Thursday, August 19, 2021

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തില്‍ ശ്രദ്ധിക്കുക. ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്





വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തില്‍ ശ്രദ്ധിക്കുക.

ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

നിലവിലുള്ള വഖ്ഫ് നിയമം അവസാനിപ്പിക്കണമെന്ന് വാദിക്കുകയും രാഷ്ട്രീയത്തിന്‍റെയും കോടതിയുടെയും വഴികളിലൂടെ പരിശ്രമിക്കുകയും ചെയ്യുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സമാധാനപരമായ വഴിയിലൂടെ ഇത്തരം ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്നും ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രസ്താവിച്ചു. സമുദായത്തിന്‍റെ അമൂല്യ സമ്പത്തായ വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തില്‍ സമുദായത്തിന്‍റെ ഭാഗത്ത് നിന്നുതന്നെ വീഴ്ച്ച വരുന്നുണ്ടെന്നും ധാരാളം വഖ്ഫ് സ്വത്തുക്കള്‍ പാഴാകുന്നതായും യോഗം വിലയിരുത്തി. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ ആവഷ്കരിച്ച് പ്രവര്‍ത്തിക്കാനും ഈ വിഷയത്തെക്കുറിച്ച് മുസ്ലിംകളെ പൊതുവിലും വഖ്ഫ് ഭാരവാഹികളെ പ്രത്യേകിച്ചും ഉണര്‍ത്തുവാനും തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് ഗരീബ് നവാസ് പൊളിക്കപ്പെട്ടത് അങ്ങേയറ്റം നിന്ദ്യമാണെന്ന് യോഗം പ്രസ്താവിച്ചു. മുസ് ലിം വ്യക്തി നിമയത്തെക്കുറിച്ച് കോടതിയുടെ ശൈലിയില്‍ തയ്യാറാക്കപ്പെട്ട സമാഹാരം അടുത്ത് തന്നെ ഉറുദു-ഇംഗ്ലീഷ് ഭാഷകളില്‍ ഇറങ്ങുന്നതാണ്. കൂടാതെ, നിയമ വിഷയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക മാഗസിനും ഇറക്കാന്‍ തീരുമാനിച്ചു. ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അദ്ധ്യക്ഷന്‍ അല്ലാമായ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വര്‍ക്കിംഗ് ജന:സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി കാര്യങ്ങള്‍ വിശദീകരിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി. മുന്‍ ജന:സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ് റഹ് മാനിയ്ക്കും ഇതര മര്‍ഹൂമുകള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തിയ അദ്ധ്യക്ഷന്‍, ഇസ്ലാമിക നിയമങ്ങള്‍ പഠിക്കാനും സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും നാം ഓരോരുത്തരും മുന്നോട്ട് വരണമെന്നും അക്രമപരമായ മുഴുവന്‍ അനാചാരങ്ങളില്‍ നിന്നും അകന്ന് കഴിയണമെന്നും പരസ്പരം ഐക്യത്തോടെ മുന്നോട്ട് നീങ്ങണമെന്നും ഉണര്‍ത്തി. മൗലാനാ സയ്യിദ് ഫഖ്റുദ്ദീന്‍ കചൗചരി, മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി, മൗലാനാ കാക്കാ സഈദ് അഹ് മദ്, മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ ഫസ്ല്‍ റഹീം മുജദ്ദിദി, മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി, മൗലാനാ ഉംറയ്ന്‍ റഹ് മാനി, മൗലാനാ യാസീന്‍ അലി ഉസ്മാനി, ഡോ: ഖാസിം റസൂല്‍ ഇല്‍യാസ്, അസദുദ്ദീന്‍ ഉവൈസി എം. പി, ആരിഫ് മസ്ഊദ് എം. എല്‍. എ, അഡ്വ: യൂസുഫ് മുചാല, അഡ്വ: ശംശാദ്, പ്രഫ: സഊദ് ആലം, അഡ്വ: ത്വാഹിര്‍ ഹകീം, മൗലാനാ ഖാലിദ് റഷീദ് ഫിറന്‍ഗി മഹല്ലി, ഡോ: അസ്മാ സഹ്റാ മുതലായ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰


















〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 


Sunday, August 15, 2021

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉലമാ മഹത്തുക്കളുടെ പങ്ക്.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉലമാ മഹത്തുക്കളുടെ പങ്ക്.

-മൗലാനാ സയ്യിദ് അർഷദ് മദനി. 
(അഖിലേന്ത്യാ അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)

ഇന്ത്യാ ചരിത്രത്തിലെ സർവ്വമേഖലകളിലും നിറഞ്ഞു നിൽക്കുന്ന ഒരു വിഭാഗമാണ് പണ്ഡിത മഹത്തുക്കൾ. വിശ്യഷ്യാ ഇന്ത്യയുടെ സ്വാതത്ര്യസമരം പണ്ഡിതമഹത്തുക്കളുടെ സ്മരണ കൂടാതെ അപൂർണ്ണമായിരിക്കും. സർവ്വവിത നാശ-നഷ്ടങ്ങളുടെയും പ്രയാസ-പ്രശ്നങ്ങളുടെയും സന്ദർഭങ്ങളിൽ അവർ കർമ്മ രംഗത്തേക്ക് ചാടിയിറങ്ങുകയും അത്ഭുതകരമായ സേവനങ്ങൾ സമർപ്പിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ സ്വത്രന്ത്ര്യസമരം ആരംഭിച്ചതും മുന്നോട്ട് കൊണ്ടുപോയതും പണ്ഡിതമഹത്തുക്കളാണ്. രാജ്യത്തിന്റെ സുരക്ഷക്കും സ്വത്രന്ത്ര്യത്തിനും അവർ സർവ്വകാലങ്ങളിലും അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചു. പോർചുഗീസ്, ഫ്രഞ്ച്, ഡച്ച് മുതലായവര്‍ അധിനിവേശത്തിന് ശ്രമിച്ചപ്പോൾ പണ്ഡിതർ ഉണരുകയും മറ്റുള്ളവരെ ഉണർത്തുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിലേക്ക് കടന്നുവന്നപ്പോൾ അതിനെ അവർ വലിയ ഗൗരവത്തോടെ നിരീക്ഷിക്കുകയും വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. തുടർന്ന് അവർ ഇന്ത്യയിൽ പാദങ്ങൾ ഉറപ്പിച്ചപ്പോൾ ജനങ്ങളെ അടിമത്ത്വത്തിന്റ നാശത്തെയും,സ്വാതന്ത്രത്തിന്റെ പ്രാധാന്യത്തെ ഉണർത്തുകയും തുടർന്ന് അവരുടെ പ്രേരണ പ്രകാരം ബംഗാളിൽ സിറാജുദ്ദൗലയും മൈസൂറിൽ ടിപ്പു സുൽത്താനും ശക്തമായ പോരാട്ടങ്ങൾ നടത്തി. 1799 ൽ ടിപ്പു സുൽത്താൻ ശഹീദ് ശ്രീരങ്ക പട്ടണത്തിൽ ബ്രിട്ടീഷ്കാരോട് പോരാടി രക്ത സാക്ഷിത്വം വരിച്ചപ്പോൾ രക്തത്തിൽ കുളിച്ചു കിടന്ന ശഹീദിന്റെ മൃതദേഹത്തിൽ ചവിട്ടി നിന്ന് ഒരു ബ്രിട്ടീഷ് പട്ടാളക്കാരൻ വിളിച്ച് പറഞ്ഞു ഇന്ന് മുതൽ ഇന്ത്യ നമ്മുടെതാണ്. തുടർന്ന് ചെറിയ രാജാക്കന്മാരെയും നേതാക്കന്മാരെയും പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ മുന്നോട്ട് നീങ്ങി. എന്നാൽ ഈ സന്ദർഭങ്ങളിലും പണ്ഡിത മഹത്തുക്കൾ അടങ്ങിയിരിക്കാതെ കൂടിയാലോചനകളും പരിശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. 