മഹ്റം ആരൊക്കെയാണ്.?
അഥവാ വിവാഹബന്ധം നിഷിദ്ധമായ വ്യക്തികളാണ് മഹ്റമുകള്‍.!
മഹ്റമുകളല്ലാത്തവര്‍ അന്യ ആളുകളാണ്. അവരെ കാണലും അവരുമായി ഒറ്റക്ക് കഴിയലും അനുവദനീയമല്ല.
പുരുഷന്മാര്‍ക്ക് അന്യസ്ത്രീകളുമായി ബന്ധപ്പെടല്‍ അനുവദനീയമാകാത്തത് പോലെ, സ്ത്രീകള്‍ക്ക് അന്യപുരുഷന്മാരുമായി ബന്ധപ്പെടലും അനുവദനീയമല്ല.
ഒരിക്കലും വിവാഹം കഴിക്കല്‍ അനുവദനീയമല്ലാത്തവര്‍ക്കാണ് മഹ്റം എന്ന് പറയുന്നത്. (ശറഹുമുസ്ലിം നവവി: 9/105)
അന്യ പുരുഷനും അന്യ സ്ത്രീയും തനിച്ചായാല്‍ അവിടെ മൂന്നാമന്‍ ശൈത്വാന്‍ ആയിരിക്കും. (തിര്‍മിദി: 2165)
മഹ്റമിനോടൊപ്പമല്ലാതെ സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യല്‍ നിഷിദ്ധമാണ്. (ബുഖാരി: 1862, മുസ്ലിം: 1341)
മഹ്റമല്ലാത്തവരെ കാണല്‍ നിഷിദ്ധമാണ്. മഹ്റമായവരെ പോലും ലൈംഗിക ചുവയോടെ നോക്കല്‍ അനുവദനീയമല്ല. (തഫ്സീറുല്‍ ഖുര്‍തുബി: 12/200)
https://swahabainfo.blogspot.com/2019/03/blog-post2.html?spref=tw
ആദ്യം പുരുഷന്മാരുമായി ബന്ധപ്പെട്ട വിവാഹ ബന്ധം അനുവദനീയമല്ലാത്തവരെ കുറിച്ച് വിവരിക്കുന്നു.
അഥവാ ഇവരെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. ഇവരൊഴികെയുള്ളവര്‍ അന്യസ്ത്രീകളാണ്.
1. മാതാവ്
2. മാതാവിന്‍റെ മാതാവ്
3. പിതാവിന്‍റെ മാതാവ്
4. മകള്‍
5. മകളുടെ മകള്‍
6. മകന്‍റെ മകള്‍
7. സഹോദരി
8. സഹോദരിയുടെ മകള്‍
9. സഹോദരന്‍റെ മകള്‍
10. പിതാവിന്‍റെ സഹോദരി
11. മാതാവിന്‍റെ സഹോദരി
12. പിതാവിന്‍റെ പിതാവിന്‍റെ സഹോദരി
13. മാതാവിന്‍റെ പിതാവിന്‍റെ സഹോദരി
14. പിതാവിന്‍റെ മാതാവിന്‍റെ സഹോദിരി
15. മാതാവിന്‍റെ മാതാവിന്‍റെ സഹോദരി
16. ഭാര്യയുടെ മാതാവ്
17. ഭാര്യയുടെ മാതാവിന്‍റെ മാതാവ്
18. ഭാര്യയുടെ പിതാവിന്‍റെ മാതാവ്
19. മുലയൂട്ടിയ സ്ത്രീ
20. മുലയൂട്ടിയ സ്ത്രീയുടെ മാതാവ്
21. മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ മാതാവ്
22. മുലയൂട്ടിയ സ്ത്രീയുടെ മകള്‍
23. മുലയൂട്ടിയ സ്ത്രീയുടെ സഹോദരി
24. മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ സഹോദരി
25. പിതാവിന്‍റെ രണ്ടാം ഭാര്യ
26. പിതാവിന്‍റെ പിതാവിന്‍റെ രണ്ടാം ഭാര്യ
27. മാതാവിന്‍റെ പിതാവിന്‍റെ രണ്ടാം ഭാര്യ
28. പിതാവിന്‍റെ രണ്ടാം ഭാര്യയുടെ മകള്‍
29. മാതാവിന്‍റെ മുന്‍ ഭര്‍ത്താവിന്‍റെ മകള്‍
30. മുലകുടി ബന്ധത്തിലുള്ള മകള്‍
31. മകന്‍റെ ഭാര്യ
32. മകന്‍റെ മകന്‍റെ ഭാര്യ
33. മകളുടെ മകന്‍റെ ഭാര്യ
34. ഭാര്യയുടെ മുന്‍ഭര്‍ത്താവിലൂടെയുള്ള മകള്‍ (ഭാര്യയുടെ നിലവിലുള്ള ഭര്‍ത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍)
സ്ത്രീകളുമായി ബന്ധപ്പെട്ട മഹ്റമുകള്‍.!
1. പിതാവ്
2. പിതാവിന്‍റെ പിതാവ്
3. മാതാവിന്‍റെ പിതാവ്
4. മകന്‍
5. മകന്‍റെ മകന്‍
6. മകളുടെ മകന്‍
7. സഹോദരന്‍
8. സഹോദരന്‍റെ മകന്‍
9. സഹോദരിയുടെ മകന്‍
10. പിതാവിന്‍റെ സഹോദരന്‍
11. മാതാവിന്‍റെ സഹോദരന്‍
12. പിതാവിന്‍റെ പിതാവിന്‍റെ സഹോദരന്‍
13. മാതാവിന്‍റെ പിതാവിന്‍റെ സഹോദരന്‍
14. പിതാവിന്‍റെ മാതാവിന്‍റെ സഹോദരന്‍
15. മാതാവിന്‍റെ മാതാവിന്‍റെ സഹോദരന്‍
16. ഭര്‍ത്താവിന്‍റെ പിതാവ്
17. ഭര്‍ത്താവിന്‍റെ പിതാവിന്‍റെ പിതാവ്
18. ഭര്‍ത്താവിന്‍റെ മാതാവിന്‍റെ പിതാവ്
19. മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവ്
20. മുലയൂട്ടിയ സ്ത്രീയുടെ പിതാവ്
21. മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ പിതാവ്
22. മുലയൂട്ടിയ സ്ത്രീയുടെ സഹോദരന്‍
23. മുലയൂട്ടിയ സ്ത്രീയുടെ മകന്‍
24. മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍
25. പിതാവിന്‍റെ രണ്ടാം ഭാര്യയുടെ മകന്‍
26. മാതാവിന്‍റെ മുന്‍ ഭര്‍ത്താവിന്‍റെ മകന്‍
27. മുലകുടി ബന്ധത്തിലുള്ള മകന്‍
28. മകളുടെ ഭര്‍ത്താവ്
29. മകളുടെ മകളുടെ ഭര്‍ത്താവ്
30. മകന്‍റെ മകളുടെ ഭര്‍ത്താവ്
31. മാതാവിന്‍റെ മുന്‍ ഭര്‍ത്താവ്
32. മാതാവിന്‍റെ മാതാവിന്‍റെ മുന്‍ ഭര്‍ത്താവ്
33. പിതാവിന്‍റെ മാതാവിന്‍റെ മുന്‍ ഭര്‍ത്താവ്
തയ്യാറാക്കിയത്:
മുഫ്തി ത്വാരിഖ് അന്‍വര്‍ ഹസനി ഖാസിമി
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment