Thursday, July 23, 2020

മണപ്പള്ളി മുനീര്‍ മൗലവി അല്‍ ഖാസിമി (കുവൈറ്റ്), അന്‍വര്‍ മൗലവി ബാഖവി, മുജീബ് എഞ്ചിനിയര്‍ എന്നിവരുടെ പ്രിയപ്പെട്ട മാതാവ് അനീസാ ബീവി

📣 ഇന്നാലില്ലാഹ്... 
🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
◼ മണപ്പള്ളി മുനീര്‍ മൗലവി അല്‍ ഖാസിമി (കുവൈറ്റ്), അന്‍വര്‍ മൗലവി ബാഖവി, മുജീബ് എഞ്ചിനിയര്‍ എന്നിവരുടെ പ്രിയപ്പെട്ട മാതാവ് അനീസാ ബീവി തഹജ്ജുദ് നമസ്കാര സമയത്ത് പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.....  
(മുസ്തഫാ ഇബ്റാഹീം കുട്ടി മുസ്ലിയാരുടെ പ്രിയപ്പെട്ട സഹധര്‍മ്മിണിയും, മര്‍ഹൂം കോട്ടക്കര ഉസ്താദിന്‍റെ പ്രിയപ്പെട്ട മകളുമാണ്.) 
2020 ജൂലൈ 23 വ്യാഴം (1441 ദുല്‍ ഹജ്ജ് 02)
🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*
⭕ ജനാസ നമസ്കാരം രാവിലെ 08 മണി മുതല്‍ വീട്ടില്‍ നടക്കുന്നതാണ്. 
⭕ ജനാസ വെച്ചിരിക്കുന്നത് കാഞ്ഞിപ്പുഴ മര്‍യം മസ്ജിദിന് സമീപമുള്ള തമീം മൗലവിയുടെ വീട്ടിലാണ്. 
⭕ ഖബ്റടക്കം ; 
11 മണിക്ക് മണപ്പള്ളി നാലുവിള മസ്ജിദ് ഖബ്ര്‍സ്ഥാനില്‍.

റസൂലുല്ലാഹി ﷺ  അരുളി:
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!

തഅ്സിയത്ത് അറിയിക്കൂ..
മുനീര്‍ മൗലവി അല്‍ ഖാസിമി (കുവൈറ്റ്) 
(കാഞ്ഞിപ്പുഴ അല്‍ഹസനാത്ത് ട്രസ്റ്റ് ചെയര്‍മാന്‍)
+96594472694
അന്‍വര്‍ മൗലവി ബാഖവി 
+91 9744552877 
മുജീബ് എഞ്ചിനിയര്‍ 
+966505744705 
തമീം ത്വാഹ ഹസനി 
+91 9746452124 
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾
https://swahabainfo.blogspot.com/2020/07/blog-post_22.html?spref=bl
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

Monday, July 20, 2020

🔖🔖🔖 പ്രധാന അറിയിപ്പ്:

🔖🔖🔖 
പ്രധാന അറിയിപ്പ്:
🔹 ഉദ്ഹിയത്ത് അറുക്കാന്‍ നിയ്യത്ത് വെച്ചവര്‍ക്ക് മുടിയും നഖവും മുറിക്കാനുള്ള അവസാന ദിവസമാണ് 
2020 / ജൂലൈ/ 21 / ചൊവ്വ
(1441 ദുല്‍ഖഅദ 29) 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ദുല്‍ ഹജ്ജിന്‍റെ ആദ്യ പത്ത് ആരംഭിച്ചാല്‍ നിങ്ങളില്‍ ബലി ഉദ്ദേശിക്കുന്നവര്‍ ബലി അറുക്കുന്നത് വരെ മുടിയും നഖവും മുറിക്കാതിരുന്നുകൊള്ളട്ടെ.!* 
(മുസ് ലിം, ഇബ്നുമാജ:) 
ജൂലൈ 22 ബുധന്‍,
 ദുൽ ഹജ്ജ് 01 ആകാൻ സാധ്യതയുണ്ട്. 
⭕ ബഹുമാന്യ ഇമാമുമാര്‍, മസ്ജിദ് സേവകര്‍ ജുമുഅയ്ക്കും മറ്റും ജനങ്ങളെ ഈ വിഷയം ഉണര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉദ്ഹിയ അറുക്കാന്‍ ഉദ്ദേശിച്ചവര്‍ പോലും പെരുന്നാളിന് മുമ്പുള്ള ദിവസങ്ങളില്‍ മീശ, ധാടി, മുടി, നഖം എന്നിവ വെട്ടുകയും ഒതുക്കുകയും ചെയ്യുന്നത് കണ്ട് വരുന്നു.
അപ്രകാരം ചെയ്യാന്‍ പാടില്ലാത്തതാണ്.
https://swahabainfo.blogspot.com/2020/07/blog-post_92.html?spref=bl
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

മൗലാനാ മുഹമ്മദ് സല്‍മാന്‍ മളാഹിരി സഹാറന്‍പൂര്‍

ഇന്നാലില്ലാഹ് 

 ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും സഹാറന്‍പൂര്‍ മളാഹിറുല്‍ ഉലൂമിലെ പ്രിന്‍സിപ്പാളും ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ മകളുടെ ഭര്‍ത്താവും മൗലാനാ സഅദ് കാന്ദലവി അവര്‍കളുടെ ഭാര്യാപിതാവുമായ മൗലാനാ മുഹമ്മദ് സല്‍മാന്‍ മളാഹിരി  (20-07-2020) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
(2020 ജൂലൈ 20 തിങ്കള്‍) 
https://swahabainfo.blogspot.com/2020/07/blog-post_20.html?spref=bl 
1386-ലാണ് ദൗറത്തുല്‍ ഹദീസ് പഠിച്ചത്. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ മുന്നില്‍ ബുഖാരിയുടെ ഇബാറത്ത് കൂടുതലും ഇദ്ദേഹമാണ് വായിച്ചത്. 1387-ല്‍ ദറസ് ആരംഭിച്ചു. 1396-ല്‍ ഹദീസിന്‍റെ ഉസ്താദുമാരുടെ പരമ്പരയില്‍ ചേര്‍ന്നു. ശൈഖുല്‍ ഹദീസിന്‍റെ അറബി രചനകളുടെ ക്രോഢീകരണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശൈഖുല്‍ ഹദീസിന്‍റെ ഇഅ്തികാഫ് വേളകളില്‍ പ്രധാനമായും പരിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുന്നത് മുഹമ്മദ് സല്‍മാന്‍ മളാഹിരി മൗലാനായായിരുന്നു. മൗലാനായുടെ പാരായണം അതി സുന്ദരവും വേഗതയുള്ളതും സുവ്യക്തമായതുമായിരുന്നു. പടച്ചവന്‍ മര്‍ഹമത്ത്-മഗ്ഫിറത്തുകള്‍ നല്‍കട്ടെ.! 
മൗലാനായുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മൗലാനയ്ക്ക്  നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മൗലാനായുടെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! മൗലാനായുടെ സേവനങ്ങള്‍ നീ സ്വീകരിക്കേണമേ.! 

ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ അനുഗ്രഹീത കുടുംബം.! 
ശൈഖ് അവര്‍കളുടെ വിയോഗനേരത്ത് രണ്ടാമത്തെ ഭാര്യയും ആറ് മക്കളും ജീവിച്ചിരിപ്പുണ്ടായിരുന്നു. ആദ്യ ഭാര്യയുടെ വിയോഗാനന്തരമാണ് രണ്ടാമത്തെ വിവാഹം നടത്തിയത്. ഇരുവരും ശൈഖിന്‍റെ സഹവാസം കാരണം വളരെ മഹത്വം നേടുകയും ശൈഖിന്‍റെ സേവനങ്ങള്‍ വളരെ സന്തോഷത്തോടെ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. ശൈഖിന്‍റെ വിയോഗനേരം ജീവിച്ചിരുന്ന മക്കളുടെ ചെറുവിവരണം താഴെ കൊടുക്കുന്നു: 
ഒന്ന്, മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബിന്‍റെ സഹധര്‍മ്മിണിയാണ്. ഇവര്‍ 1338 ദുല്‍ ഹജ്ജ് (1920 സെപ്റ്റംബര്‍) മാസത്തില്‍ ജനിച്ചു. ഇവരുടെ ജനനസമയം ശൈഖ്, അല്ലാമാ സഹാറന്‍പൂരിയോടൊപ്പം ഹിജാസിലായിരുന്നു. 1354 മുഹര്‍റം 3 (1935 ഏപ്രില്‍ 07) ഇവരുടെ വിവാഹം നടന്നു. മൗലാനാ സുബൈറുല്‍ ഹസന്‍ ഇവരുടെ മകനാണ്. 
രണ്ട്, മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്‍റെ സഹധര്‍മ്മിണി. ഇവര്‍ 1347-ല്‍ ജനിച്ചു. 1365 ജമാദുല്‍ അവ്വല്‍ 19-ന് മൗലാനാ സഈദുര്‍റഹ്മാന്‍ കാന്ദലവിയുമായി ഇവരുടെ വിവാഹം നടന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മൗലാനാ സഈദുര്‍റഹ്മാന്‍ വഫാത്തായി. ശേഷം 1369 റബീഉല്‍ ആഖിര്‍ 19 (1950 ഫെബ്രുവരി 8) ന് മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് വിവാഹം കഴിച്ചു. ഇതില്‍ അവര്‍ക്ക് മക്കളൊന്നുമില്ല. 
മൂന്ന്, മൗലാനാ ഹകീം മുഹമ്മദ് ഇല്‍യാസ് സാഹിബിന്‍റെ സഹധര്‍മ്മിണി. ഇവര്‍ ഹിജ്രി 1352 ദുല്‍ ഖഅദ് 9-ന് ജനിച്ചു. 1369 റബീഉല്‍ ആഖിര്‍ 19-ന് വിവാഹം നടന്നു. ശൈഖുല്‍ ഇസ്ലാം ഹസ്രത്ത് മദനിയാണ് നികാഹ് ചെയ്തുകൊടുത്തത്. മൗലാനാ മുഹമ്മദ് ശാഹിദ്, ഹാഫിസ് മുഹമ്മദ് റാഷിദ്, ഹാഫിസ് മുഹമ്മദ് സുഹൈല്‍, ഹാഫിസ് മുഹമ്മദ് സാജിദ് എന്നിവരുടെ മാതാവാണ്. 
നാല്, മൗലാനാ മുഹമ്മദ് ത്വല്‍ഹ. ശൈഖിന്‍റെ രണ്ടാം ഭാര്യയിലൂടെ ജനിച്ച മകനാണ്. 1360 ജമാദുല്‍ അവ്വല്‍ 3 (1941 മെയ് 28) ന് ജനിച്ചു. ആദ്യം ഖുര്‍ആന്‍ ഹിഫ്സ് ചെയ്തു. 1375 റജബ് 16 ന് മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയുടെ സദസ്സില്‍ വെച്ചാണ് ഹിഫ്സ് പൂര്‍ത്തീകരിച്ചത്. 1376 ജമാദുല്‍ അവ്വല്‍ 2-ന് സഹാറന്‍പൂരില്‍ ഫാരിസീ പഠനം ആരംഭിച്ചു. 1376 ശവ്വാലില്‍ നിസാമുദ്ദീനിലെ മദ്റസ കാശിഫുല്‍ ഉലൂമില്‍ അറബി പഠനം തുടങ്ങി. 1381-ല്‍ മളാഹിര്‍ ഉലൂമില്‍ പ്രവേശിക്കുകയും 1383-ല്‍ കാശിഫുല്‍ ഉലൂമില്‍ ദൗറത്തുല്‍ ഹദീസ് പഠിക്കുകയും ചെയ്തു. മൗലാനാ ഇന്‍ആമുല്‍ ഹസന്‍, മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഉബൈദുല്ലാഹ്, മൗലാനാ ഇള്ഹാറുല്‍ ഹസന്‍ എന്നീ മഹാന്മാര്‍ ദൗറയിലെ ഉസ്താദുമാരാണ്. ശേഷം മൗലാനാ റായ്പൂരിയെ ബൈഅത്ത് ചെയ്യുകയും ആദരണീയ പിതാവിന്‍റെ കീഴില്‍ ദിക്ര്‍-ദുആകളില്‍ വലിയ ത്യാഗത്തോടെ പരിശ്രമിക്കുകയും ചെയ്തു. 1390-ല്‍ ശൈഖ് ഇജാസത്ത് നല്‍കി. ശൈഖിന്‍റെ വഫാത്തിന് ശേഷം 1402 മുതല്‍ മളാഹിര്‍ ഉലൂമിന്‍റെ മേല്‍നോട്ടക്കാരനാണ്. 
അഞ്ച്, മൗലാനാ മുഹമ്മദ് ആഖില്‍ സാഹിബിന്‍റെ സഹധര്‍മ്മിണി. ശൈഖിന്‍റെ രണ്ടാം ഭാര്യയില്‍ നിന്നും ഹിജ്രി 1366 റമദാന്‍ 6 (1947 ജൂലൈ 25) ന് ജനിച്ചു. 1381 റബീഉല്‍ ആഖിര്‍ 8-ന് നികാഹ് നടന്നു. മൗലാനാ റായ്പൂരി പങ്കെടുക്കുന്നതിന് റായ്പൂരിലാണ് നികാഹ് നടന്നത്. മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബാണ് നികാഹ് ഓതിയത്. ഹാഫിസ് മുഹമ്മദ് ജഅ്ഫര്‍, ഹാഫിസ് മുഹമ്മദ് ഉമൈര്‍, മുഹമ്മദ് ആദില്‍, മുഹമ്മദ് ആസിം എന്നിവര്‍ മക്കളാണ്. 
ആറ്, മൗലാനാ മുഹമ്മദ് സല്‍മാന്‍ സാഹിബിന്‍റെ സഹധര്‍മ്മിണി. 1370 സഫര്‍ 29-ന് ജനിച്ചു. 1386 ദുല്‍ ഖഅദ് 21 ന് നികാഹ് നടന്നു. മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബാണ് നികാഹ് ഓതിയത്. ഹാഫിസ് മുഹമ്മദ് ഉസ്മാന്‍, ഹാഫിസ് മുഹമ്മദ് നുഅ്മാന്‍ എന്നിവര്‍ മക്കളാണ്. ശൈഖിന്‍റെ മുഴുവന്‍ മക്കളെയും ഫാത്വിമീ മഹ്റിലാണ് നികാഹ് ചെയ്തത്. 
ശൈഖിന്‍റെ മരുമക്കളായ മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഇന്‍ആമുല്‍ ഹസന്‍, മൗലാനാ ഹകീം മുഹമ്മദ് ഇല്‍യാസ്, മൗലാനാ മുഹമ്മദ് ആഖില്‍, മൗലാനാ മുഹമ്മദ് സല്‍മാന്‍ ഇവരെല്ലാവരും ഉന്നത പണ്ഡിതരും തദ്രീസ്-തസ്നീഫുകളുടെ വക്താക്കളുമാണ്. ആദ്യത്തെ രണ്ട് മഹത്തുക്കളെ കുറിച്ച് ഒന്നും എഴുതേണ്ട് ആവശ്യമില്ല. ഒന്നാമനായ, ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) യുടെ സുന്ദര സേവനങ്ങളും ത്യാഗനിര്‍ഭരമായ പരിശ്രമങ്ങളും വൈജ്ഞാനിക മഹത്വങ്ങളും ലോക പ്രസിദ്ധമാണ്. വിനീതന്‍റെ സഹോദരീ പുത്രന്‍ മൗലവി മുഹമ്മദ് ഥാനി ഹസനി മര്‍ഹൂം സവാനിഹ് മൗലാനാ മുഹമ്മദ് യൂസുഫ് എന്ന പേരില്‍ വളരെ ബ്രഹത്തായ ഒരു ഗ്രന്ഥം രചിക്കുകയും അതില്‍ കാര്യങ്ങള്‍ വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. 
രണ്ടാമനായ, ഹസ്രത്ജി മൗലാനാ ഇന്‍ആമുല്‍ ഹസന്‍ (ഇതെഴുതുമ്പോള്‍) ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അല്ലാഹു അദ്ദേഹത്തിന്‍റെ ജീവിതത്തുലും പരിശ്രമങ്ങളിലും ഐശ്വര്യം ചൊരിയട്ടെ.! ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തബ്ലീഗ് പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ നിശബ്ദമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. 
മൂന്നാമനായ, മൗലാനാ മുഹമ്മദ് ഇല്‍യാസ് മളാഹിര്‍ ഉലൂമിന്‍റെ ഉന്നത സന്തതിയാണ്. 1371-ല്‍ പഠനം പൂര്‍ത്തീകരിച്ചു. ബുഖാരി ശരീഫ് ശൈഖില്‍ നിന്നാണ് പഠിച്ചത്. തുടര്‍ന്ന് ഇഷാഅത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു ബുക്ക് സ്റ്റാള്‍ സ്ഥാപിച്ചു. ശൈഖിന്‍റെ അപൂര്‍വ്വമായ രചനകള്‍ സഹിതം നിരവധി ഗ്രന്ഥങ്ങള്‍ അതിലൂടെ പ്രസിദ്ധീകരിച്ചു. ശൈഖിന്‍റെ പ്രസിദ്ധ ഗ്രന്ഥങ്ങളായ ലാമിഉ ദുറാരി, ഔജസുല്‍ മസാലിക്, അല്‍ കൗകബുദ്ദുര്‍രിയ്യ് മുതലായവയുടെ ആദ്യ എഡിഷന്‍ ഇവിടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 
നാലാമന്‍, മൗലാനാ മുഹമ്മദ് ആഖില്‍ 1380 മളാഹിറില്‍ പഠനം പൂര്‍ത്തീകരിച്ചു. ബുഖാരി ശരീഫ്, ശൈഖില്‍ നിന്നാണ് ഓതിയത്. ഉന്നത വൈജ്ഞാനിക ശേഷിയും രചനാ പാഠവവുമുള്ള വ്യക്തിത്വമാണ്. 1381-ല്‍ മളാഹിറില്‍ ഉസ്താദായി. 1387 ദൗറത്തുല്‍ ഹദീസിലെ ഉസ്താദായി അബൂദാവൂദ് പഠിപ്പിച്ച് തുടങ്ങി. ശൈഖിന്‍റെ ഭാഗത്ത് നിന്നും ബൈഅത്തിന്‍റെ ഇജാസത്ത് ലഭിച്ചിട്ടുണ്ട്. ശൈഖിന്‍റെ വൈജ്ഞാനിക രചനകളില്‍ വലിയ സഹായിയായിരുന്നു. അല്‍ കൗകബുദ്ദുര്‍റിയ്യിന് സുദീര്‍ഘമായ മുഖദ്ദിമ എഴുതിയത് മൗലാനായാണ്. സ്വന്തമായി ധാരാളം രചനകളും തയ്യാറാക്കിയിട്ടുണ്ട്. 
അഞ്ചാമന്‍, മൗലാനാ മുഹമ്മദ് സല്‍മാന്‍ 1386-ല്‍ ദൗറത്തുല്‍ ഹദീസ് പഠിച്ചു. ശൈഖിന്‍റെ മുന്നില്‍ ബുഖാരിയുടെ ഇബാറത്ത് കൂടുതലും ഇദ്ദേഹമാണ് വായിച്ചത്. 1387-ല്‍ ദറസ് ആരംഭിച്ചു. 1396-ല്‍ ഹദീസിന്‍റെ ഉസ്താദുമാരുടെ പരമ്പരയില്‍ ചേര്‍ന്നു. ശൈഖിന്‍റെ അറബി രചനകളുടെ ക്രോഢീകരണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശൈഖിന്‍റെ ഇഅ്തികാഫ് വേളകളില്‍ പ്രധാനമായും പരിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുന്നത് മൗലാനാ സല്‍മാനാണ്. പാരായണം അതി സുന്ദരവും വേഗതയുള്ളതും സുവ്യക്തമായതുമാണ്. 
ശൈഖിന്‍റെ ചെറുമക്കളും ഇല്‍മിന്‍റെ വഴിയില്‍ മുന്നേറിയവരും ആലിമീങ്ങളും ഹാഫിസീങ്ങളും അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ദീനീ-ഇല്‍മീ സേവനങ്ങളില്‍ മുഴുകിയവരുമാണ്. ഒരു ചെറുമകന്‍ മൗലാനാ മുഹമ്മദ് ശാഹിദ് മളാഹിരി ഉന്നത പണ്ഡിതനും ഒഴുക്കുള്ള രചയിതാവും വൈജ്ഞാനിക പഠന അഭിരുചി നിറഞ്ഞവരുമാണ്. മളാഹിര്‍ ഉലൂമിന്‍റെ ചരിത്രം (ഹസ്രത്ജി മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബിന്‍റെ ജീവചരിത്രം) മുതലായ ഗ്രന്ഥങ്ങളും രചിക്കുകയും ശൈഖിന്‍റെ വൈജ്ഞാനിക കത്തുകള്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖിന് വളരെ സ്നേഹമായിരുന്നു. ശൈഖിന്‍റെ പ്രസിദ്ധീകരിക്കപ്പെടാത്ത പല രചനകളും എഡിറ്റ് ചെയ്ത് ഇദ്ദേഹമാണ് പ്രസിദ്ധീകരിച്ചത്. 
മറ്റൊരു ചെറുമകനായ മൗലാനാ സുബൈറുല്‍ ഹസനും മളാഹിറിന്‍റെ സന്തതിയാണ്. പഠനത്തിന് ശേഷം ശൈഖിന്‍റെ തന്നെ മേല്‍നോട്ടത്തില്‍ ദിക്റില്‍ മുഴുകി. മദീനാ മുനവ്വറയില്‍ വെച്ച് ശൈഖ് ഇജാസത്തും നല്‍കി. തുടര്‍ന്ന് ആദരണീയ പിതാവിന്‍റെ കീഴില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ ദഅ്വത്ത്-തബ്ലീഗ് പ്രവര്‍ത്തനത്തിലും കാശിഫുല്‍ ഉലൂമിലെ ദര്‍സ്-തദ്രീസുകളിലും മുഴുകുകയുണ്ടായി. 
ഇതര ചെറുമക്കളും ഇല്‍മിലും അമലിലും മത്സരിച്ച് മുന്നേറുന്നവരാണ്. ഇതില്‍ ഹാഫിസ് മുഹമ്മദ് ജഅ്ഫര്‍ പ്രത്യേകം സ്മരണീയനാണ്. ശൈഖിന്‍റെ അവസാന യാത്രകളിലും മദീനാ ത്വയ്യിബയിലെ താമസത്തിലും നിരന്തരം സഹവസിക്കുകയും സേവനങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തിരുന്നു. അല്ലാഹു ഇവരെല്ലാവരുടെയും ജീവിതത്തില്‍ ഐശ്വര്യം കനിഞ്ഞരുളട്ടെ.! 
ശൈഖിന്‍റെ ജീവിത കാലത്ത് ഏതാനും മക്കള്‍ അല്ലാഹുവിലേക്ക് യാത്രയായി. അവരുടെ ചെറുവിവരണം: ഒന്ന്, സകിയ്യ മര്‍ഹൂമ. 1337 ശഅ്ബാന്‍ 4 (1919 മെയ് 05) ന് ജനിച്ചു. ഇത് ശൈഖിന്‍റെ പ്രഥമ പുത്രിയാണ്. 1354 മുഹര്‍റം 3 (1935 ഏപ്രില്‍ 7) ന് നടന്ന മളാഹിര്‍ ഉലൂമിലെ വാര്‍ഷിക സമ്മേളനത്തില്‍ ഇവരുടെ വിവാഹം ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബുമായി നടന്നു. നീണ്ട കാലഘട്ടത്തെ രോഗത്തിന് ശേഷം 66 ശവ്വാല്‍ 29 (47 സെപ്റ്റംപര്‍ 15) മഗ്രിബ് നമസ്കാരം ആംഗ്യത്തിലൂടെ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ സുജൂദില്‍ വെച്ച് വഫാത്തായി. ഇവരിലൂടെ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന് മൗലാനാ മുഹമ്മദ് ഹാറൂന്‍ എന്ന മകനുണ്ടായി. (ഇദ്ദേഹത്തെ കുറിച്ച് സഹോദരീ പുത്രന്‍ മൗലവി മുഹമ്മദ് ഥാനി ഹസനി വളരെ ചെറുതും സുന്ദരവുമായ ഒരു അനുസ്മരണ ഗ്രന്ഥം എഴുതിയിട്ടുണ്ട്.) ഇദ്ദേഹത്തിന്‍റെ മകനാണ് മൗലാനാ മുഹമ്മദ് സഅദ് കാന്ദലവി. 
രണ്ട്, മുഹമ്മദ് മൂസാ. ഹിജ്രി 1344 റമദാനില്‍ ജനിച്ചു. ഏഴ് മാസം ജീവിച്ചിരുന്ന് റബീഉല്‍ ആഖിര്‍ 9-ന് മരണപ്പെട്ടു. 
മൂന്ന്, ശാകിറ മര്‍ഹൂമ. 1345 സഫറില്‍ ജനിച്ചു. മൗലവി അഹ്മദ് ഹസനുമായി 1365 ജമാദുല്‍ അവ്വല്‍ 19-ന് നികാഹ് നടന്നു. ഹസ്രത്ത് മദനിയാണ് നികാഹ് ഓതിയത്. 1369 റജബ് 14 (1950 മെയ് 01) ന് വഫാത്തായി. വഫാത്തിന്‍റെ രംഗത്തെ കുറിച്ച് ശൈഖ് തന്നെ കുറിക്കുന്നത് കാണുക: അന്ന് യാദൃശ്ചികമായി മൗലാനാ യൂസുഫ് സഹാറന്‍പൂരിലെത്തി. ഞാനും മൗലാനായും വീടിന്‍റെ ഉള്ളില്‍ മോളെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ സൂറത്ത് യാസീന്‍ ഓതാന്‍ പറഞ്ഞു. യാസീര്‍ സൂറത്തിലെ പ്രധാന ആയത്തായ സലാമുന്‍ ഖൗലന്‍ മിര്‍ റബ്ബിര്‍റഹീം എന്താണെന്നറിയില്ല, മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന് ആവേശമുണ്ടായി ഈ ആയത്ത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ഓതി. മൂന്നാമത്തെ പാരായണത്തിനിടയില്‍ എന്‍റെ മര്‍ഹൂമത്തായ മകളുടെ ആത്മാവ് പറന്നുയര്‍ന്നു.! 
നാല്. മുഹമ്മദ് ഹാറൂന്‍. 1341 റജബില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. 
അഞ്ച്, ഖാലിദ. 1350 ദുല്‍ ഹജ്ജ് 28-ന് ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. 
ആറ്, മുഹമ്മദ് യഹ്യ. 1356 ജമാദുല്‍ ആഖിര്‍ 6-ന് ജനിച്ചു. അല്‍പം കഴിഞ്ഞ് മരണപ്പെട്ടു. 
ഏഴ്, സ്വഫിയ്യ ഇത് ആദ്യ ഭാര്യയിലെ അവസാനത്തെ കുട്ടിയാണ്. 55 ദുല്‍ ഹജ്ജില്‍ ജനിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് 56 മുഹര്‍റമില്‍ മരിച്ചു. 
എട്ട്, അബ്ദുല്‍ ഹയ്യ്. രണ്ടാം ഭാര്യയിലെ ആദ്യ കുഞ്ഞാണ്. 1358 റബീഉല്‍ ആഖര്‍ 18-ന് ജനിച്ചു. ഒരു മാസം കഴിഞ്ഞ് മരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ജനനവും മരണവും. ശൈഖ് മദ്റസയുടെ തെരക്കുകളില്‍ ആയിരുന്നതിനാല്‍ ജനനത്തിനും മരണത്തിനും വരാന്‍ കഴിഞ്ഞില്ല. 
മൗലാനാ മുഹമ്മദ് ത്വല്‍ഹ.! 

