Sunday, June 7, 2020

മദ്റസകള്‍ ; ദീനിന്‍റെ കാവല്‍ കോട്ടകള്‍.


മദ്റസകള്‍ ; 
ദീനിന്‍റെ കാവല്‍ കോട്ടകള്‍. 
- മൗലാനാ അബുല്‍ ഖാസിം നുഅ്മാനി 
(മുഹ്തമിം ദാറുല്‍ ഉലൂം ദേവ്ബന്ദ്) 
https://swahabainfo.blogspot.com/2020/06/blog-post_6.html?spref=bl 
ഇന്ത്യാഉപഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം പരമകാരുണ്യകനായ പടച്ചവന്‍ ചെയ്ത സമുന്ന അനുഗ്രഹമാണ് ദാറുല്‍ ഉലൂം ദേവ്ബന്ദും ഇതുപോലുള്ള സ്ഥാപനങ്ങളും. ഈ സ്ഥാപനങ്ങള്‍ ഇസ്ലാമിക സന്ദേശങ്ങള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക വിശ്വാസ-സന്ദേശങ്ങള്‍ക്ക് എതിരിലുള്ള നീക്കങ്ങള്‍ പ്രതിരോധിച്ചു. മുസ്ലിം സമുദായത്തിന്‍റെ മത, സാമൂഹ്യ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. മുസ്ലിം സമുദായത്തെ സംസ്കരിച്ച് ശുദ്ധീകരിച്ചു. രാജ്യത്തിന്‍റെയും രാജ്യനിവാസികളുടെയും നിര്‍മ്മാണത്തിലും പുരോഗതിയിലും അതുല്യമായ പങ്കുവഹിച്ചു. അതെ, മദ്റസകളുടെ പായയില്‍ ഇരുന്ന മുന്‍ഗാമികളായ മഹത്തുക്കള്‍ അടിയുറച്ച വിശ്വാസവും ത്യാഗനിര്‍ഭലമായ ജീവിതവും ആത്മാര്‍ത്ഥമായ സ്നേഹവും മുറുകെപ്പിടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് ഇന്ത്യാ മറ്റൊരു സ്പെയിന്‍ ആകാതെ കാത്തുരക്ഷിക്കപ്പെട്ടത്. 
ഇതിന്‍റെ മഹത്വം മനസ്സിലാക്കി രാജ്യം മുഴുവന്‍ മദ്റസകളുടെ മഹത്തായ ശ്രിംഖല തന്നെ നിലവില്‍ വന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇന്ന് മദ്റസയില്ലാത്ത ഒരു പ്രദേശവും ഇല്ല. എന്നാല്‍ ശരിയായ ലക്ഷ്യത്തെയും മാര്‍ഗ്ഗത്തെയും കുറിച്ച് നിരന്തരം ഉണര്‍ത്തപ്പെട്ടില്ലെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അപചയങ്ങള്‍ സംഭവിക്കുന്നതുപോലെ ഈ മഹത്തായ പ്രവര്‍ത്തനത്തിലും കുഴപ്പങ്ങള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. ഇതുകണ്ടുകൊണ്ടാണ് ഹിജ്രി 1415 ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ നേതൃത്വത്തില്‍ റാബിത്തത്തുല്‍ മദാരിസ് എന്ന ഒരു കൂട്ടായ്മ നിലവില്‍ വന്നത്. മദ്റസകളുടെ വൈജ്ഞാനിക ശിക്ഷണ പദ്ധതികള്‍ നന്നാക്കാനും ആന്തരികവും ബാഹ്യവുമായ കുഴപ്പങ്ങളെ ദൂരീകരിക്കാനും പര്സപര ബന്ധങ്ങളും സഹകരണങ്ങളും വര്‍ദ്ധിപ്പിക്കാനും മദ്റസകള്‍ക്കെതിരില്‍ നടക്കുന്ന പരിശ്രമങ്ങളെയും ഗൂഢാലോചനകളെയും കണ്ടെത്തി പരിഹരിക്കാനും ഈ കൂട്ടായ്മ കൂടിയാലോചിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
