Wednesday, March 6, 2019

മര്‍ഹൂം ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ: നിശ്ചയ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച മാതൃകാ പണ്ഡിതന്‍.!


മര്‍ഹൂം ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ: 
നിശ്ചയ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച മാതൃകാ പണ്ഡിതന്‍.! 
https://swahabainfo.blogspot.com/2019/03/blog-post_5.html?spref=tw 

ഇസ്ലാമിക പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃപദവിക്കൊപ്പം ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്  ചെയര്‍മാനായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മാതൃകാ പണ്ഡിതനായിരുന്നു മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അവര്‍കള്‍. അന്നസീം ദ്വൈവാരികയുടെ പത്രാധിപരുമായിരുന്നു. ജന്മദേശമായ ഈരാറ്റുപേട്ടയിലെ നൂറുല്‍ ഇസ്ലാം അറബിക് കോളേജില്‍ 21-)മത്തെ വയസ്സില്‍ അദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ പ്രിന്‍സിപ്പാളായി ഉത്തരവാദിത്വം ഏറ്റെടുത്തു. പിന്നീട് തൊടുപുഴ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജില്‍ 10 വര്‍ഷവും, പിന്നീട് കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ 12 വര്‍ഷവും, ശേഷം 2 വര്‍ഷം വര്‍ക്കല മന്നാനിയ്യയിലും സേവനം അനുഷ്ഠിച്ചു. ഈരാറ്റുപേട്ടയില്‍ ഫൗസിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപനത്തിൽ പ്രിന്‍സിപ്പളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സമുദായ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ശൈഖുനാ, ആരുടെ മുന്നിലും തലകുനിക്കാത്ത പ്രകൃതക്കാരനായിരുന്നു. പിതാമഹനായ മുഹ്യുദ്ദീന്‍ കുട്ടി ഹാജിയില്‍ നിന്നാണ് പ്രാഥമിക മതപാഠങ്ങള്‍ കരസ്ഥമാക്കിയത്. ഖുര്‍ആനും ഹദീസുംഫിഖ്ഹും അഖീദയും ഉള്‍പ്പെടുന്ന ഇസ്ലാമിക വിജ്ഞാനം ചെറുപ്രായത്തില്‍ തന്നെ ഗ്രഹിക്കാന്‍ ശൈഖുനായ്ക്ക് സാധിച്ചു. തന്‍റെ വഴി ഇസ്ലാമിക നിയമ പഠനത്തിനും ഇസ്ലാമിക പ്രബോധനത്തിനും വേണ്ടി സമര്‍പ്പിക്കേണ്ടതാണെന്ന തിരിച്ചറിവിനൊപ്പം അതിനായി ഇറങ്ങിത്തിരിക്കാന്‍ കൊടിയ ദാരിദ്രം പോലും അദ്ദേഹത്തിന് തടസ്സമായില്ല. തുല്ല്യതയില്ലാത്ത പാണ്ഡിത്യവും ആഴത്തിലുള്ള ചിന്തയുമാണ് ലാല്‍പേട്ടയിലെ മമ്പഉല്‍ അന്‍വാറില്‍ പ്രവേശനം ലഭിക്കാന്‍ കാരണമായത്. 21-)ം വയസ്സില്‍ ഒന്നാം റാങ്കോടെ സനദ് കരസ്ഥമാക്കി. മതപഠന കാലയളവിന് ശേഷം ഔദ്യോഗിക ജീവിതത്തിന്‍റെ പ്രാരംഭ ദശയില്‍ തന്നെ കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദവും കരസ്ഥമാക്കി. കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യഗണങ്ങളുള്ള ശൈഖുനായുടെ ജനാസ കാണുന്നതിന് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. പടച്ചവന്‍ ഉസ്താദ് മര്‍ഹൂമിനെ അനുഗ്രഹിക്കട്ടെ.! മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! നല്ല പകരക്കാരെ നല്‍കട്ടെ.! 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*  

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...