Saturday, January 30, 2021

📣 ഇന്നാലില്ലാഹ്...

 📣 ഇന്നാലില്ലാഹ്...

🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
നെടുമങ്ങാട് സല്‍മാന്‍ മൗലവിയുടെ പ്രിയപ്പെട്ട ഉമ്മ (ഉമൈബ ബീവി (72) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 

(30 ജനുവരി 2021 ശനിയാഴ്ച) 

🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ... 


⭕ ഖബ്റടക്കം ;
ഇന്ന് മഗ് രിബിന് നെടുമങ്ങാട് വാളിക്കോട് ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 

⭕ (ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് വര്‍ക്കിംഗ് പ്രസിഡന്‍റ് എടത്തല റ്റി.എ. അബ്ദുല്‍ ഗഫ്ഫാര്‍ കൗസരിയുടെ ഭാര്യാമാതാവും, ഓച്ചിറ ദാറുല്‍ ഉലൂം മുദര്‍രിസ് നൂഹ് മൗലവി അല്‍ ഹസനിയുടെ ഉമ്മയുടെ ഉമ്മയുമാണ്.)

റസൂലുല്ലാഹി ﷺ  അരുളി:
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!
⭕⭕⭕🔷⭕⭕⭕ 

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 

🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 

🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ  പ്രയോജനപ്രദമായ രചനകള്‍, നല്ല അത്തറുകള്‍, കരിഞ്ചീരക ഉല്‍പ്പന്നങ്ങള്‍, വിവിധ തരത്തിലുള്ള തേന്‍, മസ്ജിദ്-വീട്-ഓഫീസുകളില്‍ സുഗന്ധപൂരിതമാക്കാന്‍ ഉപയോഗിക്കുന്ന ബഖൂര്‍, അതിനു വേണ്ടിയുള്ള ബര്‍ണറുകള്‍, മിസ്വാക്ക്, സുറുമ... തുടങ്ങി ഒരു വീട്ടില്‍ ആവശ്യമായ ഇസ് ലാമിക വസ്തുക്കളുടെ ശേഖരം. 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 


Monday, January 25, 2021

സ്വഹാബ ഫൗണ്ടേഷന്‍റെ റിപ്പബ്ലിക് ദിന ഉപഹാരം:


 
സ്വഹാബ ഫൗണ്ടേഷന്‍റെ റിപ്പബ്ലിക് ദിന ഉപഹാരം: 

റിപ്പബ്ലിക് ദിന സന്ദേശം.!

