Tuesday, May 28, 2019

അല്‍ അല്ലാമത്തുല്‍ ഇമാം : മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി സയ്യിദ് അബ്ദുല്‍ മാജിദ് ഗോറി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


അല്‍ അല്ലാമത്തുല്‍ ഇമാം : 
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി 
സയ്യിദ് അബ്ദുല്‍ മാജിദ് ഗോറി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/05/blog-post_57.html?spref=tw 

ജനനവും വളര്‍ച്ചയും 
ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ റായ്ബറേലി ജില്ലയിലെ തകിയാ കിലാന്‍ എന്ന ഗ്രാമത്തില്‍ ഹി: 1333 മുഹര്‍റം 6 (ക്രി. 1914) അല്ലാമാ ജനിച്ചു. ഖുര്‍ആന്‍ പഠനത്തോടെ വീട്ടില്‍വച്ച് പഠനം ആരംഭിച്ചു. തുടര്‍ന്ന് മക്തബയില്‍ പ്രവേശിച്ച് ഫാരിസി-ഉറുദു ഭാഷകളുടെ പ്രാരംഭ ഭാഗങ്ങള്‍ പഠിച്ചു. അല്ലാമയ്ക്ക് ഒന്‍പതു വയസ്സുള്ളപ്പോള്‍ ഹി: 1341 (ക്രി: 1923) ല്‍ പിതാവ് അബ്ദുല്‍ ഹയ്യ് ഹസനി ദിവംഗതരായി. പിന്നീട് മഹതിയായ ഉമ്മയും ജേഷ്ഠസഹോദരന്‍ ഡോ: അബ്ദുല്‍ അലി ഹസനിയും ശിക്ഷണം ഏറ്റെടുത്തു. സഹോദരന്‍ അന്ന് ദാറുല്‍ ഉലൂം ദേവ്ബന്ദ്, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ എന്നിവിടങ്ങളിലെ പഠനത്തി നുശേഷം മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. അല്ലാമാ നദ്വിയുടെ വളര്‍ച്ചയുടെ പിന്നിലുള്ള പ്രധാന പങ്ക് സഹോദരനാണ്. 
ശൈഖ് ഖലീല്‍ അന്‍സാരി യമാനിയില്‍നിന്നും 1924-ല്‍ അറബി പഠനം ആരംഭിച്ചു. 1930-ല്‍ ഡോ: തഖിയുദ്ദീന്‍ ഹിലാലി മറാകിശി നദ്വത്തുല്‍ ഉലമയില്‍ വന്നപ്പോള്‍ അല്ലാമാ വളരെയധികം പ്രയോജന
പ്പെടുത്തി. പതിനാലാം വയസ്സില്‍ ലഖ്നൗ യുണിവേഴ്സിറ്റി അറബി സാഹിത്യവിഭാഗത്തില്‍ ചേര്‍ന്നു. അറബിഭാഷയില്‍ ബിരുദം നേടി. യൂണിവേഴ്സിറ്റി പഠനത്തിനിടയില്‍ പ്രബോധനവും ഇസ്ലാമിക ചിന്ത യുമായി ബന്ധപ്പെട്ട അതിപ്രധാനങ്ങളായ ഉറുദു അറബി ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു. ഇംഗ്ലീഷ് ചരിത്ര-സാഹിത്യ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ സാധിക്കുന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷയും പഠിച്ചു. 