1803 ൽ തലസ്ഥാന നഗരിയായ ഡൽഹി കീഴടക്കിക്കൊണ്ട് അവർ പ്രഖ്യാപിച്ചു. ജനങ്ങൾ രക്ഷിതാവിന്റെ അടിമകളാണ് ഈ രാജ്യം നാമമാത്രമായ നിലയിൽ മുഗൾ രാജാവിന്റെതാണ്.എന്നാൽ ഇന്ന് മുതൽ ഭരണം നമ്മുടെതാണ്! അവരുടെ ഈ പ്രഖ്യാപനം നടന്ന അതേ ദിവസം ഇന്ത്യയിലെ സമുന്നത പണ്ഡിതനും ഭയഭക്തി നിറഞ്ഞ മഹാനും പരിഷ്കർത്താവായ ഹസ്രത് ശാഹ് വലിയ്യുല്ലാഹ് ദഹ് ലവിയുടെ പുത്രനുമായ ഹസ്രത് ശാഹ് അബ്ദുല്‍ അസീസ് ദഹ് ലവി ഡൽഹിയിൽ തന്നെ ഇപ്രകാരം പ്രഖ്യാപിച്ചു. നമ്മുടെ രാജ്യം അടിമത്വത്തിലേക്ക് വീണിരിക്കുന്നു, ഈ രാജ്യത്തെ സ്വതന്ത്രമാക്കാൻ വേണ്ടി പോരാടുന്നത് എല്ലാവരുടെയും മേൽ നിർബന്ധമാണ്.! ഇത് ഈ പണ്ഡിത മഹാത്മാവല്ലാതെ വേറെയാരും പറയാൻ ധൈര്യപ്പെടാത്ത ഒരു പ്രഖ്യാപനമായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. പക്ഷെ അദ്ദേഹം നിലപാടിൽ യാതൊരു മാറ്റവും വരുത്തിയില്ല. മാത്രമല്ല പ്രധാന ശിഷ്യന്മാരായ സയ്യിദ് അഹ്മദ് ശഹീദിനെയും , ശാഹ് ഇസ്മാഈൽ ശഹീദിനെയും ഇതിന് വേണ്ടി തയ്യാറാക്കി. അവർ ആദ്യം ഇന്ത്യ മുഴുവനും സഞ്ചരിച്ച് ജനങ്ങളെ സംസ്കരിക്കുകയും അവസാനം ത്യാഗസന്നദ്ധരായ ആയിരക്കണക്കിന് പോരാളികളുമായി അതിർത്തിയിലേക്ക് പാലായനം ചെയ്യുകയും ബാലാകോട്ടിൽ വെച്ച് നടന്ന പോരാട്ടത്തിൽ രക്തസാക്ഷികളാവുകയും ചെയ്തു. ശേഷിച്ചവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പരക്കുകയും ഇരുപത്തിയഞ്ച് വർഷത്തെ പരിശ്രമത്തിന് ശേഷം 1857 ൽ ഒരു വലിയ സ്വത്രന്ത്യ സമരം അരങ്ങേറുകയുമുണ്ടായി. മുസ്ലിംകളും ഹൈന്ദവരും ഒരു പോലെ പങ്കെടുത്ത ഈ സംഭവത്തെ ചരിത്രകാരന്മാർ ഒന്നാം സ്വാതത്ര്യസമരം എന്ന് വിളിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് സ്വാതന്ത്ര്യ സമരത്തിലെ സുവർണ്ണ പരമ്പരയിലെ ഒരു സുപ്രധാന കണ്ണി മാത്രമാണ്. പക്ഷെ സ്വാതന്ത്ര്യ സമരത്തിന്റെ ഈ പോരാട്ടവും പരാജയപ്പെടു. തത്ഫലമായി പണ്ഡിതർക്ക് വലിയ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. വലിയൊരു വിഭാഗം കൊല്ലപ്പെട്ടു. വേറൊരു വിഭാഗത്തെ നാടുകടത്തപ്പെട്ടു. മറ്റാരു വിഭാഗം തടവിലാക്കപ്പെട്ടു. നാലു വർഷത്തെ തടവിന് ശേഷം അവർ പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച അത്യധികം വേദനാജനകമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തകർന്ന കുടുംബങ്ങളിലേക്ക് ബ്രിട്ടീഷ്കാർ കടന്ന് വന്ന് വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് അവരുടെ മക്കള കൂട്ടിക്കൊണ്ടു പോയി ബ്രിട്ടീഷ് സംസ്കാരം പഠിപ്പിക്കുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ട പണ്ഡിതമഹത്തുക്കൾ കൂടിയിരുന്ന് ആലാേചിച്ചു. അങ്ങനെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനും സ്വാതന്ത്യസമര പോരാളികളുടെ സന്താനങ്ങളെ അതേ നിലയിൽ തന്നെ തയ്യാറാക്കുവാനും തീരുമാനിച്ചു.1866 ൽ ദാറുൽ ഉലൂം ദയൂബന്ദ് സ്ഥാപിച്ചു തുടർന്ന് ഇന്ത്യമുഴുവനും നിരവധി മദ്രസകൾ നിലവിൽ വന്നു. രാജ്യ സ്നേഹികളും സേവകരും സ്വാതന്ത്ര്യത്തിന്റെ പോരാളികളുമായ തലമുറകളെ വാർത്തെടുക്കലായിരുന്നു ഇവയുടെ ലക്ഷ്യം. മഹത്തായ ഈ ലക്ഷ്യത്തിൽ അവർ പരിപൂർണ്ണമായി വിജയം വരിച്ചു എന്ന് തുടർന്നുള്ള കാലം തെളിയിച്ചു.
പ്രസാധനം : 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന കമ്മിറ്റി
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഉബൈദുല്ലാഹ് സിന്ധി 
മൗലാനാ ഉബൈദുല്ലാഹ് സിന്ധി ഇന്ത്യയുടെ മോചനത്തിനായി ഗ്രാമങ്ങളിലും നാടുകളിലും ഓടി നടന്ന് പരിശ്രമിച്ചു. ലോകമഹാ യുദ്ധ സമയത്ത് ശൈഖുല്‍ ഹിന്ദിന്‍റെ നിര്‍ദ്ദേശാനുസരണം ജിഹാദീ സന്ദേശവുമായി രഹസ്യമായി കാബൂളിലെത്തി. ഹി: 1333-ല്‍ ജുന്തുല്ലാഹ് എന്ന സൈന്യമുണ്ടാക്കി താല്‍ക്കാലികമായി കാബൂളില്‍ സ്വതന്ത്ര ഇന്ത്യ സ്ഥാപിച്ചു. മഹാനവര്‍കളെ എല്ലാവ രും ചേര്‍ന്ന് കാബൂളിന്‍റെ ആഭ്യന്തര മന്ത്രിയാക്കി. അദ്ദേഹം നിരന്തരമായി ഏഴ് വര്‍ഷം നടത്തിയ ത്യാഗപൂര്‍ണ്ണമായ പരിശ്രമ ത്തിലൂടെ അഫ്ഗാന്‍ സ്വതന്ത്രമായി. എന്നാല്‍, സഹകാരികളെ തന്നെ അടര്‍ത്തിയെടുത്ത ബ്രിട്ടന്‍റെ നീക്കം മൂലം ഹി: 1341 സഫര്‍ 22 (1922 ഒക്ടോബര്‍ 14) ന് ബുഖാറാ താഷ്കന്‍റ് വഴിയുള്ള ദുര്‍ഘടമായ വഴിയെ യാത്രചെയ്ത് സോവിയറ്റ് യൂണിയന്‍റെ (റഷ്യ) തലസ്ഥാനമായ മോസ്കോയിലെത്തി. അവിടെ 9 മാസം താമസിച്ച് ഹി: 1341 ദുല്‍ഹജ്ജില്‍ തുര്‍ക്കിയിലേക്ക്  പോയി. സ്വാതന്ത്ര്യ സമരം തുടങ്ങുന്നതിനായി ഹി: 1342 റബീഉല്‍ അവ്വലില്‍ ഇസ്തംബൂളിലെത്തി അവിടെ ഭരണാധികാരികളായിരുന്ന ഇസ്മത്ത് ബാഷയുമായി ചേര്‍ന്ന് ബ്രിട്ടീഷ് കാര്‍ക്കെതിരായ സമരങ്ങള്‍ക്ക് അന്ത്യരൂപം നല്‍കി. ഹി: 1342 ദുല്‍ഹജ്ജ് 23 (1924 ജൂലൈ 26) ന് ഇറ്റലി വഴി മക്കയിലേക്ക് പോയി അവിടെ 15 വര്‍ഷം താമസിച്ചു. ബ്രിട്ടീഷ്കാരുടെ നോട്ടപ്പുള്ളിയായിരുന്ന തിനാല്‍ ഈ യാത്രകളെല്ലാം അതീവ രഹസ്യമായിട്ടായിരുന്നു.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) 
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിനായി സായുധ പോരാട്ടമല്ലാതെ മറ്റൊന്നും ഫലവത്താകാതെ വന്നപ്പോള്‍ അതിനായി ഇന്ത്യയൊട്ടുക്കുമുള്ള ആലിമുകളെ ഒരേ കൊടിക്കീഴില്‍ അണി നിരത്തി. ബ്രിട്ടീഷ് കാപാലികരില്‍ നിന്ന് ഇന്ത്യന്‍ മുസ് ലിംകള്‍ക്കു മോചനം നല്‍കാന്‍ വേണ്ടി ക്രി: 1857-ല്‍ ത്ഥാനാഭവന്‍, ശാംലി തുടങ്ങിയ നാടുകളില്‍ നടന്ന സായുധ പോരാട്ടത്തില്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) യോടൊപ്പം മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) യും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി.