റസൂലുല്ലാഹി (സ) യുടെ കാലംമുതല്‍ക്കേ ഇസ്ലാമിക വിജ്ഞാന പ്രചാരണങ്ങളുമായി ബന്ധമുള്ള കേരളക്കരയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇരുപത്തി അഞ്ച് വിദ്യാര്‍ത്ഥികളെങ്കിലുമുള്ള എല്ലാ മദ്റസകളും ഇതില്‍ അംഗങ്ങളാകാനും സ്വയം പ്രയോജനപ്പെടുത്താനും മറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രയോജനകരമാകാനും സ്നേഹപുരസ്സരം താല്‍പ്പര്യപ്പെടുന്നു. കേരളത്തിന്‍റെ വിശിഷ്ടമായ സാഹചര്യത്തെ പരിഗണിച്ചുകൊണ്ട് മാത്രം റബിത്വയുമായി ബന്ധപ്പെട്ട മദ്റസകള്‍ ദാറുല്‍ ദേവ്ബന്ദിന്‍റെ സിലബസ് തന്നെ സ്വീകരിക്കണം എന്ന നിബന്ധനയില്‍ നിന്നും കേരളത്തിലെ മദ്റസകളെ ഒഴിവാക്കിയിട്ടുണ്ട്. നിങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ പേരും വാര്‍ഷിക പരീക്ഷയില്‍ അവര്‍ക്ക് ലഭിച്ച മാര്‍ക്കുകളും ഒരു കടലാസില്‍ എഴുതി റാബിത്വത്തില്‍ മദാരിസില്‍ അംഗമാക്കണം എന്ന ഒരു അപേക്ഷയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റാബിത്വത്തുല്‍ മദാരിസിന്‍റെ പ്രസിണ്ടന്‍റിന്‍റെ സാക്ഷ്യപത്രവും ദാറുല്‍ ഉലൂം ദേവ്ബന്ദിലേക്ക് അയച്ചുതന്നാല്‍ റാബിത്വയുടെ അംഗത്വം ലഭിക്കുന്നതും യഥാസമയങ്ങളില്‍ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അറിയിക്കപ്പെടുന്നതുമാണ്. ഇവിടെ റാബിത്വയുടെ വിവിധ പരിപാടികളില്‍ മദ്റസകള്‍ക്ക് നല്‍കപ്പെട്ട പ്രാധാന്യം അര്‍ഹിക്കുന്ന ചില പ്രമേയങ്ങളും ഉണര്‍ത്തലുകളും ഉദ്ധരിക്കുകയാണ്. 
മദ്റസകളുടെ ആന്തരിക അവസ്ഥ നന്നാക്കുക.
ദീനീ മദ്റസകളുടെ വ്യത്യസ്ഥങ്ങളായ സേവനങ്ങള്‍ ശരിയായ നിലയില്‍ നടക്കുന്നതിനും സമൂഹത്തിനും നാടിനും നന്മ നിറഞ്ഞ വ്യക്തിത്വങ്ങള്‍ ലഭിക്കുന്നതിനും മദ്റസകളുടെ ആന്തരിക അവസ്ഥകള്‍ നന്നായിരിക്കേണ്ടത് വളരെ ആവശ്യമാണ്. മദ്റസകളുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ സ്ഥാപനത്തിന്‍റെ വിദ്യാഭ്യാസ-ശക്ഷണങ്ങളുടെ നിലവാരം ഉയരുന്നതും സ്ഥാപനം സമുദായത്തിനും രാജ്യത്തിനും പ്രയോജനപ്രദമായി മാറുന്നതുമാണ്. 
