Tuesday, November 13, 2018

മർഹൂം കോട്ടക്കര ഉസ്താദിന്റെ ഇളയ മകൾ

🍂 ആ മാതാവും അല്ലാഹുവിന്റെ
റഹ്‌മത്തിലേക്ക്‌ യാത്രയായി.! 🍂
▪▪▪▪▪▪▪▪▪▪▪▪▪▪▪▪
https://swahabainfo.blogspot.com/2018/11/blog-post_13.html?spref=tw
ഞങ്ങളുടെ കുഞ്ഞുമ്മയുടെ മരണ വാർത്ത,
ഇന്ന് (13/11/2018'ന്)
വളരെ വേദനയോടെയും ദു:ഖത്തോടെയുമാണ് കേൾക്കേണ്ടി വന്നത്.

ഒരു  രോഗത്തിൽ അകപ്പെട്ടത്തിന്റെ പേരിൽ ആഴ്ചകളായി വേദന തിന്നു കൊണ്ടിരിക്കുകയായിരുന്ന പ്രിയപ്പെട്ട കൊച്ചുമ്മ
നമ്മെ എല്ലാവരെയും ദു:ഖിപ്പിച്ച് കൊണ്ട് അവർ അല്ലാഹുവിന്റെ
റഹ്‌മത്തിലേക്ക് അവന്റെ അജയ്യമായ തീരുമാനപ്രകാരം  യാത്രയായി. ...
إنا لله وانا اليه راجعون ...اللهم اغفر لها و ارحمها وثبتها عند السؤال

മഹാനായ മർഹൂം കോട്ടക്കര ഉസ്താദിന്റെ ഇളയ മകളായ ആ സഹോദരി, വളരെ ഉയർന്ന സൽഗുണങ്ങളുടെ  ഉടമയും ജീവിതത്തിലുടനീളം
തഖ് വവയിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്ത മാതാവായിരുന്നു .

 അല്ലാഹുവിൻറെ പരിശുദ്ധമായ ദീനിനെയും ദീനിന്റെ
അഹ് ലുകാരെയും ഇൽമിനെയും ഉലമാഇനെയും സ്നേഹിച്ചിരുന്ന ആ ഉമ്മ, തന്റെ മക്കളെയും കൊച്ചുമക്കളെയും വരെ ഇസ്‌ലാമിക ചിട്ടയിൽ വളർത്തിയെടുക്കുന്നതിന് വളരെ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നു.

  ദീനി സ്ഥാപനങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്ന ആ മാതാവ്, ആ സ്ഥാപനങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ഇരക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും സഹായിക്കുകയും  ചെയ്ത് കൊണ്ടിരുന്നു....

 ബഹുമാനപ്പെട്ട  പണ്ഡിതരുടെ മജ്ലിസുകളിലെ സജീവസാന്നിദ്ധ്യമായിരുന്ന അവർ,
പരിശുദ്ധ ഖുർആനിനെ പഠിക്കുന്നതിലും  പകർത്തുന്നതിലും വളരെ   ശ്രദ്ദ കൊടുത്ത ഒരു  സഹോദരിയായിരുന്നു.

 മക്കളായ ഞങ്ങളെയും കുടുംബാദികളെയും സ്നേഹവാൽസല്യങ്ങൾ കൊണ്ട് പൊതിയുകയും  ചെയ്ത ആ മാതാവ്,  ഞങ്ങൾ എല്ലാവരുടെയും മനസ്സിന് സന്തോഷവും ആനന്ദവും നൽകിയ ഉമ്മയായിരുന്നു. ഞങ്ങളുടെ സുഖങ്ങളിലും ദുഖങ്ങളിലും അവർ പങ്കുകൊണ്ടിരുന്നു.

ദുനിയാവിലെ വേദന കൂടുതൽ അനുഭവിക്കാതെ അല്ലാഹുവിന്റെ
റഹ്‌മത്തിലേക്ക് അവർ പെട്ടെന്ന് യാത്രയായി.  കുഞ്ഞുമ്മയുടെ അവസാന സമയം വളരെ നല്ലതായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു. *പരിശുദ്ധ കലിമ ചൊല്ലി അല്ലാഹുവിന്റെ സന്നിധാനത്തിലേക്ക് അവർ യാത്രയായി.*  കുടുംബാംഗങ്ങളായ  ഞങ്ങളെല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട്  .........

ദീനിയായ അറിവുകൾ കരസ്ഥമാക്കാൻ അവർ വളരെയധികം ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്ന ആ ഉമ്മ  ധാരാളം നന്മകൾ ചെയ്ത് പരലോക ജീവിതത്തിനായി  ഒരുങ്ങിയാണ് യാത്രയായത്.....

ഇത് എല്ലാ സഹോദരിമാർക്കും ഒരു നല്ല മാതൃകയാണ്.

 പകർത്തണമെന്നും പ്രിയപ്പെട്ട കൊച്ചുമ്മക്ക് വേണ്ടി ദുആ ഇരക്കണമെന്നും അഭ്യർഥി ക്കുന്നു....

സർവ്വശക്തനായ നാഥാ,....
 ആ മാതാവിന് നീ പൊറുത്തുകൊടുക്കുകയും അവരുടെ ഖബർ  നീ വിശാലമാക്കുകയും സ്വർഗ്ഗീയ ആരാമം ആക്കുകയും ചെയ്യേണമേ.!

*ദു:ഖത്തോടെ...*
 -മുഹമ്മദ് മുനീർ ഖാസിമി കുവൈറ്റ്
☪☪☪☪☪☪☪☪

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...