മൗലാനാ ഗംഗോഹി അവര്‍കള്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ മഹാനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്ക് ഖാസിം നാനൂതവി (റഹ്) യെ പിടികൂടാനായില്ലെങ്കിലും ഗംഗോഹി (റഹ്) യെ  പിടികൂടി ജയിലിലടച്ചു. ഗംഗോഹി (റഹ്) ജയില്‍ മോചിതനാകുമ്പോള്‍ സഹതടവുകാരിലധികവും അദ്ദേഹത്തിന്‍റെ തര്‍ബിയത്ത് കാരണമായി വിലായത്തിന്‍റെ പദവി എത്തിക്കഴിഞ്ഞിരുന്നു. ആദ്യം സഹാറന്‍പൂര്‍ ജയിലിലും, പിന്നീട് മുസഫ്ഫര്‍ നഗര്‍ ജയിലിലും പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ആറു മാസത്തോളം ഗംഗോഹി (റഹ്) സഹാറന്‍പൂര്‍ ജയിലില്‍ കടുത്ത മര്‍ദ്ദന മുറയേറ്റ് കഴിഞ്ഞു കൂടി. ജയിലില്‍ മൗലാനാ ജമാഅത്തായി നമസ്കരിച്ചിരുന്നു.
ദാറുല്‍ ഉലൂം ദേവ്ബന്ദ്, മളാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍ എന്നീ സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന ഗംഗോഹി (റഹ്) ഇരു സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചവരെയും, ആത്മീയ ശിഷ്യന്മാരെയും സ്വാതന്ത്ര്യ സമര രംഗത്ത് സജീവമാക്കി.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ മുഹമ്മദ് അലി ജൗഹര്‍ 
  1930-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒന്നാം വട്ടമേശാ സമ്മേളനം ചേരുവാനായി ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇന്ത്യയിലെ നേതാക്കളെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചു. കൂട്ടത്തില്‍ മൗലാനാ മുഹമ്മദലിയുമുണ്ടായിരുന്നു. രോഗം മൂലം അങ്ങേയറ്റം അവശനായിരുന്ന അദ്ദേഹത്തെ സ്ട്രെച്ചറില്‍ കിടത്തിയാണ് കൊണ്ടുപോയത്. എന്നിട്ടും ഉജ്ജ്വലമായൊരു പ്രസംഗം അദ്ദേഹം നടത്തി. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ മുഖത്തു നോക്കി അദ്ദേഹം പറഞ്ഞു :
  "ഒന്നുകില്‍ നിങ്ങള്‍ എനിക്ക് സ്വാതന്ത്ര്യം തരുക, അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ആറടി മണ്ണ് പതിച്ചു തരുക. അസ്വതന്ത്രനായിക്കൊണ്ട് ഒരിക്കലും നാട്ടിലേക്ക് ഞാന്‍ തിരിച്ചു പോവുകയില്ല."
  അദ്ദേഹം ആവശ്യപ്പെട്ട സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയില്ല. എങ്കിലും അടിമ രാജ്യത്ത് തന്‍റെ മയ്യിത്ത് പോലും അടക്കപ്പെടരുത് എന്നാഗ്രഹിച്ച ആ പോരാളിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥത ഉടയതമ്പുരാന്‍ കേട്ടു. 1931 ജനുവരി 4 ന് ലണ്ടനില്‍ വെച്ച് മൗലാനാ മുഹമ്മദലി ലോകത്തോട് വിട പറഞ്ഞു. ഫലസ്തീനിലെ ചിഫ് മുഫ്തി അമീനുല്‍ ഹുസൈനിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്‍റെ മൃതദേഹം ബൈത്തുല്‍ മുഖദ്ദസിലേക്ക് കൊണ്ടുപോവുകയും മസ്ജിദുല്‍ അഖ്സക്കടുത്ത് ഖബറടക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല മൗലാനാ മുഹമ്മദലി. മറിച്ച്, ധീരനായ പത്ര പ്രവര്‍ത്തകനും നല്ലൊരു കവിയുമായിരുന്നദ്ദേഹം.
ഇസ് ലാമിക അദ്ധ്യാപനങ്ങളുടെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. മുസ് ലിം യുവജനങ്ങള്‍ക്ക് എന്നും ഒരു മാതൃക തന്നെയാണത്.!
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ അബുല്‍ കലാം ആസാദ് 
ജനനം 1888 നവംബര്‍ 11-ന്. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ  മന്ത്രി കൂടിയായ മൗലാനാ ആസാദ്, പത്ര പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പണ്ഡിതന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ബംഗാള്‍ വിഭജനത്തിനെതിരെ പ്രവര്‍ത്തിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിച്ചു. 1920 ജനുവരിയില്‍ ഗാന്ധിജിയുമായി കണ്ടുമുട്ടി. നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായി. 1921-ല്‍ ജയിലിലായി. 1945 വരെ പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. മരണം 1958 ഫെബ്രുവരി 22-ന്. 69-) മത്തെ വയസ്സില്‍ ഡല്‍ഹി ജുമുഅ മസ്ജിദിന് സമീപം ഖബ്റടക്കപ്പെട്ടു.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വാതന്ത്ര്യ സമര സേനാനി 
അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 
തത്വജ്ഞാനിയും കവിയും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്ന
അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 1877 നവംബര്‍ 9-ന് പഞ്ചാബിലെ സിയാല്‍കോട്ടിലാണ് ജനിച്ചത്.
ഷൈഖ് നൂര്‍ മുഹമ്മദ് ആണ് പിതാവ്. മാതാവ് ഇമാം ബീവി.
ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടിലായിരുന്നു പ്രാഥമിക പഠനം.
ഇംഗ്ലീഷ് സാഹിത്യത്തിലും ഫിലോസഫിയിലും
അറബിയിലും ബിരുദം നേടിയ അദ്ദേഹം, ലാഹോറില്‍ വെച്ച് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
തത്വശാസ്ത്ര ഇംഗ്ലീഷ് സാഹിത്യ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.
പിന്നീട് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം, അവിടെ വെച്ച് തത്വശാസ്ത്രത്തില്‍ ഓണര്‍ ബിരുദവും നേടി. തുടര്‍ന്ന് ജര്‍മ്മനിയിലെ മ്യൂനിച്ചില്‍ പോയി തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അവിടെ വെച്ചാണ് സര്‍ പദവി അദ്ദേഹത്തിന് ലഭിച്ചത്.
ഓരോ ദേശസ്നേഹിയും അഭിമാനത്തോടെ നെഞ്ചുയര്‍ത്തി പാടുന്ന
സാരെ ജഹാന്‍ സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്നുതുടങ്ങുന്ന
ദേശ ഭക്തിഗാനം അല്ലാമാ ഇഖ്ബാലിന്‍റെ സംഭാവനയാണ്.
