Saturday, June 20, 2020

സൂര്യഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുക.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


സൂര്യഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുക.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 

ഗ്രഹണ നമസ്കാരം പ്രധാന സുന്നത്ത്.! 

നഷ്ടപ്പെടുത്താതിരിക്കുക.! 
പാപങ്ങളില്‍ നിന്നും പടച്ചവനിലേക്ക് തൗബ ചെയ്യുക.! 
അവസ്ഥയുടെ സങ്കീര്‍ണ്ണതകളും പ്രശ്നങ്ങളും മുന്നില്‍ കാണുക.! 
കൂട്ടായും ഒറ്റയ്ക്കും സൗകര്യപ്പെടുന്നത് പോലെ നിര്‍വ്വഹിക്കുക.! 

മറ്റുള്ളവരെയും പ്രേരിപ്പിക്കുക.
ഹദീസിന്‍റെ എല്ലാ കിതാബുകളിലും ഫിഖ്ഹിന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 
ഗ്രഹണ നമസ്കാരം തീരുമാനിച്ച് അതിന്‍റെ വിവരം ജുമുഅ പ്രഭാഷണത്തില്‍ അറിയിക്കുകയും സ്ത്രീ്കള്‍ ഗ്രഹണ സമയത്ത് വീടുകളില്‍ നമസ്കാരത്തിലായി കഴിയാന്‍ നിര്‍ദ്ദേശിക്കണമെന്നും എല്ലാ ഇമാമുമാരോടും അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
(2020 ജൂണ്‍ 21-ന് രാവിലെയാണ് കേരളത്തില്‍ സൂര്യഗ്രഹണം.
https://swahabainfo.blogspot.com/2020/06/blog-post_19.html?spref=bl
ഞായറാഴ്ച രാവിലെ 10 മണിയോടെ ഗ്രഹണം ആരംഭിക്കുമെങ്കിലും 11-45 ഓടെ അത് ശക്തമാകുകയും 1-15 ഓട് കൂടി അവസാനിക്കുകയും ചെയ്യും. ആകയാല്‍ ളുഹ്റിന് മുമ്പായി മസ്ജിദുകളിലോ വീടുകളിലോ കടകളിലോ ഈ നമസ്കാരം ജമാഅത്തായി നമസ്കരിക്കാന്‍ അപേക്ഷിക്കുന്നു. സാധിക്കാത്തവര്‍ ഒറ്റയ്ക്കാണെങ്കിലും നമസ്കരിക്കുക. നമ്മുടെ ഇന്നത്തെ സാഹചര്യം ദൂരീകരിക്കപ്പെടുന്നതിനും ഈ നമസ്കാരത്തിന് വലിയ പങ്കുണ്ട്. നമസ്കാരത്തോടൊപ്പം പാപങ്ങളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും കഴിയുന്നത്ര ദാന-ധര്‍മ്മങ്ങള്‍ നാം ചെയ്യുകയും കുടുംബത്തിലെ അംഗങ്ങളെ കൊണ്ട് ചെയ്യിക്കുകയും ഇതര നന്മകളില്‍ നിരതരാകുകയും ചെയ്യണമെന്നും താല്‍പ്പര്യപ്പെടുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 

നമസ്കാരത്തിന്‍റെ രൂപം താഴെ കൊടുത്തിട്ടുള്ള ഹദീസില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. 

ആദ്യം കൈകെട്ടുക. സൂറത്തുല്‍ ഫാതിഹയ്ക്ക് ശേഷം നീണ്ട ഏതെങ്കിലും സൂറത്തുകള്‍ ഓതുക. സൂറത്ത് യാസീന്‍, തബാറകല്ലദീ പോലുള്ള സൂറത്തുകള്‍ അറിയാത്തവര്‍ ചെറിയ സൂറത്തുകള്‍ തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ച് ഓതിക്കൊണ്ടിരിക്കുക. റുകൂഇല്‍ സാധാരണയെക്കാള്‍ കൂടുതല്‍ സമയം കഴിയുക. മറ്റ് ദിക്റുകള്‍അറിയാത്തവര്‍ സാധാരണ ദിക്ര്‍ തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ച് ചൊല്ലുക. തുടര്‍ന്ന് കൈ കെട്ടി സൂറത്തുല്‍ ഫാതിഹയും മേല്‍ പറഞ്ഞത് പോലെ നീണ്ട സൂറത്തുകളും ഓതുക. ശേഷം നീണ്ട റുകൂഉം ഇഅ്തിദാലും സുജൂദും ഇടയിലുള്ള ഇരുത്തവും സജൂദും നടത്തുക. രണ്ടാമത്തെ റക്അത്തും ഇതേപോലെ തന്നെ നിര്‍വ്വഹിക്കുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.! 

