മദ്റസകള്‍ ദീനിന്‍റെ കാവല്‍ക്കോട്ടകള്‍, മദ്റസകളെ സഹായിക്കുക.!
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/06/blog-post_7.html?spref=bl
ഇന്ത്യയില്‍ വര്‍ഷങ്ങളോളം മുസ്ലിം ഭരണം നിലനിന്നിരുന്നു. ഈ ഭരണകൂടങ്ങളില്‍ വലിയ വീഴ്ചകളും പരസ്പര വഴക്കുകളും സംഭവിച്ചിരുന്നുവെങ്കിലും മൊത്തത്തില്‍ ഭരണാധികാരികള്‍ ദീനിനോടും ദീനീ ചിഹ്നങ്ങളോടും വലിയ ആദരവ് പുലര്‍ത്തിയിരുന്നു. വിശിഷ്യാ, മസ്ജിദ്, മദ്റസകളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വളരെ ആവേശം പുലര്‍ത്തിയിരുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ചര്‍ച്ചിന്‍റെയും ഭരണകൂടങ്ങളുടെയും ഇടയില്‍ നീണ്ടുനിന്ന ആഭ്യന്തര്യപ്രശ്നങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച് പരാജയപ്പെടുകയും ഭരണകൂടങ്ങള്‍ സ്വതന്ത്രമാവുകയും ചെയ്തു. ഇത്തരുണത്തില്‍ ക്രൈസ്തവതയോട് മാത്രമല്ല, മുഴുവന്‍ മതങ്ങളോടും ഭരണകൂടങ്ങള്‍ക്ക് പ്രത്യേകിച്ചും വിരക്തിയും വിരോധവും ഉണ്ടായിത്തീര്‍ന്നു. യൂറോപ്പില്‍ നിന്ന് ഉയര്‍ന്ന മതവിരോധത്തിന്‍റെ കാറ്റ് ഇസ്ലാമിക ലോകത്തും അടിച്ചുവീശി. ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്തഫാ കമാല്‍ പാഷ, ജമാല്‍ അബ്ദുന്നാസര്‍, ഹാഫിസുല്‍ അസദ്, രിസാഷാ പെഹ്ലവി, സുഹാര്‍ത്തോ എന്നിങ്ങനെ മുസ്ലിം നാമധാരികളായ ഭരണാധികാരികള്‍ വരുകയും പൊതുജനങ്ങളെ ഭയന്ന് ഇസ്ലാമിനെ തള്ളിപ്പറയാതിരിക്കുകയും ചെയ്തെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവരുടെ മനസ്സുകള്‍ ഇസ്ലാമിനോടുള്ള ആദരവില്‍ നിന്നും തീര്‍ത്തും ശൂന്യമായിരുന്നു. മറുഭാഗത്ത് ഇന്ത്യയില്‍ ആകട്ടെ മുസ്ലിം ഭരണം അസ്തമിക്കുകയും ഇനി ഇന്ത്യയില്‍ വരാന്‍ പോകുന്ന ഭരണകൂടങ്ങള്‍ ഇസ്ലാമിനോട് വലിയ താല്‍പ്പര്യം പുലര്‍ത്താന്‍ സാധ്യതയില്ലെന്ന് സാഹചര്യങ്ങള്‍ വിളിച്ചുപറയുകയും ചെയ്തു. ഇത്തരുണത്തില്‍ ഇന്ത്യയിലെ പണ്ഡിതമഹത്തുക്കള്‍ ഇന്ത്യയില്‍ ഇസ്ലാമിന്‍റെ സംരക്ഷണത്തിനും പ്രചാരണത്തിനും ഒരു വഴി തുറന്നുതരണമെന്ന് കാരുണ്യവാനായ രക്ഷിതാവിനോട് താണുകേണ് അപേക്ഷിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ധാരാളം കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. ഇതിന്‍റെ ഫലമായി സ്ഥാപിക്കപ്പെട്ട കേന്ദ്രങ്ങളാണ് മദ്റസകള്‍.
