Friday, May 31, 2019

വെടിയുണ്ടകള്‍ക്കിടയില്‍... - ഉമ്മു ഇംറാന്‍ ഉസ്മാനി


വെടിയുണ്ടകള്‍ക്കിടയില്‍... 
- ഉമ്മു ഇംറാന്‍ ഉസ്മാനി  
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
(അല്ലാമാ മുഹമ്മദ് തഖിയ്യ് ഉസ്മാനിയുടെ ഭാര്യ, അല്ലാമയ്ക്ക് നേരെ നടന്ന അക്രമത്തിന്‍റെ രംഗങ്ങള്‍ ഗുണപാഠങ്ങള്‍ നിറഞ്ഞ നിലയില്‍ വിവരിക്കുന്നു.) 
https://swahabainfo.blogspot.com/2019/05/blog-post_1.html?spref=tw 

2019 മാര്‍ച്ച് 20 വെള്ളിയാഴ്ചദിനം ഒരു സാധാരണ ദിനം പോലെയാണ് ആരംഭിച്ചത്. സുബ്ഹ് നമസ്കാരാനന്തരം ഞങ്ങള്‍ പതിവ് ഖുര്‍ആന്‍ തിലാവത്തും മന്‍സില്‍ പാരായണവും ദുആഉ അനസും മുനാജാത്ത് മഖ്ബൂലും പൂര്‍ത്തീകരിച്ചു. ഇഷ്റാഖ് നമസ്കാരാനന്തരം തസ്ബീഹ് നമസ്കരിച്ചു. സൂറത്തുല്‍ കഹ്ഫ് ഓതി.  
ഇന്ന് മൗലാനായ്ക്ക് മുല്‍താനില്‍ ഒരു പ്രോഗ്രാമുണ്ടായിരുന്നു. പക്ഷെ, വിമാനം റദ്ദായതിനാല്‍ യാത്ര നടന്നില്ല. അതിന് പകരം ടെലഫോണ്‍ വഴി പ്രഭാഷണം നിര്‍വ്വഹിച്ചു. നാട്ടിലുള്ളപ്പോള്‍ മസ്ജിദ് ബൈതുല്‍ മുകര്‍റമിലാണ് ജുമുഅ നമസ്കരിക്കാറുള്ളത്. കാറില്‍ തന്നെയിരുന്ന് മൗലാനായുടെ പ്രഭാഷണം ശ്രവിക്കാനും വരുന്ന വഴി മകളുടെ വീട്ടില്‍ കയറാനും ഞാനും കൂട്ടത്തില്‍ പോകാറുണ്ട്. പന്ത്രണ്ട് മണിയോടടുത്ത് ഞങ്ങള്‍ മസ്ജിദിലേക്ക് തിരിച്ചു. മുന്നിലെ സീറ്റില്‍ ഡ്രൈവറും പോലീസുമുണ്ടായിരുന്നു. ഞങ്ങള്‍ പുറകിലിരുന്നു. പതിവനുസരിച്ച് ദുആകളും മന്ത്രങ്ങളും നടത്തി. ദാറുല്‍ ഉലൂമിലെ മറ്റൊരു വാഹനം ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു. മൗലാനാ പതിവനുസരിച്ച് ഖുര്‍ആന്‍ പാരായണം തുടര്‍ന്നു. ഞാനും ഓതിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഇടയില്‍ ആറ് വയസ്സുള്ള ചെറുമകന്‍ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കുട്ടി പിന്നിലേക്ക് മാറിയിരുന്നു. 
അല്‍പം കഴിഞ്ഞപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കേട്ടു. പോലീസുകാരന് തെറ്റ് പറ്റി പൊട്ടിച്ചതാണെന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ, നിലയ്ക്കാതെ ഫയറിംഗ് നടന്നപ്പോള്‍ ഞങ്ങള്‍ പരിസരത്തേക്ക് നോക്കി. ഡ്രൈവര്‍ പറഞ്ഞു: വെടി വെയ്ക്കുന്നത് നമ്മെ തന്നെയാണ്. ഞാന്‍ നോക്കിയപ്പോള്‍ രണ്ട് പേര്‍ കറുത്ത വസ്ത്രം ധരിച്ച് ബൈക്കിലിരുന്ന് ഞങ്ങളുടെ വാഹനത്തിലേക്ക് വെടി വെച്ചുകൊണ്ടിരിക്കുന്നു. അവരെ പോലുള്ളവര്‍ മറുഭാഗത്ത് നിന്നും വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. വെടിയുടെ ഒരു മഴ പോലെ അനുഭവപ്പെട്ടു. കാറിന്‍റെ മുന്‍-പിന്‍ ഗ്ലാസ്സുകളും സൈഡ് ഗ്ലാസ്സും പൊട്ടി. ഞങ്ങളുടെ കണ്‍മുന്നിലൂടെ ധാരാളം ഉണ്ടകള്‍ വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തറച്ചു. അതില്‍ പതിനാറ് എണ്ണം പിന്നീട് കണ്ടെടുത്തു. എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഒന്ന് പോലും ലക്ഷ്യത്തില്‍ പതിഞ്ഞില്ല. 
ഞങ്ങളാണ് ഉന്നമെന്ന് മനസ്സിലാക്കിയപ്പോള്‍ ആയത്തുല്‍ കുര്‍സിയ്യും സ്വലാത്തും ഓതാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് യാതൊരു ഭയവുമുണ്ടായില്ല. ഞങ്ങളെയാണ് ലക്ഷ്യം എന്ന് തോന്നിയത് പോലുമില്ല.! പിന്നിലുള്ള കുഞ്ഞുങ്ങളും നിലവിളിച്ചില്ല. എന്ത് പറ്റിയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഓര്‍മ്മയുള്ളത് ഓതിക്കൊണ്ടിരിക്കുക എന്ന് ഞാന്‍ പറഞ്ഞു. എന്താണ് ഓതേണ്ടതെന്ന് ഞാനും അമ്പരന്നെങ്കിലും പൊടുന്നനെ സൂറത്ത് യാസീനിലെ എട്ടാമത്തെ ആയത്ത് ഓര്‍മ്മ വന്നു. അത് ഓതിക്കൊണ്ടിരുന്നു. വജഅല്‍നാ മിന്‍ബൈനി അയ്ദീഹിം സദ്ദന്‍.... സത്യം പറയട്ടെ, അവര്‍ക്ക് ഒന്നും കാണാന്‍ കഴിയാത്ത മറ ഉണ്ടായത് പോലെ അനുഭവപ്പെട്ടു. ഗ്ലാസ്സിന്‍റെ അംശങ്ങള്‍ കൊണ്ട് എന്‍റെ മടിയും കാലും നിറഞ്ഞിരുന്നു. അവര്‍ പിന്നിലേക്കും മുന്നിലേക്കും വെടിവെച്ചെങ്കിലും പിന്നില്‍ കുട്ടികള്‍ക്ക് ഒന്നും കൊണ്ടില്ല. എന്നാല്‍ മുമ്പിലുള്ള പോലീസിന് ഒരു വെടിയേറ്റു. അദ്ദേഹം സൈഡിലേക്ക് മറിഞ്ഞ് വീണപ്പോള്‍ ഞങ്ങളുടെ ചെറുമകന്‍ അലറിക്കരഞ്ഞു. അവന് വല്ലതും സംഭവിച്ചോ എന്ന് ഞങ്ങള്‍ പേടിച്ചെങ്കിലും പോലീസിന്‍റെ ഗ്ലാസ്സിന്‍റെ കഷണം അവന്‍റെ ദേഹത്ത് വന്ന് വീണതാണെന്ന് മനസ്സിലായി. മൗലാനാ പോലീസിനെ കുലുക്കിക്കൊണ്ടിരുന്നു. പക്ഷെ, അദ്ദേഹത്തിന് അനക്കമില്ലായിരുന്നു. തദവസരം ഡ്രൈവറിന്‍റെ കൈയ്യില്‍ രണ്ട് വെടികളേറ്റു. അദ്ദേഹം ഞങ്ങള്‍ കുനിഞ്ഞിരിക്കാന്‍ കരഞ്ഞ് പറഞ്ഞതിനാല്‍ ഞങ്ങള്‍ കുനിഞ്ഞിരുന്നു. അക്രമികള്‍ ഞങ്ങളെ നോക്കിയപ്പോള്‍ ഞങ്ങള്‍ കുനിഞ്ഞിരിക്കുന്നത് കണ്ട് കഥ കഴിഞ്ഞു എന്ന് വിചാരിച്ച് പിന്മാറി. ഡ്രൈവര്‍ കൈയ്യില്‍ വെടിയേറ്റ് രക്തം ഒഴുകിക്കൊണ്ടിരുന്നിട്ടും ഒരു കൈ കൊണ്ട് വാഹനം വേഗതയില്‍ മുന്നോട്ട് എടുത്തു. ഇത് കണ്ട് അക്രമികള്‍ വീണ്ടും വെടി വെയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഡ്രൈവര്‍ അതിവേഗതയില്‍ വാഹനം പായിച്ചതിനാല്‍ അവരില്‍ നിന്നും രക്ഷപ്പെട്ടു. 
ഭയാനകമായ ഈ സംഭവത്തിനിടയിലും മൗലാനാ ജുമുഅ നമസ്കാരത്തിന്‍റെ ഇമാമത്തിനെ കുറിച്ച് ഓര്‍ക്കുകയും ഇമാമിനോട് നമസ്കാരം നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മരുമകനോട് ഞങ്ങള്‍ ലിയാഖത്ത് നാഷണല്‍ ആശുപത്രിയിലേക്ക് പോകുകയാണെന്ന് വിളിച്ചറിയിച്ചു. ഇതിനിടയില്‍ ഒരു പോലീസ് വാന്‍ കണ്ടപ്പോള്‍ മൗലാനാ സംഭവം വിവരിക്കുകയും ഡ്രൈവറായി ആരെങ്കിലും വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവര്‍ ഉരുണ്ട് കളിച്ചപ്പോള്‍ മൗലാനായുടെ ഡ്രൈവര്‍ ഞാന്‍ തന്നെ ഓടിക്കാമെന്നും ശത്രുക്കള്‍ പിന്നില്‍ വരാന്‍ സാധ്യതയുണ്ടെന്നും കരഞ്ഞ് പറഞ്ഞ് മൗലാനായെ വണ്ടിയില്‍ കയറ്റി. ഒരു കൈ കൊണ്ട് വാഹനം ഓടിച്ച് ആശുപത്രിയില്‍ എത്തുകയും ചെയ്തു. മൗലാനാ ആശുപത്രിയിലെ ഒരു പരിചയക്കാരനെ നേരത്തെ വിളിച്ചിരുന്നു. അവര്‍ ആശുപത്രിയുടെ പുറത്ത് തന്നെ കാത്ത് നില്‍ക്കുകയും ഡ്രൈവറെ വീല്‍ചെയറില്‍ ഇരുത്തുകയും മരിച്ച് കഴിഞ്ഞ പോലീസിനെ സ്ട്രച്ചറില്‍ കിടത്തുകയും ചെയ്തു. ഒരു സ്ത്രീ എന്‍റെ അരുകിലേക്ക് ഓടി വന്ന് എന്‍റെ കാല്‍ മൂടിക്കിടന്ന കണ്ണാടിക്കഷണങ്ങള്‍ കണ്ട് അത്ഭുതപ്പെടുകയും വാഹനം മുഴുവനും വെടിയേറ്റിട്ടും നിങ്ങളെങ്ങനെ സമാധാനത്തിലിരിക്കുന്നു എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നതില്‍ വ്യാപൃതരാണ്. എന്‍റെ മുറിവേറ്റ കൈയ്യില്‍ അവര്‍ വെച്ച് കെട്ടി. മഹാത്ഭുതമെന്ന് പറയട്ടെ, അവരുടെ യഥാര്‍ത്ഥ ലക്ഷ്യമായ മൗലാനായ്ക്ക് ചെറിയ ഒരു പോറല്‍ പോലുമുണ്ടായില്ല. അതെ, അല്ലാഹു രക്ഷിക്കുന്നവരെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയുന്നതല്ല.! 
