പരിശുദ്ധ ഖുര്‍ആന്‍ പടച്ചവന്‍റെ അമാനുഷിക ഗ്രന്ഥം
-അല്ലാമാ റഹ് മതുല്ലാഹ് ഉസ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
പരിശുദ്ധ ഖുര്‍ആന്‍, അല്ലാഹുവിന്‍റെ മഹത്തായ ഭാഷണവും അമാനുഷിക ഗ്രന്ഥവുമാണ്. പുണ്യ ഹദീസുകള്‍, ഖുര്‍ആനിന്‍റെ സമുന്നത വ്യാഖ്യാനവുമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ചില തല്‍പരകക്ഷികള്‍ അബദ്ധ ജഡിലമായ പ്രചണ്ഡ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍, ഇതിനെ കുറിച്ച് ചില കാര്യങ്ങള്‍ ചുരുങ്ങിയ നിലയില്‍ കൊടുക്കുകയാണ്. ആദ്യമായി പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ഭാഷണവും അമാനുഷിക ഗ്രന്ഥവുമാണ് എന്നതിന്‍റെ തെളിവുകള്‍ അക്കമിട്ട് കൊടുക്കുന്നു.
ഒന്നാമത്തെ തെളിവ് :-
ഖുര്‍ആനിന്‍റെ സമുന്നത സാഹിത്യം.
അറബികള്‍ക്കിടയില്‍ അന്ന് മുതല്‍ ഇന്ന് വരെ അറിയപ്പെട്ടിട്ടില്ലാത്ത ഉത്കൃഷ്ട സാഹിത്യമാണ് ഖുര്‍ആനിന്‍റേത്. ഖുര്‍ആനിന്‍റെ സാഹിത്യത്തിന്‍റെ സ്ഥാനങ്ങള്‍ പ്രാപിക്കാന്‍ ഇന്ന് വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സാഹിത്യമെന്നാല്‍ വിവരണത്തില്‍ യാതൊരുവിധ ഏറ്റക്കുറച്ചിലും കൂടാതെ പ്രിങ്കരമായ വാക്കുകള്‍ യഥാസ്ഥാനത്ത് ഉപയോഗിക്കലാണ്. പരിശുദ്ധ ഖുര്‍ആന്‍ ഇത് പാലിച്ചിരിക്കുന്നത് പല നിലകളിലാണ്.
1. അറബികളും അനറബികളുമായ സാഹിത്യകാരന്മാരും കവികളും കൂടുതല്‍ സാഹിത്യം ഉപയോഗിച്ചിട്ടുള്ളത് കുതിര, ഒട്ടകം, അടിമ, രാജാവ്, യുദ്ധം, ആയുധം മുതലായ ദൃക്സാക്ഷ്യങ്ങളെ വര്‍ണ്ണിക്കാന്‍ വേണ്ടിയാണ്. ഇത് പോലുള്ള വിഷയങ്ങളില്‍ സാഹിത്യത്തിന്‍റെ മേഖല വളരെ വിശാലമാണ്. കാരണം അധിക ജനങ്ങളുടെയും പ്രകൃതി ഈ വസ്തുക്കളിലേക്ക് ചാഞ്ഞിരിക്കുന്നു. ഏതെങ്കിലും കവിയോ സാഹിത്യകാരനോ ഇതുമായി ബന്ധപ്പെട്ട പുതിയൊരു സാഹിത്യം പറയുകയാണെങ്കില്‍ അത് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. കാരണം അവര്‍ ഇത്തരം കാര്യങ്ങള്‍ മുമ്പും കേട്ടിരിക്കും. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ അടിസ്ഥാന വിഷയം ഇവകളല്ലെങ്കിലും ഇവയെ കുറിച്ച് ഉപയോഗിച്ച സാഹിത്യങ്ങള്‍ ജനങ്ങള്‍ക്ക് പരിചയമില്ലാത്തതായിരുന്നു.
2. വിഷയങ്ങളുമായി ബന്ധപ്പെട്ട സാഹിത്യങ്ങളില്‍ ധാരാളം കളവുകള്‍ കടന്ന് കൂടാറുണ്ട്. ഏറ്റവും നല്ല കവി ഏറ്റവും കൂടുതല്‍ നുണ പറയുന്ന വ്യക്തിയായിരിക്കുമെന്നും ചൊല്ലുണ്ട്. എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ അങ്ങേയറ്റത്തെ സാഹിത്യമായതിനോട് കൂടി സര്‍വ്വ കാര്യങ്ങളിലും സത്യസന്ധത നിലനിര്‍ത്തുകയും കളവില്‍ നിന്നും പരിശുദ്ധമാവുകയും ചെയ്തിരിക്കുന്നു.
