Tuesday, June 30, 2020

വലിയ ഉപകാരിയായ ഒരു കുടുംബം. അതിന്‍റെ നായകന്‍ ഹസ്രത്ത് മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവി (റഹ്) -ഹാഫിസ് യഹ് യാ സാഹിബ് മര്‍ഹൂം.


വലിയ ഉപകാരിയായ ഒരു കുടുംബം. 
അതിന്‍റെ നായകന്‍ ഹസ്രത്ത് മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവി (റഹ്)
-ഹാഫിസ് യഹ് യാ സാഹിബ് മര്‍ഹൂം. 
(കൊല്ലം പട്ടണത്തിലെ ഓക്സ്ഫോര്‍ഡ് സ്കൂളിനോട് അനുബന്ധിച്ച് ദാറുല്‍ ഖുര്‍ആന്‍ മദ്റസയുടെ ഒരു വാര്‍ഷികത്തില്‍ ആദരണീയ ഉസ്താദ് മൗലാനാ ഹാമിദ് ഹസ്രത്ത്, ബാംഗ്ലൂര്‍ സബീലുര്‍ റഷാദിന്‍റെ സ്ഥാപകന്‍ മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവിയുടെ മകന്‍ മൗലാനാ ഇംദാദുല്ലാഹ് ഖാസിമിയെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയുണ്ടായി. തദവസരം പ്രിയപ്പെട്ട ജേഷ്ഠ സഹോദരന്‍ ഹാഫിസ് യഹ് യാ സാഹിബ് മര്‍ഹൂം ഒരു പ്രഭാഷണം നടത്തുകയുണ്ടായി. കേരളത്തില്‍ പലര്‍ക്കും അറിയാത്ത, എന്നാല്‍ കേരളത്തിലെ വിവിധ നന്മകളുടെ പ്രധാന കാരണക്കാരനായ മൗലാനാ അബുസ്സഊദ് അഹ് മദ് മര്‍ഹൂമിനെയും കുടുംബത്തെയും അതില്‍ നല്ല നിലയില്‍ പരിചയപ്പെടുത്തുകയുണ്ടായി. മൗലാനായുടെ ഇളയ മകനായ മൗലാനാ ലുത്ഫുല്ലാഹ് റഷാദി ജൂണ്‍ 26 വെള്ളിയാഴ്ച അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായപ്പോള്‍ പ്രസ്തുത പ്രഭാഷണം വിനീതന് ഓര്‍മ്മ വന്നു. ഇതിലെ വാചകങ്ങളെല്ലാം എളിയ ഓര്‍മ്മയനുസരിച്ച് യഹ്യാക്കായുടേത് തന്നെയാണ്. തെറ്റ് വല്ലതും വന്നെങ്കില്‍ വിനീതന്‍റെതുമാണ്. അല്ലാഹു പൊറുക്കട്ടെ.! റഹ്മാനും റഹീമുമായ റബ്ബ് എല്ലാ മര്‍ഹൂമുകള്‍ക്കും മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ കനിഞ്ഞരുളട്ടെ.! നല്ലവരുടെ നല്ല ഗുണങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.! സമ്പാദകന്‍, അബ്ദുശ്ശകൂര്‍ ഖാസിമി ദാറുല്‍ ഉലൂം ഓച്ചിറ). 
https://swahabainfo.blogspot.com/2020/06/blog-post_29.html?spref=bl 
വലിയ കരുണയുള്ള അല്ലാഹു തആലായുടെ ധാരാളം അനുഗ്രഹങ്ങള്‍ നമ്മുടെ മേല്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ അനുഗ്രഹം ദീനിന്‍റെ അനുഗ്രഹമാണ്. ഇതിന് അല്ലാഹു തആലാ ധാരാളം വ്യക്തിത്വങ്ങളെയും കാരണമാക്കി. ഇവരെയെല്ലാം അനുസ്മരിക്കലും എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തലും ഇവര്‍ക്ക് വേണ്ടി കാര്യമായി ദുആ ചെയ്യലും നാമെല്ലാവരുടെയും കടമയാണ്. 
കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹങ്ങള്‍ക്ക് കാരണമായ കേരളത്തിന്‍റെ പുറത്തുള്ള ഒരു കുടുംബമാണ് ബാംഗ്ലൂര്‍ സബീലുര്‍ റഷാദ് മദ്റസയുടെ സ്ഥാപകനായ ബഡേ ഹസ്രത്ത് എന്ന പേരില്‍ അറിയപ്പെടുന്ന മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവി മര്‍ഹൂമിന്‍റെ അനുഗ്രഹീത കുടുംബം. മൗലാനാ തമിഴ്നാട്ടിലെ വേലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിന്‍റെ അടുത്തുള്ള വിരിഞ്ചിപുരം എന്ന നാട്ടുകാരനാണ്. ചെറുപ്പത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ദീനീ വിജ്ഞാനങ്ങളും കരസ്ഥമാക്കി. ബാഖിയാത്തുസ്വാലിഹാത്തില്‍ പഠിച്ച് പാസാകുകയും ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്) യുടെ ഖലീഫയായ സഈദ് ഹസ്രത്ത് എന്ന മഹാനെ ബൈഅത്ത് ചെയ്യുകയും കൂട്ടത്തില്‍ തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെടുകയും ചെയ്തു. വേലൂരിനടുത്തുള്ള മേല്‍വിശാരം എന്ന നാട് കേന്ദ്രീകരിച്ച് തബ്ലീഗിന്‍റെയും ഇല്‍മ്-ദിക്റുകളുടെയും പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അവിടെ അവസ്ഥ കുറച്ച് മോശമായപ്പോള്‍ മൗലാനായെ നാട്ടുകാരും പരിസരത്തുള്ളവരും വളരെയധികം നിര്‍ബന്ധിച്ചെങ്കിലും മൗലാനാ കുടുംബത്തിലെ ഏതാനും സ്ത്രീകളുടെ സഹായം ഏറ്റ് വാങ്ങിക്കൊണ്ട് ബാംഗ്ലൂരിലേക്ക് പോകുകയും അവിടെ സബീലുര്‍ റഷാദ് എന്ന മദ്റസ ആരംഭിക്കുകയും ചെയ്തു. 
ബാംഗ്ലൂര്‍ അന്ന് ദീനിയായ നിലയില്‍ വളരെ പിന്നിലായിരുന്നു. പടച്ചവന്‍റെ അനുഗ്രഹം കൊണ്ട് ഇന്ന് ദീനിയായ അവസ്ഥ മുന്നിലാണ്. മൗലാനായുടെ വരവും പ്രവര്‍ത്തനങ്ങളുമാണ് ഇതിന്‍റെ പ്രധാനപ്പെട്ട കാരണം. മൗലാനാ ബാംഗ്ലൂരില്‍ പരിശ്രമിക്കുന്നതിനോടൊപ്പം കേരളത്തെയും ലക്ഷ്യമിട്ടു. മൗലാനായുടെ ഭാര്യാപിതാവായ അല്ലാമാ അമാനി ഹസ്രത്ത് തെന്നിന്ത്യയിലെ പ്രഗത്ഭ പണ്ഡിതനായിരുന്നു. മഹാനായ മൂസാ മൗലാനാ മര്‍ഹൂം അടക്കമുള്ള കേരളത്തിലെ പഴയ ഉലമാക്കളില്‍ പലരും അമാനി ഹസ്രത്തിന്‍റെ ശിഷ്യന്മാരാണ്. മൂസാ മൗലാനാ, മൗലാനാ അബുസ്സഊദിനെ നിരന്തരം കേരളത്തിലേക്ക് വിളിക്കുമായിരുന്നു. മൗലാനാ അബ്ദുല്‍ കരീം അടക്കമുള്ള പലരെയും മൂസാ മൗലാനാ ഉപരിപഠനത്തിന് സബീലുര്‍റഷാദിലേക്കാണ് അയച്ചിരുന്നത്. അങ്ങിനെ മൗലാനായും ഏതാനും ഉസ്താദുമാരും കേരളത്തിലേക്ക് വന്നു. മൗലാനാ അവര്‍കളുടെ ഖുര്‍ആന്‍ പാരായണം പ്രത്യേക രീതിയിലുള്ളതും വളരെ മനോഹരവുമായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ നിരന്തരം ഓതിയിരുന്നതിനാല്‍ വലിയ പാഠവുമായിരുന്നു. റമദാനില്‍ മദ്റസയുടെ ആവശ്യത്തിന് വിവിധ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഇഷായുടെ സമയത്ത് ഓരോ മസ്ജിദുകളിലെത്തും. അവിടെയുള്ള ഹാഫിസുകള്‍ മൗലാനായോട് ഇമാമത്ത് നില്‍ക്കാന്‍ പറയുമ്പോള്‍ എവിടെ നിന്നുമാണ് ഓതേണ്ടത് എന്ന് ചോദിച്ച് ആ ഭാഗങ്ങള്‍ സുഗമമായി ഓതുമായിരുന്നു. 
