Wednesday, July 15, 2020

-മൗലാനാ ഷൗകത്ത് അലി ഖാസിമി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


മാനവ സാഹോദര്യം. 
-മൗലാനാ ഷൗകത്ത് അലി ഖാസിമി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/07/blog-post.html?spref=bl 
ഇസ്ലാം ഒരു ആഗോള ദര്‍ശനമാണ്. ഇസ്ലാമിലെ അധ്യാപനങ്ങള്‍   മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. വര്‍ഗ്ഗ, വര്‍ണ്ണ, ദേശ, ഭാഷ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാതെ മുഴുവന്‍ മനുഷ്യര്‍ക്കും ഇസ്ലാം കാരുണ്യമാണ്. സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനെ ഏറ്റവും കൂടുതലായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത് റഹ്മാന്‍, റഹീം (എല്ലാവരോടും കരുണയുള്ളവന്‍, ഏറ്റവും വലിയ കാരുണ്യവാന്‍) എന്നാണ്. അന്ത്യ           പ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യെക്കുറിച്ച് ഖുര്‍ആന്‍ പ്രസ്താവിച്ചത് സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമായവര്‍ എന്നാണ്. (അമ്പിയാഅ് 107).  ഇസ്ലാമിന്‍റെ ഈ കാരുണ്യവീക്ഷണത്തിന്‍റെ വിവരണം വിവിധ നിലകളില്‍ പരിശുദ്ധഖുര്‍ആന്‍ വിവരിച്ചിരിക്കുന്നു. അതിന്‍റെ ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്.  
1. മുഴുവന്‍ മനുഷ്യരും ഒരു പിതാവിന്‍റെയും മാതാവിന്‍റെയും സന്താനങ്ങളാണ്. ഭയഭക്തി മാത്രമാണ് മഹത്വത്തിന്‍റെ മാനദണ്ഡം. അല്ലയോ         ജനങ്ങളേ, ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും നിങ്ങളെ നാം   പടച്ചു. നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് നിങ്ങളെ ജനതകളും  ഗോത്രങ്ങളുമായി നാം വീതിച്ചു. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും     ആദരണീയന്‍ ഏറ്റവും കൂടുതല്‍ ഭയഭക്തിയുള്ളവനാണ്. തീര്‍ച്ചയായിട്ടും അല്ലാഹു എല്ലാം അറിയുന്നവനും. സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഹുജുറാത്ത് 13). 
2. നീതിയും ന്യായവും മുറുകെ പിടിക്കുക. മതവും സംസ്കാരവും നിറവും ഭാഷയും ദേശവും എല്ലാം വ്യത്യസ്തമായാലും സുഹൃത്തും ശത്രുവുമായിരുന്നാലും എല്ലാവരോടും നീതി കാണിക്കുക. ആരോടെങ്കിലുമുള്ള ശത്രുത അവരോട് അനീതി കാണിക്കാന്‍ പ്രേരിപ്പിക്കരുത്.       സത്യവിശ്വാസികളെ, അല്ലാഹുവിന് വേണ്ടി നീതിയോടെ സാക്ഷ്യം വഹിച്ചവരായ നിലയില്‍ നിങ്ങള്‍ നിലയുറപ്പിക്കുക. ഒരു കൂട്ടരോടുള്ള വിരോധം അവരോട് അനീതിപുലര്‍ത്താന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതിപുലര്‍ത്തുക. അതാണ് ഭയഭക്തിയിലേക്ക് ഏറ്റവും അടുത്തത്.     അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. തീര്‍ച്ചയായിട്ടും അല്ലാഹു എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്. (മാഇദ 8)
3. വിവിധ മത വിഭാഗങ്ങളിലെ ഭിന്നതകള്‍ പ്രകൃതിപരമാണ്. അത്അവസാനിപ്പിക്കാന്‍ പറ്റുകയില്ല. ആകയാല്‍ മനസ്സ് വിശാലമാക്കുകയും മറ്റുള്ളവരുടെ വിശ്വാസ വീക്ഷണങ്ങള്‍ സഹിക്കാന്‍ സന്നദ്ധമാവുകയും വേണം. താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ജനങ്ങളെ ഒറ്റസമുദായമാക്കുമായിരുന്നു. പക്ഷേ ജനങ്ങള്‍ എല്ലാ കാലവും ഭിന്നതയിലായിക്കൊണ്ടിരിക്കും. (ഹൂദ് 118).