3. കവികളുടെ കവിതയില്‍ സാഹിത്യം മികച്ച് നില്‍ക്കുന്നത് അതിലെ ഏതാനം വരികളില്‍ മാത്രമായിരിക്കും. മറ്റ് വരികളില്‍ അത്ര വലിയ സാഹിത്യം കാണപ്പെടുന്നതല്ല. എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ അങ്ങേയറ്റത്തെ സാഹിത്യമാണ്. അതിന് തുല്യമായത് കൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് സൂറത്ത് യൂസുഫ് അല്‍പ്പം ചിന്തയോടെ പാരായണം ചെയ്യുന്നവര്‍ക്ക് സംഭവം വളരെ നീണ്ടതിനോടൊപ്പം അങ്ങേയറ്റത്തെ സാഹിത്യവുമാണെന്ന് വ്യക്തമാകും.
4. കവിയും സാഹിത്യകാരനും ഏതെങ്കിലും വിഷയമോ സംഭവമോ ആവര്‍ത്തിച്ച് കൊണ്ട് വരുമ്പോള്‍ അതില്‍ ആദ്യത്തേതിന്‍റേത് പോലെ പുതുമയും ഭംഗിയും കാണപ്പെടുന്നതല്ല. എന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ നബിമാരുടെ സംഭവങ്ങള്‍, സൃഷ്ടികളുടെ ഉല്‍പത്തി, മരണാനന്തര അവസ്ഥകള്‍ വിധി വിലക്കുകള്‍, പടച്ചവന്‍റെ ഗുണ വിശേഷണങ്ങള്‍ എന്നിവ ആവര്‍ത്തിച്ചും ഹൃസ്വമായും ദൈര്‍ഘ്യമായും വിവിധ ശൈലികളിലും വന്നിരിക്കുന്നു. പക്ഷേ എല്ലാ ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചതും അങ്ങേയറ്റം സാഹിത്യകരവുമാണ്.
5. ഖുര്‍ആനില്‍ ധാരാളം കല്‍പ്പനകളും നിരോധനകളുമുണ്ട്. ആരാധനകള്‍ നിര്‍ബന്ധമാണെന്നും പാപങ്ങള്‍ നിഷിദ്ധമാണെന്നും വിവരിച്ചിരിക്കുന്നു. സമുന്നത സ്വഭാവങ്ങളെയും, പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെയും, ഇഹലോകത്തെക്കാള്‍ പരലോകത്തിന് മുന്‍ഗണന നല്‍കുകയും പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാലിതെല്ലാം അങ്ങേയറ്റത്തെ സാഹിത്യത്തിലാണ്. ഇത്തരം കാര്യങ്ങളില്‍ സാഹിത്യം അല്‍പ്പം മാത്രമേ സാധാരണ ഉപയോഗിക്കപ്പെടാറുള്ളൂ. അത് കൊണ്ട് തന്നെ ഏതെങ്കിലും സാഹിത്യകാരനോടും കവിയോടും വിശ്വാസ-കര്‍മ്മ-ശാസ്ത്ര വിഷയങ്ങള്‍ സാഹിത്യത്തില്‍ കുറിക്കാന്‍ പറഞ്ഞാല്‍ അവര്‍ അശക്തരാകുന്നതാണ്.
6. ഓരോ സാഹിത്യകാരനും ഓരോ വിഷയത്തിലും മികച്ച് നില്‍ക്കുന്നതാണ്. അതല്ലാത്ത വിഷയങ്ങളില്‍ ബലഹീനരായിരിക്കും. പക്ഷേ ഖുര്‍ആനില്‍ പ്രേരണ, മുന്നറിയിപ്പ്, ഉപദേശം എന്നിങ്ങനെ സര്‍വ്വ വിഷയങ്ങളും അങ്ങേയറ്റത്തെ സാഹിത്യത്തിലാണ് വന്നിരിക്കുന്നത്. ഇവിടെ അതിന്‍റെ ഏതാനം ഉദാഹരണങ്ങള്‍ കൊടുക്കുന്നു:
പ്രേരണയുമായി ബന്ധപ്പെട്ട ഒരു വചനം:
അവര്‍ക്ക് വേണ്ടി കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് രഹസ്യമാക്കപ്പെട്ടിട്ടുള്ളതെന്ന് ആര്‍ക്കും അറിയില്ല. അത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലമാകുന്നു. (സജദ 17).
ഭയപ്പെടുത്തലുമായി ബന്ധപ്പെട്ട ഏതാനം വചനങ്ങള്‍:
അവര്‍ തീരുമാനം ആഗ്രഹിച്ചു. മര്‍ക്കടമുഷ്ടിക്കാരായ എല്ലാ സ്വേച്ഛാധിപതികളും നശിച്ചു. അതിനുശേഷം നരകമുണ്ട്. ചീഞ്ചലത്തില്‍ നിന്നും അവന് കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്. അവര്‍ അതിനെ അല്‍പാല്‍പമായി കുടിച്ചിറക്കും. തൊണ്ടയില്‍ നിന്നും വളരെ കഷ്ടപ്പെട്ടു മാത്രമേ അത് ഇറക്കാന്‍ കഴിയൂ. മരണം നാലു വശത്തുനിന്നും അവനെ പൊതിയുന്നതാണ്. എന്നാല്‍ അവന്‍ മരിക്കുന്നതുമല്ല. അതു കൂടാതെ വേറെ കടുത്ത ശിക്ഷയുമുണ്ട് (ഇബ്റാഹീം 15 - 17).