ഒരു ഭാഗത്ത് ഈ മദ്റസകള്‍ ഭരണകൂടത്തിന്‍റെ സഹായങ്ങളില്‍ നിന്നും അകന്നുമാറി മറുഭാഗത്ത് പൊതുജനങ്ങളുമായി ബന്ധപ്പെട്ടും അവരുടെ സഹായങ്ങള്‍ സ്വീകരിച്ചും മുന്നോട്ട് നീങ്ങി. ഈ മദ്റസകളില്‍ പഠിക്കുന്നവരും ദീനീ സേവനത്തിന്‍റെ ആവേശവും ചിന്തയില്‍ അടിയുറപ്പും പകര്‍ന്നുനല്‍കാന്‍ മദ്റസകള്‍ ശ്രദ്ധിച്ചു. ഈ മദ്റസകളും ഇവിടെ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും രണ്ട് കാര്യങ്ങളാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. ഒന്ന്, ഇസ്ലാമിക സന്ദേശങ്ങള്‍ സംരക്ഷിക്കുക. രണ്ട്, മുസ്ലിംകളെ ഇസ്ലാമില്‍ ഉറപ്പിച്ച് നിര്‍ത്തുക. കുറഞ്ഞ പക്ഷം ഇന്ത്യയിലെ മദ്റസകള്‍ നടത്തുകയും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ രണ്ട് മഹല്‍സേവനങ്ങളെ പൊതുജനങ്ങള്‍ പോകട്ടെ, മദ്റസകളുമായി ബന്ധമുള്ള പലരും മനസ്സിലാക്കുന്നില്ല എന്നത് ദു:ഖകരമായ ഒരു സത്യമാണ്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് ചെറിയ നിലയില്‍ വിവരിക്കുകയാണ്:
അതെ, ഈ രാജ്യത്ത് മാത്രമല്ല, ലോകത്ത് എവിടെയെങ്കിലും ഇസ്ലാമിന് എതിരില്‍ നീക്കങ്ങള്‍ ഉണ്ടായാല്‍ ഉലമാ മഹത്തുക്കള്‍ അതിനെ കണ്ടെത്തുകയും ശക്തിയുക്തം നേരിടുകയും ചെയ്തു. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍, ഖാദിയാനിസം, യുക്തിവാദം, ആര്യസമാജം, ഹദീസ് നിഷേധം, ശരീഅത്ത് വിരുദ്ധ നിക്കങ്ങള്‍, ഇസ്ലാമിന് എതിരിലുള്ള ആരോപണങ്ങള്‍, ഇസ്ലാമിക സന്ദേശങ്ങള്‍ ബുദ്ധിക്ക് വിരുദ്ധമാണെന്ന പ്രചാരണം എന്നിങ്ങനെയുള്ള എത്രയോ പ്രശ്നങ്ങളെയാണ് ഈ മദ്റസകള്‍ ഓരോ സമയങ്ങളിലും നിര്‍വ്വഹിച്ചത്. കൂടാതെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, അലീഗഢ്-ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റികളുടെ സ്വാതന്ത്ര്യം മുതലായ വിഷയങ്ങളിലും പല പ്രധാനപ്പെട്ടവരും മടിച്ചും പിന്തിയും നിന്നപ്പോള്‍ ഈ മദ്റസകളിലെ മൗലവിമാരാണ് മുന്നിട്ട് ഇറങ്ങുകയും നിഷ്കാമ സേവനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തത്. സ്വാതന്ത്ര്യത്തിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയങ്ങളില്‍ നിന്ന് പ്രത്യേകിച്ച് മദ്റസകള്‍ അകന്ന് നിന്നെങ്കിലും രാജ്യത്തിന്‍റെയും ജനങ്ങളുടെയും നന്മക്കുവേണ്ടി വിവിധ പരിശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഇന്ത്യയിലെ പ്രധാനപ്പെട്ട ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നത് ആദരണീയ പണ്ഡിത മഹത്തുക്കളാണ്. മാനവികതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും മദ്റസകള്‍ വലിയ പങ്കുവഹിക്കുന്നു.