കേരളത്തില്‍ വന്ന മൗലാനായുടെ ഖുര്‍ആന്‍ പാരായണം എല്ലാവര്‍ക്കും താല്‍പ്പര്യമായി. ഹാഫിസുകളെ തന്നെ ആദ്യമായിട്ടാണ് പ്രത്യേകിച്ചും തെക്കന്‍കേരളം കാണുന്നത്. മൗലാനായുടെ പാരായണത്തില്‍ ആകൃഷ്ടനായി മര്‍ഹൂം സുബൈര്‍ ഹാജി മകന്‍ ഉവൈസ് സാഹിബിനെയും എന്‍റെ വാപ്പ എന്നെയും ബാംഗ്ലൂരിലേക്ക് ഹിഫ്സിന് വിടാന്‍ തീരുമാനിച്ചു. മൗലാനാ തിരുവനന്തപുരത്ത് വെച്ച് ഖുര്‍ആന്‍ ഓതുന്നത് കേട്ട പി.എം.എസ് ഹാജി മര്‍ഹൂമിന്‍റെ മകന്‍ ഇസ്മാഈല്‍ സാഹിബ് ബാംഗ്ലൂരില്‍ ഓതാന്‍ പോകണമെന്ന് പറഞ്ഞ് കരയുകയുണ്ടായി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും സബീലുര്‍റഷാദിലെത്തി. അന്ന് അവിടെ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. പക്ഷെ, മൗലാനാ മര്‍ഹൂം മറ്റ് മുതഅല്ലിംകളെ പോലെ ഞങ്ങളെയും സ്വന്തം മക്കളായി കണ്ടു പഠിപ്പിച്ചതിനാല്‍ ഞങ്ങള്‍ക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞു. മൗലാനാ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അടക്കമുള്ള പ്രധാന വേദികളിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. പക്ഷെ, മൗലാനായുടെ ഏറ്റവും വലിയ പ്രവര്‍ത്തനം സബീലുര്‍ റഷാദ് ആയിരുന്നു. കേരളത്തിലെ ധാരാളം തബ്ലീഗ് സമ്മേളനങ്ങളിലും മദ്റസാ പരിപാടികളിലും മൗലാനാ മര്‍ഹൂം വന്നിട്ടുണ്ട്. മൗലാനാ മര്‍ഹൂമിന്‍റെ വരവ് കാരണം തബ്ലീഗ് പ്രവര്‍ത്തനത്തിനും വിവിധ മദ്റസകള്‍ക്കും വലിയ പിന്തുണ ലഭിക്കുകയുണ്ടായി. കേരളത്തിലെ തബ്ലീഗ് പ്രവര്‍ത്തനത്തിന് മൗലാനാ മര്‍ഹൂമിനെ വിസ്മരിക്കാന്‍ പറ്റില്ല. 
അല്ലാഹു മൗലാനാ മര്‍ഹൂമിന് വളരെ ഉന്നതരായ രണ്ട് സഹോദരങ്ങളെയും കൊടുത്തു. ഒന്ന്, ഇബ്റാഹീം മൗലാനാ. മൗലാനാ കേരളത്തില്‍ ചെയ്ത സേവനങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.? രണ്ട്, ഇസ്മാഈല്‍ ഹസ്രത്ത്. വലിയ പണ്ഡിതനായ ഹസ്രത്ത് സബീലുര്‍റഷാദിലെ അവസാനം വരെയുള്ള ഉസ്താദ് ആയിരുന്നു. വലിയ കിതാബുകള്‍ പഠിപ്പിക്കുകയും മദ്റസയുടെ കാര്യങ്ങള്‍ നല്ല നിലയില്‍ നോക്കുകയും ചെയ്തിരുന്നു. 
മൗലാനാ മര്‍ഹൂമിന് അല്ലാഹു നല്‍കിയ മറ്റൊരു അനുഗ്രഹമാണ് മഹത്വം നിറഞ്ഞ സന്താനങ്ങള്‍. അതില്‍ മൂത്ത മകന്‍ ഹസ്രത്ത് മൗലാനാ അഷ്റഫ് അലി സാഹിബ് ഞങ്ങളുടെയും കേരളത്തിലുള്ള ധാരാളം ഉസ്താദുമാരുടെയും ഉസ്താദാണ്. സബീലുര്‍റഷാദിലും ഇതര പ്രവര്‍ത്തനങ്ങളിലും മൗലാനാ മര്‍ഹൂമിന്‍റെ വലംകൈയ്യായി നിലകൊണ്ടത് ഹസ്രത്താണ്. മൗലാനാ മര്‍ഹൂമിന് ശേഷം ആ കാര്യങ്ങളെല്ലാം ഹസ്രത്ത് വളരെ നല്ല നിലയില്‍ ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിലും ധാരാളം പ്രാവശ്യം മൗലാനാ മര്‍ഹൂമിന്‍റെ കൂട്ടത്തിലും ഒറ്റയ്ക്കും വന്നിട്ടുണ്ട്. മറ്റൊരു മകന്‍ മൗലാനാ വലിയുല്ലാഹ് ഖാസിമി തമിഴ്നാട്ടിലെ വാനമ്പാടിയില്‍ മമ്പഉല്‍ ഉലൂം എന്ന മദ്റസ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നു. മൗലാനാ മര്‍ഹൂമിന്‍റെ തമിഴ്നാട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നോക്കുന്നത് മൗലാനാ വലിയുല്ലാഹ് ഖാസിമിയാണ്. മൂന്നാമത്തെ മകന്‍ മൗലാനാ ഇംദാദുല്ലാഹ് മൗലാനാ മര്‍ഹൂമിന്‍റെ പ്രധാന വിഷയമായ ഖുര്‍ആന്‍ പാരായണത്തില്‍ വളരെ മുന്നേറുകയും അന്താരാഷ്ട്രാ ഖാരിയായി മാറുകയും ചെയ്തു. മൗലാനായുടെ മധുരമായ ഖുര്‍ആന്‍ പാരായണം കേട്ടാല്‍ സദസ്സിലുള്ളവര്‍ കണ്ണീര്‍ വാര്‍ത്തിരുന്നു. നാലാമത്തെ മകന്‍, മൗലാനാ ലുത്ഫുല്ലാഹ് സാഹിബ് റഷാദി. ഞങ്ങളുടെ അടുത്ത സുഹൃത്താണ്. ബാംഗ്ലൂരിലെ പ്രധാന മസ്ജിദായ ഈദ് ഗാഹ് മസ്ജിദിലെ ഖത്വീബും വലിയ പ്രഭാഷകനും കവിയുമാണ്. കൂട്ടുകാരുടെ കൂട്ടത്തിലിരിക്കുമ്പോള്‍ തമാശകള്‍ പറഞ്ഞ് എല്ലാവരും പൊട്ടിച്ചിരിക്കുന്നതും പ്രഭാഷണം കേള്‍ക്കുമ്പോള്‍ എല്ലാവരും പൊട്ടിക്കരയുന്നതുമാണ്. (ആദരണീയ ജേഷ്ഠന്‍ യഹ്യാ സാഹിബ് മര്‍ഹൂം, മൗലാനാ അബുസ്സഊദ് അഹ്മദ് മര്‍ഹൂം ഒഴിച്ച് ഈ മഹാന്മാരെല്ലാവരും ജീവിച്ചിരുന്ന സമയത്താണ് കൊല്ലം ഓക്സ്ഫോര്‍ഡ് ദാറുല്‍ ഖുര്‍ആന്‍ മദ്റസയില്‍ വെച്ച് ഈ പ്രധാന പ്രഭാഷണം നടത്തിയത്. അല്ലാഹുവിന്‍റെ തീരുമാനം പ്രിയപ്പെട്ട ജേഷ്ഠനും ഇതില്‍ പറയപ്പെട്ട എല്ലാ മഹാത്മാക്കളും റഹ്മാനായ റബ്ബിന്‍റെ റഹ്മത്തിലേക്ക് യാത്രയായിരിക്കുന്നു. അവസാന വ്യക്തിത്വം മൗലാനാ ലുത്ഫുല്ലാഹ് റഷാദി അടുത്ത ദിവസമാണ് അല്ലാഹുവിലേക്ക് യാത്രയായത്. അവസാനം വരെ ദീനീ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. റമദാനുല്‍ മുബാറകിന് മുമ്പ് മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വിയുടെ നേതൃത്വത്തില്‍ മൗലാനാ മര്‍ഹൂം ഖത്വാബായ മസ്ജിദിലാണ് പയാമെ ഇന്‍സാനിയത്തിന്‍റെ ദക്ഷിണേന്ത്യാ മുഷാവറത്തീ മജ്ലിസ് നടന്നത്. റമദാന്‍ മാസം ഈ മസ്ജിദില്‍ മൗലാനാ നടത്തുന്ന പ്രഭാഷണങ്ങളിലും ദുആയിലും പങ്കെടുക്കാന്‍ ധാരാലം അളുകള്‍ വരുമായിരുന്നു. ഈ വര്‍ഷം ലോക്ഡൗണ്‍ കാരണം അത് മസ്ജിദില്‍ വെച്ച് നടന്നില്ലെങ്കിലും മൗലാനാ മര്‍ഹൂം സോഷ്യല്‍ മീഡിയ വഴി അതേ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുകയുണ്ടായി. അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! -അബ്ദുശ്ശകൂര്‍ ഖാസിമി) 
ചുരുക്കത്തില്‍, ദീനിന് വേണ്ടി നാട് വിടുകയും നാട്ടിലും പരിസരത്തും പ്രത്യേകിച്ചും കേരളത്തിലും ധാരാളം നന്മകള്‍ക്ക് കാരണമായ ഒരു കുടുംബമാണിത്. ഇവരുടെ സേവനങ്ങള്‍ നാം എപ്പോഴും ഓര്‍ക്കുകയും ഇവര്‍ക്ക് വേണ്ടി ദുആ ഇരക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹു മൗലാനാ മര്‍ഹൂമിന് ഉന്നത ദറജകള്‍ നല്‍കുമാറാകട്ടെ.! അല്ലാഹു ഈ കുടുംബത്തെ മുഴുവനും അനുഗ്രഹിക്കട്ടെ.! പ്രത്യേകിച്ചും മദ്റസ സബീലുര്‍ റഷാദിനെ സംരക്ഷിക്കുകയും വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യട്ടെ.! (മൗലാനാ മുഫ്തി അഷ്റഫ് അലി ഹസ്രത്തിന് ശേഷം മൂത്ത മകന്‍ മൗലാനാ മുഹമ്മദ് മുആദ് റഷാദി മദ്റസയെ നയിച്ചു. അല്ലാഹുവിന്‍റെ തീരുമാനം, യുവ പണ്ഡിതനും വളരെ നല്ല സ്വഭാവിയുമായിരുന്ന അല്ലാഹുവിന്‍റെ ദാസനും അല്ലാഹുലേക്ക് യാത്രയായി. അല്ലാഹു അനുഗ്രഹിക്കട്ടെ.! മദ്റസയുടെ കാര്യങ്ങള്‍ നല്ല നിലയില്‍ നോക്കിക്കൊണ്ടിരിക്കുന്ന അമീറെ ശരീഅത്ത് മൗലാനാ സ്വഗീര്‍ അഹ്മദ് റഷാദിയ്ക്കും സഹ പ്രവര്‍ത്തകര്‍ക്കും ദീര്‍ഘായുസ്സും സൗഖ്യവും നല്‍കട്ടെ. അല്ലാഹു വിദേശങ്ങളില്‍ പോലും നന്മകള്‍ക്ക് കാരണമായ സബീലുര്‍ റഷാദിനെയും ഇതര മദ്റസകളെയും അനുഗ്രഹിക്കുകയും സ്ഥാപകര്‍ക്കും സഹായികള്‍ക്കും സമുന്നത പ്രതിഫലങ്ങള്‍ നല്‍കുകയും ജാരിയായ സ്വദഖയായി നിലനിര്‍ത്തുകയും ചെയ്യട്ടെ.! ആമീന്‍ യാറബ്ബല്‍ ആലമീന്‍) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

