Friday, February 9, 2018

ചരിത്രത്തെ പിന്നോട്ട് വലിയ്ക്കരുത്. മുന്നോട്ട് നയിക്കുക.! - മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ചരിത്രത്തെ പിന്നോട്ട് വലിയ്ക്കരുത്. 
മുന്നോട്ട് നയിക്കുക.! 
- മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/02/blog-post_9.html?spref=tw

അതിമഹത്തായ ഒരു പാരമ്പര്യം തലമുകള്‍ കൈമാറിയാണ് സ്വതന്ത്ര ഭാരതം പുലര്‍ന്നത്. പരസ്പര സാഹോദര്യവും സഹകരണവും ഈ രാജ്യത്തിന്‍റെ ആത്മാവാണ്. ഇതില്ലാത്തതിന്‍റെ പേരില്‍ നിരവധി സാമ്രാജ്യങ്ങള്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ഈ മഹല്‍ ഗുണങ്ങളുടെ പേരില്‍ ഇന്നും ഇന്ത്യ നിലനില്‍ക്കുകയാണ്.
എന്നാല്‍ ഭാരതത്തിന്‍റെ മൂലധനമായ ഈ വിശ്വാസവും സഹകരണവും ഇല്ലാതാക്കി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിലരും ചിലതും മാത്രം ഇവിടെ മതി എന്ന അധികാര-സമ്പന്നതകളുടെ ആളുകള്‍ ഉയര്‍ത്തുന്ന വാദം അത്യന്തം ദു:ഖകരമാണ്. ഇതിന് അവര്‍ ഉന്നയിക്കുന്ന വലിയ ഒരു ന്യായം പഴയ ചരിത്രങ്ങളാണ്. പഴയ മുസ് ലിം ഭരണാധികാരികള്‍ ഹൈന്ദവരോട് വലിയ അക്രമങ്ങള്‍ കാട്ടിയെന്ന് ചിലര്‍ വാദിച്ചപ്പോള്‍ പഴയ ഹൈന്ദവ ഭരണാധികാരികളുടെ പ്രധാന ശത്രുക്കള്‍ മുസ് ലിംകള്‍ ആയിരുന്നുവെന്ന് മറ്റുചിലരും അലമുറയിടുന്നു. ചരിത്രപരമായി വിലയിരുത്തപ്പെടുകയും കാര്യബോധത്തോടെ സമീപനം ശരിയാക്കുകയും ചെയ്യേണ്ട ഒരു വിഷയമാണിത്.
ഒന്നാമതായി, ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തി ദുരുദ്ദേശത്തോടെ രചിക്കപ്പെട്ട രചകളും പ്രഭാഷണങ്ങളും നാം സ്വീകരിക്കരുത്. മണിപോലെയുള്ള ചെറുതിനെ മല പോലെ വലുതാക്കുന്ന സമീപനമാണ് ഇത്തരക്കാര്‍ സ്വീകരിക്കുന്നത്.
രണ്ടാമതായി, ഈ വിഷയത്തില്‍ പഴയ രേഖകളിലേക്ക് നോക്കുമ്പോള്‍ ഈ പ്രചാരണത്തിന് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങള്‍ പലപ്പോഴും കാണാന്‍ കഴിയും. ഉദാഹരണത്തിന് ഹൈന്ദവ ഹീറോയായി ചിത്രീകരിക്കപ്പെടുന്ന ശിവജിയെയും മുസ്ലിം ഭീകരനായി പ്രചരിക്കപ്പെടുന്ന ഔറംഗസീബിനെയും മാത്രമെടുക്കുക. ശിവജിയുടെ ആയുധപ്പുരയുടെ മേല്‍നോട്ടക്കാരനും തീരസേനയുടെ കമാണ്ടറും മറ്റുപല സ്ഥാനങ്ങളിലും ഉള്ളവര്‍ മുസ്ലിംകളായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിന് ശിവജി ഇരുപത്തയ്യായിരം സ്വര്‍ണ്ണനാണയം നല്‍കിയത്രെ.! മറുഭാഗത്ത് ഔറംഗസീബിന്‍റെ സേനയിലെ പലനായകരും ഹൈന്ദവരായിരുന്നു. അമുസ്ലിം ദേവാലയങ്ങള്‍ അക്രമിച്ചതായി പറയപ്പെടുന്ന സംഭവങ്ങള്‍ ഒന്നുങ്കില്‍ കളവാണ്. അല്ലെങ്കില്‍ അതിന്‍റെ ലക്ഷ്യം ദേവാലയത്തെ നിന്ദിക്കല്‍ അല്ല. അവിടെ നടന്നിരുന്ന അക്രമങ്ങള്‍ ഇല്ലാതാക്കലായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഗ്രഹങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ശുദ്ധീകരണത്തിന് ശേഷം യഥാസ്ഥാനത്ത് സ്ഥാപിക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. രാജ്യസ്നേഹികളും സമാധാന കാംക്ഷികളുമായ പണ്ഡിതസഹോദരങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും സാഹോദര്യത്തിന്‍റെ ഉത്തമ ചിത്രങ്ങള്‍  ജനമധ്യത്തില്‍ പ്രചരിപ്പിക്കാനും താല്‍പര്യപ്പെടുന്നു.
മൂന്നാമതായി, ഇവര്‍ക്കിടയില്‍ നടന്ന പോരാട്ടങ്ങളുടെ ചാലകശക്തി ബഹുഭൂരിഭാഗവും മതം അല്ലായിരുന്നു. അധികാരം വലുതാക്കുക എന്ന ആഗ്രഹം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ പല പോരാട്ടങ്ങളും സ്വന്തം സമുദായ ഗുണങ്ങള്‍ക്കെതിരിലും നടന്നിട്ടുണ്ട്.