1929-ല്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ ചേര്‍ന്നു. സ്വഹീഹ് ബുഘാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മിദി എന്നീ ഹദീസ് ഗ്രന്ഥങ്ങള്‍ പരിപൂര്‍ണ്ണമായും, തഫ്സീര്‍ ബൈളാവി ഏതാനും ഭാഗങ്ങളും മുഹദ്ദിസ് ഹൈദര്‍ ഹസന്‍ ഘാന്‍ തോന്‍കിയില്‍ നിന്നും പഠിച്ചു. 1932-ല്‍ ഖുര്‍ആനിന്‍റെ സമ്പൂര്‍ണ്ണ തഫ്സീര്‍, മുഫസ്സിര്‍ അല്ലാമാ അഹ്മദ് അലി ലാഹോരിയില്‍ നിന്ന് കരസ്ഥമാക്കി. ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ താമസിച്ച് അല്ലാമാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിയുടെ ബുഘാരി-തിര്‍മിദി ദര്‍സുകളില്‍ പങ്കെടുക്കുകയും തഫ്സീര്‍ പഠിക്കുകയും ചെയ്തു. മൗലാനാ ഇഅ്സാസ് അലിയില്‍ നിന്നും ഫിഖ്ഹും പഠിച്ചു. 

വൈജ്ഞാനിക പ്രബോധന ജീവിതം 
1934 മുതല്‍ ദറസ് ശ്യംഖലയില്‍ കണ്ണിയായി, നദ്വത്തുല്‍ ഉലമയില്‍ തഫ്സീര്‍-സാഹിത്യങ്ങളുടെ ഉസ്താദായി നിയമിതനായി. 1934-ല്‍ ഇന്ത്യയിലെ ദീനീ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യാത്ര തിരിച്ചു. ആരിഫ് ബില്ലാഹ് അല്ലാമാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയെയും, മഹാനായ ദാഈ ശൈഖ് മുഹമ്മദ് ഇല്‍യാസ് കാന്തലവിയെയും ഈ യാത്രയില്‍ കണ്ടെത്തി. ഇതൊരു വഴിത്തിരിവായിരുന്നു. അവരുടെ അന്ത്യം വരെ ഈ ബന്ധം നിലനിന്നു. ശൈഖ് റായ്പൂരി (റ) യില്‍ നിന്നും ആത്മീയ ശിക്ഷണങ്ങള്‍ നേടി. ശൈഖ് ഇല്‍യാസ് (റഹ്) ലൂടെ തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. ആ വഴിയില്‍ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി നീണ്ടയാത്രകള്‍ നടത്തി. 
1943ല്‍ പൊതുജനങ്ങള്‍ക്കും ഖുര്‍ആന്‍ ദറസ് ആരംഭിച്ചു. 1951-ല്‍ മനുഷ്യത്വ സന്ദേശ പ്രവര്‍ത്തനം (പയാമെ ഇന്‍സാനിയത്ത്) തുടക്കം കുറിച്ചു. നദ്വത്തുല്‍ ഉലമയില്‍ 1959-ല്‍ ഇസ്ലാമിക പഠന-പ്രബോധന കേന്ദ്രം തുടങ്ങി. 1961-ല്‍ നദ്വത്തുല്‍ ഉലമയുടെ സെക്രട്ടറിയായി നിയമിതനായി. അവസാനം വരെ അത് നിലനിന്നു. 1960-ല്‍ ദീനീ തഅ്ലീം, 1964-ല്‍ മുസ്ലിം മജ്ലിസ് മുശാവറ എന്നിവയുടെയും 1972-ല്‍ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെയും രൂപീകരണത്തില്‍ മുഖ്യമായ പങ്ക് വഹിച്ചു. 
1931-ല്‍ പതിനേഴാം വയസ്സില്‍ ഇമാം സയ്യിദ് അഹ്മദ് ശഹീദിനെ കുറിച്ച് അറബിയില്‍ ലേഖനം എഴുതുകയും അല്ലാമാ സയ്യിദ് റശീദ് രിദായുടെ അല്‍മനാര്‍ മാസിക (ഈജിപ്ത്) യില്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. 1937-ല്‍ സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് എന്ന പേരില്‍ ഉറുദുവില്‍ പ്രഥമ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇന്ത്യാ-പാക് ഉപ ഭൂഖണ്ഡത്തില്‍ ഈ ഗ്രന്ഥം സ്വീകാര്യത കൈവരിച്ചു. തുടര്‍ന്ന് അറബി രചനകളുടെ പരമ്പര ആരംഭിച്ചു. 