എന്താണെങ്കിലും ഈ സംഭവത്തില്‍ നിന്നും ഞങ്ങള്‍ ചില പാഠങ്ങള്‍ പഠിച്ചു. 
1. നമ്മുടെ അമൂല്യ നിമിഷങ്ങള്‍ അനാവശ്യ കാര്യങ്ങളില്‍ ചെലവഴിക്കുന്നതിന് പകരം അല്ലാഹുവിന്‍റെ ദിക്റില്‍ മുഴുകുന്നത് വലിയ ഭാഗ്യമാണ്. 
2. ദിക്ര്‍-ദുആകള്‍ കാരണം കഠിന ഘട്ടങ്ങളില്‍ പോലും മനസ്സില്‍ സമാധാനം നിറയുന്നതാണ്. 
3. വാഹനം താറുമാറായെങ്കിലും മൗലാനായ്ക്ക് ഒന്നും സംഭവിച്ചില്ല. അതെ, അല്ലാഹുവിന്‍റെ തീരുമാനമില്ലാതെ യാതൊരു ഉപദ്രവവും സംഭവിക്കുന്നതല്ല. 
4. ശത്രുക്കളുടെ കുതന്ത്രങ്ങളെ താറുമാറാക്കാന്‍ അല്ലാഹുവിന് വലിയ കഴിവുണ്ട്. 
5. വാഹനം മുഴുവനും വെടിയേറ്റെങ്കിലും ടയറില്‍ ഒരു വെടിപോലും ഏല്‍ക്കാതിരുന്നത് അത്ഭുതമായി. ടയറില്‍ വെടി തറച്ചിരുന്നുവെങ്കില്‍ വാഹനം അനക്കാന്‍ പോലും സാധിക്കുകയില്ലായിരുന്നു. അതെ, യാസീന്‍ സൂറത്ത് മറയിട്ടതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 
6. സംഭവത്തെ തുടര്‍ന്ന് ഞങ്ങളെ ലോകം മുഴുവനും പ്രശംസിച്ചെങ്കിലും ഞങ്ങള്‍ക്ക് വിനയം വര്‍ദ്ധിക്കുകയും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നതിന്‍റെ ആവശ്യകത കൂടുതല്‍ ഉണരുകയും ചെയ്തു. 
7. സംഭവത്തിന് ശേഷം മൗലാനാ പറഞ്ഞ ഒരു വചനം ശ്രദ്ധേയമാണ്: അല്ലാഹു നമുക്ക് ഒരു പുതിയ ജീവന്‍ ദാനമായി നല്‍കിയിരിക്കുകയാണ്. ഇതിന്‍റെ ഒരു നിമിഷം പോലും പാഴാക്കാതെ നന്മകളില്‍ മുഴുകേണ്ടതാണ്. 
8. ഞങ്ങളുടെ കുടുംബം പതിവാക്കിയിട്ടുള്ള സയ്യിദുനാ അനസ് (റ) ന്‍റെ ദുആ നാമെല്ലാവരും പതിവാക്കുക. 
9. ദുആ ഏറ്റവും വലിയ ആയുധമാണ്. ഇത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഈ സംഭവത്തില്‍ കൂടുതല്‍ വ്യക്തമായി. 
ഇത്തരുണത്തില്‍ ഇതിന് മുമ്പ് സംഭവിച്ച ഒരു സംഭവം കൂടി അനുസ്മരിക്കുന്നു: മൗലാനാ സുപ്രീം കോടതി ജഡ്ജിയായിരിക്കവെ, ഒരു പ്രധാന വിഷയത്തില്‍ തീരുമാനം പ്രഖ്യാപിക്കേണ്ടി വന്നു. അതിന്‍റെ തലേന്ന് ഞങ്ങള്‍ പതിവ് തിലാവത്ത്-ദിക്ര്‍-ദുആകള്‍ പൂര്‍ത്തീകരിച്ചു. രാത്രി രണ്ട് മണിയോടടുത്ത് മൗലാനായുടെ കാലിന്‍റെ ഭാഗത്ത് ചെറിയ ചൂട് അനുഭവപ്പെട്ടു. മൗലാനാ ചാടിയെഴുന്നേറ്റ് എന്നെ ഉണര്‍ത്തി. നോക്കിയപ്പോള്‍ എയര്‍കണ്ടീഷന്‍ ഉപകരണത്തില്‍ നിന്നും തീ ഉയര്‍ന്ന് മുറി മുഴുവന്‍ പുക നിറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് ഒന്നും കാണാനോ ശ്വസിക്കാനോ സാധിക്കുന്നില്ല. ഞാന്‍ മൗലാനായെ വലിച്ച് പുറത്തേക്ക് നീങ്ങി. മൗലാനാ എഴുതി വെച്ച രേഖകള്‍ എടുക്കുന്നതിന് വീണ്ടും പോകാനുദ്ദേശിച്ചെങ്കിലും ഞാന്‍ ശക്തമായി തടഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങിയ ഉടന്‍ മുറി മുഴുവന്‍ തീ വിഴുങ്ങി. ഫയര്‍ എഞ്ചിന്‍ പാഞ്ഞ് വന്ന് തീ അണയ്ക്കാന്‍ പരിശ്രമിച്ച് കൊണ്ടിരുന്നു. ഞങ്ങള്‍ രാവിലെ വരെയും പുറത്തിരുന്നു. രാവിലെ ആയപ്പോള്‍ തീ അണഞ്ഞു. മൗലാനായ്ക്ക് രേഖയെ കുറിച്ചുള്ള ചിന്തയായിരുന്നു. കൂട്ടത്തില്‍ അനുയോജ്യമായ വസ്ത്രവും ഷൂസുമില്ലാതെ സുപ്രീംകോടതിയില്‍ എങ്ങിനെ പോകും എന്ന ചിന്തയും മൗലാനായെ കൂടുതല്‍ വിഷമിപ്പിച്ചു. പക്ഷെ, ഹോട്ടലുകാര്‍ പറഞ്ഞു: സാധനങ്ങളെല്ലാം കത്തിച്ചാമ്പലായി. അവിടെ ഒന്നും കാണില്ല. ബഹളങ്ങള്‍ക്ക് ശേഷം ഞാന്‍ പഴയ മുറിയിലേക്ക് പോയി കത്തിയ സാധനങ്ങള്‍ അല്‍പാല്‍പം എടുത്ത് മാറ്റിയപ്പോള്‍ മൗലാനായുടെ രേഖകള്‍ അടങ്ങിയ ബ്രീഫ് കൈസും ഉടുപ്പുകള്‍ വെച്ച ബാഗും ഷൂസും അല്‍പം പോലും അഴുക്ക് പറ്റാതെ ഭദ്രമായിരിക്കുന്നു.! 
ഇതെല്ലാം നമ്മുടെ മഹത്വങ്ങളൊന്നുമല്ല. മുന്‍ഗാമികളായ മഹത്തുക്കള്‍ നമ്മെ പഠിപ്പിച്ച ദീനീ ചിട്ടകള്‍ നാം പാലിക്കുന്നതിന്‍റെ പരിണിത ഫലമാണ്. ആകയാല്‍, അവകള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും നാം സന്നദ്ധമാകുക. പ്രത്യേകിച്ചും താഴെ കൊടുക്കുന്ന പതിവ് ചര്യകള്‍ ശ്രദ്ധയോടെ പാലിക്കുക. 
 എന്നും സുപ്രഭാതത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ അല്‍പമെങ്കിലും പാരായണം ചെയ്യുക. മന്ത്രവുമായി ബന്ധപ്പെട്ട മന്‍സില്‍ ആയത്തുകള്‍ ഓതുക. 
അനസ് (റ) ന്‍റെ ദുആ ചെയ്യുക. യാസീന്‍ ഓതുക. മുനാജാത്ത് മഖ്ബൂല്‍ ഒരു ഭാഗം പാരായണം ചെയ്യുക. 
➦ തഹജ്ജുദ്, ളുഹാ, ഹാജത്ത്, ശുക്ര്‍, തസ്ബീഹ് നമസ്കാരങ്ങള്‍ പതിവാക്കുക. 
 വൈകുന്നേരം വാഖിഅ, സജദ, മുല്‍ക്, മുസ്സമ്മില്‍ സൂറത്തുകളും ബഖറയുടെയും ആലുഇംറാനിന്‍റെയും അവസാന റുകൂഉകളും പാരായണം ചെയ്യുക. 
 ലളിതമായ ഖുര്‍ആന്‍ ആശയം, പുണ്യ ഹദീസുകള്‍, മഹാന്മാരുടെ മഹദ്ചരിതങ്ങള്‍ പോലുള്ള പ്രയോജനപ്രദമായ രചനകള്‍ വായിക്കുക. 
അനാവശ്യവും പാപകരവുമായ ഒരു കാര്യത്തിനും സമയം പാഴാക്കരുത്. ഓരോ നിമിഷവും പരലോകത്തിന് വേണ്ടി ഒരുങ്ങാനുള്ളതാണെന്ന് മനസ്സിലാക്കുക. യാത്രയുടെയും ഡോക്ടറെ കാണുന്നതിന്‍റെയും പ്രതീക്ഷാ വേളകളും നടക്കുന്ന സമയങ്ങളും എന്തെങ്കിലും നന്മകളില്‍ കഴിച്ച് കൂട്ടുക. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്കും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ദുആകള്‍ക്കും ഉള്ള മഹത്വവും ശക്തിയും മറ്റൊന്നിനുമില്ലായെന്ന് ഓര്‍ക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.! 