എന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കുന്നതിനുമുമ്പേ
1938 ഏപ്രില്‍ 21-ന് അല്ലാമാ ഇഖ്ബാല്‍
പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളി 
മര്‍ഹൂം മൗലവി ജാന്‍ബാസ് 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
സ്വാതന്ത്ര്യത്തിന്‍റെ തണലില്‍ ഇന്ത്യ മുന്നോട്ട് നീങ്ങുകയാണ്. എന്നാല്‍ അടിമച്ചങ്ങലയാല്‍ കെട്ടപ്പെട്ട് ശ്വാസം കിട്ടാതെ കിടന്ന് പിടച്ചപ്പോള്‍ ആരെല്ലാം എങ്ങനെയെല്ലാം ആ ചങ്ങല പൊട്ടിച്ചെറിയാന്‍ ശ്രമിച്ചു.? ഇന്ത്യയുടെ മോചനത്തില്‍ മുസ്ലിംകളുടെ, വിശിഷ്യാ, പണ്ഡിതരുടെ പങ്കെന്ത്.? ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആധുനിക ഇന്ത്യ തയ്യാറാവില്ല. കാരണം, മതാന്ധതയാല്‍ ഓര്‍മ്മ റഞ്ഞുപോയവര്‍ക്ക് പലതും ദഹിക്കാതെ വരും. പലരാലും വിസ്മരിക്കപ്പെട്ട സംഭവ പരമ്പരയിലെ ഒരു സംഭവം  ഇവിടെ ഉദ്ധരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിനായി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച പണ്ഡിതന്‍ ജാന്‍ബാസ് തന്‍റെ സംഭവം വിവരിക്കുന്നത് കാണുക: 
-എഡിറ്റര്‍ 
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മൂന്ന് വര്‍ഷം നീണ്ട ജയില്‍വാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകള്‍ ത്വാഹിറ നടക്കാന്‍ പഠിച്ചിരുന്നു. ഒരു വയസ്സുള്ളപ്പോള്‍ വിട്ടിട്ട് പോയ ത്വാഹിറ ഇപ്പോള്‍ നന്നായി വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഭാര്യയുടെ മുഖത്തെ പ്രകാശമെല്ലാം മാഞ്ഞുപോയി. കണ്ണിനു ചുറ്റും കറുത്ത പാട് വീണിരിക്കുന്നു. തലയില്‍ ചിലയിടങ്ങളില്‍ വെളുത്ത മുടി കാണാന്‍ കഴിഞ്ഞു. മൂന്ന് വര്‍ഷത്തെ ദുഃഖവും ചിന്തയും അവളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. വീട്ടുപകരണങ്ങള്‍ പണ്ടേ കുറവായിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാതായി. കുറച്ച് വിശ്രമിച്ച് വീട് നേരെയാക്കാന്‍ മനസ്സ് ആഗ്രഹിച്ചെങ്കിലും രാജ്യത്തിന്‍റെ അവസ്ഥ അതിനനുവദിച്ചില്ല. വീട്ടിലെ ദുരിതവും രാജ്യത്തിന്‍റെ പ്രശ്നങ്ങളും രണ്ട് ദിശയിലേക്ക് എന്നെ വലിച്ചു. വീട്ടിലുള്ളവര്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. അവസാനം അതിന് പരിഹാരം അന്വേഷിച്ച് ഞാന്‍ വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങി. നേരെ അമൃത്സര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. കുറെ നേരം സ്റ്റേഷനുചുറ്റും ലക്ഷ്യമില്ലാതെ അലഞ്ഞു. നേരം ഇരുട്ടി. വിളക്കുകള്‍ക്ക് വെളിച്ചം തീരെ കുറവ്. അപ്പോള്‍ എന്‍റെ മനസ്സില്‍ പുതിയൊരു ആശയം ഉദിച്ചു.
രാത്രി പത്ത് മണിയായി. ഹൗറ എക്സ്പ്രസ്സും കല്‍ക്കട്ട എക്സ്പ്രസ്സും പത്ത് മണി കഴിഞ്ഞ ശേഷം അമൃത്സറിലൂടെ കടന്ന് പോകും. രാത്രിയുടെ ഇരുട്ടില്‍ ഞാന്‍ പുതപ്പും പുതച്ച് നിന്നു. ഒരു യാത്രികന്‍ തന്‍റെ സാധനങ്ങളും ചുമന്ന് എന്‍റെ അരുകിലൂടെ കടന്ന് പോയി. ഞാന്‍ പറഞ്ഞു: ലഗേജ് എന്നെ കൊണ്ട് എടുപ്പിച്ചാല്‍ വലിയ ഉപകാരമായിരിക്കും. അദ്ദേഹം എന്നെ നോക്കിയ ശേഷം സാധനങ്ങള്‍ എന്‍റെ തലയില്‍ വെച്ച് തന്നു. രണ്ട് മൈല്‍ ദൂരം അതും ചുമന്ന് ഞാന്‍ നടന്നു. അദ്ദേഹം എനിക്ക് നാലണ തന്നു. ഞാന്‍ വീണ്ടും സ്റ്റേഷനില്‍ എത്തി. ഉടനെ ഷിംലക്കുള്ള എക്സ്പ്രസ്സ് സ്റ്റേഷനിലെത്തി. ഞാന്‍ പഴയത് പോലെ ഒരു യാത്രക്കാരന്‍റെ കെട്ടുകള്‍ ചുമന്നു. അദ്ദേഹം അഞ്ചണ തന്നു. ഒന്‍പത് അണയുമായി രാത്രി പന്ത്രണ്ട് മണിക്ക് വീട്ടിലെത്തിയ ഞാന്‍ പറഞ്ഞു: രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ വകയായി. ഭാര്യ അത്ഭുതത്തോടെ കാര്യം തിരക്കി. കടം വാങ്ങരുതെന്നപേക്ഷിച്ചു. ഞാന്‍ പറഞ്ഞു: കടം കിട്ടാനുള്ളത് കിട്ടിയതാണ്.
രണ്ടാം ദിവസം വീണ്ടും സ്റ്റേഷനിലെത്തി. ഏത് യാത്രക്കാരനോട് അപേക്ഷിക്കണമെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ചുമട് എടുക്കാമോ എന്നൊരു ചോദ്യം കേട്ടു. എടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹം വലിയൊരു പെട്ടി എന്‍റെ തലയില്‍ വെച്ച് തന്നു. എനിക്ക് ചുമക്കാവുന്നതിലേറെ ഭാരം അതിനുണ്ടായിരുന്നു. അദ്ദേഹം എനിക്ക് എട്ടണ തന്നു. ഇപ്രകാരം പതിനഞ്ച് ദിവസങ്ങള്‍ തള്ളി നീക്കി. രാത്രി ആരും കാണാതെ വന്ന് ചുമട് എടുക്കല്‍ എന്‍റെ പതിവായി. ഒരു രാത്രി ശരീഫ്പുര മഹല്ലിലുള്ള ഒരാളുടെ സാധനം ചുമന്ന് കൊണ്ടെത്തിച്ചു. അദ്ദേഹം എന്നോട് കൂലിയുടെ വിഷയത്തില്‍ അല്പം കടുപ്പത്തില്‍ സംസാരിച്ചു. ഇതിനിടയില്‍ അദ്ദേഹത്തിന്‍റെ മരുമകന്‍ അകത്ത് നിന്നും ഇറങ്ങി വന്നു. അദ്ദേഹത്തെ കണ്ട മാത്രയില്‍ ഞാന്‍ പുതപ്പ് കൊണ്ട് മുഖം മറച്ച് നീങ്ങി. അദ്ദേഹം പഞ്ചാബ് സ്വാതന്ത്ര്യ സമര സമിതി വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായ മിയാന്‍ മഹ് മൂദ് ആയിരുന്നു. അദ്ദേഹം എന്നെ വന്ന് കെട്ടിപ്പിടിച്ച് വല്ലാതെ കരഞ്ഞു. എന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി സല്‍ക്കരിച്ചു. സ്വന്തം വാഹനത്തില്‍ എന്നെ വീട്ടില്‍ കൊണ്ടാക്കി. രണ്ടാം ദിവസം വീടിന് പുറത്ത് ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ ആള്‍ ഇന്ത്യാ മജ്ലിസ് അഹ്റാര്‍ പ്രസിഡന്‍റ്, മൗലാനാ ഹബീബുര്‍ റഹ് മാന്‍ ലുധിയാനവി (റഹ്) ആയിരുന്നു. ഞാന്‍ ഉടനെ വാതില്‍ തുറന്നു. അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇടറിയ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: ജാന്‍ബാസ്, ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളികളുടെ ആവേശമായ താങ്കള്‍ ഇത് ചെയ്യരുതായിരുന്നു. അദ്ദേഹം അമ്പത് രൂപ എന്‍റെ പോക്കറ്റില്‍ ഇട്ടുതന്നു. അത് കൊണ്ട് ഞാന്‍ പഴയ കടങ്ങള്‍ വീട്ടി. കുറെ റേഷനും വാങ്ങി.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
ഇന്ത്യന്‍ മുസ് ലിംകളുടെ 
സത്യ സാക്ഷ്യം 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
1961 ജൂണ്‍ 4-5 തീയതികളില്‍ ലക്നൗ ദാറുല്‍ ഉലൂം നദ്വതുല്‍ ഉലമയില്‍ ദീനീ തഅ് ലീമീ കൗണ്‍സിലിന്‍റെ ഒരു സുപ്രധാന സമ്മേളനം നടന്നു. അര്‍ദ്ധ രാത്രി കഴിഞ്ഞ് അവസാനിച്ച, അതിന്‍റെ സമാപനത്തില്‍ മുഫക്കിറുല്‍
ഇസ് ലാം മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി നടത്തിയ വികാരോജ്ജ്വലമായ പ്രസംഗം.
