Saturday, June 13, 2020

പ്രധാന സന്ദേശം.! -മൗലാനാ സയ്യിദ് അര്‍ഷദ് മദനി


നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ
പ്രധാന സന്ദേശം.! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)
രാജ്യത്ത് കൊറോണ വൈറസിന്‍റെ ശക്തമായ പ്രഹരത്തിനിടയിലും വര്‍ഗീയ വാദികളായ മീഡിയകളും രാഷ്ട്രീയക്കാരം തബ് ലീഗ് പ്രവര്‍ത്തനത്തിനെതിരില്‍ നടത്തിയ വിഷലിപ്തമായ പരാമര്‍ശങ്ങളും വിദേശികളും സ്വദേശികളുമായ തബ് ലീഗ് പ്രവര്‍ത്തകരെ ജയിലടച്ചും മറ്റും നടത്തിയ പീഢനങ്ങള്‍  വെറും മതപരമായ കാര്യം ങ്ങളില്‍ മാത്രം ബന്ധപ്പെട്ട് രാഷട്രീയ കാര്യങ്ങളില്‍ നിന്നും അകന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന തബ് ലീഗിനെതിരെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യത്തെ വലിയ അക്രമമായിരുന്നു. തബ് ലീഗ് പ്രവര്‍ത്തനം പൊതുജനങ്ങളുമായി ബന്ധപ്പെട്ട, തീര്‍ത്തും മതപരമായ ഒരു ആഗോള പ്രവര്‍ത്തനമാണ്. അത് കൊണ്ട് തന്നെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നിലവിലുള്ള സാഹചര്യത്തില്‍ ഓരോ തബ് ലീഗ് പ്രവര്‍ത്തകര്‍ത്തും എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ഒരു സന്ദേശം എത്തിച്ച് തരേണ്ടത് അത്യാവശ്യമായി കാണുന്നു. അതായത് കൊറോണ വൈറസും വര്‍ഗ്ഗീയ വാദികളും ഉണ്ടാക്കിയെടുത്ത നിലവിലുള്ള പ്രയാസകരമായ സാഹചര്യത്തെ അവഗണിച്ചുകൊണ്ട് തന്നെ തബ്ലീഗ് പ്രവര്‍ത്തനത്തില്‍ യാതൊരു ക്ഷീണവും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. തബ്ലീഗ് പ്രവര്‍ത്തനം നമ്മുടെ എല്ലാ മഹാന്മാരും ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനമാണ്. അതിന് വല്ല കുറവും സംഭവിച്ചാല്‍ നമുക്കെല്ലാവര്‍ക്കും അത് വലിയ നഷ്ടമായിരിക്കും. കൊറോണ വൈറസിന്‍റെ മഹാദുരന്തത്തിനിടയിലും വര്‍ഗ്ഗീയ ശക്തികള്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി നിന്ദ്യമായ പരിശ്രമങ്ങള്‍ നടത്തിയെങ്കില്‍ പരലോക വിജയം കരസ്ഥമാക്കുവാന്‍ വേണ്ടിയുള്ള നിഷ്കളങ്കമായ തബ്ലീഗ് പ്രവര്‍ത്തനം ഒരിക്കലും നിലയ്ക്കാന്‍ പാടില്ല. ആകയാല്‍ ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള ഗൈഡ്ലൈന്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകേണ്ടതാണ്. തബ്ലീഗ് പ്രവര്‍ത്തനത്തില്‍ നടക്കാറുള്ള ഗഷ്ത്, മശൂറ, മുലാഖാത്ത് ആറ് കാര്യങ്ങളില്‍ ഒതുങ്ങി നിന്ന് കൊണ്ടുള്ള ജനങ്ങളെ നന്മയിലേക്ക് പ്രേരിപ്പിക്കല്‍, മദ്യപാനം, ചൂതാട്ടം മുതലായ പാപങ്ങളില്‍ നിന്ന് അകന്ന് കഴിയാനുള്ള പ്രേരണ മാനവികതയുടെ അടിസ്ഥാനത്തില്‍ മനുഷ്യ സേവനം എന്നീ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നല്ല