 ഇന്ന് നമ്മുടെ രാജ്യം റിപ്പബ്ലിക് ദിനം കൊണ്ടാടുകയാണ്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതിന്‍റെ സ്മരണയാണ് നാമിന്ന് അയവിറക്കുന്നത്. ഈ രാജ്യത്തിന്‍റെ ഉടമസ്ഥതാവകാശം ജനങ്ങള്‍ക്കാണ് എന്നാണ് റിപ്പബ്ലിക് എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. റിപ്പബ്ലിക്കില്‍ രാജ്യത്തെ ഭരിക്കുന്നത് ജനങ്ങളുടെ പ്രതിനിധിയാണ്. 
 നീണ്ട കാലത്തെ വൈദേശികാധിപത്യത്തിനും അടിമത്വത്തിനും ശേഷമാണ് നമ്മുടെ പൂര്‍വ്വികന്മാര്‍ നമുക്കീ സ്വാതന്ത്ര്യം നേടിത്തന്നത്. അവരൊഴുക്കിയ വിയര്‍പ്പും അവര്‍ ചിന്തിയ രക്തവുമാണ് നമ്മുടെ സ്വാതന്ത്ര്യം. സ്വാതത്ര്യ പോരാട്ടത്തിന്‍റെ വഴികളില്‍ അവരില്‍ പലരും തൂക്കിലേറ്റപ്പെട്ടു, നിരവധി പേര്‍ക്ക് അംഗഭംഗം സംഭവിച്ചു, പലര്‍ക്കും കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്നു. അനേകരുടെ സമ്പത്തും സമ്പാദ്യമാര്‍ഗ്ഗങ്ങളും ഇല്ലാതായി. അവരുടെ അനുസ്മരണം ഇല്ലാതെ നമ്മുടെ റിപ്പബ്ലിക് ദിനാചരണം പൂര്‍ണ്ണമാവുകയില്ല.
 സ്വാതന്ത്ര്യ പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്നവരാണ് മുസ്ലിം പണ്ഡിതരും നേതാക്കളും. പക്ഷെ അവരില്‍ പലരെയും ഇന്ന് അനുസ്മരിക്കപ്പെടാറില്ലെന്നത് ഖേദകരമാണ്. "ഈ ഉലമാക്കളുടെ കാല്‍പാദങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്‍തരികള്‍ എന്‍റെ കണ്ണിലെ കൃഷ്ണമണി പോലെയാണ്. അവരുടെ കാല്‍പാദങ്ങളില്‍ ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു" ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ ദേശീയ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയെ അഭിനന്ദിക്കാന്‍ ദില്ലി ജുമുഅ മസ്ജിദിന് സമീപം ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര തേരാളിയുമായ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്താണ് ജഹര്‍ലാല്‍ നെഹ്റു മുസ് ലിം പണ്ഡിതന്മാരെ ഇത്രയധികം ബഹുമാനിക്കാനും ആദരിക്കാനും കാരണം.? ഇത് മുസ് ലിം സമൂഹത്തെ കയ്യിലെടുക്കാനുള്ള കേവല വാക്ധോരണികള്‍ ആയിരുന്നില്ല. അതല്ലെങ്കില്‍ വെറുമൊരു രാഷ്ട്രീയ പ്രസ്താവനയുമായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും മുസ്ലിം പണ്ഡിതന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകളായിരുന്നു ഈ ആദരവിന് കാരണം. 
 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അടിസ്ഥാന പ്രചോദനം നല്‍കിയവരാണ് ഇമാം ശാഹ് വലിയുല്ലാഹ് ദഹ് ലവിയും പുത്രന്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ് ലവിയും. ശാഹ് അബ്ദുല്‍ അസീസ് ദഹ് ലവി, ഇന്ത്യ ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി) ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ നീക്കത്തിന് തുടക്കമിട്ടു. ബ്രിട്ടീഷുകാരെ മനസ്സാ വെറുത്ത് കഴിയുകയായിരുന്ന മുസ് ലിംകള്‍ക്ക് ഇമാം ദഹ് ലവിയുടെ ഫത് വ ഒരു വിശുദ്ധ സമരം തുടങ്ങുന്നതിനുള്ള അനുമതിപത്രം കൂടിയായി. 
 തുടര്‍ന്ന് ശിഷ്യന്‍ സയ്യിദ് അഹ് മദ് ശഹീദ് (റഹ്) യും കൂട്ടുകാരും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായി. ബ്രിട്ടീഷുകാര്‍ സയ്യിദ് അഹ് മദിന്‍റെ പ്രസ്ഥാനവുമായി സഹകരിച്ചവരെ പിടികൂടുകയും നിരവധി പേരെ തൂക്കിലേറ്റുകയും ചെയ്തു. അനേകം പേരെ വിവിധ പ്രദേശങ്ങളിലേക്ക് നാടു കടത്തി. ധാരാളം പ്രവര്‍ത്തകര്‍ ഇങ്ങനെ ആന്തമാന്‍ ദ്വീപുകളിലുമെത്തി. 
 ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം സൃഷ്ടിച്ചതും മുസ് ലിംകളായിരുന്നു. ഹൈദര്‍ അലിയുടെയും ടിപ്പുസുല്‍ത്വാനിന്‍റെയും നേതൃത്വത്തിലുള്ള മൈസൂറും പിന്നീട് മലബാറിലെ മുസ് ലിം മാപ്പിളമാരും ബ്രിട്ടീഷുകാരുടെ കോളനി വ്യാപനത്തിനെതിരെ ദീര്‍ഘമായ ചെറുത്തുനില്‍പ് നടത്തി. 
 1857-ലെ സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യപങ്ക് മുസ് ലിംകളുടെതായിരുന്നു. ഇന്ത്യയിലെ പണ്ഡിതരും സൂഫികളും അവരോടൊപ്പം ഭൂരിപക്ഷം മുസ്ലിം ഭരണാധിപന്‍മാരും ഒരുമിച്ച് നടത്തിയ മുന്നേറ്റമായിരുന്നു അത്. അവരോടൊപ്പം ബ്രിട്ടീഷ് നീതിയില്‍ വിശ്വാസം നശിച്ച ഹിന്ദു ഭരണാധികാരികളും പ്രജകളും അതില്‍ പങ്കുചേര്‍ന്നു. 
 മൗലാനാ ഇംദാദുല്ലാഹ്, അബ്ദുല്‍ ജലീല്‍, ലിയാഖത് അലി, മുഹമ്മദ് ഖാസിം നാനൂതവി, റഷീദ് അഹ്മദ് ഗങ്കോഹി, പീര്‍ അലി, ഗുലാം ഹുസൈന്‍ തുടങ്ങിയ ഒട്ടേറെ പണ്ഡിതന്‍മാര്‍ 1857-ലെ കലാപത്തിന് നായകത്വം വഹിച്ചിരുന്നു. 1857-ലെ വിപ്ളവത്തില്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ത്ഥാനാ ഭവന്‍ വിപ്ളവം. പൂര്‍ണ്ണമായും പണ്ഡിതന്‍മാരും ഇംഗ്ളീഷ് പട്ടാളവും തമ്മില്‍ നടന്ന ഒരു സംഘട്ടനമായിരുന്നു അത്. സയ്യിദ് അഹ് മദ് ശഹീദിന്‍റെയും ശാഹ് വലിയ്യുല്ലാഹിയുടെയും അനുയായികളായിരുന്ന ഈ പണ്ഡിതന്മാരുടെ സര്‍വ്വസൈന്യാധിപന്‍ ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയായിരുന്നു. ജനറല്‍ കമാണ്ടറായി മുഹമ്മദ് ഖാസിം നാനൂതവിയും ഉണ്ടായിരുന്നു. റഷീദ് അഹ് മദ് ഗങ്കോഹി ജഡ്ജിയായും മൗലാനാ മുഹമ്മദ് മുനീര്‍ നാനൂതവി, ഹാഫിസ് ളാമിന്‍ ശഹീദ് എന്നിവര്‍ ഇടത്-വലത് സൈനിക വ്യൂഹങ്ങളുടെ നായകന്‍മാരായും നിലകൊണ്ടു. ജനസ്വീകാര്യതയുള്ള പണ്ഡിതന്മാരുടെ നേരിട്ടുള്ള നേതൃത്വം ജനങ്ങളെ ആവേശഭരിതരാക്കി. ദേവ്ബന്ദിനടുത്തുള്ള മുസഫ്ഫര്‍ നഗറില്‍പെട്ട ത്ഥാനാ ഭവനിലാണ് ആദ്യമായി വിപ്ളവം അരങ്ങേറിയത്. ത്ഥാനാ ഭവനും പരിസരങ്ങളും പിടിച്ചടക്കിയ അവര്‍ വിപ്ളവ ഗവണ്‍മെന്‍റ് സ്ഥാപിച്ച് ഭരണം തുടങ്ങി. വൈകാതെ സഹാറന്‍പൂരില്‍നിന്ന് ഇംഗ്ളീഷ് സേന, പീരങ്കികളുമായി പാഞ്ഞെത്തി. നാടന്‍ തോക്കുകളുമായി അവരെ മുഖാമുഖം നേരിടുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കിയ മൗലാനാ റഷീദ് അഹ് മദ് ഗങ്കോഹിയും സംഘവും പതിയിരുന്ന് ബ്രിട്ടീഷ് സേനയെ ആക്രമിച്ചു. ഓര്‍ക്കാപുറത്തുള്ള ആക്രമണത്തില്‍ നിലതെറ്റിയ ബ്രിട്ടീഷ് സൈന്യം പീരങ്കികളും മറ്റും വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിപ്ളവകാരികള്‍ അവ കൈക്കലാക്കി. ഈ സംഭവം വിപ്ളവകാരികളില്‍ ആവേശം പകര്‍ന്നു. പക്ഷേ, വീണ്ടും വിദേശസേന പൂര്‍വ്വാധികം സന്നാഹങ്ങളോടെ തിരിച്ചുവന്നു. ഘോരയുദ്ധം നടന്നു. മുഹമ്മദ് ളാമിന്‍ രക്തസാക്ഷിയായി. എങ്കിലും വിപ്ളവകാരികള്‍ ഉറച്ചുപൊരുതി. പക്ഷേ, ദില്ലിയിലും മറ്റും വിപ്ളവം പരാജയപ്പെട്ടു. ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി മക്കയിലേക്ക് രക്ഷപ്പെട്ടു. മൗലാനാ റഷീദ് അഹ് മദ് ഗങ്കോഹിയും ഖാസിം നാനൂതവിയും തടവിലായി. വളരെ പണിപ്പെട്ടാണ് ബ്രിട്ടീഷുകാര്‍ ദില്ലിയിലും മറ്റും കലാപം അടിച്ചമര്‍ത്തിയത്. ആയിരക്കണക്കിന് മുസ്ലിം പണ്ഡിതരെയാണ് അന്ന് തൂക്കിലേറ്റപ്പെട്ടത്. എങ്കിലും മുസ്ലിംകളുടെ സ്വാതന്ത്ര്യവാഞ്ഛയെ അത് തെല്ലും ശമിപ്പിച്ചില്ല. അവസരം കിട്ടുമ്പോഴൊക്കെ അത് വീണ്ടും അണപൊട്ടി ഒഴുകി. 
 മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയെ സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ പേരില്‍ ബ്രിട്ടീഷുകാര്‍ നീണ്ട കാലം ആഫ്രികയിലെ മാള്‍ട്ടാ ജയിലില്‍ അടച്ചു. അവിടെ നിന്നും മോചിതനായതിനു ശേഷവും സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ തുടര്‍ന്നു. തുടര്‍ന്ന് വീണ്ടും രണ്ടു പ്രാവശ്യം ജയിലില്‍ അഞ്ചര വര്‍ഷത്തോളം അടയ്ക്കപ്പെട്ടു. മൗലാന റഷീദ് അഹ് മദ് ഗംഗോഹി ആറു മാസത്തോളം തുടര്‍ച്ചയായി സഹാറന്‍പൂര്‍ ജയിലില്‍ കടുത്ത മര്‍ദ്ദനത്തിനിരയായി. മൗലാന ഉബൈദുല്ലാഹ് സിന്ധി അഫ്ഗാനിസ്ഥാന്‍, റഷ്യ, തുര്‍ക്കി മുതലായ രാജ്യങ്ങളില്‍ നീണ്ട വര്‍ഷങ്ങള്‍ താമസിച്ച് വിപ്രവാസ ഗവണ്‍മെന്‍റിനും സ്വാതന്ത്ര്യ സമര പോരാട്ടത്തിനും ചരടുവലികള്‍ നടത്തി. 
 മൗലാനാ മുഹമ്മദ് അലി ജൗഹര്‍, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, മൗലാനാ അബുല്‍ കലാം ആസാദ് മുതലായവരും ഇന്ത്യന്‍  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നാമങ്ങളാണ്. സമര സേനാനികള്‍ക്ക് ആവേശം പകര്‍ന്ന നിരവധി മുദ്രാവാക്യങ്ങളും സമര കാവ്യങ്ങളും മുസ്ലിംകളുടെ സംഭാവനകളാണ്. 
 സ്വാതന്ത്ര്യത്തിനു വേണ്ടി മുസ്ലിം നേതാക്കള്‍ സഹോദര സമുദായാംഗങ്ങളോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പരിശ്രമിച്ചതിനു ചരിത്രം സാക്ഷിയാണ്. അവര്‍ പോരാടിയത് സമാധാനവും സമത്വവും സഹവര്‍ത്തിത്വവും തുല്യതയും ഐശ്വര്യവും കളിയാടുന്ന ഒരു ഇന്ത്യക്ക് വേണ്ടിയാണ്. എന്നാല്‍ ഇന്ന് അന്ധമായ വര്‍ഗ്ഗീയത  രാഷ്ട്രത്തിന്‍റെ നന്മകളും ഐശ്വര്യങ്ങളും നശിപ്പിക്കുകയാണ്. അവരുടെ പിന്‍ഗാമികളെന്ന നിലയില്‍  ഈ രാഷ്ട്രത്തെ വീണ്ടെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്.  
 നാം അഭിമാനിക്കുക.! നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്തിനു വേണ്ടി മഹത്തായ സേവനം അനുഷ്ടിച്ചവരാണ്. അവര്‍ നട്ടു വളര്‍ത്തിയ പൂന്തോട്ടമാണ് നമ്മുടെ ഇന്ത്യ.! ഈ രാജ്യം നമ്മുടേതും കൂടിയാണ്.!