ശൈഖിന്‍റെ ഏക മകന്‍ മൗലാനാ മുഹമ്മദ് ത്വല്‍ഹ ശൈഖിന്‍റെ ജീവിത കാലത്ത് തന്നെ ഹിഫ്സിലും ഇല്‍മിലും ദിക്റിലും മുഴുകുകയും ശൈഖിന്‍റെ ഉത്തമ പിന്‍ഗാമിയാകുകയും ചെയ്തു. മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി തുടക്കം മുതലേ ശ്രദ്ധിക്കുകയും തര്‍ബിയത്ത് നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് വേണ്ടി മൗലാനാ പലപ്പോഴും യാത്രകള്‍ പോലും മാറ്റി വെച്ചിട്ടുണ്ട്. തദവസരം ജനങ്ങള്‍ യാത്രയ്ക്ക് പ്രേരിപ്പിക്കുമ്പോള്‍ ത്വല്‍ഹ എന്നെ തടഞ്ഞ് വെച്ചിരിക്കുകയാണ് എന്ന് പറയുമായിരുന്നു. ശൈഖിന്‍റെ അരികില്‍ സമകാലികരായ പണ്ഡിത മഹത്തുക്കള്‍ ധാരാളമായി വന്നിരുന്നതിനാല്‍ അവരുടെയെല്ലാം സ്നേഹവും ശ്രദ്ധയും ദുആയും പിടിച്ചുപറ്റി. ഓരോ കാര്യങ്ങളും ശരിയായി നിര്‍വ്വഹിക്കാനുള്ള യോഗ്യത, മദ്ധ്യമ നിലപാട്, വിനയ സ്വഭാവം, സേവന താല്പര്യം, സുചിന്തിത അഭിപ്രായം എന്നീ അനുഗ്രഹങ്ങളില്‍ പിതാവിന്‍റെ യഥാര്‍ത്ഥ പിന്‍ഗാമിയായ ഇദ്ദേഹത്തെ അല്ലാഹു വളരെയധികം അനുഗ്രഹിക്കുകയുണ്ടായി. ശൈഖ് സഹാറന്‍പൂരില്‍ നടത്തിയ റമദാന്‍ ഇഅ്തികാഫുകളുടെ പ്രധാന ചാലകശക്തി മൗലാനാ ത്വല്‍ഹയായിരുന്നു. ശൈഖുമായി ബന്ധമുള്ളവരുടെ സ്ഥാനമഹത്വങ്ങളും സ്വഭാവ രീതികളും നന്നായി മനസ്സിലാക്കുകയും അതിനനുസരിച്ച് അവരോട് പെരുമാറുകയും ചെയ്തിരുന്നു. ശൈഖും അതിന് പ്രത്യേക ശിക്ഷണങ്ങളും നല്‍കിയിരുന്നു. വലിയൊരു മഹാന്‍റെ മകന്‍ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് തന്നെ എവിടെയെങ്കിലും പോകുമ്പോള്‍ ശൈഖ് വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ശൈഖിന്‍റെ മദീനാ താമസത്തിന്‍റെ അവസാന നാളുകളില്‍ അല്ലാഹു മാതാവിനോടൊപ്പം ശൈഖിനരികില്‍ എത്തിച്ചു. സേവനങ്ങള്‍ക്ക് നല്ല അവസരം ലഭിക്കുകയും അതിനെ വളരെ നല്ല നിലയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ശൈഖിന്‍റെ വിയോഗ സന്ദര്‍ഭത്തിലുള്ള കഠിനമായ ആഘാതത്തിന്‍റെ നിമിഷങ്ങളില്‍ തികഞ്ഞ ക്ഷമയും സഹനതയും സമാധാനവും ശാന്തതയും പ്രകടിപ്പിക്കുകയും മറ്റുള്ളവര്‍ക്കും സമാധാനത്തിനും മനക്കരുത്തിനും കാരണക്കാരനാകുകയും ചെയ്തു. ശൈഖും അടുത്തവരാരെങ്കിലും മരിച്ചാല്‍ ഇപ്രകാരം തന്നെയാണ് ചെയ്തിരുന്നത്. അല്ലാഹു തആലാ ജീവിതത്തില്‍ ഐശ്വര്യം നല്‍കുകയും ജനങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യട്ടെ.!