ഇപ്രകാരം മുസ്ലിംകളെ ദീനില്‍ അടിയുറപ്പിച്ച് നിര്‍ത്താനുള്ള പരിശ്രമം മദ്റസകളുടെ പ്രധാന സേവനമാണ്. വിശിഷ്യാ ഗ്രാമ പ്രദേശങ്ങളില്‍ മദ്റസാ സേവകര്‍ നടത്തിയ പരിശ്രമങ്ങള്‍ അതുല്യമാണ്. പട്ടണങ്ങളില്‍ വിവിധ ദീനീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ സേവനം വലിയ ആവശ്യമുണ്ടായിട്ടില്ല. എന്നാല്‍ വിഭചനത്തിന് ശേഷം പ്രത്യേകിച്ചും ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ അതിദയനീയമായിരുന്നു. ഇവിടെ മദ്റസാ സേവകര്‍ മസ്ജിദുകള്‍ വഴിയായും മറ്റും വിവിധ പരിശ്രമങ്ങള്‍ നടത്തുകയും സമുദായത്തെ ദീനില്‍ പിടിച്ച് നിര്‍ത്തുകയു ചെയ്തു. കൂടാതെ ജുമുഅ പ്രഭാഷണങ്ങളിലും ഇതര പരിപാടികളിലും പണ്ഡിതര്‍ നടത്തിയ പ്രഭാഷണങ്ങള്‍ ജനങ്ങളെ ദീനില്‍ അടിയുറപ്പിച്ച് നിര്‍ത്തി. മറ്റൊരു പ്രധാന പ്രശ്നം ദീനീയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിംകള്‍ക്ക് ഹലാല്‍ ഹറാമുകള്‍ മനസ്സിലാക്കിക്കൊടുക്കലായിരുന്നു. വിശിഷ്യാ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാതിരിക്കുന്നത് പല കുഴപ്പങ്ങള്‍ക്കും കാരണമാകുമായിരുന്നു. ഈ വിഷയത്തില്‍ മദ്റസകള്‍ കേന്ദ്രീകരിച്ച് പണ്ഡിതര്‍ നടത്തിയ പരിശ്രമങ്ങള്‍ വലിയ ആശ്വാസം പകര്‍ന്നു. കൂടാതെ, മുസ്ലിം പണ്ഡിതര്‍ നിരന്തരം രചനാ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചു. വിവിധ വിഷയങ്ങളെ അതികരിച്ച് ചെറുതും വലുതുമായ ധാരാളം രചനകള്‍ തയ്യാറാക്കപ്പെടുകയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രചരിക്കുകയും ചെയ്തു.