📢 പ്രതിജ്ഞ
 ഇന്ത്യ എന്‍റെ മാതൃ രാജ്യമാണ്. മുസ്ലിം എന്ന നിലയിലും പൗരന്‍ എന്ന നിലയിലും ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു. ഈ രാജ്യം അല്ലാഹു നല്‍കിയ ഭവനമാണെന്ന് മനസ്സിലാക്കി ഞാന്‍ അവന് നന്ദി രേഖപ്പെടുത്തുന്നു. ഈ രാജ്യനിവാസികള്‍ എനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്. അവര്‍ക്ക് ഞാന്‍ ഉപകാരിയായി കഴിയുന്നതാണ്. 
 എന്‍റെ രാജ്യത്തെ ഭരണഘടന, പൗരന്മാരെ തുല്യതയോടെ കാണുന്നുവെന്നും എനിക്ക് എന്‍റെ വിശ്വാസാദര്‍ശങ്ങളനുസരിച്ച് ജീവിക്കാന്‍ അനുവാദം തരുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഈ അവകാശത്തെ ഞാന്‍ അടിയറ വെയ്ക്കുകയില്ല. ഞാന്‍ മുസ്ലിമായി ഈ രാജ്യത്ത് ജീവിക്കും. ഇസ്ലാമിക സന്ദേശങ്ങളനുസരിച്ച് രാജ്യത്തിനും രാജ്യ നിവാസികള്‍ക്കും ലോകത്തിനും ഉപകാരിയായിക്കൊണ്ട് ഇന്ത്യയുടെ യശസ്സ് ലോകമെങ്ങും ഉയര്‍ത്തും. 
 ഈ സ്വാതന്ത്ര്യം മഹാന്മാരായ മുന്‍ഗാമികളുടെ പരിശ്രമങ്ങളുടെ ഫലമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്കായി ഞാന്‍ ദുആ ഇരക്കുന്നു. അവരുടെ ത്യാഗങ്ങള്‍ പാഴാക്കുകയില്ലെന്നും എല്ലാ ജാതി മതസ്ഥരും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയായി രാജ്യത്തെ വീണ്ടെടുക്കുമെന്നും ഞാന്‍ ദൃഢനിശ്ചയം ചെയ്യുന്നു. 


റിപ്പബ്ലിക് ദിന സന്ദേശം

🔖 ഇന്ത്യന്‍ ഭരണ ഘടനയും 
മത സ്വാതന്ത്ര്യവും.! 
🖊 - മൗലാനാ ഹബീബുര്‍ റഹ് മാന്‍ അഅ്സമി  
(ഉസ്താദുല്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്. 
വൈസ് പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)

മത സ്വാതന്ത്ര്യം മത സ്വാതന്ത്ര്യം മനുഷ്യന്‍റെ മൗലിക അവകാശങ്ങളില്‍ ഒന്നാണ്. ഇത് മനുഷ്യ പ്രകൃതിയുടെ വലിയൊരു പ്രത്യേകതയാണ്. എല്ലാ സാംസ്കാരിക ഭരണകൂടങ്ങളും മനുഷ്യന്‍റെ ഈ അവകാശം വകവെച്ച് കൊടുത്തിട്ടുണ്ട്.

വ്യത്യസ്ത മത- സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ നമ്മുടെ രാജ്യത്ത് വ്യക്തികളുടെ ഭരണത്തില്‍ പോലും എല്ലാവര്‍ക്കും മത സ്വാതന്ത്ര്യം അനുവദിച്ച് കൊടുത്തിരുന്നു. *ഇംഗ്ലീഷ് ഭരണം* എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് പണ്ഡിറ്റ് സുന്ദര്‍ലാല്‍ ഇലാഹാബാദി, 
മുഗള്‍ ഭരണകൂടത്തെക്കുറിച്ചും അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ അവസാനം ഔറംഗസേബ് ഇവര്‍ എല്ലാവരുടെയും കാലഘട്ടങ്ങളില്‍ ഹൈന്ദവരും മുസ്ലിംകളും സമത്വ-സാഹോദര്യങ്ങളില്‍ കഴിഞ്ഞിരുന്നു. എല്ലാവരും പരസ്പരം ആദരിച്ചിരുന്നു. ഒരു മതത്തോടും ഈ യാതൊരുവിധ പക്ഷപാതവും പുലര്‍ത്തപ്പെട്ടിരുന്നില്ല. (റോഷന്‍ മുസ്തഖ്ല്‍ 24).