1940-ല്‍ മുഖ്താറാത്തും 1944-ല്‍ ഖസസുന്നബിയ്യ് എന്നിവ രചിച്ചു. നിരവധി ഇന്ത്യന്‍ അറബി സ്ഥാപനങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളാണിത്. 1944-ല്‍ സുപ്രസിദ്ധ ഗ്രന്ഥം, മാദാ ഖസിറല്‍ ആലം ബി ഇന്‍ഹിത്വാതില്‍ മുസ്ലിമീന്‍ രചിച്ചു. 1956-ല്‍ ഇസ്ലാമിക നവോത്ഥാന നായകരെക്കുറിച്ച് രചന ആരംഭിച്ചു. രിജാലുല്‍ ഫിക്രി വദ്ദഅ് എന്നപേരില്‍ നാലുഭാഗങ്ങളിലായി അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1958-ല്‍ ഖാദിയാനിസം എന്ന ഗ്രന്ഥം എഴുതി. അസ്സിറാഉ ബൈനല്‍ ഫിക്റത്തില്‍ ഇസ്ലാമിയ്യ വല്‍ ഗര്‍ബിയ്യ, അര്‍കാനുല്‍ അര്‍ബഅ, സീറത്തുന്നബി, അല്‍ അഖീദത്തു വസ്സുലൂക്ക്, മുര്‍തള എന്നീ മഹല്‍ രചനകള്‍ 1965-1988 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകൃതമായി. 
1932-ല്‍ അദ്ദിയാഅ് അറബി മാസികയും 1940 ല്‍ അന്നദ്വ ഉറുദു മാസികയും നദ്വത്തുല്‍ ഉലമയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1948-ല്‍ തഅ്മീര്‍ എന്ന ഉറുദു മാസിക ഇറക്കി. ഉസ്താദ് അഹ്മദ് ഹസന്‍ സയ്യാത്തിന്‍റെ റിസാല, മുഹ്യുദ്ദീന്‍ ഘത്തീബിന്‍റെ ഫത്ഹ്, ഡോ: മുസ്തഫ സിബാഇയുടെ ഹദാറത്തുല്‍ ഇസ്ലാം, സഈദ് റമദാന്‍റെ മുസ്ലിമുന്‍ എന്നീ അറബി മാസികകളില്‍ സാഹിത്യ -പ്രബോധന - ചിന്താപരമായ ലേഖനങ്ങള്‍ എഴുതി. 1962-ല്‍ നിദാഏ മില്ലത്ത് എന്ന പത്രത്തിന്‍റെ മേല്‍ നോട്ടം വഹിച്ചു. നദ്വത്തുല്‍ ഉലമയില്‍നിന്നും 1955 മുതല്‍ ഇറങ്ങുന്ന അല്‍ബഅ്സുല്‍ ഇസ്ലാമി (അറബി മാസിക) 1959 മുതല്‍ ഇറങ്ങുന്ന അര്‍റാഇദ് (അറബി ദ്വൈവാരിക) 1962 മുതല്‍ ഇറങ്ങുന്ന തഅ്മീര്‍ ഹയാത് (ഉറുദു ദ്വൈവാരിക) എന്നിവയുടെ രക്ഷാധികാരിയായിരുന്നു. 