4. പടച്ചവന്‍ ആദരിച്ച വിഭാഗമാണ് മനുഷ്യര്‍. സുന്ദരരൂപം, സംസാര ശേഷി, ബുദ്ധിശക്തി എന്നിവ കനിഞ്ഞരുളിയിരിക്കുന്നു. ആദം               സന്തതികള്‍ക്ക് നാം ആദരവ് നല്‍കിയിരിക്കുന്നു. (ബനൂഇസ്റാഈല്‍ 70)
5. ഇസ്ലാം മത സ്വാതന്ത്ര്യത്തെ വകവെച്ച് കൊടുക്കുന്നു. മതവും വിശ്വാസവും മാറ്റാന്‍ യാതൊരു വിധ സമ്മര്‍ദ്ദ നിര്‍ബന്ധങ്ങളെയും ഇസ്ലാം അംഗീകരിക്കുന്നില്ല. മതം സ്വീകരിക്കുന്ന വിഷയത്തില്‍ ഒരു                നിര്‍ബന്ധവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വേര്‍തിരിഞ്ഞ് വ്യക്തമായിരിക്കുന്നു. (ബഖറ 256) നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്‍റെ മതം. (കാഫിറൂന്‍ 6) ഇനി നിങ്ങള്‍ മുഖംതിരിച്ച് കളയുകയാണെങ്കില്‍ താങ്കളുടെ കടമ വ്യക്തമായ നിലയില്‍ എത്തിച്ചുകൊടുക്കുക മാത്രമാണെന്ന് അറിയുക( നഹ്ല്‍ 82) ഉമറുല്‍ ഫാറൂഖ് (റ) ന് വസ്ക് എന്ന് പേരുള്ള ഒരു അമുസ്ലിം അടിമയുണ്ടായിരുന്നു. അദ്ദേഹം ദീന്‍ സ്വീകരിക്കണമെന്നും ഇസ്ലാമിലെ ഒരു ഉന്നത സ്ഥാനം കരസ്ഥമാക്കണമെന്നും ഉമര്‍ (റ) ആഗ്രഹിക്കുകയും ഇടയ്ക്കിടെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ബഖറയിലെ  256-ാം ആയത്ത്            മറുപടിയായി ഓതിക്കേള്‍പ്പിക്കുമായിരുന്നു. അവസാനം ഉമര്‍ (റ) അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. (അംവാല്‍ 1/154). 
6. അമുസ്ലിംകള്‍ക്കിടയില്‍ താമസിക്കുമ്പോള്‍ ശാന്തി, സമാധാനം, നീതി, ന്യായം, സമത്വം, വിട്ടുവീഴ്ച, സഹാനുഭൂതി, ഐക്യം, വിശാല മനസ്കത, മാനവികത തുടങ്ങിയ ഇസ്ലാമിക സന്ദേശങ്ങള്‍ അമുസ്ലിം സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്തണമെന്നും പ്രതിഫലനം ഉളവാക്കുന്ന ഉപദേശങ്ങളിലൂടെ പ്രബോധനം ചെയ്യണമെന്നും ഇനി സംവാദങ്ങള്‍ പോലുള്ള വല്ലതിന്‍റെയും ആവശ്യങ്ങള്‍ നേരിട്ടാല്‍ അത്യന്തം മാന്യത പുലര്‍ത്തണമെന്നും ഇസ്ലാം ഉണര്‍ത്തുന്നു. അതെ, പ്രബോധന പാതയില്‍ യാതൊരു വിധ നിര്‍ബന്ധ രീതികളും സമ്മര്‍ദ്ദ തന്ത്രങ്ങളും മോശമായ ഭാഷാ-ശൈലികളും പാടുള്ളതല്ല. തന്ത്രജ്ഞതയോടെയും സദുപദേശത്തിലൂടെയും താങ്കളുടെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക.  (നഹ്ല്‍ 125). 