ഈ വിഷയത്തില്‍ ഏറ്റവും ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സ്ഥാപകന്‍ ഹുജ്ജത്തുല്‍ ഇസ്ലാം അല്ലാമാ മുഹമ്മദ് ഖാസിം നാനൂത്തവി (റ:അ) കുറിച്ച എട്ട് നിര്‍ദ്ദേശങ്ങളാണ്.  1. മദ്റസയുടെ പ്രവര്‍ത്തകര്‍ അനുവദനീയമായ സാമ്പത്തിക സ്വരൂപണത്തിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുക. 2. ആഹാര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 3. കൂടിയാലോചന നടത്തുകയും അതില്‍ സ്വന്തം കാര്യങ്ങള്‍ കടത്താതിരിക്കാനും ഐക്യം നിലനിര്‍ത്താനും പ്രത്യേകം ഗൗനിക്കുക. 4. മദ്റസയില്‍ പഠിപ്പിക്കുന്ന എല്ലാവരുടെയും വീക്ഷണങ്ങള്‍ ഒന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. 5. പാഠഭാഗങ്ങള്‍ നിര്‍ണ്ണയിക്കുകയും പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. 6. മദ്റസകളുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് ഉറച്ച സൗകര്യങ്ങള്‍ ഇല്ലാതിരിക്കലും അല്ലാഹുവിന്‍റെ അദൃശ്യസഹായത്തിലേക്ക് ശ്രദ്ധ തിരിക്കലുമാണ് ഉചിതമായത്. 7. ഭരണകൂടത്തിന്‍റെയും സമ്പന്നരുടെയും പങ്കാളിത്തം ഉപദ്രവകരമാണ്. 8. സാധാരണക്കാരും സാധുക്കളും സദുദ്ദേശമുള്ളവരുമായ ആളുകളില്‍ നിന്നുമുള്ള പിരിവ് വലിയ ഐശ്വര്യമാണ്. (ഉസൂലെ ഹശ്തഗാന)
തീര്‍ത്തും അസാധാരണമായ ഈ അടിസ്ഥാന തത്വങ്ങള്‍ വായിച്ച് നോക്കിയ സ്വാതന്ത്ര്യസമര സേനാനി മൗലാനാ മുഹമ്മദലി ജൗഹര്‍ മര്‍ഹൂം കണ്ണുനീര്‍ വാര്‍ക്കുകയും ഇത് ഇല്‍ഹാമീ (പടച്ചവന്‍ മനസ്സില്‍ പ്രത്യേകമായി ഇട്ടുകൊടുത്തത് മാത്രമാണെന്ന്) പ്രസ്താവിക്കുകയും ചെയ്തു. ഈ തത്വങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പ്രസിദ്ധഗ്രന്ഥകാരന്‍ മൗലാനാ സയ്യിദ് മുഹമ്മദ് മിയാന്‍ കുറിക്കുന്നു: ഇവയുടെ ചുരുക്കം നാല് കാര്യങ്ങളാണ്. 
1. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം സര്‍വ്വ സന്ദര്‍ഭങ്ങളിലും സത്യം തുറന്ന് പറയാനുള്ള ആവേശമുണ്ടാകണം. സാമ്പത്തിക മോഹങ്ങളോ മേല്‍ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളോ ഇതിന് തടസ്സമാകാന്‍ പാടില്ല. 
2. സ്ഥാപനത്തിന്‍റെ പ്രഥമ ബന്ധം പടച്ചവനുമായിട്ടായിരിക്കണം. അല്ലാഹുവിലേക്ക് സദാ തിരിയുകയും നമസ്ക്കാരം, ദിക്ര്‍, ദുആകളില്‍ വലിയ ശ്രദ്ധ പതിപ്പിക്കുകയും വേണം. കൂട്ടത്തില്‍ പൊതുജനങ്ങളുമായി വളരെയധികം ബന്ധപ്പെടണം. ബാഹ്യമായി പിരിവിന്‍റെ പേരിലാണ് ബന്ധപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അവരെ സ്ഥാപനത്തിന്‍റെ മഹത്തായ സന്ദേശങ്ങളും ശിക്ഷണശീലനങ്ങളുമായി ബന്ധിപ്പിക്കലും ഉറപ്പിക്കലുമാണ് ഇതിന്‍റെ ലക്ഷ്യം. 
3. സ്ഥാപനത്തിലെ മുഴുവന്‍ അംഗങ്ങളും വിശിഷ്യാ ഉസ്താദുമാര്‍ ഏകവീക്ഷണം ഉള്‍ക്കൊണ്ടവരായിരിക്കണം. അതെ, അവസാന കാലത്ത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട ശാഹ് വലിയുല്ലാഹി വീക്ഷണങ്ങള്‍ ഗ്രഹിക്കുകയും ഉള്‍ക്കൊള്ളുകയും വേണം. ഇത് തിരുസുന്നത്തിലേക്ക് ഏറ്റവും അടുത്ത മാര്‍ഗ്ഗമാണെന്നതില്‍ പണ്ഡിതലോകം ഏകോപിച്ചിരിക്കുന്നു. 