ദുആ അനസ് 
പതിവാക്കുക 

بِسْمِ الله اللرَّحْمنِ الرَّحِیْم 

بِسْمِ اللهِ وَبِالله, 
بِسْمِ اللهِ خَیْرالاَسْمَاءِ 
بِسْمِ اللهِ الَّذِىْ لاَ یَضُرُّ مَعَ اسْمِه شَيْءٌ فِيْ الاَرْضِ وَلاَ فِي السَّمَاءِ, 
بِسْمِ اللهِ افْتَتَحْتُ, 
وَبِالله خَتَمْتُ, 
وَبِه آمَنْتُ, 
بِسْمِ اللهِ اَصْبَحْتُ, 
وَعَلَى اللهِ تَوَكَّلْتُ, 
بِسْمِ اللهِ عَلَى قَلْبِىْ وَنَفْسِىْ, 
بِسْمِ اللهِ عَلَى عَقْلِىْ وَذِھْنِىْ, 
بِسْمِ اللهِ عَلَى اَھْلِى وَمَالِىْ, 
بِسْمِ اللهِ عَلَى مَا اَعْطَانِىْ رَبِّىْ, 
بِسْمِ اللهِ الشَّافِىْ, 
بِسْمِ اللهِ الْمُعَافِىْ, 
بِسْمِ اللهِ الْوَافِىْ, 
بِسْمِ اللهِ الَّذِىْ لاَ یَضُرُّ مَعَ اسْمِه شَیْئٌ فِىْ الاَرْضِ وَلاَ 
فِىْ السَّمَاءِ وَھُوَالسَّمِیْعُ العَلِیْمُ, 
ھُوَ اللهُ, 
اللهَُ رَبِّىْ لاَ اُشْرِكُ بِه شَیْئاً, 
اللهَُ اَكْبَرُ, 
اللهَُ اَكْبَرُ, 
اللهَُ اَكْبَرُ, 
اللهَُ اَكْبَرُ, 
وَاَعَزُّ وَاَجَلُّ مِمَّا اَخَافُ 
وَاَحْذَرُ. 
اَسْاَلُكَ اللَّھُمَّ بِخَیْرِكَ مِنْ خَیْرِكَ الَّذِيْ لاَ یُعْطِیْه غَیْرُكَ, 
عَزَّ جَارُكَ, وَجَلَّ ثَنَاؤُكَ,
 وَلاَ اِلاَهَ غَیْرُكَ. 
اَللَّھُمَّ اِنِّيْ اَعُوْذُبِكَ مِنْ شَرِّ 
نَفْسِيْ, 
وَمِنْ شَرِّ كُلِّ سُلْطَانٍ, 
وَمِنْ شَرِّكُلِّ شَیْطَانٍ مَرِیْدٍ, 
وَمِنْ كُلِّ جَبَّارٍعَنِیْدٍ,وَمِنْ شَرِّ كُلِّ قَضَاءِ سُوْءٍ, 
وَمِنْ شَرِّ كُلِّ دَابَّةٍ اَنْتَ 
آخِذٌبِنَاصِیَتِھَا, 
اِنَّ رَبِّيْ عَلَى صِرَاطٍ مُسْتَقِیْمٍ, 
وَاَنْتَ عَلَى كُلِّ شَیْئٍ حَفِیْظٌ 
اِنَّ وَلِیِّىَ اللهُ الَّذِى نَزَّلَ الْكِتَاب وَھُوَ یَتَوَلَّى الصَّالِحِیْنَ.

🔹اَللَّھُمَّ اِنِّى اَسْتَخِیْرُبِكَ, 
وَاَحْتَجِبُ بِكَ مِنْ كُلِّ شَیْئٍ خَلَقْتَه, 
وَاَحْتَرِسُ بِكَ مِنْ جَمِیْعِ خَلْقِكَ وَكُلِّ مَا ذَرَاْتَ وَبَرَاْتَ, 
وَاَحْتَرِسُ بِكَ مِنْھُمْ, 
وَاُفَوِّضُ اَمْرِىْ اِلَیْكَ, 
وَاُقَدِّمُ بَیْنَ یَدَيَّ فِيْ یَوْمِىْ ھَذَا وَلَیْلَتِيْ ھَذِهِ, 
وَسَاعَتِىْ ھَذِهِ, 
وَشَھْرِىْ ھَذَا-

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ.

قُلْ ھُوَاللهُ اَحَدٌ, 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
,وَلَمْ یَكُنْ لَّه كُفُوًا اَحَدٌ. 
عَنْ اَمَامِيْ 

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَاللهُ اَحَدٌ. 
اللهَُ الصَّمَدُ.و لَمْ یَلِدْ.وَلَمْ یُوْلَدْ. وَلَمْ یَكُنْ لَّه كُفُوًا اَحَدٌ.
 مِنْ خَلْفيْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَ اللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّه كُفُوًا اَحَدٌ 
عَنْ یَّمِیْنِيْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَ اللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّه كُفُوًا اَحَدٌ. 
عَنْ شِمَالِيْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَاللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّه كُفُوًا اَحَدٌ. 
مِنْ فَوْقِىْ

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

قُلْ ھُوَ اللهُ اَحَدٌ. 
اللهَُ الصَّمَدُ. 
لَمْ یَلِدْ.وَلَمْ یُوْلَدْ. 
وَلَمْ یَكُنْ لَّھُ كُفُوًا اَحَدٌ. 
مِنْ تَحْتِيْ

بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

🔹اللهَُ لآ اِلاَهَ اِلاَّ ھُوَاَلْحَیُّى الْقَیُّوْمُ. 
لاَ تَاْخُذُه سِنَةٌ وَلاَ نَوْمٌ لَه مَا فِى السَّمَاوَاتِ وَما فى الاَرْضِ. 
مَنْ ذَاالَّذِى یَشْفَعُ عِنْدَهُ اِلاَّ بِاِذْنِه یَعْلَمُ مَا بَیْنَ اَیْدِیْھِمْ 
وَمَا خَلْفَھُمْ وَلاَ یُحِیْطُوْنَ بِشَىْئٍ مِّنْ عِلْمِه اِلاَّ بِمَا شَآء وَسِعَ كُرْسِیُّه السَّمَاوَاتِ وَالاَرْضَ. 
وَلاَ یَئُوْدُهُ حِفْظُھُمَا وَھُوَالْعَلِيُّ الْعَظِیْمُ.

