Thursday, March 7, 2019

മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.! ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ (1940 ജൂണ്‍ - 2019 മാര്‍ച്ച്)


മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.! 
ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ 
(1940 ജൂണ്‍ - 2019 മാര്‍ച്ച്) 
 മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി ദുആ ഇരക്കണമെന്നും, നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് ചെയ്യണമെന്നും, ജുമുഅ നമസ്കാരാനന്തരം മയ്യിത്ത് നമസ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 
https://swahabainfo.blogspot.com/2019/03/1940-2019.html?spref=tw 

ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്‍റെ സംസ്ഥാന പ്രസിഡന്‍റ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ദീര്‍ഘകാല അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ രക്ഷാധികാരി, കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം, തൊടുപുഴ മുനവ്വിറുല്‍ ഇസ്ലാം, കായംകുളം അല്‍ജാമിഅത്തുല്‍ ഹസനിയ്യ, വര്‍ക്കല മന്നാനിയ്യ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച, ഈരാറ്റുപേട്ട ജാമിഅ ഫൗസിയ്യയുടെ സ്ഥാപകന്‍, റഹ് മത്തുന്‍ ലില്‍ ആലമീനിന്‍റെ കര്‍ത്താവ്, ജീവിതം മുഴുവന്‍ ദീനിന് വേണ്ടി പോരാടിയ മഹാന്‍, എല്ലാത്തിലുമുപരി അവസാനം വരെയും ഇല്‍മുമായി ബന്ധപ്പെട്ട് ദര്‍സുമായി നിരന്തരം കഴിഞ്ഞ് കൂടിയ മാതൃകാപുരുഷന്‍ ഉസ്താദ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ 2019 മാര്‍ച്ച് 05 ചൊവ്വാഴ്ച സുബ്ഹ് സമയത്ത്, അല്ലാഹുവിന്‍റെ റഹ്മത്തിലേക്ക് യാത്രയാകുകയും അന്നേ ദിവസം അസ്ര്‍ നമസ്കാരാനന്തരം ഈരാറ്റുപേട്ട പുത്തന്‍പള്ളി ഖബ്ര്‍സ്ഥാനില്‍ ഖബ്റടക്കപ്പെടുകയും ചെയ്തു. 
 മര്‍ഹൂമിന്‍റെ ദറജകള്‍ പടച്ചവന്‍ ഉയര്‍ത്തട്ടെ.! നന്മകള്‍ പകര്‍ത്താന്‍ പിന്‍ഗാമികളായ നമുക്ക് തൗഫീഖ് നല്‍കട്ടെ.!
മര്‍ഹൂം മുഹമ്മദ് ഈസാ ഉസ്താദിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക: 
മര്‍ഹൂം ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, ഈരാറ്റുപേട്ട. 
https://swahabainfo.blogspot.com/2019/03/blog-post_18.html?spref=tw 
ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ (റഹിമഹുല്ലാഹ്) : 
തിന്മകള്‍ക്കെതിരെ പോരാടിയ 
അതുല്യ പണ്ഡിത പ്രതിഭ.! 

- ഇസ്ഹാഖ് നദ് വി എരുമേലി 
https://swahabainfo.blogspot.com/2019/03/blog-post_1.html?spref=tw 
മുജാഹിദെ മില്ലത്ത് 
ശൈഖുനാ മുഹമ്മദ് ഈസാ മമ്പഈ (റഹിമഹുല്ലാഹ്) : 
എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍.! 

- അബൂ ഹംദ ഷഹീര്‍ അല്‍ ഖാസിമി ഈരാറ്റുപേട്ട 
https://swahabainfo.blogspot.com/2019/03/blog-post_6.html?spref=tw 
മര്‍ഹൂം ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ: 
നിശ്ചയ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച മാതൃകാ പണ്ഡിതന്‍.! 

https://swahabainfo.blogspot.com/2019/03/blog-post_5.html?spref=tw 
തഅ്സിയത്ത് അറിയിക്കുക: 
മുഹമ്മദ് അമീന്‍ മൗലവി അല്‍ ഹസനി 
9961422797 
മുഹമ്മദ് ഉനൈസ് മൗലവി 
9847869460 
മുഹമ്മദ് അന്‍വര്‍ 
9947211501 
മുഹമ്മദ് അന്‍സര്‍ 
9496344216 
അബ്ദുന്നൂര്‍ മൗലവി 
മുഹമ്മദ് അര്‍ഷദ് 
മുഹമ്മദ് നദീര്‍ മൗലവി ബാഖവി 
9447287950 





