Thursday, November 29, 2018

ഇന്നാലില്ലാഹ്... കാഞ്ഞിപ്പുഴ അഫ്‌ ലഹ്‌ ഹസനിയുടെ പ്രിയപ്പെട്ട ഉമ്മ.!

📣 *ഇന്നാലില്ലാഹ്...*
🌱 *ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...*
◼ *കാഞ്ഞിപ്പുഴ,*
*അഫ്‌ ലഹ്‌ ഹസനി
*നദ് വി, അയ്യൂബ് അസ്‌ ലമി* എന്നിവരുടെ  *പ്രിയപ്പെട്ട മാതാവ്*
(കളക്കാട്ട്
പടീറ്റതിൽ സൈനബ 74)  *അല്ലാഹുവിന്റെ*
*റഹ് മത്തിലേക്ക് യാത്രയായി.....*
*[29/11/2018]*

*🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*

⭕ *ഖബ്റടക്കം ;*
*നാളെ  [30/11/2018 വെള്ളിയാഴ്ച]  കാഞ്ഞിപ്പുഴ ജുമുഅഃ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്.*

റസൂലുല്ലാഹി ﷺ  അരുളി:
*മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!*

തഅ്സിയത്ത് അറിയിക്കൂ..
*അഫ് ലഹ്‌ ഹസനി നദ്‌വി*
(മുദർരിസ്‌,
നൂറുൽ ഹുദ, കൈതോട്)
+91 9895978802
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

Sunday, November 25, 2018

ഇന്നാലില്ലാഹ്... ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...


🍂 *ഇന്നാലില്ലാഹ്...*
ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
*ദീനീ പ്രവർത്തനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച*
മഞ്ചേരി,
*എം പി എം അഹമ്മദ് മൊയ്തീൻ കുരിക്കൾ* എന്ന
*ചുള്ളക്കാട്ടെ കുഞ്ഞാക്ക (71)*
(മുൻ മന്ത്രി അഹമ്മദ് കുരിക്കൾ എന്ന ബാപ്പു കുരിക്കളുടെ മകനാണ്.)
*അല്ലാഹുവിന്റെ*
*റഹ് മത്തിലേക്ക് യാത്ര യായി*
⭕ *കുഞ്ഞാക്കയുടെ*
*പ്രിയപ്പെട്ട ഭാര്യ ഹാജറയും പടച്ചവന്റെ*
*റഹ്‌ മത്തിലേക്ക് യാത്ര യായി*
⭕ *ഖബ്റടക്കം :*
ഇന്ന് (2018 നവംബർ 25) ഞായറാഴ്ച രാത്രി 08-30 മണിക്ക്
*മഞ്ചേരി സെൻട്രൽ ജുമുഅ മസ്ജിദ്* ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്.

സാധിക്കുന്നവര്‍
ഇരുവരുടെയും
ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
*മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്‍ഹൂമുകളുടെ  മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, ഇരുവർക്കും നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! ഇരുവരുടെയും ആഗമനം നീ ആദരിക്കേണമേ.! ഇരുവരുടെയും  പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!*

🌱തഅ്സിയത്ത് അറിയിക്കൂ..
*ഫുസൈൽ ചുള്ളിക്കാട്* +919447161357
*ഫഹദ് ചുള്ളിക്കാട്*
+919633000153
*ഫൈസി ചുള്ളക്കാട്*
+919961770077
🔹🔹🔹🔷🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍*

Wednesday, November 21, 2018

ആത്മ സംസ്കരണ സദസ്സ്



ആത്മ സംസ്കരണ സദസ്സ് 
2018 നവംബര്‍ 22 വ്യാഴം 
മുഖ്യാതിഥി: 
മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
ഠൗണ്‍ ജുമുഅ മസ്ജിദ്, പന്തളം. 
(അസ്ര്‍ നമസ്കാരാനന്തരം) 
ജുമുഅ മസ്ജിദ്, കടയ്ക്കാട്, പന്തളം. 
(മഗ് രിബ് നമസ്കാരാന്തരം) 
പങ്കെടുക്കുക, പങ്കെടുപ്പിക്കുക.! 
ബന്ധപ്പെടുക: +91 7403780067 
https://swahabainfo.blogspot.com/2018/11/blog-post_21.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

മദ്റസ മഅ്ഹദുല്‍ ഖുര്‍ആന്‍ ഉദ്ഘാടനവും പ്രഭാഷണ സദസ്സും.!