മുന്നറിയിപ്പുമായി ബന്ധപ്പെട്ടൊരു വചനം:
ഇവരെയെല്ലാവരെയും പാപങ്ങള്‍ കാരണം നാം പിടികൂടി. അവരില്‍ ചിലരുടെ മേല്‍ നാം കല്‍മഴ പെയ്യിപ്പിച്ചു. ചിലരെ ഘോരശബ്ദം പിടികൂടി. ചിലരെ ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ചിലരെ മുക്കിക്കൊന്നു. അല്ലാഹു അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ തന്നെയാണ് അവരോട് അക്രമം കാട്ടിയത്. (അന്‍കബൂത്ത് 40).
ഉപദേശവുമായി ബന്ധപ്പെട്ട ഏതാനം വചനങ്ങള്‍:
നമ്മുടെ ശിക്ഷയെ അവര്‍ തിരക്കിട്ട് ആവശ്യപ്പെടുകയാണോ.? ചിന്തിക്കുക, ഞാന്‍ അവര്‍ക്ക് ഏതാനും വര്‍ഷം സുഖസൗകര്യങ്ങള്‍ നല്‍കുകയാണെങ്കില്‍, ശേഷം അവര്‍ക്ക് മുന്നറിയിപ്പ് നല്കപ്പെടുന്ന കാര്യം അവരുടെ അരികില്‍ എത്തിച്ചേര്‍ന്നാല്‍ അവര്‍ക്ക് നല്‍കപ്പെട്ട സുഖം അല്‍പവും അവര്‍ക്ക് പ്രയോജനപ്പെടുന്നതല്ല. (ശുഅറാഅ് 204-207).
അല്ലാഹുവിന്‍റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട വചനങ്ങള്‍:
ഓരോ സ്ത്രീയും ഗര്‍ഭത്തില്‍ ചുമക്കുന്നത് എന്താണെന്നും ഗര്‍ഭാശയങ്ങള്‍ ചുരുങ്ങുന്നതും വികസിക്കുന്നതും അല്ലാഹു അറിയുന്നുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും അവനരികില്‍ ഒരു നിര്‍ണിത അളവുമുണ്ട്. അല്ലാഹു ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്. വലിയവനും മഹോന്നതനുമാണ്. (റഅ്ദ് 8,9).
7. ഒരു വിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്കും, ഒരു സംഭവത്തില്‍ നിന്നും മറ്റൊരു സംഭവത്തിലേക്കും നീങ്ങുന്നതും, ഒരു സ്ഥലത്ത് തന്നെ പല വിഷയങ്ങള്‍ പറയുന്നതും ഭാഷയുടെ ഒഴുക്കിനെ തടയുന്നതും പരസ്പര ബന്ധത്തെ ഇല്ലാതാക്കുന്നതും സാഹിത്യത്തിന്‍റെ സമുന്നതിക്ക് ഭംഗം വരുത്തുന്നതുമാണ്. എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു സംഭവത്തില്‍ നിന്നും മറ്റൊരു സംഭവത്തിലേക്കും, ഒരു വിഷയത്തില്‍ നിന്നും വേറൊരു വിഷയത്തിലേക്കും നീങ്ങാറുണ്ട്. കല്‍പ്പന, നിരോധനം, വാഗ്ദാനം, മുന്നറിയിപ്പ് പടച്ചവന്‍റെ ഏകത്വം, തിരുഗുണങ്ങള്‍ പ്രവാചകത്വം, ഉപമകള്‍ മുതലായവ ഒരു ഭാഗത്ത് തന്നെ ഒരുമിച്ച് കൂടിയതായി കാണാന്‍ സാധിക്കും. പക്ഷേ അവയ്ക്കിടയില്‍ സമ്പൂര്‍ണ്ണ ബന്ധവും അങ്ങേയറ്റത്തെ സാഹിത്യവും നില നില്‍ക്കുകയും ചെയ്യുന്നു.
