ഹജ്ജ് 2019; അപേക്ഷാ സമര്‍പ്പണം 2018 ഡിസംബര്‍ 12 വരെ നീട്ടിയിരിക്കുന്നു.
https://swahabainfo.blogspot.com/2018/11/2019-2018-12.html?spref=tw
ഹജ്ജ് 2019 അപേക്ഷിക്കാനുള്ള അവസാന തിയതി 2018 ഡിസംബര്‍ 12 ബുധനാഴ്ച വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നു.
ആയതിനാല്‍ അടുത്ത് വരുന്ന ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷിക്കുകയും അതിന്‍റെ പ്രിന്‍റൗട്ട് എടുക്കുകയും ഒപ്പ് ഇടുകയും ഉള്ളടക്കം സഹിതം എക്സിക്ക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഓ. മലപ്പുറം പിന്‍കോഡ് 673647 എന്ന വിലാസത്തില്‍ 12-12-2018 വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിക്കത്തക്ക വിധം രജിസ്റ്റേഡ് തപാലിലോ/സ്പീഡ് പോസ്റ്റിലോ/കൊറിയര്‍ മുഖേനയോ/നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്.
70 വയസ്സ് വിഭാഗത്തിലുള്ളവര്‍ അപേക്ഷയും ഒര്‍ജിനല്‍ പാസ്സ്പോര്‍ട്ടും നിശ്ചിത ദിവസത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
പ്രത്യേകം ഓര്‍ക്കുക: ഇന്ത്യയുടെ ഹജ്ജ് കോട്ട ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം (1,25,000) ആണ്. എന്നാല്‍ ഇത് വരെ ഒരു ലക്ഷം അപേക്ഷകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം ഹജ്ജിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും കിട്ടാന്‍ സാധ്യത കൂടുതലാണ്. ആയതിനാല്‍ ഈ വര്‍ഷം ഹജ്ജിന് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കുക. 1. പാസ്സ്പോര്‍ട്ട്, 2. ആധാര്‍ കാര്‍ഡ്, 3. ബാങ്ക് പാസ്സ്ബുക്ക്, 4. നാല്‍പ്പത്തി ഒന്ന് (41) രൂപയുടെ തപാല്‍ സ്റ്റാമ്പ്, 5. ഒരു ഫോട്ടോ എന്നിവ തയ്യാറാക്കി വെക്കുക.
2019 ഹജ്ജിന്
അപേക്ഷിക്കുന്നതിനുള്ള
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2018/10/2019_21.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
അപേക്ഷിക്കുന്നതിനുള്ള
14 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.!
https://swahabainfo.blogspot.com/2018/10/2019_21.html?spref=tw
1. ഹജ്ജ് അപേക്ഷാ ഫോറം:- ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in, www.keralahajcommittee.org എന്നീ വെബ് സൈറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
HAJ COMMITTEE OF INDIA എന്ന മൊബൈല്‍ (Android) ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഹജ്ജുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, അപേക്ഷാ ഫോറവും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
2. പാസ്പോര്‍ട്ട്:- 31-01-2020 വരെ കാലാവധിയുള്ളതും 17/11/2018-നുള്ളില്‍ ഇഷ്യൂ ചെയ്തതുമായ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
കേടുവന്നതോ പേജുകള്‍ മുറിച്ചൊഴിവാക്കിയതോ രണ്ട് പേജ് എങ്കിലും ബാക്കിയില്ലാത്തതോ ആയ പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതല്ല.
കുടുംബ ബന്ധമുള്ള പരമാവധി അഞ്ച് (5) പേര്‍ക്ക് വരെ ഒരു കവറില്‍ അപേക്ഷിക്കാവുന്നതാണ്.
കവര്‍ ലീഡര്‍ പുരുഷനായിരിക്കണം.
കവറില്‍ ഉള്‍പ്പെട്ട അപേക്ഷകരുടെ പണമിടപാടിന്‍റെ ചുമതല കവര്‍ ലീഡര്‍ക്കാണ്.
സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. മഹ്റം ആയ (ഒന്നിച്ച് യാത്ര അനുവദനീയമായ) പുരുഷന്മാരോടൊപ്പമാണ് സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍, 17/11/2018-ന് 45 വയസ്സ് പൂര്‍ത്തിയായ നാല് (4) സ്ത്രീകള്‍ക്ക് പുരുഷ മഹ്റം ഇല്ലാതെ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ ഒരു കവറില്‍ അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത സ്ത്രീകള്‍ എല്ലാവരും (നാല് പേരും) ഹജ്ജ് യാത്രയില്‍ ഒപ്പമുണ്ടായിരിക്കണം.
3. 2019 വര്‍ഷത്തെ ഹജ്ജിന് (ഹിജ്രി-1440) താഴെ പറയുന്ന വ്യക്തികള്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല.
A. ജനറല്‍ വിഭാഗത്തില്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്തവര്‍. (ഈ കാര്യത്തില്‍ നിശ്ചിത മാതൃകയിലുള്ള സത്യ പ്രസ്താവന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. വസ്തുതകള്‍ മറച്ചുവെച്ച് ഹജ്ജിന് അപേക്ഷിക്കുന്നവരുടെ അടച്ച തുക കണ്ടുകെട്ടുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമാണ്.
B. ടി. ബി, എയ്ഡ്സ്, മറ്റു സാംക്രമിക രോഗങ്ങളുള്ളവര്‍. ബുദ്ധി മാന്ദ്യം പോലെയുള്ള ശാരീരിക പ്രശ്നങ്ങളുള്ളവര്‍.
C. കോടതി വിദേശ യാത്ര നിരോധിച്ചിട്ടുള്ളവര്‍.
E. യാത്രാ സമയത്ത് പൂര്‍ണ്ണ ഗര്‍ഭിണികളായ സ്ത്രീകള്‍.
4. ഇന്‍ഫന്‍റ് :- 20/09/2019-ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാവുന്നതാണ്. ഇവരില്‍ നിന്നും വിമാന യാത്രാ നിരക്കിന്‍റെ 10% ഈടാക്കുന്നതാണ്. മേല്‍ തിയതിക്ക് മുന്‍പ് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് മുഴുവന്‍ തുകയും അടയ്ക്കേണ്ടതാണ്.
5. അപേക്ഷകന്‍ താമസിക്കുന്ന സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരാള്‍ ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ സമര്‍പ്പിക്കുകയോ, ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ചെയ്യരുത്. ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിച്ചതായി തെളിഞ്ഞാല്‍ ആ അപേക്ഷകനുള്‍പ്പെടുന്ന എല്ലാ അപേക്ഷകളും നിരസിക്കുന്നതും നിയമ നടപടികള്‍ നേരിടേണ്ടതുമാണ്.
6. അപേക്ഷയില്‍ അപേക്ഷകന്‍റെ ഏറ്റവും പുതിയ 3.5 cm + 3.5 cm വലുപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളതും 70% മുഖം വരുന്നതും) പതിക്കേണ്ടതാണ്.
7. ഒറിജിനല്‍ പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട റിസര്‍വ് കാറ്റഗറിയിലെ (70 വയസ്സ് വിഭാഗം) അപേക്ഷകള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
റിസര്‍വ് കാറ്റഗറിയിലെ അപേക്ഷകര്‍ പാസ്പോര്‍ട്ടിനൊപ്പം ഒരു ഫോട്ടോയും സമര്‍പ്പിക്കേണ്ടതാണ്. (70% മുഖം വരുന്നതും വെളുത്ത പ്രതലത്തോടുകൂടിയുമുള്ള കളര്‍ ഫോട്ടോയായിരിക്കണം)
വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ സമയം നീട്ടിത്തരുന്നതിനുള്ള അപേക്ഷ താഴെ പറയുന്ന രേഖകള്‍ സഹിതം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. 1. അപേക്ഷ 2. പാസ്പോര്‍ട്ടിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. 3. വര്‍ക്കിംഗ്/റസിഡന്‍സ് വിസയുടെ പകര്‍പ്പ് 4. ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത്/സാക്ഷ്യപത്രം
8. റിസര്‍വ്ഡ് കാറ്റഗറി (70+) :
17/11/2018-ന് 70 വയസ്സ് പൂര്‍ത്തിയായവരെ (18/11/1948-നോ അതിന് മുമ്പോ ജനിച്ചവര്‍) താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി റിസര്‍വ്ഡ് കാറ്റഗറി-A യില്‍ ഉള്‍പ്പെടുത്തുന്നതാണ്.