Friday, July 17, 2020

മാനവ മഹത്വവും സാഹോദര്യവും. -മൗലാനാ ഷൗകത്ത് അലി ഖാസിമി



മാനവ മഹത്വവും സാഹോദര്യവും. 
-മൗലാനാ ഷൗകത്ത് അലി ഖാസിമി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/07/blog-post_17.html?spref=bl 
ഇസ്ലാമില്‍ മനുഷ്യന്‍ സൃഷ്ടികളില്‍ അത്യുത്തമനാണ്. മനുഷ്യനെ ആദരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആദം സന്തതികള്‍ക്ക് നാം ആദരവ് നല്‍കിയിരിക്കുന്നു. അവരെ കരയിലും കടലിലും നാം യാത്ര ചെയ്യിപ്പിച്ചു. അവര്‍ക്ക് പരിശുദ്ധമായ ധാരാളം വസ്തുക്കള്‍ നല്‍കി. നാം സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാള്‍ അവരെ ശ്രേഷ്ഠരാക്കി. (ബനൂഇസ്റാഈല്‍ 70).
മുഴുവന്‍ സൃഷ്ടികളിലും പടച്ചവന്‍ ഏറ്റവും നല്ല രൂപം കനിഞ്ഞരുളിയത് മനുഷ്യര്‍ക്കാണ്. (തീന്‍ 4). ഇസ്ലാം പ്രഖ്യാപിക്കുന്നു: ലോകത്തുള്ള സര്‍വ്വ അനുഗ്രഹങ്ങളും മനുഷ്യര്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. (ബഖറ 29). മനുഷ്യനെ പടക്കപ്പെട്ടത് പടച്ചവനെ ആരാധിക്കാന്‍ വേണ്ടിയാണ്. (ദാരിയാത്ത്). ഇഖ്ബാല്‍ പറയുന്നു: മനുഷ്യാ നീ ഭൂമിക്കുവേണ്ടിയല്ല, ആകാശത്തിനുവേണ്ടിയുമല്ല. ലോകം മുഴുവന്‍ നിനക്കുള്ളതാണ്. നീ ലോകത്തിനുള്ളതല്ല! 
പടച്ചവന്‍ മനുഷ്യന്‍റെ സ്ഥാനം സമുന്നതമാക്കി. മനുഷ്യന്‍ പടച്ചവന്‍റെ പ്രതിനിധിയാണെന്ന് പ്രഖ്യാപിച്ചു. മനുഷ്യമഹത്വം വിളിച്ചറിയിക്കാന്‍ മലക്കുകളെക്കൊണ്ട് ആദരിച്ചു. ഇതിന് വിസമ്മതിച്ച പിശാചിനെ നിന്ദ്യനായി പുറം തള്ളി. 
മനുഷ്യന്‍ ജീവിത കാലത്ത് മാത്രമല്ല മരണാനന്തരവും ആദരണീയനാണ്. മൃതദേഹത്തെ പൂര്‍ണ്ണ ആദരവകളോടെ കുളിപ്പിക്കപ്പെടണമെന്നും പുതുവസ്ത്രം ധരിപ്പിക്കപ്പെടണമെന്നും സുഗന്ധം പൂശപ്പെടണമെന്നും തോളുകളുടെ മേല്‍ ഉയര്‍ത്തി ഖബ്റിലേക്ക് കൊണ്ടുപോകണമെന്നും മയ്യിത്ത് നിസ്ക്കാരം ആത്മാര്‍ത്ഥതയോടെ നിസ്ക്കരിക്കണമെന്നും ഖബ്ര്‍ അടക്കണമെന്നും ഇസ്ലാം കല്‍പ്പിക്കുന്നു. മൃതദേഹത്തെ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യന്‍ എന്ന നിലയില്‍ ആദരിക്കല്‍ നിര്‍ബന്ധമാണ്. ഒരിക്കല്‍ ഒരു അമുസ്ലിമിന്‍റെ മൃതദേഹം കൊണ്ടുപോകുന്നത് കണ്ട് റസൂലുല്ലാഹി (സ) എഴുന്നേറ്റ് നിന്നു. സഹാബത്ത് ചോദിച്ചു: ഇത് ഒരു അമുസ്ലിം സ്ത്രീയുടെ മൃതദേഹമല്ലേ? റസൂലുല്ലാഹി (സ) അരുളി: മരണം ഭയപ്പെടുത്തുന്ന കാര്യമാണ്. നിങ്ങള്‍ മൃതദേഹം കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുക. മറ്റൊരിക്കല്‍ റസൂലുല്ലാഹി (സ) അരുളി: ഇത് ഒരു മനുഷ്യനല്ലേ? (മിശ്കാത്ത് 144). 
ജാഹിലീ യുഗത്തില്‍ യുദ്ധത്തിനിടയില്‍ മനുഷ്യനോട് മോശമായി വര്‍ത്തിക്കാറുണ്ടായിരുന്നു. ശരീര അവയവങ്ങള്‍ മുറിച്ചുമാറ്റുകയും തലയൊട്ടിയില്‍ മദ്യപാനം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. റസൂലുല്ലാഹി (സ) യുടെ പ്രിയ പിതൃവ്യന്‍ ഹംസാ (റ) ന്‍റെ മൃതദേഹം ഉഹ്ദ് യുദ്ധത്തില്‍ ശത്രുക്കള്‍ വെട്ടിമുറിക്കുകയുണ്ടായി. ഇസ്ലാം ഇതിനെ ശക്തിയുക്തം നിരോധിച്ചു. ആഇശാ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: മൃതദേഹത്തിന്‍റെ എല്ല് പൊട്ടിക്കുന്നത് ജീവനുള്ള ശരീരത്തിന്‍റെ എല്ല് പൊട്ടിക്കുന്നതുപോലെയാണ്. (മിശ്കാത്ത് 149). 
ഇസ്ലാമിക വിശ്വാസപ്രകാരം മാനവരാശിയുടെ സംസ്കരണത്തിനുവേണ്ടി നിയോഗിക്കപ്പെട്ട സര്‍വ്വ പ്രവാചകന്മാരും മനുഷ്യരായിരുന്നു എന്നതും ഇസ്ലാം മനുഷ്യവിഭാഗത്തിന് നല്‍കിയ മഹത്തായ ആദരവാണ്. യഹൂദികള്‍ ഉസൈര്‍ നബിയെയും ക്രൈസ്തവര്‍ ഈസാ നബിയെയും ദൈവമായി പ്രഖ്യാപിക്കുന്നു. ഈശ്വരന്‍ മനുഷ്യരൂപത്തില്‍ അവതരിച്ചു എന്ന് ഹൈന്ദവ സഹോദരങ്ങളും വിശ്വസിക്കുന്നു. അതെ, ഈ മഹത്തുക്കളെ ഇവര്‍ അമിതമായി ആദരിച്ചു എന്നത് ശരി തന്നെ (പക്ഷേ ഇവരാരും മനുഷ്യരില്‍ പെടാന്‍ യോഗ്യരല്ലെന്ന് വാദിച്ചതിലൂടെ ഇവര്‍ മനുഷ്യവിഭാഗത്തെ നിന്ദിക്കുകയും ചെയ്യുകയാണ്) എന്നാല്‍ ഇസ്ലാമില്‍ മനുഷ്യന്‍ അത്യുത്തമ സൃഷ്ടിയാണ്. പടച്ചവന്‍ കഴിഞ്ഞാല്‍ മഹത്വമുള്ള നബിമാര്‍ എല്ലാവരും മനുഷ്യരായിരുന്നു. 
അല്ലാഹു മനുഷ്യന് ചിന്തയുടെയും ബുദ്ധിയുടെയും അമൂല്യ നിധി കനിഞ്ഞരുളി. ഇതിലൂടെ മനുഷ്യന്‍ മറ്റു സൃഷ്ടികളെ അടക്കിവാഴുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ബുദ്ധിയെ സംരക്ഷിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തി. വിശ്വാസ-സ്വഭാവ- കര്‍മ്മങ്ങളിലെ വിശുദ്ധി സംശുദ്ധ ബുദ്ധിയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. പരിശുദ്ധഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ ബുദ്ധിയെ യഥാവിധി വിനിയോഗിക്കാനും ചിന്താ ഗവേഷണങ്ങളില്‍ മുന്നിടാനും പ്രേരിപ്പിച്ചിരിക്കുന്നു. 
മാനവ സാഹോദര്യം 
മുഴുവന്‍ മനുഷ്യരും ഏകോതര സഹോദരങ്ങളാണെന്നും മനുഷ്യത്വത്തിന്‍റെ വിഷയത്തില്‍ ആര്‍ക്കുമിടയില്‍ യാതൊരു വിധ ഏറ്റക്കുറച്ചിലുകള്‍ ഇല്ലെന്നും എല്ലാവരും ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണെന്നും ഇസ്ലാം പ്രഖ്യാപിക്കുന്നു. ജനങ്ങളെ, നിങ്ങളുടെ പരിപാലകനെ ഭയക്കുക. അല്ലാഹു നിങ്ങളെ ഒരു ശരീരത്തില്‍ നിന്നും സൃഷ്ടിച്ചു. അതില്‍ നിന്നും അതിന്‍റെ ഇണകളെയും പടച്ചു. അവര്‍ ഇരുവരില്‍ നിന്നും ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും പരത്തി. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. അവനെ മുന്‍നിര്‍ത്തിയാണ് നിങ്ങള്‍ പരസ്പരം സഹായം തേടുന്നത്. കുടുംബ ബന്ധത്തെയും കാത്തുസൂക്ഷിക്കുക. അല്ലാഹു നിങ്ങളുടെ മേല്‍ സൂക്ഷ്മ നിരീക്ഷകനാണ്. (നിസാഅ് 1). 
മുഴുവന്‍ മനുഷ്യരെയും പടച്ചവന്‍റെ കൂട്ടുകുടുംബം എന്നാണ് ഇസ്ലാം അനുസ്മരിച്ചിരിക്കുന്നത്. തൗഹീദില്‍ (ഏകദൈവ വിശ്വാസം) യാതൊരു വിധ വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു ദര്‍ശനമായ ഇസ്ലാമാണ് മനുഷ്യരെ ഇങ്ങനെ വര്‍ണ്ണിക്കുന്നതെന്ന് ഓര്‍ക്കുക. റസൂലുല്ലാഹി (സ) അരുളി: സൃഷ്ടികളെല്ലാം അല്ലാഹുവിന്‍റെ കൂട്ടുകുടുംബമാണ്. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം അവന്‍റെ കൂട്ടുകുടുംബത്തിന് ഉപകാരം ചെയ്യുന്നവരെയാണ്. (മിശ്കാത്ത്). 
മാനവഏകത്വവും സാഹോദര്യവും മനുഷ്യമനസ്സുകളില്‍ ഉറപ്പിക്കുന്നതിന് പരിശുദ്ധഖുര്‍ആനില്‍ പൊതുവായ ഉപദേശങ്ങളെല്ലാം അല്ലയോ ജനങ്ങളെ, ആദം സന്തതികളെ എന്നീ വാചകങ്ങളിലാണ് നടത്തിയിരിക്കുന്നത്. ഇസ്ലാമുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ വിശ്വാസികളെ എന്ന് സംബോധന ചെയ്തുകൊണ്ട് നടത്തിയിരിക്കുന്നു. അതെ, ഇസ്ലാം യാതൊരുവിധ ജാതി വിഭാഗ വ്യത്യാസങ്ങളെയും അംഗീകരിക്കുന്നില്ല. ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ വിശ്വനായകന്‍ റസൂലുല്ലാഹി (സ) നടത്തിയ ഐതിഹാസിക പ്രഭാഷണത്തില്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതിശക്തമായി ഉണര്‍ത്തി. വിശിഷ്യാ മാനവ സമത്വവും സാഹോദര്യവും പ്രത്യേക നിലയില്‍ അടിവരയിട്ട് പ്രഖ്യാപിച്ചു. (കാരുണ്യത്തിന്‍റെ തിരുദൂതര്‍). 
ഇസ്ലാമിക വീക്ഷണത്തില്‍ മുഴുവന്‍ മനുഷ്യരും ഒരേ പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണ് എന്ന നിലയില്‍ പരസ്പരം സഹോദരങ്ങളാണ്. കുടുംബവും ഗോത്രവും തിരിച്ചറിയുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഭയഭക്തിയുടെ ഗുണങ്ങള്‍ക്ക് അനുസരിച്ചാണ് മനുഷ്യന്‍റെ മഹത്വത്തിന് വര്‍ദ്ധനവ് ഉണ്ടാകുന്നത്. (ഹുജറാത്ത്). കാരുണ്യനബി റസൂലുല്ലാഹി (സ) പ്രാര്‍ത്ഥനയില്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ, മുഴുവന്‍ മനുഷ്യരും സഹോദരങ്ങളാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (അബൂദാവൂദ്). 
ലോകാനുഗ്രഹി റസൂലുല്ലാഹി (സ) മാനവ സാഹോദര്യത്തെക്കുറിച്ച് വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ല നടത്തിയത്, അതിന് അനുസരിച്ച് കര്‍മ്മ പദ്ധതി രൂപീകരിക്കുകയും ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ച് കാണിച്ചുതരുകയും ചെയ്തു. നമസ്ക്കാരത്തില്‍ നില്‍ക്കുമ്പോള്‍ രാജാ-പ്രജ വ്യത്യാസമില്ലാതെ ഒരേ സഫ്ഫില്‍ തോളുരുമി നില്‍ക്കണമെന്ന് കല്‍പ്പിച്ചു. അതെ, ഇവിടെ മഹ്മൂദ് രാജാവും ഇയാസ് സേവകനും ഒരേ സഫ്ഫില്‍ ആണ്. ഇവിടെ ഉടമക്കും അടിമക്കും ഇടയില്‍ യാതൊരു വിത്യാസവും ഇല്ല. ഇവിടെ സമ്പന്നനും ദരിദ്രനും ഒരുപോലെ തന്നെ. പടച്ചവന് മുന്നില്‍ എല്ലാവരും ഒരുപോലെ ആവശ്യക്കാരാണ്. 
കാരുണ്യം കരുണീയം 
മുഹമ്മദുര്‍റസൂലുല്ലാഹി (സ) കാരുണ്യദര്‍ശനമാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരോടും കാരുണ്യം പുലര്‍ത്തുക എന്നുള്ളത് ഇസ്ലാമിന്‍റെ വലിയ പ്രത്യേകതയാണ്. ലോകാനുഗ്രഹി റസൂലുല്ലാഹി (സ) പ്രസ്താവിച്ചു: കരുണയുള്ളവനോട് ഏറ്റവും വലിയ കാരുണ്യവാന്‍ കരുണകാട്ടുന്നതാണ്. (ബുഖാരി). മുസ്ലിം ഭവനങ്ങളില്‍ സാധാരണ പാടാറുള്ള ഒരു ഈരടി ഇപ്രകാരമാണ്: ഭൂമുഖത്തുള്ളവരോട് കരുണ കാട്ടിടൂ, അര്‍ശിലുള്ളവന്‍ കരുണ കാട്ടിടും! 
പൊതുജനങ്ങളോടുള്ള സഹാനുഭൂതി, സേവനസഹായങ്ങള്‍, ആവശ്യനിര്‍വ്വഹണം, ദു:ഖദൂരീകരണം എന്നിവയിലൂടെ പടച്ചവന് വലിയ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നതാണ്. മാനവ സേവനത്തെ പുണ്യകര്‍മ്മമായിട്ടാണ് ഇസ്ലാം കാണുന്നത്. ഇതില്‍ മുസ്ലിം അമുസ്ലിം വിവേചനം അല്‍പ്പവും ഇല്ല. ഖുദ്സിയ്യായ ഹദീസില്‍ വന്നിരിക്കുന്നു: നാളെ പരലോകത്ത് വെച്ച് പടച്ചവന്‍ ചിലരോട് ചോദിക്കും: ഞാന്‍ രോഗിയായിരുന്നിട്ട് എന്നെ സന്ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഞാന്‍ ആഹാരം ചോദിച്ചിട്ട് എനിക്ക് ആഹാരം നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? ഞാന്‍ ദാഹ ജലത്തിന് അപേക്ഷിച്ചിട്ട് തരാതിരുന്നത് എന്തുകൊണ്ടാണ്? അടിമകള്‍ പറയും: പരിപാലകനെ, നീ രോഗിയായതും ആഹാരവും ജലവും  ചോദിച്ചതും  എപ്പോഴാണ്? അല്ലാഹു പറയും: എന്‍റെ ഒരു ദാസന്‍ രോഗിയായി കിടന്നപ്പോള്‍ നീ സന്ദര്‍ശിച്ചില്ല. സന്ദര്‍ച്ചിരുന്നെങ്കില്‍ എന്നെ അവിടെ കാണാന്‍ കഴിയുമായിരുന്നു. എന്‍റെ ഒരു ദാസന്‍ നിന്നോട് വിശന്ന് ആഹാരം ചോദിച്ചപ്പോള്‍  നീ ആഹാരം കൊടുത്തില്ല. ആഹാരം കൊടുത്തിരുന്നെങ്കില്‍ എന്നെ അവിടെ കാണാന്‍ കഴിയുമായിരുന്നു. എന്‍റെ ഒരു ദാസന്‍ നിന്നോട് ദാഹിച്ച് ജലം ചോദിച്ചപ്പോള്‍ നീ നല്‍കിയില്ല. ജലം നല്‍കിയിരുന്നുവെങ്കില്‍ അതിന്‍റെ പ്രതിഫലം നീ കണ്ടെത്തുമായിരുന്നു. (മശ്കാത്ത് 123). 
കാരുണ്യനബി റസൂലുല്ലാഹി (സ) അരുളി: കരുണയുള്ളവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. സഹാബത്ത് പറഞ്ഞു: ഞങ്ങള്‍ എല്ലാവരും കരുണയുള്ളവരാണല്ലോ? റസൂലുല്ലാഹി (സ) അരുളി: മുഴുവന്‍ മനുഷ്യരോടും കരുണയുള്ളവന്‍ ആകുന്നതുവരെ നിങ്ങള്‍ കാരുണ്യവാന്മാര്‍ ആകുന്നതല്ല. (കന്‍സുല്‍ ഉമ്മാല്‍ 31). പരസ്പരം സാഹോദര്യത്തോടെ കഴിയുന്നതിന് ഉദ്ബോധിപ്പിച്ചതിനോടൊപ്പം സാഹോദര്യ ബന്ധത്തിന് തടസ്സമുണ്ടാക്കുന്ന സകല കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയാനും ഉണര്‍ത്തി. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ പരസ്പരം ബന്ധം മുറിക്കരുത്. മുതുക് തിരിച്ച് നടക്കരുത്. ശത്രുത പുലര്‍ത്തരുത്. അസൂയ കാട്ടരുത്. അല്ലാഹുവിന്‍റെ അടിമകളേ, നിങ്ങള്‍ പരസ്പരം സാഹോദരന്മാരായി കഴിയുക.
മനുഷ്യജീവന്‍റെ സംരക്ഷണം 
ലോകാനുഗ്രഹി റസൂലുല്ലാഹി (സ) ക്ക് മുമ്പ് മനുഷ്യജീവന് യാതൊരു വിലയും ഇല്ലായിരുന്നു. കൊലയും കൊള്ളയും വ്യാപകമായിരുന്നു. നിസ്സാര വിഷയങ്ങള്‍ക്ക് ഓരോ ഗോത്രങ്ങളും കുടുംബങ്ങളും പരസ്പരം യുദ്ധം ചെയ്തിരുന്നു. ശാന്തിയും സമാധാനവും കാണപ്പെട്ടിരുന്നില്ല. മനുഷ്യബന്ധങ്ങള്‍ ഇല്ലാതായിരുന്നു. ഇസ്ലാം ഇത്തരം ഒരു അവസ്ഥയെ തിരുത്തി. തീവ്രവാദത്തിനും ഭീകരതക്കും എതിരില്‍ യുദ്ധപ്രഖ്യാപനം നടത്തി. മനുഷ്യജീവനെ ആദരിക്കാനും സംരക്ഷിക്കാനും കല്‍പ്പിച്ചു. സമ്പന്നന്‍, ദരിദ്രന്‍, രാജാ-പ്രജ, സ്ത്രീ-പുരുഷന്‍ എന്നിങ്ങനെ ആര്‍ക്കും ഇടയില്‍ യാതൊരു വിവേചനവും ഇല്ലാതെ എല്ലാവരുടെയും ജീവന്‍ സംരക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ചു. മനുഷ്യജീവനെ അനാദരിക്കുന്നതിനെ ശക്തമായി തടഞ്ഞു. രക്ത ചൊരിച്ചിലിനെ പലവഴികളിലൂടെ നിരുത്സാഹപ്പെടുത്തി. അല്ലാഹു പറയുന്നു: പടച്ചവന്‍ ആദരിച്ച ശരീരത്തെ അന്യായമായി വധിക്കരുത്. (ബനൂഇസ്റാഈല്‍ 4). അന്യായമായിട്ടുള്ള വധം മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണ്. (മാഇദ 43). അതെ, മനുഷ്യത്വം ആദരണീയമാണ്. മനുഷ്യജീവനെക്കുറിച്ചുള്ള ആദരവില്ലായ്മയാണ് കൊലയിലേക്ക് നയിക്കുന്നത്. ഇവര്‍ ഒരാളെ മാത്രമല്ല കൊല്ലുന്നത് എല്ലാ മനുഷ്യരും കൊല്ലപ്പെടേണ്ടവരാണെന്ന് വിളിച്ചുപറയുകയാണ്. 
മനുഷ്യജീവന്‍ ആദരണീയമാണ് എന്ന പ്രസ്താവന മുഴുവന്‍ മനുഷ്യരെയും കുറിച്ചാണ്. ഇതില്‍ മുസ്ലിം അമുസ്ലിം അടുത്തവര്‍ അകന്നവര്‍ എന്നീ വിവേചനങ്ങള്‍ ഇല്ല. ഈ വിഷയത്തിന്‍റെ ഗൗരവം കാരണം റസൂലുല്ലാഹി (സ) ഇസ്ലാമിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ ബൈഅത്ത് (പ്രതിജ്ഞ) ചെയ്യിക്കുമ്പോള്‍ ആരെയും അന്യായമായി വധിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുമായിരുന്നു. (ബൈഹഖി 830). 
മാനവ അന്തസ്സിന്‍റെ സംരക്ഷണം 
മനുഷ്യരുടെ അന്തസ്സും അഭിമാനവും ഇസ്ലാമിക വീക്ഷണത്തില്‍ വളരെ ആദരണീയമാണ്. ഇസ്ലാം ഇതിനെ മൗലിക അവകാശങ്ങളില്‍ പെടുത്തി. മുസ്ലിം അമുസ്ലിം, അറബി അനറബി ആരുമായിക്കൊള്ളട്ടെ ജാതിമത വര്‍ഗ്ഗ വര്‍ണ്ണ, ഭാഷ ദേശ വ്യത്യാസമില്ലാതെ ആരുടെയും അന്തസ്സിനും അഭിമാനത്തിനും മുറിവേല്‍പ്പിക്കരുതെന്ന് ഇസ്ലാം ഉണര്‍ത്തുന്നു. ഭയഭക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ക്ക് എറ്റെക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും മനുഷ്യമഹത്വത്തിന്‍റെ വിഷയത്തില്‍ മുഴുവന്‍ മനുഷ്യരും സഹോദരന്മാരും ആദരണീയരുമാണ്. ബ്രാഹ്മണന്‍ (ഉന്നത വിഭാഗം), ക്ഷത്രിയന്‍ (സൈന്യവിഭാഗം), വൈഷം (വ്യാപരികള്‍), ശുദ്രരര്‍ (വേലക്കാര്‍) എന്നിങ്ങനെയുള്ള വിഭാഗീയത ഇസ്ലാമില്‍ ഇല്ല. പാപങ്ങളുടെ ചെളിക്കുണ്ടില്‍ മുങ്ങിക്കിടന്നാലും ബ്രാഹ്മണന്‍ ആദരണീയനാണ് എന്ന കാഴ്ചപ്പാട് അംഗീകരിക്കുന്നില്ല. ആര്യന്മാരുടെ സിരകളില്‍ ദൈവിക രക്തമാണ്, യഹൂദര്‍ ദൈവപുത്രന്മാരാണ്  മുതലായ മനുഷ്യത്വ വിരുദ്ധമായ വീരവാദങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്ന ലോകത്താണ് ഇസ്ലാം ഈ ഒരു പ്രഖ്യാപനം നടത്തിയത് എന്ന് ഓര്‍ക്കുക. (വിവരണത്തിന് മുസ്ലിംകളുടെ പതനവും ലോകത്തിന്‍റെ നഷ്ടവും). 
ഇസ്ലാം പ്രഖ്യാപിച്ചു: മുഴുവന്‍ മനുഷ്യരും ഒരുപോലെയാണ്. എല്ലാവരുടെയും അന്തസ്സും അഭിമാനവും ആദരണീയമാണ്. ഹജ്ജത്തുല്‍ വദാഇന്‍റെ സന്ദര്‍ഭത്തില്‍ ദുല്‍ഹജ്ജ് പത്തിന് മിനായില്‍ വെച്ച് റസൂലുല്ലാഹി (സ) പ്രഖ്യാപിച്ചു: ഈ മാസത്തിലും ഈ നാടിനും ആദരവുള്ളതുപോലെ നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും ആദരണീയമാണ്. അതിനെ അക്രമിക്കുന്നത് നിഷിദ്ധമാണ്. അറിയുക: നിങ്ങള്‍ പരസ്പരം അക്രമങ്ങള്‍ കാട്ടരുത്. (ഉദ്ധരണി. കാരുണ്യത്തിന്‍റെ തിരുദൂതര്‍). ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ നിന്ദിക്കുന്ന സര്‍വ്വവിധ ദുസ്വഭാവങ്ങളെയും ഇസ്ലാം തടഞ്ഞു. പരദൂഷണം, പരനിന്ദ, ഏഷണി,  പരിഹാസം, ആരോപണം, അപരാതം, ദുര്‍ഭാവന, അഹങ്കാരം, അസൂയ, പക, വിദ്വേഷം ഇവകള്‍ വലിയ പാപങ്ങളാണെന്ന് ഉണര്‍ത്തി. ആരെങ്കിലും വല്ല പാപം ചെയ്യുകയോ സ്വന്തം ആത്മാവിനുമേല്‍ അതിക്രമം കാട്ടുകയോ ചെയ്യുകയും ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താല്‍ അല്ലാഹുവിനെ പൊറുക്കുന്നവനും കാരുണ്യവാനുമായി അവന്‍ എത്തിക്കുന്നതാണ്. (110) ആരെങ്കിലും പാപം ചെയ്താല്‍ അവന്‍റെ കര്‍മ്മ(ഫല)ം അവനുമേല്‍ തന്നെ ഭവിക്കുന്നതാണ്. അല്ലാഹു സര്‍വ്വജ്ഞനും തന്ത്രജ്ഞനുമാണ്. (111)  ആരെങ്കിലും ചെറിയ പാപമോ വന്‍പാപമോ ചെയ്യുകയും എന്നിട്ട് ഒരു നിരപരാധിയുടെമേല്‍ ആരോപിക്കുകയും ചെയ്താല്‍ അവന്‍ വലിയ അപരാധവും വ്യക്തമായ പാപവും ഏറ്റെടുത്തിരിക്കുന്നു. (നിസാഅ് 110-112) 
മതസ്വാതന്ത്ര്യം 
ഇസ്ലാം സ്വീകരിക്കാന്‍ മുസ്ലിംകള്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നു, ഇസ്ലാം പ്രചരിച്ചത് വാളിലൂടെയാണ്, ഇസ്ലാം മറ്റുമതങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവും നല്‍കുന്നില്ല എന്നീ കാര്യങ്ങള്‍ ഇക്കാലഘട്ടത്തില്‍ തല്‍പ്പര കക്ഷികള്‍ പ്രചണ്ഡ പ്രചാരണം നടത്തുന്ന വിഷയങ്ങളാണ്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ല. ഇസ്ലാം നല്‍കിയ മതസ്വാതന്ത്ര്യം മറ്റൊരു മതവും സംസ്കാരവും നല്‍കിയിട്ടില്ല എന്നുള്ളതാണ് വസ്തുത. പഴയ മതങ്ങള്‍ സ്വീകരിക്കുന്നതിന് ജനങ്ങളെ തീയില്‍ ഇട്ട് കരിച്ചും പിച്ചള ഉരുക്കി ഒഴിച്ചും വാളുകൊണ്ട് വെട്ടിയും നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇസ്ലാമിന്‍റെ ഈ കാരുണ്യ സന്ദേശം ഉയര്‍ത്തപ്പെട്ടത്: മതം സ്വീകരിക്കുന്നതിന് യാതൊരു നിര്‍ബന്ധവും ഇല്ല. (ബഖറ 33). ഒരു അന്‍സാരി സഹാബിയുടെ രണ്ട് മക്കള്‍ ക്രൈസ്തവര്‍ ആയിരുന്നു ഇസ്ലാം സ്വീകരിക്കുന്നതിന് അവരെ നിര്‍ബന്ധിക്കട്ടെ എന്ന് ചോദിച്ചതിന് മറുപടിയായിട്ടാണ് ഈ ആയത്ത് അവതരിച്ചത്. ജനങ്ങളെ നിര്‍ബന്ധിക്കാന്‍ താങ്കള്‍ അയക്കപ്പെട്ടിട്ടില്ല എന്ന ആശയത്തിലുള്ള വചനങ്ങള്‍ പരിശുദ്ധഖുര്‍ആനില്‍ പല സ്ഥലങ്ങളിലുമുണ്ട്. 
മറ്റ് മതങ്ങളെക്കുറിച്ച് ഇസ്ലാമിന് പറയാനുള്ള പ്രധാന കാര്യങ്ങള്‍ ഇവയാണ്: 1. മുഴുവന്‍ ദൈവിക മതങ്ങളുടെയും പ്രവാചകന്മാരുടെ സന്ദേശങ്ങളുടെയും അടിസ്ഥാം ഒന്നാണ്. (ശൂറ 13). 2. കഴിഞ്ഞുകടന്ന മുഴുവന്‍ നബിമാരിലും വിശ്വസിക്കണം. നബിമാര്‍ക്കിടയില്‍ വിശ്വസിച്ചും നിഷേധിച്ചും വേര്‍തിരിവ് കാട്ടരുത്. (ബഖറ 136). 3. മതത്തിന്‍റെ വിഷയത്തില്‍ യാതൊരു നിര്‍ബന്ധവും പാടില്ല. ഓരോരുത്തരുടെയും മതത്തിന്‍റെ വിഷയം അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ്. (ബഖറ 286, യൂനുസ് 99). 4. മുഴുവന്‍ മതസ്ഥരുടെയും ആരാധാനാലയങ്ങളും മത കേന്ദ്രങ്ങളും ആദരണീയമാണ്. അവ സംരക്ഷിക്കപ്പെടേണ്ടതാണ് (ഹജ്ജ് 40). 5. മറ്റുമതസ്ഥരുടെ ആരാധ്യരെ നിന്ദിക്കരുത്. (അന്‍ആം 109). 6. മത ഭിന്നതകളുടെ പേരില്‍ ആരെയും വധിക്കാനോ അക്രമിക്കാനോ പാടില്ല. പൊതു നന്മകള്‍ പ്രചരിപ്പിക്കാനും തിന്മകള്‍ തടയാനും വിവിധ മതസ്ഥര്‍ സഹകരിക്കേണ്ടതാണ്. (മാഇദ 2). 7. മുഴുവന്‍ മനുഷ്യരും സര്‍വ്വ മതസ്ഥരും ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണ്. ഭയഭക്തിയും സൂക്ഷ്മതയും നന്മയുമാണ് മഹത്വത്തിന്‍റെ അടിസ്ഥാനം. (ഹുജറാത്ത് 13). 8. പരസ്പര ബന്ധം, പരോപകാരം, സേവന സഹായങ്ങള്‍ ഇവക്ക് മത ഭിന്നതകള്‍     തടസ്സം നില്‍ക്കരുത്. (മാഇദ 5). 9. മറ്റുമതങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും ഉത്തമ ശൈലിയിലും ആദരവിന്‍റെ പരിധിയിലും നിന്നുകൊണ്ടായിരിക്കണം. (അന്‍കബൂത്ത് 46). 10. മറ്റ് മതസ്ഥരുടെ വിഷയത്തിലും നീതിയും ന്യായവും മുറുകെ പിടിക്കുക. (മാഇദ 1). 
അമുസ്ലിം പ്രജകളോടുള്ള സമീപനം 
കാരുണ്യത്തിന്‍റെ തിരുദൂതന്‍ റസൂലുല്ലാഹി (സ) മനുഷ്യരിലെ സര്‍വ്വവിഭാഗങ്ങള്‍ക്കും കാരുണ്യമാണ്. റസൂലുല്ലാഹി (സ) അമുസ്ലിംകളോടും മാതൃകാപരമായ കാരുണ്യവും ഔദാര്യവും സമത്വവും സഹാനുഭൂതിയും വിട്ടുവീഴ്ചയും പുലര്‍ത്തി. അവര്‍ക്ക് സാമൂഹിക, സാമുദായിക അവകാശങ്ങള്‍ നല്‍കി. മുസ്ലിം ഭരണകൂടത്തില്‍ താമസിക്കുന്ന അമുസ്ലിംകളുടെ ജീവനും സ്വത്തും അന്തസ്സും മതസ്വാതന്ത്ര്യവും സംരക്ഷിച്ചു. മുസ്ലിംകള്‍ക്ക് തുല്യമായ അവകാശങ്ങള്‍ നല്‍കണമെന്ന് അധികാരികളെ ഉണര്‍ത്തി. അമുസ്ലിം പ്രജകളായ ദിമ്മിയ്യുകളെ അല്ലാഹുവിന്‍റെയും ദൂതന്‍റെയും അഭയാര്‍ത്ഥികളായിട്ടാണ് ഇസ്ലാം കാണുന്നത്. അവരുടെമേല്‍ വല്ല അക്രമങ്ങളും ഉണ്ടായാല്‍ സ്വന്തം സഹോദരങ്ങളുടെമേല്‍ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കുന്നതുപോലെ തടയേണ്ടത് നിര്‍ബന്ധമാണ്. (മബ്സൂത്ത് സര്‍ഖസി 1/85). ഇമാം ശാമി പ്രസ്താവിക്കുന്നു: അമുസ്ലിംകളോട് അക്രമം ചെയ്യുന്നത് മുസ്ലിംകളോടുള്ള അക്രമത്തേക്കാള്‍ കഠിനമാണ്. (ദുര്‍റുല്‍ മുഖ്ത്താര്‍ 5/396). മുസ്ലിംകള്‍ക്ക് ലഭിക്കുന്ന സര്‍വ്വഅവകാശങ്ങളും അമുസ്ലിം പ്രജകള്‍ക്കും ലഭിക്കുന്നതാണ്. അവരുടെ രക്തം മുസ്ലിം രക്തംപോലെയും അവരുടെ സമ്പത്ത് മുസ്ലിം സമ്പത്തുപോലെയും സുരക്ഷിതമാണ്. (ദുര്‍റ്-കിത്താബുല്‍ ജിഹാദ്). റസൂലുല്ലാഹി (സ) അരുളി: മുസ്ലിംകളുമായി കരാറില്‍ കഴിയുന്ന അമുസ്ലിമിനെ വധിക്കുന്നവന് സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം പോലും ലഭിക്കുന്നതല്ല. സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം നാല്‍പ്പത് വര്‍ഷത്തെ വഴിദൂരം വരെ എത്തുന്നതാണ്. (ഇബ്നുകസീര്‍ 2/289). ലോകാനുഗ്രഹി (സ) അരുളി: കേള്‍ക്കുക, ആരെങ്കിലും കരാറുകാരനായ അമുസ്ലിമിനോട് അക്രമം കാട്ടുകയോ കടമയില്‍ വീഴ്ച്ച വരുത്തുകയോ കഴിവിനേക്കാള്‍ കൂടുതല്‍ ശാസിക്കുകയോ അവരുട തൃപ്തിയില്ലാതെ അവരില്‍ നിന്നും വല്ലതും വാങ്ങുകയോ ചെയ്താല്‍ ഖിയാമത്ത് നാളില്‍ അവരുടെ ഭാഗത്തുനിന്നും ഞാന്‍ വാദിയാകുന്നതാണ്. (മിഷ്കാത്ത് 354). ഇസ്ലാമിക ചരിത്രത്തില്‍ മുസ്ലിം ഭരണകൂടങ്ങള്‍ അമുസ്ലിംകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ അത്ഭുതകരവും അതുല്യവുമാണ്. അവര്‍ക്ക് മത വിദ്യാഭ്യാസ സാമൂഹിക നിലകളില്‍ എല്ലാം സ്വാതന്ത്ര്യം നല്‍കി. അവരുടെ മതകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വതന്ത്രമായിരുന്നു. അവരുടെ വ്യക്തിനിയമങ്ങള്‍ക്കുവേണ്ടി പ്രത്യേക കോടതികള്‍ പോലും അനുവദിച്ചിരുന്നു. മതവിഷയത്തില്‍ യാതൊരുവിധ പ്രീണനവും പീഢനവും അനുവദിച്ചിട്ടില്ല. വിശിഷ്യാ ഇസ്ലാം സ്വീകരിക്കുന്നതിന് അമുസ്ലിംകളെ നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന ഖുര്‍ആനിക നിര്‍ദ്ദേശം എന്നും എങ്ങും പാലിക്കപ്പെട്ടു. വിവരമില്ലാത്ത ഭരണാധികാരികളോ വ്യക്തികളോ ഏതെങ്കിലും അമുസ്ലിമിനെ ഇസ്ലാം സ്വീകരണത്തിന് നിര്‍ബന്ധിച്ചപ്പോഴെല്ലാം മുസ്ലിം പണ്ഡിതരും ഇസ്ലാമിക കോടതിയും അതിനെ ശക്തമായി വിലക്കുകയുണ്ടായി. (ഇസ്ലാം ഔര്‍ സിയാസി നസരിയ്യാത്ത്).  
നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.! പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് സ്വഹാബയുടെ വാട്സ്അപ് ഗ്രൂപ്പ്, ഫേസ്ബുക്, ബ്ലോഗ് എന്നിവയില്‍ അംഗമാകുകയോ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമിയുമായുമായി ബന്ധപ്പെടുന്നതിന്, അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് 
ബന്ധപ്പെടുക: +91 9961955826
എല്ലാ ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്യുമല്ലോ.? 

സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകള്‍ -ശൈഖ് അബ്ദുസ്സലാം നദ് വി


സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകള്‍
ശൈഖ് അബ്ദുസ്സലാം നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/07/blog-post_46.html?spref=bl 
ആമുഖം
മനുഷ്യവിഭാഗത്തിലെ അര്‍ദ്ധാംശമാണ് സ്ത്രീ ജനങ്ങള്‍. സ്ത്രീത്വത്തെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്‍റെ ന്യായമായ മേഖലകളില്‍ എല്ലാം അവര്‍ക്ക് വളരാനും ഉയരാനും ഇസ്ലാം പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യവും പ്രേരണയും നല്‍കിയിട്ടുണ്ട്. മുന്‍ഗാമികളായ മഹതീ രത്നങ്ങള്‍ ഇതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും പലപ്പോഴും പുരുഷന്മാരെ മുന്‍കടക്കുകയും ചെയ്യുകയുണ്ടായി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ മടിത്തട്ടില്‍ ശിക്ഷണത്തിന് സൗഭാഗ്യം സിദ്ധിച്ച സഹാബീ വനിതകള്‍. വിശിഷ്യാ റസൂലുല്ലാഹി (സ) യുടെ പവിത്ര പത്നിമാരും അനുഗ്രഹീത പെണ്‍മക്കളും പ്രമുഖ സഹാബി വനിതകളും ഇസ്ലാമിന്‍റെ സുന്ദരവും സമ്പൂര്‍ണ്ണവും സരളവുമായ സരണിയുടെ സത്യസാക്ഷ്യങ്ങളാണ്. ഒരുഭാഗത്ത് ഇവര്‍ സ്ത്രീത്വത്തിന്‍റെ വിശുദ്ധിയും ഒതുക്കവും സൂക്ഷ്മതയും പരിപൂര്‍ണ്ണമായി മുറുകെ പിടിച്ചു. മറുഭാഗത്ത് അവര്‍ മത-സാമൂഹിക-കുടുംബ-വൈജ്ഞാനിക മേഖലകളില്‍ തിളങ്ങുന്ന താരങ്ങളും ഉത്തമ ഉദാത്ത മാതൃകകളുമായി. 
ഇന്ന് ഒരുഭാഗത്ത് ഇസ്ലാം സത്രീകള്‍ക്ക് സ്ഥാനം ഒന്നും കൊടുത്തിട്ടില്ലെന്ന പ്രചണ്ഡമായ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു. മറുഭാഗത്ത് ഈ പ്രചാരണത്തില്‍ കുടുങ്ങിയ ധാരാളം ആളുകള്‍ ഇസ്ലാമിക അദ്ധ്യാപനങ്ങളെത്തനെ അവഗണിച്ചുകൊണ്ട് പരിധി ലംഘനങ്ങള്‍ നടത്തുന്നു. മറ്റു ചിലര്‍ ആകട്ടെ സ്ത്രീകള്‍ക്ക് ന്യായമായ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും അവസരങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാമും മുന്‍ഗാമികളായ മഹത്തുക്കളും ഇതില്‍ നിന്നെല്ലാം ഒഴിവായവരാണ്. അതെ, ഇസ്ലാം സ്ത്രീകള്‍ക്ക് വലിയ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും ഔന്നിത്യത്തിന്‍റെ വിഹായസ്സിലേക്ക് ഉയരാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെന്നും അവരുടെ ജീവിതം വ്യക്തമാക്കുന്നു.  എന്നാല്‍ അവരുടെ ജീവിതം മുഴുവന്‍ സ്ത്രീത്വത്തിന്‍റെ വിശുദ്ധിയും സുക്ഷ്മതയും പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു. ഇക്കാര്യം ആധികാരികമായ നിലയില്‍ ഹൃസ്വമായി വിവരിക്കുന്ന ഒരു രചനയാണിത്. അല്ലാഹു ഇത് സ്വീകരിക്കട്ടെ. സഹാബാ മഹത്തുക്കളുടെ മഹത്വങ്ങള്‍ മനസ്സിലാക്കാനും അവരുടെ ഉത്തമ മാതൃകകള്‍ അനുധാവനം ചെയ്യാനും ഉതവി നല്‍കട്ടെ.         