സൂര്യ-ചന്ദ്ര ഗ്രഹണ നമസ്കാരങ്ങള്‍ : 
മദ്ഹബുകളുടെ വീക്ഷണങ്ങള്‍.! 

ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം: 
സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ രണ്ട് റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. ഗ്രഹണ നമസ്കാരത്തിന്‍റെ ഓരോ റക്അത്തിലും രണ്ട് നിര്‍ത്തവും രണ്ട് റുകൂഉം ഉണ്ട്. 
സൂര്യ ഗ്രഹണ നമസ്കാരത്തില്‍ പതുക്കെയും ചന്ദ്ര ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഈ രണ്ട് നമസ്കാരങ്ങളിലും ദീര്‍ഘനേരം നിന്ന് കൊണ്ട് ഖുര്‍ആന്‍ ഓതലും റുകൂഅ് സുജൂദുകളില്‍ ദീര്‍ഘനേരം തസ്ബീഹുകള്‍ പറയലും സുന്നത്താണ്. പെരുന്നാള്‍ നമസ്കാരങ്ങളിലുള്ളത് പോലെ തന്നെ ഇമാം ഗ്രഹണ നമസ്കാരത്തിന് ശേഷം ഖുത്വുബ നിര്‍വ്വഹിക്കേണ്ടതാണ്.

ഹനഫി മദ്ഹബിന്‍റെ വീക്ഷണം: 
സൂര്യ ഗ്രഹണം സംഭവിച്ചാല്‍ ജമാഅത്തായി രണ്ടോ നാലോ റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. 

ചന്ദ്രഗ്രഹണ നമസ്കാരത്തില്‍ ജമാഅത്തായുള്ള നമസ്കാരം സുന്നത്തില്ല. ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ജമാഅത്തില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്കാണ് നമസ്കരിക്കേണ്ടത്.

അബൂബക്ര്‍ 
رضي الله عنه വിവരിക്കുന്നു: 
റസൂലുല്ലാഹി  യുടെ കാലഘട്ടത്തില്‍ സൂര്യ ഗ്രഹണമുണ്ടായി. റസൂലുല്ലാഹി  തട്ടവും വലിച്ചിഴച്ചു കൊണ്ട് പുറപ്പെടുകയും അങ്ങിനെ മസ്ജിദില്‍ എത്തുകയും ചെയ്തു. ജനങ്ങളെല്ലാം തങ്ങളുടെ അടുക്കല്‍ ഒരുമിച്ചു കൂടി. റസൂലുല്ലാഹി  അവര്‍ക്ക് ഇമാമായി നിന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. അപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായി പ്രത്യക്ഷപ്പെട്ടു. ശേഷം റസൂലുല്ലാഹി  അരുളി: സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. നിശ്ചയം ആരുടെയും ജനനത്തിന്‍റെ പേരിലോ മരണത്തിന്‍റെ പേരിലോ അവ രണ്ടിനും ഗ്രഹണം സംഭവിക്കുകയില്ല. മറിച്ച് അല്ലാഹു അവ രണ്ടിനെയും ഉപയോഗിച്ച് തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. അങ്ങിനെ ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണം തീരുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുക. (ബുഖാരി) 
ഗ്രഹണ നമസ്കാരത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
ഗ്രഹണ നമസ്കാരം.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

http://swahabainfo.blogspot.com/2018/01/blog-post_71.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱
• ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം
• ഗ്രഹണ സമയം : രാവിലെ 9.15 മുതൽ വൈകിട്ട് 3.04 വരെ