ഓരോ മുസ് ലിമും പഠിച്ച് പകര്‍ത്തുകയും മുറുകെ പിടിക്കുകയും മറ്റുള്ളവരോട് വളരെ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്യേണ്ട ഒരു സന്ദേശമാണിത്. യഥാര്‍ത്ഥ കണ്ണുകളും കാതുകളും മനസ്സുകളും ഇത് കേള്‍ക്കുമ്പോള്‍ തുറക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ബഹുമാന്യരെ,
ഈ സമ്മേളനത്തിന്‍റെ സമാപന സദസ്സിലാണ് നാം ഇപ്പോള്‍ പങ്കെടുക്കുന്നത്. ഇത്തരുണത്തില്‍, നിങ്ങളുടെ നാടുകളിലേയ്ക്കും കേന്ദ്രങ്ങളിലേയ്ക്കും യാത്രയാകാനിരിക്കുന്ന നിങ്ങള്‍ ഒരു പ്രധാന സന്ദേശവും വഹിച്ചുകൊണ്ട് പോകാന്‍ അപേക്ഷിക്കുന്നു. അല്ലാഹുവിനോട് നടത്തുന്ന ഈ കരാറിനെ സ്വീകരിക്കാതെ നിങ്ങള്‍ ഇവിടെ നിന്നും എഴുന്നേല്‍ക്കരുത്. കാരണം ഈ സത്യസാക്ഷ്യവുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി നില കൊള്ളുന്നത്.
ഒന്നാമതായി നാം പ്രഖ്യാപിക്കുന്ന സത്യ സാക്ഷ്യം ഇതാണ്; ഇന്ത്യ നമ്മുടെ ജന്മ നാടാണ്. മാതൃ രാജ്യമാണ്. നാം ഇവിടെ ഇന്ത്യക്കാരായി തന്നെ ജീവിക്കും. നമുക്ക് ഈ രാജ്യത്തുള്ള അവകാശം ഈ രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ ഒരു വ്യക്തിയുടെ അവകാശത്തേക്കാള്‍ അല്‍പവും കുറവല്ല. ഈ രാജ്യത്തെ ഏറ്റവും വലിയ ഒരു വ്യക്തിക്കും അത് ഇന്ത്യന്‍ രാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ആരുമാകട്ടെ, അയാള്‍ക്ക് നമ്മളെക്കാള്‍ കൂടുതല്‍ അവകാശമുണ്ടെന്ന് വാദിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ഈ രാജ്യം നമ്മുടെ രാഷ്ട്രമാണ്. ഇതിന്‍റെ ഭരണഘടനയെ നാം സംരക്ഷിക്കും. അതില്‍ വല്ല വഞ്ചനയോ, ഗൂഢാലോചനയോ നടത്താന്‍ നാം ആരെയും അനുവദിക്കില്ല. വിശാലവും സുന്ദരവുമായിട്ടുള്ള ഈ രാജ്യത്തിന്‍റെ ഓരോ മണല്‍ തരിയിലും നമ്മുടെ നിത്യ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നു. നമ്മുടെ സുമോഹനങ്ങളായ കാലഘട്ടത്തെയും അപൂര്‍വ്വമായ സംഭാവനകളെയും മഹത്തരമായ കഴിവുകളെയും അവ സമ്മതിച്ചുപറയുന്നുണ്ട്. ഈ രാജ്യത്തിന്‍റെ ക്ഷേമത്തിലും പുരോഗതിയിലും അലങ്കാരത്തിലും നാം വഹിച്ച പങ്ക് മറ്റെല്ലാ വിഭാഗങ്ങളെക്കാളും ഉന്നതമാണ്. നമ്മുടെ കാലഘട്ടത്തില്‍ ഈ രാജ്യത്തിന് പുതിയൊരു ജന്മം ലഭിച്ചു. രാജ്യം സാംസ്കാരിക - നാഗരികതകളുടെ പാരമ്യം പ്രാപിച്ചു. ഞങ്ങളെ കൊണ്ട് ഇന്ത്യക്ക് ലഭിച്ച സംഭാവനകളും നേട്ടങ്ങളും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥയെക്കുറിച്ച് പഠിക്കുക.
ശേഷം മുസ് ലിം ഭരണകാലത്തുള്ള അവസ്ഥകളും ഇന്നത്തെ സാഹചര്യങ്ങളും ഗ്രഹിക്കുക. തുടര്‍ന്ന് ഇവകളെ താരതമ്യം ചെയ്യുക. ഈ രാജ്യം നമ്മുടെ കൂടാണ്. ഇവിടെ നിന്നും പറന്ന് പോകും. നാം ഇവിടെതന്നെ തിരികെ വന്നണയുകയും ചെയ്യും.
ഒരു പക്ഷിക്ക് അത് ജനിച്ചുവളര്‍ന്ന തോട്ടത്തിലും കൂട്ടിലും ചില അവകാശങ്ങളുണ്ട്. അവിടെയുള്ള അരുവികളും വൃക്ഷങ്ങളും അത് പ്രയോജനപ്പെടുത്തും. പുഷ്പങ്ങളിലും ഫലങ്ങളിലും ഗാനം ആലപിക്കും. ഇഷ്ടമുള്ള ശിഖരങ്ങളില്‍ ഇരിക്കും. വിശ്രമിക്കും. സര്‍വ്വ സ്വാതന്ത്ര്യത്തോടെയും യാതൊരു ഭയ-ഭീതികളില്ലാതെയും അന്തരീക്ഷത്തില്‍ അവ പറന്ന് നടക്കും. ഇത് പോലെ നമുക്ക് ഈ രാജ്യത്ത് വ്യക്തമായ അവകാശങ്ങളുണ്ട്. നാം ഈ നാട്ടുകാരാണെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. ഇവിടെ നമുക്കര്‍ഹതപ്പെട്ട ദേശീയ അവകാശങ്ങള്‍ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. ഇതാണ് നമ്മുടെ വിശ്വാസം. വളരെ സ്പഷ്ടമായ നിലയില്‍ നാം ഇതില്‍ ഉറച്ച് നില്‍ക്കുന്നു. ഇത് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയമോ, ഭയമോ ഇല്ല. നാം ഇന്ത്യന്‍ പൗരന്മാരാണ്. ഈ നാട്ടുകാരെപ്പോലെ നാം ഇവിടെ ജീവിക്കും. ഈ നാടിന്‍റെ പുരോഗതിയ്ക്കും പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും രാഷ്ട്രത്തിന്‍റെ വളര്‍ച്ചയ്ക്കും പരിപൂര്‍ണ്ണ ആഗ്രഹാവേശങ്ങളോടെ നാം പരിശ്രമിക്കും. ഈ രാജ്യത്തിന്‍റെ അന്തസ്സും മഹത്വവും ഭരണഘടനയുടെ ആത്മാവും സംരക്ഷിക്കാന്‍ നാം പോരാടും. മറ്റെല്ലാ ഇന്ത്യക്കാരും പിന്‍മാറിയാലും ശരി, നാം നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കും. നാം ഈ നാടിന്‍റെ നന്മ നിറഞ്ഞ സന്താനങ്ങളും മാന്യരായ സമുദായവും വാഗ്ദത്ത പാലകരായ പൗരന്മാരുമാണ്. ഇത് നമ്മുടെ ബലവത്തായ ഒരു കരാറാണ്.