മദ്റസ മഅ്ഹദുല്‍ ഖുര്‍ആന്‍ 
ഉദ്ഘാടനവും പ്രഭാഷണ സദസ്സും.! 
2018 നവംബര്‍ 28 ബുധനാഴ്ച 
വൈകിട്ട് 06-30 മുതല്‍ 08-30 വരെ 
എറണാകുളം, ചേരാനല്ലൂര്‍, തട്ടാംപടി, 
അമീറ മസ്ജിദില്‍.! 
https://swahabainfo.blogspot.com/2018/11/blog-post_20.html?spref=tw
മാനവിക മൂല്യങ്ങള്‍ നശിക്കുകയും മാനവികത അവസാനിച്ച് പോവുകയും ഇരുള്‍ മുറ്റിയ കാലഘട്ടത്തെ സംസ്കരിക്കുകയും ചരിത്രത്തില്‍ ഏറ്റവും അനുഗ്രഹീതവും മാതൃകാപരവുമായ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത അമാനുഷിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചും അതിന്‍റെ സന്ദേശ വാഹകനായ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ആസ്പദമാക്കിയുള്ള പഠനാര്‍ഹമായ പ്രഭാഷണ സദസ്സും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. വിഷയത്തിന്‍റെ പ്രസക്തിയും ഗൗരവവും ഉള്‍ക്കൊണ്ടുകൊണ്ട് താങ്കള്‍ പങ്കെടുക്കാനും സുമനസ്സുകളെ പങ്കെടുപ്പിക്കാനും സവിനയം ഉണര്‍ത്തുന്നു. 
മുഖ്യാതിഥികള്‍: 
ഉസ്താദ് അബ്ദുശ്ശകൂര്‍ ഖാസിമി 
ഉസ്താദ് അബ്ദുസ്സ്വമദ് കൗസരി 
■ മദ്റസ മഅ്ഹദുല്‍ ഖുര്‍ആന്‍ ■
അമീറ മസ്ജിദ് 
തട്ടാംപടി, ചേരാനല്ലൂര്‍, എറണാകുളം. 
തബ് രേസ് നദ് വി 9526313860 
അഡ്വ. റഫീഖ് 9946441790 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

Sunday, November 18, 2018

ഖത്മുന്നുബുവ്വത്ത് വിശ്വാസം: ഈമാനിന്‍റെ അടിസ്ഥാന ഘടകം.! -ശൈഖ് മുഫ്തി സമീന്‍ അഷ്റഫ് ഖാസിമി.


