Friday, August 6, 2021

തേന്‍: പ്രകൃതി ദത്ത ഔഷധം.!


 തേന്‍: പ്രകൃതി ദത്ത ഔഷധം.! 

'പര്‍വതങ്ങളിലും സസ്യങ്ങളിലും മനുഷ്യന്‍ പടുത്തുയര്‍ത്തുന്നവയിലും കൂടുണ്ടാക്കാന്‍ തേനീച്ചകള്‍ക്ക് നിന്‍റെ നാഥന്‍ നിര്‍ദേശം നല്‍കി. ശേഷം വിവിധ ഫലങ്ങളില്‍ നിന്നും സത്ത് നുകരാനും നിന്‍റെ നാഥന്‍റെ മാര്‍ഗങ്ങളില്‍ പൂര്‍ണ്ണമായ നിലയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. വ്യത്യസ്ഥ വര്‍ണ്ണങ്ങളിലുള്ള പാനീയം തേനീച്ചയുടെ ഉദരങ്ങളില്‍ നിന്നു പുറത്ത് വരുന്നു. ആ പാനീയത്തില്‍ ജനങ്ങള്‍ക്കു നിശ്ചയം ശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തമുണ്ടണ്ട്.' (സൂറ നഹ് ല്‍ 68,69) 

റസൂലുല്ലാഹി (സ) യും തേനിന്‍റെ പ്രാധാന്യം ഉണര്‍ത്തിയിട്ടുണ്ട്. ഒരു സഹോദരന് വയറിനു രോഗം ബാധിച്ചപ്പോള്‍ തിരുദൂതര്‍ തേന്‍ കഴിക്കാന്‍ നിര്‍ദേശിച്ചു. ശമനം കിട്ടിയില്ലെന്നറിയിച്ചപ്പോള്‍ വീണ്ടും തേന്‍ തന്നെ കഴിക്കാന്‍ പറഞ്ഞു. ഇങ്ങനെ നാല് പ്രാവശ്യം ആവര്‍ത്തിക്കുകയും നാലാമത്തെ തവണ സുഖമാവുകയും ചെയ്തയപ്പോള്‍, 'അല്ലാഹു സത്യം പറഞ്ഞു, നിന്‍റെ ഉദരം കള്ളവും പറഞ്ഞു' വെന്ന് റസൂലുല്ലാഹി (സ്വ) പറയുകയുണ്ടായി. 

തേന്‍ സംബന്ധമായി വേറെയും ഹദീസുകള്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു ; 

'നിങ്ങള്‍ക്ക് രണ്ടു ശമന മാര്‍ഗങ്ങളുണ്ട്. ഖുര്‍ആനും, തേനും' (ഇബ്നുമാജ) 

'പ്രവാചകര്‍ക്കു തേനും മധുരവും വളരെ ഇഷ്ടമായിരുന്നു' (ബുഖാരി) 

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🍯 ശുദ്ധമായ തേന്‍ 
(മായം കലരാത്ത).
📌 ഇപ്പോള്‍ ഒരു കിലോ വന്‍തേന്‍ 390 രൂപയ്ക്ക് ലഭിക്കുന്നതാണ്.
📌 കേരളത്തിലെവിടെയും കൊറിയര്‍ സൗകര്യം.! 
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ചരിത്രം

അതി പുരാതന കാലം തൊട്ടേ തേന്‍ ഔഷധമായി ഉപയോഗിച്ചു വരുന്നു. പുരാതന വൈദ്യഗ്രന്ഥങ്ങളിലെല്ലാം തേനിനെക്കുറിച്ചു പ്രതിപാദ്യമുണ്ട്. വൈദ്യശാസ്ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റ്സ്, അദ്ദേഹത്തിന്‍റെ മുമ്പും ശേഷവും ജീവിച്ചവരായ അരിസ്റ്റോട്ടില്‍, ഇബ്നുസീന, അബൂബക്കര്‍ റാസി, അബുല്‍ ഖാസിം, അല്‍ സഹ്റാബി, ഇബ്നുല്‍ ബയ്താര്‍, ഹകീം മാലിക് മുളഫ്ഫര്‍ തുടങ്ങി പ്രമുഖ വൈദ്യ ശാസ്ത്ര ആചാര്യന്മാരെല്ലാം തേന്‍ ഉപയോഗിച്ചവരും നിര്‍ദേശിച്ചവരും തേനിനെക്കുറിച്ചു ഗ്രന്ഥങ്ങളില്‍ വിശദമായി എഴുതിയവരുമാണ്. ഇന്ത്യയിലെ ആയുര്‍വേദ ആചാര്യനായിരുന്ന ശുശ്രുതന്‍ ശസ്ത്രക്രിയ മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും തേന്‍ പുരട്ടാന്‍ നിര്‍ദേശിച്ചതായി കാണാം.