Saturday, June 27, 2020

പക്ഷേ, നിങ്ങള്‍ക്ക് ലജ്ജയില്ലല്ലോ...! -മൗലാനാ സയ്യിദ് അര്‍ഷദ് മദനി


പക്ഷേ, നിങ്ങള്‍ക്ക് ലജ്ജയില്ലല്ലോ...! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(ദേശീയ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)
ഇന്ത്യാ മഹാ രാജ്യത്തെ സമുന്നത വ്യക്തിത്വമായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരിയെ നിന്ദിച്ചുകൊണ്ട് ടി.വി. അവതരണം നടത്തിയ അമേഷ് ദേവ്ഗനും അയാളെ പോലെയുള്ളവര്‍ക്കും ജംഇയ്യത്ത് ഉലമാ ഏഹിന്ദ് ദേശീയ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി കുറിക്കുകയും വിവിധ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്ത തുറന്ന കത്ത്. ചരിത്രത്തെ വികൃതമാക്കുകയും വര്‍ഗ്ഗീയത പരത്തുകയും ചെയ്യുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ കത്ത് ബാധകമാണ്. 
https://swahabainfo.blogspot.com/2020/06/blog-post_27.html?spref=bl 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസ് 18 ടിവി ചാനലിന്‍റെ ആങ്കറായ അമേഷ് ദേവ്ഗന്‍, പടച്ചവന്‍റെ ഇഷ്ട ദാസനും ഭൗതിക സുഖ-സമ്പത്തുകളില്‍ നിന്നും അകന്ന് കഴിഞ്ഞ സാത്വികനും ആത്മീയ മഹത്വങ്ങള്‍ കാരണം നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഹൈന്ദവരുടെയും മുസ്ലിംകളുടെയും മനസ്സുകളിലെ വികാരവുമായ സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ അജ്മീരി (റ) യെക്കുറിച്ച് അത്യന്തം വിവരം കെട്ടതും വിഡ്ഢിത്തം നിറഞ്ഞതുമായ ഒരു വാചകം വിളിച്ച് പറഞ്ഞു. ഇത് ഇന്ത്യ മുഴുവനും വലിയ പ്രതികരണങ്ങള്‍ ഉളവാക്കി. വിനീതന്‍ സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ അജ്മീരിയുടെ ദര്‍ഗയില്‍ നടക്കുന്ന അനാചാരങ്ങളില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. എന്നാല്‍ വിനീതനും എന്‍റെ മുഴുവന്‍ മഹാത്മാക്കളും അദ്ദേഹത്തിനെ സമുന്നത നായകനായി വിശ്വസിക്കുകയും അദ്ദേഹത്തിന്‍റെ ദര്‍ഗയില്‍ പോകുന്നത് സൗഭാഗ്യമായി കാണുകയും ചെയ്യുന്നു. 
സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരി ഞങ്ങളുടെ മഹാത്മാക്കളുടെ പരമ്പരയായ ഖുദ്ദൂസിയ്യാ, ചിശ്തിയ്യാ, സ്വാബിരിയ്യാ സരണിയിലെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സമുന്നത ആത്മീയ നായകനാണ്. ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സ്ഥാപകന്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റ) സ്വന്തം പരമ്പരയെ വിവരിച്ച് കൊണ്ട് കുറിച്ച സുദീര്‍ഘ ഈരടികളില്‍ മഹാനരെ സ്മരിക്കുന്നത് ഇപ്രകാരമാണ്: പടച്ചവനെ, നിന്‍റെ ഇഷ്ട ദാസന്മാരുടെ രാജാവും മഹാന്മാരെല്ലാം സ്നേഹിച്ച് ആദരിക്കുന്ന വ്യക്തിത്വവുമാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി. അദ്ദേഹത്തെപ്പോലെ സമ്പൂര്‍ണ്ണ സമുന്നതനായ ഒരു മഹാത്മാവിനെ ആകാശത്തിന്‍റെ കണ്ണുകള്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ട് എന്‍റെ ഹൃദയത്തെ അസത്യമായ സര്‍വ്വ സ്നേഹങ്ങളില്‍ നിന്നും പരിശുദ്ധമാക്കണേ.! 
വിനീതന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1951 അല്ലെങ്കില്‍ 1952-ല്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മുന്‍ അദ്ധ്യക്ഷനും ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ശൈഖുല്‍ ഹദീസുമായിരുന്ന ആദരണീയ പിതാവ് ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ് മദ് മദനി അജ്മീറിലേക്ക് പോയി. അവിടുത്തെ പ്രധാന വ്യക്തിത്വങ്ങള്‍ ഹസ്രത്തിനെ വളരെയധികം ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തു. രാത്രി അവിടെ നടന്ന പരിപാടിയില്‍ ഹസ്രത്ത് മദനി ഇപ്രകാരം പ്രസ്താവിച്ചു: ഏകദേശം 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നുബുവ്വത്തിന്‍റെയും ഹിദായത്തിന്‍റെയും സൂര്യന്‍ സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ്വ) ഉദിച്ചുയര്‍ന്നു. അനുഗ്രഹീത നബവി വ്യക്തിത്വം മുഴുവന്‍ ലോകത്തിനും സന്മാര്‍ഗ്ഗം ഒഴുക്കിക്കൊടുത്തു. ലോകാവസാനം വരെ ഈ പ്രവാഹം നിലനില്‍ക്കുന്നതാണ്. റസൂലുല്ലാഹി (സ്വ)യുമായി ബന്ധപ്പെട്ട് ധാരാളം മഹത്തുക്കള്‍ അതേ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് ലോകം മുഴുവന്‍ നന്മകള്‍ വിതറി. ഈ കൂട്ടത്തില്‍ ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം നന്മയുടെ പ്രചാരണത്തിന് പടച്ചവന്‍ തെരഞ്ഞെടുത്ത പ്രവാചക പിന്‍ഗാമിയാണ് മഹാനായ ഖാജാ അജ്മീരി (റ). 
മഹാനരുടെ രൂപം മാത്രം കണ്ട് ധാരാളം ആളുകള്‍ സ്നേഹിച്ചാദരിക്കുകയും നിഷേധവും ബഹുദൈവാരാധനയും ഉപേക്ഷിക്കുകയും പടച്ചവന്‍റെ യഥാര്‍ത്ഥ ദാസന്മാരായി മാറുകയും ചെയ്തു. ഇത്ര ഉന്നത സ്ഥാനീയനായിട്ടും ഖാജാ അജ്മീരി ഒരു ഫഖീറായിട്ടാണ് നിലകൊണ്ടത്. ആഹാരവും വസ്ത്രവും എല്ലാം വളരെ താഴ്ന്നതും പലപ്പോഴും പട്ടിണിയുമായിരുന്നു. പക്ഷേ, അല്ലാഹു മഹാനര്‍ക്ക് ജനമനസ്സുകളില്‍ അധികാരം നല്‍കി. ഇന്നുവരെ എല്ലാവരും സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യയുടെ മഹാരാജാവ്) എന്ന പേരിലാണ് മഹാനരെ അനുസ്മരിക്കുന്നത്. ഇവിടെ ലക്ഷക്കണക്കിന് ഹൈന്ദവരും മുസ്ലിംകളും നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഇവിടെയുള്ള അമൂല്യ നിധികണ്ട് ധാരാളം മഹത്തുക്കള്‍ ഇവിടെ വന്ന് നിരന്തരം താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വരുന്നവര്‍ക്കെല്ലാം ആഹാര-പാനിയങ്ങള്‍ അന്നും ഇന്നും സന്തോഷത്തോടെ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഒരു മഹാ പുരുഷനെക്കുറിച്ച് കൊള്ളക്കാരന്‍ എന്ന് പറയുന്ന ആള്‍ വലിയ ഭാഗ്യഹീനന്‍ തന്നെയാണ്. 
ഇന്ത്യയില്‍ ഭരണം നടത്തി  ഇന്ത്യയുടെ സമ്പത്തുമായി തിരിച്ചുപോയ ധാരാളം ഭരണാധികാരികളെയും രാജാക്കന്മാരെയും കുറിച്ച് കൊള്ളക്കാര്‍ എന്ന് പറയപ്പെട്ടിട്ടുണ്ട്. ഇപ്രകാരം കൊള്ള നടത്തി പോയവര്‍ ആരെല്ലാമാണെന്ന് ശരിയായ ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തണമെന്നത് വേറെ കാര്യം. എങ്കിലും ഇപ്രകാരം കൊള്ളയടിച്ച് പോയവരെല്ലാം കൊള്ളക്കാര്‍ തന്നെയാണ്. എന്നാല്‍ ഇന്ത്യയിലേക്ക് വരുകയും ഈ രാജ്യത്തെ സ്വദേശമായി സ്വീകരിക്കുകയും  ഇവിടെത്തന്നെ താമസിക്കുകയും രാജ്യത്ത് നല്ലനിലയില്‍ ഭരണം നടത്തി ഇവിടെ തന്നെ മരണപ്പെട്ട് അടങ്ങുകയും ചെയ്ത ഭരണാധികാരികളെക്കുറിച്ച് കൊള്ളക്കാര്‍ എന്ന് പറയുന്നത് ശരിയല്ല. പ്രത്യേകിച്ചും രാജ്യത്ത് നിന്നും ഒന്നും എടുക്കാതെ മുഴുവന്‍ രാജ്യനിവാസികള്‍ക്കും അനുഗ്രഹ-ഐശ്വര്യങ്ങള്‍ക്ക് കാരണമായ ഫഖീറുമാരെയും വലിയ്യുകളെയും കൊള്ളക്കാര്‍ എന്ന് പറയുന്നത്, പറയുന്ന ആളുടെ വിവരക്കേടും ധിക്കാരവും മാത്രമാണ്. 