ഇസ്ലാം സ്വീകരണം
ത്യാഗം
വിശ്വാസം
നമസ്ക്കാരം
സഹാബി വനിതകള്‍ നമസ്ക്കാരത്തില്‍ അത്യതികം ശ്രദ്ധിച്ചിരുന്നു. ഫര്‍ള് നമസ്ക്കാരങ്ങള്‍ യഥാ സമയങ്ങളില്‍ വളരെ സൂക്ഷ്മതയോടെ നിര്‍വ്വഹിച്ചിരുന്നു. പുരുഷന്മാരെ മസ്ജുദുകളിലേക്ക് അയക്കുകയും സ്ത്രീകള്‍ വീടുകളില്‍ നമസ്ക്കാരങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ ജമാഅത്തായുള്ള നമസ്ക്കാരം പറയപ്പെട്ടില്ലെങ്കിലും ചില സഹാബി വനിതകള്‍ ജമാഅത്തില്‍ പങ്കെടുത്തിരുന്നു. അവരുടെ വീടിന്‍റെ അലങ്കാരം തന്നെ നമസ്ക്കാരമായിരുന്നു. അധികമായി സുന്നത്ത് നമസ്ക്കാരങ്ങള്‍ നിര്‍വ്വഹിക്കുകയും തഹജ്ജുദ്, ളുഹാ, നമസ്ക്കാരങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. ഉമര്‍ (റ) ന്‍റെ കുടുംബം തഹജ്ജുദിന് പരസ്പരം ഉണര്‍ത്തിയിരുന്നു. അബൂബക്കര്‍ (റ) രാത്രി മൂന്നായി വീതിച്ച് ഒന്നില്‍ സ്വയം നമസ്ക്കരിക്കുകയും മറ്റൊന്നില്‍ ഭാര്യ നമസ്ക്കരിക്കുകയം അവസാനത്തേതില്‍ ഭ്യത്യന്‍ നമസ്ക്കരിക്കുകയും ചെയ്തിരുന്നു. 
ദാനധര്‍മ്മങ്ങള്‍
പ്രകൃതിപരമായി സ്ത്രീകള്‍ക്ക് ആഭരണങ്ങളോട് വലിയ ഭ്രമമാണ്. ഇസ്ലാം ന്യായമായ ആഭരണങ്ങള്‍ ധരിക്കുന്നത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം സഹാബി സ്ത്രീകള്‍ക്കും ആഭരണങ്ങളോട് താല്‍പ്പര്യമായിരുന്നു. എന്നാല്‍ ആഭരണങ്ങളുടെ സകാത്ത് കൊടുക്കാനും അതില്‍ നിന്നും സദഖകള്‍ ചെയ്യാനും റസൂലുല്ലാഹി (സ) പ്രേരിപ്പിക്കുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) ന്‍റെ അരികില്‍ ഒരു പെണ്‍കുട്ടി ഹാജരായി. ആ കുട്ടിയുടെ കൈകളില്‍ സ്വര്‍ണ്ണവളകള്‍ ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ)  ചോദിച്ചു: നിങ്ങള്‍ ഇതിന്‍റെ സകാത്ത് കൊടുത്തിരുന്നോ?  അവര്‍ പറഞ്ഞു: ഇല്ല. റസൂലുല്ലാഹി (സ) പറഞ്ഞു: ഖിയാമത്ത് നാളില്‍ ഇതിനുപകരം തീ കൊണ്ടുള്ള വളകള്‍ ഇടുന്നതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുമോ? അവര്‍ ഉടനെ വളകള്‍ ഊരി റസൂലുല്ലാഹി (സ) യ്ക്ക് നല്‍കി. 
സഹാബി വനിതകള്‍ അവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം ദാനം ചെയ്യുമായിരുന്നു. ഒരിക്കല്‍ ഇബ്നു മസ്ഊദ് (റ) ന്‍റെ ഭാര്യ ചോദിച്ചു: താങ്കള്‍ക്ക് സാമ്പത്തിക ഞെരുക്കമുള്ളതായി ഞാന്‍ കാണുന്നു. എന്‍റെ സകാത്തിന്‍റെ തുക താങ്കള്‍ക്ക് നല്‍കാമോ എന്ന് റസൂലുല്ലാഹി (സ) യോട് താങ്കള്‍ ചോദിക്കുക. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: എനിക്ക് ചോദിക്കാന്‍ ലജ്ജയാകുന്നു. നീ തന്നെ ചോദിക്കുക. അങ്ങനെ അവര്‍ റസൂലുല്ലാഹി (സ) യുടെ സന്നിധിയില്‍ എത്തി. അവരുടെ ചോദ്യം കേട്ടപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ സകാത്ത് കൊടുക്കാവുന്നതും വലിയ പ്രതിഫലം ലഭിക്കുന്നതുമാണ്. 

നോമ്പ്  
റമളാന്‍ മാസങ്ങള്‍ സഹാബിവനിതകള്‍ക്ക് ആരാധനകളുടെ വസന്ത കാലമായിരുന്നു. ശരിയായി നോമ്പ് അനുഷ്ടിക്കുകയും രാത്രി നമസ്ക്കരിക്കുകയും ഖുര്‍ആന്‍ പാരായണം, ദിക്റ്, ദുആകളില്‍ മുഴുകുകയും ചെയ്തിരുന്നു. റമളാന്‍ മാസം പകലുകളില്‍ അവരുടെ വീടുകളില്‍ അടുപ്പ് പുകയുമായിരുന്നില്ല. (അബൂദാവൂദ്). ചില സഹാബി വനിതകള്‍ നിരന്തരം സുന്നത്ത് നോമ്പുകള്‍ അനുഷ്ടിച്ചിരുന്നു. അബൂഉമാമ (റ) ശഹാദത്തിനുവേണ്ടി ദുആ ഇരക്കണമെന്ന് പലപ്രാവശ്യം റസൂലുല്ലാഹി (സ)യോട് അപേക്ഷിച്ചു. റസൂലുല്ലാഹി (സ) നിരന്തരം സൗഖ്യത്തിനുവേണ്ടി ദുആ ചെയ്തു. അവസാനം ചോദിച്ചു: എനിക്ക് പ്രയോജനകരമായ ഏതെങ്കിലും നന്മ പറഞ്ഞുതരുക. റസൂലുല്ലാഹി (സ) അദ്ദേഹത്തോട് നോമ്പ് അനുഷ്ടിക്കാന്‍ കല്‍പ്പിച്ചു. അദ്ദേഹം നിരന്തരം നോമ്പ് പിടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും സേവകനും ഈ നന്മയില്‍ പങ്കാളികളാവുകയും നോമ്പ് അവരുടെ വീടിന്‍റെ അടയാളമായിത്തീരുകയും ചെയ്തു. അവരുടെ വീട്ടില്‍ നിന്നും പുക ഉയര്‍ന്നാല്‍ ഇന്ന് അവരുടെ വീട്ടില്‍ അതിഥികളാരോ വന്നിട്ടുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. കാരണം അതിഥികള്‍ക്കാല്ലാതെ അവരുടെ വീട്ടില്‍ ആഹാരം പാചകം ചെയ്യപ്പെട്ടിരുന്നില്ല. (മുസ്നദ് അഹ്മദ് 2/595). 
ചില സഹാബി വനിതകള്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്ക് പ്രയാസമുണ്ടാകുമായിരുന്നു. അവര്‍ തടഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് അതൃപ്തിയുണ്ടായി. റസൂലുല്ലാഹി (സ)യുടെ അരികില്‍ പോയി പരാതി പറഞ്ഞു. റസൂലുല്ലാഹി (സ) അരുളി: സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ അനുവാദമില്ലാതെ നോമ്പ് പിടിക്കരുത്. (അബൂദാവൂദ്). 
ചില സഹാബി വനിതകള്‍ സ്വന്തം ഭാഗത്തുനിന്നും മാത്രമല്ല, മരണപ്പെട്ടവരുടെ ഭാഗത്തുനിന്നും നോമ്പ് അനുഷ്ടിക്കുമായിരുന്നു. ഒരു സഹാബി വനിത വന്നു ചോദിച്ചു: എന്‍റെ മാതാവ് മരിച്ചു. അവര്‍ നോമ്പ് നിര്‍ബന്ധമുണ്ടായിരുന്നു. അവരുടെ ഭാഗത്തുനിന്നും ഞാന്‍ നോമ്പ് പിടിച്ചാല്‍ മതിയാകുമോ? റസൂലുല്ലാഹി (സ) അതെ എന്ന് പറഞ്ഞ് അനുമതി കൊടുത്തു. (ബുഖാരി 1953). 
റമളാന്‍ മാസത്തില്‍ അവര്‍ ഖുര്‍ആന്‍ പാരായണ-പഠനങ്ങള്‍ അധികരിപ്പിക്കുകയും ദിക്ര്‍ ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും നോമ്പിന്‍റെ നിയമ മര്യാദകള്‍ ശരിയായി പാലിക്കുകയും ചെയ്തിരുന്നു. വിശിഷ്യാ അവര്‍ ഇഅ്തികാഫ് അനുഷ്ടിച്ചിരുന്നു. അതിനുവേണ്ടി ചെറിയ കൂടാരം അവര്‍ മസ്ജിദില്‍ സ്ഥാപിച്ചിരുന്നു. (അബൂദാവൂദ് 2464). 
ഹജ്ജ്
ഇസ്ലാമിലെ ആരാധനകളില്‍ ഹജ്ജ് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമാകുന്നത്. എന്നാല്‍ സഹാബി വനിതകള്‍ക്ക് ഒരു പ്രാവശ്യം ഹജ്ജ് ചെയ്തതുകൊണ്ട് സമാധാനം വന്നില്ല. അവര്‍ എല്ലാവര്‍ഷവും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. റസൂലുല്ലാഹി (സ)യോട് ഒരിക്കല്‍ ആഇശ (റ) ജിഹാദ് അനുമതി ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ ഹജ്ജ് ഏറ്റവും ഉയര്‍ന്ന ജിഹാദാണ്. ഇതിന് ശേഷം അവര്‍ എല്ലാവര്‍ഷവും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. (ബുഖാരി 1861).
സഹാബി വനിതകള്‍ അങ്ങേയറ്റം ആഗ്രഹ ആവേശങ്ങളോടെ ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. അതിന്‍റെ ഏറ്റവും സുന്ദരമായ രൂപം പ്രകടമായത് ഹജ്ജത്തുല്‍ വദാഇലാണ്. റസൂലുല്ലാഹി (സ) ഹജ്ജിന് ആഹ്വാനം ചെയ്തപ്പോള്‍ മുഴുവന്‍ പുരുഷന്മാരും സ്ത്രീകളും പുറപ്പെട്ടു. അസ്മാഅ് ബിന്‍ത് ഉമൈസ് (റ) ഗര്‍ഭിണിയായിരുന്നിട്ടും ഹജ്ജിന് പുറപ്പെട്ടു അവരില്‍ പലരും കൊച്ച് കുട്ടികളെയും ഹജ്ജിന് കൊണ്ടുപോയിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ റസൂലുല്ലാഹി (സ) ഒരു സ്ത്രീയെ കണ്ടപ്പോള്‍ അവര്‍ ഒരു കുഞ്ഞിനെ എടുത്തുയര്‍ത്തി കാണിച്ച് ഈ കുഞ്ഞിന് ഹജ്ജ് ചെയ്യാമോ എന്ന് ചോദിച്ചു. റസൂലുല്ലാഹി (സ) അരുളി: ചെയ്യാം, എന്നാല്‍ അതിന്‍റെ പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. (അബൂദാവുദ് 1736)
സഹാബി വനിതകള്‍ ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍ അത്ഭുതകരമായ ത്യാഗങ്ങള്‍ അനുഷ്ടിച്ചിരുന്നു. കഅ്ബാ ശരീഫവരെ നടക്കുന്നതാണെന്ന് ഒരു സ്ത്രീ നേര്‍ച്ച നേര്‍ന്നതായി അറിഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: അവരോട് ഇടയ്ക്കിടെ നടക്കാനും വാഹനത്തില്‍ യാത്ര ചെയ്യാനും പറയുക. (ബുഖാരി).
എന്തെങ്കിലും കാരണത്താല്‍ ഹജ്ജ് നഷ്ടപ്പെടുകയോ അതിന് സാധ്യതയുണ്ടാവുകയോ ചെയ്യുമ്പോള്‍ അവര്‍ വല്ലാതെ ദു:ഖിച്ചിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ ഉംറ ചെയ്യാനുള്ള നിയ്യത്തുമായി വന്ന ആഇശ (റ)യ്ക്ക് മക്കാമുകര്‍റമ അടുക്കാറായപ്പോള്‍ ആര്‍ത്തവവം ഉണ്ടായി. അവര്‍ കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ) കാര്യം മനസ്സിലാക്കിയപ്പോള്‍ അരുളി: ഇത് അല്ലാഹു എല്ലാ സ്ത്രീകളുടെയും മേല്‍ വെച്ചിട്ടുള്ള ഒരു കാര്യമാണ്. ഉംറ ഒഴിവാക്കി നീ ഹജ്ജില്‍ പ്രവേശിക്കുക. ത്വവാഫ് അല്ലാത്ത മുഴുവന്‍ ഹജ്ജ് കര്‍മ്മങ്ങളും നിര്‍വ്വഹിച്ചുകൊള്ളുക. (അബൂദാവൂദ് 1781). 
സഹാബി വനിതകള്‍ സ്വന്തം ഭാഗത്തുനിന്നും ഹജ്ജ് നിര്‍വ്വഹിക്കുന്നത് കൂടാതെ, മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഹജ്ജ് നിര്‍വ്വഹിച്ചിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ ഒരു വനിത ചോദിച്ചു: എന്‍റെ പിതാവിന് വാര്‍ദ്ധക്യം കാരണം വാഹനത്തില്‍ ഇരിക്കാനും ഹജ്ജ് ചെയ്യാനും കഴിവില്ല. അദ്ദേഹത്തിന് പകരം ഞാന്‍ ഹജ്ജ് ചെയ്ത് കൊള്ളട്ടെ. റസൂലുല്ലാഹി (സ) അവര്‍ക്ക് അനുമതി നല്‍കി. (ബുഖാരി 1514). ഇതേ നിലയില്‍ ഒരു സഹാബി വനിതയ്ക്ക് മാതാവിന്‍റെ ഭാഗത്തുനിന്നും ഹജ്ജ് ചെയ്യാനും അനുമതി നല്‍കി. (തിര്‍മിദി 929). 
ഉംറ നിര്‍വ്വഹിക്കുന്ന വിഷയത്തിലും അവര്‍ക്ക് വലിയ ആവേശമായിരുന്നു. അത് നഷ്ടപ്പെടുമ്പോള്‍ അവര്‍ വളരെയധികം ദു:ഖിച്ചിരുന്നു. ആഇശ (റ)യ്ക്ക് ഹജ്ജത്തുല്‍ വദാഇന്‍റെ തുടക്കത്തില്‍ ആര്‍ത്തവം ആയിരുന്നതിനാല്‍ ഉംറ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മടങ്ങാന്‍ നേരത്ത് അവര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചു: എല്ലാവരും ഹജ്ജും ഉംറയും ചെയ്ത് മടങ്ങുമ്പോള്‍ ഞാന്‍ ഹജ്ജ് മാത്രം കൊണ്ട് എങ്ങനെ മടങ്ങാനാണ്? അല്ലാഹു നിങ്ങള്‍ക്കും ഉംറയ്ക്ക് അവസരം നല്‍കുന്നതാണെന്ന് പറഞ്ഞുകൊണ്ട് റസൂലുല്ലാഹി (സ) സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ (റ)വിനോടൊപ്പം തന്‍ഈമിലേക്ക് അയച്ച് രാത്രിയില്‍ തന്നെ ഉംറ നിര്‍വ്വഹിച്ച് വരാന്‍ നിര്‍ദ്ദേശിച്ചു. (ബുഖാരി 1764).