1. 70 വയസ്സ് കഴിഞ്ഞ ആളുടെ കൂട്ടത്തില്‍ ഒരു സഹായി നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
2. 70 കഴിഞ്ഞവരും സഹായിയും ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ ഹജ്ജ് നിര്‍വ്വഹിച്ചിട്ടുള്ളവരായിരിക്കരുത്. എന്നാല്‍ അത്തരം സഹായികള്‍ ലഭ്യമല്ലെങ്കില്‍ മാത്രം അധിക ഹജ്ജ്/വിസ ചാര്‍ജ്ജ് അടയ്ക്കാന്‍ തയ്യാറുള്ള സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നല്‍കിയാല്‍ റിസര്‍വ്ഡ് കാറ്റഗറി-A യില്‍ ഉള്‍പ്പെടുത്തുന്നതാണ്.
NB: ഇത്തരം അപേക്ഷകര്‍ (റിപീറ്റര്‍) 2000 സൗദി റിയാല്‍ (SR 2000) അധികമായി അടയ്ക്കേണ്ടതാണ്.
3. സഹായിയായി ഉള്‍പ്പെടുത്തുന്ന വ്യക്തി ഭാര്യ/ഭര്‍ത്താവ്, മകന്‍/മകള്‍, മകളുടെ ഭര്‍ത്താവ്/മകന്‍റെ ഭാര്യ, സഹോദരന്‍/സഹോദരി, പേരമകന്‍/പേരമകള്‍ (കൊച്ചു മക്കള്‍), സഹോദര പുത്രന്‍/സഹോദര പുത്രി എന്നിവയിലാരെങ്കിലുമായിരിക്കണം. ഇവരുടെ ബന്ധം തെളിയിക്കുന്നതിനുള്ള മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. മറ്റൊരു ബന്ധുവിനെയും സഹായിയായി അനുവദിക്കുന്നതല്ല.
4. 70 വയസ്സിന്‍റെ റിസര്‍വ്ഡ് കാറ്റഗറിയില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകുന്നതാണ്.
5. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്‍പ്പിക്കേണ്ടതാണ്.
6. ഒറിജിനല്‍ പാസ്പോര്‍ട്ടും അതിന്‍റെ കോപ്പിയും അപേക്ഷകന്‍റെ ഏറ്റവും പുതിയ 3.5 cm + 3.5 cm വലുപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക് ഗൗണ്ടുള്ളതും 70% മുഖം വരുന്നതും) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
ജനറല്‍ കാറ്റഗറി:-
ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
9. അക്കമഡേഷന്‍ കാറ്റഗറി :
മക്കയിലും മദീനയിലും രണ്ട് താമസ സൗകര്യങ്ങളാണുള്ളത്. അതില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കേണ്ടതാണ്.
(മക്ക)
1. അസീസിയ്യ: (പരിശുദ്ധ ഹറമിന്‍റെ പുറം കവാടത്തില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരത്തില്‍).
2. എന്‍. സി. റ്റി. ഇസഡ്. (പരിശുദ്ധ ഹറമിന്‍റെ പുറം കവാടത്തില്‍ നിന്നും ഏകദേശം 1.5 മുതല്‍ 2 കിലോമീറ്റര്‍ വരെ ദൂരത്തില്‍).
എന്‍. സി. റ്റി. ഇസഡ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് അടുക്കള സൗകര്യവും ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗകര്യവും ഉണ്ടായിരിക്കുന്നതല്ല.