8, പരിശുദ്ധ ഖുര്‍ആനില്‍ വിശാലമായ അര്‍ത്ഥമുള്ള ഹൃസ്വ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരത്തിന് സൂറത്ത് സ്വാദിന്‍റെ ആദ്യത്തെ ഏതാനും ആയത്തുകളില്‍ താഴെ പറയുന്ന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു:
നിഷേധികളുടെ ദുര്‍വാശി, ഗതകാല നിഷേധികളുടെ നാശം, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള ശത്രുത, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കൊണ്ടുവന്ന കാര്യങ്ങളില്‍ നിഷേധികളുടെ അത്ഭുതം, നിഷേധി നേതാക്കളുടെ നിഷേധത്തിലുള്ള ഐക്യം, നിഷേധികളുടെ അസൂയ, അവര്‍ക്ക് ഇരു ലോകത്തും നാണക്കേട് ഉണ്ടാകുമെന്ന മുന്നറിയിപ്പ്, നിഷേധികളുടെ ഉപദ്രവത്തില്‍ സഹിക്കണമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള ഉപദേശം, ഗതകാല നബിമാരുടെ സംഭവങ്ങള്‍ മുഖേനയുള്ള സമാശ്വാസം ഇതെല്ലാം കുറഞ്ഞ വാചകങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതുപോലെ സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറയുന്നു: പ്രതിക്രിയ നിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്. (ബഖറ - 179). വളരെ ചെറിയ ഈ വചനം അങ്ങേയറ്റം സാഹിത്യ സമ്പുഷ്ടമായതിനോടൊപ്പം നിരവധി അര്‍ത്ഥ തലങ്ങളും ഉള്‍കൊണ്ടിരിക്കുന്നു. വധശിക്ഷ ബാഹ്യമായി ജീവിതത്തിന്‍റെ അന്ത്യമാണെങ്കിലും ഇതിലൂടെ ധാരാളം ജീവിതങ്ങള്‍ സുരക്ഷിതമാകുന്നതാണെന്ന് ഈ വചനം അറിയിക്കുന്നു.
വധശിക്ഷ മറ്റ് മനുഷ്യരുടെ സാമൂഹിക സുരക്ഷിതത്വവും മാനവരാശിയുടെ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതാണ്.
രണ്ടാമത്തെ തെളിവ് :-
ഖുര്‍ആനിന്‍റെ പുലര്‍ന്ന പ്രവചനങ്ങള്‍.
പരിശുദ്ധ ഖുര്‍ആനില്‍ നടക്കാനിരിക്കുന്ന ധാരാളം സംഭവങ്ങളുടെ വാര്‍ത്തകളും പ്രവചനങ്ങളും അടങ്ങിയിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ പ്രവചിച്ച അതേ നിലയില്‍ ആ സംഭവങ്ങള്‍ വരും കാലഘട്ടങ്ങളില്‍ നടക്കുകയുണ്ടായി. അതിന്‍റെ ഏതാനും സംഭവങ്ങള്‍ ഇവിടെ കൊടുക്കുന്നു:
1. അല്ലാഹു അവന്‍റെ ദൂതന് കാട്ടിക്കൊടുത്ത സ്വപ്നം സത്യമായി സാക്ഷാത്കരിച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ കടക്കുന്നതും (ത്വവാഫും സഅ്യും ചെയ്ത്) മുടി വടിച്ചവരായും കുറച്ചവരായും മാറുന്നതുമാണ്. നിങ്ങള്‍ ആരെയും ഭയപ്പെടുന്നതല്ല. നിങ്ങള്‍ അറിയാത്തത് അല്ലാഹു അറിഞ്ഞിരിക്കുന്നു. അതിനുമുന്‍പ് അടുത്തു തന്നെയുള്ള മറ്റൊരു വിജയവും അല്ലാഹു വെച്ചിരിക്കുന്നു. (ഫത്ഹ് 27).
തീര്‍ത്തും പ്രതികൂല സാഹചര്യത്തിലാണ് ഈ ആയത്തിറങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഖുര്‍ആന്‍ പ്രവചനം അതേ നിലയില്‍ നടക്കുകയുണ്ടായി.
2. നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു ഇപ്രകാരം വാഗ്ദാനം ചെയ്തിരിക്കുന്നു; മുന്‍ഗാമികള്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കിയതുപോലെ തീര്‍ച്ചയായും ഇവര്‍ക്കും അധികാരം നല്‍കുന്നതും അല്ലാഹു അവര്‍ക്ക് തൃപ്തിപ്പെട്ട് നല്‍കിയ ദീനിനെ ശക്തിപ്പെടുത്തുന്നതും ഭയത്തിന്‍റെ അവസ്ഥയ്ക്കു ശേഷം നിര്‍ഭയത്വം നല്‍കുന്നതുമാണ്. അവര്‍ എന്നെ മാത്രം ആരാധിക്കട്ടെ. എന്നോട് ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുത്. ഇതിനു ശേഷം ആരെങ്കിലും നിഷേധിച്ചാല്‍ അവര്‍ ദുര്‍മാര്‍ഗികളാകുന്നു. (നൂര്‍ -55).
അല്ലാഹു ഈ ആയത്തില്‍ പറഞ്ഞ വാഗ്ദാനം പരിപൂര്‍ണ്ണമായി പുലര്‍ത്തി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലഘട്ടത്തില്‍ തന്നെ മുസ്ലിംകള്‍ക്ക് വിജയവും അധികാരവും ലഭിച്ചു. അബൂബക്ര്‍ സിദ്ദീഖ് (റ) ന്‍റെ കാലത്ത് കൂടുതല്‍ മുന്നോട്ട് നീക്കി. ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ കാലത്ത് വളരെയധികം വിശാലമായ നിലയില്‍ വിജയ-മുന്നേറ്റങ്ങള്‍ നല്‍കി. ഉസ്മാന്‍ ദുന്നൂറൈന്‍ (റ) ന്‍റെ കാലത്ത് കിഴക്കും പടിഞ്ഞാറും കൂടുതല്‍ വിജയങ്ങള്‍ കനിഞ്ഞു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ ലോകത്ത് നിന്നും വിട പറഞ്ഞ് 25 വര്‍ഷമാകുന്നതിന് മുമ്പ് തന്നെ ലോകം മുഴുവനും ഇസ്ലാം പരക്കുകയും മുന്നേറുകയും ചെയ്തു.