🔹بِسْمِ اللهِ الرَّحْمنِ الرَّحِیْمِ

شَھِدَاللهُ اَنَّه لآَ اِلاَه اِلاَّ ھُوَ وَالْمَلآءِكَةُ وَاُولُوا الْعِلْمِ قَآئِمًا بِالْقِسْطِ لاَ اِلَه اِلاَّ ھٌوَالْعَزِیْزُالْحَكِیْمُ 
(7 പ്രാവശ്യം) 

🔹وَنَحْنُ عَلَى مَا قَال رَبُّنَا مِنَ الشَّاھِدِیْنَ (فَاِنْ تَوَلَّوْا فَقُلْ حَسْبِى اللهُ لاَاِلاَهَ اِلاَّ ھُوَ عَلَیْھِ تَوَكَّلْتُ وَھُوَ رَبُّ الْعَرْشِ الْعَظِیْمِ) 
(7 പ്രാവശ്യം)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

മനുഷ്യത്വ സന്ദേശ പ്രചരണം.! (പയാമെ ഇന്‍സാനിയത്ത്) -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


മനുഷ്യത്വ സന്ദേശ പ്രചരണം.! 
(പയാമെ ഇന്‍സാനിയത്ത്)
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
https://swahabainfo.blogspot.com/2019/05/blog-post_30.html?spref=tw  ഇന്ത്യയുടെ സ്വാതന്ത്യത്തിനു മുമ്പ് ഇവിടെ ഭരണം നടത്തിയ ഇംഗ്ലീഷുകാര്‍ തങ്ങളുടെ ഭരണം ഉറപ്പിക്കാന്‍ നിരവധി കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുസ്ലിംകളെയും അമുസ്ലിംകളെയും പരസ്പരം അകറ്റുക എന്നത്. ഇരുകൂട്ടര്‍ക്കും ഇടയില്‍ അവര്‍ ആഴവും വിശാലവുമായ വിടവുണ്ടാക്കിത്തീര്‍ത്തു. ഇന്ത്യാ ചരിത്രത്തിലെ മുസ്ലിം സാന്നിധ്യം വികൃതമായി വരച്ചുകാട്ടലായിരുന്നു ഇതിനവര്‍ കൈക്കൊണ്ട മുഖ്യമായ ആയുധം. ഇംഗ്ലീഷ് അനന്തരാവകാശികളായ സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടവും ഈ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചു. പാക്കിസ്ഥാന്‍റെ പിറവി എരിതീയില്‍ എണ്ണയൊഴിച്ചു. മറുഭാഗത്ത് ഇസ്ലാമിക വിശ്വാസ-അനുഷ്ഠാന-സ്വഭാവ-സഹകരണങ്ങളുടെ സൗന്ദര്യവും സൗരഭ്യവും വിളിച്ചറിയിക്കുന്ന മാതൃകാ സമൂഹം ഇന്ത്യയിലെവിടെയും പൂര്‍ണ്ണമായി നിലവില്‍ വന്നതുമില്ല. തല്‍ഫലമായി അവസ്ഥകള്‍ പൂര്‍ണ്ണമായും മോശമായി. ഇതോടൊപ്പം ആസൂത്രിതമായ ഗൂഢാലോചനയുടെ പിന്‍ബലത്തോടെ ഇന്ത്യയില്‍ ആകെ കത്തിക്കയറാന്‍ ആരംഭിച്ച വര്‍ഗ്ഗീയ വാദവും കലാപങ്ങളും അമുസ്ലിം നയനങ്ങളെ തിരുമ്മി അടച്ചുകൊണ്ടിരുന്നു. ചുരുക്കത്തില്‍, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അമുസ്ലിംകളെ ഒരു നിലക്കും അവഗണിച്ചു കൂടായെന്നും സത്യം അവര്‍ക്ക് എത്തിച്ചുകൊടുക്കല്‍ അവരുടെ അവകാശമാണെന്നുമുള്ള ചിന്തയും സാഹചര്യത്തിന്‍റെ സങ്കീര്‍ണ്ണതയും ഒരു പോലെ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയെ ചിന്താകുലനാക്കി. അതിന് പ്രതിവിധിയായി മൗലാനാ കണ്ടെത്തിയ ഒരു വഴിയാണ് മനുഷ്യത്വ സന്ദേശ പ്രവര്‍ത്തനം (പയാമെ ഇന്‍സാനിയത്ത്). മൗലാനാ തന്നെ എഴുതുന്നു: 'ബഹുഭൂരിഭാഗം വരുന്ന അമുസ്ലിം സഹോദരങ്ങളുടെ ശ്രദ്ധ ഇസ് ലാമിലേക്ക് തിരിക്കാനും അവരുടെ മനസ്സിലും ചിന്തയിലും പ്രവേശിക്കാനും ഒരു വഴി കണ്ടെത്തി പയാമെ ഇന്‍സാനിയത്ത്.! അതായത് നിലവിലുള്ള സംയുക്തമായ പ്രശ്നങ്ങളും മനുഷ്യത്വത്തിന്‍റെയും സല്‍സ്വഭാവങ്ങളുടെയും പ്രാധാന്യം വിവരിച്ചു കൊടുക്കുക. ഈ വഴിയിലൂടെ ഇസ്ലാമിനെ പഠിക്കാനും മുസ്ലിംകളെ മനസ്സിലാക്കാനും അല്ലാഹു ഈ നാടിന് വിധിച്ചു നല്‍കിയിരിക്കുന്ന മുസ്ലിം സാന്നിധ്യത്തെ പ്രയോജനപ്പെടുത്താനും അവര്‍ തയ്യാറാകുമെന്ന് ഞാന്‍ മനസ്സിലാക്കി.' (കാറവാനെ സിന്ദഗി). പക്ഷെ, വളരെ സൂക്ഷ്മതയും ബോധവും നില നിര്‍ത്തുകയും അവതരണ ശൈലിയും സംബോധിതരുടെ മാനസികാവസ്ഥയും പഠിക്കുകയും ചെയ്യേണ്ട പ്രവര്‍ത്തനമായിരുന്നു ഇത്. അതുകൊണ്ട് മൗലാനാ അവര്‍കള്‍ സഹപ്രവര്‍ത്തകരെ പ്രത്യേ കം തയ്യാറാക്കി. മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി, മൗലാനാ ഇസ്ഹാഖ് ജലീസ് നദ്വി, മൗലാനാ അബ്ദുല്‍കരീം പാരീഖ്, അനീസ് ചിശ്തി എന്നിവര്‍ ഇതില്‍ പ്രധാധികളാണ് . അങ്ങിനെ മുസ്ലിം അമുസ്ലിം ബഹുജനങ്ങള്‍ ഒരു പോലെ ഒത്തുചേര്‍ന്ന കൂട്ടങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ഈ പ്രവര്‍ത്തനം ആരംഭിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇത് വലിയ പ്രതിഫലനങ്ങള്‍ ഉളവാക്കി. മൗലാനാ വിവരിക്കുന്നു: 'ആദ്യമായി ലഖ്നൗവിലെ അമീനുദ്ദൗല പാര്‍ക്കില്‍ സംയുക്തമായ ഒരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. ഖിലാഫത്ത് പ്രക്ഷോഭം മുതല്‍ അന്നു വരെയുള്ള നിരവധി മഹാ സമ്മേളനങ്ങള്‍ നടന്ന ഒരു സ്ഥലമാണിത്. ഗാന്ധിജി, നെഹ്റു, മൗലാനാ മുഹമ്മദ് അലി മുതലായവര്‍ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. സദസ്സില്‍ മുസ്ലിംകളും അമുസ്ലിംകളും അടക്കം വലിയൊരു ജനാവലി തടിച്ചുകൂടിയിരുന്നു. 'ദൈവത്തെ ആരാധിക്കലും മനസ്സിനെ പൂജിക്കലും' എന്ന വിഷയത്തെ ആസ്പദമാക്കി ഞാനവിടെ പ്രസംഗിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വിഷയങ്ങള്‍ നന്നായി വന്നുകൊണ്ടിരുന്നു. സംസാരത്തില്‍ ഒഴുക്കും ആവേശവുമുണ്ടായിരുന്നു. ജനങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കേള്‍ക്കുന്നതായി എനിക്കനുഭവപ്പെട്ടു. ബഹുമാന്യ ജേഷ്ഠസഹോദരന്‍ (മൗലാന അബുല്‍ അലി) അടുത്തൊരു കെട്ടിടത്തിലിരുന്ന് ഈ പ്രസംഗം ശ്രവിക്കുകയുണ്ടായി. അദ്ദേഹം തന്‍റെ അദ്ധ്വാനത്തിന്‍റെയും ശിക്ഷണത്തിന്‍റെയും ഫലം കണ്ട് മനസ്സ് സന്തോഷിച്ചു കാണുമെന്ന് ഞാന്‍ കരുതുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഇത്തരം പരിപാടികള്‍ നടന്നു. അവിടങ്ങളിലെ പ്രഭാഷണങ്ങളുടെ ഏതാനും തലവാചകങ്ങള്‍ ഇവിടെ കൊടുക്കുന്നു. അതിന്‍റെ ആഴവും പരപ്പും ഇതിലൂടെ തന്നെ വ്യക്തമാകുന്നതാണ്. 1. പാപങ്ങളിലേക്കുള്ള താല്‍പര്യമാണ് നാശങ്ങളുടെ അടിസ്ഥാനം 2. ഇന്നത്തെ ലോകത്ത് സ്വാര്‍ത്ഥതയുടെയും ദുഃസ്വഭാവത്തിന്‍റെയും മണ്‍സൂണ്‍ പരന്നിരിക്കുന്നു. സാധാരണ പുതപ്പ് കൊണ്ട് ഇതിനെ തടയാന്‍ സാധിക്കുകയില്ല. 3. മനുഷ്യന്‍ മനസ്സിനെ പൂജിക്കുന്നവനും സ്വയം മറന്നവനു മാണ്. 4. ഇന്ന് ലോകത്തു നടക്കുന്ന സംഘട്ടനങ്ങള്‍ തിന്മകള്‍ ദൂരീകരിക്കാനല്ല. തിന്മകള്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കാന്‍ വേണ്ടിയാണ്. 5. ഉന്നത സ്വഭാവ മൂല്യങ്ങള്‍ മനസ്സിന്‍റെ അടിത്തട്ടില്‍ കിടപ്പുണ്ട്. എന്നാല്‍ നാം അതിനെ പുറത്ത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 6. വ്യക്തികളെ നന്നാക്കലാണ് പ്രധാനം. 7. ഈ ലോകം വിശുദ്ധമായ ഒരു വഖ്ഫ് സ്വത്താണ്. മനുഷ്യനാണ് അതിന്‍റെ ഉത്തരവാദി. 8. ലക്ഷ്യവും മാര്‍ഗ്ഗവും സന്തുലിതമാകാത്തതാണ് ആധുനിക സംസ്കാരത്തിന്‍റെ പരാജയ കാരണം. 9. രാജ്യത്തിന്‍റെ യഥാര്‍ത്ഥ സ്വാതന്ത്യം ഏതാണ്.? 
ദൈവീക സന്ദേശത്തിന്‍റെ ആവശ്യകതയും പ്രവാചകത്വത്തിന്‍റെ സ്ഥാനസമുന്നതിയും അതിന്‍റെ അന്തിമരൂപവുമായ ഇസ്ലാമിനെയും വരച്ചുകാണിച്ചു കൊണ്ടാണ് ഓരോ പ്രസംഗങ്ങളും അവസാനിപ്പിച്ചിരുന്നത്. ഈ പരിപാടികള്‍ക്കിടയില്‍ മറക്കാന്‍ കഴിയാത്ത പല സംഭവങ്ങളും നടന്നിരുന്നു. സിവാനിലെ ഒരു പരിപാടിയില്‍ മൗലാനാ പ്രസംഗിച്ചു കഴിഞ്ഞയുടനെ സദസ്സില്‍ നിന്നും ശബ്ദമുയര്‍ന്നു. 'ഇനിയും പറയുക. ഞങ്ങള്‍ക്ക് കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. മൗലാനാ പറഞ്ഞു. 'കാര്യം പറഞ്ഞുകഴിഞ്ഞാല്‍ ആവശ്യമില്ലാതെ പ്രസംഗം തുടരുക ഞങ്ങളുടെ രീതിയല്ല. ഇതിനിടയില്‍ വൃദ്ധനായ ഒരു ഹൈന്ദവ സുഹൃത്ത് 'വണ്ടര്‍ഫുള്‍' എന്നാര്‍ത്തു വിളിച്ചു കൊണ്ട് സ്റ്റേജിന്‍റെ അടുത്തേക്ക് വന്നു. അദ്ദേഹം മൈക്കിന്‍റെ മുന്നില്‍ നിന്നു കൊണ്ട് പറഞ്ഞു 'എന്‍റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് രണ്ടേരണ്ട് പ്രസംഗങ്ങള്‍ മാത്രമാണ്. ഒന്ന്, മിസ്റ്റര്‍ സി.ആര്‍. ദാസിന്‍റെയും രണ്ട്, ഇന്നത്തെ മൗലാനായുടെയും പ്രസംഗം. ഞാന്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു: മുഹമ്മദ് (സ) സാഹിബ് ദൈവത്തിന്‍റെ സത്യ ദൂതനാണ്. മൗലാനാ, താങ്കള്‍ മുസ്ലിംകളുടെ മാത്രം ആളല്ല, ഞങ്ങളോടും താങ്കള്‍ക്ക് കടമയുണ്ട്. ഇനിയും ഇവിടെ വന്ന് ഇത്തരം കാര്യങ്ങള്‍ താങ്കള്‍ പറയണം' 
ഈ പ്രവര്‍ത്തനത്തിലൂടെ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് ഇസ്ലാമിനെ കുറിച്ചറിയാനുള്ള താല്‍പര്യം ഉളവായി. ഈ നാടിനെ രക്ഷിക്കാന്‍ ഞങ്ങളെക്കാള്‍ ചിന്ത മുസ്ലിംകള്‍ക്കാണുള്ളതെന്ന് നിരവധി ഹൈന്ദവ പ്രമുഖര്‍ അഭിപ്രായപ്പെടുകയുണ്ടായി. മൗലാനാ അവര്‍കള്‍ തുടങ്ങിവെച്ച ഈ മഹത്തായ പ്രവര്‍ത്തനം ഇന്ത്യയില്‍ വളരെ അത്യാവശ്യമായ ഒന്നാണ്. പയാമെ ഇന്‍സാനിയത്ത്, മഖാമെ ഇന്‍സാ നിയത്ത് മുതലായ പേരുകളില്‍ പ്രസിദ്ധീകൃതമായ മൗലാനായുടെ പ്രസംഗങ്ങളും ഇസ്ലാം ഏക് തആറുഫ് പോലുള്ള മൗലാനായുടെ രചനകളും വായിച്ചാല്‍ ഈ പ്രവര്‍ത്തനത്തെ പഠിക്കാനും പകര്‍ത്താനും കഴിയുന്നതാണ്. ഇതിന് യോഗ്യരായ വ്യക്തിത്വങ്ങളെ, വിശിഷ്യാ പൊതു വേദികള്‍ പങ്കിടുന്നവരെ ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.! 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

