ഥയും മനക്കരുത്തും നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതാണ്. നമ്മുടെ നാട്ടിലും, ലോകം മുഴുവനും മര്‍ദ്ദനം അനുഭവിക്കുന്ന സാധുക്കളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുക.
അവസാനമായി പറയട്ടെ, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ലക്ഷ്യം, ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷ ണവും പ്രചാരണവുമാണ്. ഈ വിഷയത്തില്‍ പേഴ്സണല്‍ ലാ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാവരും പിന്തുണയ്ക്കുക. നേതൃത്വത്തെ അംഗീകരിക്കുകയും ഐക്യത്തോടെ മുന്നോട്ട് നീങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.
നമ്മുടെ രാജ്യത്തിന്‍റെ പ്രത്യേകത നാം മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്ത മതസ്ഥര്‍ ഒത്തൊരുമിച്ച് ജീവിക്കുന്നതിനോടൊപ്പം പൊതുകാര്യങ്ങളില്‍ എല്ലാവരും സഹകരിക്കുകയും വ്യക്തിപരമായ വിഷയങ്ങളില്‍ അവരവരുടെ നിയമങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന മഹത്തരമായ ഭരണഘടനയാണ് ഈ രാജ്യത്തിനുള്ളത്. ഇക്കാര്യം ശരിയായ നിലയില്‍ ഉള്‍ക്കൊള്ളാന്‍ നാമെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരുമായി സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും സരണിയിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ, വ്യക്തിപരമായ കാര്യങ്ങളില്‍ സര്‍വ്വ സമ്പൂര്‍ണ്ണമായി ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിക്കാന്‍ നാം ശ്രദ്ധിക്കണം. ഇസ്ലാമിക ശരീഅത്ത് ജീവിതം മുഴുവനും ബന്ധപ്പെട്ടുനില്‍ക്കുന്ന മഹത്തായ സന്ദേശങ്ങളാണ്. ഇതിനെ പഠിക്കുവാനും പകര്‍ത്തുവാനും പ്രചരിപ്പിക്കുവാനും ഇതിനെതിരിലുണ്ടാകുന്ന വെല്ലുവിളികളെ നേരിടാനും അല്ലാഹു ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കനിഞ്ഞരുളിയ ഒരു മഹത്തായ വേദിയാണ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. പണ്ഡിതന്മാരും നിയമജ്ഞരും നേതാക്കളും പൊതുജനങ്ങളും എല്ലാവരും ഒത്തൊരുമിച്ചുനീങ്ങുന്ന ഈ പ്രവര്‍ത്തനത്തില്‍ നാമെല്ലാം ഭാഗവാക്കാവുകയും അവരവരെ കൊണ്ട് കഴിയുന്ന സേവനങ്ങള്‍ ചെയ്യുകയും ചെയ്യേണ്ടതാണ്. അല്ലാഹു കാര്യങ്ങളെല്ലാം എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ.!
സുപ്രധാന പ്രമേയങ്ങള്‍.!
1. ബാബരി മസ്ജിദ് നിര്‍മ്മിച്ച അന്നുമുതല്‍ ലോകാവസാനം വരെയും അത് മസ്ജിദ് തന്നെയായിരിക്കും. മസ്ജിദ് അല്ലാഹുവിന്‍റെ ഭവനമാണ്. മസ്ജിദ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ അനുവാദമില്ല. പ്രത്യേകിച്ചും പടച്ചവന്‍ ഏറ്റവും വെറുക്കുന്ന പാപമായ ബഹുദൈവാരാധനക്കു മസ്ജിദ് ഒരിക്കലും വിട്ടു കൊടുക്കാന്‍ പാടില്ല. ആകയാല്‍ ബാബരി മസ്ജിദിന്‍റെ വിഷയത്തിലുള്ള പോരാട്ടം നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ മുസ്ലിംകള്‍ തുടരുന്നതാണ്. അല്ലാഹു അതില്‍ വിജയം നല്‍കുമെന്നാണ് ഞങ്ങളുടെ ഉറച്ച പ്രതീക്ഷയും വിശ്വാസവും.!
2. ത്വലാഖ് വിവാഹമോചനത്തിന്‍റെ വിഷയത്തില്‍ പുതിയൊരു ബില്ലുമായി ഇറങ്ങിയിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം ഇന്ത്യന്‍ ഭരണഘടനക്കും ഇസ്ലാമിക ശരീരത്തിനും വിരുദ്ധമാണ്. മുസ്ലിം  സ്ത്രീകളുടെ മോചനം എന്ന് അവകാശപ്പെടുന്ന പ്രസ്തുത ബില്ലിലൂടെ മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയേയുള്ളൂ. അതുകൊണ്ട് അത് പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ശക്തിയുക്തം ആ വശ്യപ്പെടുന്നു.
3. ഇസ്ലാഹെ മുആശറ: സമുദായത്തിന്‍റെ സമുദ്ധാരണം ലക്ഷ്യംവെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന തലങ്ങളില്‍ അതിന്‍റെ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും ഞങ്ങള്‍ ഉണര്‍ത്തുന്നു. വിശിഷ്യാ, വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാനും, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അത് ദാറുല്‍ ഖദാ -മസ്ലഹത്ത് കമ്മിറ്റികള്‍- മുഖേന പരിഹരിക്കാനും പരിശ്രമിക്കേണ്ടതാണ്.
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വനിതാ വിഭാഗം, സ്ത്രീകളുടെ സഹായത്തിനു വേണ്ടി രൂപീകരിച്ച വനിതാ സഹായ കേന്ദ്രവുമായി ബന്ധപ്പെടാന്‍ സഹോദരിമാരോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
4. തഫ്ഹീമെ ശരീഅത്ത്: ഇസ്ലാമിക ശരീരത്തിന്‍റെ നിയമങ്ങളും അതിന്‍റെ തത്വങ്ങളും വിവരിക്കുന്ന സദസ്സുകള്‍ സജീവമാക്കാനും ദാറുല്‍ ഖദാ -പ്രശ്ന പരിഹാര- കേന്ദ്രങ്ങളുമായി സമുദായത്തെ ബന്ധിപ്പിക്കാനും ബന്ധപ്പെട്ടവരോട് ഈ സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.
5. ഇന്നത്തെ വലിയൊരു വാര്‍ത്താ മാധ്യമമായ സോഷ്യല്‍ മീഡിയകളെ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്താനും അതിലൂടെ ഇസ്ലാമിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
6. ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷണത്തിനുവേണ്ടി പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആദരവോടെ വീക്ഷിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വിശിഷ്യാ, ത്വലാഖ് ബില്ലിനെതിരില്‍ പാര്‍ലമെന്‍റിലും മറ്റും പോരാട്ടം നടത്തിയ പാര്‍ലമെന്‍റ് മെമ്പര്‍മാരെ ഞങ്ങള്‍ പ്രത്യേകം അഭിനന്ദിക്കുന്നു.
7. നമ്മില്‍ നിന്നും വിട പറഞ്ഞ എല്ലാവര്‍ക്കും അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും കാരുണ്യവും അനുഗ്രഹവും ലഭിക്കുന്നതിന് ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...