മത സ്വാതന്ത്ര്യം അങ്ങേയറ്റം സൂക്ഷ്മവും വൈകാരികവുമായ വിഷയമാണെന്ന് ലോക മതങ്ങളുടെ ചരിത്രങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. ഏതെങ്കിലും ഭരണകൂടം വല്ല മതത്തെ ആക്ഷേപിക്കുകയോ മതസ്ഥരെ അക്രമിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അതിനെ സഹിച്ചിട്ടില്ല. മറിച്ച് പല ഘട്ടങ്ങളിലും ഭരണകൂടത്തിന്‍റെ ഈ അക്രമം തന്നെ വിപ്ലവ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി. ഇന്ത്യാചരിത്രം വസ്തുനിഷ്ഠമായി പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കടന്നുവന്നപ്പോള്‍ അവര്‍ ഇളക്കിമാറ്റാന്‍ പരിശ്രമിച്ച രാജാക്കന്മാരും അവരുടെ ഭാവികാല പദ്ധതികള്‍ തിരിച്ചറിഞ്ഞ പണ്ഡിതരില്‍ ചിലരും അവര്‍ക്കെതിരായി നിലയുറപ്പിച്ചെങ്കിലും മൊത്തത്തില്‍ ഭാരതീയര്‍ അവരെ അംഗീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരില്‍ ആദ്യമായി നടന്ന ബഹുജന പോരാട്ടം 1857-ലെ സ്വാതന്ത്ര്യ സമരമാണ്. ഇതിന്‍റെ അടിസ്ഥാന കാരണം ബ്രിട്ടീഷുകാര്‍ മതകാര്യങ്ങളില്‍ കൈ കടത്തുന്നു എന്ന മുസ്ലിംകളുടെയും ഹൈന്ദവരുടെയും ആശങ്കയാണ്. 
മഹാനായ സ്വാതന്ത്ര്യ സമര സേനാനിയും ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ നായകനുമായ മൗലാനാ അബുല്‍ കലാം ആസാദ് ഒരിക്കല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെ സംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഗവണ്‍മെന്‍റിന് മനസ്സിലാക്കാന്‍ കഴിയാത്ത രഹസ്യ നിയമങ്ങളൊന്നും ഇസ്ലാമിന് ഇല്ല. ഇസ്ലാമിക സന്ദേശങ്ങള്‍ മുഴുവന്‍ മദ്റസകളിലും പഠിപ്പിക്കപ്പെടുന്നുണ്ട്.
ഇവിടെ ഗവണ്‍മെന്‍റ  ആദ്യമായി ചെയ്യേണ്ടത് ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇസ്ലാമില്‍ പെട്ടത് തന്നെയാണോ എന്ന് അന്വേഷിക്കലാണ്. ഈ അന്വേഷണത്തിലൂടെ ഇത് ഇസ്ലാമില്‍ സ്ഥിരപ്പെട്ട കാര്യമാണെന്ന് വ്യക്തമായാല്‍ ഗവണ്‍മെന്‍റിന്‍റെ മുന്നില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകില്‍, മുസ്ലിംകളെയും അവരെ മതത്തെയും വിടുക. മതത്തില്‍ കൈ കടത്തുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക. അല്ലെങ്കില്‍ ഭരണകൂടം ഇസ്ലാമിക നിയമങ്ങള്‍ അല്‍പ്പം പോലും മാനിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുക. ഈ രണ്ടാലൊരു കാര്യം നടന്നാല്‍ മുസ്ലിംകള്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്‍റിനും അനാവശ്യമായി ആരോഗ്യവും സമയവും സമ്പത്തും പാഴാക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. (മസ്അല ഖിലാഫത്ത്/204).

സ്വാതന്ത്ര്യ സമരത്തിലെ സമുന്നത സേനാനി ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ (റഹ്) സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ സമ്മേളനത്തെ സംബോധന
ചെയ്തുകൊണ്ട് വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു: മുസ്ലിംകളുടെയും ഹൈന്ദവരുടെയും ഐക്യവും യോജിപ്പും വളരെയധികം ആവശ്യമുള്ളതും പ്രയോജനപ്രദവുമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനുവേണ്ടി ഇരുവിഭാഗത്തിലെയും നേതാക്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു. ഇത് നടന്നില്ലെങ്കില്‍ ഒന്നാമതായി, ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെ അസാധ്യമാകും. ഇനി സ്വാതന്ത്ര്യം സംഭവിച്ചാല്‍ തന്നെ, രാജ്യം വലിയ പ്രശ്നങ്ങളില്‍ അകപ്പെടും. ആകയാല്‍ രാജ്യത്തിന്‍റെ നന്മയ്ക്കുവേണ്ടി ഈ രണ്ട് വിഭാഗങ്ങള്‍ മാത്രമല്ല, സിക്കുകാരും മറ്റും അടങ്ങുന്ന ഇതര വിഭാഗങ്ങളും പരസ്പരം ഐക്യത്തില്‍ കഴിയാന്‍ തീരുമാനിക്കുക. എന്നാല്‍ ഈ ഐക്യത്തോടൊപ്പം ഓരോരുത്തരും അവനവന്‍റെ മതത്തില്‍ ഒതുങ്ങിക്കഴിയുകയും മറ്റുള്ളവരുടെ മതങ്ങളിലെ ചെറിയ ഒരു കാര്യത്തില്‍ പോലും കൈ ഇടാതിരിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഭൗതിക കാര്യങ്ങളില്‍ പോലും ഇതേ സമീപനം സ്വീകരിച്ചാല്‍ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ എങ്കില്‍, വൈകാരിക വിഷയമായ മതത്തിന്‍റെ കാര്യത്തില്‍ ഇതിന് എത്രമാത്രം ഗൗരവമുണ്ടായിരിക്കും. (ജംഇയ്യത്ത് ഉലമാ ക്യാഹെ/132).

ശൈഖുല്‍ ഹിന്ദിന്‍റെ സ്ഥാനവും മഹത്വവും മനസ്സിലാക്കിയവര്‍ക്ക്, ഇത് ശൈഖുല്‍ ഹിന്ദിന്‍റെ മാത്രം അഭിപ്രായമല്ല, മുഴുവന്‍ ഇന്ത്യന്‍ മുസ്ലിംകളുടെയും അമുസ്ലിംകളുടെയും ശബ്ദം കൂടിയാണെന്ന് മന
സ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ പ്രഥമ പ്രമേയം ഇപ്രകാരമായിരുന്നു: 
1.ഞങ്ങളുടെ ലക്ഷ്യം സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. 
2⃣. ഈ സ്വാതന്ത്ര്യത്തില്‍ ഞങ്ങളുടെ മതത്തിനും സംസ്കാരത്തിനും സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്. ഇതിന് എതിരായിട്ടുള്ള ഒരു നിയമവും ഞങ്ങള്‍ അംഗീകരിക്കുന്നതല്ല.* (ലാഹോര്‍ സമ്മേളനം, ജംഇയ്യത്ത് ഉലമാ ക്യാഹെ/333).

തുടര്‍ന്ന് 1942 ആഗസ്റ്റ് 17-18 തീയതികളില്‍ കൂടിയ വര്‍ക്കിംഗ് കമ്മിറ്റി ഈ കാര്യം കൂടുതല്‍ വ്യക്തമായി ഇപ്രകാരം പ്രഖ്യാപിച്ചു: സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സുദീര്‍ഘമായ ത്യാഗ-പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാവുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നതാണ്. സ്വതന്ത്ര ഇന്ത്യ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, ഞങ്ങളുടെ മതവും സംസ്കാരവും വ്യക്തിത്വങ്ങളും സ്വതന്ത്ര്യമായിട്ടുള്ള ഒരു സ്വതന്ത്ര്യ ഭാരതമാണ്. ഇംഗ്ലീഷുകാരുടെ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി ഞങ്ങള്‍ ധാരാളം ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത്തരുണത്തില്‍ ഏതെങ്കിലും മതത്തിന്‍റെ അടിമത്വത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും സ്വാതന്ത്ര്യ സമരത്തോടുള്ള കടുത്ത നിന്ദയാണ്. (ജംഇയ്യത്ത് ഉലമാ ക്യാഹെ/343).

മതത്തിന്‍റെ പ്രശ്നം എത്രമാത്രം സങ്കീര്‍ണ്ണവും സൂക്ഷ്മവുമാണെന്ന് ഈ ഉദ്ധരണികള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്‍റെ പ്രധാന ലക്ഷ്യം തന്നെ മത സ്വാതന്ത്ര്യമായിരുന്നു. അതുകൊണ് തന്നെ സ്വാതന്ത്ര്യത്തിന് ശേഷം നിലവില്‍ വന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ ഭരണഘടനയില്‍ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ മത സംസ്കാരങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമുള്ളതാണ്. (ഇന്ത്യന്‍ ഭരണഘടന 25 മുതല്‍ 30 വരെ ഓരോ പൗരനും പാരായണം ചെയ്യുക).