തസ്ബീഹ് നമസ്കാരം : മഹത്വങ്ങളും മര്യാദകളും.! -ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ



തസ്ബീഹ് നമസ്കാരം : 
മഹത്വങ്ങളും മര്യാദകളും.! 
-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ  
https://swahabainfo.blogspot.com/2019/05/blog-post_98.html?spref=tw 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ച ഈ തസ്ബീഹ് (سبحان الله والحمد لله ولا إله إلا الله والله أكبر) വളരെ പ്രധാനപ്പെട്ടതും, ദുന്‍യാവിലും, ആഖിറത്തിലും പ്രയോജനമുണ്ടാകുന്നതുമാണ്. ധാരാളം ഹദീസുകളില്‍ അത് വിവരിച്ചിട്ടുമുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ തസ്ബീഹുകളുടെ പ്രാധാന്യതയുടെയും മഹത്വത്തിന്‍റെയും പേരില്‍, ഒരു പ്രത്യേക നമസ്കാരത്തിനുതന്നെ പ്രേരിപ്പിച്ചിരിക്കുന്നു. സ്വലാതു-തസ് ബീഹ് (തസ്ബീഹ് നമസ്കാരം) എന്ന പേരിലാണ് അതറിയപ്പെടുന്നത്. അതില്‍ മുന്നൂറ് പ്രാവശ്യം ഈ തസ്ബീഹ് ചൊല്ലപ്പെടുന്നതുകൊണ്ടാണ് അതിന് 'സ്വലാതു-തസ്ബീഹ്' എന്നു പേരിട്ടിരിക്കുന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെ പ്രാധാന്യതയോടും പ്രേരണകളോടും കൂടിയാണ് ഈ നമസ്കാരം പഠിപ്പിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഏതാനും ഹദീസുകള്‍ പാരായണം ചെയ്യുക:  
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്‍റെ പിതൃവ്യന്‍ അബ്ബാസ് (റ) അവര്‍കളോട് പറഞ്ഞു: അല്ലയോ അബ്ബാസ്, എന്‍റ ചച്ചാ, നിങ്ങള്‍ക്ക് ഞാനൊരു സമ്മാനം തരട്ടെയോ.? ഞാനൊരു സംഭാവന നല്‍കട്ടെയോ.? ഞാനൊരു കാര്യം നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ.? നിങ്ങളെ പത്തു കാര്യങ്ങളുടെ ഉടമയാക്കട്ടയോ.? നിങ്ങളിതു പ്രവൃത്തിക്കുകയാണെങ്കില്‍ അല്ലാഹു തആലാ നിങ്ങളുടെ എല്ലാ പാപങ്ങളെയും പൊറുക്കുന്നതാണ് , അതില്‍ ആദ്യമുള്ളതിനെയും പിന്നീടുള്ളതിനെയും പഴയതിനെയും പുതിയതിനെയും പിഴവായ് ചെയ്തതിനെയും മനഃപൂര്‍വ്വം ചെയ്തതിനെയും രഹസ്യമായതിനെയും പരസ്യമായതിനെയും എല്ലാം അല്ലാഹു പൊറുക്കുന്നതാണ്. (അക്കാര്യം താഴെ പറയുന്നതാണ്.) നിങ്ങള്‍ നാല് റക്അത്ത് നഫ്ല്‍ (സ്വലാതു-തസ്ബീഹിന്‍റെ നിയ്യത്തില്‍) നമസ്കരിക്കണം. എല്ലാ റക്അത്തിലും ഫാതിഹയും സൂറത്തും ഓതണം. ആദ്യത്തെ റക്അത്തില്‍ ഓതല്‍ കഴിഞ്ഞാല്‍ റുകൂഇനുമുമ്പായ നിറുത്തത്തില്‍ سبحان الله والحمد لله ولا إله إلا الله والله أكبر എന്ന് പതിനഞ്ച് പ്രാവശ്യം ചൊല്ലണം. പിന്നീട് റുകൂഅ് ചെയ്യുമ്പോള്‍ റുകൂഇല്‍ അത് പത്ത് പ്രാവശ്യം ചൊല്ലണം. പിന്നീട് റുകൂഇല്‍ നിന്നും നിവര്‍ന്നാല്‍ (ഇഅ്തിദാലില്‍) പത്തു പ്രാവശ്യം ചൊല്ലണം. പിന്നീട് സുജൂദില്‍ പത്തുപ്രാവശ്യം ചൊല്ലണം. പിന്നീട് സുജൂദില്‍നിന്നും തല ഉയര്‍ത്തി രണ്ട് സുജൂദിനിടയില്‍ ഇരിക്കുമ്പോള്‍ പത്ത് പ്രാവശ്യം ചൊല്ലണം. പിന്നീട് രണ്ടാമത്തെ സുജൂദില്‍ പത്ത് പ്രാവശ്യം ചൊല്ലണം. പിന്നീട് രണ്ടാമത്തെ സുജൂദില്‍നിന്നും നിവര്‍ന്ന് (രണ്ടാമത്തെ റക്അത്തില്‍ നില്‍ക്കുന്നതിനുമുമ്പായി) ഇരുന്ന് പത്തുപ്രാവശ്യം ചൊല്ലണം. ഇപ്പോള്‍ ഇത് വരെയുള്ള തസ്ബീഹുകള്‍ എഴുപത്തഞ്ചായി. ഇപ്രകാരം ഓരോ റക്അത്തിലും എഴുപത്തഞ്ച് വീതം ചൊല്ലണം. ദിവസവും ഒരു പ്രാവശ്യം ഇപ്രകാരം നമസ്കരിക്കാന്‍ സൗകര്യപ്പെട്ടാല്‍ അപ്രകാരം ചെയ്യണം. അതിന് കഴിയുന്നിലെങ്കില്‍ എല്ലാ ജുമുഅക്കും ഒരു പ്രാവശ്യം നമസ്കരിക്കണം. ഇനി അതിനും കഴിയുന്നില്ലെങ്കില്‍ മാസത്തില്‍ ഒരു പ്രാവശ്യം നമസ്കരിക്കണം. അതിനും കഴിയാതെ വരികയാണെങ്കില്‍ ഓരോ വര്‍ഷത്തിലും ഒരു പ്രാവശ്യം നമസ്കരിക്കണം. അതിനുംകൂടി കഴിയാതെ വരുകയാണെങ്കില്‍ ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും നമസ്കരിക്കണം. (അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി) 
അബൂ ജൗസാഅ (റ) അവര്‍കള്‍ നിവേദനം ചെയ്തിരിക്കുന്നു. ഒരു സ്വഹാബി പറയുന്നു: (അത് അബ്ദുല്ലാഹിബ്നു അംറ് ആണ്') എന്നോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നീ നാളെ രാവിലെ വരണം. നിനക്ക് ഞാനൊരു സമ്മാനം തരാം, നിനക്ക് ഞാനൊരു സാധനം തരാം, നിനക്ക് ഞാനൊരു ദാനം തരാം. ആ സ്വഹാബി പറയുന്നു: തങ്ങള്‍ ഈ വചനങ്ങള്‍ പറഞ്ഞതുകേട്ടിട്ട് എനിക്ക് ഏതോ (ധനം) ധര്‍മ്മം നല്‍കുന്നതാണെന്ന് ഞാന്‍ വിചാരിച്ചുപോയി. (ഞാന്‍ തങ്ങളുടെ സന്നിധിയില്‍ ഹാജരായപ്പോള്‍) തങ്ങള്‍ അരുളി: ഉച്ചതിരിഞ്ഞുകഴിഞ്ഞാല്‍ നീ എഴുന്നേറ്റ് നാല് റക്അത്ത് നമസ്കരിക്കണം. മേല്‍പറഞ്ഞ ഹദീസില്‍ വിവരിച്ചതുപോലെ തങ്ങള്‍ പറഞ്ഞുതന്നു. അതില്‍ തങ്ങള്‍ ഇപ്രകാരം അരുളി: ദുന്‍യാവിലുള്ള എല്ലാ ആളുകളെക്കാള്‍ കൂടുതല്‍ നീ പാപം ചെയ്തവനാണെങ്കിലും നിന്‍റെ പാപം അത് കൊണ്ട് പൊറുക്കപ്പെടുന്നതാണ്", ഞാന്‍ ചോദിച്ചു: ആ സമയത്ത് എന്തെങ്കിലും കാരണംകൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിച്ചില്ലെങ്കിലോ.? തങ്ങള്‍ അരുളി: രാതിയിലോ പകലിലോ ഏതു സമയം നിനക്ക് സാധിച്ചാലും നീ നമസ്കരിക്കുക. (അബൂദാവൂദ്) 
