Wednesday, February 7, 2018

ഇന്നാലില്ലാഹ്... ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കൂ. പോരുവഴി മുഹമ്മദ് അന്‍സാരി ഹസനി നദ് വി (ഓച്ചിറ ദാറുല്‍ ഉലൂം ജനറല്‍ സെക്രട്ടറി) യുടെ പ്രിയപ്പെട്ട ഉമ്മ പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.

ഇന്നാലില്ലാഹ്... 

ജനാസ നമസ്കാരത്തിലും 

സംസ്കരണത്തിലും പങ്കെടുക്കൂ. 

പോരുവഴി മുഹമ്മദ് അന്‍സാരി ഹസനി നദ് വി 

(ഓച്ചിറ ദാറുല്‍ ഉലൂം ജനറല്‍ സെക്രട്ടറി) യുടെ പ്രിയപ്പെട്ട ഉമ്മ പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 

2018 ഫെബ്രുവരി 07 ബുധന്‍ വൈകിട്ട് 
അസ്ര്‍ നമസ്കാരത്തോടനുബന്ധിച്ച് 
പോരുവഴി മയ്യത്തുംകര കിഴക്ക് ജുമുഅ മസ്ജിദില്‍ വെച്ച് 
ജനാസ നമസ്കാരം നടക്കുന്നതാണ്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 

മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം) 

ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും സാധിക്കുന്നവര്‍ പങ്കെടുക്കൂ.

മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക്  നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! അവരുടെ  പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! 
http://swahabainfo.blogspot.com/2018/02/blog-post_6.html?spref=tw തഅ്സിയത്ത് അറിയിക്കൂ.. 
മുഹമ്മദ് അന്‍സാരി ഹസനി നദ് വി 
 +91 9895673333

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.!

ബഹുമാന്യ ഇമാം/ പ്രസിഡന്‍റ്/ സെക്രട്ടറി അറിയുന്നതിന്... 


പോരുവഴി മുഹമ്മദ് അന്‍സാരി ഹസനി നദ് വി (ഓച്ചിറ ദാറുല്‍ ഉലൂം ജനറല്‍ സെക്രട്ടറി) യുടെ പ്രിയപ്പെട്ട ഉമ്മ (2018 ഫെബ്രുവരി 07 ബുധന്‍) അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായ വിവരം അറിഞ്ഞുകൊണുമല്ലോ.? 2018 ഫെബ്രുവരി 07 ബുധന്‍ വൈകിട്ട് അസ്ര്‍ നമസ്കാരത്തോടനുബന്ധിച്ച് പോരുവഴി മയ്യത്തുംകര കിഴക്ക് ജുമുഅ മസ്ജിദില്‍ വെച്ച് ജനാസ നമസ്കാരം നടന്നു.
മരണവാര്‍ത്ത അറിഞ്ഞ് ദുആ ചെയ്യുകയും ജനാസ സംസ്കരണത്തിലും നമസ്കാരത്തിലും പങ്കെടുക്കുകയും തഅ്സിയത്ത് അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ദുആ ചെയ്യുകയും ചെയ്യുന്നു.ജുമുഅ നമസ്കാരാനന്തരം പ്രിയപ്പെട്ട മര്‍ഹൂമയുടെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി ദുആ ചെയ്യണമെന്നും, ജനാസ നമസ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
മുഹമ്മദ് അന്‍സാരി ഹസനി നദ് വി  +91 9895673333

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...