ശരീഅത്തില്‍ തഹ്കീമിന്‍റെ സ്ഥാനം. ഖുര്‍ആനാണ് ശരീഅത്തിന്‍റെ പ്രഥമ പ്രമാണം. സൂറത്തുല്‍ ബഖറ 229, 230 ആയത്തുകളിലാണ് ത്വലാഖിനെ കുറിച്ച് പ്രതിപാദിക്കുന്നത്. അവയിലാകട്ടെ തഹ്കീമിനെ കുറിച്ച് സൂചന പോലുമില്ല. യഥാര്‍ത്ഥത്തില്‍ തഹ്കീമിനെപ്പറ്റി പ്രതിപാദിക്കുന്നത് ദമ്പതികള്‍ക്കിടയിലെ ഭിന്നത പരിഹരിക്കുന്ന മാര്‍ഗ്ഗമായിട്ടാണ്. ഭര്‍ത്താവ് ഭാര്യയില്‍ കഠിനമായ അനുസരണക്കേട് കാണുന്ന പക്ഷം അവളെ ഉപദേശിക്കണം. അതിലൂടെ നന്നാകുന്നില്ലെങ്കില്‍ അവളെ വിരിപ്പില്‍ നിന്ന് മാറ്റിക്കിടത്തുകയും അതിലൂടെയും നന്നാകുന്നില്ലെങ്കില്‍ ലളിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ഇവിടെയും കാര്യങ്ങള്‍ നേരെയാകുന്നില്ലെങ്കില്‍ ഇരു കുടുംബങ്ങളിലെയും കാര്യബോധമുള്ളവര്‍ ഒന്നിച്ചിരുന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. (സൂറത്തുന്നിസാഅ് 34-35) ഇതിനെ ത്വലാഖിന്‍റെ നിബന്ധനയായി ചിത്രീകരിക്കുന്നത് തെറ്റാണ്. 
ഇസ്ലാമിക ശരീഅത്തില്‍ രണ്ടാം സ്ഥാനത്തുള്ള പ്രമാണം ഹദീസാണ്. ഹദീസിന്‍റെ വിശാലമായ ശേഖരം അരിച്ച് പെറുക്കിയാല്‍ പോലും ത്വലാഖിന് മുമ്പ് തഹ്കീം നിര്‍ബന്ധമാണ് എന്നറിയിക്കുന്ന ഒരു ഹദീസ് പോലും ലഭ്യമല്ല. എന്നല്ല ഇതിന് വിരുദ്ധമായ ധാരാളം ഹദീസുകള്‍ ലഭ്യവുമാണ്. അവയിലൊന്നും ത്വലാഖിന് മുമ്പ് തഹ്കീം വേണമെന്ന് പറഞ്ഞിട്ടുമില്ല. ഉദാഹരണത്തിന് അബ്ദുല്ലാഹിബ്ന് ഉമര്‍ (റ) തന്‍റെ ഭാര്യയെ ആര്‍ത്തവ സമയത്ത് ത്വലാഖ് ചൊല്ലിയതറിഞ്ഞ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും തിരിച്ചെടുത്ത് ശുദ്ധിയുടെ കാലഘട്ടത്തില്‍ ത്വലാഖ് ചൊല്ലാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (ബുഖാരി 4908). ഇപ്രകാരം ഉബാദത്തിബ്നു സാമിത്ത് (റ) രിവായത്ത് ചെയ്യുന്ന ഹദീസില്‍ വരുന്നു: അദ്ദേഹത്തിന്‍റെ പിതാമഹന്‍ ഭാര്യയെ ആയിരം ത്വലാഖ് ചൊല്ലി. ഇതറിഞ്ഞ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മൂന്ന് ത്വലാഖ് സംഭവിച്ചിരിക്കുന്നു. ബാക്കിയുള്ളവ അതിക്രമവും പരിധി ലംഘനവുമാണ്. (മജ്മഉസ്സവാഇദ്). ഈ രണ്ട് രിവായത്തുകള്‍ ശ്രദ്ധിച്ചാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ത്വലാഖിന് മുമ്പ് തഹ്കീം നിര്‍ബന്ധമാക്കിയിരുന്നില്ല എന്ന് മനസ്സിലാക്കാം. 
ശരീഅത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പ്രമാണമാണ് ഇജ്മാഅ്. അഥവാ കര്‍മ്മശാസ്ത്ര പണ്ഡിതരുടെ ഏകാഭിപ്രായം. ഹനഫി, മാലികി, ശാഫിഈ, ഹംബലി, സലഫി തുടങ്ങിയ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിലെ അഞ്ച് കര്‍മ്മ ശാസ്ത്ര സരണികളിലെ പണ്ഡിതന്മാരും ത്വലാഖ് സംഭവിക്കുന്നതിന് തഹ്കീം നിബന്ധനയില്ല എന്നതില്‍ ഏകാഭിപ്രായക്കാരാണ്. 
ശരീഅത്തിന്‍റെ പ്രമാണങ്ങളില്‍ പിന്നീടുള്ള സ്ഥാനം ഖിയാസിനാണ്. അഥവാ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളെ, സമാന സ്വഭാവമുള്ളതും ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി തുലനം ചെയ്ത് വിധി തീരുമാനിക്കല്‍. ഖുല്‍അ്, ഈലാഅ്, ലിആന്‍, ഫസ്ഖ് എന്നിവയാണ് ത്വലാഖിന് സമാനമായി വന്നിട്ടുള്ളവ. ഖുല്‍അ്, ഈലാഅ്, ലിആന്‍ ഈ മൂന്ന് രൂപങ്ങളും ഖുര്‍ആനില്‍ പറയപ്പെട്ടവയാണ്. നാലാമത്തെ രൂപമായ ഫസ്ഖ് ഹദീസിലും വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവയിലൊന്നും വിവാഹ മോചനം സാധ്യമാകുന്നതിന് തഹ്കീം നിബന്ധനയായി പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഖിയാസ് അനുസരിച്ചും ത്വലാഖിന് മുമ്പ് തഹ്കീം നടത്തണമെന്നത് നിബന്ധനയായി വരുന്നില്ല. 
ഇന്ത്യയുടെ നിയമ പുസ്തകം പോലെ ഖുര്‍ആന്‍, കേവലം ഒരു നിയമപുസ്തകം മാത്രമല്ല. മറിച്ച് ഒരു മാര്‍ഗ്ഗദര്‍ശക ഗ്രന്ഥം കൂടിയാണ്. അതില്‍ നിയമങ്ങളും സ്വഭാവപരമായ ഉപദേശങ്ങളുമെല്ലാം വിവരിക്കുന്നുണ്ട്. അതിനാല്‍ ഒരു ആയത്തിനെ ആധാരമാക്കി വിധി കല്പിക്കും മുമ്പ് അത് നിര്‍ബന്ധമായ നിയമമാണോ അതല്ല, സത്സ്വഭാവത്തിലധിഷ്ഠിതമായ ഉപദേശമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ നിയമത്തില്‍ പോലും ചിലത് നിര്‍ദ്ദേശക തത്വങ്ങളാണ്. അവ നടപ്പിലാക്കുന്നത് ഉത്തമമാണ് എന്നല്ലാതെ, നിര്‍ബന്ധമായ ഒരു ബാധ്യതയായി വരുന്നില്ല. 

ചുരുക്കത്തില്‍, ത്വലാഖിന് മുമ്പ് തഹ്കീം നടത്തുക എന്നത് സ്വഭാവപരമായ ഒരു നിര്‍ദ്ദേശം മാത്രമാണ്. നിര്‍ബന്ധമായ ഒരു നിയമമല്ല. ത്വലാഖിന്‍റെ കാര്യത്തില്‍ എടുത്ത് ചാട്ടം നല്ലതല്ലെന്നും ആവശ്യമെങ്കില്‍ മുതിര്‍ന്നവരിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഈ ആയത്തിന്‍റെ സാരം. ബഹുമാന്യ ജഡ്ജി തെളിവായി ഉദ്ധരിച്ച ഈ ആയത്തില്‍ തഹ്കീം കൂടാതെ ഭര്‍ത്താവിന്‍റെ ശാസന, വിരിപ്പില്‍ നിന്നും മാറ്റിക്കിടത്തല്‍, ലളിതമായ ശിക്ഷണ നടപടികള്‍ എന്നിവയും പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ജഡ്ജി തഹ്കീമിനെ മാത്രമാണ് നിയമമാക്കിയത്. ഇനി ഈ പറഞ്ഞ കാര്യങ്ങളെയും നിയമമാക്കിയാല്‍ അവ ക്രമമായി നടന്നിട്ടുണ്ടോ എന്ന് കോടതിയില്‍ തെളിയിക്കുക അസാദ്ധ്യമാണ്. കാരണം, കോടതിയില്‍ ഇവ തെളിയിക്കാന്‍ മൂന്നാമതൊരാളുടെ സാക്ഷിത്വം അനിവാര്യമാണ്. ദാമ്പത്യ ജീവിതത്തിലെ സ്വകാര്യങ്ങളായ ഇത്തരം കാര്യങ്ങള്‍ മറ്റൊരാളുടെ മുന്നില്‍ പരസ്യമാക്കുന്നത് മാന്യതയ്ക്ക് യോജിച്ചതോ മനുഷ്യന്‍ ഇഷ്ടപ്പെടുന്നതോ ആയ കാര്യമല്ല. അതിനാല്‍ തന്നെ ഈ നിയമം അപ്രായോഗികവുമാണ്. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...