4. ഏകാധിപത്യത്തിന് വിരുദ്ധമായി പരസ്പരം കൂടിയാലോചനകളിലൂടെ മദ്റസയുടെ കാര്യങ്ങള്‍ നീക്കുകയും സമുദായത്തെ കൂടിയാലോചനാ രീതിയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുക. (ഉലമായെ ഹഖ് കാ ശാന്താര്‍ മാസി). 
മദ്റസകളുടെ അവസ്ഥ നന്നാകാന്‍ ശ്രദ്ധിക്കുക
മദ്റസകളുടെ സര്‍വ്വവിഷയങ്ങളിലുമുള്ള അവസ്ഥകള്‍ നന്നാകാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. 
1. റബിത്വത്തില്‍ മദാരിസ് കൂടിയാലോചനകളിലൂടെ അറിയിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാനും പാലിക്കാനും തീരുമാനമെടുക്കുക. 
2. ഓരോ സ്ഥാപനങ്ങളും മറ്റുസ്ഥാപനങ്ങളെ സഹോദര സ്ഥാപനമായി കാണുകയും വിശിഷ്യാ നേതൃത്വസ്ഥാനത്തുള്ളവര്‍ പരസ്പരം യോജിപ്പിലും ആദരവിലും കഴിയുകയും ചെയ്യുക. സര്‍വ്വവിധ വെറുപ്പുകളും അനൈക്യങ്ങളും ഉപേക്ഷിക്കുക. നമ്മുടെ അനൈക്യങ്ങളാണ് ശത്രുക്കളുടെ പ്രധാന ആയുധമെന്ന് മനസ്സിലാക്കുക. 
3. മറ്റുമദ്റസകളെക്കുറിച്ച് എതിരായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക. 
4. ഓരോ മദ്റസയിലെയും ഉസ്താദുമാരും കമ്മിറ്റി അംഗങ്ങളും പരസ്പരം ഐക്യവും ആദരവും വിശ്വാസവും നിലനിര്‍ത്തുക. പരസ്പരം തെറ്റിദ്ധാരണങ്ങളിലൂടെ മദ്റസയുടെ അന്തരീക്ഷം മോശമാകുന്നതാണ്. 
5. മദ്റസയുടെ കാര്യങ്ങള്‍ നിയമാവലിയുടെയും കൂടിയാലോചനയുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് നീക്കുക. 
6. ഭിന്നതയുടെ സന്ദര്‍ഭത്തില്‍ മദ്റസയുടെ നന്മ മുന്നില്‍ വെക്കുക. മദ്റസക്ക് ദോശമായ സകലകാര്യങ്ങളും ഉപേക്ഷിക്കുക. മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുകയും സ്വന്തം അഭിപ്രായത്തില്‍ പിടിവാശി കാട്ടാതിരിക്കുകയും ചെയ്താല്‍ ഭിന്നത നല്ലനിലയില്‍ ഇല്ലാതാകുന്നതാണ്. 
7. മദ്റസയുടെ പ്രവര്‍ത്തനം മുഴുവന്‍ ബാഹ്യ ഇടപെടലുകളില്‍ നിന്നും സുരക്ഷിതമാക്കാന്‍ ഗവര്‍മെന്‍റിന്‍റെ എല്ലാ സഹായങ്ങളും ഒഴിവാക്കുക. 
8. മദ്റസകള്‍ ദീനിന്‍റെ കാവല്‍കോട്ടകളാണ്. ഇതിനെ യോഗ്യരായ ആളുകളെ വര്‍ത്തെടുക്കലാണ് മദ്റസയുടെ ലക്ഷ്യം. ഉസ്താദുമാരെയും മുതഅല്ലിംകളെയും സ്വീകരിക്കുമ്പോള്‍ ഈ ലക്ഷ്യത്തെ മുമ്പില്‍ വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 
9. കുട്ടികളുടെ താമസ സൗകര്യം വിശാലവും വൃത്തുയുള്ളതുമാക്കുക. ജമാഅത്ത് നമസ്ക്കാരത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുക. ദീനീ വേഷവിധാനങ്ങള്‍ ഗൗനിക്കുക. മറ്റുമദ്റസകളില്‍ നിന്നും വന്നവരാണെങ്കില്‍ അവിടുത്തെ സമ്മതപത്രം ആവശ്യപ്പെടുക. 