യഥാര്‍ത്ഥത്തില്‍ കൊള്ളക്കാര്‍ എന്ന് പറയപ്പെടേണ്ട പ്രധാന ആളുകള്‍ ബ്രിട്ടീഷുകാരും വിശിഷ്യാ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആളുകളുമാണ്. അവര്‍ ഇന്ത്യയെ കൊള്ളയടിക്കാന്‍ വേണ്ടി മാത്രമാണ് വന്നത്. അവരുടെ ഭരണകാലത്ത് രാജ്യത്തിന്‍റെ അമൂല്യ സമ്പത്തുകള്‍ കൊള്ളയടിച്ച് അവരുടെ ഖജനാവുകളെ അവര്‍ വീര്‍പ്പിച്ചു. മഈശത്തുല്‍ ഹിന്ദ് എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് എഴുതുന്നു: 1601-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മൂലധനം മൂവായിരം പൗണ്ടായിരുന്നു. എന്നാല്‍ 60 വര്‍ഷത്തിനുള്ളില്‍ ചാള്‍സ് രണ്ടാമന്‍, ഗ്രഹാം ഒന്നാമന്‍ എന്നീ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപഹാരമായി നല്‍കിയത് മൂന്ന് മുതല്‍ നാല് വരെ ലക്ഷം പൗണ്ടുകളായിരുന്നു.! അവര്‍ ഉപഹാരമായി നല്‍കിയത് നാല് ലക്ഷം പൗണ്ടാണെങ്കില്‍ അവരുടെ മൂലധനം എത്ര പൗണ്ടായിരിക്കും.? അറുപത് വര്‍ഷത്തിനുള്ളില്‍ മാത്രം അവര്‍ ഇന്ത്യയില്‍ നിന്നും എത്ര സമ്പത്ത് കടത്തിക്കാണും.? അറുപത് വര്‍ഷത്തിന്‍റെ കാര്യം ഇതാണെങ്കില്‍ മുന്നൂറ് വര്‍ഷത്തെ കൊള്ളയെക്കുറിച്ച് എന്ത് പറയാനാണ്.? 
1757-ല്‍ രചിക്കപ്പെട്ട ഖാനൂന്‍ തമദ്ദുന്‍ വ തനസ്സുല്‍ എന്ന ഗ്രന്ഥത്തില്‍ ബ്രോക്സ് കുറിക്കുന്നു: ബംഗാളില്‍ നവാബ് സിറാജുദ്ദൗലയുടെ ഭരണകൂടത്തെ വീഴ്ത്തിയതിന് ശേഷം കോടിക്കണക്കിന് ജനങ്ങളുടെ സമ്പാദ്യം ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്ക് കടത്തി. ഇന്ത്യയിലെ വിവിധ ഖജനാവുകള്‍ തന്നെ അതേപടി അവര്‍ കടത്തിക്കൊണ്ട് പോയി. മുഴുവന്‍ യൂറോപ്പിലും ഉണ്ടായിരുന്ന സമ്പത്തിനേക്കാള്‍ കൂടുതല്‍ സമ്പത്താണ് അവര്‍ കടത്തിക്കൊണ്ട് പോയത്. അദ്ദേഹം തുടര്‍ന്ന് എഴുതുന്നു: 1757-ല്‍ പ്ലാസി യുദ്ധത്തിന് ശേഷം ബംഗാളിലെ സമ്പത്ത് മുഴുവനും കൊള്ളയടിക്കപ്പെട്ട് ലണ്ടനില്‍ എത്തിച്ചേരുകയുണ്ടായി. 1757-ന്‍റെയും 1815-ന്‍റെയും ഇടയില്‍ ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് എത്തിയ പണത്തിന് യാതൊരു കണക്കുമില്ല. (ഉദ്ധരണി നഖ്ശെ ഹയാത്ത്). 
1799-ല്‍ മൈസൂറിലെ ശ്രീരംഗ പട്ടണത്തില്‍ ടിപ്പുസുല്‍ത്താന്‍ (റ) ശഹീദാക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ രക്ത സാക്ഷിത്വത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഹൈന്ദവ-മുസ്ലിം സ്ത്രീകളെ കൂട്ടമായി ബലാല്‍സംഗം ചെയ്യുകയും ഖജനാവുകള്‍ മുഴുവന്‍ കൊള്ളയടിക്കുകയും ചെയ്തു. സല്‍ത്തനത്തെ ഖുദാദാദ് എന്ന ഗ്രന്ഥത്തിന്‍റെ 323 മുതല്‍ 330 പേജ് വരെയും ഇതിന്‍റെ വിശദീകരണം വന്നിട്ടുണ്ട്. ഇംഗ്ലീഷുകാരായ പണ്ഡിതരില്‍ നിന്നുള്ള ഉദ്ധരണികളാണ് അതില്‍ കൊടുത്തിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. 
പടച്ചവനെ ഭയക്കുകയും പടപ്പുകളെ സ്നേഹിക്കുകയും ഭൗതിക വസ്തുക്കളോട് വിരക്തി പുലര്‍ത്തുകയും ഹൈന്ദവരുടെയും മുസ്ലിംകളുടെയും മനസ്സുകളില്‍ ഭരണം നടത്തുകയും ചെയ്ത പടച്ചവന്‍റെ ആത്മമിത്രത്തെ കൊള്ളക്കാരനായി കാണുന്ന ടി.വി. അവതാരകന്‍ സുവര്‍ണ്ണ പക്ഷിയായ ഇന്ത്യയുടെ സമ്പത്തിന്‍റെ ഖജനാവുകള്‍ കൊള്ളയടിച്ച് ഇംഗ്ലണ്ടിലേക്ക് കടന്നുകളയുകയും ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും ഇന്ത്യക്കാരെ അടിമത്വത്തിലേക്കും തള്ളിയിടുകയും ചെയ്ത കൊള്ളക്കാരെ കാണാന്‍ കഴിയാത്തത് അത്ഭുതം തന്നെ.! മാത്രമല്ല, ഇന്ത്യയെയും ഇന്ത്യക്കാരെയും അടിമയാക്കിയ ആളുകളുടെ ശൈലിയില്‍ സംസാരിക്കുകയും എഴുപത് വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ഭാഷയും സംസ്കാരവും അഭിമാനകരമായി കാണുകയും ചെയ്യുന്ന അവതാരകനും അദ്ദേഹത്തെ പോലെയുള്ളവരും ഇന്നും കൊള്ളക്കാരുടെ അടിമത്വം പേറുകയാണെന്നാണ് മനസ്സിലാകുന്നത്. പക്ഷെ, ഈ അടിമത്വത്തിന്‍റെ നിന്ദ്യത മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ ഇവര്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നു. മാത്രമല്ല, രാജ്യത്തെ ഒരു വരേണ്യ വര്‍ഗ്ഗം ബ്രിട്ടീഷുകാരോട് വലിയ സ്നേഹവും ആദരവും പുലര്‍ത്തിക്കൊണ്ട് വീണ്ടും ഒരിക്കല്‍ കൂടി രാജ്യത്തെ കൊള്ളയടിക്കുകയും ഇന്ത്യയിലെ സാധു ജനങ്ങളുടെ ആയിരമായിരം കോടികളും കൊണ്ട് അഭയ സ്ഥാനമായ ഇംഗ്ലണ്ടിലേക്കും മറ്റും ചെന്ന് ചേര്‍ന്നതും ഇവര്‍ക്ക് ഒരു പ്രശ്നമേയല്ല. രാജ്യത്തെ കൊള്ളയടിച്ച് യൂറോപ്പിലേക്ക് ഓടിയ പുതിയ കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേര് വിവരങ്ങള്‍ അടുത്ത ദിവസം പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ടു. അതില്‍ ഖാജാ അജ്മീരിയോ അനുയായികളോ ആരുമില്ല എന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ടി.വി. ആങ്കറിനെയും അയാളെ പോലെ വര്‍ഗ്ഗീയത പുറപ്പെടുവിച്ച് രാജ്യത്തെ മലീമസമാക്കുന്ന ആളുകളെയും ഒരു കാര്യം വ്യക്തമമായി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ ഗരീബ് നവാസ് അജ്മീരിയുടെയും മഹാനരെ പോലുള്ളവരുടെയും ജീവിതം അങ്ങേയറ്റം പരിശുദ്ധവും സമുന്നതവുമാണ്. അവരുടെ അനുയായികളായ ഒരാളെ പോലും രാജ്യത്തെ കൊള്ളയടിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നവരായി നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ സാധിക്കുന്നതല്ല. 
അവസാനമായി, പൈശാചിക മനസ്സ് പുലര്‍ത്തുന്ന ആങ്കറോട് ആത്മാര്‍ത്ഥമായി ഒരു ഉപദേശം കൂടി നടത്തുന്നു: ഇത്തരം നീചവൃത്തികളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങുക. നല്ല കാര്യങ്ങള്‍ പറഞ്ഞ് രാജ്യത്തെ നന്മയിലേക്ക് നയിക്കുക. മഹാനായ ഖാജാ അജ്മീരിയോട് പുലര്‍ത്തിയ നിന്ദ്യമായ സമീപനത്തിന്‍റെ പേരില്‍ പടച്ചവന്‍റെ ഭയാനക ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമോ എന്ന് ഭയമുണ്ട്. ആകയാല്‍ ഇത്തരം പരിപാടികള്‍ നിര്‍ത്തുക. അനുവദനീയമായ വഴിയിലൂടെ സമ്പത്ത് സമ്പാദിച്ച് സ്വയം സന്തോഷത്തില്‍ ജീവിക്കുകയും ഭാര്യ-മക്കളെ വളര്‍ത്തുകയും അന്തസ്സുള്ള ജീവിതം നയിക്കുകയും ചെയ്യുക.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