ഭരണഘടനയുടെ ശക്തവും വ്യക്തവുമായ ഈ പ്രഖ്യാപനങ്ങളോടൊപ്പം നിയമ നിര്‍മ്മാണ സഭകളില്‍ ഓരോ ഭരണകൂടങ്ങളും ജനങ്ങളെ ഈ വിഷയത്തില്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിശിഷ്യാ, *ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ജന: സെക്രട്ടറി കൂടിയായിരുന്ന മുന്‍ എം.പി. മൗലാനാ ഹിഫ്സുര്‍റഹ്മാന്‍റെ നിരന്തരമായ ആവശ്യപ്രകാരം* കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാര്‍ലമെന്‍റില്‍ പല പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് പാര്‍ലമെന്‍റ് രേഖകളില്‍ ഇന്നും കാണാന്‍ കഴിയും: മുസ്ലിംകളുടെ മതപരമായ വിഷയങ്ങളില്‍ അവര്‍ക്ക് സമാധാനം നല്‍കുന്ന നിലയില്‍ തന്നെ ഞങ്ങള്‍ ശ്രദ്ധിക്കുന്നതാണ്. മാത്രമല്ല, ഭരണകൂടത്തിന്‍റെ ഒരു പ്രധാന ലക്ഷ്യവും ഇത് തന്നെയാണ്.!

🔊 എന്നാല്‍ സ്വതന്ത്ര ഭാരതത്തിലെ ഭരണകര്‍ത്താക്കളില്‍ പലരും കസേരയില്‍ ഇരുന്ന പാടെ ഈ കരാറുകളെയെല്ലാം വിസ്മരിച്ച് കളഞ്ഞു എന്നത് ഈ രാജ്യത്തിന്‍റെ ഒരു ദുരന്തം തന്നെയാണ്. ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും ഇസ്ലാമിക വ്യക്തിത്വത്തിനും അസ്ഥിത്വത്തിനും എതിരായ പല നീക്കങ്ങളും അവര്‍ നടത്തി. സര്‍ക്കാര്‍ സ്കൂളുകളിലെ പാഠ്യപദ്ധതി മാറ്റിമറിച്ച് ഹൈന്ദവ സംസ്കാരം മാത്രമല്ല, ബ്രാഹ്മണിസം ഓരോ കുഞ്ഞുങ്ങളുടെയും മനസ്സിലും മസ്തിഷ്കത്തിലും കുത്തിയിറക്കി. മുസ്ലിംകളിലെ ന്യൂനാല്‍ ന്യൂനപക്ഷം സ്വന്തം കാലില്‍ നിന്നുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന മദ്റസകളെ ഭീകരവാദ കേന്ദ്രങ്ങളായി ചിത്രീകരിച്ചു. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും പ്രയോജനപ്പെടേണ്ട പണ്ഡിതരെയും വിദ്യാസമ്പന്നരെയും സംശയത്തിന്‍റെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഇസ്ലാമിക ശരീഅത്തിന്‍റെ വിവിധ നിയമങ്ങള്‍ക്കെതിരില്‍ ദുര്‍വ്യാഖ്യാനങ്ങളും പ്രചണ്ഡ പ്രചാരണങ്ങളും നടത്തുന്നു.

പക്ഷേ, എല്ലാവരും ഒരു കാര്യം ഉണരുക: സമുന്നതമായ ഉദ്ദേശ-ലക്ഷ്യങ്ങളോടെ നടത്തപ്പെട്ട മുന്‍ഗാമികളുടെ ത്യാഗ-പരിശ്രമങ്ങള്‍ ഒരിക്കലും പാഴാകുന്നതല്ല. അവരുടെ മാര്‍ഗ്ഗത്തില്‍ നാമും പരിശ്രമിച്ച് കൊണ്ടിരുന്നാല്‍ വിജയം സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും തന്നെയാണ് എന്നതില്‍ യാതൊരു സംശയവുമില്ല.

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അസത്യത്തിന്‍റെ പ്രവര്‍ത്തന-പ്രചാരണങ്ങള്‍ നുരയും പതയും മാത്രമാണ്. അത് പൊട്ടിത്തകര്‍ന്ന് പോകുന്നതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ സത്യത്തിന്‍റെ ശുദ്ധജലം ശാശ്വതമായി നിലനില്‍ക്കുന്നതാണ്.! 

ദേവ്ബന്ദി ഉലമാക്കളുടെ രാഷ്ട്ര സേവനം.

മൗലാനാ മുഹമ്മദ് ഹുസൈൻ മളാഹിരി കാഞ്ഞാർ

ഇന്ത്യാമഹാരാജ്യത്ത് വേണ്ടി സേവനമനുഷ്ടിച്ചവർ  അനവധിയാണ്. അവരിൽ ഉലമാ ഏ ദേവ്ബന്ദിന്റെ  സേവനം ഇന്നും അതുല്യമായി  തന്നെ നിലനിൽക്കുന്നു. അവർ അനുഷ്ഠിച്ച സേവനവുമായി ഇതരരുടെ സേവനത്തെ തുലനം ചെയ്യുന്നത് സൂര്യനെ വിളക്ക് കാണിക്കുന്നതിന് തുല്യമാണ്. മുസ്‌ലിമീങ്ങൾ എവിടെ അധിവസിച്ചാലും ആ മണ്ണുമായി അവർ ഇഴകിച്ചേരുന്നു. ആ സ്ഥലത്തെ അവന്റെ മാതൃരാജ്യമായി അവർ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അവൻ ആ രാജ്യകാരനായി എവിടെയും അവനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം മാതാപിതാക്കളെ മാറ്റി പറയുവാൻ നിർലജ്ജം തയ്യാറാവുന്നവർ മാത്രമേ മാതൃരാജ്യത്തെ മാറ്റി പറയുവാൻ തയ്യാറാവൂ...മുസൽമാൻ അത്തരക്കാരനല്ല. 

ഇന്ത്യൻ മുസൽമാന്‌ ഇന്ത്യയുമായിള്ള ബന്ധം ആത്മ പ്രേരിതവും കൂടിയാണ്. അത്തരമൊരു ബന്ധം ഇന്ത്യയുമായി മറ്റാർക്കുമില്ല തന്നെ. ഇന്ത്യയിലെ മറ്റു വംശജരിൽ പലരും ഇങ്ങോട്ട് കുടിയേറി പാർത്തവരാണ്. ഉദാഹരണത്തിന് ആര്യന്മാരുടെ മൂലവേര് ഇറാനും കുർദുമാണ്. അവിടെ നിന്നുമാണ് അവർ ഇന്ത്യയിലേക്ക് കുടിയേറിയത്. കാലപ്പഴക്കം ആ സത്യത്തെ തേച്ചുമാച്ചു കളയുകയില്ല. എന്നാൽ ഇന്ത്യയിലെ മുസ്‌ലിമീങ്ങളുടെ അവസ്ഥ അത്തരത്തില്ല. ഇവിടുത്തെ മുസ്‌ലിമീങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം ഇവിടെയുള്ള മറ്റൊരു സമൂഹത്തിനു ഉണ്ടെന്നു മാനവ ചരിത്ര ദൃഷ്ട്യ അവകാശപ്പെടാൻ കഴിയുകയുമില്ല.