ദീനീ പോരാട്ടങ്ങള്‍
സഹാബി മഹിളകള്‍ ദീനിന്‍റെ മാര്‍ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. സഹാബീ പുരുഷന്മാരുടെ മുഴുവന്‍ പരിശ്രമങ്ങളെയും അവര്‍ പിന്തുണച്ചിരുന്നു. അതോടൊപ്പം അവരും പരിശ്രമങ്ങളെ കൊതിച്ചിരുന്നു. ശഹാദത്ത് ശ്വാശത ജീവിതമായി കണ്ടിരുന്നതിനാല്‍ അവര്‍ എല്ലാവരും ജീവജലത്തെ ദാഹിച്ചിരുന്നു. ഉമ്മുവറക്ക (റ) ബദ്ര്‍ സംഭവത്തിന് ശേഷം റസൂലുല്ലാഹി (സ) സമീപിച്ചുകൊണ്ട് അപേക്ഷിച്ചു: എനിക്ക് ജിഹാദില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഞാന്‍ രോഗികളെ ശുശ്രുക്കുന്നതാണ്. അല്ലാഹു എനിക്കും ശഹാദത്ത് നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ വീട്ടില്‍ തന്നെ താമസിച്ചാല്‍ മതി. അല്ലാഹു ശഹാദത്ത് നല്‍കുന്നതാണ്. ഒരു അത്ഭുത സംഭവത്തിലൂടെ അവര്‍ വീട്ടില്‍ വെച്ചുതന്നെ ശഹാദത്ത് വരിച്ചു. (അബൂദാവൂദ്). 
പരിശുദ്ധ ഖുര്‍ആനുമായിട്ടുള്ള ബന്ധം
സഹാബിയ്യാത്ത് (റ) പരിശുദ്ധ ഖുര്‍ആന്‍ അധികമായി പാരായണം ചെയ്യുകയും നല്ല നിലയില്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്ന ഒരവസരവും അവര്‍ പാഴാക്കിയിരുന്നില്ല. പരിശുദ്ധ ഖുര്‍ആനിലൂടെ അവരില്‍ വലിയ പ്രതിഫലനം ഉളവാകുമായിരുന്നു. തിന്മ ചെയ്യുന്നവര്‍ക്ക് അതിന്‍റെ ഫലം നല്‍കപ്പെടുന്നതാണ് എന്ന് ആയത്ത് ഇറങ്ങിയപ്പോള്‍ ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, എനിക്ക് വലിയ ഭയം അനുഭവപ്പെടുന്നു. റസൂലുല്ലാഹി (സ) അരുളി: വിശ്വാസിയുടെ കാലുകളില്‍ മുള്ള് തറയ്ക്കുന്നതും മറ്റും അവരുടെ പാപങ്ങള്‍ പൊറുക്കുന്നതിന് കാരണമാകുന്നതാണ്. മറ്റൊരിക്കല്‍ ചോദിച്ചു: സത്യവിശ്വാസികള്‍ക്ക് എളുപ്പമായ വിചാരണ എന്നതുകൊണ്ടുള്ള ഉദ്ദേശമെന്താണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ചെറിയ നിലയില്‍ ഒന്ന് നോക്കി അവരെ വിട്ടയക്കുന്നതാണ്. (അബൂദാവൂദ് 3095) 
പരിശുദ്ധ ഖുര്‍ആനിന്‍റെ ഓരോ നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്താന്‍ അവര്‍ ധൃതി കാട്ടിയിരുന്നു. സാലിം (റ) നെ അബൂഹുദൈഫ (റ) ജാഹിലീ ആചാരം അനുസരിച്ച് ദത്ത് പുത്രനായി സ്വീകരിച്ചിരുന്നു. എന്നാല്‍ ദത്ത് പുത്രനാക്കാന്‍ പാടില്ല എന്ന വചനം അവതരിച്ചപ്പോള്‍ അബുഹുദൈഫ (റ) യുടെ ഭാര്യ റസൂലുല്ലാഹി (സ) സമീപിച്ച് ചോദിച്ചു: സാലിം എന്‍റെ വീട്ടിലാണുള്ളത്. ഞാന്‍ എന്ത് ചെയ്യണം? റസൂലുല്ലാഹി (സ) അരുളി: പാല് കുടിപ്പിക്കുക. പാല്‍ കുടി ബന്ധത്തിലൂടെയുള്ള മകനായിത്തീരുന്നതാണ്. (അബൂദാവൂദ് 2061). ജാഹിലീ യുഗത്തില്‍ സ്ത്രീകള്‍ ശരീരഭാഗം തുറന്നിട്ടിരുന്നു. എന്നാല്‍ ശരീരം പരിപൂര്‍ണ്ണമായി മറയ്ക്കുക എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ അവര്‍ തുണിക്കഷണങ്ങള്‍ ചേര്‍ത്ത്  കറുത്ത നിറത്തിലുള്ള പുതപ്പ് പുതച്ച് മാത്രം പുറത്തിറങ്ങുന്നവരായി. (അബൂദാവൂദ് 4100).
തിന്മകളില്‍ നിന്നും അകല്‍ച്ച
സഹാബീ വനിതകള്‍ മുഴുവന്‍ തിന്മകളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. മാത്രമല്ല, സംശയാസ്പദമായ കാര്യങ്ങളെയും വര്‍ജ്ജിച്ചിരുന്നു. ഒരു സഹാബി വനിത തന്‍റെ അടിമ സ്ത്രീയെ മാതാവിന് ദാനം കൊടുത്തിരുന്നു. മാതാവ് മരണപ്പെട്ടപ്പോള്‍ അനന്തരവകാശം വഴി അടിമ സ്ത്രീ തന്നിലേക്ക് മടങ്ങിവന്നു. ഇത്തരുണത്തില്‍ ഇത് ദാനം കൊടുത്തത് തിരിച്ചെടുക്കലാകുമോ എന്ന് അവര്‍ക്ക് സംശയമായി. അവര്‍ റസൂലുല്ലാഹി (സ) യോട് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ക്ക് ദാനത്തിന്‍റെ കൂലി കിട്ടുന്നതാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ അനന്തരവകാശത്തിലൂടെ നിങ്ങളിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. (അബൂദാവൂദ് 1656). അസ്മാഅ് (റ) ന്‍റെ മാതാവ് ഇസ്ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. അവര്‍ ധാരാളം ഉപഹാരങ്ങളുമായി മകളെ കാണാന്‍ വന്നു. ആഇശ (റ) വഴി അസ്മാഅ് (റ) ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അത് സ്വീകരിച്ചുകൊള്ളാന്‍ അനുമതി നല്‍കി. (തബക്കാത്ത് 4190). ഒട്ടകത്തിന്‍റെ കഴുത്തില്‍ കെട്ടപ്പെട്ട മണിയുടെ ശബ്ദം കേള്‍ക്കുന്നതുപോലും ആഇശ (റ) യ്ക്ക് അസ്വസ്ഥമായിരുന്നു. (മുസ്നദ് 25188). ഒരിക്കല്‍ മണിയുടെ ശബ്ദമുള്ള പാദസ്വരം ധരിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍ ഈ കുട്ടിയെ എന്‍റെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നും ഇത്തരം വസ്തുക്കള്‍ ഉള്ള വീടുകളില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന് റസൂലുല്ലാഹി (സ) അരുളിയിട്ടുണ്ടെന്നും ആഇശ (റ) ഉണര്‍ത്തി. (മുസ്നദ് 26052).

സംശയ സ്ഥാനങ്ങളില്‍ നിന്നും അകല്‍ച്ച
റസൂലുല്ലാഹി (സ) അരുളി: അനുവദനീയമായതും നിഷിദ്ധമായതും വ്യക്തമാണ്. അനുവാദത്തിനും നിഷിദ്ധതയ്ക്കും സാധ്യതയുള്ള കുറച്ച് കാര്യങ്ങള്‍ ഇതിനിടയില്‍ ഉണ്ട്. അതിനെ വര്‍ജ്ജിക്കുന്നത് നിഷിദ്ധതയെയും വര്‍ജ്ജിക്കുന്നതാണ്. സംശയകരമായ കാര്യങ്ങളെ വര്‍ജ്ജിക്കാത്തവന്‍ നിഷിദ്ധമായ കാര്യങ്ങളെയും പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്! സഹാബി വനിതകള്‍ ഈ ഹദീസിനെ വളരെയധികം ശ്രദ്ധയോടെ പകര്‍ത്തിയിരുന്നു. ഒരു സഹാബി വനിത തന്‍റെ അടിമ സ്ത്രീയെ മാതാവിന് ദാനം ചെയ്തു. മാതാവ് മരിച്ചപ്പോള്‍ മാതാവിന് ദാനം കൊടുത്ത അടിമ സ്ത്രീയെക്കൊണ്ട് ജോലി ചെയ്യിക്കാമോ എന്ന് അവര്‍ സംശയത്തിലായി. സംശയം തീര്‍ക്കാന്‍ അവര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചപ്പോള്‍ അരുളി: നിങ്ങള്‍ക്ക് സ്വദഖയുടെ പ്രതിഫലം ലഭിച്ചു. അവര്‍ അനന്തരവകാശത്തില്‍ നിങ്ങളിലേക്ക് തന്നെ വന്നരിക്കുന്നു. (അബൂദാവൂദ് 1656). 
മതബോധത്തിന്‍റെ വ്യത്യസ്ഥ ചിത്രങ്ങള്‍
സഹാബി വനിതകള്‍ പടച്ചവനുമായി അങ്ങേയറ്റത്തെ ബന്ധം ഉണ്ടാക്കിയെടുത്തിരുന്നു. അവരുടെ ആരാധനപരമായ കാര്യങ്ങല്‍ മുമ്പ് പറഞ്ഞ് കഴിഞ്ഞു. ഇത് കൂടാതെ, സര്‍വ്വ സമയങ്ങളിലും ദിക്ര്‍-ദുആകളില്‍ മുഴുകിയിരുന്നു. അല്ലാഹുവിന്‍റെ വിശുദ്ധി വാഴ്ത്തലും ഏകത്വം സമ്മതിക്കലും അടങ്ങിയ ദിക്റുകളായ സുബ്ഹാനല്ലാഹ്, ലാഇലാ ഇല്ലല്ലാഹ് സദാസമയവും അവര്‍ ചൊല്ലുമായിരുന്നു. നിരന്തരമുള്ള ദിക്റുകള്‍ കൂടാതെ, പ്രത്യേകമായി സമയം ഒഴിവാക്കി കല്ലുകളും മറ്റും ഉപയോഗിച്ച് എണ്ണം പിടിച്ചുകൊണ്ട് അവര്‍ ദിക്ര്‍ ചൊല്ലിയിരുന്നു. (അബൂദാവൂദ് 1500). 
അല്ലാഹുവിന്‍റെ ഭവനങ്ങളുമായി വിശിഷ്യാ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവീ, ബൈത്തുല്‍ മുഖദ്ദസ് ഇവയോട് അവര്‍ക്ക് വലിയ ബന്ധമായിരുന്നു. രോഗങ്ങളുടെയും മറ്റും സന്ദര്‍ഭങ്ങളില്‍ നേര്‍ച്ച നേരുമ്പോള്‍ ഈ മസ്ജിദുകളിലേക്കുള്ള യാത്രയും ഇബാദത്തും നേര്‍ച്ചയാക്കിയിരുന്നു. ഒരു സഹാബി വനിത രോഗിയായി. രോഗഭേദമായാല്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയി നമസ്ക്കരിക്കാമെന്ന് അവര്‍ നേര്‍ച്ചയാക്കി. അവര്‍ അതിനെക്കുറിച്ച് മൈമൂന (റ)യോട് ചോദിച്ചപ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ പറഞ്ഞു: നിങ്ങള്‍ മസ്ജിദുന്നബവിയില്‍ പോയി നമസ്ക്കരിച്ചാല്‍ മതിയാകുന്നതാണ്. ഇവിടെയുള്ള നമസ്ക്കാരം ആയിരം നമസ്ക്കാരങ്ങളേക്കാള്‍ ശ്രേഷ്ടമാണെന്ന് റസൂലുല്ലാഹി (സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. (മുസ്ലിം 3383). മറ്റൊരു സഹാബി വനിത മസ്ജിദ് ഖുബായിലേക്ക് നടന്ന് പോയി നമസ്കരിക്കാമെന്ന് നേര്‍ച്ച നേര്‍ന്നു. നേര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അവരുടെ വിയോഗം സംഭവിച്ചു. മകള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരോട് ഇബ്നുഅബ്ബാസ് (റ) മാതാവിന് പകരം മകള്‍ അത് ചെയ്താല്‍ മതിയെന്ന് പ്രസ്താവിച്ചു. (മുവത്വമാലിക്ക് 742). 
ഇബാദത്തുകളില്‍ നിഷ്ട കാണിച്ചതിനോടൊപ്പം അവയുടെ വഴിയില്‍ എല്ലാവിധ ത്യാഗങ്ങളും അനുഷ്ടിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. മാത്രമല്ല, കഠിന ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടും അവര്‍ ഇബാദത്തുകള്‍ അനുഷ്ടിച്ചിരുന്നു. ഹംന ബിന്‍ത് ജഹ്ശ് (റ) നിരന്തരം നിസ്ക്കാരത്തില്‍ മുഴുകിയിരുന്നു. വല്ലാതെ ക്ഷീണിക്കുമ്പോള്‍ തൂണില്‍ ബന്ധിച്ച് നമസ്ക്കാരം തുടര്‍ന്നിരുന്നു. ഇത് അറിഞ്ഞ റസൂലുല്ലാഹി (സ) ഉപദേശിച്ചു: ഐശ്ചിക ആരാധനകള്‍ കഴിയുന്നത്ര മാത്രം നിര്‍വ്വഹിക്കുക. നിന്ന് തളരുമ്പോള്‍ ഇരുന്ന് നമസ്ക്കരിക്കുക. റസൂലുല്ലാഹി (സ) കയര്‍ അഴിച്ചുമാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (അബൂദാവൂദ് 1312). 
നാം ശരിയും തെറ്റുമായ പലതരം ശപഥങ്ങള്‍ നടത്തുകയും അവയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ കഴിയുകയും ചെയ്യാറുണ്ട്. സഹാബി വനിതകള്‍ ഒന്നാമതായി വളരെ കുറച്ച് മാത്രമാണ് ശപഥം ചെയ്തിരുന്നത്. ചെയ്ത് കഴിഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ ആഇശ (റ) ദാനം അധികരിപ്പിക്കുന്നു എന്ന് ഇബ്നുസുബൈര്‍ (റ) പറഞ്ഞതായി അറിഞ്ഞപ്പോള്‍ മകനെപ്പോലെ കണ്ടിരുന്ന ഇബ്നുസുബൈര്‍ (റ)നോട് മിണ്ടുകയില്ലായെന്ന് ശപഥം ചെയ്തു. ഇബ്നുസുബൈര്‍ (റ) മാപ്പ് ചോദിച്ചെങ്കിലും ആഇശ (റ) വഴങ്ങിയില്ല. ഇതര സഹാബികള്‍ ശുപാര്‍ഷ ചെയ്തപ്പോള്‍ അരുളി: ഞാന്‍ നേര്‍ച്ച നേര്‍ന്നുപോയി. നേര്‍ച്ച പൂര്‍ത്തീകരിക്കാതിരിക്കുന്നത് വളരെ കഠിനമാണ്! അവര്‍ വീണ്ടും ശുപാര്‍ഷ തുടര്‍ന്നപ്പോള്‍ ആഇശ (റ) മാപ്പാക്കുകയും ശപഥം പൊളിച്ചതിന്‍റെ പരിഹാരമെന്നോണം നാല്‍പ്പത് അടിമകളെ മോചിപ്പിക്കുകയും എന്നിട്ടും അത് ഓര്‍ക്കുമ്പോഴെല്ലാം വല്ലാതെ കരഞ്ഞിരുന്നു. (ബുഖാരി 6073). 
നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.! പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് സ്വഹാബയുടെ വാട്സ്അപ് ഗ്രൂപ്പ്, ഫേസ്ബുക്, ബ്ലോഗ് എന്നിവയില്‍ അംഗമാകുകയോ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമിയുമായുമായി ബന്ധപ്പെടുന്നതിന്, അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് 
ബന്ധപ്പെടുക: +91 9961955826
എല്ലാ ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്യുമല്ലോ.? 

Thursday, July 16, 2020

മാനവ സാഹോദര്യവും, പ്രവാചക ദര്‍ശനങ്ങളും.