നമ്മുടെ രണ്ടാമത്തെ സത്യസാക്ഷ്യം ഇതാണ്: നാം മുസ് ലിംകളാണ്. മുസ് ലിം വ്യക്തിത്വവും സാമൂഹ്യ സ്വഭാവങ്ങളും മത ചിഹ്നങ്ങളും ഇസ് ലാമിക സംസ്കാരങ്ങളും സാമുദായിക പ്രത്യേകതകളും പരിപൂര്‍ണ്ണമായി മുറുകെ പിടിച്ച് നാം ഈ നാട്ടില്‍ ജീവിക്കുന്നതാണ്. ഏതെങ്കിലും ഒരു ചിഹ്നത്തെയോ, ചിഹ്നത്തിന്‍റെ ഒരു അംശത്തെ പോലും നാം ഉപേക്ഷിക്കുന്നതല്ല. ഈ വ്യക്തിത്വവും സംസ്കാരവും പ്രത്യേകതകളും ഒഴിവാക്കിയുള്ള ഒരു ജീവിതം നമുക്ക് നിഷിദ്ധമാണ്. അത്തരമൊരു ജീവിതത്തില്‍ യാതൊരു വിധമായ രസമോ ഇല്ല തന്നെ.! നമ്മുടെ വിശ്വാസാചാര-സംസ്കാരങ്ങള്‍ നമ്മുടെ സന്താനങ്ങള്‍ക്കും അടുത്ത തലമുറകള്‍ക്കും പഠിപ്പിക്കാനും പകര്‍ന്ന് കൊടുക്കാനും കഴിയാത്ത ഒരു ജീവിതം മുസ്ലിംകളുടെ ജീവിതമല്ല. സ്വതന്ത്രന്മാരുടെ ജീവിതമല്ല. മറിച്ച് അത് മൃഗങ്ങളുടെ ജീവിതമാണ്. തനിക്ക് ആവശ്യമായ അന്ന-പാനീയങ്ങള്‍ ലഭിക്കുകയും ശത്രുക്കളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സുഖഭോഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കപ്പെടുകയും ചെയ്താല്‍ പട്ടിയുടെ ജീവിതം പൂര്‍ത്തിയായി. തീറ്റയും ആലയത്തില്‍ സുരക്ഷയും ലഭിച്ച് കഴിഞ്ഞാല്‍ കാളയുടെ ജീവിതം ധന്യമായി. അവയുടെ മക്കള്‍ക്ക് പ്രത്ര്യേകമായ ശൈലിയില്‍ ശിക്ഷണ ശീലങ്ങള്‍ നല്‍കുന്നതിനെയും വിശ്വാസാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നതിനെയും കുറിച്ച് അവയ്ക്ക് യാതൊരു ചിന്തയുമില്ല. അതിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അത് ദുഃഖിക്കുകയോ വേദനിക്കുകയോ അസ്വസ്ഥമാകുകയോ ചെയ്യുന്നതല്ല. എന്നാല്‍ മനുഷ്യന്‍റെ അവസ്ഥ ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. കുറെ ആഹാരങ്ങളും ജീവിതാവശ്യങ്ങളും നല്‍കപ്പെട്ടത് കൊണ്ടോ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെട്ടത് കൊണ്ടോ മനുഷ്യന്‍ സംതൃപ്തനാകുകയില്ല. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന വിശ്വാസ-കര്‍മ്മങ്ങളും സ്വഭാവ-സംസ്കാരങ്ങളും സ്വതന്ത്രമായി മുറുകെ പിടിക്കാനും അവ സന്താനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കാനും അവന്‍ ആഗ്രഹിക്കുന്നു. താന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗത്തില്‍ തന്നെ തന്‍റെ കരളിന്‍റെ കഷണങ്ങളും സഞ്ചരിക്കുന്നത് കാണാന്‍ കൊതിക്കുന്നു. തന്‍റെ സന്താനങ്ങള്‍ തന്‍റെ ആദര്‍ശ-സംസ്കാരങ്ങളില്‍ നിന്നും മാറി പോകുന്നത് അവന് അസഹ്യമാണ്. ആകയാല്‍ സ്വതന്ത്രന്മാരായി മാന്യന്മാരായി അതെ, അല്ലാഹു മനുഷ്യത്വം നല്‍കി ആദരിച്ച മനുഷ്യരെ പോലെ ഇവിടെ ജീവിക്കുമെന്ന് നാം അല്ലാഹുവിനോട് കരാര്‍ ചെയ്യുക. തരംതാഴ്ന്ന ജന്തുക്കളുടെയോ, കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്ന പട്ടികളുടെയോ ജീവിതം നാം ജീവിക്കുകയില്ല. ആഹാര-പാനീയങ്ങളും ശാരീരിക സുഖ-സന്തോഷങ്ങളും മാത്രം നല്‍കുന്ന സ്വാതന്ത്ര്യം കൊണ്ട് നാം തൃപ്തിപ്പെടുകയില്ല. ഈ ജീവിത ശൈലിയെയും ചിന്താസരണിയെയും ഇത്തരം സ്വാതന്ത്ര്യത്തെയും ദേശീയതയെയും നാം പരിപൂര്‍ണ്ണമായി തള്ളിക്കളയുന്നു.
പ്രിയപ്പെട്ടവരെ, നമ്മുടെ ഈ രാജ്യത്ത് അധഃസ്ഥിതരായ ഒരു ജന വിഭാഗമുണ്ട്. അവര്‍ ഈ നാടിന്‍റെ മക്കളായിരുന്നെങ്കിലും ഈ നാട്ടിലേക്ക് കടന്ന് വന്നവര്‍ അവരെ അടിമകളാക്കി. മര്‍ദ്ദന-പീഢന-നിന്ദ്യതകളില്‍ കഴിയാന്‍ അവരെ നിര്‍ബന്ധിതരാക്കി. അവരെ തൊടുന്നത് മാലിന്യവും സഹവസിക്കുന്നത് ആക്ഷേപാര്‍ഹവുമാക്കി. മധ്യേഷ്യയില്‍ നിന്നും ചിലര്‍ ഈ രാജ്യത്ത് കടന്ന് വന്ന് ആധിപത്യം കയ്യിലാക്കിയപ്പോള്‍ ഇവര്‍ ചെയ്ത ഒരു തെറ്റിന്‍റെ ഫലമാണ് ഇന്ന് ഇവര്‍ അനുഭവിക്കുന്നത്. അതെ, അന്തസ്സാര്‍ന്ന മരണത്തെക്കാള്‍ നിന്ദ്യത നിറഞ്ഞ ജീവിതം അവര്‍ തെരഞ്ഞെടുത്തു. സമുദായങ്ങളുടെ ചില തെറ്റുകളുടെ പേരില്‍ നൂറ്റാണ്ടുകളോളം സമുദായാംഗങ്ങള്‍ ശിക്ഷിക്കപ്പെടും. ഈ തെറ്റ് നാം ആവര്‍ത്തിക്കാതിരിക്കുക. നാം ഇന്ത്യയില്‍ മാന്യവും ആദരണീയവുമായ ജീവിതം മാത്രമേ ജീവിക്കുകയുള്ളൂ. പട്ടികളുടെ ജീവിതവും അധഃസ്ഥിതരുടെ ജീവിതവും നമുക്ക് ആവശ്യമില്ല. അടിമകളുടെ ജീവിതം നാം ജീവിക്കുകയില്ല.
നാം ഈ നാടിന്‍റെ മക്കളാണ്. മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും അര്‍ഹതകളും നമുക്കുമുണ്ട്. നാം ഈ നാടിന്‍റെ ശില്‍പികളും സംസ്കാരത്തിന്‍റെ സ്ഥാപകരില്‍ പെട്ടവരുമാണ്. നമുക്കിവിടെ മഹിതമായ ഒരു സ്ഥാനമുണ്ട്. പ്രകൃതിപരവും നിയമാനുസൃതവുമായ ഈ അവകാശത്തെ നമ്മില്‍ നിന്നും തട്ടിത്തെറിപ്പിക്കാന്‍ ലോക ശക്തികളില്‍ ആര്‍ക്കും സാധ്യമല്ല. അടിമത്വത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും കാലഘട്ടം കഴിഞ്ഞു. ഒരു സമുദായത്തിനും മറ്റൊരു സമുദായത്തെ അടിമകളാക്കുവാനോ ഒരു സംസ്കാരത്തിനും മറ്റൊരു സംസ്കാരത്തിന്‍റെ കഥ കഴിക്കുവാനോ ഒരു ഭാഷയും മറ്റൊരു ഭാഷയെ ഇല്ലാതാക്കുവാനോ അവകാശമില്ല. ലോകം ഇന്നൊരു കുടുംബമായി മാറിക്കഴിഞ്ഞു. ഒരു രാജ്യത്തും പ്രദേശത്തും നടക്കുന്ന അക്രമ-മര്‍ദ്ദനങ്ങള്‍ ഇന്ന് രഹസ്യമാക്കാന്‍ കഴിയുന്നതല്ല. ആഗോള മനസ്സാക്ഷി ഇന്ന് ഉണര്‍ന്നിരിക്കുന്നു. ആഫ്രിക്കയിലോ അമേരിക്കയിലോ കറുത്ത വര്‍ഗ്ഗക്കാരാരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആഗോള മനസ്സാക്ഷിയും ലോകാഭിപ്രായവും ഉണര്‍ന്നിരിക്കും. നാം മുസ്ലിംകള്‍ പ്രത്യേകിച്ചും ഭൂമുഖം മുഴുവന്‍ പരന്ന് കിടക്കുന്ന ഒരു ആഗോള കുടുംബമാണ്. ഇസ്ലാമിക വിശ്വാസങ്ങളും തത്വസംഹിതകളും സാഹോദര്യവും നമ്മെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ലോകം മുഴുവന്‍ നമുക്ക് സഹോദരങ്ങളുണ്ട്. നമ്മുടെ വേദന അവരുടെയും വേദനയാണ്.