നാഫിഅ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), തങ്ങളുടെ പിതൃവ്യ പുത്രന്‍ ജഅ്ഫറിനെ (റ) അബ്സീനിയാ രാജ്യങ്ങളിലേക്ക് അയച്ചു. അദ്ദേഹം അവിടെനിന്നും മടങ്ങി മദീനയിലെത്തിയപ്പോള്‍ തങ്ങള്‍ അദ്ദേഹത്തെ മുആനഖ ചെയ്യുകയും (കെട്ടി പുണരുകയും) അദ്ദേഹത്തിന്‍റെ നെറ്റിത്തടത്തില്‍ ചുംബിക്കുകയും ചെയ്തു. പിന്നീട് തങ്ങള്‍, ഞാന്‍ നിനക്കൊരു സാധനം തരട്ടെയോ.? നിനക്കൊരു സന്തോഷവാര്‍ത്ത കേള്‍പ്പിക്കട്ടെയോ.? എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, തീര്‍ച്ചയായും അത് നല്‍കിയാലും.! തങ്ങള്‍ അരുളി: നീ നാല് റക്അത്ത് നമസ്കരിക്കണം, തുടര്‍ന്ന് മേലുദ്ധരിച്ച ഹദീസില്‍ പറഞ്ഞതുപോലെ തങ്ങള്‍ പറഞ്ഞു കൊടുത്തു. ഈ ഹദീസില്‍ മുമ്പു പറഞ്ഞ നാലു വചനങ്ങളോടുകൂടി വലിച്ചു ലാഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം എന്നുകൂടി പറഞ്ഞിട്ടുണ്ട്. (ഹാകിം) 
അബ്ബാസ് (റ) പറയുന്നു. എന്നോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), ഞാന്‍ നിനക്കൊരു സമ്മാനം തരട്ടെയോ.? നിനക്കൊരു ധര്‍മ്മം തരട്ടെയോ.? നിനക്കൊരു സാധനം സമ്മാനിക്കട്ടെയോ.? എന്നു ചോദിച്ചു. അപ്പോള്‍ തിരുദൂതര്‍, എനിക്കു മുമ്പ് ആര്‍ക്കും കൊടുത്തിട്ടില്ലാത്ത ദുന്‍യവിയായ ഏതോ സാധനം തരാന്‍ പോവുകയാണെന്ന് ഞാന്‍ വിചാരിച്ചുപോയി. (കാരണം സമ്മാനിക്കുക,ധര്‍മ്മം നല്‍കുക, മുതലായ വചനങ്ങള്‍ പല പ്രാവശ്യം തങ്ങള്‍ പറഞ്ഞു. പിന്നീട് നാല് റക്അത്ത് നമസ്കാരത്തെക്കുറിച്ച് മുമ്പ് പറഞ്ഞതുപോലെ തങ്ങള്‍ പഠിപ്പിച്ചു. ഇതില്‍, അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നാല്‍ ആദ്യം തസ്ബീഹുകളും പിന്നീട് അത്തഹിയ്യാത്തും ഓതണം എന്ന് പറഞ്ഞിട്ടുണ്ട്. (ദാറുഖുത്നി) 
തിര്‍മിദി പറഞ്ഞിരിക്കുന്നു: അബ്ദുല്ലാഹിബ്നുല്‍ മുബാറക് (റ) അവര്‍കളില്‍നിന്നും മറ്റനേകം ഉലമാക്കളില്‍ നിന്നും തസ്ബീഹ് നമസ്കാരത്തിന്‍റെ മഹത്വങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. തസ്ബീഹ് നമസ്കാരത്തെ വിവരിച്ച കൂട്ടത്തില്‍ അബ്ദുല്ലാഹിബ്നു മുബാറക് (റ) പറഞ്ഞു: തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം സുബ്ഹാനകല്ലാഹുമ്മ ചൊല്ലണം. പിന്നീട് ഫാതിഹ ഓതുന്നതിന് മുമ്പായി സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ പതിനഞ്ച് പ്രാവശ്യം ചൊല്ലണം. പിന്നീട് അഊദും, ബിസ്മിയും ചൊല്ലി ഫാതിഹയും സുറത്തും ഓതിയതിനുശേഷം, റുകൂഇന് മുമ്പായി പത്ത് പ്രാവശ്യം തസ്ബീഹ് ചൊല്ലണം. പിന്നീട് റുകൂഇല്‍ പത്തുപ്രാവശ്യവും, റുകൂഇല്‍നിന്ന് നിവര്‍ന്ന് ഇഅ്തിദാലില്‍ പത്തുപ്രാവശ്യവും ചൊല്ലണം. പിന്നീട് സുജൂദില്‍ പത്ത് പ്രാവശ്യവും, രണ്ട് സുജൂദിനിടയിലുള്ള ഇരുത്തത്തില്‍ പത്ത് പ്രാവശ്യവും, രണ്ടാമത്തെ സുജൂദില്‍ പത്ത് പ്രാവശ്യവും ചൊല്ലണം. ഈ രീതിയിലുളള നാല് റക്അത്ത് നമസ്കരിക്കണം. ഇതെല്ലാംകൂടി ഒരു റക്അത്തില്‍ എഴുപത്തിയഞ്ച് (75) തസ്ബീഹുകള്‍ പൂര്‍ത്തിയായി. ഇപ്രകാരം ഓരോ റക്അത്തിലും ചെയ്യണം. (ഇപ്പറഞ്ഞ രൂപത്തില്‍ രണ്ടാമത്തെ സുജൂദിന് ശേഷം എഴുന്നേല്‍ക്കുന്നതിന് മുമ്പായിട്ട്, ഇരുന്ന് തസ്ബീഹ് ചൊല്ലേണ്ട ആവശ്യമില്ല.) 
റുകൂഇല്‍ സുബ്ഹാന റബ്ബിയല്‍ അളീം എന്ന് മൂന്ന് പ്രാവശ്യവും, സുജൂദില്‍ സുബ്ഹാന റബ്ബിയല്‍ അഅ്ലാ എന്ന് മൂന്നു പ്രാവശ്യം ചൊല്ലിയതിനുശേഷമാണ് ഈ തസ്ബീഹ് ചൊല്ലേണ്ടത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും ഈ രീതിയിലുള്ള നമസ്കാരം നിവേദനം ചെയ്യപ്പെട്ടി ട്ടുണ്ട്. നമസ്കാരത്തില്‍ വല്ല മറവിയും സംഭവിക്കുകയാണെങ്കില്‍ സഹ്വിന്‍റെ സുജൂദ് ചെയ്യുമ്പോള്‍ അതില്‍ പത്തുപ്രാവശ്യം വീതമുള്ള തസ്ബീഹ് ചൊല്ലേണ്ടതില്ല. കാരണം ഇത് നാല് റക്അത്തിലുംകൂടി ആകെ മുന്നൂറാണുളളത് (ഹാക്കിം) 
തസ്ബീഹ് നമസ്കാരത്തിന്‍റെ ചില പ്രത്യേക വിവരങ്ങള്‍.! 
1. തസ്ബീഹ് നമസ്കാരം വളരെ പ്രധാനപ്പെട്ട നമസ്കാരമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എത്രമാത്രം കരുണയോടും പ്രാധാന്യത്തോടും കൂടിയാണ് അത് പഠിപ്പിച്ചിരിക്കുന്നതെന്ന കാര്യം മേലുദ്ധരിച്ചിരിക്കുന്ന ഹദീസുകളില്‍ നിന്നും അനുമാനിക്കാവുന്നതാണല്ലോ.? സമുദായത്തിലെ ആലിമുകള്‍, മുഹദ്ദിസുകള്‍, നിയമപണ്ഡിതന്‍മാര്‍, സൂഫിയാക്കള്‍ എന്നിവര്‍ എല്ലാകാലത്തും ഇതിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇമാമുല്‍ ഹദീസ് ഹാകിം (റഹ്) എഴുതുന്നു: തബ്ഉത്താബിഈങ്ങളുടെ കാലംമുതല്‍ ഇന്നുവരെ, മാതൃകാപുരുഷന്‍മാരായ മഹാന്‍മാരെല്ലാം ഇതു നമസ്കരിക്കുകയും ജനങ്ങള്‍ക്ക് അത് പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അബ്ദുല്ലാഹിബ്നുല്‍ മുബാറക് (റഹ്) അതിലൊരാളാണ്. അദ്ദേഹം ഇമാം ബുഖാരിയുടെ ഉസ്താദിന്‍റെ ഉസ്താദാണ്. 