നിലയില്‍, എന്നല്ല പഴയതിനെക്കാള്‍ ശക്തമായ നിലയില്‍ നടത്തേണ്ടതാണ്. വര്‍ഗ്ഗീയ വാദികള്‍ ഏതെങ്കിലും മര്‍ക്കസിന് പൂട്ടിടാന്‍ ശ്രമിച്ചാല്‍ നാം തളരാന്‍ പാടില്ല. കാരണം, ഇബാദത്തിനും തബ്ലീഗിനും എല്ലാ മസ്ജിദും എന്നല്ല, ഭൂമി മുഴുവനും തുറന്ന് കിടക്കുകയാണ്. ആകയാല്‍ ദീനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൊറോണ വൈറസിന്‍റെ ഭീഷണിയെ വക വെയ്ക്കാതെ നമ്മുടെ നിലനില്‍പ്പിന് വേണ്ടി, നമ്മുടെ അസ്ഥിത്വത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും നിലനില്‍പ്പിന് വേണ്ടി പരിശ്രമിക്കേണ്ടതാണ്. എന്നാല്‍ ഗവണ്‍മെന്‍റിന്‍റെയും ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗൈഡ്ലൈനുകള്‍ പാലിക്കണമെന്ന് ഒന്നുകൂടി ഉണര്‍ത്തുന്നു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ പുതിയ കാര്യമൊന്നുമല്ല. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം സ്വതന്ത്ര്യമായപ്പോള്‍ ഉത്തരേന്ത്യയില്‍  പ്രത്യേകിച്ച്  ഡല്‍ഹിയില്‍ മുസ്ലിംകളെ പൂര്‍ണ്ണമായും തുടച്ച് നീക്കപ്പെട്ട സന്ദര്‍ഭത്തില്‍ ജംഇയ്യത്തിന് അഭിപ്രായമില്ലാതിരുന്നിട്ടും എതിര്‍പ്പ് പുലര്‍ത്തുന്ന സഹോദരങ്ങളുമായി കൂടി ഉറൂസ് നടത്താന്‍ പോലും ജംഇയ്യത്ത് തയ്യാറായി. ജംഇയ്യത്ത് ജന. സെക്രട്ടറി മൗലാനാ ഹിഫ്സുര്‍റഹ്മാന്‍, ഉപാദ്ധ്യക്ഷന്‍ അഹ്മദ് സഈദ് തുടങ്ങിയവര്‍ മുന്‍കൈയ്യെടുത്ത് ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗ്ഗയില്‍ ഉറൂസ് പുനരാരംഭിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്തു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഉത്തരേന്ത്യയില്‍ മുസ്ലിംകളുടെ പാദം ഉറയ്ക്കുകയുണ്ടായി. ഇന്ന് തബ്ലീഗ് പ്രവര്‍ത്തനത്തിനെതിരില്‍ വര്‍ഗ്ഗീയ വാദികള്‍ തിരിഞ്ഞിരിക്കുകയാണ്. ഈ പ്രവര്‍ത്തനം നമ്മുടെ മഹാന്മാരുടെ പ്രവര്‍ത്തനമാണ്. ഇതിനെ ഒരിക്കലും വര്‍ഗ്ഗീയ വാദികള്‍ക്ക് കളിക്കുവാനുള്ള കളിപ്പാട്ടമായി വിടാന്‍ പാടില്ല. അതുകൊണ്ട് തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ മഹാന്മാര്‍ക്കും വ്യക്തികള്‍ക്കും ഗവണ്‍മെന്‍റെ നല്‍കിയിട്ടുള്ളല ഗൈഡ്ലൈന്‍ പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ഈ പ്രവര്‍ത്തനം സജീവമാക്കണമെന്ന് ഉണര്‍ത്തുകയാണ്. തീര്‍ച്ചയായും അല്ലാഹു സഹായിക്കും. ജംഇയ്യത്തിന്‍റെ പ്രവര്‍ത്തകര്‍ ഇതിനെ പിന്തുണയ്ക്കുന്നത് ഞങ്ങളുടെ മതപരമായ ബാധ്യതയായത് കൊണ്ടാണ്. അല്ലാഹു സഹായിക്കട്ടെ.! അനുഗ്രഹിക്കട്ടെ.! 
https://swahabainfo.blogspot.com/2020/06/blog-post_12.html?spref=bl
⭕⭕⭕🔷⭕⭕⭕ 
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...