3. ഗ്രാമീണരില്‍ നിന്നും പിന്നിലായവരോട് പറയുക: കടുത്ത യുദ്ധവാസനയുള്ള ഒരു കൂട്ടരോട് യുദ്ധം ചെയ്യുന്നതിന് നിങ്ങളെ വിളിക്കപ്പെടും. ഒന്നുകില്‍ അവരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലെങ്കില്‍ അവര്‍ അനുസരണയോടെ കീഴടങ്ങണം. (ഈ കല്പന) നിങ്ങള്‍ അനുസരിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തമ പ്രതിഫലം നല്‍കപ്പെടും. മുന്‍പ് പിന്തിരിഞ്ഞതുപോലെ പിന്തിരിയുകയാണെങ്കില്‍ വേദനാജനകമായ ശിക്ഷ നിങ്ങള്‍ക്ക് അല്ലാഹു നല്‍കുന്നതാണ്. (അല്‍ ഫത്ഹ് 16).
ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ആയത്തില്‍ പറയപ്പെട്ട കാര്യം നടക്കുകയുണ്ടായി.
4. അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നാല്‍, ജനങ്ങള്‍ അല്ലാഹുവിന്‍റെ ദീനില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് താങ്കള്‍ കാണുകയും ചെയ്താല്‍.. (നസ്ര്‍ 1, 2).
ഹിജ്റ എട്ടില്‍ മക്കാ വിജയം സംഭവിക്കുകയും ജനങ്ങള്‍ അണി അണിയായി ഇസ്ലാമില്‍ പ്രവേശിക്കുകയും ചെയ്തു.
5. പ്രവാചകരെ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നും താങ്കളിലേക്ക് ഇറക്കപ്പെട്ടത് താങ്കള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍ രക്ഷിതാവ് ഏല്‍പ്പിച്ച ദൗത്യം താങ്കള്‍ നിര്‍വ്വഹിച്ചിട്ടില്ല. അല്ലാഹു താങ്കളെ ജനങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നിഷേധികളെ സന്മാര്‍ഗത്തില്‍ ആകുന്നതല്ല. (മാഇദ 67).
ധാരാളമാളുകള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഉപദ്രവിക്കാന്‍ പരിശ്രമിച്ചു. പക്ഷേ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പടച്ചവന്‍റെ സന്നിധിയില്‍ എത്തുച്ചേരുന്നത് വരെ അല്ലാഹു പരിപൂര്‍ണ്ണമായും സംരക്ഷിച്ചു.
6. റോമ പരാജയപ്പെട്ടു. അടുത്ത പ്രദേശത്ത് വെച്ചാണ് (പരാജയപ്പെട്ടത്). അവര്‍ പരാജയത്തിനുശേഷം ഉടനെതന്നെ വിജയിക്കുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ (വിജയിക്കും). അതിനു മുന്‍പും ശേഷവുമുള്ള കാര്യങ്ങള്‍ അല്ലാഹുവിന്‍റെ നിയന്ത്രണത്തിലാണ്. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തോഷിക്കുന്നതാണ്. അല്ലാഹുവിന്‍റെ സഹായത്താല്‍ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും കാരുണ്യവാനുമാണ്. ഇത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. അല്ലാഹുവിന്‍റെ വാഗ്ദാനം അല്ലാഹു ലംഘിക്കുന്നതല്ല. പക്ഷേ അധികം ജനങ്ങളും അറിയുന്നില്ല. (റൂം 2-6).
ഈ ആയത്തില്‍ അല്ലാഹു വാര്‍ത്ത അറിയിച്ചത് പോലെ, ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ പേര്‍ഷ്യക്കാരുടെ മേല്‍ റോമ വിജയം വരിച്ചു.
7. നാം തന്നെയാണ് ഈ ഉപദേശ ഗ്രന്ഥം അവതരിപ്പിച്ചത്. നാം തന്നെ ഇതിനെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. (ഹിജ്ര്‍ 9).
ഇതിന്‍റെ മുന്നിലൂടെയും പിന്നിലൂടെയും അസത്യം വന്നുചേരുന്നതല്ല. തന്ത്രജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്നും അവതീര്‍ണമായ ഗ്രന്ഥമാണ്. (ഹാമീം സജദ 42).
അല്ലാഹു പരിശുദ്ധ ഖുര്‍ആനിനെ സര്‍വ്വവിധ തിരിമറികളില്‍ നിന്നും സംരക്ഷിച്ചു. ഇന്നും നേരിട്ട് മനസ്സാലാക്കാവുന്ന ഒരു യാഥാര്‍ഥ്യമാണിത്. അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.