Friday, June 26, 2020

വിജ്ഞാനം പഠിക്കുക പഠിപ്പിക്കുക. -ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി


വിജ്ഞാനം പഠിക്കുക 
പഠിപ്പിക്കുക. 
-ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി 
https://swahabainfo.blogspot.com/2020/06/blog-post_26.html?spref=bl 
1. റസൂലുല്ലാഹി (സ്വ) അരുളി: ദീനീ വിജ്ഞാനം പഠിക്കല്‍ (അത് കരസ്ഥമാക്കാന്‍ പരിശ്രമിക്കല്‍) എല്ലാ മുസ്ലിമിന്‍റെ മേലും നിര്‍ബന്ധമാണ്. (ഇബ്നുമാജ). 
പുരുഷന്‍, സ്ത്രീ, ഗ്രാമീണന്‍, പട്ടണവാസി, സമ്പന്നന്‍, നിര്‍ദ്ധനന്‍ തുടങ്ങി എല്ലാ വ്യക്തികളും ദീനീ അറിവ് നിര്‍ബന്ധമായും കരസ്ഥമാക്കണമെന്ന് ഈ ഹദീസ് ഉണര്‍ത്തുന്നു. അതിന് അറബി ഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമില്ല. നമുക്ക് അറിയാവുന്ന ഭാഷയില്‍ ആധികാരിക രചനകള്‍ വായിച്ചും പരിഗണനീയ പണ്ഡിതരോട് ചോദിച്ചും സൂക്ഷ്മതയുള്ള പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ കേട്ടും അറിവ് സമ്പാദിക്കാവുന്നതാണ്. സ്ത്രീകള്‍ ദീനീ രചനകള്‍ വായിച്ചും സ്വന്തം പുരുഷന്മാരോടൊപ്പം പണ്ഡിതരുമായി ബന്ധപ്പെട്ടും പഠിക്കാവുന്നതാണ്.
2. റസൂലുല്ലാഹി (സ്വ) അരുളി: അബൂദര്‍റേ, നീ എവിടെയെങ്കിലും പോയി ഖുര്‍ആനില്‍ നിന്നുള്ള ഒരു ആയത്ത് പഠിക്കുന്നത് 100 റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ദീനീ വിജ്ഞാനത്തിന്‍റെ ഒരു പാഠം പഠിക്കുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെട്ടാലും ഇല്ലെങ്കിലും 1000 റക്അത്ത് (സുന്നത്ത്) നമസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. (ഇബ്നുമാജ).
ദീനീ അറിവ് കരസ്ഥമാക്കുന്നതിന്‍റെ എത്ര വലിയ മഹത്വമാണ് ഈ ഹദീസ് പ്രഖ്യാപിക്കുന്നത്. കൂടാതെ പ്രവര്‍ത്തിക്കാതെ പഠിച്ചിട്ട് കാര്യമില്ലെന്ന ചിലരുടെ വാദം തെറ്റാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. കാരണം, പഠിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും അത് കൂടാതെ മൂന്ന് ഗുണങ്ങളുണ്ട്. ഒന്ന്: വഴികേടില്‍ നിന്നും രക്ഷ ലഭിക്കും, രണ്ട്: ചിലവേള പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിക്കും, മൂന്ന്: മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കാന്‍ കഴിയും. ഇതും വലിയ ആവശ്യവും പ്രതിഫലാര്‍ഹവുമായ കാര്യമാണ്. 
3. റസൂലുല്ലാഹി (സ്വ) അരുളി: ഒരാള്‍ വല്ല (ദീനീ) അറിവും പഠിച്ചതിന് ശേഷം സഹോദരന് പഠിപ്പിക്കുന്നതാണ് അത്യുത്തമമായ ദാനം. (ഇബ്നുമാജ).
ദീനീ കാര്യങ്ങളില്‍ നിന്നും പഠിച്ചത് ഇതരസഹോദരങ്ങള്‍ക്ക് പഠിപ്പിക്കുന്നതിന്‍റെ പ്രതിഫലം മറ്റെല്ലാ ദാനങ്ങളേക്കാളും മഹത്തരമാണെന്ന് ഈ ഹദീസിലൂടെ മനസ്സിലാകുന്നു. ഇത് അല്ലാഹുവിന്‍റെ എത്ര വലിയ അനുഗ്രഹമാണ്. വെറും നാക്ക് ചലിപ്പിക്കുന്നതുകൊണ്ടും വലിയ ദാന-ധര്‍മ്മങ്ങളുടെ പ്രതിഫലം നല്‍കുന്നു.  
4. അല്ലാഹുതആലാ ഉപദേശിക്കുന്നു: സത്യവിശ്വാസികളെ, നിങ്ങളേയും കുടുംബത്തേയും നിങ്ങള്‍ നരകാഗ്നിയില്‍ നിന്നും രക്ഷിക്കുക. (തഹ് രീം - 6).
ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ അലിയ്യ് (റ) പ്രസ്താവിക്കുന്നു. കുടുംബത്തിന് നന്മകള്‍ പഠിപ്പിക്കുക. (ഹാകിം). കുടുംബത്തിന് ദീന്‍ കാര്യങ്ങള്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമാണെന്നും ഇതിലൂടെ വ്യക്തമായി.
5. റസൂലുല്ലാഹി (സ്വ) അരുളി: മരണശേഷവും പ്രതിഫലം ലഭിക്കുന്ന ചില നന്മകളുണ്ട്. മറ്റുള്ളവരെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അറിവാണ് അതിലൊന്ന്. (ഇബ്നുമാജ, ബൈഹഖി).
മറ്റുള്ളവരെ എന്തെങ്കിലും പഠിപ്പിക്കുക, ദീനീഗ്രന്ഥങ്ങള്‍ രചിക്കുക, അത് വാങ്ങി പ്രചരിപ്പിക്കുക, ദീനീ വിദ്യാര്‍ത്ഥികള്‍ക്ക് ആഹാര-വസ്ത്രങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്.
6. റസൂലുല്ലാഹി (സ്വ) അരുളി: നല്ല മര്യാദയാണ് ഒരു പിതാവ് മകന് നല്‍കുന്ന ഏറ്റം ഉന്നത സമ്മാനം. (തിര്‍മിദി).
7. റസൂലുല്ലാഹി (സ്വ) അരുളി: ഒരാള്‍ മൂന്ന് പെണ്‍മക്കളെയോ സഹോദരിമാരെയോ വളര്‍ത്തുകയും അവര്‍ക്ക് മര്യാദ പഠിപ്പിക്കുകയും (അവര്‍ വിവാഹിതരായി) സ്വസ്ഥരാകുന്നതുവരെ അവരോട് സ്നേഹപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്താല്‍ അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗ്ഗം നിര്‍ബന്ധമാക്കുന്നതാണ്. രണ്ട് മക്കളുടെയും ഒരാളുടെ കാര്യവും ഇതുതന്നെ. (ശറഹുസ്സുന്ന)
ഇതും ഇതുപോലുള്ള നിരവധി ഹദീസുകളും ദീനീ അറിവിന്‍റെ പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ പഠനം പണ്ഡിതനാകുക എന്നതാണെങ്കിലും എല്ലാവര്‍ക്കും അതിന് മനക്കരുത്തോ സൗകര്യമോ ഉണ്ടാകുകയില്ല. ആകയാല്‍ ദീനീ വിജ്ഞാനം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൂടി സാധിക്കുന്ന ലളിതമായ ഏതാനും മാര്‍ഗ്ഗങ്ങള്‍ ഇവിടെ കുറിക്കുകയാണ്.
(എ) മാതൃഭാഷ വായിക്കാന്‍ അറിയാവുന്നവര്‍ ആധികാരികമായ ദീനീഗ്രന്ഥങ്ങള്‍ കഴിയുന്നത്ര വാങ്ങി നല്ലൊരു പണ്ഡിതന്‍റെ അരികില്‍ പോയി പാഠം പാഠമായി പഠിക്കുക. പണ്ഡിതരെ കിട്ടിയില്ലെങ്കില്‍ സ്വയം വായിക്കുകയും സംശയം ഉണ്ടാകുന്നിടം പെന്‍സിലോ മറ്റോ കൊണ്ട് അടയാളപ്പെടുത്തുകയും പണ്ഡിതരെ കണ്ടുമുട്ടുമ്പോള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക. ഇപ്രകാരം പഠിക്കുന്ന കാര്യങ്ങളില്‍ ഓര്‍മ്മയുള്ളത് മസ്ജിദിലും കടയിലും ആളുകളെ കൂട്ടി പറഞ്ഞുകൊടുക്കുക. പ്രത്യേകിച്ചും വീട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കുക.
(ബി) വായിക്കാന്‍ അറിയാത്തവര്‍ അറിയുന്നവരെ വിളിച്ചുവരുത്തി വായിച്ച് കേള്‍ക്കുക. അതിന് അവര്‍ക്ക് കൂലി കൊടുക്കേണ്ടിവന്നാല്‍ കൂലി കൊടുക്കുക. 
(സി) നന്മയോ തിന്മയോ എന്ന് അറിവില്ലാത്ത ഒരു കാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധയോടെ ഏതെങ്കിലും ഭക്തരായ പണ്ഡിതരോട് ചോദിക്കുക. 
(ഡി) ഇടയ്ക്കിടെ അത്തരം പണ്ഡിതരെ കണ്ടുകൊണ്ടിരിക്കുക. അതിന് വേണ്ടി മാത്രം യാത്ര ചെയ്യുന്നത് വളരെ നല്ലതാണ്. സാധ്യമല്ലെങ്കില്‍ കഴിയുന്നത്ര യാത്ര ചെയ്യുക. അവരുടെ അരികിലിരിക്കുമ്പോള്‍ വല്ല കാര്യവും ഓര്‍മ്മവന്നാല്‍ ചോദിക്കുക. 
(ഇ) മാസത്തിലോ രണ്ട് മാസത്തിലൊരിക്കലോ ഒരു ഉപദേശകനെ ക്ഷണിച്ചുവരുത്തി ഉപദേശം കേള്‍ക്കുക. അതിലൂടെ അല്ലാഹുവിനോടുള്ള സ്നേഹവും ഭയവും ഉണ്ടാകും. ദീന്‍ അനുസരിച്ച് ജീവിക്കല്‍ എളുപ്പമാകും. അതിനുള്ള ചിലവുകള്‍ എല്ലാവരും സഹകരിച്ച് വഹിക്കുക. അനാവശ്യമായ കാര്യങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ ചിലവഴിക്കുന്നല്ലോ.? ദീനീ അറിവ് പഠിക്കുന്നതിന് കുറച്ച് ചിലവഴിക്കുന്നത് ഒരു വലിയ കാര്യമല്ല. എന്നാല്‍ പണ്ഡിതരെ സ്വന്തം ബുദ്ധിക്ക് അനുസരിച്ച് തിരഞ്ഞെടുക്കരുത്. തഖ്വയുള്ള പണ്ഡിതരുമായി ആലോചിച്ച് തിരഞ്ഞെടുക്കുക. ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ വലിയ ത്യാഗങ്ങളൊന്നും കൂടാതെ ദീനീ അറിവുകള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്.
ഇതോടൊപ്പം രണ്ട് കാര്യങ്ങള്‍ പഥ്യമെന്നോണം പ്രത്യേകം സൂക്ഷിക്കുക. 
1. നിഷേധികളുടെയും വഴികെട്ടവരുടെയും സദസ്സുകളില്‍ പങ്കെടുക്കരുത്. ഒന്നാമതായി, അവരുടെ വാക്കുകളിലൂടെ മനസ്സില്‍ ഇരുട്ട് പരക്കുന്നതാണ്. രണ്ടാമതായി, ചിലവേള ഈമാനിക ആവേശം കാരണം കോപം വരും. കോപം പ്രകടമാക്കിയാല്‍ ചിലപ്പോള്‍ വഴക്കും കേസുകളുമുണ്ടാകും. അതിലൂടെ സമയവും സമ്പത്തും നഷ്ടമാകും. ഇനി കോപം പ്രകടമാക്കിയില്ലെങ്കില്‍ മനസ്സില്‍ അസ്വസ്ഥതയുണ്ടാകും. വെറുതെ അസ്വസ്ഥമാകുന്നതുകൊണ്ട് ഒരു ഫലവുമില്ല. 
2. ആരുമായും തര്‍ക്കിക്കരുത്. ഉപരിസൂചിത കുഴപ്പങ്ങള്‍ തര്‍ക്കത്തിലുമുണ്ടാകും. ഇവ രണ്ടും കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ നാശം ചിലവേള അതിലൂടെ വല്ല വഴികേടും കേട്ട് അത് മനസ്സില്‍ പതിയുകയും സംശയത്തില്‍ അകപ്പെടുകയും ചെയ്യും. ആകയാല്‍ വല്ലവരും തര്‍ക്കിക്കാന്‍ വന്നാല്‍ അതിന് പണ്ഡിതരെ നോക്കുക, ഞാന്‍ അതിനില്ലെന്ന് ശക്തമായി പറയുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദീനില്‍ എന്നും ആരോ ഗ്യവാനായിരിക്കും. ഒരിക്കലും രോഗമുണ്ടാകുന്നതല്ല. അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