7. ഇതര മതസ്ഥരായ സഹോദരങ്ങളും അംഗീകരിക്കുന്ന സംയുക്തമായ കാര്യങ്ങളിലേക്ക് ആത്മാര്‍ത്ഥമായി ക്ഷണിക്കേണ്ടതാണ്. ഇസ്ലാം പറയുന്നത് പുതിയ കാര്യങ്ങളല്ല, പഴയ കാര്യങ്ങളും നിങ്ങളുടെ വേദങ്ങളും സംവദിക്കുന്ന കാര്യങ്ങളാണ് എന്ന നിലയില്‍ അവരോട് സംസാരിക്കുക. പറയുക; വേദക്കാരെ, നമ്മുടെയും നിങ്ങളുടെയും ഇടയില്‍ തുല്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യത്തിലേക്ക് നിങ്ങള്‍ വരിക. അതായത്, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് ഒന്നിനേയും          പങ്കുചേര്‍ക്കാതിരിക്കുകയും അല്ലാഹുവിനെ വിട്ട് നമ്മില്‍ ചിലരെ രക്ഷിതാക്കള്‍ ആക്കാതിരിക്കുകയും ചെയ്യുക. ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ നിങ്ങള്‍ പറയുക, ഞങ്ങള്‍ അനുസരണയുള്ളവരാണ് എന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുക (ആലിഇംറാന്‍ 64)
8. നിഷേധികളുടെയും ബഹുദൈവാരാധകരുടെയും ആരാധ്യരെക്കുറിച്ച് മോശമായ വാചകങ്ങളൊന്നും പറയരുതെന്ന് ഖുര്‍ആന്‍ മുസ്ലിംകളെ ശക്തിയുക്തം വിലക്കുന്നു. അല്ലാഹുവിനെ കൂടാതെ അവര്‍                ആരാധിക്കുന്ന വസ്തുക്കളെ നിങ്ങള്‍ ആക്ഷേപിക്കരുത്. അപ്പോള്‍      വിവരമില്ലാതെ പരിധിവിട്ട് അവര്‍ അല്ലാഹുവിനെയും ആക്ഷേപിക്കും. (അന്‍ആം 108). 
9. അമുസ്ലിം സഹോദരങ്ങളോട് സംസാരിക്കുമ്പോള്‍ വളരെ മാന്യമായ ഭാഷയിലും ശൈലിയിലും സംസാരിക്കണമെന്നും പിശാച് പ്രശ്നങ്ങള്‍   ഉണ്ടാക്കാന്‍ കാത്തിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉണരണമെന്ന് വികാര വിക്ഷോപങ്ങള്‍ക്ക് അടിമപ്പെട്ട് കടുത്ത വാക്കുകള്‍ പറയുന്നത് നന്മക്ക് പകരം തിന്മ മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നും ഖുര്‍ആന്‍ ഉപദേശിക്കുന്നു. എന്‍റെ ദാസന്മാരോട് പറയുക: അവര്‍ ഉത്തമമായ കാര്യം പറഞ്ഞുകൊള്ളട്ടെ  തീര്‍ച്ചയായും പിശാച് നിങ്ങള്‍ക്കിടയില്‍ നാശമുണ്ടാക്കുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യനോട് വ്യക്തമായ ശത്രുതയുള്ളവനാകുന്നു. (ഇസ്റാഅ് 53)  
10. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരില്‍ നിന്നും കഴിവിന്‍റെ പരമാവധി ഒഴിഞ്ഞ് മാറണമെന്നും തിന്മയെ നന്മ കൊണ്ട് നേരിടണമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. വിവരംകെട്ടവര്‍ അവരോട് സംസാരിച്ചാല്‍ അവര്‍ സലാം എന്ന് പറയുന്നതാണ്. (ഫുര്‍ഖാന്‍ 63) നന്മയും തിന്മയും സമമല്ല. ഏറ്റവും നല്ലത് കൊണ്ട് തിന്മയോട് പ്രതികരിക്കുക. അപ്പോള്‍ നിങ്ങളോട് ശത്രുതയുണ്ടായവന്‍റെ ശത്രുത മാറി ആത്മ മിത്രത്തെപ്പോലെയാകുന്നതാണ്. (ഹാമീം സജദ 34). ഇത് പരിശുദ്ധഖുര്‍ആനിലെ ഏതാനും ആയത്തുകള്‍ മാത്രമാണ്. ഇത്തരം ധാരാളം വചനങ്ങള്‍ ഖുര്‍ആനില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. 
നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.! പഠിക്കുക, പകര്‍ത്തുക.! മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്. നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് സ്വഹാബയുടെ വാട്സ്അപ് ഗ്രൂപ്പ്, ഫേസ്ബുക്, ബ്ലോഗ് എന്നിവയില്‍ അംഗമാകുകയോ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമിയുമായുമായി ബന്ധപ്പെടുന്നതിന്, അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ സന്ദേശങ്ങള്‍ക്ക് 
ബന്ധപ്പെടുക: +91 9961955826
എല്ലാ ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്യുമല്ലോ.? 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...