"ഹിന്ദുസ്ഥാൻ ഹമാരെ എന്ന പുസ്തകത്തിൽ ശൈഖുൽ ഇസ്ലാം മൗലാന സയ്യിദ് ഹുസൈൻ അഹമ്മദ്‌ മദനി رحمه الله  രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ് :" പൗരാണിക കാലം മുതലേ ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങളിൽ ഞങ്ങളുടെ ആദ്യമ പിതാവായ മനുഷ്യരിൽ ഒന്നാമനായ ആദം عليه السلام യുടെ സന്താനങ്ങളാണെന്ന് വിശ്വസിക്കുന്നവർ മുസ്ലിമീങ്ങൾ മാത്രമാണ്. മനുഷ്യ വംശത്തിന്റെ വളർച്ച ആരംഭിച്ചത് ആദം നബി عليه السلام മിൽ കൂടിയാണ്. നാളിതുവരെ ഇന്ത്യയിൽ ആരും ഈ അവകാശം ഉന്നയിച്ചിട്ടില്ല. മുസൽമാനെ ഖുർആൻ മനസിലാക്കുന്നതും അങ്ങനെ തന്നെയാണ്. ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളും ഈ യാഥാർഥ്യം രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ബൈബിളിൽ പഴയ നിയമവും ആ കാര്യം രേഖപെടുത്തിയിട്ടുണ്ട്. ആദം നബി (عليه السلام )സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറക്കപെട്ടതു ഇന്ത്യയിലാണെന്നും ഇവിടെ ആദം (عليه السلام )കുടുംബസമേതം താമസിച്ചിരുന്നു എന്നും ഇന്ത്യയിൽ നിന്ന് ആദം (عليه السلام ) യുടെ സന്തതികൾ ലോകത്തു പരന്നു എന്നും അത് കൊണ്ട് തന്നെ മനുഷ്യന് ആദമീ(ഈ പ്രേയോഗം അറബി, ഉറുദു, എന്ന ഭാഷകളിൽ സർവ്വ സാധാരണമാണ്.)എന്ന് പറയപെടുന്നുവെന്നും രേഖപെടുത്തപെട്ടിട്ടുണ്ട്. ഈ വിഷയവുമായി സബ്ഹതുൽ മാർജാൻ ഫീ താരീഖി ഹിന്ദുസ്ഥാൻ എന്ന ചരിത്ര  പുസ്തകത്തിൽ വിവിധ വഴിക്കുള്ള ഉദ്ധരണികളും കാണാവുന്നതാണ്. അവയുടെ താല്പര്യങ്ങളെല്ലാം മേൽ ചേർക്കപെട്ടതാണ് ".

ഇബ്നു കസീർ ഒന്നാം ഭാഗത്തിൽ ചേർക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ് ഹസ്രത്ത് ആദം നബി عليه السلام ഇന്ത്യയിൽ ഇറക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഹജ്റുൽ അസ്‌വദ് ( കഅബത്തുല്ലാഹിയിൽ  ചേർക്കപ്പെട്ടിരിക്കുന്ന കറുത്ത കല്ല്)സ്വർഗ്ഗത്തിലെ മരങ്ങളിൽ നിന്നും ഒരുപിടി ഇലയും ഇറക്കപ്പെട്ടിരുന്നു ആദം നബി عليه السلام ഇലകൾ ഇന്ത്യയിൽ വിതറി.. ഇത് മുഖേനെ ഇന്ത്യയിൽ വാസന ചെടികളും മരങ്ങളും ഉണ്ടായി. ഇക്കാരണത്താലാണ് സുഗന്ധദ്രവ്യങ്ങൾ ഇന്ത്യയിൽ കൂടുതലായി നാം കാണുന്നത് സ്വർഗ്ഗത്തിലെ ഓർമ്മയ്ക്കായി ആദം നബി عليه السلام കൈവശം കൊണ്ടുവന്ന് ഇവിടെ വിതറി മുളപ്പിച്ച ചെടികളിൽ നിന്നാണ് വിവിധ സുഗന്ധദ്രവ്യങ്ങൾ വിവിധതരത്തിൽ നിന്നും ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടു 
 ഇമാം ഇബ്നു ഉയയ്ന അവർകൾ അത്താഅ് ഇബ്നു സാഇബ്‌ എന്ന് അവരിൽ നിന്നും അദ്ദേഹം സഈദ് ഇബ്നു ജുബൈറിൽ നിന്നും അദ്ദേഹം ഇബ്ന് അബ്ബാസ് (رضي اللّه عنه) എന്നിവരിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

 ഇബ്നു അബ്ബാസ് ( رضي اللّه عنه) പറഞ്ഞു: ആദം നബി അലൈസലാം സ്വർഗത്തിൽ നിന്നും ഇറക്കപ്പെട്ട സമയം ഇന്ത്യയിൽ കാണുന്ന സുഗന്ധദ്രവ്യങ്ങളുടെ മൂല വസ്തുക്കൾ തന്നോടൊപ്പം കൊണ്ടുവന്നിരുന്നു അത് മുഖേനയാണ് ഇന്ത്യയിൽ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. സബ്ഹുൽ മർജാനിലെ രേഖ പ്രകാരം ആദം നബി عليه السلام യുടെ സന്താനങ്ങൾ ഇന്ത്യയിൽ അധിവസിക്കുകയും കൃഷികളും മറ്റും ചെയ്തിരുന്നതായി കാണുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാര്യം ഗ്രഹിക്കുമ്പോൾ മുസ്‌ലിമീങ്ങളുടെ പൈതൃകം മനുഷ്യവാസ തുടക്കം മുതലേ ഇന്ത്യയാണെന്ന് മനസ്സിലാക്കാം. ഞങ്ങൾ ആദം സന്തതികൾ അല്ല എന്ന് അവകാശപ്പെടുന്നവർ ഈ ന്യായം ഉന്നയിക്കുവാൻ യോഗ്യരല്ല. എന്നാൽ ഒരു മുസൽമാനെ സംബന്ധിച്ചടുത്തോളം അവന്റെ പൗരാണിക നാട് ഇന്ത്യ എന്നതിൽ സംശയം ശേഷിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അവൻ മാനവരാശിയുടെ പിതാവായ ആദം നബി عليه السلام ന്റെ സന്തതിയിൽ പെട്ടവരാണ്.

 മാത്രമല്ല ദീനുൽ ഇസ്ലാമിന്റെ പ്രചാരണത്തിന് വേണ്ടി അല്ലാഹുവിനാൽ ആദ്യം നിയോഗിക്കപ്പെട്ട പ്രവാചകനും ആദം നബി عليه السلام ആയിരുന്നു. ആ ശൃംഖലയുടെ അവസാന കണ്ണിയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് ﷺ  അവർകൾ ഈ യാഥാർത്ഥ്യവും കൂടി മുകളിലുദ്ധരിച്ച സംഭവത്തോട് ചേർക്കപ്പെടുമ്പോൾ കാര്യത്തിന്റെ സത്യസന്ധത പൂർണമായും ബോധ്യപ്പെടുന്നതാണ്. ഇക്കാരണത്താൽ ലോക മുസ്ലിമീങ്ങൾകൾക്ക് പൊതുവിലും ഇന്ത്യൻ മുസ്ലീങ്ങൾക്ക് പ്രത്യേകമായും ഇന്ത്യയെന്ന നാടിനോട് ഹൃദയംഗമായ ബന്ധം തന്നെയുണ്ട്. 

ഇതേ കാരണത്താൽ പ്രേരിതനായാആണ് ഹസ്‌റത്ത് സയ്യിദ് അഹ്‌മദ്‌ ഷഹീദ് رحمه اللّه അവർകൾ ഇംഗ്ലീഷ്കാർക്കെതിരെ പിറന്ന മണ്ണിനു വേണ്ടി കലാപക്കൊടി ഉയർത്തിയത്. ഇന്ത്യയെ വൈദേശികരുടെ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കുന്നതിനു വേണ്ടി രണാങ്കണത്തിലേക്ക് കുതിച്ചത്. ഒടുവിൽ അതിർത്തി പ്രാദേശമായ ബാലാക്കോട്ടിൽ ആ മഹാപുരുഷൻ വെള്ളക്കാരോട് പൊരുതി രക്തസാക്ഷി ആവുകയും ചെയ്തു. 