8. പറയുക: യഹൂദികളെ, മറ്റു ജനങ്ങളെ കൂടാതെ നിങ്ങളാണ് അല്ലാഹുവിന്‍റെ ആത്മമിത്രങ്ങളെന്ന നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍, നിങ്ങള്‍ മരണത്തെ ആഗ്രഹിക്കുക. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി അവര്‍ ഒരിക്കലും മരണത്തെ മോഹിക്കുന്നതല്ല. അല്ലാഹു നന്നായി അറിയുന്നവനാണ്. (ജുമുഅ 6,7).
നബിയെ പറയുക: സ്വര്‍ഗ്ഗീയ ഭവനം രക്ഷിതാവിങ്കല്‍ മറ്റാര്‍ക്കുമില്ലാതെ നിങ്ങള്‍ക്ക് മാത്രമുള്ളതാണെങ്കില്‍ നിങ്ങള്‍ മരണം മോഹിക്കുക. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതാണ് ചെയ്യേണ്ടത്. എന്നാല്‍ അവരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ച (പാപങ്ങള്‍) കാരണം അവര്‍ ഒരിക്കലും മരണം ആഗ്രഹിക്കുകയില്ല. അല്ലാഹു അക്രമികളെ നന്നായി അറിയുന്നതാണ്.(ബഖറ 94, 95).
യഹൂദികള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കഠിന ശത്രുക്കളായിരുന്നു. ഏത് നിലക്കും നിഷേധിക്കാന്‍ അവസരം കാത്തിരുന്നു. എന്നിട്ടും ഞങ്ങള്‍ മരണത്തെ ആഗ്രഹിക്കുന്നുവെന്ന് പറയാന്‍ പോലും അവരാരും ധൈര്യപ്പെട്ടില്ല.
9. നമ്മുടെ വിശിഷ്ട അടിമയുടെ മേല്‍ നാം അവതരിപ്പിച്ച ഗ്രന്ഥത്തെ കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതിന് തത്തുല്യമായ ഒരു അധ്യായം നിങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരിക. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അല്ലാഹുവിനെ കൂടാതെയുള്ള നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിച്ചുകൊള്ളുക. ഇനി നിങ്ങള്‍ക്ക് അക്കാര്യം ചെയ്യാന്‍ കഴിവില്ലെങ്കില്‍ -അത് ചെയ്യാന്‍ ഒരിക്കലും നിങ്ങള്‍ക്ക് കഴിയുകയില്ല- പിന്നെ നരകത്തെ സൂക്ഷിക്കുക മനുഷ്യരും കല്ലുകളുമാണ് അതിന്‍റെ ഇന്ധനം. സത്യനിഷേധികള്‍ക്ക് വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. (ബഖറ 23, 24).
ഈ ആയത്തില്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അന്ന് മുതല്‍ ഇന്ന് വരെ ഇസ്ലാമിനെതിരില്‍ ധാരാളം ശത്രുക്കള്‍ വന്നെങ്കിലും ഈ വെല്ലുവിളിയെ സ്വീകരിച്ച് കൊണ്ട് ഒരു ചെറിയ അധ്യായം പോലും കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍, പരിശുദ്ധ ഖുര്‍ആനില്‍ അടങ്ങിയിട്ടുള്ള ഇത്തരം പ്രവചനങ്ങള്‍ ഖുര്‍ആന്‍ പടച്ചവന്‍റെ ഗ്രന്ഥമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കള്ള പ്രവാചകത്വ വാദികള്‍ ഇത്തരം പ്രവചനങ്ങള്‍ നടത്തിയാല്‍ അതിനെ ശരിയായി പുലര്‍ത്തുകയില്ലായെന്നതാണ് പടച്ചവന്‍റെ നടപടി ക്രമം. മറിച്ച് അല്ലാഹു അവരെ നാണം കെടുത്തുകയും അവരുടെ കളവ് ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നതുമാണ്.
മൂന്നാമത്തെ തെളിവ്:-
ഖുര്‍ആനിന്‍റെ അത്ഭുത ഘടന.