അത് കൊണ്ട് വളരെ വ്യക്തമായി പ്രഖ്യാപിക്കട്ടെ; മുഴുവന്‍ അക്രമ-അനീതികള്‍ക്കെതിരിലും, ഭരണഘടനയിലും മനുഷ്യാവകാശത്തിലും തിരിമറികള്‍ നടത്തുന്നതിനെതിരിലും നാം ശക്തമായി പോരാടും. മാനവ കുലത്തെ പൊതുവിലും, ഈ രാജ്യത്തെ പ്രത്യേകിച്ചും സേവിക്കാന്‍ നാം ഉപയോഗിച്ച നമ്മുടെ മഹത്തരമായ ശേഷികള്‍ നമ്മില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ബുദ്ധിയിലും സ്വഭാവങ്ങളിലും നാം പാപ്പരായിട്ടില്ല. ഭൂമുഖത്ത് കോരിച്ചൊരിഞ്ഞ് പെയ്ത നമ്മുടെ മേഘം വറ്റിയിട്ടില്ല. ജലവും ക്ഷേമവും കൊണ്ട് ഇന്നും അത് സമ്പന്നമാണ്. 
സഹോദരങ്ങളെ, അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുകയും പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയും മനസ്സുകള്‍ ശുദ്ധമായിരിക്കുകയും ചെയ്യുന്ന രാവിന്‍റെ അവസാന ഘട്ടത്തില്‍ പരിപൂര്‍ണ്ണ നിഷ്കളങ്കതയോടെ നാം കരാര്‍ ചെയ്യുക: നാം ഈ രാഷ്ട്രത്തില്‍ നമ്മുടെയും വരാനിരിക്കുന്ന തലമുറകളുടെയും ഇസ്ലാമിയത്തോട് കൂടി തന്നെ ജീവിക്കുന്നതാണ്. ഈ വഴിയില്‍ വിലപിടിച്ചതും വിലകുറഞ്ഞതുമായ സര്‍വ്വവും നാം ചിലവഴിക്കും. സന്തോഷങ്ങളും ദുഃഖങ്ങളും ഏറ്റു വാങ്ങും. അവസാനം പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അനുസ്മരിച്ച രണ്ട് വിഭാഗത്തില്‍ ഒന്നില്‍ നാം ഉള്‍പ്പെടുമാറാകട്ടെ.!
സത്യവിശ്വാസികളില്‍ ഒരു കൂട്ടം ആളുകള്‍, അവര്‍ അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യസന്ധമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. അവരില്‍ ചിലര്‍ അവരുടെ ഊഴം നിര്‍വ്വഹിച്ചു കഴിഞ്ഞു. ചിലരാകട്ടെ, അവരുടെ ഊഴം പ്രതീക്ഷിക്കുകയാണ്. കരാറില്‍ അവര്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. (അഹ്സാബ്) 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
ഇന്ത്യ ആഗ്രഹിക്കുന്ന 
യഥാര്‍ത്ഥ സ്വാതന്ത്ര്യം.!
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
1947-ല്‍ ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായി.
സ്വാതന്ത്ര്യത്തിന് 20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമായിരുന്നു. ഇത് പുലരുമെന്ന് വിദ്യാസമ്പന്നരായ പലര്‍ക്കും സംശയമായിരുന്നു. ചിലരെങ്കിലും സ്വാതന്ത്ര്യസമരങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരായ ബ്രിട്ടീഷുകാര്‍ അവരുടെ അമൂല്യ നിധിശേഖരമായ ഇന്ത്യയെ വിട്ടു പോകുന്ന പ്രശ്നമേയില്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, മഹാന്‍മാരായ സ്വാതന്ത്ര്യസമര സേനാനികളുടെ പിന്നില്‍ അണിനിരന്ന ഇന്ത്യന്‍ ജനത, രാജ്യത്തെ ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണമെന്ന ഉറച്ച തീരുമാനമെടുത്തു മുന്നിട്ടിറങ്ങി. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു. അതെ, ന്യായമായ ഒരു കാര്യം ലക്ഷ്യമിട്ടുപരിശ്രമിച്ചാല്‍ അതു കരഗതമാകുക തന്നെ ചെയ്യുന്നതാണ്.
അന്നത്തെ സുപ്രധാനമായ ആവശ്യം സ്വാതന്ത്ര്യമായിരുന്നു. അതിന് ആഹ്വാനം ചെയ്തവരോടും അവരുടെ പിന്നില്‍ അണിനിരന്നവരോടും നാം നന്ദിയുള്ളവരാണ്. എന്നാല്‍, ഈ രാജ്യത്തിന്‍റെ യാഥാര്‍ത്ഥ്യവും സമ്പൂര്‍ണ്ണവുമായ സ്വാതന്ത്ര്യം മാനവികതയുടെ നിര്‍മ്മാണമാണെന്നുകൂടി നാം തിരിച്ചറിയേണ്ടതാണ്. സ്വാതന്ത്ര്യ സമരത്തെ ഞാന്‍ നിന്ദിക്കുകയോ നിസ്സാരപ്പെടുത്തുകയോ ചെയ്യുന്നില്ല. വിനീതന്‍ അതില്‍ പങ്കെടുത്ത ആളാണ്. എന്‍റെ കുടുംബാംഗങ്ങള്‍ തന്നെ അതില്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. പക്ഷേ, ഒരുകാര്യം വളരെ വ്യക്തമായി പറയട്ടെ; യഥാര്‍ത്ഥ സ്വാതന്ത്ര്യവും, സ്വരാജ്യ സ്നേഹവും, സേവനവും നാമെല്ലാവരും നല്ല മനുഷ്യരാകുന്നതിലാണ്. ഇതുണ്ടായില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് യാതൊരു രസമോ രുചിയോ ഉണ്ടാകുന്നതല്ല. അസമാധാനവും അശാന്തിയും അവസാനിക്കുന്നതല്ല. നാശങ്ങളും പ്രശ്നങ്ങളും മറ്റു പല രൂപങ്ങളിലും വന്നുകൊണ്ടിരിക്കുന്നതാണ്. അക്രമവും അനീതിയും കൊള്ളയും കൊലയും നടത്താന്‍ വിദേശിയായിരിക്കണമെന്നു നിബന്ധനയൊന്നുമില്ല. ചിലപ്പോള്‍ അതു നമുക്കിടയില്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ്. രാജ്യ നിവാസികള്‍ പരസ്പരം ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നതാണ്.
അടിമത്വത്തോടുള്ള വെറുപ്പും സ്വാതന്ത്ര്യ സ്നേഹവും അല്‍പം പോലും കുറയ്ക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. പക്ഷേ, വികാരാവേശങ്ങള്‍ അല്‍പനേരത്തേക്കു മാറ്റിനിര്‍ത്തി നാമൊന്നു ചിന്തിക്കുക. നാം എന്തിനാണ് ബ്രിട്ടീഷുകാരെ ശത്രുക്കളായി കണ്ടത്.? അടിമത്വത്തെ നാമെന്തിനാണ് വെറുത്തത്.? അതിന്‍റെ കീഴില്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ സുഖം നമുക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല. സമാധാനവും ശാന്തിയും ലഭിച്ചില്ല. നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കപ്പെട്ടില്ല. നമുക്കു നിഷ്കളങ്കമായ സഹാനുഭൂതിയും സ്നേഹവും സഹകരണവും ലഭിച്ചില്ല. അങ്ങനെ, നമ്മുടെ ജീവിതം കൈപ്പേറിയതും ഇന്ത്യ ജയിലറയുമായി മാറി. അക്കാരണം കൊണ്ടാണ് നാമവരെ എതിര്‍ത്തത്. അല്ലാതെ അവര്‍ ബ്രിട്ടീഷുകാരാണ് എന്ന പേരില്‍ മാത്രം നമുക്കവരോട് ഒരു എതിര്‍പ്പുമില്ലായിരുന്നു.