ചുരുക്കത്തില്‍ ഇസ്ലാമിന്‍റെ സംരക്ഷണത്തിനും മുസ്ലിംകളുടെ അടിയുറപ്പിനും മദ്റസകള്‍ ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സേവനങ്ങള്‍ അതുല്യമാണ്. അതുകൊണ്ട് തന്നെ മദ്റസകള്‍ ഓരോന്നും ദീനിന്‍റെ കാവല്‍ കോട്ടകളാണ്. അതിനെ സജീവമാക്കാനും സേവിക്കാനും മനസ്സാ-വാചാ-കര്‍മ്മണാ പരിശ്രമിക്കേണ്ടത് ദീനിനെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. മദ്റസകളെ പൊതുജനങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടതിലൂടെ പടച്ചവന്‍ സാധാരണക്കാരായ ആളുകള്‍ക്ക് പോലും ജാരിയായ (നിലനില്‍ക്കുന്ന) സ്വദഖകള്‍ക്ക് മഹത്തായ ഒരുവഴി തുറന്ന് തന്നിരിക്കുകയാണ്. മദ്റസകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക, മദ്റസകള്‍ക്കുവേണ്ടി സ്ഥലങ്ങളും നിര്‍മ്മാണ സാമഗ്രികളും നല്‍കുക, വിദ്യാര്‍ത്ഥികളെ മദ്റസകളിലേക്ക് ക്ഷണിക്കുകയും ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുക. വിശിഷ്യാ ശൂന്യമായ മദ്റസകളുടെ സജീവതയ് ക്കുവേണ്ടി ആലോചനകളും പരിശ്രമങ്ങളും നടത്തുക, മദ്റസകളുടെ പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കഴിയുന്ന പണ്ഡിതരെയും സേവകരെയും സേവിക്കുക, മദ്റസകളുടെ നന്മകള്‍ക്ക് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും കൂടിയാലോചനകളില്‍ പങ്കെടുക്കുകയും ചെയ്യുക എന്നിങ്ങനെ പല നിലകളില്‍ മദ്റസകള്‍ക്ക് സേവനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മദ്റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിഭാഗവും സാധുക്കളായിരിക്കും. അവര്‍ക്കുള്ള വിദ്യാഭ്യാസം കൂടാതെ, ആഹാര-പാനീയങ്ങളെല്ലാം മദ്റസകള്‍ വഴിയായിട്ടാണ് നടക്കുന്നത്. ഇത്തരുണത്തില്‍ മദ്റസകളെ സഹായിക്കുന്നത് സാധുക്കളെ സഹായിക്കാനുള്ള ലളിതമായ ഒരു മാര്‍ഗ്ഗമാണ്. ഉദാഹരണത്തിന് ഒരു മദ്റസയില്‍ മുന്നൂറ് വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ കുറഞ്ഞത് അതില്‍ ഇരുന്നൂറ് പേര്‍ സാധുക്കളായിരിക്കും. ഇവര്‍ക്ക് ഒരു മാസമോ, ഒരു ദിവസമോ, ഒരു നേരമോ, ചിലവ് നല്‍കുന്നത് എത്രയോ മഹത്തരമായിരിക്കും. ഇപ്രകാരം മദ്റസകളില്‍ പഠിപ്പിക്കുകയും വിവിധ സേവനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരിലും വലിയ ഒരു വിഭാഗം സാധുക്കളും സകാത്തിന് അര്‍ഹരുമാണ്. ഇവര്‍ക്കും സകാത്തും സ്വദഖകളും കൊടുത്ത് ആശ്വസിപ്പിക്കേണ്ടത് ഇവരോട് മാത്രമല്ല, ദീനീ സേവനങ്ങളുടെ അടിസ്ഥാനമായ മദ്റസകള്‍ക്ക് ചെയ്യുന്ന വലിയ സേവനമാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ഉണര്‍ത്തട്ടെ, നമ്മുടെ സകാത്തിന്‍റെ ഒരു വിഹിതമെങ്കിലും മദ്റസകള്‍ക്ക് നല്‍കാന്‍ സകാത്ത് കൊടുക്കുന്ന സഹോദരങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, കഴിയുന്നത്ര സ്വദഖകള്‍ മദ്റസകള്‍ക്ക് നല്‍കി പ്രോത്സാഹിപ്പിക്കാനും നാം പരിശ്രമിക്കണം. ഇമാം ഗസ്സാലി (റ) സകാത്ത്-സ്വദഖകള്‍ കൊടുക്കേണ്ട സ്ഥാനങ്ങളെയും അതില്‍ ശ്രേഷ്ഠമായ ഭാഗങ്ങളെയും പ്രത്യേകം ചര്‍ച്ച ചെയ്തുകൊണ്ട് കുറിക്കുന്നു:
ആറ് ഗുണങ്ങള്‍ ഉള്ളവരെ സകാത്ത്-സ്വദഖകള്‍ക്ക് പ്രത്യേകം പരിഗണിക്കേണ്ടതാണ്.