ഖുര്‍ആനിന്‍റെ ഘടനയും ശൈലിയും അത്ഭുതകരമാണ്. തുടക്കവും അവസാനവുമെല്ലാം അസാധാരണമാണ്. കൂട്ടത്തില്‍ സൂക്ഷ്മമായ വിവരങ്ങളും ആഴമേറിയ തത്വങ്ങളും സുന്ദരമായ വചനങ്ങളും നിര്‍മ്മലമായ സൂചനകളും ഉജ്ജ്വലമായ ആശയ സംവിധാനവും ഉള്‍കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഉന്നത അറബി സാഹിത്യകാരന്മാരുടെ ബുദ്ധികള്‍ പോലും ഖുര്‍ആനിന് മുന്നില്‍ ഭ്രമിക്കുകയുണ്ടായി. അവര്‍ക്കാര്‍ക്കും ഖുര്‍ആന്‍ എവിടെ നിന്നെങ്കിലും മോഷ്ടിക്കപ്പെട്ടതാണെന്ന് പറയാന്‍ ധൈര്യം വന്നില്ല. അറബി കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഭാഷയില്‍ ഉജ്ജ്വല കഴിവും ഇസ്ലാമിനോട് കടുത്ത ശത്രുതയും ഉണ്ടായിരുന്നിട്ടും ഖുര്‍ആനിന്‍റെ സാഹിത്യത്തിലും സുന്ദര ഘടനയിലും വിമര്‍ശനമുന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. മറിച്ച് ഖുര്‍ആന്‍ പദ്യത്തിന്‍റെയും ഗദ്യത്തിന്‍റെയും വിഭാഗങ്ങളില്‍ പെടാത്ത മറ്റൊരു വിഭാഗമാണെന്ന് അവര്‍ സമ്മതിക്കുന്നു. അത് കൊണ്ട് തന്നെ ഖുര്‍ആനില്‍ അത്ഭുതപ്പെട്ടു കൊണ്ട് ആദ്യം അതിനെ കുറിച്ച് മാരണമാണെന്നവര്‍ പറഞ്ഞു. തുടര്‍ന്ന് കെട്ടിയുണ്ടാക്കിയ കളവുകളും കള്ള കഥകളുമാണെന്ന് ആരോപിച്ചു. പിന്നീടവര്‍ ജനങ്ങളോട് പറഞ്ഞു: നിങ്ങളാരും ഈ ഖുര്‍ആന്‍ കേള്‍ക്കരുത്. ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ ബഹളമുണ്ടാക്കി കൊണ്ടിരിക്കുക. നിങ്ങള്‍ വിജയം വരിക്കുന്നതാണ്. (ഹാ മീം സജദ - 26).
അവരിപ്രകാരം പല ശൈലികള്‍ സ്വീകരിച്ചത് ഖുര്‍ആന്‍റെ മുമ്പിലുള്ള അവരുടെ പരിഭ്രമാവസ്ഥ വിളിച്ചറിയിക്കുന്നു.
ഇതിനിടയില്‍ ഖുര്‍ആന്‍ അവരെ വെല്ലു വിളിച്ചു; നമ്മുടെ വിശിഷ്ട അടിമയുടെ മേല്‍ നാം അവതരിപ്പിച്ച ഗ്രന്ഥത്തെ കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതിന് തത്തുല്യമായ ഒരു അധ്യായം നിങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരിക. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അല്ലാഹുവിനെ കൂടാതെയുള്ള നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിച്ചുകൊള്ളുക. ഇനി നിങ്ങള്‍ക്ക് അക്കാര്യം ചെയ്യാന്‍ കഴിവില്ലെങ്കില്‍ -അത് ചെയ്യാന്‍ ഒരിക്കലും നിങ്ങള്‍ക്ക് കഴിയുകയില്ല- പിന്നെ നരകത്തെ സൂക്ഷിക്കുക മനുഷ്യരും കല്ലുകളുമാണ് അതിന്‍റെ ഇന്ധനം. സത്യനിഷേധികള്‍ക്ക് വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. (ബഖറ 23, 24).
ഇതിനെ അദ്ദേഹം കെട്ടിയുണ്ടാക്കിയെന്ന് പറയുകയാണോ.? പറയുക: നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇതുപോലെയുള്ള ഒരു അധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹു വല്ലാത്തവരില്‍ നിന്നും നിങ്ങള്‍ക്ക് കഴിയുന്നവരെ സഹായത്തിനായി നിങ്ങള്‍ വിളിച്ചുകൊള്ളുക. (യൂനുസ് 38).
പറയുക: ഈ ഖുര്‍ആന്‍ പോലുള്ളത് കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാല്‍ അവര്‍ അതുപോലുള്ളത് കൊണ്ടു വരികയില്ല. അവര്‍ പരസ്പരം സഹായികളായാലും ശരി. (ഇസ്റാഅ് 88).