ദേവ്ബന്ദീ ഉലമാക്കൾ ജന്മനാടിനു വേണ്ടി അനുഷ്ടിച്ച ത്യാഗങ്ങളുടെ ആരംഭമായിരുന്നു സയ്യിദ് ശഹീദ് അവർകൾ നിർവഹിച്ചത്. 1947ന് മുൻപ് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ചെറുസംഘങ്ങളായി ഇന്ത്യയുടെ പല ഭാഗങ്ങളിലും അനേകർ വെള്ളക്കാരോട് ഏറ്റുമുട്ടിയിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ അതിന് നേതൃത്വം നൽകിയത് മഹാനായ ഫതഹ് അലി ഖാൻ സുൽത്താൻ ടിപ്പു ശഹീദ് رحمه اللّه അവർകളായിരുന്നു. മാപ്പിള ലഹളെയെന്ന പേരിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ഏറനാട് വള്ളുവനാട് താലൂക്കുകളിലെ മുസ്ലിം ധീരന്മാർ വെള്ളക്കർക്കെതിരെ കലഹത്തിന് ഇറങ്ങിയതും ഇന്ത്യയുടെ മഹത്തായ സ്വാതന്ത്രസമരത്തിന്റെ ഭാഗമായിരുന്നു.

 കനിവില്ലാത്ത വെള്ളപ്പട്ടാളം അവരെ വാഗണുകളിലടച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയും കാലാപാനിയിലേക്ക് (ആന്റമാനിക്കോബാർ ദ്വീപ് സമൂഹം)അവരെ നാട് കടത്തുകയും ചെയ്തു. അനേകർ വെള്ളപ്പട്ടാളത്തിന്റെ വെടിയുണ്ടകൾക്ക് ഇരയാവുകയും തുറുങ്കിലടക്കപ്പെടുകയും കൊലക്കയറിൽ ഏറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം നരകീയ യാതനകൾ ചങ്കൂറ്റത്തോടെ തന്നെ ഇന്ത്യൻ മുസ്‌ലിമീങ്ങൾ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അനുഭവിച്ചിട്ടുണ്ട്.

 1857ൽ രേഷമി ഖുത്തൂത്ത് എന്നറിയപ്പെടുന്ന പട്ടു വസ്ത്രത്തിൽ എഴുതപ്പെട്ട ലെറ്ററുകളും ഖിലാഫത്ത്  പ്രസ്ഥാനവും എല്ലാം ഇന്ത്യയിൽ നിന്നും വൈദേശികരെ ആട്ടി ഓടിക്കാനും സ്വാതന്ത്ര്യവും ഭരണവും സ്വായത്തമാക്കാനുള്ള മഹാശ്രമങ്ങളുടെ ഭാഗമായിരുന്നു. 

 ഇത്തരം ത്യാഗോജ്വലമായ അനേകം ശ്രമങ്ങളുടെ പരിസമാപ്തി ആയിട്ടാണ് 1947ൽ ഇന്ത്യൻ സ്വതന്ത്രമായത് പള്ളികളിലും മദ്രസകളിലും ഖാൻഖാഹുകളിലും ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന അല്ലാഹുവിന്റെ ഔലിയാക്കളായ മഹാപുരുഷന്മാർ ഇന്ത്യൻ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ അപകടത്തിൽ പെടുത്തി നടത്തിയിട്ടുള്ള പരിശ്രമങ്ങളെല്ലാം രോമാഞ്ചജനകമാണ്. പള്ളിയുടെ 4 ഭിത്തികൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നവർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുവാൻ മാനസിക ധൈര്യവും ചിന്താശക്തിയും ഉള്ളവരായിരുന്നോ എന്നാരെങ്കിലും ചിന്തിച്ചു പോയാൽ. ആ ചിന്തകൾ അസ്ഥാനത്താണെന്ന് അവരുടെ പ്രവർത്തന മണ്ഡലങ്ങൾ തെളിയിക്കുന്നുണ്ട്. ബ്രിട്ടീഷ് സർക്കാരിന്റെ സി ഐ ഡികൾ അനേകം പ്രാവശ്യം അവരോട് പരാജയം സമ്മതിച്ചിട്ടുണ്ട് പട്ടു വസ്ത്രത്തിലുള്ള ലെറ്റർ സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് : ഇംഗ്ലീഷുകാർ നിശ്ചയിക്കപ്പെട്ട അന്വേഷണ കമ്മീഷനാൽ നൽകപ്പെട്ടതാണ് പട്ട് വസ്ത്ര ലെറ്റർ വിപ്ലവം എന്ന പേര് അതിന് അവരെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരും ഗോത്ര വർഗ്ഗക്കാരും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രേരിക്കപ്പെട്ടിരുന്നത്  പട്ടു വസ്ത്രത്തിൽ എഴുതി വളരെ രഹസ്യമായി അവരിലേക്ക് എത്തിക്കപ്പെട്ടിരുന്ന സ്വാതന്ത്രസമര നേതാവായിരുന്ന ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദുൽ ഹസൻ ദേവ്ബന്ദി رحمة اللّه عليه യുടെ രേഷമീ ഖുത്തൂത്ത് എന്ന പട്ടു വസ്ത്ര സന്ദേശങ്ങളാണ്. ശൈഖുൽ ഇസ്ലാം മൗലാനാ മദനി رحمة اللّه عليه പറയുന്നു: ഒരു വൃദ്ധൻ ഹസ്രത്ത് ശൈഖുൽ ഹിന്ദ് (رحمة اللّه عليه) അവർകളുടെ അടുക്കൽ വരുമായിരുന്നു. കടലാസിന്റെ പൂക്കൾ അഴകാർന്ന നിലയിൽ അദ്ദേഹം നിർമ്മിച്ച്  അതിർത്തിപ്രദേശമായ പെഷാവറിൽ കൊണ്ടുപോയി വലിയ വിലയ്ക്ക് വിൽക്കുമായിരുന്നു അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് വരുന്ന വ്യാപാരികൾ വലിയ വിലയ്ക്ക് അത് വാങ്ങുകയും ചെയ്യുമായിരുന്നു. ആ വൃദ്ധൻ വശം ശൈഖുൽ ഹിന്ദ് അവറുകൾ ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിനുവേണ്ടി വിദേശിയോട് പൊരുതേണ്ട അനിവാര്യതയെ ഉണർത്തുന്ന കത്ത് പട്ടുതുണികളിൽ  എഴുതി വളരെ രഹസ്യമായി അഫ്ഗാനിസ്ഥാനിൽ താമസമാക്കിയിരുന്ന മൗലാനാ ഉബൈദുല്ല സിന്ദി رحمة اللّه عليه അവർകൾക്ക്  എത്തിക്കുവാനായി ഏൽപ്പിക്കുകയും  ചെയ്യുമായിരുന്നു.പ്രസ്തുത വൃദ്ധൻ ആ കത്തുകൾ മൗലാനാ സിന്ദിയെ ഏൽപ്പിച്ചു പോരുകയും ചെയ്തിരുന്നു.