(മദീന)
1. മര്‍ക്കസിയ ഏരിയയില്‍.
2. മര്‍ക്കസിയ ഏരിയക്ക് പുറത്ത്.
ഒരു കവറിലുള്ള എല്ലാവരും ഒരേ കാറ്റഗറി തന്നെ അടയാളപ്പെടുത്തേണ്ടതാണ്.
ഒരു കവറില്‍ വ്യത്യസ്ത കാറ്റഗറി അടയാളപ്പെടുത്തിയാല്‍ മുഖ്യ അപേക്ഷകന്‍ അടയാളപ്പെടുത്തിയ കാറ്റഗറിയാണ് പരിഗണിക്കപ്പെടുക.
10. പണമടക്കല്‍ :-
1. ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍ ഒരാള്‍ക്ക് 300 രൂപ പ്രൊസസിംഗ് ചാര്‍ജ്, അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് നിക്ഷേപിച്ചതിന്‍റെ ഒറിജിനല്‍ ഉള്ളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ച് നല്‍കുന്നതല്ല. ഡിമാന്‍റ് ഡ്രാഫ്റ്റോ, പണമോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്. ഇന്‍ഫെന്‍റിന് (രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക്) പ്രൊസസിംഗ് ചാര്‍ജ് അടക്കേണ്ടതില്ല.
11. 2019 വര്‍ഷത്തെ (ഹിജ്രി 1440) ഹജ്ജിനുള്ള അപേക്ഷ (ഓണ്‍ലൈനില്‍ ചെയ്തതിന്‍റെ പ്രിന്‍റൗട്ട് ഒപ്പിട്ട് ഉള്ളടക്കം സഹിതം എക്സിക്ക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഓ. മലപ്പുറം പിന്‍കോഡ് 673647 എന്ന വിലാസത്തില്‍ 17/11/2018-ന് വൈകിട്ട് 3 മണിക്ക് മുന്‍പായി ലഭിക്കത്തക്കവിധം രജിസ്റ്റേര്‍ഡ് തപാലിലോ/സ്പീഡ് പോസ്റ്റിലോ/കൊറിയര്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത് ;-
1. കവര്‍ ലീഡറുടെ മേല്‍വിലാസമെഴുതിയതും 41 രൂപ സ്റ്റാമ്പ് ഒട്ടിച്ചതുമായ ഒരു കവര്‍
2. പാസ്പോര്‍ട്ടിന്‍റെ ഫോട്ടോകോപ്പി. (റിസര്‍വ് 70+ വയസ്സുകാരും, പാസ്പോര്‍ട്ടിന്‍റെ കോപ്പി കൂടാതെ ഒറിജിനല്‍ കൂടി സമര്‍പ്പിക്കണം)
3. അപേക്ഷകന്‍റെ മേല്‍വിലാസം പാസ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ മാത്രം, അഡ്രസ്സ് പ്രൂഫ് (റേഷന്‍ കാര്‍ഡ്/ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/ഇലക്ട്രിസിറ്റി ബില്‍/ലാന്‍റ് ലൈന്‍ ടെലിഫോണ്‍ ബില്‍ ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി)
4. മുഖ്യ അപേക്ഷകന്‍റെ ക്യാന്‍സല്‍ ചെയ്ത IFSC കോഡുള്ള ബാങ്ക് ചെക്കിന്‍റെ/പാസ്ബുക്കിന്‍റെ കോപ്പി.
5. പണമടച്ച ഒറിജിനല്‍ പേ-ഇന്‍ സ്ലിപ്പ്.
അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഹജ്ജ് അപേക്ഷ-2019 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും കാറ്റഗറിയും (റിസര്‍വ് 70+/ ജനറല്‍/ 45+) എഴുതേണ്ടതാണ്.