Thursday, June 25, 2020

📣 ഇന്നാലില്ലാഹ്... വടകര മുഹമ്മദ് സഈദ് മമ്പഉല്‍ അന്‍വാര്‍


📣 ഇന്നാലില്ലാഹ്... 
വടകര മമ്പഉല്‍ അന്‍വാര്‍ അറബിക് കോളേജില്‍ ഹിഫ്സ് പഠിച്ചുകൊണ്ടിരുന്ന മുഹമ്മദ് സഈദ് പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
(2020 ജൂണ്‍ 24 ബുധന്‍)
വടകര അലി മൗലവി, ഉസ്മാന്‍ മൗലവി, മുഹമ്മദ് മൗലവി, എന്നിവരുടെ സഹോദരന്‍ വടകര, പാര്‍ക്കര്‍, ഉമര്‍ സാഹിബിന്‍റെ മകനാണ് മുഹമ്മദ് സഈദ്) 
🔹 സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ. 
ഉമര്‍ സാഹിബ് +91 9539994010 
https://swahabainfo.blogspot.com/2020/06/blog-post_23.html?spref=bl 
മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാലുള്ള പ്രാര്‍ത്ഥന

ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും ലഭിക്കുവാനുള്ള പ്രാര്‍ത്ഥന

إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ ، اللّهُـمِّ أْجُـرْنِي فِي مُصِـيبَتِي، وَاخْلُـفْ لِي خَيْـراً مِنْـهَا

(مسلم:٩١٨)

ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!

ഇ‌ന്നാ ലി‌ല്ലാ‌ഹി വ‌ഇ‌ന്നാ ഇ‌ലൈ‌ഹി റാ‌ജി‌ഊൻ, അ‌ല്ലാ‌ഹു‌മ്മ‌അ്‌ജുർ‌നീ ഫീ മു‌സ്വീ‌ബ‌തീ, വ‌ഖ്‌‌ലുഫ്‌ ലീ ഖൈ‌റൻ മിൻ‌ഹാ

അല്ലാഹു പറയുന്നു : (തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികള്‍, ക്ഷമാശീലര്‍) പറയുന്നത്: ” ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്.” എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ റബ്ബില്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യം (ആ ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും) ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍) (അൽബഖറ: 156, 157)


ഉമ്മു സലമ (റ) നിവേദനം, നബി (സ) അരുളി : “അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാല്‍ അയാള്‍ ഇപ്രകാരം : “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍…” ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക്‌ അതിന് പകരം അതിലും ഉത്തമമായത് നല്‍കാതിരിക്കില്ല!” അവള്‍ (ഉമ്മു സലമ (റ) പറഞ്ഞു : “അങ്ങനെ, (എന്‍റെ ഭര്‍ത്താവ്‌) അബൂ സലമ മരിച്ചപ്പോള്‍ ഞാന്‍ അപ്രകാരം നബി(സ) കല്‍പ്പിച്ചത് പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെക്കാളും ഉത്തമമുള്ള നബി(സ)യെ എനിക്ക് (ഭര്‍ത്താവായി) നല്‍കി.” (മുസ്‌ലിം: 918)
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

Monday, June 22, 2020

കൊറോണ വൈറസിന്‍റെ മറവില്‍ നടക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം ലജ്ജാവഹം.-മൗലാനാ സയ്യിദ് അര്‍ഷദ് മദനി


