Wednesday, August 26, 2020

പോരുവഴി ഇസ്ഹാഖ് മൗലവി അല്‍ ഹസനിയുടെ പ്രിയപ്പെട്ട മാതാവ് പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി...


 📣 ഇന്നാലില്ലാഹ്... 

🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
◼ പോരുവഴി ഹുസൈന്‍ മൗലവി കൗസരി, മുസ്സമ്മില്‍ മൗലവി കൗസരി, ഇസ്മാഈല്‍ മൗലവി കൗസരി, ഇസ്ഹാഖ് മൗലവി അല്‍ ഹസനി തുടങ്ങിയവരുടെ പ്രിയപ്പെട്ട മാതാവ്  പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി...
(2020 ആഗസ്റ്റ് 26 ബുധന്‍)


🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...

⭕ ഖബ്റടക്കം ; 
ഇന്ന് (2020 ആഗസ്റ്റ് 26 ബുധന്‍) മയ്യത്തുംകര ഹനഫി ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ വൈകിട്ട് 04-15 ന് നടക്കുന്നതാണ്. 

റസൂലുല്ലാഹി ﷺ  അരുളി:
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!

തഅ്സിയത്ത് അറിയിക്കൂ..
ഹുസൈന്‍ മൗലവി കൗസരി 
9656521686 
മുസ്സമ്മില്‍ മൗലവി കൗസരി 
9446287321
ഇസ്മാഈല്‍ മൗലവി കൗസരി 
9446626370 
ഇസ്ഹാഖ് മൗലവി അല്‍ ഹസനി 
9497535063 
മരുമക്കള്‍: 
പോരുവഴി ഹനീഫ മൗലവി കൗസരി 
9539480896 
ചടയമംഗലം നുജൂമുദീന്‍ മൗലവി ഹാദി 
9747971770 
പുനലൂര്‍ അബ്ദുല്‍ ലത്തീഫ് മൗലവി കൗസരി 
ഇടപ്പള്ളിക്കോട്ട ത്വാഹിര്‍ 
പുത്തന്‍തെരുവ് സ്വാദിഖ് മൗലവി ഹസനി 
9947747077 
മര്‍ഹൂമയുടെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി വേണ്ടി ദുആ ചെയ്യുക. ദിക്ര്‍-ദുആ-തിലാവത്ത്-നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് എത്തിക്കുക. 
മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാലുള്ള പ്രാര്‍ത്ഥന

إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ ، اللّهُـمِّ أْجُـرْنِي فِي مُصِـيبَتِي، وَاخْلُـفْ لِي خَيْـراً مِنْـهَا

(مسلم:٩١٨)
ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!

അല്ലാഹു പറയുന്നു : (തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികള്‍, ക്ഷമാശീലര്‍) പറയുന്നത്: ” ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്.” എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ റബ്ബില്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യം (ആ ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും) ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍) (അൽബഖറ: 156, 157)

ഉമ്മു സലമ (റ) നിവേദനം, നബി (സ) അരുളി : “അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാല്‍ അയാള്‍ ഇപ്രകാരം : “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍…” ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക്‌ അതിന് പകരം അതിലും ഉത്തമമായത് നല്‍കാതിരിക്കില്ല!” അവള്‍ (ഉമ്മു സലമ (റ) പറഞ്ഞു : “അങ്ങനെ, (എന്‍റെ ഭര്‍ത്താവ്‌) അബൂ സലമ മരിച്ചപ്പോള്‍ ഞാന്‍ അപ്രകാരം നബി(സ) കല്‍പ്പിച്ചത് പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെക്കാളും ഉത്തമമുള്ള നബി(സ)യെ എനിക്ക് (ഭര്‍ത്താവായി) നല്‍കി.” (മുസ്‌ലിം: 918) 
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
https://swahabainfo.blogspot.com/2019/10/blog-post_47.html?spref=tw
🔹 *ഈസ്വാല്‍ സ്വവാബ്:*
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!*
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/10/blog-post_3.html?spref=tw
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!*
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്)
https://swahabainfo.blogspot.com/2019/10/blog-post_18.html?spref=tw
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!*
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ
https://swahabainfo.blogspot.com/2019/10/blog-post_26.html?spref=tw
🔹🔹🔹Ⓜ🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 

🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

Sunday, August 23, 2020

സാമൂഹിക ജീവിതത്തിൽ വ്യക്തിയുടെ പ്രാധാന്യം.!

 

സാമൂഹിക ജീവിതത്തിൽ വ്യക്തിയുടെ പ്രാധാന്യം.! 

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

ആമുഖം

പ്രശ്‌നങ്ങളും കോളിളക്കങ്ങളും നിറഞ്ഞ ഒരു മഹാസമുദ്രമാണ് ഇഹലോക ജീവിതം. ഇതിലെ കപ്പലുകളാണ് രാജ്യങ്ങൾ. രാജ്യനിവാസികൾ കപ്പലിലെ യാത്രക്കാരും, ഭരണകൂട നേതൃത്വങ്ങൾ കപ്പിത്താന്മാരുമാണ്. കടൽ എത്ര പ്രക്ഷുബ്ദമാണെങ്കിലും കപ്പലും യാത്രികരും കപ്പിത്താന്മാരും ശരിയായി നിന്നാൽ യാത്ര സുഗമമാകുന്നതാണ്. എന്നാൽ ഇവ ശരിയല്ലെങ്കിൽ കടൽ ശാന്തമായിരുന്നാലും എല്ലാവരും അപകടത്തിൽ പെടുന്നതാണ്. 

മുൻഗാമികളുടെ വലിയ ത്യാഗങ്ങൾ കാരണം നമ്മുടെ രാജ്യം സ്വതന്ത്രമായി. അവരുടെ തന്നെ പരിശ്രമഫലമായി വിവിധ വഴികൾ തുറക്കപ്പെടുകയും എളുപ്പമാവുകയും ചെയ്തിരിക്കുന്നു. അതെ, കപ്പൽ ഇപ്പോൾ വളരെ ഉന്നതമാണ്. എന്നാൽ യാത്രികരുടെയും കപ്പിത്താന്മാരുടെയും അവസ്ഥ എന്താണ്? ആരെയും അന്ധമായി കുറ്റപ്പെടുത്താതെ സ്വന്തം കാര്യം പറയട്ടെ: നമ്മിൽ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അംശങ്ങൾ കുറഞ്ഞ് പോയിരിക്കുന്നു. എല്ലാവരും മറ്റുള്ളവരുടെ സമ്പത്തും അഭിമാനവും ജീവിനും ആർത്തിയോടെ നോക്കുന്ന ഒരു അവസ്ഥാ വിശേഷം സംജാതമായിരിക്കുന്നു. ഇത് നമ്മുടെ കപ്പലായ രാജ്യത്തിന് തന്നെ വലിയ ഭീഷണിയാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ മുൻഗാമികളായ മഹത്തുക്കളുടെ കാലത്ത് കടൽ കൂടുതൽ പ്രക്ഷുബ്ദവും കപ്പലിന്റെ അവസ്ഥ വളരെ ബലഹീനവുമായിരുന്നു. പക്ഷേ, അവരുടെ പരസ്പര വിശ്വാസവും സഹകരണവും സ്‌നേഹാദരങ്ങളും കപ്പലിനെ രക്ഷിക്കുക മാത്രമല്ല, സുന്ദരവും സുദൃഢവും ആക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്? 

ഇത്തരം ഒരു അവസ്ഥാ വിശേഷത്തെ സ്‌നേഹപൂർവ്വം ഉണർത്താനും തിരുത്താനും അലീമിയാൻ എന്ന പേരിൽ അറിയപ്പെട്ട വിശ്വപണ്ഡിതൻ മൗലനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി ആരംഭിച്ച വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് പയാമെ ഇൻസാനിയത്ത്, മാനവികതയുടെ സന്ദേശം. മെസ്സേജ് ഓഫ് ഹ്യൂമാനിറ്റി. ഇതിന്റെ പ്രവർത്തനം വളരെ ലളിതമാണ്. 1. മൗലാനാ അലീമിയാൻ ഈ വിഷയത്തിൽ നടത്തിയ പ്രഭാഷണങ്ങൾ പഠിക്കുകയും ജനങ്ങൾക്ക് വിശിഷ്യാ വിദ്യാസമ്പന്നരും ചിന്തകരും നേതൃനിരയിലുള്ളവരുമായ വ്യക്തിത്വങ്ങൾക്ക് എത്തിച്ച് കൊടുക്കുകയും അവരെ ഇതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുക. 2. പരസ്പരം ഉപഹാരങ്ങൾ കൈമാറുകയും സ്‌നേഹ വിശ്വാസങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന തിരുവചനത്തെ പ്രാവർത്തികമാക്കിക്കൊണ്ട് ജാതി മത വ്യത്യാസമില്ലാതെ പര്‌സപരം ചെറുതും വലുതുമായ ഉപഹാരങ്ങൾ കൈമാറുകയും സേവന സഹായങ്ങൾ നടത്തുകയും ചെയ്യുക. 

ഈ വിഷയത്തിൽ 1955 ഫെബ്രുവരി 21-ന് ജോൻപൂരിലെ ഠൗൺ ഹാളിൽ നിറഞ്ഞ് കവിഞ്ഞ വിവിധ വിഭാഗം ജനങ്ങൾക്ക് മുന്നിൽ മൗലാന നടത്തിയ ഒരു ഉജ്ജ്വല പ്രഭാഷണമാണിത്. ജീവിതത്തിൽ വ്യക്തികൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും വ്യക്തികളെ നന്നാക്കാനും വിശിഷ്യാ മനുഷ്യരാക്കാനും പരിശ്രമിക്കാത്തത് ഇന്നത്തെ സാമൂഹിക സാംസ്‌കാരിക സംഘനട പ്രവർത്തനങ്ങളിലെ വലിയൊരു വീഴ്ച്ചയുമാണെന്നും മൗലാന ഇതിൽ ഉണർത്തുന്നു. പടച്ചവൻ ഇത് പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും ഉതവി നൽകട്ടെ.

അബൂഉമാമ ഹസനി

പയാമെ ഇൻസാനിയത്ത് ഫോറം 

ദാറുൽ ഉലൂം, ഓച്ചിറ


സാമൂഹിക ജീവിതത്തിൽ വ്യക്തിയുടെ പ്രാധാന്യം 

നമ്മുടെ നിലവിലുള്ള ജീവിത വ്യവസ്ഥിതിയിൽ ധാരാളം കുഴപ്പങ്ങളുണ്ട്. എന്നാൽ സർവ്വ കുഴപ്പങ്ങളുടെയും അടിസ്ഥാനം മാനവികതയുടെ പ്രശ്‌നമാണ്. തീർച്ചയായും നമുക്ക് ചുറ്റും ഇതല്ലാത്ത വേറെയും ധാരാളം പ്രശ്‌നങ്ങളുണ്ട്. അതിൽ പലതും അടിയന്തരമായി പരിഹരിക്കേണ്ടതാണ് എന്ന കാര്യം ഞങ്ങൾ നിഷേധിക്കുന്നുമില്ല. പക്ഷേ, പ്രഥമവും പ്രധാനവുമായി പരിഹരിക്കേണ്ട പ്രശ്‌നം മാനവികതയുടെ പ്രശ്‌നം തന്നെയാണ്. കാരണം നമ്മുടെ ആദ്യത്തെ അടിസ്ഥാനം മനുഷ്യനാണ്. പക്ഷേ, ഇന്ന് മനുഷ്യർക്ക് നേതൃത്വം വഹിച്ചുകൊണ്ട് മാനവികതയുടെ വാഹനത്തെ അതിവേഗതയിൽ ഓടിക്കുന്നവർ പോലും ഈ പ്രശ്‌നം പരിഹരിക്കാൻ തയ്യാറല്ല. നമ്മുടെ വാഹനം ശരിയായ പാതകളിലൂടെയാണോ സഞ്ചരിക്കുന്നത്? ഈ സഞ്ചാരം കാരണം നമുക്കും അടുത്ത തലമുറയ്ക്കും വല്ല കുഴപ്പങ്ങളുമുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. എല്ലാവരുടെയും പ്രധാന ചിന്ത വാഹനം ഓടിക്കുന്ന ആൾ ഞാൻ തന്നെ ആയിരിക്കണം എന്നതാണ്. വാഹനത്തിന്റെ വളയം ഞാൻ പിടിച്ചാൽ കൂടുതൽ വേഗതയിൽ ഓടിക്കുന്നതാണെന്ന് വാദിച്ചുകൊണ്ട് കളവുകൾ പറഞ്ഞും കള്ളത്തരം കാട്ടിയും വളയം പിടിയ്ക്കാൻ എല്ലാവരും തിരിക്ക് കൂട്ടുകയാണ്. അമേരിക്കയുടെയും ലോകത്തെ വൻകിട രാജ്യങ്ങളിലെയും പ്രധാന മുദ്രാവാക്യം ഞങ്ങൾ വാഹനത്തെ അതിവേഗത്തിൽ ഓടിക്കും എന്നതാണ്. ഏത് വഴിയിലൂടെ എന്ത് രീതിയിൽ ഏത് ലക്ഷ്യത്തിലേക്കാണ് ഓടിക്കുന്നത് എന്ന് ആർക്കും ചോദ്യമോ ഉത്തരമോ ഇല്ല. ആകയാൽ ആദ്യമായി പറയട്ടെ: നമ്മുടെ ഇന്നത്തെ പ്രധാനപ്പെട്ട പ്രശ്‌നം മാനവികതയാണ്.


സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ, വ്യക്തി സംസ്‌കരണത്തിൽ അശ്രദ്ധ! 

ഇന്ന് ലോകത്ത് ധാരാളം സംഘടനകളുണ്ട്. എല്ലാവർക്കും സംഘടനകൾ രൂപീകരിക്കാൻ ആഗ്രഹമുണ്ടായിരിക്കുന്നു. ഒരുമിച്ച് കൂടി കാര്യങ്ങൾ ചെയ്യണമെന്ന ചിന്ത വളരെ നല്ലത് തന്നെയാണ്. എന്നാൽ വ്യക്തികളുടെ നന്മ കാരണമായിട്ടാണ് എല്ലാ സംഘടനകളും നന്നായിത്തീരുന്നത്. അതുകൊണ്ട് സംഘടന നന്നാക്കാനുള്ള ചിന്തയ്ക്കിടയിൽ വ്യക്തിത്വം നന്നാക്കാനുള്ള വിചാരം മറന്ന് പോകാൻ പാടില്ല. വ്യക്തികളുടെ പ്രാധാന്യവും വ്യക്തികളിൽ അടങ്ങിയിരിക്കുന്ന നന്മകളും വളരെയധികം ഗൗരവമുള്ളതാണ്. ഒരു കെട്ടിടം കെട്ടുമ്പോൾ അതിലെ ഇഷ്ടികകൾ ഓരോന്നും നന്നായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇഷ്ടിക ബലഹീനമായതോ, എങ്ങനെയുള്ളതോ ആകട്ടെ കെട്ടിടം നന്നായിരുന്നാൽ മതിയെന്ന് ആരും പറയുകയില്ല. ഇത്തരുണത്തിൽ ചിന്തിക്കുക: മോശമായ വ്യക്തികൾ ഒരുമിച്ച് കൂടിയാൽ നല്ല കൂട്ടമുണ്ടാകുന്നത് എങ്ങനെയാണ്? നൂറ് അക്രമികൾ ഒരുമിച്ച് കൂടിയാൽ നീതി നിഷ്ടമായ ഒരു സംഘടന ഉണ്ടാകുമോ? ഒരിക്കലുമില്ല. സംഘത്തിന്റെ അടിസ്ഥാനം വ്യക്തികളാണ്. വ്യക്തികളുടെ ഗുണങ്ങളാണ് സംഘടനയിൽ പ്രതിഫലിക്കുന്നത്. ആകയാൽ വ്യക്തികളെ നന്നാക്കാനുള്ള പരിശ്രമം വളരെ പ്രാധാന്യത്തോടെ നിർവ്വഹിക്കേണ്ടതാണ്.

ധാരാളം സ്ഥാപനങ്ങളുണ്ട്, പക്ഷേ, 

മാനവികതയ്ക്ക് പരിശ്രമില്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ മനുഷ്യജീവിതത്തിലെ യാഥാർത്ഥ്യവും സാങ്കൽപ്പികവുമായ സർവ്വ ആവശ്യങ്ങളും പൂർത്തീകരിക്കാൻ ഇന്ന് മനുഷ്യർ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. പക്ഷേ, ഏറ്റവും വലിയ പരിശ്രമമായ മാനവ നിർമ്മാണത്തിന് ഒരു കേന്ദ്രമോ പരിശ്രമമോ നടക്കുന്നില്ല. തൽഫലമായി ഈ കേന്ദ്രങ്ങളിൽ നിന്നും മനുഷ്യന് പകരം മൃഗീയ സ്വഭാവങ്ങൾ ഉള്ളവരും പൈശാചിക അവസ്ഥകൾ ഉള്ളവരും പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ അപകടം അക്രമങ്ങളും പാപങ്ങളും സംഘടിതമായും വ്യവസ്ഥാപിതവുമായി നടത്തുന്നു എന്നുള്ളതാണ്. ഈ വിഷയത്തിൽ മനുഷ്യൻ പലപ്പോഴും മൃഗങ്ങളെപ്പോലും തോൽപ്പിക്കുന്നു. പാമ്പുകൾ, തേളുകൾ, പുലികൾ, സിംഹങ്ങൾ എന്നിവ മനുഷ്യന്റെ മേൽ സംഘടിതമായും ആസൂത്രിതമായും അക്രമിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ മനുഷ്യൻ സ്വന്തം സഹോദരങ്ങളെയും അയൽവാസികളെയും നശിപ്പിക്കാൻ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും  സ്ഥാപിക്കുന്നു. ലോകം മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇതെല്ലാം വ്യക്തികളെ നന്നാക്കുന്നതിലും മാനവികതയെ നിർമ്മിക്കുന്നതിലും മനുഷ്യത്വപരമായ സ്വഭാവങ്ങൾ പ്രചരിപ്പിക്കുന്നതിലും ഗുരുതരമായ വീഴ്ച്ച വരുത്തിയതിന്റെ പരിണിത ഫലമാണ്. മെഷീനുകൾ ഉണ്ടാക്കാനും പേപ്പർ നിർമ്മിക്കാനും വസ്ത്രം ഉണ്ടാക്കാനും ധാരാളം കേന്ദ്രങ്ങളുണ്ട്. പക്ഷേ, മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കാൻ കേന്ദ്രങ്ങൾ വല്ലതുമുണ്ടോ? സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റകളും ഇല്ലേയെന്ന് നാം ചോദിച്ചേക്കാം. എല്ലാവരും ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരിച്ച് ചോദിക്കട്ടെ: ഈ പാഠശാലകളിൽ മാനവ നിർമ്മാണത്തിനും വ്യക്തിത്വത്തിന്റെ പൂർത്തീകരണത്തിനും എത്ര സ്ഥാനം നൽകുന്നുണ്ട്? യൂറോപ്പും അമേരിക്കയും ധാരാളം ആയുധങ്ങളും തോക്കുകളും ബോംബുകളും ഉണ്ടാക്കി. അവസാനം ആറ്റംബോംബ് നിർമ്മാണത്തിന് അവർ തുടക്കം കുറിച്ചു. തൽഫലമായി ലോകം മുഴുവൻ വഴക്കുകളുടെയും പ്രശ്‌നങ്ങളുടെയും കമ്പോളമായി മാറിയിരിക്കുന്നു. ഇതിന് പകരം മാനവ നിർമ്മാണത്തിൽ അവർ ശ്രദ്ധിക്കുകയും വഴികാട്ടുകയും ചെയ്തിരുന്നുവെങ്കിൽ മാനവരാശിയ്ക്ക് എത്ര വലിയ ഗുണമാകുമായിരുന്നു. പക്ഷേ, ഈ ഭാഗത്തേക്ക് ആരും ശ്രദ്ധിക്കുന്നില്ല.


അടിമത്വം മനുഷ്യത്വ രാഹിത്യത്തിന്റെ പരിണിത ഫലം. 

നമ്മുടെ നാടായ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ച് ചിന്തിക്കുക: ഇത് വളരെ അനുഗ്രഹീത മണ്ണാണ്. ഇത് ധാരാളം മഹനീയ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ രാജ്യം മുഴുവനും ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടിക്കൊണ്ടിരിക്കുന്നത്. ഞാൻ തുറന്ന് പറയുകയാണ്: മുസ്‌ലിം സമുദായവും കർത്തവ്യം നിർവ്വഹിക്കുന്നതിൽ വലിയ വീഴ്ച്ച വരുത്തിയിട്ടുണ്ട്. നിരവധി മുസ്‌ലിം ഭരണാധികാരികൾ അന്നും ഇന്നും ഈ രാജ്യത്ത് ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവസരം ഉപയോഗപ്പെടുത്തി മാനവ നിർമ്മാണം നടത്താൻ ഭൂരിഭാഗവും പരിശ്രമിച്ചില്ല. ഭരണാധികാരികൾ അതിന് പരിശ്രമിച്ചിരുന്നുവെങ്കിൽ സച്ഛരിത ഖലീഫമാരുടെ ചിത്രങ്ങൾ രാജ്യവും ലോകവും കാണുമായിരുന്നു. ഞങ്ങൾ രാജ്യത്തിന്റെ അദ്ധ്യാപകരും സ്വഭാവത്തിന്റെ ഗുരുനാഥന്മാരുമാണ് എന്ന ഓർമ്മയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ രാജ്യനിവാസികളുടെ സ്വഭാവപരമായ അവസ്ഥ ഇങ്ങനെ ആവുകയില്ലായിരുന്നു. മാത്രമല്ല, ഈ രാജ്യത്തിന്റെ അധികാരം അവർക്ക് നഷ്ടപ്പെടുകയും ചെയ്യുകയില്ലായിരുന്നു. അതിന് ശേഷം ബ്രിട്ടീഷുകാർ വന്നു. അവരുടെ ഭരണം സ്‌പോഞ്ച് പോലെ ആയിരുന്നു. ഗംഗയുടെയും യമുനയുടെയും തീരത്ത് നിന്നും സമ്പത്തിനെ വലിച്ചെടുത്ത് ബ്രിട്ടനിൽ കൊണ്ടുപോയി പിഴിയുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. അവർ കാരണമായി ഈ രാജ്യത്ത് മാനവികതയുടെ അവസ്ഥ കൂടുതൽ വഷളായി. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന വികൃത നയം കാരണം ജനങ്ങൾക്കിടയിൽ സംശയങ്ങളും ശത്രുതകളും വർദ്ധിച്ചു. എന്നാലും സ്വാതന്ത്ര്യ സമരസേനാനികൾ പരസ്പരം ഐക്യത്തോടെ സമരം നയിച്ചു. അവസാനം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ഇത്തരുണത്തിൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഭാഗം മനുഷ്യത്വമായിരുന്നു. ഈ രാജ്യം തകർന്നതും അടിമത്വത്തിലേക്ക് വീണതും സ്വഭാവത്തിന്റെയും മനുഷ്യത്വത്തിന്റെയും തകർച്ച കാരണമായിട്ടാണ് എന്ന ലളിത സത്യം ഉണർന്ന് അത് നന്നാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതായിരുന്നു. പക്ഷേ, ഖേദകരമെന്ന് പറയട്ടെ: റോഡുകൾ ഉണ്ടാക്കാനും വിളക്കുകൾ കത്തിക്കാനും വേണ്ടി നടത്തിയ ചിന്താപരിശ്രമങ്ങളുടെ ചെറിയ ഒരു അംശം പോലും ഈ അടിസ്ഥാന വിഷയത്തെക്കുറിച്ച് നടത്തപ്പെട്ടില്ല!


മാനവികത എല്ലാ നവോത്ഥാന 

പരിശ്രമങ്ങളുടെയും അടിസ്ഥാനം.

ആദരണീയ സ്വാമിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമദാന-ഭൂദാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ വിനീതൻ വളരെയധികം ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പക്ഷേ, അവരുടെ മുന്നിലും ഒരു വീക്ഷണം തുറന്ന് പറയുകയാണ്. ഈ പ്രവർത്തനങ്ങളേക്കാൾ പ്രാധാന്യത്തോടെ ചെയ്യേണ്ട പ്രവർത്തനം സ്വഭാവത്തെ നന്നാക്കാനും സ്വഭാവം നന്നാകണമെന്ന ചിന്ത പരത്താനുമുള്ള പ്രവർത്തനമാണ്. പഴയെ കാലത്ത് ഭൂസ്വത്തുക്കൾ നിർബന്ധമായ നിലയിൽ വീതിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് വായുവും ജലവും പോലെ ഭൂമിയും ഒരു  അവശ്യ വസ്തുവായും മനുഷ്യരുടെ പൊതുസ്വത്തായും ഗണിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് മനുഷ്യനിൽ ആർത്തി വളർന്നപ്പോൾ അനാവശ്യമായി ഭൂമി വാരിക്കൂട്ടുകയും ആവശ്യക്കാരെ തള്ളിമാറ്റുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. സ്വഭാവ സംസ്‌കരണവും മനുഷ്യരോടുള്ള ആദരവും ഇപ്പോൾ പഠിപ്പിക്കപ്പെട്ടില്ലെങ്കിൽ ഭൂദാന പ്രസ്ഥാനത്തിലൂടെ കരസ്ഥമാക്കിയ വിശാല ഭൂപ്രദേശങ്ങൾ വ്യക്തികളുടെ പിടിയിലാകുമെന്നും ആവശ്യക്കാരെ അതിൽ നിന്നും അകറ്റി നിർത്തപ്പെടുമെന്നും ന്യായമായും ഭയപ്പെടുന്നു. അതെ, മനുഷ്യത്വം ശരിയാകുന്നതുവരെയും ഈ പരിശ്രമങ്ങൾ ശരിയായ ഫലം കാണുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഇന്നത്തെ നമ്മുടെ ചുറ്റുപാടിലേക്ക് നോക്കുക: സ്വഭാവം വളരെയധികം തകർന്നിരിക്കുന്നു. കൈക്കൂലി, വഞ്ചന, ചതി, കളവ് ഇതിലൊന്നും കുറവുണ്ടായിട്ടില്ല. മാത്രമല്ല, കൂടിക്കൊണ്ടിരിക്കുകയാണ്. പണക്കാരൻ ആകാനുള്ള ആഗ്രഹം ഭ്രാന്തിന്റെ നിലയിൽ വളർന്നുകൊണ്ടിരിക്കുന്നു. ഒരാൾക്ക് ചെയ്യുന്ന ഉപകാരത്തിന്റെ മറവിൽ അയാളോട് ധാരാളം അക്രമങ്ങൾ കാണിക്കുന്നു. ഉപകാരങ്ങൾ ചെയ്യുന്നവർ തന്നെ രഹസ്യമായി പല ഉപദ്രവങ്ങളും ചെയ്യാൻ മനുഷ്യൻ തക്കം പാർത്തിരിക്കുകയാണ്. എന്റെ ഈജിപ്തിലുള്ള ഒരു സുഹൃത്ത് അടുത്ത് നടത്തിയ പ്രഭാഷണത്തിൽ ഇതിന് ഒരു നല്ല ഉദാഹരണം വിവരിച്ചു: ഒരു തടാകം മുഴുവൻ പാല് കൊണ്ട് നിറയ്ക്കണമെന്നും അതിന് ഓരോരുത്തരും ഓരോ കുടം പാൽ രാത്രിയിൽ തന്നെ തടാകത്തിൽ ഒഴിക്കണമെന്നും രാവിലെ അതിന്റെ വില എന്റെ അടുക്കൽ നിന്നും വാങ്ങണമെന്നും ഒരു രാത്രിയിൽ രാജാവ് കൽപ്പിച്ചു. നല്ല ഇരുട്ടുള്ള രാത്രിയായിരുന്നു. എല്ലാവരും പാല് ഒഴിക്കുമ്പോൾ ഞാൻ ഒരാൾ ഒരു കുടം വെള്ളം ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് ഒരോരുത്തരും വിചാരിച്ചു. അതെ, മറ്റുള്ളവർ നന്മ ചെയ്യുമെന്ന വിശ്വാസത്തിൽ സ്വയം തിന്മ ചെയ്യാൻ ഓരോരുത്തരും മുന്നോട്ട് വന്നു. രാവിലെ രാജാവ് വന്ന് നോക്കിയപ്പോൾ തടാകം മുഴുവൻ വെള്ളം നിറഞ്ഞ് കിടക്കുന്നു. പാലിന്റെ ഒരു അംശം പോലും അവിടെ കാണാനില്ല.! ഒരു രാജ്യത്തിന്റെ അവസ്ഥ ഇപ്രകാരമായാൽ രാജ്യം ഒരിക്കലും രക്ഷപ്പെടുകയില്ലായെന്ന് നാം മനസ്സിലാക്കുക. 


യഥാർത്ഥ അപകടം.

നാം നന്നായി മനസ്സിലാക്കുക: ഈ രാജ്യത്തിന്റെ ഏറ്റവും വലിയ അപകടം പുറത്ത് നിന്നല്ല, അകത്ത് നിന്ന് തന്നെയാണ്. സ്വഭാവ തകർച്ച, അക്രമപരമായ ചിന്താരീതി, സ്വഭാവ ഹത്യ, പണ പൂജ എന്നീ കാര്യങ്ങൾ ഈ രാജ്യത്തെ തന്നെ നശിപ്പിക്കുന്നതാണ്. റോമയെയും ഗ്രീക്കിനെയും ഏതെങ്കിലും ശത്രുക്കളല്ല പരാജയപ്പെടുത്തിയത്. ചിതല് പോലെ അവരെ പിടികൂടിയ സ്വഭാവ ദൂശ്യങ്ങളാണ് അവരെ പരാജയപ്പെടുത്തിയത്. ഇന്ന് ലോകം മുഴുവൻ ഒന്നായിത്തീർന്നിരിക്കുകയാണ്. ഒരു രാജ്യത്തെ സ്വഭാവ തകർച്ച മുഴുവൻ ലോകത്തിനും പ്രശ്‌നമാണ്. ഓരോ രാജ്യത്തും മാനവികത ഉയർന്ന് നിന്നാൽ മാത്രമേ, ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ. 


പ്രവാചകന്മാരുടെ മഹനീയ സേവനം

പ്രവാചകന്മാർ നന്മ നിറഞ്ഞ വ്യക്തികളെ ഉണ്ടാക്കി. ശരിയായ മാനവ നിർമ്മാണം നടത്തി. പടച്ചവനെ ഭയപ്പെടുകയും മനുഷ്യനെ സ്‌നേഹിക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രയാസം സഹിക്കുകയും എല്ലാവരോടും നീതി കാട്ടുകയും സത്യം പറയുകയും അവകാശത്തെ പിന്തുണയ്ക്കുകയും മർദ്ദിതനെ സഹായിക്കുകയും ചെയ്യുന്ന  വ്യക്തിത്വങ്ങളൈ വാർത്തെടുത്തു. ലോകത്ത് മറ്റൊരു വ്യക്തിയും ഒരു സ്ഥാപനവും പ്രസ്ഥനാവും അതുപൊലുള്ളവരെ തയ്യാറാക്കിയിട്ടില്ല. ലോകം വിവിധ കണ്ടുപിടുത്തങ്ങളിൽ അഭിമാനിക്കുന്നു. ശാസ്ത്രജ്ഞന്മാർ ശാസ്ത്ര ഗവേഷണങ്ങളെ എടുത്ത് കാട്ടുന്നു. പക്ഷേ, പ്രവാചകന്മാരേക്കാളും മാനവികതയെ സ്‌നേഹിച്ച ആരുമില്ല. അവർ ലോകത്ത് ഏറ്റവും ഉയർന്ന നിധി നൽകിയവരാണ്. അതിലെ വ്യക്തിത്വങ്ങൾ ലോകത്തെ പൂവനമാക്കി. അവർ കാരണം ലോകത്തെ സർവ്വ വസ്തുക്കളും പ്രയോജനകരമായി. ഇന്നും ലോകത്ത് അവശേഷിക്കുന്ന നന്മയുടെയും സത്യസന്ധതയുടെയും നീതിയുടെയും മാനവ സ്‌നേഹത്തിന്റെയും അടിസ്ഥാന കാരണക്കാർ പ്രവാചകന്മാർ തന്നെയാണ്. ഇന്ന് ലോകം മുമ്പോട്ട് നീങ്ങുന്നതും അവരുടെ ഈ സേവനം കാരണമായി മാത്രമാണ്. വെറും ഭൗതിക പുരോഗതിയും കണ്ടുപിടുത്തങ്ങളും കൊണ്ട് ലോകത്തിന് മുന്നോട്ട് നീങ്ങാൻ സാധ്യമല്ല. സത്യസന്ധതയും ഭയഭക്തിയും നീതിയും ന്യായവും പരസ്പര സ്‌നേഹാദരങ്ങളും കൊണ്ട് മാത്രമാണ് ലോകം നിലനിൽക്കുന്നത്. ഈ കാര്യങ്ങൾ പ്രവാചകന്മാരുടെ മാത്രം ദാനമാണ്. 


പ്രവാചകന്മാരുടെ പ്രവർത്തന ശൈലി

പ്രവാചകന്മാർ വ്യക്തികളെ സംസ്‌കരിക്കുകയും അവരിൽ നന്മകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഈ വഴിയിൽ അവർ ഏറ്റവും പ്രാധാന്യത്തോടെ പരിശ്രമിച്ചത് ജനമനസ്സുകളിൽ അടിയുറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കാനാണ്. ഏകനും സർവ്വലോക പരിപാലകനും അളവറ്റ ദയാലും തികഞ്ഞ നീതിമാനുമായ പടച്ചവനെക്കുറിച്ച് അവർ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തു. മരണത്തിന് ശേഷം  ഒരു ജീവിതം ഉണ്ടെന്നും അവിടെ കടുത്ത വിചാരണ നേരിടേണ്ടിവരുമെന്നും അവർ ഉണർത്തി. പടച്ചവന് പൊരുത്തമായ ജീവിതം കാണിച്ച് തരുന്ന വിശ്വസ്ത ദൂതന്മാരും മാതൃകാ യോഗ്യന്മാരുമാണ് പ്രവാചകന്മാർ എന്നും അവർ ഉദ്‌ബോധിപ്പിച്ചു. ഈ വിശ്വാസം അന്ന് ലോകത്തിന് നഷ്ടമായിപ്പോയിരുന്നു. ഇതിന്റെ അഭാവം ലോകത്തെ മുഴുവൻ തകിടം മറിക്കുകയും ചെയ്തിരുന്നു. മനുഷ്യൻ മനുഷ്യത്വത്തെ വിസ്മരിക്കുകയും രക്ത ദാഹിയായ ഒരു മൃഗമായി അധ:പതിക്കുകയുമുണ്ടായി. എന്നാൽ പ്രവാചകന്മാരിലൂടെ ലഭിച്ച അമൂല്യമായ വിശ്വാസവും അടിയുറച്ച ബോധവും മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. നിയന്ത്രണമില്ലാത്ത മൃഗീയ ജീവിതത്തിൽ നിന്നും ഉത്തരവാദിത്വബോധമുള്ള മാനവ ജീവിതത്തിലേക്ക് മനുഷ്യർ പ്രവേശിച്ച് സഞ്ചാരം ആരംഭിച്ചു. 


ചരിത്രത്തിന്റെ പാഠം

വ്യക്തികളെ നന്നാക്കുന്നതിനേക്കാൾ വലിയ ശക്തിയൊന്നുമില്ല എന്ന് ആയിരക്കണക്കിന് വർഷത്തെ അനുഭവങ്ങൾ പഠിപ്പിക്കുന്നു. ഇതിന്റെ അഭാവമാണ് ഇന്നത്തെ ഏറ്റവും വലിയ നഷ്ടം! ഇന്ന് സംഘടനങ്ങളും പ്രസ്ഥാനങ്ങളും സമൂഹങ്ങളും എല്ലാമുണ്ട്. പക്ഷേ, നന്മ നിറഞ്ഞ വ്യക്തിത്വങ്ങളെ കാണാനില്ല. സർവ്വ വസ്തുക്കളെക്കൊണ്ടും സമൃദ്ധമായ ആധുനിക ലോകത്തിന്റെ കമ്പോളത്തിൽ ഉത്തമ വ്യക്തിത്വങ്ങൾ മാത്രമില്ല. ഈ കുറവിനെ കണ്ടെത്താനും പരിഹരിക്കാനും പരിശ്രമിക്കാത്തത് അതിനേക്കാൾ വലിയ അപകടകരമായ പ്രവണതയാണ്. ഇത് കേൾക്കുമ്പോൾ ജനങ്ങളെ നന്നാക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു എന്ന് പലരും മറുപടി പറയാറുണ്ട്. പക്ഷേ, പരിശ്രമങ്ങൾ  ശരിയായ മാർഗ്ഗത്തിൽ വേണ്ട വിധത്തിൽ ആകുമ്പോൾ മാത്രമാണ് അതിന് പരിശ്രമം എന്ന് പറയാൻ സാധിക്കുന്നത്. ഇതിനുള്ള ശരിയായ മാർഗ്ഗം ഏറ്റവും ആദ്യമായി നാം ഓരോരുത്തരും യഥാർത്ഥ മനുഷ്യരാകണം എന്ന തീരുമാനം എടുക്കലാണ്. അതെ, ഈ തീരുമാനം എടുക്കാതെ കുറ്റകൃത്യങ്ങൾ അവസാനിക്കുകയോ നാശനഷ്ടങ്ങൾ കുറയുകയോ ചെയ്യുന്നതല്ല. ഒരു ഭാഗത്ത് കൂടി കള്ളൻ കടക്കുന്ന വഴിയെ അടക്കുമ്പോൾ വേറെ പത്ത് വഴികൾ തുറക്കപ്പെടുന്നതാണ്. ആകയാൽ മാനവികത ഉണ്ടാക്കിയെടുക്കലാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. 

പക്ഷേ, ഖേദകരമെന്ന് പറയട്ടെ: വേണ്ടതും വേണ്ടാത്തതുമായ പലതരം കാര്യങ്ങളിൽ മുഴുകിക്കഴിയുന്ന നമുക്ക് പ്രഥമവും പ്രധാനവുമായ ഈ പരിശ്രമത്തിന് മാത്രം സമയവും സൗകര്യവുമില്ല. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരുത്തിയേ മതിയാവുകയുള്ളൂ. ന്യായമായ സർവ്വ വഴികളിലും നാം മുന്നേറുക. പക്ഷേ, ആദ്യമായ നമ്മെയും നമ്മുടെ കുടുംബത്തെയും നാട്ടുകാരെയും മനുഷ്യരാക്കാൻ പരിശ്രമിക്കുക. ഈ പരിശ്രമം നടത്തിയാൽ നമ്മുടെ ജീവിതം മുഴുവൻ ഇതിന്റെ ഗുണഫലങ്ങൾ പ്രതിഫലിക്കുന്നതും എത്ര പരിശ്രമിച്ചിട്ടും പരിഹരിക്കാൻ സാധിക്കാത്ത നൂറ് കണക്കിന് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുമാണ്. 


പയാമെ ഇൻസാനിയത്ത്, 

മാനവികതയുടെ സന്ദേശം.

