Sunday, November 18, 2018

ഖത്മുന്നുബുവ്വത്ത് വിശ്വാസം: ഈമാനിന്‍റെ അടിസ്ഥാന ഘടകം.! -ശൈഖ് മുഫ്തി സമീന്‍ അഷ്റഫ് ഖാസിമി.


ഖത്മുന്നുബുവ്വത്ത് വിശ്വാസം: 
ഈമാനിന്‍റെ അടിസ്ഥാന ഘടകം.!
-ശൈഖ് മുഫ്തി സമീന്‍ അഷ്റഫ് ഖാസിമി. 
https://swahabainfo.blogspot.com/2018/11/blog-post21.html?spref=tw
ഖത്മുന്നുബുവ്വത്ത് (മുഹമ്മദുര്‍റസൂലുല്ലാഹി (സ)അന്ത്യപ്രവാചകനാണെന്ന) വിശ്വാസം കൂടാതെ ഒരാളും സത്യവിശ്വാസി ആകുന്നതല്ല. ആരെങ്കിലും പടച്ചവനില്‍ വിശ്വസിച്ചു, പക്ഷെ അദ്ദേഹം പറയുന്നു: എന്‍റെ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിശ്വാസം. എനിക്ക് പ്രവാചകനില്‍ വിശ്വാസമില്ല. ഇയാള്‍
സത്യവിശ്വാസി അല്ല. മറ്റൊരാള്‍ പറയുന്നു: ഞാന്‍ മുഹമ്മദ് നബി പറഞ്ഞിട്ട് തന്നെയാണ് അല്ലാഹുവില്‍ വിശ്വസിക്കുന്നത്, പക്ഷെ എനിക്ക് മുഹമ്മദ് നബി റസൂലാണെന്ന് വിശ്വാസമില്ല. ഇയാളും സത്യവിശ്വാസിയല്ല.
വേറൊരാള്‍ പറയുന്നു: ഞാന്‍ ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ
റസൂലാണെന്നും വിശ്വസിക്കുന്നു. പക്ഷെ മുഹമ്മദ് നബി (സ) അന്ത്യ പ്രവാചകനാണെന്ന് വിശ്വസമില്ല. ഇയാളും സത്യവിശ്വാസിയല്ല. നാലാമതൊരാള്‍ പറയുന്നു: ഞാന്‍ ഇതെല്ലാം വിശ്വസിക്കുന്നു. മുഹമ്മദ്
നബിയും അന്ത്യപ്രവാചകനാണെന്ന് വിശ്വസിക്കുന്നു. ഇയാളും സത്യവിശ്വാസിയല്ല. ശരിയായ വിശ്വാസി
മേല്‍ പറയപ്പെട്ട കാര്യങ്ങളോടൊപ്പം മുഹമ്മദുര്‍റസൂലുല്ലാഹി (സ) മാത്രമാണ് അന്ത്യ പ്രവാ
ചകന്‍ എന്ന് വിശ്വസിക്കുന്നവനാണ്.
അടിസ്ഥാനപരമായ ഈ വിശ്വാസത്തെ തകര്‍ക്കുന്നതിന് വേണ്ടി ധാരാളം കള്ള പ്രവാചകന്‍മാരും
അവരുടെ അനുയായികളും രംഗപ്രവേശനം ചെയ്തിട്ടുണ്ട്.
ഇവരില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പരിശ്രമിക്കുന്ന ഒരു കൂട്ടരാണ് അഹ്മദിയാക്കള്‍ എന്ന് പരിചയെപ്പെടുത്തുന്ന ഖാദിയാനികള്‍. പലതരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കലാണ് ഇവരുടെ പ്രധാനപ്പെട്ട ജോലി. എന്നാല്‍ കള്ളപ്രവാചകന്‍മാരെ തിരിച്ചറിയാന്‍ വളരെ എളുപ്പമായ ചില മാര്‍ഗ്ഗങ്ങളുണ്ട്.
1, സത്യവാനായ നബി, ഉമ്മിയ്യ് (ആരില്‍ നിന്നും ഒന്നും പഠിക്കാത്തവര്‍) ആയിരിക്കും. മുഴുവന്‍ നബിമാരും ഉമ്മിയ്യുകളായിരുന്നു. അവരില്‍ ആര്‍ക്കും ഗുരുനാഥന്‍മാര്‍ ഉണ്ടായിട്ടില്ല. 
2, സത്യവാനായ നബി, കവിയാകുന്നതല്ല. നബിമാരാരും കവിത ഉണ്ടാക്കിയിട്ടുമില്ല. 
3, യഥാര്‍ത്ഥ നബിമാര്‍, അവരുടെ പ്രവാചകത്വത്തെ പ്രതിരോധിക്കാറില്ല. അല്ലാഹു അവരെ നബിയാക്കുകയും അവരെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നതാണ്. 
4, പ്രവാചകന്‍മാരുടെ വിയോഗ സ്ഥലം തന്നെയാണ് അവരുടെ ഖബറിടവും.! 
ഈ നാല് കാര്യങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ ഇതിലൊന്ന് പോലും ഗുലാം അഹ്മദ് ഖാദിയാനിയില്‍ ഇല്ലെന്ന് വ്യക്തമാകുന്നതാണ്.
റസൂലുല്ലാഹി (സ) യുടെ അന്ത്യ പ്രവാചകത്വത്തെ കുറിച്ച് ഒരു തെളിവിന്‍റെയും ആവശ്യമില്ലാത്ത
വിധം റസൂലുല്ലാഹി (സ) യുടെ അന്ത്യ പ്രവാചകത്വം വ്യക്തമാണെന്ന് ഇമാം അബൂ ഹനീഫ (റ)
പ്രസ്ഥാവിച്ചിരിക്കുന്നു. ഇതോടൊപ്പം പരിശുദ്ധ ഖുര്‍ആനില്‍ നൂറ് ആയത്തുകളിലും ഇരുന്നൂറ് ഹദീസു
കളിലും ഇത് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ മുപ്പതെണ്ണത്തില്‍ എനിക്ക് ശേഷം പുതിയ നബി വരുന്ന
തല്ല എന്ന് വ്യക്തമായി വന്നിരിക്കുന്നു. 
മജ്ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് കേരള.
*അന്ത്യ പ്രവാചകൻ ജന്മം കൊണ്ട ഈ മാസത്തിൽ ആ പ്രവാചകന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഖത്മുന്നുബുവ്വതിന്റെ സംരക്ഷണത്തിനായി നമുക്ക് ഒരുമിക്കാം....*

*ഈ സമ്പത്തിന്റെ കാവലാളാകുവാൻ നമുക്ക് കൈകോർക്കാം.....*

*വിശ്വാസത്തിനെ തകർക്കാൻ വരുന്ന  വ്യാജ വാദികളോട് പോരാടാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം....*

*ചലോ ഹസനിയ്യ...*
*18-11-2018 ഞായർ 10:30- 1:00*
ഖത്മുന്നുബുവ്വത്ത് സമ്മേളന പരമ്പരയുടെ സമാപന സദസ്സ്..
വിഷയം...
*ഖത്മുന്നുബുവ്വത്ത് സംരക്ഷണം മുസ്‌ലിം സമുദായത്തിന്റെ നിർബന്ധ ബാധ്യത*
മുഖ്യാതിഥികൾ: *മൗലാനാ ശൈഖ് സമീൻ അഷ്റഫ് നഖ്ശബന്ദീ..*
*മൗലാനാ മുഫ്തി സബീൽ ഖാസിമി*

(മജ്‌ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്, കേരള)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...