അന്നത്തെ അറബികള്‍ ഒരു ഭാഗത്ത് വലിയ സാഹിത്യകാരന്മാരായിരുന്നു. മറുഭാഗത്ത് കടുത്ത വര്‍ഗീയ വാദികളുമായിരുന്നു. പേരിനും പെരുമയ്ക്കും കുടുംബ-ഗോത്രങ്ങളുടെ ഉയര്‍ച്ചയ്ക്കും എന്തും ചെയ്യാന്‍ അവര്‍ സന്നദ്ധരായിരുന്നു. പക്ഷേ പരിശുദ്ധ ഖുര്‍ആനിലെ ചെറിയൊരു അധ്യായം പോലുള്ളത് കൊണ്ട് വരികയെന്ന വെല്ലുവിളി സ്വീകരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
മുഹമ്മദ് നബി പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യരില്‍ ആരുടെയെങ്കിലും സഹായത്തോടെ തയ്യാറാക്കിയതാണ് എന്ന് അറബികളായ നിഷേധികള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അത് പോലുള്ളവരുടെ സഹായത്തോടെ അവര്‍ മറ്റൊരു ഗ്രന്ഥം തയ്യാറാക്കി സമര്‍പ്പിക്കുമായിരുന്നു. പക്ഷേ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് യുദ്ധം ചെയ്യുകയും മോശമായ നിലയില്‍ ചിത്രീകരിക്കുകയും ചെയ്ത അവര്‍ ഈ വെല്ലുവിളി സ്വീകരിക്കാന്‍ സന്നദ്ധരായില്ല. പരിശുദ്ധ ഖുര്‍ആനിന്‍റെ സാഹിത്യം അവരെല്ലാവരും അംഗീകരിച്ചിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാകുന്നു. അവസാനം അവര്‍ രണ്ട് വിഭാഗമായി മാറി. ഒരു കൂട്ടം ആളുകള്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷികത കണ്ട് അല്ലാഹുവിലും റസൂലിലും വിശ്വസിച്ചു. മറ്റൊരു കൂട്ടം ആളുകള്‍ ഖുര്‍ആന്‍ സാഹിത്യ സമ്പുഷ്ട ഗ്രന്ഥമാണെന്ന് സമ്മതിച്ചെങ്കിലും നിഷേധത്തില്‍ ഉറച്ച് നില്‍ക്കാന്‍ ഖുര്‍ആന്‍ മാരണമാണെന്ന് വാദിച്ചു. വലീദ് ഇബ്നു മുഗീറ, ഉത്ബത്തിബ്നു മുഗീറ മുതലായവരില്‍ നിന്നും ഇത്തരം വാക്കുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രയോജനപ്രദമായ രചനകള്‍, നല്ല അത്തറുകള്‍, കരിഞ്ചീരക ഉല്‍പ്പന്നങ്ങള്‍, വിവിധ തരത്തിലുള്ള തേന്‍, മസ്ജിദ്-വീട്-ഓഫീസുകളില്‍ സുഗന്ധപൂരിതമാക്കാന്‍ ഉപയോഗിക്കുന്ന ബഖൂര്‍, അതിനു വേണ്ടിയുള്ള ബര്‍ണറുകള്‍, മിസ്വാക്ക്, സുറുമ... തുടങ്ങി ഒരു വീട്ടില്‍ ആവശ്യമായ ഇസ് ലാമിക വസ്തുക്കളുടെ ശേഖരം.
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
സയ്യിദ് ഹസനി അക്കാദമിയുടെ രണ്ട് പുതിയ രചനകള്‍.!
1. ഫിഖ്ഹ് ഹനഫി
2. ഫിഖ്ഹ് ശാഫിഈ
എല്ലാ ഓരോ സഹോദരങ്ങളും അടിസ്ഥാനപരമായി പഠിച്ചിരിക്കേണ്ട കാര്യങ്ങള്‍.!
യാത്രയിലും മറ്റും കൈവശം കൊണ്ട് നടക്കാന്‍ സാധിക്കുന്ന നിലയില്‍ പോക്കറ്റ് സൈസില്‍ തയ്യാറാക്കപ്പെട്ട രചന.!
ഇസ് ലാമില്‍ നിര്‍ബന്ധമായി വിശ്വസിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങള്‍, നമസ്കാരം, വുളൂഅ്, തയമ്മും, കുളി, ശുദ്ധീകരണം, തുടങ്ങി യാത്രക്കാരുടെ നമസ്കാരം, ജുമുഅ-വിത്ര്‍-രണ്ട് പെരുന്നാള്‍-ജനാസ-നമസ്കാരങ്ങള്‍, ഇതര സുന്നത്ത് നമസ്കാരങ്ങള്‍, നോമ്പ്, സകാത്ത്, ഇഅ്തികാഫ്, ഹജ്ജ്, ഫിത്ര്‍ സകാത്ത്, നികാഹ്, ത്വലാഖ് തുടങ്ങി ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്അലകള്‍ വിവരിക്കുന്ന പോക്കറ്റ് സൈസ് രചന.
40 രൂപ മുഖ വിലയുള്ള ഈ രചന ഇപ്പോള്‍ 32 രൂപയ്ക്ക് സ്വഹാബയില്‍ ലഭിക്കുന്നു.
അഞ്ച് കോപ്പികളില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 28 രൂപയ്ക്കും 10 കോപ്പിയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 24 രൂപയ്ക്കും ലഭിക്കുന്നതാണ്.
സാധിക്കുന്നവര്‍ കൂടുതല്‍ കോപ്പികള്‍ വാങ്ങി വെയ്ക്കുകയും ജമാഅത്തില്‍ പുറപ്പെടുന്നവര്‍, അത്യാവശ്യ മസ്അലകള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപഹാരമായി നല്‍കുകയും ചെയ്യുക.
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂ-വരന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 10 രചനകള്‍. വിവാഹം കഴിക്കുന്ന വധൂ-വരന്മാര്‍ക്ക് ഈ നബവീ സമ്മാനം ഉപഹാരമായി നല്‍കൂ...
No comments:
Post a Comment