ഈയൊരു ഭാഗത്തേക്ക് സ്‌നേഹത്തോടെ നിങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞങ്ങൾക്ക് ഈ വഴിയിൽ വലിയ പരിചയമോ ശേഷിയോ ഇല്ലായെന്ന് ഞങ്ങൾ തുറന്ന് സമ്മതിക്കുന്നു. പക്ഷേ, പ്രവിശ്യാലമായി പരന്ന് കിടക്കുന്ന ഈ മഹാരാജ്യത്ത് ഇതിനുവേണ്ടി ശബ്ദം ഉയർത്തുന്ന ആരെയും ഞങ്ങൾക്ക് കാണാൻ കഴിയുന്നില്ല. വളരെ പ്രാധാന്യം അർഹിക്കുന്ന ഈ ഒരു വിഷയത്തെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവും ഞങ്ങളുടെ മുമ്പിൽ ഇല്ല. ഇത്തരുണത്തിൽ ഞങ്ങൾ ഒന്നുമല്ലെങ്കിലും ഞങ്ങളുടെ പക്കൽ ഒന്നുമില്ലെങ്കിലും ഈ ഒരു സന്ദേശം രാജ്യത്തിന്റെ, രാജ്യത്തിന്റെ മാത്രമല്ല മുഴുവൻ ലോകത്തിന്റെയും സുപ്രധാന ആവശ്യമാണെന്ന് കണ്ട് ഞങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിത്തിരിച്ചു. അങ്ങനെ നിങ്ങളുടെ അരികിൽ എത്തുകയും നിങ്ങൾക്ക് മുമ്പാകെ മനസ്സ് തുറന്ന് വെച്ച് സംസാരിക്കുകയും ചെയ്തു. നിങ്ങൾ ഞങ്ങളെ സ്വീകരിച്ചതിലും സമാധാനത്തോടെ കാര്യങ്ങൾ കേട്ടതിലും ഞങ്ങൾക്ക് വലിയ നന്ദിയുണ്ട്. ഇതിലൂടെ ഞങ്ങളുടെ മനസ്സിന് കൂടുതൽ കരുത്ത് വന്നിരിക്കുന്നു. 

നിങ്ങൾ ഓരോരുത്തരും ഈ മഹത്തായ സന്ദേശത്തെ കൂടുതൽ പഠിക്കുകയും സ്വന്തം ജീവിതത്തിൽ പകർത്തുകയും വലിയൊരു സന്ദേശമായി ഏറ്റെടുക്കുകയും ധാരാളം ജനങ്ങൾ തിങ്ങിനിറഞ്ഞ ഈ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ഈ സന്ദേശത്തെ എത്തിച്ച് കൊടുക്കുമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിലൂടെ വിളക്കുകളിൽ നിന്നും വിളക്കുകൾ കത്തുന്നതാണ്. നമ്മേക്കാൾ ഉത്തമരായ വ്യക്തിത്വങ്ങൾ ചിലപ്പോൾ ഈ പ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്തുകയും ചെയ്യുന്നതാണ്. ഇപ്രകാരം അടിയുറച്ച വിശ്വാസവും ഉണർന്ന മനസ്സുകളുമുള്ള വ്യക്തിത്വങ്ങളിലൂടെയാണ് ലോകത്തെ സർവ്വ കാര്യങ്ങളും നടക്കുന്നത്. ഇത്രവലിയ് സദസ്സിലെ ഓരോ സഹോദരങ്ങളും ഇത് സ്വീകരിക്കുകയും സ്വന്തം നന്നാകാനും ഓരോ വ്യക്തികളെയും നന്നാക്കാനും പരിശ്രമിക്കണമെന്നും അപേക്ഷിക്കുന്നു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതില്ലാതെ മാനവ ജീവിതം ഒരിക്കലും നന്നാകുന്നതല്ലതന്നെ!

 

പയാമെ ഇൻസാനിയ്യത്ത്, 

മാനവതാ സന്ദേശം. ഉദ്ദേശ ലക്ഷ്യങ്ങൾ 

1. നാം എല്ലാവരും മനുഷ്യരും ഒരു നാട്ടുകാരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിശ്വാസവും സ്‌നേഹാദരവുകളും വളർത്താനും അകൽച്ചകളും ശത്രുതകളും ഇല്ലാതാക്കാനും പരിശ്രമിക്കുക. ഇതിനുവേണ്ടി സന്ദർശനങ്ങൾ നടത്തുകയും സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ഉത്തമ രചനകൾ പ്രചരിപ്പിക്കുകയും ചെയ്യുക. 

2. സേവന പ്രവർത്തനങ്ങളിലൂടെ പരസ്പരം അടുക്കുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്റെ യഥാർത്ഥ സുഖസന്തോഷങ്ങൾ അനുഭവിക്കുക.

3. വർഗ്ഗീയത, സാമ്പത്തിക അസമത്വം, കൈക്കൂലി, നഗ്നത പ്രകടനം മുതലായ തിന്മകൾക്കും അക്രമങ്ങൾക്കും എതിരിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിശ്രമിക്കുക.

4. അക്രമപരമായ പരിപാടികളും പ്രവർത്തനങ്ങളും തടയുക. 

5. മർദ്ദിതരും സാധുക്കളുമായ സഹോദരങ്ങളെ ജാതിമത വിത്യാസമില്ലാതെ സഹായിക്കുക. 

6. വിദ്യാർത്ഥി ജനതയെ പ്രത്യേകിച്ചും സൽഗുണസമ്പന്നരായി വാർത്തെടുക്കാൻ വിവിധ രീതികളിൽ പരിശ്രമിക്കുക. 

7. നാം ഓരോരുത്തരും ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സൗഹാർദ്ധ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും വളർത്താനും പരിശ്രമിക്കുക. 

ഇക്കാര്യങ്ങൾക്ക് തയ്യാറുള്ള സഹോദരങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടി ഇരിക്കുകയും ചെയ്യാനുള്ള കാര്യങ്ങളെ ആലോചിക്കുകയും ചെയ്തത് വിലയിരുത്തുകയും ചെയ്യുക. 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സ്വഹാബാ ഇസ് ലാമിക് ഫൗണ്ടഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക: 


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

സ്വാർത്ഥതയുടെ കൊടുങ്കാറ്റ്, ചെറിയ തുണികൊണ്ട് മറച്ചാൽ നിൽക്കുന്നതല്ല.!

 

സ്വാർത്ഥതയുടെ കൊടുങ്കാറ്റ്, 

ചെറിയ തുണികൊണ്ട് മറച്ചാൽ നിൽക്കുന്നതല്ല.! 

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 


ആമുഖം

വിശ്വപണ്ഡിതനായ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി 1954-ൽ ജനുവരി 15-ാം തീയതി ജോൻപൂരിലെ ഠൗൺ ഹാളിൽ വെച്ച് നടത്തിയ ഒരു പ്രഭാഷണമാണിത്. വ്യത്യസ്ത മത രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ഇതിൽ പങ്കെടുത്തിരുന്നു. ഇതിൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങളോട് എല്ലാവരും അനുകൂല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞിട്ടും നാളുകളോളം ജനങ്ങൾ ഇതിനെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. ഇന്നും ഇതിന്റെ ശക്തിയും പുതുമയും നഷ്ടപ്പെട്ടിട്ടില്ലായെന്ന് നമുക്കും ഇത് വായിച്ചാൽ അനുഭവപ്പെടുന്നതാണ്. 

ഈ പ്രഭാഷണത്തിൽ വലിയ തത്വചിന്തകളൊന്നുമില്ല. മാനവികതയെക്കുറിച്ച് പൊതുവായി മനസ്സിലാകുന്ന ശൈലിയിലും ഭാഷയിലും മൗലാനാ ലളിതമായി വിവരിക്കുകയാണ്. എന്നാൽ ആത്മാർത്ഥയുടെ ശക്തിയായിരിക്കാം ഇതിൽ വലിയ പ്രേരണ അടങ്ങിയിരിക്കുന്നു. ഇത് എല്ലാവരും പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും  ചെയ്യേണ്ട ഒരു വിഷയമാണ്. കൂടാതെ, മുഴുവൻ ലോകത്തിന്റെയും വിശിഷ്യാ നമ്മുടെ രാജ്യത്തിന്റെയും വലിയൊരു ആവശ്യം കൂടിയാണ്. പടച്ചവനോട് ഭയഭക്തിയും പടപ്പുകളോട് സ്‌നേഹാദരങ്ങളും പുലർത്തണമെന്ന പ്രബോധനം കാലഘട്ടത്തിന്റെ വലിയൊരു ആവശ്യമാണ്. ഈ കാര്യം നിഷ്‌കളങ്കമായി പ്രബോധനം നടത്തിയാൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികളിലോ ഭൗതിക പ്രസ്ഥാനങ്ങളിലോ കാണപ്പെടാത്ത വലിയ പ്രയോജനം ഈ പ്രബോധനത്തിൽ അടങ്ങിയിരിക്കുന്നു. ജനങ്ങളെല്ലാവരും ഭൗതിക പൂജയിലും നിലവിലുള്ള അവസ്ഥകളിലും യാതൊരുവിധ സമാധാനവും കണ്ടെത്താതെ അസമാധാനത്തോടെ കഴിയുകയാണ്. ഇത്തരുണത്തിൽ അവരോട് പരിപൂർണ്ണ സഹാനുഭൂതിയോട് ശരിയായ മാനവികതയെക്കുറിച്ച് ഉണർത്തപ്പെട്ടാൽ തീർച്ചയായും അവരിൽ അത് പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ പ്രഭാഷണം വലിയ താൽപ്പര്യത്തോടെയും ശ്രദ്ധയോടെയും ശ്രവിക്കപ്പെട്ടത് പോലെ തന്നെ മാന്യ അനുവാചകർ വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 

-മുഹമ്മദ് റാബിഅ് ഹസനി നദ്‌വി

(ഓൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം ലക്‌നൗ)

....................................................................................................................

സ്വാർത്ഥതയുടെ കൊടുങ്കാറ്റ് ചെറിയ തുണികൊണ്ട് 

മറച്ചാൽ നിൽക്കുന്നതല്ല.! 

മാനവരാശി ഇന്ന് ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പ്രശ്‌നങ്ങളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ തീരുകയില്ല. ഇത്തരുണത്തിൽ ഏറ്റവും വലിയ ബുദ്ധി പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തലും അത് പരിഹരിക്കലുമാണ്. 

മുൻസിപ്പാലിറ്റിയിലെ വാട്ടർ വർക്കുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. പൈപ്പുകളിലൂടെ മോശം വെള്ളം വന്നാൽ ആമാശയം നാശമാവുകയും പലതരം രോഗങ്ങൾ പരക്കുകയും ചെയ്യും. ഇത് തടയാനുള്ള ഒരുവഴി ഓരോരുത്തരും അവനവന്റെ വീട്ടിലെ പൈപ്പിൽ തുണികെട്ടി വെള്ളം ശുദ്ധീകരിച്ച് എടുക്കുകയും തിളപ്പിച്ച് കുടിക്കുകയും ചെയ്യലാണ്. ഇതിനേക്കാൾ പ്രയോജനപ്രദവും മഹത്തരവുമായ മറ്റൊരു വഴി ഇതുമായി ബന്ധപ്പെട്ടവരെ കാര്യം ധരിപ്പിക്കുകയും അവർ ഉണർന്ന് ജലത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുകയും ചെയ്യലാണ്. നാം ഒരു വ്യക്തി ശുദ്ധീകരിച്ച ജലം കുടിച്ചാൽ നമുക്ക് രക്ഷ കിട്ടും. പക്ഷേ, അറിവില്ലാത്ത ധാരാളം ആളുകളും വഴിയാത്രക്കാരും ശുദ്ധീകരിക്കാതെ കുടിക്കുകയും രോഗങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നതാണ്. 

ഇന്ന് മാനവികതയുടെ കേന്ദ്രത്തിന് കുഴപ്പം ബാധിച്ചിരിക്കുകയാണ്. ജീവൻ പ്രവഹിച്ച് തുടങ്ങുന്ന സ്ഥാനങ്ങൾ നാശമായിരിക്കുന്നു. ജീവിതത്തിന്റെ വൈദ്യുതി കേന്ദ്രം തകർന്നിരിക്കുന്നു. തൽഫലമായി മാനവികത മുഴുവനും തകർന്നു. കൈക്കൂലിയും ചതിയും അക്രമങ്ങളും വ്യാപകമായിരിക്കുന്നു. മനുഷ്യരിൽ സർവ്വവിധ തിന്മകളും പ്രചരിച്ചു. ഇതിനുള്ള പരിഹാര മാർഗ്ഗം എന്താണ്? നാം നമ്മുടെ കാര്യം മാത്രം നോക്കി നന്നായാൽ മതിയോ? പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തെ തന്നെ നന്നാക്കാൻ പരിശ്രമിക്കണമോ? 