ഖത്മുന്നുബുവ്വത്ത് വിശ്വാസം: 
ഈമാനിന്‍റെ അടിസ്ഥാന ഘടകം.!
-ശൈഖ് മുഫ്തി സമീന്‍ അഷ്റഫ് ഖാസിമി. 
https://swahabainfo.blogspot.com/2018/11/blog-post21.html?spref=tw
ഖത്മുന്നുബുവ്വത്ത് (മുഹമ്മദുര്‍റസൂലുല്ലാഹി (സ)അന്ത്യപ്രവാചകനാണെന്ന) വിശ്വാസം കൂടാതെ ഒരാളും സത്യവിശ്വാസി ആകുന്നതല്ല. ആരെങ്കിലും പടച്ചവനില്‍ വിശ്വസിച്ചു, പക്ഷെ അദ്ദേഹം പറയുന്നു: എന്‍റെ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിശ്വാസം. എനിക്ക് പ്രവാചകനില്‍ വിശ്വാസമില്ല. ഇയാള്‍
സത്യവിശ്വാസി അല്ല. മറ്റൊരാള്‍ പറയുന്നു: ഞാന്‍ മുഹമ്മദ് നബി പറഞ്ഞിട്ട് തന്നെയാണ് അല്ലാഹുവില്‍ വിശ്വസിക്കുന്നത്, പക്ഷെ എനിക്ക് മുഹമ്മദ് നബി റസൂലാണെന്ന് വിശ്വാസമില്ല. ഇയാളും സത്യവിശ്വാസിയല്ല.
വേറൊരാള്‍ പറയുന്നു: ഞാന്‍ ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ
റസൂലാണെന്നും വിശ്വസിക്കുന്നു. പക്ഷെ മുഹമ്മദ് നബി (സ) അന്ത്യ പ്രവാചകനാണെന്ന് വിശ്വസമില്ല. ഇയാളും സത്യവിശ്വാസിയല്ല. നാലാമതൊരാള്‍ പറയുന്നു: ഞാന്‍ ഇതെല്ലാം വിശ്വസിക്കുന്നു. മുഹമ്മദ്
നബിയും അന്ത്യപ്രവാചകനാണെന്ന് വിശ്വസിക്കുന്നു. ഇയാളും സത്യവിശ്വാസിയല്ല. ശരിയായ വിശ്വാസി
മേല്‍ പറയപ്പെട്ട കാര്യങ്ങളോടൊപ്പം മുഹമ്മദുര്‍റസൂലുല്ലാഹി (സ) മാത്രമാണ് അന്ത്യ പ്രവാ
ചകന്‍ എന്ന് വിശ്വസിക്കുന്നവനാണ്.
അടിസ്ഥാനപരമായ ഈ വിശ്വാസത്തെ തകര്‍ക്കുന്നതിന് വേണ്ടി ധാരാളം കള്ള പ്രവാചകന്‍മാരും
അവരുടെ അനുയായികളും രംഗപ്രവേശനം ചെയ്തിട്ടുണ്ട്.
ഇവരില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പരിശ്രമിക്കുന്ന ഒരു കൂട്ടരാണ് അഹ്മദിയാക്കള്‍ എന്ന് പരിചയെപ്പെടുത്തുന്ന ഖാദിയാനികള്‍. പലതരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കലാണ് ഇവരുടെ പ്രധാനപ്പെട്ട ജോലി. എന്നാല്‍ കള്ളപ്രവാചകന്‍മാരെ തിരിച്ചറിയാന്‍ വളരെ എളുപ്പമായ ചില മാര്‍ഗ്ഗങ്ങളുണ്ട്.
1, സത്യവാനായ നബി, ഉമ്മിയ്യ് (ആരില്‍ നിന്നും ഒന്നും പഠിക്കാത്തവര്‍) ആയിരിക്കും. മുഴുവന്‍ നബിമാരും ഉമ്മിയ്യുകളായിരുന്നു. അവരില്‍ ആര്‍ക്കും ഗുരുനാഥന്‍മാര്‍ ഉണ്ടായിട്ടില്ല. 
2, സത്യവാനായ നബി, കവിയാകുന്നതല്ല. നബിമാരാരും കവിത ഉണ്ടാക്കിയിട്ടുമില്ല. 
3, യഥാര്‍ത്ഥ നബിമാര്‍, അവരുടെ പ്രവാചകത്വത്തെ പ്രതിരോധിക്കാറില്ല. അല്ലാഹു അവരെ നബിയാക്കുകയും അവരെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നതാണ്. 
4, പ്രവാചകന്‍മാരുടെ വിയോഗ സ്ഥലം തന്നെയാണ് അവരുടെ ഖബറിടവും.! 
ഈ നാല് കാര്യങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ ഇതിലൊന്ന് പോലും ഗുലാം അഹ്മദ് ഖാദിയാനിയില്‍ ഇല്ലെന്ന് വ്യക്തമാകുന്നതാണ്.
റസൂലുല്ലാഹി (സ) യുടെ അന്ത്യ പ്രവാചകത്വത്തെ കുറിച്ച് ഒരു തെളിവിന്‍റെയും ആവശ്യമില്ലാത്ത
വിധം റസൂലുല്ലാഹി (സ) യുടെ അന്ത്യ പ്രവാചകത്വം വ്യക്തമാണെന്ന് ഇമാം അബൂ ഹനീഫ (റ)
പ്രസ്ഥാവിച്ചിരിക്കുന്നു. ഇതോടൊപ്പം പരിശുദ്ധ ഖുര്‍ആനില്‍ നൂറ് ആയത്തുകളിലും ഇരുന്നൂറ് ഹദീസു
കളിലും ഇത് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ മുപ്പതെണ്ണത്തില്‍ എനിക്ക് ശേഷം പുതിയ നബി വരുന്ന
തല്ല എന്ന് വ്യക്തമായി വന്നിരിക്കുന്നു. 
മജ്ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് കേരള.
*അന്ത്യ പ്രവാചകൻ ജന്മം കൊണ്ട ഈ മാസത്തിൽ ആ പ്രവാചകന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഖത്മുന്നുബുവ്വതിന്റെ സംരക്ഷണത്തിനായി നമുക്ക് ഒരുമിക്കാം....*

*ഈ സമ്പത്തിന്റെ കാവലാളാകുവാൻ നമുക്ക് കൈകോർക്കാം.....*

*വിശ്വാസത്തിനെ തകർക്കാൻ വരുന്ന  വ്യാജ വാദികളോട് പോരാടാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം....*

*ചലോ ഹസനിയ്യ...*
*18-11-2018 ഞായർ 10:30- 1:00*
ഖത്മുന്നുബുവ്വത്ത് സമ്മേളന പരമ്പരയുടെ സമാപന സദസ്സ്..
വിഷയം...
*ഖത്മുന്നുബുവ്വത്ത് സംരക്ഷണം മുസ്‌ലിം സമുദായത്തിന്റെ നിർബന്ധ ബാധ്യത*
മുഖ്യാതിഥികൾ: *മൗലാനാ ശൈഖ് സമീൻ അഷ്റഫ് നഖ്ശബന്ദീ..*
*മൗലാനാ മുഫ്തി സബീൽ ഖാസിമി*

(മജ്‌ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്, കേരള)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...