 ദേവ്ബന്ദിനടുത്ത  ഒരു ഗ്രാമവാസിയോട് ഒരിക്കൽ  ശൈഖുൽ ഹിന്ദ് അവർകൾ അതിർത്തി പ്രദേശത്തെ സ്വാതന്ത്രസമര യോദ്ധാക്കൾക്ക് എത്തിക്കുന്നതിന് വേണ്ടി ഇപ്രകാരം ഒരു കത്ത് കൊടുത്തു അയക്കുകയും യാത്ര തുടർന്നു തന്നെയായിരിക്കണമെന്ന്  നിർദേശിക്കുകയും ഒരു വാൾ ശൈഖുൽ ഹിന്ദ് رحمة اللّه عليه അവർകൾ അയാളെ  ഏല്പിക്കുകയും ചെയ്തു. അക്കാലത്ത് ഇന്ത്യ വിഭജിക്കപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം ഓർക്കുന്നതും ഇക്കാര്യം മനസ്സിലാക്കുന്നതിന് ഉതകുന്നതാണ്. ചുരുക്കത്തിൽ വിവിധ സന്ദർഭങ്ങളിൽ വിവിധ രൂപങ്ങളിലും പല  മാധ്യമങ്ങൾ വഴിയും മഹാനായ ശൈഖുൽഹിന്ദ് അവറുകൾ  അവിഭക്ത ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അനേക ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ വെള്ള പട്ടാളത്തിന്റെ കൈവശം എത്തിയത് പട്ടു തുണിയിൽ എഴുതപ്പെട്ട ഒരു ലറ്റർ ആയിരുന്നു അതിനെ അടിസ്ഥാനമാക്കിയാണ് പട്ടുതുണി ലെറ്റർവിപ്ലവം എന്ന് വെള്ളക്കാർ ആ സംഭവത്തിന് പേര് വെച്ചത്. (ശൈഖുൽ ഇസ്ലാം സ്പെഷ്യൽ) 

ദുഃഖകരം എന്ന് പറയട്ടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പണയപ്പെടുത്തി കൊണ്ട് നടത്തിയ ഈ ശ്രമങ്ങളൊന്നും വിജയത്തിലേക്ക് എത്തിയില്ല പദവി മോഹികളായ ചിലർ ശൈഖുൽ ഹിന്ദ് അവർകളുടെയും കൂട്ടുകാരുടെയും മഹത്തായ ഈ യത്നം നിഷ്ഫലമാക്കി തീർക്കുകയാണ് ഉണ്ടായത്. അങ്ങനെ ഇന്ത്യയുടെ അടിമത്തം പിന്നെയും നീണ്ടു നിന്നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ദേവ്ബന്ദി ഉലമാക്കൾ  അനുഭവിച്ച ത്യാഗങ്ങളുടെ പട്ടിക നീണ്ടതാണ്.
🔹🔹🔹🌿🔹🔹🔹 
സ്വാതന്ത്ര്യ സമരത്തിന്‍റെ കാണാപ്പുറങ്ങള്‍.! 
 ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളി 
 മര്‍ഹൂം മൗലവി ജാന്‍ബാസ് 
✒ -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക: 

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) കുറിച്ച് 
അറിയാൻ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:

സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ മുഹമ്മദ് അലി ജൗഹറിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക: 

സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക: 

സ്വാതന്ത്ര്യ സമര സേനാനി 
അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക: 
 
സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ ഉബൈദുല്ലാഹ് സിന്ധി യെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:

സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യുടെ പ്രിയപ്പെട്ട പുത്രന്‍
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍
മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ പ്രധാനപ്പെട്ട സന്ദേശം
(രാജ്യസ്നേഹികള്‍ ഉണരുക.!) വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി യുടെ 
പ്രധാനപ്പെട്ട സന്ദേശം 
(ഇന്ത്യ ആഗ്രഹിക്കുന്ന
യഥാര്‍ത്ഥ സ്വാതന്ത്ര്യം.!)
വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വിയുടെ
പ്രധാനപ്പെട്ട സന്ദേശം 
(ഇന്ത്യന്‍ മുസ് ലിംകളുടെ സത്യ സാക്ഷ്യം)
വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഫിഖ്ഹ് ഹനഫി 
ഫിഖ്ഹ് ശാഫിഈ
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ  പ്രയോജനപ്രദമായ രചനകള്‍, നല്ല അത്തറുകള്‍, കരിഞ്ചീരക ഉല്‍പ്പന്നങ്ങള്‍, വിവിധ തരത്തിലുള്ള തേന്‍, മസ്ജിദ്-വീട്-ഓഫീസുകളില്‍ സുഗന്ധപൂരിതമാക്കാന്‍ ഉപയോഗിക്കുന്ന ബഖൂര്‍, അതിനു വേണ്ടിയുള്ള ബര്‍ണറുകള്‍, മിസ്വാക്ക്, സുറുമ... തുടങ്ങി ഒരു വീട്ടില്‍ ആവശ്യമായ ഇസ് ലാമിക വസ്തുക്കളുടെ ശേഖരം. 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

സയ്യിദ് ഹസനി അക്കാദമിയുടെ രണ്ട് പുതിയ രചനകള്‍.! 

1. ഫിഖ്ഹ് ഹനഫി 

2. ഫിഖ്ഹ് ശാഫിഈ

എല്ലാ ഓരോ സഹോദരങ്ങളും അടിസ്ഥാനപരമായി പഠിച്ചിരിക്കേണ്ട കാര്യങ്ങള്‍.! 

യാത്രയിലും മറ്റും കൈവശം കൊണ്ട് നടക്കാന്‍ സാധിക്കുന്ന നിലയില്‍ പോക്കറ്റ് സൈസില്‍ തയ്യാറാക്കപ്പെട്ട രചന.! 

ഇസ് ലാമില്‍ നിര്‍ബന്ധമായി വിശ്വസിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങള്‍, നമസ്കാരം, വുളൂഅ്, തയമ്മും, കുളി, ശുദ്ധീകരണം, തുടങ്ങി യാത്രക്കാരുടെ നമസ്കാരം, ജുമുഅ-വിത്ര്‍-രണ്ട് പെരുന്നാള്‍-ജനാസ-നമസ്കാരങ്ങള്‍, ഇതര സുന്നത്ത് നമസ്കാരങ്ങള്‍, നോമ്പ്, സകാത്ത്, ഇഅ്തികാഫ്, ഹജ്ജ്, ഫിത്ര്‍ സകാത്ത്, നികാഹ്, ത്വലാഖ് തുടങ്ങി ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്അലകള്‍ വിവരിക്കുന്ന പോക്കറ്റ് സൈസ് രചന. 

40 രൂപ മുഖ വിലയുള്ള ഈ രചന ഇപ്പോള്‍ 32 രൂപയ്ക്ക് സ്വഹാബയില്‍ ലഭിക്കുന്നു. 

അഞ്ച് കോപ്പികളില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 28 രൂപയ്ക്കും 10 കോപ്പിയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 24 രൂപയ്ക്കും ലഭിക്കുന്നതാണ്. 

സാധിക്കുന്നവര്‍ കൂടുതല്‍ കോപ്പികള്‍ വാങ്ങി വെയ്ക്കുകയും ജമാഅത്തില്‍ പുറപ്പെടുന്നവര്‍, അത്യാവശ്യ മസ്അലകള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപഹാരമായി നല്‍കുകയും ചെയ്യുക. 

ഈ രചനകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, സയ്യിദ് ഹസനി അക്കാദമിയുടെ രചനകള്‍ പരിചയപ്പെടുന്നതിനും ഈ ഗ്രൂപ്പില്‍ അംഗമാകൂ... 
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
Google Pay : സൗകര്യമുണ്ട്. 
+91 9037905428 
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂ-വരന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 10 രചനകള്‍. വിവാഹം കഴിക്കുന്ന വധൂ-വരന്മാര്‍ക്ക് ഈ നബവീ സമ്മാനം ഉപഹാരമായി നല്‍കൂ... 

1. നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
2. പ്രവാചക പത്നിമാര്‍ : 70 
3. പ്രവാചക പുത്രിമാര്‍ : 50 
4. പ്രവാചക പുഷ്പങ്ങള്‍ : 40 
5. മുസ്ലിം ഭാര്യ : 40 
6. ഇസ്ലാമിലെ വിവാഹം : 20 
7. അഖീഖയും ഇതര സുന്നത്തുകളും : 15 
8. സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
9. ദൃഷ്ടി സംരക്ഷണം : 30 
10. ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
400 രൂപ മുഖവിലയുള്ള ഈ രചനകള്‍ ഇപ്പോള്‍ 300 രൂപയ്ക്ക് ലഭിക്കുന്നു. 


ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...