യാത്രകള്‍ 
തന്ത്രജ്ഞതയോടെ പ്രബോധനം നിര്‍വ്വഹിക്കാനും ഇസ്ലാമിന്‍റെ ശബ്ദം ഉയര്‍ത്താനും നിര്‍മ്മാണാത്മക പ്രവര്‍ത്തനം നടത്തുവാനുമായി അല്ലാഹുവിന്‍റെ പാതയില്‍ പാശ്ചാത്യ-പൗരസ്ത്യ നാടുകളി ലായി പലപ്രാവശ്യം യാത്രചെയ്തു. 1935-ല്‍ ബോംബെയില്‍ പോയി 'ദാദാ സാഹബ് അംബേദ്കറെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. 1939-ല്‍ ലാഹോറില്‍വച്ച് അല്ലാമാ ഇഖ്ബാലി'നെ കണ്ടു. 1947-ല്‍ ഹജ്ജിനും തബ്ലീഗിനും ഹിജാസില്‍ പോയി. 1951-ല്‍ ഹിജാസ്, ഈജിപ്ത്, സിറിയ, ഫലസ്തീന്‍, ജോര്‍ദാന്‍' എന്നീ രാജ്യങ്ങളില്‍ ദഅ്വത്ത് യാത്ര. 1956-ല്‍ തുര്‍ക്കിയിലേക്ക് ആദ്യ യാത. റാബിത്വയുടെ സംഘത്തെ നയിച്ച് അഫ്ഗാന്‍, ഇറാന്‍, ഇറാഖ്, ലബനാന്‍ യാത്ര. പാക്കിസ്ഥാനിലേക്ക് പല പ്രാവശ്യം യാത്ര ചെയ്തു. 1963-ല്‍ പ്രഥമ യൂറോപ്പ് യാത്ര.! 1970-ല്‍ ബര്‍മ്മ, 1978-ല്‍ മൊറോക്കോ, 1977-ല്‍ അമേരിക്ക. 1985-ല്‍ ബെല്‍ജീയം, 1987-ല്‍ മലേഷ്യ, 1993-ല്‍ താഷ്കന്‍റ്, സമര്‍ഖന്ദ്, ബുഖാറ.... 

ബഹുമതികള്‍ 
ഇസ്ലാമിക പ്രബോധനം. ഗ്രന്ഥരചന, അധ്യാപനം, പ്രഭാഷണം തുടങ്ങിയ മേഖലകളില്‍ അല്ലാമയുടെ വ്യക്തിത്വവും മഹത്വവും അംഗീകരിക്കാനും ആദരിക്കാനും ആഗോള മുസ്ലിം സമൂഹവും രാഷ്ടങ്ങളും സര്‍വ്വതാ മുന്നോട്ടുവന്നു. സിറിയ, ഈജിപ്റ്റ്, ജോര്‍ദാന്‍ മുതലായ അറബ് രാഷ്ടങ്ങള്‍ അല്ലാമയുടെ ആഴമേറിയ അറിവും ഇസ്ലാമിക ചിന്തയ്ക്ക് അദ്ദേഹം നല്‍കിയ സേവനങ്ങളും മുന്നില്‍ വെച്ച് അല്ലാമയെ ആദരിച്ചു. 1962-ല്‍ മദീനാ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടതു മുതല്‍ അതിന്‍റെ കൂടിയാലോചനാ സമിതി അംഗമാക്കി. 1971-ല്‍ ആഗോള ഇസ്ലാമിക് സര്‍വ്വകലാ ശാലകളുടെ പൊതു വേദി സ്ഥാപിക്കപ്പെട്ടു. അന്നു മുതല്‍ മരണം വരെ അതിലെ അംഗമായിരുന്നു. 1980-ല്‍ പ്രശസ്ത ഇസ്ലാമിക സേവനത്തിനുള്ള അംഗീകാരമായി ഫൈസല്‍ അവാര്‍ഡ് ലഭിച്ചു. 1981-ല്‍ കാശ്മീര്‍ യൂണിവേഴ്സിറ്റി ഹോണററി ബിരുദം നല്‍കി ആദരിച്ചു, 1983-ല്‍ ലണ്ടനില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഇസ്ലാമിക പഠന വകുപ്പിന്‍റെ മേധാവിയായി. 1974 മുതല്‍ റാബിത്വതുല്‍ അദബില്‍ ഇസ്ലാമിയുടെ അദ്ധ്യക്ഷന്‍. 1996-ല്‍ അല്ലാമാ നദ്വിയുടെ ജീവിതം, ചിന്തകള്‍, ഇസ്ലാമിക പ്രബോധന രംഗത്ത് അദ്ദേഹം വഹിച്ച ധൈഷണിക നേതൃത്വം എന്നിവയെ അടിസ്ഥാനമാക്കി തുര്‍ക്കിയിലെ ഇസ്തംബുളില്‍ ഒരു സമ്മേളനം സംഘടിപ്പിക്ക പ്പെട്ടു. 1998 ല്‍ യു.എ.ഇ. ഗവണ്‍മെന്‍റ് പ്രശസ്ത ഇസ്ലാമിക വ്യക്തിത്വത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. 