കൊറോണ വൈറസിന്‍റെ മറവില്‍ നടക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം ലജ്ജാവഹം.
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
ഡല്‍ഹി പോലീസിന്‍റെ ചാര്‍ജ് ഷീറ്റ് ഏകപക്ഷീയം, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നീതി തേടി കോടതിയിലേക്ക്.
രാജ്യം മുഴുവന്‍ കൊറോണ വൈറസിന്‍റെ ഭയാനകതയ്ക്ക് മുന്നില്‍ ഭയന്ന് വിറച്ച് കഴിയുമ്പോള്‍ വെറുപ്പിന്‍റെ രാഷ്ട്രീയവുമായി വിവിധ കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത കളികള്‍ അങ്ങേയറ്റം ലജ്ജാവഹമാണെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലനാ സയ്യിദ് അര്‍ഷദ് മദനി  പ്രസ്താവിച്ചു. കൊറോണയ്ക്കെതിരില്‍ ശക്തമായ പോരാട്ടം നടത്തേണ്ട സ്ഥലത്ത് ഭരണകൂടം അജണ്ഡകള്‍ നടപ്പാക്കാനുള്ള വെപ്രാളത്തിലാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അധികാരത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് നിരപരാധികള്‍ക്കെതിരില്‍ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നിന്ദ്യമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. ഡല്‍ഹിയില്‍ നടന്ന ദു:ഖകരമായ കലാപവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ ചാര്‍ജ് ഷീറ്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നീതിക്കുവേണ്ടിയുള്ള കഴിയുന്ന പോരാട്ടങ്ങളെല്ലാം നടത്തുന്നതാണ്. ഇതിനുവേണ്ടി വക്കീലന്മാരുടെ പ്രത്യേക ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. സി.എ.എ നിയമത്തിനെതിരില്‍ പ്രതികരിച്ചവരെയെല്ലാം ഡല്‍ഹി കലാപത്തിന്‍റെ പേര് പറഞ്ഞ് പിടികൂടിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണിന്‍റെ ഇടയിലും മുസ്ലിം ന്യൂനപക്ഷത്തിനെതിരില്‍ രഹസ്യ  അജണ്ഡകള്‍ പൂര്‍ത്തീകരിക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തുന്നത് വളരെയധികം വേദനാജനകമാണ്. കൊറോണയെ ഭയന്ന് ജനങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പോലും പേടിക്കുന്ന സമയത്ത് നിരപരാധികള്‍ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഹര്‍ഷ് മന്ദിറിനെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും ശാഹീന്‍ ബാഗില്‍ ജനങ്ങള്‍ക്ക് ആഹാരം നല്‍കിയ മനുഷ്യ സ്നേഹിയായ സിക്ക് സഹോദരനെയും പോലീസ് കുറ്റവാളി ആക്കിയിരിക്കുന്നു. 
പോലീസിന്‍റെ ഭാഗത്ത് നിന്നും മുസ്ലിംകളോട് പുലര്‍ത്തപ്പെടുന്ന ഏകപക്ഷീയമായ സമീപനത്തെ തെലുങ്കാന ഹൈക്കോടതി അടുത്ത് തുറന്ന് കാട്ടിയത് ശ്രദ്ധേയമാണ്. ലോക്ഡൗണുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ ബഹുഭൂരിഭാഗവും മുസ്ലിംകളെക്കുറിച്ചായിരുന്നു. ഇത് കണ്ട കോടതി ഹൈദരാബാദ് പോലീസിനോട് ചോദിച്ചു: മുസ്ലിംകള്‍ക്കെതിരില്‍ മാത്രം ഇത്രയേറെ കേസുകള്‍ നിങ്ങള്‍ കൊണ്ടുവന്നത് എന്തിനാണ്.? മറ്റാരും നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ലേ.! 
ഇന്ത്യയില്‍ നടക്കുന്ന എല്ലാ വര്‍ഗ്ഗീയ കലാപങ്ങളും പോലീസിന്‍റെ വീഴ്ച്ചയാണ് എടുത്തുകാട്ടുന്നത്. പ്രത്യേകിച്ചും ഡല്‍ഹി കലാപത്തിലെ പോലീസിന്‍റെ പങ്ക് വളരെ വ്യക്തമാണ്. എന്നാല്‍ കുറ്റവാളികള്‍ മുസ്ലിംകള്‍ മാത്രമാണെന്ന കണ്ടെത്തല്‍ അത്ഭുതം തന്നെ. ക്രൂരമായ അക്രമങ്ങള്‍ക്ക് ഇരയാകുന്നതും കുറ്റവാളികളായി പ്രഖ്യാപിക്കപ്പെടുന്നതും മുസ്ലിംകള്‍ തന്നെ എന്നത് വലിയ അത്ഭുതം തന്നെ. കലാപത്തില്‍ ധാരാളം മുസ്ലിംകള്‍ കൊല്ലപ്പെട്ടു. വീടുകളും കടകളും തകര്‍ക്കപ്പെട്ടു. ഇപ്പോള്‍ അവര്‍ തന്നെ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഗവണ്‍മെന്‍റ് കണക്കനുസരിച്ച് കലാപത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ 38 പേര്‍ മുസ്ലിംകളാണ്. പോലീസിന്‍റെ തണലില്‍ അക്രമികള്‍ ക്രൂരമായിട്ടാണ് ഇവരെ വധിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട മുസ്ലിംകളില്‍ തന്നെ ഏതാനും പേരുടെ വിഷയത്തില്‍ മാത്രമേ അന്വേഷണം നടന്നിട്ടുള്ളൂ. മറ്റുള്ളവരെ വധിച്ച കൊലയാളികളെ അറിയില്ലെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ രണ്ട് പോലീസുകാരുടെ മരണവുമായി ബന്ധപ്പെട്ട് ഡസന്‍ കണക്കിന് മുസ്ലിംകളെ കുറ്റവാളികള്‍ ആക്കിയിരിക്കുകയാണ്. 
ഈ കലാപത്തിന്‍റെ അടിസ്ഥാന കാരണം കബില്‍ മിശ്രയുടെയും മറ്റും വര്‍ഗ്ഗീയ പ്രസ്താവനകളാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പക്ഷേ, പോലീസ് കുറ്റവാളികള്‍ ആക്കിയിരിക്കുന്നത് സി. എ. എ നിയമത്തിനെതിരില്‍ സമരം ചെയ്തവരെയാണ്. ഡല്‍ഹി കലാപം യാദൃശ്ചികമായി സംഭവിച്ചതല്ല. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് ഇതിന്‍റെ തയ്യാറെടുപ്പുകള്‍ നടത്തപ്പെട്ടിരുന്നു. കലാപത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇപ്പോള്‍ ആ മുറിവുകള്‍ ഉണക്കുന്നതിന് പകരം വീണ്ടും വലുതാക്കാന്‍ പരിശ്രമിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണ്. ഈ വിഷയത്തില്‍ നിയമപരമായി മുമ്പോട്ട് നീങ്ങാനും കോടതിയെ സമീപിക്കാനും ജംഇയ്യത്ത് ഉലമാ എ ഹിന്ദ് തീരുമാനിച്ചിരിക്കുന്നു. ഇതിനുവേണ്ടി വക്കീലന്മാരുടെ പ്രത്യേക ടീമിനെ തയ്യാറാക്കിയിരിക്കുന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ പരിശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
https://swahabainfo.blogspot.com/2020/06/blog-post_21.html?spref=bl

Saturday, June 20, 2020

സൂര്യഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുക.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


സൂര്യഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുക.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 

ഗ്രഹണ നമസ്കാരം പ്രധാന സുന്നത്ത്.! 

നഷ്ടപ്പെടുത്താതിരിക്കുക.! 
പാപങ്ങളില്‍ നിന്നും പടച്ചവനിലേക്ക് തൗബ ചെയ്യുക.! 
അവസ്ഥയുടെ സങ്കീര്‍ണ്ണതകളും പ്രശ്നങ്ങളും മുന്നില്‍ കാണുക.! 
കൂട്ടായും ഒറ്റയ്ക്കും സൗകര്യപ്പെടുന്നത് പോലെ നിര്‍വ്വഹിക്കുക.! 

മറ്റുള്ളവരെയും പ്രേരിപ്പിക്കുക.
ഹദീസിന്‍റെ എല്ലാ കിതാബുകളിലും ഫിഖ്ഹിന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 
ഗ്രഹണ നമസ്കാരം തീരുമാനിച്ച് അതിന്‍റെ വിവരം ജുമുഅ പ്രഭാഷണത്തില്‍ അറിയിക്കുകയും സ്ത്രീ്കള്‍ ഗ്രഹണ സമയത്ത് വീടുകളില്‍ നമസ്കാരത്തിലായി കഴിയാന്‍ നിര്‍ദ്ദേശിക്കണമെന്നും എല്ലാ ഇമാമുമാരോടും അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
(2020 ജൂണ്‍ 21-ന് രാവിലെയാണ് കേരളത്തില്‍ സൂര്യഗ്രഹണം.
https://swahabainfo.blogspot.com/2020/06/blog-post_19.html?spref=bl
ഞായറാഴ്ച രാവിലെ 10 മണിയോടെ ഗ്രഹണം ആരംഭിക്കുമെങ്കിലും 11-45 ഓടെ അത് ശക്തമാകുകയും 1-15 ഓട് കൂടി അവസാനിക്കുകയും ചെയ്യും. ആകയാല്‍ ളുഹ്റിന് മുമ്പായി മസ്ജിദുകളിലോ വീടുകളിലോ കടകളിലോ ഈ നമസ്കാരം ജമാഅത്തായി നമസ്കരിക്കാന്‍ അപേക്ഷിക്കുന്നു. സാധിക്കാത്തവര്‍ ഒറ്റയ്ക്കാണെങ്കിലും നമസ്കരിക്കുക. നമ്മുടെ ഇന്നത്തെ സാഹചര്യം ദൂരീകരിക്കപ്പെടുന്നതിനും ഈ നമസ്കാരത്തിന് വലിയ പങ്കുണ്ട്. നമസ്കാരത്തോടൊപ്പം പാപങ്ങളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും കഴിയുന്നത്ര ദാന-ധര്‍മ്മങ്ങള്‍ നാം ചെയ്യുകയും കുടുംബത്തിലെ അംഗങ്ങളെ കൊണ്ട് ചെയ്യിക്കുകയും ഇതര നന്മകളില്‍ നിരതരാകുകയും ചെയ്യണമെന്നും താല്‍പ്പര്യപ്പെടുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 

നമസ്കാരത്തിന്‍റെ രൂപം താഴെ കൊടുത്തിട്ടുള്ള ഹദീസില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. 

ആദ്യം കൈകെട്ടുക. സൂറത്തുല്‍ ഫാതിഹയ്ക്ക് ശേഷം നീണ്ട ഏതെങ്കിലും സൂറത്തുകള്‍ ഓതുക. സൂറത്ത് യാസീന്‍, തബാറകല്ലദീ പോലുള്ള സൂറത്തുകള്‍ അറിയാത്തവര്‍ ചെറിയ സൂറത്തുകള്‍ തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ച് ഓതിക്കൊണ്ടിരിക്കുക. റുകൂഇല്‍ സാധാരണയെക്കാള്‍ കൂടുതല്‍ സമയം കഴിയുക. മറ്റ് ദിക്റുകള്‍അറിയാത്തവര്‍ സാധാരണ ദിക്ര്‍ തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ച് ചൊല്ലുക. തുടര്‍ന്ന് കൈ കെട്ടി സൂറത്തുല്‍ ഫാതിഹയും മേല്‍ പറഞ്ഞത് പോലെ നീണ്ട സൂറത്തുകളും ഓതുക. ശേഷം നീണ്ട റുകൂഉം ഇഅ്തിദാലും സുജൂദും ഇടയിലുള്ള ഇരുത്തവും സജൂദും നടത്തുക. രണ്ടാമത്തെ റക്അത്തും ഇതേപോലെ തന്നെ നിര്‍വ്വഹിക്കുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.! 