മാനവ സാഹോദര്യവും, 
പ്രവാചക ദര്‍ശനങ്ങളും. 
-മൗലാനാ ഷൗകത്ത് അലി ഖാസിമി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/07/blog-post_16.html?spref=bl 
റസൂലുല്ലാഹി (സ) തിരുവചനങ്ങളിലൂടെയും ജീവിത മാതൃകകളിലൂടെയും പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു മഹല്‍ഗുണമാണ് മാനവ സാഹോദര്യം. പരസ്പരം നന്മകള്‍ ആഗ്രഹിച്ചുകൊണ്ട് വിട്ടുവീഴ്ചയോടെ എല്ലാവരും ജീവിക്കണമെന്ന് റസൂലുല്ലാഹി (സ) പഠിപ്പിക്കുന്നു. ഇവിടെ ഏതാനും തിരുവചനങ്ങള്‍ ഉദ്ധരിക്കുന്നു.
1) റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യം മറ്റുജനങ്ങള്‍ക്കും ഇഷ്ടപ്പെടുക. നിങ്ങള്‍ക്ക് അനിഷ്ടകരമായ കാര്യം മറ്റുള്ളവര്‍ക്കും അനിഷ്ടകരമായി കാണുക. (തര്‍ഗീബ് 3/48). 
2) അബൂദര്‍റ് (റ) നിവേദനം റസൂലുല്ലാഹി (സ) എന്നോട് അരുളി: എവിടെയായിരുന്നാലും പടച്ചവനെ ഭയക്കുക. തിന്മ സംഭവിച്ചാല്‍ ഉടനടി നന്മ ചെയ്യുക. എല്ലാ ജനങ്ങളോടും ഉത്തമ സ്വഭാവത്തില്‍ വര്‍ത്തിക്കുക. (തിര്‍മിദി 1987). ഈ ഹദീസിലെ എല്ലാ ജനങ്ങള്‍ എന്നതില്‍ മുസ്ലിംകളും അമുസ്ലിംകളും പെടുന്നതാണ്. സല്‍സ്വഭാവമെന്നാല്‍ മനസ്സാ വാചാ കര്‍മ്മണാ മൂന്ന് രീതിയിലും ഉള്ളതാണ്. 
3) ആഇശാ (റ) നിവേദനം, റസൂലുല്ലാഹി (സ) അരുളി: അല്ലാഹു കാരുണ്യവും മയവും ഉള്ളവനാണ്. അല്ലാഹു മയം ഇഷ്ടപ്പെടുന്നു. കടുപ്പത്തിനും മറ്റുള്ളവയ്ക്കും നല്‍കാത്ത പ്രതിഫലം മയത്തിന് നല്‍കുന്നതാണ്. മറ്റൊരു രിവായത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ആഇശാ മയവും മാന്യതയും മുറുകെ പിടിക്കുക. കടുപ്പവും മ്ലേഛവും വര്‍ജ്ജിക്കുക. മയമുള്ള കാര്യങ്ങളെ അത് സുന്ദരമാക്കുന്നതാണ്. മയമില്ലാത്ത കാര്യങ്ങള്‍ വികൃതമായിപ്പോകും.(മിശ്കാത്ത് പുറം 431).
4) അനസ് (റ) നിവേദനം റസൂലുല്ലാഹി (സ) ഞങ്ങള്‍ ജിഹാദിന് പുറപ്പെട്ടപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു: അല്ലാഹുവിന്‍റെ നാമത്തില്‍ അവനോട് സഹായം ചോദിച്ചുകൊണ്ട് പുറപ്പെടുക. പ്രവാചക സരണിയില്‍ ഉറച്ച് നില്‍ക്കുക. വൃദ്ധന്‍, കുട്ടി, പ്രായപൂര്‍ത്തിയാകാത്തവന്‍, സ്ത്രീ എന്നിവരെ വധിക്കരുത്. സമ്പത്തില്‍ വഞ്ചന കാട്ടരുത്. ലഭിക്കുന്ന സമ്പത്ത് ഒരുമിച്ചുകൂട്ടുക. പരസ്പരം ഇടപാടുകള്‍ ശരിയാക്കുക. സല്‍സ്വഭാവത്തില്‍ വര്‍ത്തിക്കുക. നല്ലനിലയില്‍ വര്‍ത്തിക്കുന്നവരെ പടച്ചവന് ഇഷ്ടമാണ്. (ഫത്ഹുല്‍ ഖദീര്‍ 4/436). ഇരുലോക നായകന്‍ റസൂലുല്ലാഹി (സ) ശത്രുക്കള്‍ക്കെതിരില്‍ പുറപ്പെട്ട സഹാബത്തിനോട് നടത്തിയ ഉപദേശങ്ങള്‍ ആണ് ഇവ. ശത്രുക്കളോട് പോലും നീതിയും ന്യായവും പുലര്‍ത്തണമെന്നും അക്രമവും അനീതിയും കാട്ടരുതെന്ന് റസൂലുല്ലാഹി (സ) ശക്തിയുക്തം ഉപദേശിച്ചിരിക്കുന്നു. 
5) റസൂലുല്ലാഹി (സ) അരുളി: അറിയുക: മുസ്ലിംകളുമായി കരാറില്‍ കഴിയുന്ന അമുസ്ലിമിനോട് ആരെങ്കിലും അക്രമം കാട്ടുകയോ അവകാശ ധ്വംസനം നടത്തുകയോ കഴിവിനേക്കാള്‍ കൂടുതല്‍ ഭാരം ചുമത്തുകയോ മാനസിക തൃപ്തിയില്ലാതെ വല്ലതും എടുക്കുകയോ ചെയ്താല്‍ ഖിയാമത്ത് ദിനം ഞാന്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും വാദം നടത്തുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍ 2/270). 
6) കാരുണ്യദൂതന്‍ റസൂലുല്ലാഹി (സ) അരുളി: കരാറില്‍ കഴിയുന്ന അമുസ്ലിമിനെ വധിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധപോലും മണക്കുന്നതല്ല. സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം നാല്‍പ്പത് വര്‍ഷത്തിന്‍റെ വഴിദൂരത്ത് നിന്ന് അനുഭവപ്പെടുന്നതാണ്. ( ബുഖാരി). 
7) അലിയ്യ് (റ) നിവേദനം: വിശ്വനായകന്‍ റസൂലുല്ലാഹി (സ) അരുളി: കരാറുകാരന്‍റെയോ മറ്റ് ആരുടെയെങ്കിലുമോ മേല്‍ അക്രമം നടത്തുന്നതിന് എന്‍റെ രക്ഷിതാവ് തടഞ്ഞിരിക്കുന്നു. (മുസ്തദറക്). 
8) റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ജിഹാദിന് പുറപ്പെടുമ്പോള്‍ ചില ജനങ്ങള്‍ സമ്പത്തിന്‍റെയും സന്താനത്തിന്‍റെയും സുരക്ഷിതത്വത്തിന് നിങ്ങളുമായി സന്ധിയിലാകും. എന്നാല്‍ സന്ധിസമയത്ത് നിങ്ങള്‍ തീരുമാനിച്ച സമ്പത്തല്ലാതെ മറ്റൊന്നും അവരില്‍ നിന്നും വാങ്ങാന്‍ പാടില്ല. (അബൂദാവൂദ്). 
9) അസ്മാഅ് ബിന്‍ത് അബീബക്ര്‍ (റ) വിവരിക്കുന്നു: ബഹുദൈവാരധകരായ എന്‍റെ മാതാവ് എന്നെ കാണാന്‍ വന്നു. ഞാന്‍ റസൂലുല്ലാഹി (സ) യോട് ചോദിച്ചു: അവരോട് നല്ലനിലയില്‍ വര്‍ത്തിക്കാമോ? റസൂലുല്ലാഹി (സ) അരുളി: തീര്‍ച്ചയായും മാതാവിനോട് നല്ലനിലയില്‍ പെരുമാറുക (ബുഖാരി). 
10) റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവില്‍ സത്യം അവന്‍ യഥാര്‍ത്ഥ വിശ്വാസി അല്ല, അല്ലാഹുവില്‍ സത്യം അവന്‍ യഥാര്‍ത്ഥ വിശ്വാസി അല്ല, അല്ലാഹുവില്‍ സത്യം അവന്‍ യഥാര്‍ത്ഥ വിശ്വാസി അല്ല. ചോദിക്കപ്പെട്ടു ആരാണ്? റസൂലുല്ലാഹി (സ) അരുളി: ആരുടെ അയല്‍വാസി അവന്‍റെ ഉപദ്രവത്തില്‍ നിന്നും സുരക്ഷിതമല്ലെയോ അവന്‍ (മിഷ്കാത്ത് 422). 
അയല്‍വാസി മുസ്ലിമാകട്ടെ അമുസ്ലിമാകട്ടെ അയല്‍വാസി എന്ന നിലയില്‍ വലിയ കടമയും ബന്ധവും ഉള്ളവരാണ്. റസൂലുല്ലാഹി(സ) അരുളി: അയല്‍വാസിയുടെ രക്തം നമ്മുടെ രക്തം പോലെയും അവരുടെ സമ്പത്ത് നമ്മുടെ സമ്പത്തുപോലെയുമാണ്. (നസ്ബുര്‍റായ 4/369).
റസൂലുല്ലാഹി (സ) സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹമാണെന്ന് അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു. വേറെ ഒരു പ്രവാചകനെക്കുറിച്ചും ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോകാനുഗ്രഹി എന്നാല്‍ ലോകത്തിന് അനുഗ്രഹം മാത്രം ഉണ്ടായിട്ടുള്ള വ്യക്തിത്വമായിരിക്കണം. അതെ, അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ജീവിതം മുഴുവനും ലോകത്തിന്‍റെയും മാലോകരുടെയും ശാന്തിക്കും സമാധാനത്തിനും വിജയത്തിനും പുരോഗതിക്കും ചിലവഴിച്ചു. കാരുണ്യവാനായ പടച്ചവനുമായി ജനങ്ങളെ ബന്ധിപ്പിച്ചു. ദാരിദ്ര്യം, സമ്പന്നത, യുവത്വം, വാര്‍ദ്ധക്യം, സമാധാനം, പോരാട്ടം, സുഖം, ദു:ഖം തുടങ്ങി സര്‍വ്വസന്ദര്‍ഭങ്ങളിലും മാനവ മഹത്വം ഉയര്‍ത്തിപ്പിടിച്ചു. റസൂലുല്ലാഹി (സ) വന്യമൃഗങ്ങളെ മയക്കി. ചെന്നായ്കളെ മെരുക്കി. കൊള്ളക്കാരെ വഴികാട്ടികളാക്കി. അടിമകളെ അധികാരികളാക്കി. രാജാക്കന്മാരെ സഹോദരനാക്കി. സര്‍വ്വമനുഷ്യരെയും സാഹോദര്യത്തില്‍ ബന്ധിപ്പിച്ചു. ശത്രുക്കള്‍ക്ക് സമാധാനം നല്‍കി. അമുസ്ലിംകളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും മഹത്വം കല്‍പ്പിച്ചു. മുഴുവന്‍ മനുഷ്യര്‍ക്കും മാനവ സാമുദായിക നിയമ സാമ്പത്തിക സമത്വം പഠിപ്പിച്ചു. യഹൂദികള്‍, ക്രൈസ്തവര്‍, ബഹുദൈവാരാധകര്‍, കപട വിശ്വാസികള്‍ തുടങ്ങി എല്ലാ എതിരാളികളോടും അതുല്യമായ നീതിയും ന്യായവും പുലര്‍ത്തി. സമ്പന്നന്‍, ദരിദ്രന്‍ മുതലായ സര്‍വ്വ വിഭാഗങ്ങള്‍ക്കും ഇടയില്‍ സ്നേഹാദരവുകളും സഹാനുഭൂതികളും പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. 
ലോകാനുഗ്രഹി റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത ജീവിതം മുഴുവനും വിട്ടുവീഴ്ചയുടേയും സമത്വത്തിന്‍റെയും സഹാനുഭൂതിയുടേയും മാപ്പിന്‍റെയും കാരുണ്യത്തിന്‍റെയും മാതൃകകള്‍ നിറഞ്ഞതാണ്. പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതും ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുന്നതും റസൂലുല്ലാഹി (സ)ക്ക് വളരെ പ്രിയപ്പെട്ട കാര്യങ്ങളായിരുന്നു. ജന സേവനം പ്രബോധനത്തിന്‍റെ പാത ഒരുക്കിത്തരുന്നത് അടഞ്ഞ മനസ്സുകളുടെ കവാടം തുറക്കുന്നതുമാണ്. പ്രവാചകത്വത്തിന് മുമ്പ് തന്നെ ജന സേവന പ്രവര്‍ത്തനങ്ങള്‍ അല്ലാഹു റസൂലുല്ലാഹി (സ) പരിശീലിപ്പിച്ചിരുന്നു.
വിശ്വനായകന്‍ റസൂലുല്ലാഹി (സ) എല്ലാ ബന്ധങ്ങളെയും പ്രത്യേകം പരിഗണിച്ചു. എല്ലാവരുടെയും സ്ഥാനങ്ങള്‍ക്ക അനുസരിച്ച് വര്‍ത്തിച്ചു. കടമകള്‍ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി. വിധവകളെയും, അനാഥ അഗതികളേയും കാര്യമായി സഹായിച്ചു. മര്‍ദ്ദിതരേയും കഷ്ടപ്പെടുന്നവരേയും തൊഴിലാളികളെയും ആശ്വസിപ്പിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. പ്രവാചകത്വത്തിന് മുമ്പ് തന്നെ മക്കയില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അതിയായി ആഗ്രഹിക്കുകയും അതിനുള്ള പരിശ്രമങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു. പ്രവാചകത്വ ലബ്ദിയോട് അനുബന്ധിച്ച്റസൂലുല്ലാഹി (സ)ക്ക് അല്‍പ്പം അസ്വസ്ഥതയുണ്ടായപ്പോള്‍ പ്രിയപ്പെട്ട പത്നി അളന്ന് മുറിച്ച് ആശ്വസിപ്പിക്കാന്‍ ഉപയോഗിച്ച സാക്ഷ്യങ്ങള്‍ ഇവയാണ്: അല്ലാഹുവില്‍ സത്യം പടച്ചവന്‍ താങ്കളെ ഒരിക്കലും നിസ്സഹായനായി ഉപേക്ഷിക്കുന്നതല്ല. താങ്കള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു. നിസ്സഹായരെ സഹായിക്കുന്നു. അഥിതികളെ സല്‍കരിക്കുന്നു. കാലവിപത്തുകളില്‍ അകപ്പെട്ടവരെ ആശ്വസിപ്പിക്കുന്നു.!   പ്രവാചകത്വത്തിന് ശേഷം ഈ അവസ്ഥകളില്‍ പ്രകാശത്തിന്‍മേല്‍ പ്രകാശം സംജാതമായി.
ലോകനായകന്‍ റസൂലുല്ലാഹി (സ)യുടെ വിയോഗത്തിന് മുമ്പ് ലോകത്തിന്‍റെ വിശിഷ്യാ മക്കയിലെ അവസ്ഥ വളരെയധികം പ്രശ്നം സങ്കീര്‍ണ്ണമായിരുന്നു. വഴക്കും യുദ്ധവും കൊള്ളയും കൊലയും അക്രമ അനീതികളും വ്യാപകമായിരുന്നു. ഇതിനിടയില്‍ സുബൈരി എന്നൊരു കച്ചവടക്കാരന്‍ മക്കിയല്‍ വന്നു. ഖുറൈഷി നേതാവ് ആസുബിനു വാഇല്‍ അദ്ദേഹത്തില്‍ നിന്നും വാങ്ങി പണം പൂര്‍ണ്ണമായും കൊടുത്തില്ല.സുബൈരി മക്കക്കാര്‍ക്കിടയില്‍ ഇതിനെ കുറിച്ച് പരാതി പറയുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഏതാനുമാളുകള്‍ക്ക് കരുണ തോന്നുകയും അബ്ദുല്ലാഹിബ്നു ജദ്ആന്‍റെ വീട്ടില്‍ കൂടി അക്രമം തടയുകയും മര്‍ദ്ദിതരെ സഹായിക്കുമെന്ന് ശപഥം ചെയ്തു. റസൂലുല്ലഹി (സ)  ഈ ശപഥത്തില്‍ താത്പര്യത്തോടെ പങ്കെടുത്തു.പ്രവാചകത്വത്തിന് ശേഷം റസൂലുല്ലഹി (സ) അരുളി: ഇന്നും ആരെങ്കിലും ഇത്തരം ശപഥം നടത്തിയാല്‍ അതില്‍ ഒന്നാമനായി ഞാന്‍ പങ്കെടുക്കുന്നതാണ്. (ഇബ്നു  കസീര്‍ 1/458)
മക്കയില്‍ നിന്നും പാലായനം ചെയ്ത് മദീനയിലെത്തിയ റസൂലുല്ലഹി (സ) രാഷ്ട്രീയ സ്ഥിരതക്കും നാഗരിക സാമൂഹിക ഭദ്രതക്കും ഐതിഹാസികമായ ഒരു കരാര്‍ നടത്തി. മുസ്ലിംകളുടേയും മദീനയിലെ മുഴുവന്‍ ജന വിഭാഗങ്ങളുടേയും മത രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങള്‍ അതില്‍ പരിഗണിക്കുകയും നൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയും പരസ്പരം സഹായ സഹകരണങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്യുകയുണ്ടായി.(വിവരണത്തിന് ഇസ്ലാമും അമുസ്ലിംകളും തമ്മിലുള്ള കരാര്‍-അല്ലാമ സയ്യിദ് അന്‍വര്‍ഷാഹ് കഷ്മീരി).
ഇസ്ലാമില്‍ ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും ആരാധന അനുഷ്ഠാനങ്ങള്‍ക്കും വലിയ സ്ഥാനമാണ്. വിശിഷ്യാ അടിസ്ഥാനപരമായ കാര്യങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും മുസ്ലീങ്ങള്‍ തയ്യാറാകുന്നതല്ല. എന്നാല്‍ ഇതിന്‍റെ അര്‍ത്ഥം അമുസ്ലിം സഹോദരങ്ങളോടും അവരുടെ മത കാര്യങ്ങളോടും നിന്ദ്യമായ സമീപനം സ്വീകരിക്കണം എന്നുമല്ല.അമുസ്ലിംകളുമായിട്ടുള്ള നല്ല ബന്ധം ഇസ്ലാമിന്‍റെ അടിസ്ഥാന വീക്ഷണങ്ങളില്‍ പെട്ടതാണ്.  വിവരമില്ലാത്ത അമുസ്ലിംകളുടെ തെറ്റു കുറ്റങ്ങളും അക്രമങ്ങള്‍ പോലും റസൂലുല്ലഹി (സ) മാപ്പാക്കുകയും വിട്ടുവീഴ്ച  പുലര്‍ത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് ധാരാളം സംഭവങ്ങളുണ്ട്. ചിലത് ഇവിടെ ഉദ്ധരിക്കുന്നു. 