നേതൃത്വങ്ങള്‍ 
പൗരസ്ത്യരും പാശ്ചാത്യരും ഒരു പോലെ ആദരിച്ചിരുന്ന അതിഥിയായിരുന്നു അല്ലാമാ നദ്വി. കിഴക്കും പടിഞ്ഞാറും എന്നല്ല, ആധുനിക യുഗത്തില്‍ നടന്നിട്ടുള്ള മുഴുവന്‍ ഇസ്ലാമിക ചലനങ്ങളിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ലോകവേദികളില്‍ ഇത്രയധികം തിരക്കുപിടിച്ച ഒരു വിശ്വപണ്ഡിതനെ ഇരുപതാം നൂറ്റാണ്ടില്‍ അല്ലാമ നദ് വിയെയല്ലാതെ കണ്ടെത്താന്‍ കഴിയില്ല. 
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള, അനേകം ഇസ്ലാമിക് യൂണിവേഴ്സിറ്റികള്‍, അറബിക് അക്കാഡ മികള്‍, ദഅ്വാ സെന്‍ററുകള്‍ തുടങ്ങിയവയുടെ സ്ഥാപകാംഗത്വവും നേതൃത്വവും അദ്ദേഹം അലങ്കരിച്ചി ട്ടുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു. നദ്വത്തുല്‍ ഉലമ റെക്ടര്‍, റാബിത്വത്തുല്‍ അദബില്‍ ഇസ്ലാമി അദ്ധ്യക്ഷന്‍, മജ്മഉല്‍ ഇസ്ലാമിയ്യയില്‍ ഇല്‍മീ അദ്ധ്യക്ഷന്‍, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഇസ്ലാമിക് വിഭാഗം തലവന്‍, മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ചെയര്‍മാന്‍, റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി സ്ഥാപക സമിതിയംഗം, ഈജിപ്റ്റിലെ കൈറോയില്‍ ഇസ്ലാമിക പ്രബോധന-പ്രവര്‍ത്തനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട മജ്ലിസു തഅ്സീസില്‍ അഅ്ലല്‍ ആലമി അംഗം, മജ്മഉ ലുഗത്തില്‍ അറബിയ്യ ഡമാസ്കസ് അംഗം, മജ്മഉ ലുഗത്തില്‍ അറബിയ്യ കൈറോ, ജോര്‍ദാന്‍ മജ്മഉ മുല്‍കി ലി ബുഹൂസില്‍ ഹളാറത്തില്‍ ഇസ്ലാമിയ്യ അംഗം, റാബിത്വത്തു ജാമിഅത്തില്‍ ഇസ്ലാമിയ്യ: റബാത്ത് അംഗം, മദീന മുനവ്വറയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റികളുടെ ഉന്നത കൂടിയാലോചനാ സമിതി അംഗം, പാക്കിസ്ഥാനിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റികളുടെ കൂടിയാലോചന സമിതിയംഗം, ദാറുല്‍ ഉലൂം ദേവ്ബന്ദ് കൂടിലോചനാ സമിതിയംഗം... 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...