12. അപേക്ഷയുടെയും ഉള്ളടക്കങ്ങളുടെയും (പാസ്പോര്‍ട്ട് ഉള്‍പ്പെടെ) ഫോട്ടോകോപ്പിയെടുത്ത്നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അലോട്ട് ചെയ്ത് തപാല്‍ മാര്‍ഗം മുഖ്യ അപേക്ഷകന് അയച്ച് കൊടുക്കുന്നതാണ്. 24/11/2018-ന് മുന്‍പ് കവര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോകോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫീസുമായി 28/11/2018-ന് മുമ്പായി ബന്ധപ്പെടേണ്ടതാണ്. അതിന് ശേഷം ലഭിക്കുന്ന പരാതികളൊന്നും പരിഗണിക്കുന്നതല്ല.
13. ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുന്നതാണ്.
ഹജ്ജ് കമ്മിറ്റിക്ക് ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല.
വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
ഹജ്ജ് ട്രൈനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും www.keralahajcommittee.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
14. തെരഞ്ഞെടുക്കപ്പെട്ടവര്‍:-
ഹജ്ജ് 2019-ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ വിദേശ വിനിമയ സംഖ്യ/ വിമാനക്കൂലിയിനത്തില്‍ അഡ്വാന്‍സായി 81000/- രൂപ എസ്. ബി. ഐ യുടെയോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍, അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് നിക്ഷേപിച്ചതിന്‍റെ പേ-ഇന്‍ സ്ലിപ്പ്, ഒറിജിനല്‍ പാസ്പോര്‍ട്ട് (ഒരു ഫോട്ടോ സഹിതം), നിര്‍ദ്ദിഷ്ട മാതൃകയിലുള്ള വിശദമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നറുക്കെടുപ്പിന് ശേഷം ഒരാഴ്ചക്കകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
രേഖകള്‍ നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പും കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ സീനിയോറിറ്റി പ്രകാരം തെരഞ്ഞെടുക്കുന്നതുമാണ്.
ഒരു പ്രധാന അറിയിപ്പ്
ഹജ്ജ് : 2019
15. ബാങ്ക് അക്കൗണ്ട്:
ഹജ്ജ് അപേക്ഷകര്‍ മുഖ്യ അപേക്ഷകന്‍റെ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിന്‍റെ അക്കൗണ്ട് നമ്പര്‍, ബാങ്കിന്‍റെ പേര്, ബ്രാഞ്ചിന്‍റെ പേര്, ഐ.എഫ്.എസ്.സി. കോഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പാസ്ബുക്കിന്‍റെയോ, ക്യാന്‍സല്‍ ചെയ്ത ചെക്കിന്‍റെയോ പകര്‍പ്പും അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. പഴയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെയോ, ഉപയോഗത്തിലില്ലാത്തതോ ആയ ബാങ്കുകളുടെ രേഖകള്‍ സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കപ്പെടുന്നതല്ല. ഹജ്ജ് അപേക്ഷകര്‍ക്ക് പ്രയാസമുണ്ടാകാന്‍ അത് കാരണമായേക്കാം.
ആയതിനാല്‍ മുഖ്യ അപേക്ഷകന്‍റെ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിന്‍റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ പാസ്ബുക്കിന്‍റെയോ, ക്യാന്‍സല്‍ ചെയ്ത ചെക്കിന്‍റെയോ പകര്‍പ്പ് അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.
കേരള ഹജ്ജ് കമ്മിറ്റിക്ക് ഇതുവരെ (2108 ഒക്ടോബര്‍26)5460 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 70 വയസ്സ് വിഭാഗത്തില്‍ 94 കവറുകളിലായി 191 അപേക്ഷകളും, ലേഡീസ് വിതൗട്ട് മഹ്റം വിഭാഗത്തില്‍ 23 കവറുകളിലായി 95 അപേക്ഷകളും, ജനറല്‍ വിഭാഗത്തില്‍ 1966 കവറുകളിലായി 5174 അപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്.
ഇനിയും 2019 വര്‍ഷം ഹജ്ജിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും ഹജ്ജിന് അപേക്ഷിക്കുക. ഓര്‍ക്കുക: ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2018 നവംബറിലാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment