Sunday, March 10, 2019

മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അനുസ്മരണം.! രചന: മുബാറക് ഹസനി ഖാസിമി വെഞ്ഞാറമൂട് ആലാപനം: നിസാം കോയിവിള (ദോഹ, ഖത്തര്‍)


മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ 
അനുസ്മരണം.! 
രചന: മുബാറക് ഹസനി ഖാസിമി വെഞ്ഞാറമൂട് 
ആലാപനം: നിസാം കോയിവിള (ദോഹ, ഖത്തര്‍) 
https://swahabainfo.blogspot.com/2019/03/blog-post83.html?spref=tw 
ഓര്‍മ്മ പൂക്കള്‍ കണ്ണീരൊഴുക്കി 
ഓര്‍ത്തിടാം ശൈഖുനാ മമ്പഈയെ 
വിട്ടുപിരിഞ്ഞു സങ്കടമേറ്റി 
കാണൂ നീ കൈരളി കണ്ണീരിനെ.! 
കായംകുളത്തിന്‍ ഹസനിയ്യ മണ്ണും 
വിണ്ണും വിതുമ്പും ഒരു പോലെ 
കാഞ്ഞിരപ്പള്ളിയും കാരിക്കോട്ടതും 
മന്നാനി ഫൗസിയ എന്ന പോലെ.! 
എല്ലാം മറക്കാന്‍ കഴിയില്ല ശൈഖോരെ 
വല്ലാത്ത ദുഃഖമാ എന്‍ പ്രിയരെ 
ജന്നാത്തുല്‍ ഫിര്‍ദൗസ് നേരുന്നു അങ്ങേക്കായ് 
കണ്ടല്ലോ കണ്ണിലാ റൗദ നീളെ.! 
പാട്ടിന്‍ വരികള്‍ എഴുതി പഠിപ്പിച്ച 
പാണ്ഡിത്യ ഗിരിമയെ ശൈഖവരെ 
കൊതിയുണ്ട് ചാരെ സ്വര്‍ഗ്ഗവനിയില്‍ 
കൂടാനും ശൈഖുനാ ഖിദ്മത്തിലായ്.! 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...