1. തഖ് വ (ഭയഭക്തിയുള്ളവര്‍).
2. വിജ്ഞാനവുമായി ബന്ധപ്പെട്ടവര്‍.
3. ഈമാനില്‍ അടുയുറച്ച് നില്‍ക്കുന്നവര്‍.
4. ആവശ്യമുണ്ടായിട്ടും മറച്ചുവെക്കുന്നവര്‍.
5. തടവറകളിലും രോഗങ്ങളിലും കഴിയുന്നവര്‍.
6. ബന്ധുക്കള്‍. (ഇഹ്യാഅ് 1/220).
ഇതില്‍ പലഗുണങ്ങളും വിശിഷ്യാ ആദ്യത്തെ മൂന്ന് ഗുണങ്ങള്‍ മദ്റസകളിലെ ഉലമാ മുതഅല്ലിംകളില്‍ കാണാന്‍ കഴിയുന്നതാണ്. അല്ലാഹു അറിയിക്കുന്നു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒതുക്കപ്പെട്ട പട്ടിണിപ്പാവങ്ങള്‍ സാമ്പത്തിക സഹായങ്ങള്‍ക്ക് പ്രത്യേക അര്‍ഹരാണ്. (സമ്പാദ്യത്തിന്) ഭൂമിയില്‍ കറങ്ങി നടക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ യാചന നടത്താതെ പരിശുദ്ധി സ്വീകരിച്ചതിനാല്‍ വിവരമില്ലാത്തവര്‍ അവരെ സമ്പന്നരായി ധരിക്കുന്നു. അവരുടെ അടയാളങ്ങളിലൂടെ അവരെ തിരിച്ചറിയാന്‍ സാധിക്കും. അവര്‍ ജനങ്ങളോട് നിര്‍ബന്ധിച്ച് ഒന്നും ചോദിക്കാറില്ല. നിങ്ങള്‍ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനെ നന്നായി അറിയുന്നുണ്ട്.( ബഖറ: 273).
അല്ലാഹു മദ്റസകളുടെയും ഉലമാ മുതഅല്ലിംകളുടെയും മഹത്വങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് ആവശ്യമായ സേവന സഹായങ്ങള്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. കൂട്ടത്തില്‍ മദ്റസയുടെ അതിമഹത്തായ ലക്ഷ്യങ്ങളും മാര്‍ഗ്ഗങ്ങളും മനസ്സിലാക്കി മുന്നോട്ട് ഗമിക്കുന്നതിന് മുഴുവന്‍ മദ്റസാ സേവകര്‍ക്കും ഉതവി നല്‍കട്ടെ.!
----------------------------
മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും.
- മുഫ്തി മുഹമ്മദ് അഷ്റഫ് ഖാസിമി
https://swahabainfo.blogspot.com/2020/05/blog-post_54.html?spref=tw
മസ്ജിദുകള്‍ നമസ്കാര-സകാത്തുകളുടെ കേന്ദ്രം.
-മൗലാനാ സജ്ജാദ് നുഅ്മാനി.
https://swahabainfo.blogspot.com/2020/05/blog-post_94.html?spref=tw
മസ്ജിദുകളുടെ പ്രാധാന്യം.!
-മുഫ്തി സഫീറുദ്ദീന്‍ മിഫ്താഹി
(സ്വദര്‍ മുഫ്തി, ദാറുല്‍ ഉലൂം ദേവ്ബന്ദ്/മുന്‍ ചെയര്‍മാന്‍, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി)
https://swahabainfo.blogspot.com/2020/05/blog-post_31.html?spref=bl
മദ്റസകള്‍ ;
ദീനിന്‍റെ കാവല്‍ കോട്ടകള്‍.
- മൗലാനാ അബുല്‍ ഖാസിം നുഅ്മാനി
(മുഹ്തമിം ദാറുല്‍ ഉലൂം ദേവ്ബന്ദ്)
https://swahabainfo.blogspot.com/2020/06/blog-post_6.html?spref=bl
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment