Showing posts with label 18. ഏപ്രില്‍ 2018 ഖത്മുന്നുബുവ്വത്ത് ത്രിദിന ക്യാമ്പ്.. Show all posts
Showing posts with label 18. ഏപ്രില്‍ 2018 ഖത്മുന്നുബുവ്വത്ത് ത്രിദിന ക്യാമ്പ്.. Show all posts

Sunday, April 8, 2018

ഖത്മുന്നുബുവ്വത്ത് ത്രിദിന ക്യാമ്പ്. നേതൃത്വം : മൗലാനാ ഷാഹ് ആലം ഖാസിമി (ഉസ്താദ്, ദാറുല്‍ ഉലൂം, ദേവ്ബന്ദ്) 2018 ഏപ്രില്‍ 16, 17, 18. സ്ഥലം: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം. ആലപ്പുഴ.


ഖത്മുന്നുബുവ്വത്ത് ത്രിദിന ക്യാമ്പ്
നേതൃത്വം :
മൗലാനാ ഷാഹ് ആലം ഖാസിമി
(ഉസ്താദ്, ദാറുല്‍ ഉലൂം, ദേവ്ബന്ദ്)
2018 ഏപ്രില്‍ 16, 17, 18.
സ്ഥലം:
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
കായംകുളം. ആലപ്പുഴ.
http://swahabainfo.blogspot.com/2018/04/2018-16-17-18.html?spref=tw

ഇസ് ലാമിന്‍റെ അടിത്തറയാണ് തൗഹീദ്, രിസാലത്ത്, ഖത്മുന്നബുവ്വത്ത്, സ്വഹാബത്ത് അടക്കമുള്ള പരിശുദ്ധമായ അഖീദകള്‍.! 
ഇതിനെതിരില്‍ ഖാദിയാനികള്‍, ബഹായികള്‍, ശിയാക്കള്‍, ചേകന്നൂരികള്‍, യുക്തിവാദികള്‍ പോലെയുള്ള കള്ളവാദികളും മത നിഷേധകരും പടച്ചു വിടുന്ന ദുര്‍വ്യാഖ്യാനങ്ങളുടെയും ദുഷ്പ്രചരണങ്ങളുടെയും പേരില്‍ ഈ പരിശുദ്ധമായ വിശ്വാസങ്ങള്‍ വികലമാക്കപ്പെടുകയും, തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതു കാരണം മുസ്ലിം സമുദായം വ്യാപകമായ നിലയില്‍ ഇത്തരം ഫിത്നകളുടെ വലയില്‍ പെട്ട് മുര്‍തദ്ദായി കൊണ്ടിരിക്കുന്നു. ഇത്തരം ഫിത്നകളില്‍ നിന്ന് ഉമ്മത്തിനെ രക്ഷപ്പെടുത്തുകയും അവരെ ശരിയായ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തില്‍ പണ്ഡിതരുടെ നിര്‍ബന്ധ ബാദ്ധ്യതയാണ്. 
അതിന്‍റെ ഭാഗമായി ദേവ്ബന്ദ്, ദാറുല്‍ ഉലൂമിലും ഇന്ത്യയുടെ മറ്റിതര സംസ്ഥാനങ്ങളിലും നടക്കാറുള്ളതു പോലെ പണ്ഡിതര്‍ക്കായി, ഈ വരുന്ന 2018 ഏപ്രില്‍ 16, 17, 18 തീയതികളില്‍ ഓള്‍ കേരളാ മജ് ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്തിന്‍റെ കീഴില്‍ കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ വെച്ച് ഓള്‍ ഇന്ത്യാ മജ് ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്തിന്‍റെ അമരക്കാരനും ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഉസ്താദുമായ മൗലാനാ ഷാഹ് ആലം ഖാസിമിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ഖത്മുന്നുബുവ്വത്ത് തര്‍ബിയതീ ക്യാമ്പും,  18-ാം തീയതി അസ്ര്‍ മുതല്‍ മഗ്രിബ് വരെ പൊതുസമ്മേളനവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 
ഇതിന്‍റെ എല്ലാ വിധ വിജയങ്ങള്‍ക്കുമായി പ്രത്യേകം ദുആ ചെയ്യുവാന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം വിശയങ്ങളുമായി ബന്ധപ്പെടുന്നവരും താത്പര്യമുള്ളവരുമായ ഉസ്താദുമാരെ ക്യാമ്പില്‍ പങ്കെടുപ്പിക്കു ന്നതിനോടൊപ്പം ഉസ്താദ്  അവര്‍കളുടെ  സമ്പൂര്‍ണ്ണ  സാന്നിധ്യവും  സഹകരണവും പ്രതീക്ഷിക്കുന്നു.
NB: സൗകര്യങ്ങള്‍ ഒരുക്കേണ്ടതിനാല്‍ 8281812053 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
-വസ്സലാം
മജ് ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് കേരള ഘടകം
മുഹമ്മദ് ശരീഫ് കൗസരി 9947282948
മുഹമ്മദ് സുഫ് യാന്‍ ഹസനി 9847133129 
മുഹമ്മദ് ബാദുഷ ഖാസിമി  8281812053

ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നുള്ള പ്രത്യേക സംഘം ക്ലാസ്സ് നയിക്കുന്നു.

പ്രവാചകത്വ പരിസമാപ്തി, ഈസാ നബി (അ) യുടെ ആഗമനം, ഇമാം മഹ്ദിയുടെ രംഗപ്രവേശം, കള്ളവാദികളുടെ ചരിത്രം, വ്യാജനായ മിര്‍സ, മത നിഷേധ ഫിത്നകള്‍ക്കെതിരില്‍ ഉലമാക്കളുടെ പോരാട്ടം... തുടങ്ങിയ വിഷയങ്ങള്‍ വളരെ ആധികാരികമായി മനസ്സിലാക്കാനും മത നിഷേധ ഫിത്നകള്‍ക്കെതിരില്‍ പോരാടാനും മൂന്ന് ദിവസം പൂര്‍ണ്ണമായി ക്യാമ്പില്‍ പങ്കെടുക്കാനും താങ്കള്‍ തയ്യാറാണോ.? എങ്കിള്‍ ഇപ്പോള്‍ തന്നെ താങ്കളുടെ പേര് ഈ നമ്പറില്‍ വിളിച്ച് (8281812053) രജിസ്റ്റര്‍ ചെയ്യുക. ഈ പോരാട്ടത്തിന് പ്രാപ്തരായ മറ്റുള്ളവരെയും തയ്യാറാക്കാന്‍ താങ്കള്‍ പരിശ്രമിക്കുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...