ബൈഹകീ (റഹ്) പറയുന്നു: അബുല്‍ ഈസാഅ (റഹ്) പ്രധാനപ്പെട്ട ഒരു താബിഈ ആണ്. അബ്ദുല്ലാഹിബ്നു മുബാറകിന് മുമ്പ് അദ്ദേഹം തസ്ബീഹ് നമസ്കാരം വളരെ നിഷ്ഠയായി നമസ്കരിച്ചിരുന്നു. ദിവസവും ളുഹ്റിന് ബാങ്ക് വിളിച്ചാല്‍ അദ്ദേഹം മസ്ജിദില്‍ ജമാഅത്തിന്‍റെ സമയംവരെ ഇത് നമസ്കരിച്ചിരുന്നു. 
അബ്ദുല്‍ അസീസുബ്നു അബീറവാദ്, ഇബ്നു മുബാറക് (റ) ന്‍റെ ഉസ്താദും വലിയ ആബിദും സാഹിദും മുത്തഖിയുണ്. അദ്ദേഹം പറഞ്ഞു: ആരെങ്കിലും സ്വര്‍ഗ്ഗം കിട്ടണമെന്നാശിക്കുകയാണെങ്കില്‍, സ്വലാതു തസ്ബീഹ് വളരെ നിഷ്ഠയോടുകൂടി നമസ്കരിക്കേണ്ടത് ആവശ്യമാണ്. 
വലിയ ഒരു സാഹിദായ അബൂ ഉസ്മാന്‍ഹീരി (റഹ്) പറയുന്നു: "ആപത്തുകളും മനഃപ്രയാസ അളും നീങ്ങി കിട്ടുന്നതിന് തസ്ബീഹ് നമസ്കാരംപോലെ ഒരു വസ്തുവും ഞാന്‍ കണ്ടിട്ടില്ല". 
അല്ലാമാ തഖ്യുസ്സുബ്കീ (റഹ്) പറയുന്നു: 'ഈ നമസ്കാരം വളരെ പ്രധാനപ്പെട്ടതാണ്. ചില ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതുകൊണ്ട് ആരും വഞ്ചിതരായിപ്പോകരുത്. ഈ നമസ്കാരത്തിന്‍റെ പ്രതിഫലങ്ങളെക്കുറിച്ച് കേട്ടിട്ടും വിസ്മൃതിയില്‍ കഴിയുന്നവര്‍, ദീന്‍ കാര്യത്തില്‍ അലസ മനോഭാവമുള്ളവരും സജ്ജനങ്ങളായ സ്വാലിഹീങ്ങളുടെ സല്‍പ്രവൃത്തികളില്‍നിന്നും അകന്നവരുമാണ്. അവരെ ഉന്നതരായ ആളുകളുടെ കൂട്ടത്തില്‍ കണക്കാക്കാവുന്നതല്ല. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) എല്ലാ ജുമുആ ദിവസവും ഇതു നമസ്കരിച്ചിരുന്നതായി 'മിര്‍ഖാത് എന്ന കിതാബില്‍ എഴുതിയിരിക്കുന്നു. 
2. വെറും നാല് റക്അത്തിന്‍റെ പേരില്‍ ഇത്രയുമധികം സവാബ് കിട്ടുകയും, പ്രത്യേകിച്ച് വന്‍പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുകയെന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ് എന്നതിന്‍റെ പേരില്‍, ഈ ഹദീസിനെ ചില ആലിമുകള്‍ എതിര്‍ക്കുന്നുണ്ട്. എങ്കിലും അനേകം സ്വഹാബാക്കളില്‍നിന്നും ഹദീസ് നിവേദനം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ അത് നിഷേധിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷേ മറ്റു ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, വന്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന് തൗബ ചെയ്യേണ്ടത് ശര്‍ത്വ് (നിബന്ധന) ആണ്. 
3. മേല്‍ പറഞ്ഞ ഹദീസുകളില്‍ ഈ നമസ്കാരത്തിന് രണ്ട് രീതികള്‍ കാണിച്ചിരിക്കുന്നു. ഒന്നാമത്തേത്, നിറുത്തത്തില്‍ ഫാത്തിഹയും സൂറത്തും ഓതിയതിനുശേഷം പതിനഞ്ചുപ്രാവശ്യം സു ബ്ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ ചൊല്ലണം. പിന്നീട് റകൂഇല്‍ സുബ്ഹാന റബ്ബിയല്‍ അളീം ചൊല്ലിയശേഷം പത്തുപ്രാവശ്യം തസ്ബീഹ് ചൊല്ലണം. പിന്നീട് റുകൂഇല്‍ നിന്നും നിവര്‍ന്നാല്‍ സമിഅല്ലാഹു ലിമന്‍ ഹമിദ, റബ്ബനാ വലകല്‍ഹംദ് പറഞ്ഞശേഷം പത്ത് പ്രാവശ്യം തസ്ബീഹ് ചൊല്ലണം'. അനന്തരം രണ്ടു സുജൂദിലും 'സുബ്ഹാന റബ്ബിയല്‍ അഅ്ലാ' പറഞ്ഞശേഷം പത്തു പ്രാവശ്യം വീതം തസ്ബീഹ് ചൊല്ലണം. അതുപോലെ രണ്ടു സുജൂദ് ഇടയിലുള്ള ഇരുത്തത്തിലും പത്തുപ്രാവശ്യം ചൊല്ലണം. രണ്ടാമത്തെ സുജൂദില്‍നിന്നും നിവര്‍ന്നാന്‍ 'അല്ലാഹുഅക്ബര്‍ പറഞ്ഞുകൊണ്ട് നിവരുകയും എഴുന്നേറ്റുനില്‍ക്കാതെ ഇരുന്നുകൊണ്ട് പത്തുപ്രാവശ്യം തസ്ബീഹ് ചൊല്ലുകയും വേണം. പിന്നീട് അല്ലാഹു അക്ബര്‍ പറയാതെ എഴുന്നേറ്റു നില്‍ക്കണം. രണ്ടുറക്അത്തി നുശേഷവും അതുപോലെ നാലാമത്തെ റക്അത്തിന് ശേഷവും, ആദ്യമായി പത്തുപ്രാവശ്യം വീതം തസ്ബീഹ് ചൊല്ലിയിട്ട് അത്തഹിയ്യാത്ത് ഓതണം. 
രണ്ടാമത്തെ രീതി, തക്ബീറതുല്‍ ഇഹ്റാം കഴിഞ്ഞ് 'സുബ്ഹാനകല്ലാഹുമ്മ..' ഓതിയിട്ട് ഫാതിഹയും, സൂറത്തും ഓതുന്നതിന് മുമ്പായി 15 പ്രാവശ്യവും ഫാതിഹയും സൂറത്തും ഓതിയതിനുശേഷം 10 പ്രാവശ്യം തസ്ബീഹ് ചൊല്ലണം. ബാക്കിയുള്ളതെല്ലാം മുമ്പുപറഞ്ഞ രീതിയില്‍തന്നെ. പക്ഷെ, ഈ രീതിയില്‍ നമസ്കരിക്കുമ്പോള്‍ രണ്ടാമത്തെ സുജൂദില്‍നിന്നും എഴുന്നേല്‍ക്കുമ്പോള്‍ ഇരിക്കേണ്ട ആവശ്യമില്ല. അതു പോലെ അത്തഹിയ്യാത്തിന് മുന്‍പും തസ്ബീഹ് ചൊല്ലേണ്ടതില്ല. എന്നാല്‍ ചിലപ്പോള്‍ ആദ്യത്തെ രീതിയിലും ചിലപ്പോള്‍ രണ്ടാമത്തെ രീതിയിലും അങ്ങനെ രണ്ടുരീതിയിലും നമസ്കരിക്കുന്നതാണ് നല്ലതെന്ന് ആലിമുകള്‍ എഴുതിയിരിക്കുന്നു. 
തസ്ബീഹ് നമസ്കാരം പൊതുവെ പതിവില്ലാത്തതുകൊണ്ട് അതിനെപ്പറ്റിയുള്ള ചില മസ്അലകളും (നിയമങ്ങളും) ഇവിടെ എഴുതുകയാണ്. 
1. ഈ നമസ്കാരത്തിന് പ്രത്യേക സൂറത്തുകളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇഷ്ടമുള്ള സൂറത്ത് ഓതാം. എങ്കിലും സൂറത്തുല്‍ ഹദീദ്, സൂറത്തുല്‍ ഹഷ്ര്‍, സൂറത്തുസ്സ്വഫ്ഫ്, സൂറത്ത് ജുമുഅ, സൂറത്ത് തഗാബുന്‍ എന്നീ സൂറത്തുകളില്‍ നിന്ന് ഏതെങ്കിലും നാലെണ്ണം ഓതണമെന്ന് ചില ആലിമുകള്‍ പറഞ്ഞിരിക്കുന്നു. ഇരുപത് ആയത്തിന്‍റെ കണക്കിന് ഓതണമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുള്ളതുകൊണ്ട് ഏതാണ്ട് ഇരുപത് ആയത്തുകളുള്ള സൂറത്തുകള്‍ ഓതേണ്ടതാണ്. സൂറത്തുസ്സില്‍സാല്‍, സൂറത്തുല്‍ ആദിയാത്ത്, സൂറത്തുത്തകാസുര്‍, സൂറത്തുല്‍ അസ്ര്‍, സൂറത്തുല്‍ കാഫിറൂന്‍, സൂറത്തുന്നസ്ര്‍, സൂറത്തുല്‍ ഇഖ്ലാസ് ഇവയിലേതെങ്കിലും നാലെണ്ണം ഓതണമെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. 