നാം മനുഷ്യരാണ്. സ്വന്തം ശത്രുക്കളെ മൃഗങ്ങൾ പോലും തിരിച്ചറിയാറുണ്ട്. കല്ലെറിയുന്ന ആളെക്കണ്ടാൽ നായ വിരണ്ടോടുന്നത് കാണാം. കഴുതയുടെ വിഡ്ഢിത്തരം പ്രസിദ്ധമാണ്. എന്നാൽ ആരെങ്കിലും മൺകട്ട എടുത്താൽ അതും ബഹളമുണ്ടാക്കിത്തുടങ്ങും. മനുഷ്യരായ നാം മൃഗങ്ങളേക്കാളെല്ലാം ഉത്തമരാണ്. പക്ഷേ, പ്രശ്‌നങ്ങളുടെയും നാശനഷ്ടങ്ങളുടെയും അടിസ്ഥാനത്തെക്കുരിച്ച് ആലോചിക്കാത്തതും അതിനെ തിരുത്താൻ പരിശ്രമിക്കാത്തതും ഖേദകരമാണ്. നമ്മുടെ പളുങ്ക് കൊട്ടാരത്തിലേക്ക് നാല് ഭാഗത്ത് നിന്നും ചെളികൾ തെറിച്ച് വീഴുന്നു. നാം ചെളികളെ ചീത്ത വിളിക്കുകയും കണ്ണാടി കഴുകി വൃത്തിയാക്കുകയും ചെയ്യുന്നു. എന്നാൽ എറിയുന്ന കൈകളിലേക്ക് നോക്കുകകയോ അവരെ തിരുത്താൻ ശ്രമിക്കുകയോ ചെയ്യാറില്ല. ഇന്നത്തെ ചിന്തകരും സാംസ്‌കാരിക നായകരും ഇതുപോലെ ആയിപ്പോയോ എന്ന സംശയമുണ്ട്. വലിയ വലിയ ആളുകൾ പോലും കല്ലുകളോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, കല്ലുകളുടെ എല്ലാം അടിസ്ഥാനമായ മനുഷ്യരെ കണ്ടെത്താനോ തിരുത്താനോ ആരും ശ്രദ്ധിക്കുന്നില്ല. 

മാനവരാശിയുടെ ഏറ്റവും വലിയ മാർഗ്ഗ ദർശകരാണ് മഹാന്മാരായ പ്രവാചകന്മാർ. തകർന്ന് കൊണ്ടിരുന്ന മാനവികതയെ ശരിയായ നിലയിൽ ചികിത്സിച്ച് ഭേദപ്പെടുത്തി. അവർ അടിസ്ഥാനത്തിലേക്ക് നോക്കി. മാനവ കുലത്തിന്റെ മനസ്സിനെ നന്നാക്കാൻ പരിശ്രമിച്ചു. തൽഫലമായി അകത്തുള്ള മാലിന്യങ്ങളെല്ലാം പുറത്തേക്ക് പ്രവഹിക്കുകയും മനുഷ്യൻ ആരോഗ്യവാനാവുകയും ചെയ്തു. സർവ്വസ്ഥലങ്ങളിലും സമാധാനവും സന്തോഷവും നിറഞ്ഞ സ്‌നേഹത്തിന്റെ സാഹചര്യം സംജാതമായി. പരിശുദ്ധ ഖുർആൻ പറയുന്നു: എല്ലാ രാജ്യത്തും സർവ്വ സമുദായങ്ങളിലും പടച്ചവന്റെ ഭാഗത്ത് നിന്നും മാർഗ്ഗ ദർശകർ വന്നിട്ടുണ്ട്. (റഅ്ദ്) ഓരോ പ്രവാചകന്മാരും ഈ വഴിയിലൂടെ പരിശ്രമിക്കുകയും വമ്പിച്ച പരിവർത്തനങ്ങൾ കാഴ്ച്ചവെക്കുകയും ചെയ്തു. 

എന്നാൽ പ്രവാചകന്മാരുടെ പ്രവർത്തനങ്ങളെ നാം പഴഞ്ചനായി കാണുന്നു. വിവര വൈജ്ഞാനിക സാങ്കേതിക അധികരിച്ച ഈ കാലഘട്ടത്തിൽ സഹസ്രബ്ദങ്ങൾക്ക് മുമ്പുള്ള പ്രവാചക മാർഗ്ഗം നമുക്ക് തരംതാഴ്ന്നതായി തോന്നുന്നു. എന്നാൽ പഴയെ മാർഗ്ഗം തന്നെയാണ് പ്രയോജനപ്രദമെന്ന് നാം തിരിച്ചറിയുക. സൂര്യൻ വളരെ പഴക്കമുള്ളതാണ്. അത്യാധുനികമായ  നിരവധി വിളക്കുകൾ നാം  കണ്ട് പിടിച്ചെങ്കിലും സൂര്യ പ്രകാശത്തെ നാം അവഗണിക്കുന്നു. ഇപ്രകാരം മഹാന്മാരായ പ്രവാചകന്മാർ യാത്രയായി സഹസ്രബ്ദങ്ങൾ കഴിഞ്ഞെങ്കിലും അവരുടെ മാർഗ്ഗം ഒരിക്കലും ഒഴിച്ച് കൂടാൻ പറ്റാത്തതാണെന്ന് നാം മനസ്സിലാക്കുക. 

പ്രവാകന്മാർ പറഞ്ഞു: എല്ലാ വസ്തുക്കൾക്കും ഒരു അടിസ്ഥാനമുണ്ട്. ഏതെങ്കിലും കാര്യത്തെ നന്നാക്കാൻ അടിസ്ഥാനം നന്നാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം! ഇത് ലളിതമായി ഉദാഹരണത്തിലൂടെ നാം ഗ്രഹിക്കുക. വേനൽക്കാലത്ത് സമുദ്രത്തിൽ നീരാവി ഉണ്ടായിത്തീരും. നീരാവി ഉയരുകയും ചൂടിലൂടെ അലിയുകയും പർവ്വതങ്ങളിൽ പോയി പതിക്കുകയും ചെയ്യുമ്പോൾ ശക്തമായ മഴ പെയ്യുന്നു. മഴ കഠിനമായാൽ സാധാരണ തുണിപിടിച്ച് നമുക്ക് രക്ഷപ്പെടാൻ സാധിക്കുന്നതല്ല. ഇപ്രകാരം പാപങ്ങളുടെ ആധിക്യം മാനവരാശിയിൽ നിന്നും ഉയർന്ന് വലിയ നാശനഷ്ടങ്ങളുടെ പേമാരിയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ സാധാരണ കാര്യങ്ങൾകൊണ്ട് തടഞ്ഞ് നിർത്താൻ സാധിക്കുകയില്ലായെന്ന് മനസ്സിലാക്കുക. 

ഏതാനും നാളുകൾക്ക് മുമ്പ് ഒരു പ്രധാനപ്പെട്ട വ്യക്തിത്വത്തെ ചെന്ന് കണ്ട് ഈ കാര്യങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹം അവഗണിക്കുകയും വിഷയം മാറ്റി മറ്റ് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് കണ്ടപ്പോൾ എനിയ്ക്ക് വലിയ ദു:ഖമുണ്ടായി. ഇതിനിടയിൽ എനിയ്ക്ക് പരിചയമില്ലാത്ത ഒരു വ്യക്തി അവിടേക്ക് കടന്നുവന്നു. ഉടനടി വീട്ടുകാരൻ എഴുന്നേറ്റ് നിന്ന് ആദരിക്കുകയും അദ്ദേഹം പോകുന്നതുവരെ കൈകെട്ടി നിന്ന് വിനയത്തോടെ സംസാരിക്കുകയും ചെയ്തു. അദ്ദേഹം പോയപ്പോൾ വീട്ടുകാരൻ പറഞ്ഞു: വലിയ ഫീസ് കൊടുക്കേണ്ട ഒരു ഡോക്ടറാണിത്! ഇതാണ് ഇന്നത്തെ പൊതു അവസ്ഥ. ഇന്ന് പണത്തിനും പണ്ഡത്തിനും സാധന സാമഗ്രികൾക്കും നല്ലവിലയുണ്ട്. മാനവികതയ്ക്കും മാനുഷിക മൂല്യങ്ങൾക്കും ഒരു വിലയുമില്ല. ശൈഖ് സഅ്ദീ ശീറാസി തന്റെ ഒരു സ്വന്തം സംഭവം വിവരിക്കുന്നു. അദ്ദേഹം ഒരു സാധാരണ വസ്ത്രം ധരിച്ചുകൊണ്ട് ഒരു സൽക്കാരത്തിന് പങ്കെടുത്തു. ആരും അദ്ദേഹത്തിലേക്ക് തിരിഞ്ഞ് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അടുത്ത പ്രാവശ്യം കൂടിയ ഒരു വസ്ത്രവും ധരിച്ച് ഒരു സൽക്കാരത്തിന് പോയി. എല്ലാവരും അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കുകയും ആദരവോടെ ആഹാരം കഴിക്കാൻ ഇരുത്തുകയും ചെയ്തു. അദ്ദേഹം പാത്രത്തിൽ നിന്നും കറി എടുത്ത് വസ്ത്രത്തിലേക്ക് ഒഴിക്കാൻ തുടങ്ങി. ഇത് കണ്ട് ആളുകൾ ബഹളം ഉണ്ടാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ യഥാർത്ഥത്തിൽ ആദരിച്ചത് ഈ വസ്ത്രത്തെ ആണ്. ഇതിനുവേണ്ടിയാണ് നിങ്ങൾ എനിയ്ക്ക് ഉന്നത സ്ഥാനത്ത് ഇരുത്തി ആഹാരം തരുന്നത്. അതുകൊണ്ട് ആഹാരമെല്ലാം ഇതിന് തന്നെ കൊടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. മുമ്പൊരിക്കൽ സാധാരണ വസ്ത്രം ധരിച്ച് വന്നപ്പോൾ ആരും തിരിഞ്ഞ് പോലും നോക്കിയില്ല! 

ഇതാണ് ഇന്നത്തെ ലോകത്തിന്റെ ചിത്രം. നാം മക്കൾക്ക് മാനവികത, മാന്യത, സൽസ്വഭാവം, ഇവയുടെ മഹത്വങ്ങൾ പറഞ്ഞ് കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? നമ്മുടെ കുട്ടികൾ ബോധം വെച്ചത് മുതൽ കാണുന്നത് മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളും ദു:സ്വഭാവങ്ങളുമല്ലേ? നമ്മുടെ വീട്ടിലേക്ക് കാറിൽ വരുന്നവരെ നാം എഴുന്നേറ്റ് നിന്ന് സ്വീകരിച്ച് ആദരിക്കുന്നു. നടന്ന് വരുന്നവരെ തിരിഞ്ഞ് പോലും നോക്കാറില്ല. അതെ, ആദരവിന്റെ അടിസ്ഥാനം മനുഷ്യനാകലല്ല, പണമാണ് എന്ന് ഇതിലൂടെ നാം മക്കളെ പഠിപ്പിക്കുകയാണ്. 

എന്നാൽ പ്രവാചകന്മാർ മനുഷ്യത്വമാണ് വലുതെന്നും ഭയഭക്തിയാണ് ഉന്നത ഗുണമെന്നും സൽസ്വഭാവം സമുന്നത മഹത്വമാണെന്നും പഠിപ്പിച്ചു. ഖലീഫ ഉമറുൽ ഫാറൂഖ് (റ)നെ കാണാൻ ഒരു വലിയ അറബി നേതാവ് വന്നു. ഉമർ (റ) അദ്ദേഹത്തോട് പറഞ്ഞു: അൽപ്പം പ്രതീക്ഷിക്കുക. ഇത് മറ്റുചിലർക്കുള്ള സമയമാണ്. തുടർന്ന് ബിലാൽ മുഅദ്ദിൻ (റ) വന്നു. ഉമർ (റ) അദ്ദേഹത്തെ അടുത്തിരുത്തി സംസാരിച്ചു. ശേഷം മദീനയിലെ ഏതാനും സാധുക്കൾ വന്നു. ഉമർ (റ) അവരെ അടുത്തിരുത്തി സംസാരിച്ചു. ഇത് കണ്ട നേതാവിന് അനിഷ്ടമായി. എന്നെ ഇവിടെ ഇരുത്തി സാധുക്കളുമായി സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നി. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തിരുന്ന ഒരാൾ പറഞ്ഞുകൊടുത്തു: ഖലീഫ ത്രാസിൽ തൂക്കിയാണ് ആളുകളോട് ഇടപെടുന്നത്. ഇത് ഖലീഫയുടെയോ സാധുക്കളുടെയോ കുഴപ്പമല്ല, ഖലീഫ പടച്ചവന്റെ നാമത്തിൽ എല്ലാവരെയും വിളിച്ചു. ഇവർ അതിനെ വിലമതിച്ച് നേരെത്തെ എത്തി. താങ്കൾ വില മനസ്സിലാക്കി നേരെത്തെ വന്നില്ല. താങ്കൾ പിന്നിലായപ്പോൾ അവർ മുന്നിലേക്ക് നീങ്ങി! 

ഇന്ന് സമ്പത്തിലും ഭൗതിക വസ്തുക്കളിലും മനുഷ്യൻ വളരെ മുന്നേറിയിരിക്കുന്നു. മാനുഷിക മൂല്യങ്ങൾ അതിനനുസരിച്ച് കുറയുകയും ചെയ്തിരിക്കുന്നു. ദൗർഭാഗ്യവശാൽ നമ്മുടെ സാഹിത്യ കലകളെല്ലാം പണത്തിനും ഭൗതികതയ്ക്കുമാണ് കൂടുതൽ സ്ഥാനം കൊടുത്ത് കൊണ്ടിരിക്കുന്നത്. പണത്തിന് അനുസരിച്ച് ആളുകൾക്ക് മഹത്വം കൊടുക്കുന്ന ഒരു സാഹചര്യം സംജാതമായി. പണമാണ് മനുഷ്ൻ. പണമില്ലാത്തവൻ മനുഷ്യനല്ല. യഥാർത്ഥത്തിൽ ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ നാശനഷ്ടങ്ങളുടെയും അടിസ്ഥാനം ഈ ചിന്താഗതിയാണ്. തൽഫലമായി വളഞ്ഞതോ തിരിഞ്ഞതോ ആയ ഏത് വഴിയിലൂടെയും എത്രയും പെട്ടെന്ന് പണക്കാരൻ ആകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പണത്തിനുവേണ്ടി ശരിയും തെറ്റുമായ സർവ്വ മാർഗ്ഗങ്ങളും സ്വീകരിക്കുന്നു. കാരണം പണത്തിനാണ് സ്ഥാനമെന്ന് എല്ലാവരും ഉണർന്നിരിക്കുകയാണ്. 

ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ട് ലോക മഹായുദ്ധങ്ങൾ നടന്നു. ഇത് ഏതെങ്കിലും ആദർശ വീക്ഷണങ്ങളുടെ പേരിൽ ആയിരുന്നില്ല. പണത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും ആർത്തിയുടെ പേരിൽ മാത്രമായിരുന്നു. അടുത്തിടെ ട്രെയിൻ യാത്രക്കിടയിൽ എന്റെ അടുത്തിരുന്നത് ഒരു ഹൈന്ദവ സഹോദരനാണ്. ട്രെയിൻ വിട്ട ഉടനെ അദ്ദേഹം പറഞ്ഞു: ലോകത്തുള്ള മുഴുവൻ പ്രശ്‌നങ്ങളുടെയും അടിസ്ഥാനം മതങ്ങളും മത നേതാക്കളുമാണ്. മൗലാനമാരും സ്വാമിമാരുമാണ് എല്ലാ നാശങ്ങൾക്കും തുടക്കം കുറിക്കുന്നത്. നാശമുണ്ടാക്കുന്നത് ഒരു ജോലിയായി അവർ സ്വീകരിച്ചിരിക്കുകയാണ്. വിനീതൻ പറഞ്ഞു: ശരിയാണ്. ഒന്ന്,  രണ്ട് ലോക മഹായുദ്ധങ്ങൾ മൗലാനാമാരും സ്വാമിമാരും ചേർന്നാണല്ലോ നടത്തിയത്. ഇത് കേട്ടപ്പോൾ അദ്ദേഹം നിശബ്ദനായി. വിനീതൻ അദ്ദേഹത്തോട് പറഞ്ഞു: മുഴുവൻ മനുഷ്യരുടെയും രക്തം ഊറ്റിക്കുടിക്കാൻ ആഗ്രഹിക്കുകയും മാനവ രക്തം കൊണ്ട് ഹോളി കളിക്കാൻ കൊതിക്കുകയും ചെയ്യുന്നവരാണ് പ്രശ്‌നങ്ങളുടെ എല്ലാം അടിസ്ഥാനം. 1914-ൽ യഹൂദി സമ്പന്നർക്ക് അവരുടെ സാധനങ്ങൾ സൂക്ഷിക്കാനും വിറ്റഴിക്കാനും വലിയ കേന്ദ്രങ്ങൾ ആവശ്യമായി വന്നു. ഇതിന് വേണ്ടി അവർ ഗൂഢാലോചനകൾ നടത്തി. അവർ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യങ്ങളെ പരസ്പരം തല്ലിക്കുകയും ചെയ്തു. അതെ, അവരുടെ കച്ചവടത്തിന് വേണ്ടി മാത്രമാണ് ലക്ഷക്കണക്കിന് ജീവനുകൾ പാഴാക്കുകയും നിരവധി രാഷ്ട്രങ്ങൾ തകർക്കുകയും ചെയ്തു. ഇന്നും ഇതുപോലുള്ള കച്ചവടങ്ങളെ ആഗ്രഹിക്കുന്നവരാണ് പ്രധാന പ്രശ്‌നക്കാർ. ഞങ്ങളുടെ പണം കൂടണം, ഞങ്ങളുടെ പേര് ഉയരണം, ഞങ്ങളുടെ ആളുകൾ വളരണം എന്ന സ്വാർത്ഥ ചിന്താഗതികളാണ് കുഴപ്പങ്ങളുടെ അടിസ്ഥാനം. മതം, സംസ്‌കാരം, ഭാഷ, ദേശം ഇതൊന്നും ഭിന്നതയുടെയും ശത്രുതയുടെയും അടിസ്ഥാനമല്ല. ഒരു സംസ്‌കാരവും മതവും രാജ്യവുമായി ബന്ധപ്പെട്ടവർ തന്നെ പരസ്പരം കഠിന ശത്രുക്കളെ പോരാടുന്നത് കണ്ടിട്ടില്ലേ? നീണ്ട യുദ്ധങ്ങൾ  നടത്തിയ കൗരവരും പാണ്ഡവരും ഒരു കുടുംബക്കാർ അല്ലായിരുന്നോ? പരസ്പരം തല്ലുണ്ടാക്കുന്ന അറബികൾ ഒരു ഭാഷയും സംസ്‌കാരവുമായി ബന്ധപ്പെട്ടവരല്ലേ? അഫ്ഗാനിസ്ഥാനിൽ പഠാണികളും പാക്കിസ്ഥാനിൽ മുസ്‌ലിംകളും ഇന്ത്യയിൽ ഹൈന്ദവരും പരസ്പരം പോരടിക്കുന്നത് മതത്തിന്റെ പേരിലല്ല. മനോച്ഛകളുടെയും സ്വാർത്ഥതയുടെയും പേരിലാണ്. അതെ, സ്വാർത്ഥത നമ്മുടെ മതമായി മാറിയിരിക്കുന്നു. നമ്മുടെ മനസ്സിൽ അടിഞ്ഞ് കൂടയിരിക്കുന്ന മാലിന്യങ്ങൾ പുറത്തേക്ക് പ്രവഹിക്കുന്നതാണ് കുഴപ്പങ്ങളുടെ കാരണം. 

പ്രവാചകന്മാർ മനസ്സ് നന്നാക്കാൻ പരിശ്രമിച്ചവരാണ്. കാരണം പുറത്തെ നാശം അകത്ത് നിന്നും പുറപ്പെടുന്നതാണെന്ന് അവർ മനസ്സിലാക്കി. പുറത്തുള്ള നാശങ്ങൾ അകത്തേക്ക് കടന്നുവെന്ന് വിചാരിച്ചാണ് നാം പുറത്തെ നന്നാക്കാൻ ഇന്ന് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഹൃദയത്തിന്റെ രോഗം ശരീരം മുഴുവനും പ്രതിഫലിക്കുന്നതുപോലെ മനസ്സിലെയും മസ്തിഷ്‌കത്തിലെയും ഉദ്ദേശ ലക്ഷ്യങ്ങളുടെയും ചിന്താ വിചാരങ്ങളുടെയും നാശം സമൂഹത്തെ മുഴുവൻ നശിപ്പിക്കുന്നത്. മുമ്പ് ഒരിക്കൽ ഒരു രാജാവ് കൂട്ടുകാരോടൊപ്പം വേട്ടയ്ക്ക് പോയി. കാട്ടിൽ വെച്ച് കൂട്ടം തെറ്റിയ അദ്ദേഹം അലഞ്ഞ് നടന്നു. രാത്രി ഒരു വൃദ്ധയുടെ കൂരയിൽ അദ്ദേഹം അഭയം തേടി. വൃദ്ധ ആടിനെ കറക്കാൻ പരിശ്രമിച്ചെങ്കിലും പാല് അൽപ്പം മാത്രമേ കിട്ടിയുള്ളൂ. വൃദ്ധ പാല് കറക്കുന്നത് കണ്ടപ്പോൾ ഇവരുടെയും കൂടി നികുതി നാളെ മുതൽ പിരിക്കണമെന്ന് രാജാവ് ചിന്തിക്കാൻ തുടങ്ങി. തദവസരം രാജാവിനെയും അയാളുടെയും ചിന്തയും തിരിച്ചറിയാത്ത വൃദ്ധ സങ്കടത്തോടെ പറഞ്ഞു: ഇന്ന് പാല് വളരെ കുറച്ച് മാത്രമേ കിട്ടിയുള്ളൂ. രാജാവിന്റെ ഉദ്ദേശ ലക്ഷ്യത്തിൽ എന്തോ കുഴപ്പം ഉണ്ടായെന്ന് തോന്നുന്നു. 

മനുഷ്യൻ ഈ ലോകത്തെ രാജാവാണ്. മനുഷ്യന്റെ ഉദ്ദേശം മോശമാവുകയും മനസ്സ് നാശമാവുകയും ചെയ്തപ്പോൾ പരിസരം മുഴുവൻ നാശനഷ്ടങ്ങൾ പെരുകി. പ്രവാചകന്മാരുടെ വീക്ഷണം വളരെ ആഴം നിറഞ്ഞതാണ്. പ്രവാചകന്മാർ പറയുന്നു: മനസ്സിലെ പാപക്കറകൾ കഴുകിക്കളയുക, ഹൃദയത്തെ നന്നാക്കുക! മനസ്സ് നാശമായതിന്റെ പേരിലാണ് ഇന്നത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും ഫലിക്കാത്തത്. ഭരണകൂടം ഫുഡ് കട്രോൾ പ്രഖ്യാപിച്ചപ്പോൾ കമ്പോളങ്ങളിൽ മോഷണം ആരംഭിച്ചു. പ്രൈസ് കട്രോൾ നടത്തിയപ്പോൾ കമ്പോളങ്ങളിൽ സാധനങ്ങൾ തന്നെ ഇല്ലാതായി. ജനങ്ങൾ അവശ്യ വസ്തുക്കൾ കിട്ടാതെ വലഞ്ഞു. അതെ, മനുഷ്യന്റെ പാപപങ്കിലമായ മനസ്സ് ശരിയാകുന്നതുവരെ ഒന്നും നന്നാകുന്നതല്ല. മനുഷ്യന്റെ അകത്ത് നിന്നുമാണ് നാശം തുടങ്ങുന്നത് എന്ന കാര്യം കമ്മ്യൂണിസം അവഗണിച്ചു. അവർ മനസ്സ് നന്നാക്കാൻ അൽപ്പം പോലും ശ്രദ്ധിച്ചില്ല. തൊഴിലാളികൾ ദാരിദ്ര്യത്തിൽ കിടന്ന് പിടയ്ക്കുന്നു. നേതാക്കൾ ജനങ്ങളുടെ രക്തത്തിലും വിയർപ്പിലും ആറാടുന്നു. മനുഷ്യരുടെ മൃതദേഹങ്ങളിൽ വലിയ മാളികകൾ പണിയുന്നു. ഇതിലൂടെ സർവ്വ സ്ഥലങ്ങളിലും തോന്നിയവാസങ്ങൾ പ്രചരിച്ചു. 

മനസ്സ് നന്നാക്കാതെ നിയമങ്ങൾ നന്നാക്കിയത് കൊണ്ട് യാതൊരു ഫലവുമില്ല. അമേരിക്കയിൽ ലഹരി പദാർത്ഥങ്ങൾ നിരോധിച്ചുകൊണ്ട് നിയമം പാസ്സാക്കപ്പെട്ടു. ലഹരിക്കെതിരിൽ യുദ്ധ പ്രഖ്യാപനം നടത്തി. കോടിക്കണക്കിന് രൂപ ചിലവഴിച്ച് അതിഭയങ്കര പ്രചാരണങ്ങൾ നടത്തി. മദ്യശാലകൾ പൂട്ടാൻ വലിയ പരിശ്രമങ്ങൾ നടത്തപ്പെട്ടു. ലഹരിക്കെതിരിൽ നിരവധി രചനകൾ തയ്യാറാക്കി. അവയുടെ പരസ്യങ്ങൾ മാത്രം ചേർത്ത് വെച്ചാൽ കിലോമീറ്ററുകൾ നീളമുണ്ടാകും. പക്ഷേ, പരിശ്രമത്തിന് അനുസരിച്ച് അമേരിക്കൻ ജനതയ്ക്ക് ലഹരിയിൽ വാശി കൂടി. മദ്യപാനം പഴയതിനേക്കാളും കൂടുതലായി. അവസാനം ഭരണകൂടം പരാജയം സമ്മതിച്ച് നിയമം പിൻവലിച്ചു. ബഹ്യമായ പരിശ്രമങ്ങളും ബുദ്ധിയെ നേരെ ആക്കാനുള്ള അധ്വാനങ്ങളും പരാജയപ്പെടുമെന്നും മനസ്സ് നന്നാക്കുക മാത്രമാണ് വിജയത്തിന്റെ വഴിയെന്നും ഇത് വ്യക്തമാക്കുന്നു. മനസ്സ് നന്നാക്കാതെ വലിയ അധ്വാനങ്ങൾ നടത്തിയിട്ടും അമേരിക്കൻ ജനത തോന്നിയ വാസത്തിൽ നിന്നും പിന്മാറാൻ അൽപ്പവും തയ്യാറായില്ല. 