ലോകാത്ഭുതമായ ഈജിപ്തിലെ മമ്മികള്‍ കേട് വരാതെ സൂക്ഷിക്കുന്നതിന് തേന്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

തേന്‍ ഉത്പാദനം

തേനീച്ചയുടെ വിവിധ വിഭാഗങ്ങളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് തേന്‍ ഉത്പാദനം നടക്കുന്നത്. ഇതിനായി തേനീച്ചകളിലെ റാണി, തൊഴിലാളികളായ പെണ്‍ ഈച്ചകള്‍, വര്‍ഗ പ്രജനനത്തിനായി ആണ്‍ ഈച്ചകള്‍ തുടങ്ങിയവ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. തൊഴിലാളികളായ പെണ്‍ ഈച്ചകള്‍ക്കാണ് കൂടുതല്‍ ജോലികള്‍ നിര്‍വഹിക്കാനുള്ളത്. റാണി ഈച്ചയെ പരിചരിക്കുക, വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു പൂന്തേനുള്ള സ്ഥലങ്ങളെക്കുറിച്ചു വിവരം ശേഖരിക്കുക, പൂന്തേന്‍ എത്തിക്കുക, കൂടിന് കാവല്‍ നില്‍ക്കുക, കൂടിനുള്ളിലെ കാലാവസ്ഥ നിയന്ത്രിക്കുക, ലഭ്യമായ തേന്‍ സൂക്ഷിക്കുക തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നത് ഇവരാണ്. ഇങ്ങനെ തേനീച്ചകളുടെ ശാസ്ത്രീയവും അതീവ ജാഗ്രതയോടെയുമുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് തേന്‍ ഉത്പാദിപ്പിക്കുന്നത്.

വിവിധയിനം ചെടികളില്‍ നിന്നാണ് തേനീച്ച പൂന്തേന്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പൂന്തേനില്‍ തേനീച്ചയുടെ സ്വന്തമായ ചില ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് അവ കൂട്ടിലെ തേനറകളില്‍ നിക്ഷേപിക്കുന്നത്. പ്രസ്തുത ഘടകങ്ങള്‍ ചേരുമ്പോള്‍ മാത്രമേ തേനിന് അതിന്‍റേതായ ഗുണവും പോഷകവും ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ തേനീച്ചയില്‍ കൂടിയല്ലാതെ, പൂവുകളില്‍ നിന്ന് മറ്റു വിധേന പൂന്തേന്‍ സംഘടിപ്പിച്ച്, കൃത്രിമമായി തേന്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയില്ല.

തേനീച്ചകള്‍ പരസ്പരമുള്ള ആശയവിനിമയവും പുന്തേനുള്ള സ്ഥലത്തിന്‍റെ ദിശയും ദൂരവും മറ്റുള്ളവയെ അറിയിക്കുന്ന രീതിയും വിചിത്രവും അത്ഭുതകരവുമാണ്. ബന്ധപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇവയുടെ വിവരണങ്ങള്‍ ലഭ്യമാണ്. ഇത് സംബന്ധിച്ച വിശദമായ അറിവ് മേല്‍ചൊന്ന ഖുര്‍ആനിക സൂക്തത്തിന്‍റെ ആഴങ്ങളിലേക്ക് നമ്മുടെ ചിന്തയെ നയിക്കുന്നു.

ഔഷധ മൂല്യം

യൂനാനി, ആയുര്‍വേദം തുടങ്ങി പുരാതന വൈദ്യശാസ്ത്ര വിഭാഗങ്ങളിലെല്ലാം തേന്‍ കൊണ്ടുള്ള ചികിത്സാ മുറകള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗ്രീസില്‍ നിന്ന് ഉത്ഭവിച്ചു അറേബ്യയില്‍ വികാസം പ്രാപിച്ച യൂനാനി വൈദ്യ ശാസ്ത്രത്തിന്‍റെ ഏറെക്കറെ ചികിത്സാമുറകളും തേന്‍ ചേര്‍ത്തുള്ളവയാണ്. തേന്‍ കൊണ്ടുള്ള ഏതാനും ചില ചികിത്സാ മുറകള്‍ ശ്രദ്ധിക്കുക: 

ജനറല്‍ ടോണിക്

പൊതുവെയുള്ള ശാരീരിക ബലക്ഷയത്തിനും ആരോഗ്യാഭിവൃദ്ധിക്കും തേന്‍ സഹായകമാണ്. തേനീച്ചയുടെ ഉള്ളില്‍ നിന്ന് തന്നെ ദഹനത്തിന്‍റെ ആദ്യഘട്ടം നടന്നതിനാല്‍ മറ്റു പാനീയങ്ങളില്‍ നിന്ന് വിഭിന്നമായി പെട്ടെന്ന് തന്നെ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ തേനിന് സാധിക്കുന്നു. ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ധാതുക്കള്‍, വിവിധതരം എന്‍സൈമുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ബി, ബി2, ബി3, ബി12, സി കെ തുടങ്ങിയവ അടങ്ങിയിട്ടുണ്ട് തേനില്‍. പോഷക മൂല്യമുള്ള തേനില്‍ പാലിന്‍റെ അഞ്ചിരട്ടി കലോറി ഊര്‍ജമുണ്ട്. ക്ഷീണമകറ്റാനും, ബുദ്ധി വികാസത്തിനും മനഃശ്ശക്തി വര്‍ധിപ്പിക്കാനും രാവിലെ സ്ഥിരമായി ഒരൗണ്‍സ് തേന്‍ കഴിക്കുന്നത് ഫലപ്രദമാണ്.

ആമാശയ രോഗങ്ങളകറ്റാന്‍: 

ദഹനേന്ദ്രിയ വ്യൂഹത്തിലെ വായ, അന്നനാളി, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങിയവയുടെ ഏറെക്കുറെ അസുഖങ്ങള്‍ക്കെല്ലാം തേന്‍ പരിഹാരമാണ്. വായയിലെയും വയറ്റിലെയും പുണ്ണിനും (അള്‍സര്‍) അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും തേന്‍ ശമനം നല്‍കുന്നു. മലബന്ധത്തെ തേന്‍ സുഖപ്പെടുത്തുമ്പോള്‍ തന്നെ, വയറിളക്കത്തിനും അത് ഉപയോഗ പ്രദമാണ്. രാവിലെ വെറും വയറ്റില്‍ ശുദ്ധമായ തേന്‍ കഴിച്ചാല്‍ സുഖശോധന ലഭിക്കുന്നതാണ്. അസിഡിറ്റിയുള്ളവര്‍ക്ക് ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് അല്‍പം തേന്‍ കഴിക്കുന്നത് നല്ലതാണ്. വയറ് വേദനക്കും തേന്‍ ഔഷധമാണ്. 

കൊഴുപ്പ് കുറക്കാന്‍: 

ആധുനിക സമൂഹത്തിന് വലിയൊരു വെല്ലുവിളിയായി മാറിയ അമിത കൊഴുപ്പിനും തേന്‍ ഏറെ ഫലപ്രദമാണ്. സ്ഥിരമായി രാവിലെ അല്‍പം ചെറുനാരങ്ങാ നീരും ഒരു ഔണ്‍സ് തേനും അതിന്‍റെ അഞ്ചിരട്ടി വെള്ളവും ചേര്‍ത്തു സേവിക്കുന്നത് കൊഴുപ്പ് കുറക്കാന്‍ സഹായിക്കും, ശരീരം മെലിയാനും ഈ രൂപത്തില്‍ തേന്‍ കഴിക്കാവുന്നതാണ്. 

ചര്‍മ്മ രോഗങ്ങള്‍: 

ചര്‍മ്മങ്ങളിലുണ്ടാകുന്ന വിവിധയിനം ചൊറികള്‍, ചുണങ്ങ്, വരള്‍ച്ച, കറുത്ത പാടുകള്‍ തുടങ്ങിയവക്ക് തേന്‍ ബാഹ്യലേപനമായി ഉപയോഗിക്കാം. തീപൊള്ളലിനും ഏറെ ഫലപ്രദമാണ്. മുഖത്തെ പാടുകള്‍ മാറ്റാനും, ശരീര കാന്തി വര്‍ധിപ്പിക്കാനും കലര്‍പ്പില്ലാത്ത തേന്‍ മുഖത്ത് ലേപനം ചെയ്യാവുന്നതാണ്. 

കഫ രോഗങ്ങള്‍: 

കഫവുമായി ബന്ധപ്പെട്ട ചുമ, നീരിറക്കം, ഒച്ചയടപ്പ്, ജലദോഷം, ആസ്ത്മ എന്നിവക്കെല്ലാം തേന്‍ ഫലപ്രദമത്രെ. ഈ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തേനിന്‍റെ കൂടെ കഴിക്കുമ്പോള്‍ പെട്ടെന്ന് ഫലം കാണിക്കുന്നു. ഇരട്ടി മധുരം, ചുക്ക്, തിപ്പലി, കുരുമുളക് എന്നിവ സമമെടുത്ത് തേനിന്‍റെ കൂടെ കഴിച്ചാല്‍ കഫ രോഗങ്ങള്‍ക്കെല്ലാം ശമനമുണ്ടാകും.

🌻🌻🌻🎯🌻🌻🌻 
🍯 ശുദ്ധമായ തേന്‍ 
(മായം കലരാത്ത).
📌 ഇപ്പോള്‍ ഒരു കിലോ വന്‍തേന്‍ 390 രൂപയ്ക്ക് ലഭിക്കുന്നതാണ്.
📌 കേരളത്തിലെവിടെയും കൊറിയര്‍ സൗകര്യം.! 
SWAHABA FOUNDATION 
Oachira, Kollam, Kerala. 

ഇപ്പോള്‍ ഒരു കിലോ വന്‍തേന്‍ 390 രൂപ മാത്രം.! 
SWAHABA FOUNDATION 
Oachira, Kollam, Kerala. 
8606261616. 
9961717102. 
9995222224. 
9961955826.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...