എന്നാല്‍, പുറത്തു നിന്നുള്ള അടിമത്വം നാടുവിട്ടു പോയി. പക്ഷേ, പരസ്പരം അടിമകളാക്കാനുള്ള ആഗ്രഹം നാം ഇന്ത്യക്കാരെ പിടികൂടുന്നതാണ് പിന്നെ കണ്ടത്. പരസ്പരം ആക്രമിക്കുന്നത് നമുക്കു രസമായി. നാം പരസ്പരം അന്യരും അകന്നവരുമായി. സഹാനുഭൂതിയും സഹകരണവും കുറഞ്ഞു. അടിമയോട് വിജയി പുലര്‍ത്തുന്ന സമീപനമാണ് നാം ഇന്നു കാണുന്നത്. ശത്രുവിനെ ശത്രു നോക്കുന്നതു പോലെ നാം സഹോദരങ്ങളെ നോക്കാന്‍ തുടങ്ങി. എന്നാല്‍, അനാവശ്യ വസ്തുക്കളുടെ കൂട്ടത്തില്‍ മറ്റുള്ളവരുടെ അവശ്യ വസ്തുക്കളെയും പിടിച്ചു പറിക്കാന്‍ ആഗ്രഹിക്കുന്ന അവസ്ഥ സംജാതമായി. ഈ രാജ്യത്ത് ഇത്തരം അവസ്ഥ ശക്തി പ്രാപിക്കുന്നത് അത്യന്തം അപകടകരമാണ്.
പരിശുദ്ധ ഖുര്‍ആന്‍ ഒരു കഥാകഥന രൂപത്തില്‍ നമ്മുടെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടുന്നുണ്ട്. "ഭരണാധികാരി കൂടിയായ ദാവൂദ് (അ) ന്‍റെ അരികില്‍ രണ്ടുപേര്‍ വന്നു. അതിലൊരാള്‍ പറഞ്ഞു: എന്‍റെ ഈ സഹോദരന് തൊണ്ണൂറ്റി ഒമ്പത് ആടുകളുണ്ട്. എന്‍റെ പക്കല്‍ ഒരാടുമാത്രമേയുള്ളൂ. നൂറു തികയ്ക്കാന്‍ ആകെ എനിക്കുള്ള ഒരാടും കൂടി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു!" ഒരു നാട്ടുകാരില്‍ ഈ ചിന്താഗതി വ്യാപകമായാല്‍ ആ നാട് യഥാര്‍ത്ഥ സ്വാതന്ത്ര്യം പ്രാപിച്ചുവെന്നു പറയുവാന്‍ സാധിക്കുമോ.? ഒരു നാട്ടുകാര്‍ മറ്റു നാട്ടുകാരെ നോക്കുന്നതു പോലെയല്ലേ ഇന്നു നാം പരസ്പരം നോക്കുന്നത്.? പഴയ സര്‍വ്വ പ്രശ്നങ്ങളും പുതിയ രൂപത്തില്‍ നമുക്കിടയില്‍ നടമാടുന്നില്ലേ.?
അതെ, രാജ്യത്തിന്‍റെ സ്വാതന്ത്രത്തിന് ജീവന്‍മരണ പോരാട്ടം നടത്തി രാജ്യം സ്വതന്ത്രമായി. പക്ഷേ, മനുഷ്യരുടെ മനസ്സും മസ്തിഷ്കവും ആരും   സ്വതന്ത്രമാക്കാന്‍ പരിശ്രമിച്ചില്ല. അത് പഴയതുപോലെ ഇന്നും അടിമത്വത്തിന്‍റെ നുകം പേറുന്നു. രാജ്യത്തുനിന്നും അക്രമിയെ നാം ആട്ടിപ്പുറത്താക്കി. പക്ഷേ, മനസ്സില്‍ നിന്നും അക്രമവാസനയെ പുറത്താക്കിയില്ല. അതിപ്പോള്‍ നമുക്കിടയില്‍ അതിന്‍റെ ജോലി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു. ഇവിടെയാണ് പ്രവാചകന്‍മാരുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നത്. പടച്ചവന്‍ അവര്‍ക്കു നല്‍കിയ സകല ശേഷിയും ശ്രദ്ധയും, യഥാര്‍ത്ഥവും സമ്പൂര്‍ണ്ണവുമായ മനുഷ്യരെ നിര്‍മ്മിക്കാന്‍ അവര്‍ ചെലവഴിച്ചു. അവര്‍ വിശുദ്ധമായ വിശ്വാസവും വീക്ഷണവും ജനങ്ങളുടെ മനസ്സിലും മസ്തിഷ്കത്തിലും ഉറപ്പിച്ചു. അതുണ്ടായപ്പോള്‍ മനുഷ്യര്‍ പുറത്തും അകത്തുമുള്ള അടിമത്തങ്ങളെ വലിച്ചെറിഞ്ഞു. അവര്‍ അക്രമം ചെയ്യാത്തവരും അക്രമത്തിന് സമ്മതം നല്‍കാത്തവരുമായി മാറി. മറ്റുള്ളവരെ ഇരകളാക്കുകയോ, സ്വയം ഇരയാകുകയോ ചെയ്തില്ല.
മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ    ഉദാഹരണം എടുക്കുക. തങ്ങളുടെ ചുറ്റുവട്ടം ത്യാഗമനസ്ഥിതിയും ആത്മാര്‍ത്ഥതയും നിറഞ്ഞു തുളുമ്പുന്ന ഒരു സംഘം ഒത്തുകൂടി. അവരെ കൊണ്ട് തന്‍റെ എന്തു ജോലിയും ചെയ്യിപ്പിക്കാമായിരുന്നു. പക്ഷേ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരുടെ ജീവിതം നന്നാക്കാന്‍ മുഴുവന്‍ ശേഷിയും വിനിയോഗിച്ചു. യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ അവസാന യുഗത്തില്‍ ലോകത്തിനു നല്‍കിയ നവനൂതന ഉപകരണങ്ങളൊന്നും ലോകത്തിനു നല്‍കിയില്ല എന്നതു ശരി തന്നെ. പക്ഷേ, അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരെ പോലുള്ള മനുഷ്യരെ നല്‍കി. അവര്‍ മാനവരാശിക്ക് ആകമാനം അനുഗ്രഹവും ഐശ്വര്യവുമായി. അവരെ പോലുള്ളവരെ വേണോ, അതോ പുത്തന്‍ സാധനസാമഗ്രികള്‍ വേണോ എന്ന് മാനവികതയോട് ഇന്നു ചോദിച്ചാല്‍ അവരെ പോലുള്ള മനുഷ്യരെ മതി എന്നു തന്നെ പറയുന്നതാണ്. കാരണം, യഥാര്‍ത്ഥ മനുഷ്യരുടെ അഭാവത്തില്‍ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങള്‍ ലോകത്തിനു നാശവും നഷ്ടവും മാത്രമാണെന്ന് മാനവ ലോകം നന്നായി മനസ്സിലാക്കി കഴിഞ്ഞു.
ആകയാല്‍, ഇന്നത്തെ ഏറ്റവും സുപ്രധാനമായ ദൗത്യം മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യരാക്കലാണ്. അതിന് പാപത്തിന്‍റെയും അക്രമത്തിന്‍റെയും കൊതി ഇല്ലാതാക്കുക. മനുഷ്യ സ്നേഹവും സേവനവും ഉണ്ടാക്കിയെടുക്കുക. ഇത് ഉണ്ടാകാനുള്ള വഴി പടച്ചവനെ കുറിച്ചുള്ള ഭയഭക്തി മാത്രമാണ്. അതെ, മനുഷ്യരില്‍ ധാരാളം ഭാരമേറിയ പൂട്ടുകള്‍ വീഴുന്നതാണ്. അതെല്ലാം ഒറ്റയടിക്ക് തുറക്കാനുള്ള താക്കോലാണ് ഭയഭക്തി. എല്ലാ വിളക്കുകളും ബന്ധപ്പെട്ട ഒരു സ്വിച്ചാണത്. അതമര്‍ത്തുമ്പോള്‍ എല്ലാ വിളക്കുകളും  കത്തി, വീടു മുഴുവന്‍ പ്രകാശിക്കുന്നതാണ്. ഇതുപോലെ പടച്ചവനെ കുറിച്ചുള്ള ഭയഭക്തി ഉണ്ടായാല്‍ എല്ലാ നന്മകളും തനിയെ യഥാര്‍ത്ഥ രൂപത്തില്‍ ഉണ്ടായിത്തീരും. ഇതിനു വേണ്ടിയാണ് പ്രവാചകന്‍മാര്‍ പ്രധാനമായും പരിശ്രമിച്ചത്. നാമും ഈ പരിശ്രമത്തില്‍ പങ്കാളികളാകുക. ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ഭാരതത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.!

















〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 






ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...