അതിമഹത്തായ ഒരു പാരമ്പര്യം വഹിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം. എന്നാൽ ഇന്ന് ഇവിടെ വലിയ നാശങ്ങളും നഷ്ടങ്ങളും സംജാതമായിരിക്കുകയാണ്. രാജ്യത്തിന്റെ സ്വഭാവ മേഖല പരിപൂർണ്ണമായി തകർന്നിരിക്കുന്നു. മനുഷ്യത്വ രഹിതമായ വാർത്തകൾ പെരുകുകയാണ്. എന്നാൽ മനുഷ്യ മനസ്സുകളെ നന്നാക്കി ഇതിനെ തിരുത്താനുള്ള ആത്മാർത്ഥ പരിശ്രമങ്ങൾക്ക് പകരം മനസ്സുകളെയും മസ്തിഷ്‌കങ്ങളെയും കൂടുതൽ നാശമാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ദു:ഖത്തോടെ ഉണർത്തുകയാണ്. പുത്തൻ തലമുറയിൽ ലജ്ജയില്ലായ്മ വളർന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ പേരിൽ മഹാപാപങ്ങളും ക്രൂരമായ അക്രമങ്ങളും പരിശീലിക്കപ്പെടുന്നു. കണ്ണുകളിലൂടെയും കാതുകളിലൂടെയും പാപങ്ങൾ മനസ്സിലേക്ക് ഒഴിക്കപ്പെടുകയാണ്. വാർത്താ മാധ്യമങ്ങൾ പരസ്യമായി പാപങ്ങളെ പ്രബോധനം ചെയ്യുന്നു. വളരെ വ്യക്തമായി പറയട്ടെ പടച്ചവന്റെ വലിയ അനുഗ്രഹത്താൽ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ നമ്മുടെ മനസ്സും സ്വഭാവവും നന്നാക്കിയില്ലെങ്കിൽ ഈ സ്വാതന്ത്ര്യം കൊണ്ട് ഒരു ഗുണവുമില്ലെന്നും സ്വാതന്ത്ര്യം തന്നെ അപകടത്തിലാകുമെന്നും മനസ്സിലാക്കുക. 

യൂറോപ്പിൽ ആയിരക്കണക്കിന് കുഴപ്പങ്ങളുണ്ട്. എന്നിട്ടും യൂറോപ്പ് നിലനിന്ന് പോകുന്നത് എന്തുകൊണ്ടാണെന്ന് നാം പഠിക്കേണ്ടതാണ്. അതെ, പാശ്ചാത്യ ജീവിതത്തിൽ ധാരാളം അക്രമങ്ങളും സ്വഭാവ ദൂഷ്യങ്ങളും കാണപ്പെടുന്നെങ്കിലും അവർ ചെറിയ കാര്യങ്ങളിൽ പോലും നിയമങ്ങൾ പാലിക്കുന്നവരും സംസ്‌കാരം നിലനിർത്തുന്നവരുമാണ്. തരംതാണ വഞ്ചനകളൊന്നും അവരിൽ ഇല്ല. എല്ലാവരും പൗരത്വബോധമുള്ളവരാണ്. പട്ടണത്തിലും ഗ്രാമത്തിലും അവരുടെ ജീവിതം നിയമ മര്യാദകൾക്ക് ഉള്ളിൽ ഒതുങ്ങി നിന്നുകൊണ്ടുള്ളതാണ്. എന്റെ ഒരു സുഹൃത്ത് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കുറച്ച് വൈജ്ഞാനിക ജോലികളിൽ ബന്ധപ്പെട്ട് കഴിയുകയായിരുന്നു. ലൈബ്രറിയോട് ചേർന്ന് ഒരു റസ്റ്റോറന്റ് ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു:  ക്ഷീണം വരുമ്പോൾ അവിടെപ്പോയി മത്സ്യത്തിന്റെ കബാബ് കഴിക്കുമായിരുന്നു. ദിവസവും ഇപ്രകാരം ചെയ്തിരുന്നു. ഒരു ദിവസം ആഹാരം കഴിച്ച് പൈസ കൊടുക്കാൻ ഒരുങ്ങിയപ്പോൾ അവിടെ ക്യാഷറിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു: താങ്കൾ ദിവസവും രണ്ട് പൈസ ഇവിടെ അധികമായി നൽകിയിരുന്നു. ഞങ്ങളുടെ കണക്കിൽ അത് കൂടുന്നത് കണ്ട് ഞങ്ങൾ ആളെ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ കുറേ പൈസ ഇപ്രകാരം ഞങ്ങളുടെ കൈയ്യിൽ വന്നിട്ടുണ്ട്. അത് ഞങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്! 

എന്നാൽ ഇവിടെ ഒരു കാര്യം മനസ്സിലാക്കുക: യൂറോപ്പ്യൻ ജനതയുടെ ഈ സൽസ്വഭാവം അവരുടെ സാമ്പത്തിക അവസ്ഥ നന്നാകണം എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. സാമ്പത്തിക അവസ്ഥ നന്നാകാൻ സാമ്പത്തിക വിശുദ്ധി അത്യാവശ്യമാണെന്ന് അവർ മനസ്സിലാക്കുന്നു. ഇതിന്റെ പിന്നിൽ മത ബോധമോ പടച്ചവനുമായിട്ടുള്ള ബന്ധമോ അൽപ്പം പോലും ഇല്ല. കാരണം അവിടെ ചർച്ച് പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസ മൂല്യങ്ങൾ അവർക്ക് നഷ്ടമായി. ഭൗതിക താൽപ്പര്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട്  സാമ്പത്തിക കാര്യങ്ങൾക്ക് ഇത്തരം സ്വഭാവം നിർബന്ധമാണെന്ന് അവർ സ്വയം തീരുമാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 

അതുകൊണ്ട് തന്നെ യൂറോപ്പിന്റെ സ്വഭാവ മേഖലയിൽ സന്തുലിതത്വമില്ല. മധുരമിടാതെ ചായ കുടിക്കുകയും ലഡുവും ജിലേബിയും വാരിവാരിക്കഴിക്കുകയും ചെയ്യുന്ന ഷുഗർ രോഗികളുടേത് പോലെയാണ് അവരുടെ അവസ്ഥ. സാമ്പത്തിക മേന്മയ്ക്കുവേണ്ടി ചെറിയ കാര്യങ്ങളിൽ പോലും വലിയ സത്യസന്ധത അവർ പുലർത്തുന്നു. എന്നാൽ വർഗ്ഗീയതയും വംശീതയും അവരുടെ മുന്നിൽ വരുമ്പോൾ ഈ വിശ്വസ്തതയും സത്യസന്ധതയും അവർ അവഗണിക്കുന്നു. വ്യക്തി ജീവിതത്തിൽ അവർ വളരെ കൃത്യനിഷ്ടയുള്ളവരാണ്. 9 മണി 12 മിനിറ്റ് വരാൻ അവർ വാഗ്ദാനം ചെയ്താൽ കൃത്യസമയത്ത് തന്നെ അവർ വന്നിരിക്കും. എന്നാൽ സാമുദായിക വിഷയത്തിൽ മറ്റുസമുദായങ്ങളെ വഞ്ചിക്കുകയും അവരെക്കുറിച്ച് അപരാധങ്ങൾ പറയുകയും ചെയ്യാൻ അവർക്ക് യാതൊരു മടിയുമില്ല. അറബികളോട് അവർ കാട്ടിക്കൊണ്ടിരിക്കാൻ അക്രമങ്ങൾ പരസ്യമായ രഹസ്യമാണ്. ഇന്ത്യയിലും അവരുടെ ഈ സ്വഭാവം നാം നന്നായി അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അതെ, അവരുടെ സൽസ്വഭാവങ്ങൾ പടച്ചവനോടുള്ള വിശ്വാസത്തിന്റെയോ പരലോക വിചാരണയെക്കുറിച്ചുള്ള ഭയത്തിന്റെ പേരിലല്ല. കച്ചവട കാര്യങ്ങൾ നന്നായി നീങ്ങുകയും ലാഭം കൂടുതൽ കരസ്ഥമാക്കുകയും ചെയ്യണം എന്ന ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ട് അവർ ഉപഭോക്താക്കളോട് സൽസ്വഭാവം പുലർത്താനും വാഗ്ദാനങ്ങൾ പാലിക്കാനും ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. എന്നാൽ സാമുദായിക കാര്യങ്ങൾ വരുമ്പോൾ ഏത് ദുസ്വഭാവത്തിനും അക്രമത്തിനും അവർക്ക് യാതൊരു മടിയുമില്ല. 

എന്നാൽ പ്രവാചകന്മാർ പഠിപ്പിച്ച സൽസ്വഭാവം സർവ്വസന്ദർഭങ്ങളിലും മുഴുവൻ ആളുകളോടും നിരന്തരമായി നിലനിൽക്കുന്നതും സർവ്വവിധ ഭൗതിക താൽപ്പര്യങ്ങളിൽ നിന്നും പരിശുദ്ധവുമാണ്. ഉപകാരം, ഉപദ്രവം എന്തുണ്ടായാലും, ജീവൻ അപടകത്തിൽ പെട്ടാലും സൽസ്വഭാവവും മനുഷ്യത്വവും ഉപേക്ഷിക്കരുതെന്ന് പ്രവാചകന്മാർ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഉമർ രണ്ടാമൻ എന്ന പേരിൽ അറിയപ്പെട്ട ഉമറുബ്‌നു അബ്ദിൽ അസീസിന്റെ കാലത്ത് അദ്ദേഹം ലോകത്തെ ഏറ്റവും നാഗരികമായ പ്രദേശത്തിന്റെ ഭരണാധികാരി ആയിരുന്നു. ഒരു രാത്രി അദ്ദേഹം ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാൻ ഗവർമെന്റ് വക വിളക്ക് കത്തിച്ച് വെച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ഒരു കൂട്ടുകാരൻ വന്നു. സലാം പറഞ്ഞ് സംസാരിക്കാൻ ഇരുന്നു. ഉമറുബ്‌നു അബ്ദിൽ അസീസ് സലാം മടക്കുന്നതിന് മുമ്പ് പ്രസ്തുത വിളക്ക് അണക്കുകയും നിസ്സാരമായ ഒരു മെഴുകുതിരി കത്തിച്ച് വെക്കുകയും ചെയ്തു. ആഗതൻ കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: വലിയ വിളക്ക് പൊതുജനങ്ങളുടെ സമ്പത്താണ്. ഞാൻ അവർക്കുവേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. താങ്കൾ വന്ന് നമ്മുടെ കാര്യം പറയാൻ തുടങ്ങിയപ്പോൾ ഞാൻ അത് അണയ്ക്കുകയും ഇത് കത്തിക്കുകയും ചെയ്തു. കാരണം അത് കത്തിച്ച് കൊണ്ട് എന്റെ കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ നാളെ പടച്ചവനോട് എനിക്ക് മറുപടിയൊന്നും കാണില്ല! രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ) അന്നത്തെ സൂപ്പർ പൗവറുകളായ റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങളെ പരാജയപ്പെടുത്തിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ കാലത്ത് ക്ഷാമം ഉണ്ടായി. തദവസരം വില കൂടിയ ആഹാരങ്ങളൊന്നും താൻ കഴിക്കുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കുറഞ്ഞ ആഹാരവും താഴ്ന്ന എണ്ണയും കഴിച്ച് അദ്ദേഹത്തിന്റെ ചുവന്ന് വെളുത്ത നിറം പോലും മാറിപ്പോയി. ഇത്തരം സൂക്ഷ്മതയും ത്യാഗവും ആധുനിക നാഗരികതകളിൽ എവിടെയും കാണുകയില്ല. ഇത്തരം സ്വഭാവ മൂല്യങ്ങളും ആത്മീയ ഔന്നിത്യങ്ങളും അവരുടെ ചിന്തയിൽ പോലും ഉദിച്ച് കാണില്ല. എല്ലാവരും വയറ് നിറച്ച് കഴിക്കണം, എല്ലാവർക്കും പാർപ്പിട സൗകര്യം ഉണ്ടാകണം, എല്ലാവരുടെയും ആഗ്രഹങ്ങളെ പരിഗണിക്കണം എന്നത് മാത്രമാണ് ആധുനിക നാഗരിക മേഖലകളുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ.

ഞങ്ങൾ വളരെ ആത്മാർത്ഥതയോടെയും വ്യക്തമായും പറയട്ടെ: ഞങ്ങളുടെ ലക്ഷ്യം മുകളിൽ വിവരിച്ച പടച്ചവന്റെ മാർഗ്ഗത്തിലേക്ക് നാം എല്ലാവരെയും പരസ്പരം പ്രേരിപ്പിക്കലാണ്. പടച്ചവനിൽ വിശ്വസിച്ചുകൊണ്ട് മാനവിക ഗുണങ്ങൾ ഉൾക്കൊള്ളുക എന്നതാണ് ഞങ്ങളുടെ സന്ദേശം. ഇത് രാജ്യത്തോടുള്ള ഏറ്റവും വലിയ  സ്‌നേഹവും നിഷ്‌കളങ്ക സ്‌നേഹവുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തീർച്ചയായും രാജ്യത്തിന് പുരോഗമന പരമായ ധാരാളം പദ്ധതികളും സ്ഥാപനങ്ങളും ആവശ്യമാണ്. അതൊന്നിനെയും ഞങ്ങൾ നിന്ദിക്കുന്നില്ല. കുറഞ്ഞ ചിലവിൽ ഉത്തമം വിദ്യാഭ്യാസവും ചികിത്സകളും നൽകുന്ന പാഠശാലകളും ശുശ്രുഷ കേന്ദ്രങ്ങളും രാജ്യത്തിന്റെ വലിയ ആവശ്യങ്ങളാണ്. സത്യസന്ധമായ നീതിപീഠങ്ങളും ഉത്തമ വാർത്താ മാധ്യമങ്ങളും ശക്തമായ പ്രതിരോധ സൈന്യവും ഇതുപോലുള്ള കാര്യങ്ങളും രാജ്യത്തിന് ഒരിക്കലും ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യങ്ങളാണ്. പക്ഷേ, അക്രമവും അന്ധതയും മറ്റുള്ളവരുടെ വയറ് കീറി സ്വന്തം വയറ് നിറയ്ക്കാനുള്ള ആർത്തിയും ഈ രാജ്യത്ത് പകർച്ചവ്യാധി പോലെ പടർന്ന് കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും പോകട്ടെ സ്വാതന്ത്ര്യം പോലും അർത്ഥമില്ലാത്തതായി തീരുന്നതാണ്. മേൽപ്പറയപ്പെട്ട സ്ഥാപനങ്ങളും സജ്ജീകരണങ്ങളും എല്ലാം രാജ്യത്തിന് ആവശ്യമാണ്. ഞങ്ങളും അതുമായി ബന്ധപ്പെട്ട എളിയ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ്. പക്ഷേ, അതിനേക്കാളെല്ലാം രാജ്യത്തിന് ഏറ്റവും കൂടുതൽ ആവശ്യവും പ്രയോജനപ്രദവും മാനവികതയാണ്. മനുഷ്യത്വം ഉണ്ടെങ്കിൽ മാത്രമേ മറ്റ് കാര്യങ്ങൾ കൊണ്ടും ഗുണമുണ്ടാവുകയുള്ളൂ. ഈ ഒരു യാഥാർത്ഥ്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ വീടുകളിൽ നിന്നും നിങ്ങളുടെ അരികിലേക്ക് വന്നിരിക്കുന്നത്. 