10. ഉസ്താദുമാരെ എടുക്കുമ്പോഴും മാറ്റുമ്പോഴും മദ്റസയുടെ നിയമങ്ങള്‍ പാലിക്കുക. 
11. ഉസ്താദുമാരും വിദ്യാര്‍ത്ഥികളും ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാനും ദീനീ ചിഹ്നങ്ങളെ ആദരിക്കുന്നവര്‍ ആകാനും ശ്രദ്ധിക്കുക. 
12. പരീക്ഷകള്‍ നന്നാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുക. 
13. പരിസര പ്രദേശങ്ങളെ ഗൗനിക്കുകയും ജനങ്ങളുടെ വിശ്വാസ-കര്‍മ്മ-സ്വഭാവങ്ങളില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ തിരുത്താനും അസത്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെ നേരിടാനും വ്യവസ്ഥാപിതമായി പരിശ്രമിക്കുക. ഈ വിഷയത്തില്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മജ്ലിസ്, തഹഫ്ഫുസ്, ഖത്മുന്നുബുവ്വത്ത് പ്രവര്‍ത്തനത്തില്‍ ഓരോ മദ്റസയും ഭാഗവാക്കാകുക. 
14. ഇസ്ലാം മതത്തിന്‍റെയും മദ്റസകളുടെയും ശത്രുക്കളുടെ ഗൂഢാലോചനകളെ കരുതിയിരിക്കുക. 
15. മദ്റസകള്‍ക്ക് നേരെ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഭീകരവാദം പോലെയുള്ള ആരോപണങ്ങളെ ദൂരീകരിക്കാന്‍ മാനവികതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുതകയും അമുസ്ലിം സഹോദരങ്ങളെയും പ്രാദേശിക അധികാരികളെയും പങ്കെടുപ്പിക്കുകയും ചെയ്യുക. 
16. മദ്റസകളില്‍ രചനകളെ പ്രേരിപ്പിക്കുകയും പ്രയോജനപ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുക. 
17. ആകെ ചുരുക്കത്തില്‍, നിങ്ങള്‍ എല്ലാവരും ഉത്തരവാദികളാണ്. നിങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടുന്നതാണ് എന്ന നബി വചനം മുന്നില്‍വെച്ചുകൊണ്ട് അങ്ങേയറ്റത്തെ മതബോധവും വിശ്വസ്തതയും ഉദ്ദേശശുദ്ധിയും ഉണര്‍വ്വും മന:ക്കരുത്തും ആവേശവും ത്യാഗമനസ്ഥിതിയും മുറുകെ പിടിച്ച് അനുഗ്രഹീത ദീനിന്‍റെ സേവനത്തിനായി മദ്റസകള്‍ നടത്തി അനുഗ്രഹീതരാകുക. 
------------------------------------------------------------------------------------------------------------------------ 
മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും. 
- മുഫ്തി മുഹമ്മദ് അഷ്റഫ് ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_54.html?spref=tw 
മസ്ജിദുകള്‍ നമസ്കാര-സകാത്തുകളുടെ കേന്ദ്രം. 
-മൗലാനാ സജ്ജാദ് നുഅ്മാനി. 
https://swahabainfo.blogspot.com/2020/05/blog-post_94.html?spref=tw 
മസ്ജിദുകളുടെ പ്രാധാന്യം.! 
-മുഫ്തി സഫീറുദ്ദീന്‍ മിഫ്താഹി 
(സ്വദര്‍ മുഫ്തി, ദാറുല്‍ ഉലൂം ദേവ്ബന്ദ്/മുന്‍ ചെയര്‍മാന്‍, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി) 
https://swahabainfo.blogspot.com/2020/05/blog-post_31.html?spref=bl 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...