സൂര്യ-ചന്ദ്ര ഗ്രഹണ നമസ്കാരങ്ങള്‍ : 
മദ്ഹബുകളുടെ വീക്ഷണങ്ങള്‍.! 

ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം: 
സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ രണ്ട് റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. ഗ്രഹണ നമസ്കാരത്തിന്‍റെ ഓരോ റക്അത്തിലും രണ്ട് നിര്‍ത്തവും രണ്ട് റുകൂഉം ഉണ്ട്. 
സൂര്യ ഗ്രഹണ നമസ്കാരത്തില്‍ പതുക്കെയും ചന്ദ്ര ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഈ രണ്ട് നമസ്കാരങ്ങളിലും ദീര്‍ഘനേരം നിന്ന് കൊണ്ട് ഖുര്‍ആന്‍ ഓതലും റുകൂഅ് സുജൂദുകളില്‍ ദീര്‍ഘനേരം തസ്ബീഹുകള്‍ പറയലും സുന്നത്താണ്. പെരുന്നാള്‍ നമസ്കാരങ്ങളിലുള്ളത് പോലെ തന്നെ ഇമാം ഗ്രഹണ നമസ്കാരത്തിന് ശേഷം ഖുത്വുബ നിര്‍വ്വഹിക്കേണ്ടതാണ്.

ഹനഫി മദ്ഹബിന്‍റെ വീക്ഷണം: 
സൂര്യ ഗ്രഹണം സംഭവിച്ചാല്‍ ജമാഅത്തായി രണ്ടോ നാലോ റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. 

ചന്ദ്രഗ്രഹണ നമസ്കാരത്തില്‍ ജമാഅത്തായുള്ള നമസ്കാരം സുന്നത്തില്ല. ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ജമാഅത്തില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്കാണ് നമസ്കരിക്കേണ്ടത്.

അബൂബക്ര്‍ 
رضي الله عنه വിവരിക്കുന്നു: 
റസൂലുല്ലാഹി  യുടെ കാലഘട്ടത്തില്‍ സൂര്യ ഗ്രഹണമുണ്ടായി. റസൂലുല്ലാഹി  തട്ടവും വലിച്ചിഴച്ചു കൊണ്ട് പുറപ്പെടുകയും അങ്ങിനെ മസ്ജിദില്‍ എത്തുകയും ചെയ്തു. ജനങ്ങളെല്ലാം തങ്ങളുടെ അടുക്കല്‍ ഒരുമിച്ചു കൂടി. റസൂലുല്ലാഹി  അവര്‍ക്ക് ഇമാമായി നിന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. അപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായി പ്രത്യക്ഷപ്പെട്ടു. ശേഷം റസൂലുല്ലാഹി  അരുളി: സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. നിശ്ചയം ആരുടെയും ജനനത്തിന്‍റെ പേരിലോ മരണത്തിന്‍റെ പേരിലോ അവ രണ്ടിനും ഗ്രഹണം സംഭവിക്കുകയില്ല. മറിച്ച് അല്ലാഹു അവ രണ്ടിനെയും ഉപയോഗിച്ച് തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. അങ്ങിനെ ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണം തീരുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുക. (ബുഖാരി) 
ഗ്രഹണ നമസ്കാരത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
ഗ്രഹണ നമസ്കാരം.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

http://swahabainfo.blogspot.com/2018/01/blog-post_71.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱
• ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം
• ഗ്രഹണ സമയം : രാവിലെ 9.15 മുതൽ വൈകിട്ട് 3.04 വരെ

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ജൂൺ 21 ന് നടക്കും. പലയിടത്തും വ്യത്യസ്ത രീതിയിലാകും ഗ്രഹണത്തിന്റെ തോത്. ചിലയിടങ്ങളിൽ ഇത് ഒരു വലയ സൂര്യഗ്രഹണമാകും, എന്നാൽ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭാഗിക സൂര്യ ഗ്രഹണം മാത്രമേ ദൃശ്യമാകൂ. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും വലയ സൂര്യ ഗ്രഹണം ദൃശ്യമാകും. 

ജൂൺ 21 ന് രാവിലെ 9.15 നാണ് സൂര്യഗ്രഹണത്തിന്റെ പ്രാരംഭഘട്ടം. ഉച്ചയ്ക്ക് 12.10 ന് ഗ്രഹണം പാരമ്യതയിലെത്തും. 3.04 ന് ഗ്രഹണ സമയം പൂർത്തിയാകും. ഇത്തവണത്തെ സൂര്യ ഗ്രഹണം ഏറ്റവുമാദ്യം കാണാനാവുക ആഫ്രിക്കയിലെ കോംഗോയിലാണ്. ഏഷ്യയിലെ മിക്കയിടങ്ങളിൽ നിന്നും ഗ്രഹണം വ്യക്തമായി കാണാനാകും. കൂടാതെ ആഫ്രിക്ക, യൂറോപ്പ് ഓസ്ട്രേലിയ, പസിഫിക്, ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും സൂര്യ ഗ്രഹണം കാണാനാകും. സാധാരണ ഒരു ചന്ദ്ര ഗ്രഹണത്തിനു രണ്ടാഴ്ച മുൻപോ ചന്ദ്ര ഗ്രഹണത്തിനു ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിലോ ആണ് സൂര്യ ഗ്രഹണം നടക്കുന്നത്.

ഇന്ത്യയിൽ:

ഇന്ത്യയിൽ രാജസ്ഥാനിലാണ് സൂര്യഗ്രഹണം ആദ്യം കണ്ടു തുടങ്ങുന്നത്. 21 ന് രാവിലെ 10.12 ന് തുടങ്ങുകയും 11.49 ആകുമ്പോഴേക്കും വലയ രൂപം ദൃശ്യമാകും, 11.50 ന് അവസാനിക്കും. ഇന്ത്യയിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ മനോഹരമായ വലയ ഗ്രഹണം ദൃശ്യമാകും. 

കേരളത്തിൽ:
തിരുവനന്തപുരം ജില്ലയിൽ 10.14 ന് തുടങ്ങി 11.40 ന് വ്യക്തമായി കാണാനാകും.
എറണാകുളം ജില്ലയിൽ ഗ്രഹണ 10.11 ന് തുടങ്ങി 11.38 ന് പൂർണതയിലെത്തും. 

മധ്യകേരളത്തിൽ തൃശൂർ ജില്ലയിൽ സൂര്യ ഗ്രഹണം ആരംഭം മുതൽ സമാപിക്കുന്നത് വരെ കാണാനാകും. രാവിലെ 10.10 നാണു തൃശൂരിൽ ഗ്രഹണം ആരംഭിക്കുക. പാരമ്യതയിലെത്തുന്നത് 11.39 നും പൂർത്തിയാകുന്നത് 01.19 നുമായിരിക്കും.
വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയിൽ രാവിലെ 10.05 ന് ഗ്രഹണം തുടങ്ങും. പാരമ്യതയിലെത്തുന്നത് 11.37 ന്. 1. 21 ന് അവസാനിക്കും. മലപ്പുറം ജില്ലയിൽ 10.09ന് ആരംഭിക്കുന്ന ഗ്രഹണം 11.39 ന് വ്യക്തമായി കാണാനാകും. പാലക്കാട്‌ ജില്ലയിൽ രാവിലെ 10.11 ന് തുടങ്ങി 11.41 ന് പാരമ്യതയിലെത്തും.

Tuesday, June 16, 2020

📣 ഇന്നാലില്ലാഹ്... അല്‍ ഹാജ് ഡോക്ടര്‍ അഹ് മദ് കുഞ്ഞ് ഓച്ചിറ📣 ഇന്നാലില്ലാഹ്... 
🎯 ഓച്ചിറ ദാറുല്‍ ഉലൂം വൈസ് ചെയര്‍മാനും, സ്റ്റാര്‍ ഹോസ്പിറ്റല്‍ എം.ഡി.യുമായ അല്‍ ഹാജ് ഡോക്ടര്‍ അഹ് മദ് കുഞ്ഞ്  പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
(2020 ജൂണ്‍ 16 ചൊവ്വ)
ജനാസ നമസ്കാരം: 
ഉച്ചയ്ക്ക് 01 മണി മുതല്‍ 03 മണി വരെ സ്റ്റാര്‍ ഹോസ്പിറ്റലിന് സമീപത്തുള്ള ഡോക്ടറുടെ വസതിയില്‍ നടക്കുന്നതാണ്. 
🔹 ദീനീ പ്രബോധന രംഗത്തും സാമൂഹ്യ-ആതുര സേവന രംഗത്തും നിസ്വാര്‍ത്ഥവും സ്തുത്യര്‍ഹവുമായ  സേവനമനുഷ്ഠിച്ച മഹനീയ വ്യക്തിത്വത്തിനുടമയായിരുന്നു ഡോക്ടര്‍ സാഹിബ്. ജാതി-മത വ്യത്യാസമന്യേ നാട്ടുകാര്‍ക്കെല്ലാം ഏറെ ഉപകാരിയും ആദരണീയനുമായിരുന്നു. തനിക്ക് അനന്തരമായി ലഭിച്ച സമ്പത്ത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുകയും ആലിമീങ്ങളെയും മുതഅല്ലിംകളെയും വളരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. മൗലാനാ അബ്ദുല്ലാഹില്‍ ഹസനിയുടെ പ്രധാന ശിഷ്യനും ആ പരമ്പരയില്‍ ഇജാസത്ത് നല്‍കപ്പെട്ട വ്യക്തിത്വവുമാണ്. സാധിക്കുന്നവര്‍  ദിക്ര്‍-ദുആ-തിലാവത്ത്-നന്മകള്‍ ചെയ്ത് ഈസ്വാല്‍ സവാബ് ചെയ്യൂ.. 
🔹 സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
https://swahabainfo.blogspot.com/2020/06/blog-post_15.html?spref=bl
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...