നാലാമതായി, എല്ലാ പോരാട്ടവും ശരിയും ന്യായവും ആയിരുന്നു എന്ന വാദവും ഇല്ല. തീര്‍ച്ചയായും ചില ഭരണങ്ങളും പോരാട്ടങ്ങളും തെറ്റായിരുന്നു. പക്ഷേ അതിന്‍റെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്. അവരുടെ ധര്‍മ്മത്തിനോ പിന്‍ഗാമികള്‍ക്കോ അതുമായി യാതൊരു ബന്ധവും ഇല്ല. കൂടാതെ ഇത് ഏതെങ്കിലും ഒരു ചില വിഭാഗങ്ങളുടെ മാത്രം കുറ്റവും അല്ല. ഇതില്‍ എല്ലാവിഭാഗങ്ങളെയും കാണാന്‍ കഴിയുന്നതാണ്. ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ട സമീപനം അവരുടെ കുറ്റവുമായി അവരെ വിട്ടേക്കുക. അവരുടെ പേരില്‍ മറ്റു അക്രമങ്ങള്‍ കാട്ടാതിരിക്കുക എന്നതാണ്. ആള്‍ ഇന്ത്യാ മുസ്ലിം   പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ മുന്‍ അദ്ധ്യക്ഷനും ആള്‍ ഇന്ത്യാ മെസ്സേജ് ഓഫ് ഹ്യുമാനിറ്റി (പയാമെ ഇന്‍സാനിയത്ത്)സ്ഥാപകനുമായ അല്ലാമാ അലീമിയാന്‍ രാഷ്ട്രീയ മതനേതാക്കളോട് വിശിഷ്യാ ഭരണ സാരഥികളോട് ഉണര്‍ത്തിയിരുന്ന ഒരു സുപ്രധാന ഉപദേശമുണ്ട്: ചരിത്രം ഉറങ്ങിക്കടക്കുന്ന സിംഹമാണ്. അതിനെ ഉണര്‍ത്താതിരിക്കുക. ചരിത്രത്തിന്‍റെ പേര് പറഞ്ഞ് സമുദായത്തെ പിന്നോട്ട് വലിക്കുന്നതല്ല സമുദായസ്നേഹം. ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങലാണ് യഥാര്‍ത്ഥ രാജ്യസ്നേഹം.!
അവസാനമായി, എല്ലാവരെയും ഉണര്‍ത്തട്ടെ.! ഇവിടെ ആര്‍ക്കും ആരെയും  ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. അക്രമങ്ങള്‍ കാട്ടിയാല്‍ ആദ്യം മറുവിഭാഗത്തിന് കുറച്ച്  നഷ്ടങ്ങള്‍ ഉണ്ടായാലും അവസാനം സ്വയം നശിക്കും എന്നതാണ് ചരിത്ര സാക്ഷ്യം. ഇന്ത്യയില്‍ എത്രയോ കലാപങ്ങളും അക്രമങ്ങളും അരങ്ങേറി. മര്‍ദിതര്‍ കൂടുതല്‍ അന്തസ്സും ശക്തിയും ഉള്ളവരായി ഉരുത്തിരിഞ്ഞു വന്നു എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. അക്രമ-കലാപങ്ങളെല്ലാം ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുകയും ചെയ്യുന്നു. ആകയാല്‍ അക്രമങ്ങളുടെ പരിണിത ഫലം അശാന്തി മാത്രമാണ്.
മറ്റൊരു കാര്യം ഉണര്‍ത്താനുള്ളത് ഇതാണ്: വര്‍ഗീയ വാദങ്ങളുടെ ഇന്ന് കാണപ്പെടുന്ന അസമാധാനങ്ങള്‍ക്കിടയില്‍ രാജ്യം വികസന പുരോഗതികളിലൂടെ മുന്നോട്ട് മുന്നേറുന്നു എന്ന വാദം വെറും പൊള്ളത്തരം മാത്രമാണ്. ഒന്നാമതായി ചില വിഭാഗത്തിന് മാത്രം എന്നല്ല, ചില വ്യക്തികള്‍ക്ക് മാത്രമുള്ള പുരോഗതി എന്ത് പുരോഗതിയാണ്?. രണ്ടാമതായി, പുരോഗമന വികസനങ്ങള്‍ എന്നാല്‍ യാത്രാ സൗകര്യങ്ങള്‍ കൂടുന്നതും മാധ്യമങ്ങള്‍ വര്‍ദ്ധിക്കുന്നതുമല്ല. യഥാര്‍ത്ഥ വികസനവും പുരോഗതിയും മനസ്സിന്‍റെ വികസനവും പരസ്പര സ്നേഹവും സഹാനുഭൂതിയും സഹകരണവുമാണ്. ഇതില്ലാതെ വസ്തുക്കളിലുള്ള പുരോഗതി പാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വേഗതയും വര്‍ദ്ധനവും ഉണ്ടാക്കുകയും രാജ്യത്തെ കൂടുതല്‍ നാണം കെടുത്തുകയും ചെയ്യുമെന്നല്ലാതെ രചനാത്മക വളര്‍ച്ചയും ന്യായമായ അന്തസ്സും നല്‍കുന്നതല്ല. ആകയാല്‍   മാനസിക വികാസത്തിന് മുന്‍ഗണന കൊടുക്കുക. പരസ്പര വിശ്വാസവും സ്നേഹ-സഹകരണങ്ങളുമുള്ള ഒരു മാതൃകാരാജ്യത്തിനും ഉത്തമ നാളേക്കും നാം ഒത്തൊരുമിച്ച് പരിശ്രമിക്കുക.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...