2. തസ്ബീഹുകള്‍ ഒരിക്കലും നാവുകൊണ്ട് എണ്ണരുത്. നാവ് കൊണ്ട് എണ്ണുന്നതിനാല്‍ നമസ്കാരം ബാത്വിലായിപ്പോകും. വിരലുകള്‍ മടക്കി എണ്ണുകയാണ് വേണ്ടത്. തസ്ബീഹ് കയ്യില്‍ വെച്ച് അതുകൊണ്ട് എണ്ണുന്നത് അനുവദനീയമാണെങ്കിലും, മക്റൂഹാണ്. വിരലുകള്‍ അതാതിന്‍റെ സ്ഥാനത്തുതന്നെ വെച്ചുകൊണ്ട് അല്പം അമര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. 
3. ഏതെങ്കിലും സ്ഥാനത്ത് തസ്ബീഹ് ചൊല്ലുന്നതിന് മറന്നു പോയാല്‍ അടുത്ത ഫര്‍ളില്‍ അത് ചൊല്ലി പൂര്‍ത്തീകരിക്കണം. പക്ഷെ വിട്ടുപോയതിനെ പരിഹരിക്കുന്നത്, റുകൂഇല്‍നിന്നും നിവര്‍ന്ന് ഇഅ്തിദാലിലോ രണ്ടു സുജൂദിന്‍റെ ഇടയിലുള്ള ഇരുത്തത്തിലോ ആകരുത്. അതുപോലെ ഒന്നാമത്തെയും മൂന്നാമത്തെയും റക്അത്തില്‍ അവസാനത്തെ സുജൂദില്‍നിന്നും നിവര്‍ന്ന് ഇരിയ്ക്കുമ്പോള്‍ അതിലും മറന്നുപോയ തസ്ബീഹുകള്‍ ചൊല്ലരുത്. ഈ സ്ഥലങ്ങളില്‍ അവിടെ ചൊല്ലേണ്ട തസ്ബീഹുകള്‍ മാത്രമേ ചൊല്ലാവൂ. അതിനുശേഷമുള്ള ഫര്‍ലില്‍ മറന്നുപോയ തസ്ബീഹും ചൊല്ലണം. ഉദാഹരണമായി, റുകൂഇല്‍ ചൊല്ലാന്‍ മറന്നുപോയാല്‍ അത് ആദ്യത്തെ സുജൂദില്‍ ചൊല്ലണം. അതുപോലെ ആദ്യത്തെ സുജൂദില്‍ മറന്നുപോയതിനെ രണ്ടാമത്തെ സുജൂദിലും, രണ്ടാമത്തെ സുജൂദില്‍ മറന്നുപോയതിനെ അടുത്ത റക്അത്തിലെ നിറുത്തത്തിലും ചൊല്ലേണ്ടതാണ്. ഈ പറഞ്ഞ രീതിയില്‍ ചൊല്ലുന്നതിന് വിട്ടുപോയാല്‍ അവസാന ഇരുത്തത്തില്‍ അത്തഹിയ്യാത്തിന് മുന്‍പായി ചൊല്ലണം. 
4. ഏതെങ്കിലും കാരണം കൊണ്ട് സഹ്വിന്‍റെ സുജൂദ് ചെയ്യേണ്ടിവന്നാല്‍ അതില്‍ തസ്ബീഹ് ചൊല്ലേണ്ട ആവശ്യമില്ല. കാരണം തസ്ബീഹിന്‍റെ ആകെ കണക്ക് മുന്നൂറാണ്. അതിവിടെ പൂര്‍ത്തി യായിക്കഴിഞ്ഞിരിക്കുന്നു. ഇനി ഏതെങ്കിലും കാരണത്താല്‍ ഈ കണക്കില്‍ കുറവുണ്ടാവുകയാണെങ്കില്‍ സഹ്വിന്‍റെ സുജൂദില്‍ അത് ചൊല്ലാവുന്നതാണ്. 
ചില ഹദീസുകളില്‍ വന്നിരിക്കുന്നു: അത്തഹിയ്യാത്തിന് ശേഷം സലാമിന് മുന്‍പായി താഴെപ്പറയുന്ന ദുആ ചൊല്ലണം. 
അര്‍ത്ഥം : ഹിദായത്ത് പ്രാപിച്ച ആളുകളുടെ തൗഫീഖിനെ നിന്നോട് ഞാന്‍ ചോദിക്കുന്നു. യഖീനുളളവരുടെ അമലിനെയും, തൗബയുടെ ആളുകളുടെ നിഷ്കളങ്കതയേയും ഞാന്‍ തേടുന്നു. ക്ഷമയുള്ളവരുടെ പാകതയേയും, നിന്നെ ഭയപ്പെടുന്നവരുടെ പരിശ്രമത്തെയും (സൂക്ഷ്മതയേയും) തേടുന്നു. ആശയുള്ളവരുടെ തേട്ടത്തെയും ഭക്തിയുള്ളവരുടെ ഇബാദത്തിനെയും ആലിമുകളുടെ ജ്ഞാനത്തെയും തേടുന്നു. അതുമുഖേന ഞാന്‍ നിന്നെ ഭയപ്പെടുന്നവനായിത്തീരും. അല്ലാഹുവേ, നിന്നോട് എതിരുകാണിക്കുന്നതില്‍ നിന്നും എന്നെ തടയുന്ന ഭയത്തെ ഞാന്‍ തേടുന്നു. അങ്ങനെ നിന്നെ അനുസരിക്കുന്നത് കൊണ്ട് നിന്‍റെ തൃപ്തിയ്ക്കര്‍ഹനാകുന്ന അമല്‍ ഞാന്‍ ചെയ്യുന്നവനാകണം. നിന്നെ കുറിച്ചുള്ള ഭയം കൊണ്ട് നിഷ്കളങ്കമായി നിന്നോട് തൗബ ചെയ്യുന്നവനുമാകണം. നിന്നോടുള്ള സ്നേഹം കൊണ്ട്, സത്യമായ നിഷ്കളങ്കതയുള്ളവനുമായിത്തീരണം. എല്ലാ കാര്യങ്ങളും നിന്നെക്കുറിച്ചുള്ള ശരിയായ ഉറപ്പോടും കൂടി നിന്നില്‍ ഭരമേല്പിക്കുന്നവനുമാകണം. പ്രകാശം സൃഷ്ടിക്കുന്നവനേ, നീ പരിശുദ്ധനാണ്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൂര്‍ണ്ണമായ പ്രകാശം നല്‍കേണമേ.! നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ.! നീ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്. പരമ കാരുണികനും കരുണാനിധിയുമായവനേ, നിന്‍റെ കരുണകൊണ്ട് ഞങ്ങളുടെ ദുആയെ നീ സ്വീകരിക്കേണമേ.! 
നമസ്കാരം കറാഹത്തായ സമയങ്ങളൊഴിച്ച് ദിന-രാത്രങ്ങളിലെ എല്ലാ സമയങ്ങളിലും തഹ്ബീഹ് നമസ്കരിക്കല്‍ അനുവദനീയമാണ്. പക്ഷെ, ഉച്ചതിരിഞ്ഞതിനുശേഷം നമസ്കരിക്കുന്നതാണ് ഏറ്റവും നല്ലത്. പിന്നെ പകലിലേതെങ്കിലും സമയത്തും പിന്നീട് രാത്രിയുമാണ് നല്ലത്. ചില ഹദീസുകളില്‍ ഈ മൂന്നാം കലിമയോടുകൂടി  ലാഹൗല വലാഖുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം എന്നതുകൂടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചില സമയങ്ങളില്‍ അതും കൂടി ചൊല്ലുന്നത് നല്ലതാണ്. 
മുഹമ്മദ് സകരിയ്യ
22-ഡിസംബര്‍-1983.
17-റബീഉല്‍ അവ്വല്‍-1404.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

الله إني أسألك توفيق أهل الهدى وأعمال أهل اليقين ومناصحة خل التوبة وعزم أهل الصبر وجد أهل الخشية وطلب أهل المحبة وتعبد أهل الورع وعرفان أهل العلم حتى أخافك اللهم اني أسألك مخافة تخزني بها عن معاصيك وحتى أغمل بطاعتك عملا أستحق به رضاك وحتى أناصحك في التوية خوف منك وحتى أخلص لك النصيحة محبا لك وحتى أتوكل عليك في الأمور حسن الظن بك سبحان خالق النور ربنا آتمم لنا نورنا واغفر لنا إنك على كل شيء

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...