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ജൂൺ 21 ന് നടക്കും. പലയിടത്തും വ്യത്യസ്ത രീതിയിലാകും ഗ്രഹണത്തിന്റെ തോത്. ചിലയിടങ്ങളിൽ ഇത് ഒരു വലയ സൂര്യഗ്രഹണമാകും, എന്നാൽ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭാഗിക സൂര്യ ഗ്രഹണം മാത്രമേ ദൃശ്യമാകൂ. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും വലയ സൂര്യ ഗ്രഹണം ദൃശ്യമാകും. 

ജൂൺ 21 ന് രാവിലെ 9.15 നാണ് സൂര്യഗ്രഹണത്തിന്റെ പ്രാരംഭഘട്ടം. ഉച്ചയ്ക്ക് 12.10 ന് ഗ്രഹണം പാരമ്യതയിലെത്തും. 3.04 ന് ഗ്രഹണ സമയം പൂർത്തിയാകും. ഇത്തവണത്തെ സൂര്യ ഗ്രഹണം ഏറ്റവുമാദ്യം കാണാനാവുക ആഫ്രിക്കയിലെ കോംഗോയിലാണ്. ഏഷ്യയിലെ മിക്കയിടങ്ങളിൽ നിന്നും ഗ്രഹണം വ്യക്തമായി കാണാനാകും. കൂടാതെ ആഫ്രിക്ക, യൂറോപ്പ് ഓസ്ട്രേലിയ, പസിഫിക്, ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും സൂര്യ ഗ്രഹണം കാണാനാകും. സാധാരണ ഒരു ചന്ദ്ര ഗ്രഹണത്തിനു രണ്ടാഴ്ച മുൻപോ ചന്ദ്ര ഗ്രഹണത്തിനു ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിലോ ആണ് സൂര്യ ഗ്രഹണം നടക്കുന്നത്.

ഇന്ത്യയിൽ:

ഇന്ത്യയിൽ രാജസ്ഥാനിലാണ് സൂര്യഗ്രഹണം ആദ്യം കണ്ടു തുടങ്ങുന്നത്. 21 ന് രാവിലെ 10.12 ന് തുടങ്ങുകയും 11.49 ആകുമ്പോഴേക്കും വലയ രൂപം ദൃശ്യമാകും, 11.50 ന് അവസാനിക്കും. ഇന്ത്യയിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ മനോഹരമായ വലയ ഗ്രഹണം ദൃശ്യമാകും. 

കേരളത്തിൽ:
തിരുവനന്തപുരം ജില്ലയിൽ 10.14 ന് തുടങ്ങി 11.40 ന് വ്യക്തമായി കാണാനാകും.
എറണാകുളം ജില്ലയിൽ ഗ്രഹണ 10.11 ന് തുടങ്ങി 11.38 ന് പൂർണതയിലെത്തും. 

മധ്യകേരളത്തിൽ തൃശൂർ ജില്ലയിൽ സൂര്യ ഗ്രഹണം ആരംഭം മുതൽ സമാപിക്കുന്നത് വരെ കാണാനാകും. രാവിലെ 10.10 നാണു തൃശൂരിൽ ഗ്രഹണം ആരംഭിക്കുക. പാരമ്യതയിലെത്തുന്നത് 11.39 നും പൂർത്തിയാകുന്നത് 01.19 നുമായിരിക്കും.
വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയിൽ രാവിലെ 10.05 ന് ഗ്രഹണം തുടങ്ങും. പാരമ്യതയിലെത്തുന്നത് 11.37 ന്. 1. 21 ന് അവസാനിക്കും. മലപ്പുറം ജില്ലയിൽ 10.09ന് ആരംഭിക്കുന്ന ഗ്രഹണം 11.39 ന് വ്യക്തമായി കാണാനാകും. പാലക്കാട്‌ ജില്ലയിൽ രാവിലെ 10.11 ന് തുടങ്ങി 11.41 ന് പാരമ്യതയിലെത്തും.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...