1, ലോകാനുഗ്രഹി റസൂലുല്ലഹി (സ) ജനങ്ങളുടെ നന്മ ആഗ്രഹിച്ച് കൊണ്ട് സത്യ സന്ദേശവുമായി ത്വാഇഫിലേക്ക് ത്യാഗത്തോടെ യാത്ര ചെയ്തു എന്നാല്‍ ത്വാഇഫിലെ നേതാക്കളും പൊതു ജനങ്ങളും വളരെ മോശമായി നിലയില്‍ പ്രതികരിച്ചു. അവരെ നശിപ്പിക്കട്ടെ എന്ന് മലക്ക് ചോദിച്ചപ്പോള്‍ റസൂലുല്ലഹി (സ) അരുളി: ഇവര്‍  സന്മാര്‍ഗ്ഗം സീകരിച്ചില്ലങ്കിലും ഇവരുടെ സന്താന പരമ്പരകളില്‍ ആരെങ്കിലും സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ട്.! (ശിഫാഅ്-ഖാസി ഇയാസ്) 2, ഹിജ്റ ആറാം വര്‍ഷം റസൂലുല്ലഹി (സ) 1400 സ്വഹാബികളോടൊപ്പം ഉംറക്ക് മക്കയിലേക്ക് യാത്രയായി. ശത്രുക്കള്‍ തടഞ്ഞു. തുടര്‍ന്ന് സന്ധി സംഭാഷണം നടത്തുകയും പത്ത് വര്‍ഷത്തേക്ക്  യുദ്ധ രഹിത ഉടമ്പടിയില്‍ഒപ്പിടുകയും ചെയ്തു. എന്നാല്‍ അതിലെ നിബന്ധനകള്‍ മിക്കതും ഏകപക്ഷീയവും കടുപ്പവുമായിരുന്നു. ഉദാഹരണത്തിന് മുസ്ലിംകള്‍ ഇപ്രാവശ്യം മടങ്ങി പോകണം. അടുത്ത വര്‍ഷം വേണമെങ്കില്‍ വരാം പക്ഷെ 3 ദിവസം മാത്രമേ താമസിക്കാവൂ.... റസൂലുല്ലഹി (സ) ഇതെല്ലാം സ്വീകരിച്ചു. സന്ധിപത്രത്തില്‍ മുഹമ്മദ് റസൂലുല്ലാഹ് എന്ന് എഴുതിയപ്പോള്‍ അവര്‍ പറഞ്ഞു: ഇത് പറ്റില്ല. മുഹമ്മദുബ്നു അബ്ദുല്ലാഹ് എന്ന് എഴുതുകഅതിന് തയ്യാറായില്ല.റസൂലുല്ലഹി (സ) അത് മായിച്ച് തിരുത്തി എഴുതുകയുണ്ടായി കരാറിന്‍റെ നിബന്ധനകള്‍ മുഴുവന്‍ പാലിക്കുകയും ചെയ്തു. മറ്റുള്ളവരുടെ താത്പര്യങ്ങള്‍ പരിഗണിക്കുകയും വിശാല മനസ്കത പുലര്‍ത്തുകയും ചെയ്യുന്നതില്‍ ഇതിന് തുല്യമായ ഒരു ചരിത്ര മറ്റെവിടയും കാണാന്‍ കഴിയില്ല. 3, അബൂഹുറയ്റ (റ) വിവരിക്കുന്നു: യമനിലെ ബനൂ ഹനീഫ ഗോത്രത്തില്‍ സുമാമ എന്ന ഒരു നേതാവ് ഉണ്ടായിരുന്നു. ഇദ്ദേഹം മുസ്ലിംകളോട് വലിയ അക്രമങ്ങള്‍ കാട്ടുകയും റസൂലുല്ലാഹി (സ) യെ വളരയധികം നിന്ദിക്കുകയും ചെയ്തിരുന്നു.  മുസ്ലിം സൈന്യം അദ്ദേഹത്തെ പിടികൂടി മദീനയില്‍ കൊണ്ട് വന്നു.റസൂലുല്ലാഹി (സ) അദ്ദേഹത്തെ ഒരു തൂണില്‍ കെട്ടിയിടാന്‍ കല്‍പ്പിച്ചു.ഇടക്ക് റസൂലുല്ലാഹി (സ) അദ്ദാഹത്തോട്  അഭിപ്രായം ചോദിച്ചു. അദ്ദേഹം പറഞ്ഞു: എന്നെ താങ്കള്‍ കൊല്ലുകയാണെങ്കില്‍ ഞാന്‍ കൊലക്ക് അര്‍ഹനാണ്. ഉപകാരം ചെയ്താല്‍ നന്ദി കാണിക്കുകയും ചെയ്യും. മൂന്നാം ദിവസവും ഇതേ ചോദ്യവും മറുപടിയും നടന്നു. തുടര്‍ന്ന് റസൂലുല്ലാഹി (സ) അദ്ദേഹത്തെ അഴിച്ച് വിടാന്‍ കല്‍പ്പിച്ചു. അദ്ദേഹം അടുത്തുള്ള ഒരു തോട്ടത്തില്‍ പോയി കുളിച്ച് വരികയും സത്യ സാക്ഷ്യം ചൊല്ലി ഇസ്ലാം സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് പറഞ്ഞു: എനിക്ക് ഏറ്റവും വെറുപ്പ് താങ്കളോടും താങ്കളുടെ സന്ദേശത്തോടുമായിരുന്നു. ഇന്ന് എനിക്ക് ഏറ്റവും പ്രിയം താങ്കളും താങ്കളുടെ സന്ദേശവുമായിരിക്കുന്നു.! അദ്ദേഹം നാട്ടില്‍ മടങ്ങിപ്പോയി ഖുറൈഷികള്‍ക്ക് ധാന്യം അയക്കുന്നത് നിര്‍ത്തിവെച്ചു.ഖുറൈഷികള്‍ കഷ്ടപ്പെടുകയും റസൂലുല്ലാഹി (സ) യോട് പരാതി പറയുകയും ചെയ്തു.റസൂലുല്ലാഹി (സ) മക്കയിലേക്ക് ധാന്യം അയക്കാന്‍ സുമാമ (റ) ക്ക് കത്തയച്ചു. (ബുഖാരി) 4, ജാബിര്‍ (റ) വിവരിക്കുന്നു: നജ്ദ് ഭാഗത്തേക്കുള്ള യാത്ര കഴിഞ്ഞ് ഞങ്ങള്‍ മടങ്ങിയപ്പോള്‍ ഉച്ച സമയത്ത് പല വൃക്ഷങ്ങള്‍ക്കടിയിലായി ഞങ്ങള്‍ വിശ്രമിക്കാന്‍ കിടന്നു. ഇതിനിടയില്‍ ഒരു ഗ്രാമീണന്‍ വന്ന് റസൂലുല്ലാഹി (സ) യുടെ വാള്‍ ഊരിയെടുത്തു. ഉടനെ റസൂലുല്ലാഹി (സ) ഉണര്‍ന്നു. അദ്ദേഹം ചോദിച്ചു: എന്നില്‍ നിന്നും ആര് രക്ഷിക്കും? റസൂലുല്ലാഹി (സ) അരുളി: അല്ലാഹ്.! ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കൈയ്യില്‍ നിന്നും വാള്‍ അടിയില്‍ വീണു. റസൂലുല്ലാഹി (സ) അതെടുത്ത് ആരു രക്ഷിക്കുമെന്ന് തിരിച്ച് ചോദിച്ചു: അദ്ദേഹം പറഞ്ഞു: താങ്കള്‍ ഉപകാരം ചെയ്യണം ! റസൂലുല്ലാഹി (സ)അദ്ദേഹത്തെ വിട്ടയച്ചു. (ബുഖാരി) 5, കപട വിശ്വാസികളുടെ നേതാവായിരുന്ന അബ്ദ്ദുല്ലാഹിബിനു ഉബയ്യിനോട് റസൂലുല്ലാഹി (സ) കാണിച്ച സമീപനം ഉദാര മനസ്ഥിതയുടേയും പ്രത്യുപകാരത്തിന്‍റെയും ഉദാത്ത മാതൃകയാണ്. അദ്ദേഹം മരിച്ച ശേഷം ഖബ്റടക്കാന്‍ നേരത്ത് റസൂലുല്ലാഹി (സ) അദ്ദേഹത്തെ മടിയില്‍ കിടത്തുകയും ഉമുനീര് വായില്‍ ഒഴിക്കുകയും തിരുകുപ്പായം ധരിപ്പിക്കുകയും ചെയ്തു. (ബുഖാരി) 6, മക്കാ മുഷ്രിക്കുകള്‍ റസൂലുല്ലാഹി (സ) യെ സര്‍വ്വ വിധത്തിലും ഉപദ്രവിച്ചു. അവസാനം പാലായനം ചെയ്ത് മദീനയില്‍ എത്തിയിട്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നാല്‍ മക്കാ വിജയ സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി (സ) യുടെ മുന്നില്‍ അവര്‍ പരാജിതരായി വന്നപ്പോള്‍ റസൂലുല്ലാഹി (സ) അവര്‍ക്ക് മാപ്പ് കൊടുത്തു. (വിവരണത്തിന് കാരുണ്യനബിയുടെ കാരുണ്യമാതൃകള്‍) 7, സഈദിബ്ന് മുസയ്യബ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ) ചില യഹൂദി കുടുംബങ്ങള്‍ക്ക് ദാനം ചെയ്തിരുന്നു. വിയോഗത്തിന് ശേഷവും സ്വഹാബികള്‍ ആ ദാനം തുടര്‍ന്നു. (അംവാല്‍.728) 8, സൈദുബ്ന് സഅ്ന മദീനയിലെ ഒരു യഹൂദ പണ്ഡിതനായിരുന്നു. അദ്ദേഹത്തില്‍ നിന്നും റസൂലുല്ലാഹി (സ) കുറച്ച് പണം കടം വാങ്ങി. സമയം ആകുന്നതിന് മുമ്പ് അദ്ദേഹം വന്ന് റസൂലുല്ലാഹി (സ) യെ ആക്ഷേപിക്കുകയും പുതപ്പ് പിടിച്ച് വലിക്കുകയും കുടുംബത്തെ ആക്ഷേപിക്കുകയും ചെയ്തു. ഉമര്‍ (റ) സഹികെട്ട് കടുപ്പത്തില്‍ പ്രതികരിച്ചു. റസൂലുല്ലാഹി (സ) അരുളി: ഉമറേ, നിങ്ങള്‍ ചെയ്യേണ്ടത് ഇതല്ല. എന്നോട് നല്ല നിലയില്‍ കൊടുത്തുവീടാനും ഇദ്ദേഹത്തോട് മാന്യമായി ആവശ്യപ്പെടാനും ഉപദേശിക്കുക. റസൂലുല്ലാഹി (സ) തുടര്‍ന്ന് ഉമര്‍ (റ) നോട് രഹസ്യമായി അദ്ദേഹത്തിന്‍റെ കടം കൊടുത്തുവീട്ടാനും കടുപ്പത്തില്‍ സംസാരിച്ചതിന് പകരം ഇരുപത് സാഅ് കൂടുതല്‍ കൊടുക്കാനും നിര്‍ദ്ദേശിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: അന്ത്യപ്രവാചകന്‍റെ ഗുണങ്ങള്‍ തൗറാത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം റസൂലുല്ലാഹി (സ) യില്‍ ഞാന്‍ കണ്ടെത്തി. എന്നാല്‍ അന്ത്യപ്രവാചകന്‍ വിവരക്കേട് കാണിക്കപ്പെടുന്നതിന് അനുസരിച്ച് സഹനതയും മാപ്പും നല്‍കുന്നവരാണ് എന്ന ഗുണം അനുഭവത്തിലൂടെ അറിയേണ്ടതായിരുന്നു! (ബൈഹഖി). യഹുദികളുടെ വിവിധ വിഭാഗങ്ങള്‍ മദീനയില്‍ താമസിച്ചിരുന്നു. റസൂലുല്ലാഹി (സ) അവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അങ്ങേ അറ്റം പരിശ്രമിച്ചു. പക്ഷെ അവര്‍ വലിയ ശത്രുതയും ഗൂഡാലോചനകളും അക്രമങ്ങളും നടത്തികൊണ്ടിരുന്നു. നിര്‍ബന്ധിത സാഹചര്യത്തിലൊഴികെ റസൂലുല്ലാഹി (സ) അവര്‍ക്ക് ശിക്ഷകളൊന്നും നല്‍കിയില്ല. അവരുമായി പല തരത്തിലും സഹകരിച്ചിരുന്നു. 9, ക്രൈസ്തവരോടും റസൂലുല്ലാഹി (സ) ഉത്തമവും മാതൃകാ പരവുമായ  സമീപനമാണ് സ്വീകരിച്ചത്. നജ്റാനില്‍ നിന്നും വന്ന ക്രൈസ്ഥവ സംഘത്തെ റസൂലുല്ലാഹി (സ) സ്വീകരിക്കുകയും മസ്ജിദില്‍ താമസിപ്പിക്കുകയും ചെയ്തു.പലതരത്തിലുള്ള സംഭാഷണങ്ങള്‍ക്ക് ശേഷം അവരുമായി ഒരു കരാര്‍ നടത്തി. അതിനെ ചില കാര്യങ്ങള്‍ ഇവയാണ്:  അവരുടെ ജീവന്‍ സംരക്ഷിക്കപ്പെടും, അവരുടെ ഭൂസ്വത്തും ഇതര സമ്പത്തുകളും അവരുടെ കൈവശം തന്നെയായിരിക്കും, അവരുടെ മത നിയമങ്ങള്‍ ഭേതകതി ചെയ്യുന്നതല്ല, കുരിശ്കളും സ്ത്രീകളും ഉപദ്രവിക്കപ്പെടുന്നതല്ല, അവരെ നിര്‍ബന്ധിച്ച് പട്ടാളക്കാരാക്കുന്നല്ല, അവരുടെ ഉല്‍പന്നങ്ങളുടെ പത്തില്‍ ഒന്ന് വാങ്ങുന്നതല്ല, അവരുടെ നാട്ടില്‍ സൈന്യത്തെ അയക്കുന്നതല്ല, അവരുടെ കേസുകളില്‍ നീതി നടപ്പാക്കപ്പെടും, അവരോട് ഒരു അക്രമവും ഉണ്ടാക്കുന്നതല്ല,അകാരണമായി ആരെയും തടവില്‍ പിടിക്കുന്നതല്ല, (ഫുത്തൂഹുല്‍ ബുല്‍ദാന്‍, ഇതര ഉദ്ധരണികള്‍ക്ക് മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വിയുടെ കാരുണ്യനബിയുടെ കാരുണാ മാതൃകകള്‍ എന്ന രചന പാരായണം ചെയ്യുക)
റസൂലുല്ലാഹി (സ) ക്ക് ശേഷം സച്ചരിത ഖലീഫമാരും ഇതേ മാര്‍ഗ്ഗം സ്വീകരിച്ചു. പ്രഥമ ഖലീഫ അബൂബക്ര്‍ സിദ്ദീഖ്(റ) റസൂലുല്ലാഹി (സ)ക്ക് ശേഷം ആദ്യ സംഘത്തെ യാത്ര അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു: വഞ്ചന കാട്ടരുത്, കരാര്‍ പൊളിക്കരുത്,ലഭിച്ച സംമ്പത്ത് മറച്ച് വെക്കരുത്, മൃത്ദേഹം വികൃതമാക്കരുത്,കുഞ്ഞുങ്ങളേയും വൃദ്ധരേയും സ്ത്രീകളേയും വധിക്കരുത്. വൃക്ഷങ്ങള്‍ മുറിക്കരുത്. ആട്മാട് ഒട്ടകങ്ങളുടെ അനാവശ്യമായി അറുക്കരുത്. (ജവാഹിറുല്‍ ഫിഖ്ഹ്)
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് (റ)അമുസ്ലിംകളുമായി നടത്തിയ കരാര്‍ പ്രസിദ്ധമാണ്. പില്‍കാലത്തുള്ള മുസ്ലിം ഭരണാധികാരികള്‍ അവയെ മാതൃകയായി സ്വീകരിച്ചിട്ടുണ്ട്.  അതില്‍ ഖുദ്സ്, ജറൂസലം അമുസ്ലിംകള്‍ക്ക് എഴുതികൊടുത്ത കരാര്‍ പത്രം കാണുക. എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം. അല്ലാഹുവിന്‍റെ ദാസന്‍ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍  ഖുദ്സ് നിവാസികള്‍ക്ക് എഴുതിക്കൊടുത്ത കരാര്‍ പത്രമാണിത്. അവരുടെ ജീവനും സമ്പത്തും ആരാധനലായങ്ങളും കുരിശുകളും സംരക്ഷിക്കപ്പെടുന്നതാണ്. എല്ലാ അവസ്ഥയിലും മുഴുവന്‍ മതവിശ്വാസികള്‍ക്കും സംരക്ഷണം നല്‍കുന്നതാണ്. അവരുടെ  ആരാധാനാലയങ്ങളില്‍  ആരും അധിക്രമിച്ച് കടക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നതല്ല. അവരുടെ സാധനങ്ങളിലും കുരിശുകളിലും കുറവ് വരുത്തുന്നതല്ല. അവരുടെ മതത്തില്‍ കൈകടത്തപ്പെടുന്നതല്ല. ആരെയും ഉപദ്രവിക്കപ്പെടുന്നതുമല്ല. (തബ്രി 3/609)
ഉമറുല്‍ ഫാറൂഖ് (റ) നേരിട്ട് തന്നെ അമുസ്ലിംകളുടെ കാര്യങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ചിരുന്നു. ഒരിക്കല്‍ ബസറയില്‍ നിന്നും ഒരു സംഘം വന്നു. ഉമര്‍ (റ) ചോദിച്ചു: അവിടയുള്ള അമുസ്ലിം പൗരന്‍മാര്‍ക്ക് വല്ല ബുദ്ധിമുട്ടുകളുമുണ്ടോ. സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു: ഇല്ല ഞങ്ങളുടെ അറിവില്‍ പെട്ട കടമകള്‍ ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് (ത്വബ്രി 4/218) ഒരിക്കല്‍ ഉമര്‍ (റ) യാചിച്ച് കൊണ്ടിരുന്ന ഒരു യഹൂദ വൃദ്ധയുടെ അരികിലൂടെ പോയപ്പോള്‍ അവരെ കൂട്ടികൊണ്ട് വീട്ടിലേക്ക പോയി വീട്ടില്‍ നിന്നും കുറച്ച് പണം നല്‍കി ബൈത്തുല്‍ മാലിന്‍റെ മേല്‍നോട്ടക്കാരനോട് പറഞ്ഞു: ഇത്തരം ആളുകളെ പ്രത്യേകം പരിഗണിക്കേണ്ടതാണ്. ജനങ്ങള്‍ ഇവരുടെ യുവത്വം പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുമെങ്കിലും വാര്‍ദ്ധക്യത്തില്‍ നിസ്സഹായരായി വിട്ടുകളയുന്നതാണ്. ഇത് നമ്മുടെ രീതിയല്ല. തുടര്‍ന്ന് ഉമര്‍ (റ) അമുസ്ലിം വൃദ്ധന്‍മാരില്‍ നിന്നും ജിസ്യ (കപ്പം) വാങ്ങുന്നത് നിര്‍ത്തുകയും ബൈത്തുല്‍ മാലില്‍ നിന്നും അവര്‍ക്ക്  പ്രതിമാസം സഹായം നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തു. (കിത്താബുല്‍ ഖറാജ് 259) രക്ത സാക്ഷ്യത്തിന് തൊട്ടുമുമ്പ് ഉമര്‍ (റ) അടുത്ത ഖലീഫക്ക് ചില വസിയ്യത്തുകള്‍ നല്‍കി. അതില്‍ ഇപ്രകാരം ഉണ്ടായിരുന്നു: അമുസ്ലിംകളോട് നല്ല നിലയില്‍ വര്‍ത്തക്കണമെന്ന് എനിക്ക് ശേഷം വരുന്ന  ഖലീഫയോട് ഞാന്‍ വസിയ്യത്ത് ചെയ്യുന്നു. ഇക്കാര്യം അല്ലാഹുവും ദൂദനും നമ്മെ ഉണര്‍ത്തിയിരിക്കുന്നുഅവരോടുള്ള കരാറുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. അവരുമായി വല്ല പ്രശ്നവുമുണ്ടായാല്‍ തികഞ്ഞ സൂക്ഷമത പുലര്‍ത്തേണ്ടതുമാണ്. (ഇസ്ലാം ഔര്‍ സിയാസി നസരിയ്യാത്ത് 307) 
അലിയ്യ് (റ) ഖലീഫയായിരിക്കവേ ഒരു അമുസ്ലിമിന്‍റെ വിഷയത്തില്‍ ഖാസി ശുറൈഹ് അലിയ്യ് (റ)ന് എതിരില്‍ വിധി പ്രഖ്യാപിക്കുകയുണ്ടായി. അലിയ്യ് (റ) ന്‍റെ ഒരു പടച്ചട്ട കാണതെപോയി പിന്നീട്  അത് പോലുള്ള ഒരു പടച്ചട്ട ഒരു യഹൂദി വില്‍ക്കാന്‍ പരിശ്രമിക്കുന്നതായി കണ്ടു. അലിയ്യ് (റ) ഇത് എന്‍റേതാണെന്ന് വാദിച്ചു യഹൂദി നിഷേദിച്ചു. കേസ് കോടതിയിലെത്തി. ഖാസി തെളിവ് ആവശ്യപ്പെട്ടു.അലിയ്യ് (റ) ഖുന്‍ബുര്‍ എന്ന ശിശ്യനേയും മകനേയും സാക്ഷി നിര്‍ത്തി.  പിതാവിന് അനുകൂലമായി മകന്‍റെ സാക്ഷ്യം സ്വീകരിക്കപ്പെടുന്നതല്ല എന്ന് പറഞ്ഞ് കൊണ്ട് ഖാസി അലിയ്യ് (റ) ന് എതിരായി വിധിച്ചു.  (ഇസ്ലാം ഔര്‍ സിയാസി നസരിയ്യാത്ത് 193)  
നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.! പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് സ്വഹാബയുടെ വാട്സ്അപ് ഗ്രൂപ്പ്, ഫേസ്ബുക്, ബ്ലോഗ് എന്നിവയില്‍ അംഗമാകുകയോ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമിയുമായുമായി ബന്ധപ്പെടുന്നതിന്, അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് 
ബന്ധപ്പെടുക: +91 9961955826
എല്ലാ ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്യുമല്ലോ.? 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...