ഞങ്ങൾ വളരെ സ്പഷ്ടമായി ഒരു കാര്യം ഉറക്കെ പ്രഖ്യാപിക്കട്ടെ; ഞങ്ങൾ മുസ്‌ലിംകൾ ഈ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാൻ വന്നവരല്ല. സമ്പന്നത നിറഞ്ഞ് നിന്നിരുന്ന നാടുകൾ വിട്ട് ഞങ്ങളിവിടെ വന്നത് ഇവിടുത്തെ സമ്പത്തിന്റെ ഓഹരിക്കുവേണ്ടിയല്ല. ഒരു സമുന്നത സന്ദേശവും മഹത്തായ സേവനവുമായി  വന്നവരാണ് ഞങ്ങൾ. പടച്ചവന്റെ അടിമകളെ പടച്ചവന്റെ യഥാർത്ഥ അടിമകളാക്കാനാണ് ഞങ്ങൾ വന്നത്. സത്യത്തിന്റെയും സത്‌സ്വഭാവത്തിന്റെയും സന്ദേശവും കൊണ്ടാണ് ഞങ്ങളുടെ മുൻഗാമികൾ ഇവിടെ വന്നത്. അവർ ഈ രാജ്യത്തിന് പലതും കൊടുത്തിട്ടേയുള്ളൂ. ഒന്നും എടുത്തിട്ടില്ല. ഇവിടെ താമസിക്കാൻ വന്നവരാണവർ. ഇവിടെനിന്നും പോകാൻ വന്നവരല്ല. മനുഷ്യരെ അല്ലാഹുവിന്റെ യഥാർത്ഥ അടിമകളാക്കാനും മനുഷ്യനെ ആത്മാർത്ഥമായി സ്‌നേഹിക്കാനും പ്രസ്തുത സ്‌നേഹം പരത്താനും പ്രപഞ്ചമഖിലത്തെയും സൃഷ്ടിച്ച് രക്ഷിച്ച് പരിപാലിച്ച് കൊണ്ടിരിക്കുന്ന ഏകനായ അല്ലാഹുവിലേക്ക് ക്ഷണിക്കാനുമാണ് അവരിവിടെ വന്നത്. ലോകത്തുനിന്നും ഒന്നും വാങ്ങാതെ മുഴുവൻ ലോകത്തിനും വേണ്ടി അവർ സേവനം ചെയ്തു. സത്യത്തിന്റെ പവിഴമുത്തുകൾ കൊണ്ട് മാനവകുലത്തിന്റെ അക്ഷയപാത്രം നിറച്ച അവർ സ്വന്തം കൈകൾ കാലിയാക്കി. സ്വന്തം മക്കളെക്കുറിച്ച് ചിന്തിക്കാതെ കുടുംബ ഭാഗത്തുനിന്നും കണ്ണുകൾ അടർത്തി ഉദരങ്ങളിൽ കല്ലുകൾ വെച്ചുകെട്ടി മാനവരെ സേവിച്ചു. സുഖ-സുഷുപ്തികൾ കൊടുത്ത് ദുഃഖ-ദുരിതങ്ങൾ ഏറ്റുവാങ്ങി. കിട്ടിയതെല്ലാം പട്ടിണിപ്പാവങ്ങൾക്ക് വീതിച്ചു. സേവകർക്കും ജോലിക്കാർക്കും കൈനിറയെകൊടുത്ത അവർ സ്വന്തം മക്കളെ ത്യാഗം പരിശീലിപ്പിച്ചു. ഒരിക്കൽ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പായയിൽ കിടക്കുകയായിരുന്നു. ശരീരത്തിൽ പാടുകൾ പതിഞ്ഞിരുന്നു. ഉമർ (റ) ഇതുകണ്ടപ്പോൾ പറഞ്ഞു; ഹാ കഷ്ടം അല്ലാഹുവിന്റെ ദൂതരായ അങ്ങ് ഈ ദുരിതത്തിലും മാനവരക്തം ഊറ്റിക്കുടിക്കുന്ന അക്രമികൾ മാർദ്ദവമായ വിരിപ്പുകളിലുമാണോ കിടക്കുന്നത് ! തിരുമേനി (സ്വ) അരുളി; ''ഉമർ, യഥാർത്ഥ ജീവിതം പരലോകത്തിലെ ജീവിതമാണ്! 

മുസ്‌ലിംകളോട് അല്പം കടുത്ത വാക്ക് പറയുകയാണ്. ഉപരിസൂചിത കാര്യങ്ങളെല്ലാം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നാം നമ്മുടെ യഥാർത്ഥ വഴിയായ മാനവിക സൽസ്വഭാവങ്ങളെ ഉപേക്ഷിച്ച്  മൃഗങ്ങളുടെ മേഖലകളിലേക്ക് താഴ്ന്നിരിക്കുന്നു. നമ്മുടെ കർമ്മരീതികളും സ്വഭാവ സമ്പർക്കങ്ങളും ഇസ്‌ലാമിന്റെ പേര് ദുഷി പ്പിക്കുന്നു. നാം ലോകത്തിന് ജീവിച്ച് കാണിച്ചുകൊടുക്കുന്ന ഇസ്‌ലാമിന്റെ ചിത്രം അങ്ങേയറ്റം വികലമാണ്. നമ്മുടെ ജീവിത രീതിയിൽ എന്ത് ആകർഷണീയതയാണ് ഇന്നുളളത്. ഒരിക്കൽ നാം ഒരു വഴിയിലൂടെ കടന്നുപോയാൽ വസന്തം പരിമളം പരത്തുന്നതുപോലെ വഴിയാകെ സുഗന്ധം വിതറിയിരുന്നു. ഞങ്ങളുടെ നാട്ടിൽ എല്ലാമുണ്ടെങ്കിലും ജനജീവിതം ശരിയാക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും മുസ്‌ലിംകളില്ല എന്ന് പരിഭവം ഉയർന്നിരുന്നു. വിദഗ്ധരായ വൈദ്യൻമാരെയും നിർമ്മാതാക്കളെയും ഏതെങ്കിലും നാട്ടിൽനിന്നും പുറത്താക്കിയതായി ഇന്നുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. പശ്ചിപഞ്ചാബിൽ കൊല്ലൻമാരെ ആവശ്യമായി വന്നപ്പോൾ തെരഞ്ഞുപിടിച്ച് അവരെ അവിടെ താമസിപ്പിച്ചു. നാം നമ്മുടെ സ്വഭാവ രീതികളുടെ ഗൗരവം ഉണർന്നുപ്രവർത്തിച്ചാൽ നമ്മെ ഈ രാജ്യത്തിന്റെ നിധികളായി സൂക്ഷിക്കാൻ ഇവിടുത്തെ ജനങ്ങൾ നിർബന്ധിതരാകും. പാലിൽ വെള്ളമൊഴിക്കാത്ത പാൽക്കാരനെയും തുന്നാനുള്ള തുണി മോഷ്ടിക്കാത്ത തയ്യൽക്കാരനെയും ദിവസം മുഴുവൻ കൃത്യമായി തൊഴിലെടുക്കുന്ന തൊഴിലാളിയെയും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെയും വിട്ടുപിരിയാൻ ഈ രാജ്യം ആഗ്രഹിക്കുമോ. 

പ്രിയപ്പെട്ട രാജ്യ നിവാസികളെ നാമെല്ലാവരും ഒരു നാട്ടുകാരും ഒരു കപ്പലിലെ യാത്രക്കാരുമാണ്. ഞങ്ങൾക്ക് നിങ്ങളോട് ഹൃദയംഗമായ സ്‌നേഹമുണ്ട്. നാം മുഴുവൻ പേരുടെയും ഭാവി പരസ്പരം ബന്ധപ്പെട്ടതാണ്. നിങ്ങളുടെ സുഖം ഞങ്ങളുടെ സുഖവും ദു:ഖം ഞങ്ങളുടെ ദു:ഖവുമാണ്. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം അനുഗ്രഹിക്കാൻ വന്നവരല്ല. സർവ്വലോകങ്ങൾക്കും കാരുണ്യമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകൻ പ്രസ്താവിച്ചു: പടച്ചവൻ നിങ്ങൾക്കിടയിലുള്ള വംശീയ അഹങ്കാരങ്ങളെ തകർത്തെറിഞ്ഞിരിക്കുന്നു. ഞാനും അതിനെ എന്റെ കാലുകൾ കൊണ്ട് ചവിട്ടി മെതിക്കുകയാണ്. ഒരു അറബിയ്ക്കും അനറബിയേക്കാളോ അനറബിയ്ക്ക് അറബിയിക്കാളോ ഒരു മഹത്വവുമില്ല. ഭയഭക്തി മാത്രമാണ് മഹത്വങ്ങളുടെ അടിസ്ഥാനം. എല്ലാവരും ആദം സന്തതികളാണ്. ആദം മണ്ണിൽ നിന്നാണ് പടയ്ക്കപ്പെട്ടത്!

നാമെല്ലാവരും ഈ മഹാരാജ്യമാകുന്ന കപ്പലിലെ യാത്രികരാണ്. കുറച്ച് ആളുകൾ മുകളിലെ തട്ടിലും മറ്റുള്ളവർ താഴ്ത്തട്ടിലുമായി എന്ന് മാത്രം. ഇവിടെ താഴ്ത്തട്ടിലുള്ള ആരെങ്കിലും കപ്പലിൽ ത്വാരം ഉണ്ടാക്കിയാൽ അവരും എല്ലാവരും മുങ്ങിമരിക്കുന്നതാണ്. എന്നാൽ ആരെങ്കിലും കൈ പിടിച്ച് തടഞ്ഞാൽ അവരും മറ്റുള്ളവരും രക്ഷപ്പെടും! ഇന്ന് നമ്മുടെ രാജ്യത്ത് നമ്മുടെ തന്നെ ചില സഹോദരങ്ങൾ ഈ കപ്പലിൽ ത്വാരം ഇട്ട് കൊണ്ടിരിക്കുകയാണ്. ഇതിനെ തിരുത്താനും തടയാനും നാം ചിന്തിക്കുകയും മുന്നിട്ട് ഇറങ്ങുകയും ചെയ്തില്ലെങ്കിൽ എല്ലാവരും സമുദ്രത്തിൽ മുങ്ങിമരിക്കുന്നതാണ്. സമുദ്രം ഏതെങ്കിലും സംസ്‌കാരത്തിനും സമുദായത്തിനും പ്രത്യേക പരിഗണനയൊന്നും നൽകുന്നതല്ല. 

പടച്ചവൻ നമുക്ക് വിവരവും വിവേകവും നൽകട്ടെ. നമ്മുടെ മനസ്സുകളെ പ്രകാശിപ്പിക്കട്ടെ. മാനവ ദു:ഖം നമുക്ക് നൽകട്ടെ. നമ്മുടെ പ്രിയങ്കരമായ ഈ രാജ്യത്തോട് നമുക്ക് വലിയൊരു കടമയുണ്ട്. ഈ രാജ്യം നമ്മുടെ മുൻഗാമികൾ ചോരയും നീരും ഒഴിക്കി നിർമ്മിച്ചതാണ്. നാം പ്രവാചകന്മാരുടെ പാത സ്വീകരിക്കുക. ഈ രാജ്യത്തെ മാതൃകാപരമായ രാജ്യമായി ഉയർത്താൻ പരിശ്രമിക്കുക. അടിയുറച്ച വിശ്വാസം, സമുന്നത സ്വഭാവം, മാനവ ഗുണകാംഷ എന്നീ ഗുണങ്ങൾ ഇവിടെ പരക്കട്ടെ. ഇതിന് ശക്തമായ ഒരു  ചുവട് വെയ്പ്പ് അത്യാവശ്യമാണ്. ആരെയും കാത്ത് നിൽക്കാതെ നാം മന:ക്കരുത്തോടെ കാലെടുത്ത് വെക്കുക. എന്റെ വേദനകൾ നിങ്ങളോട് വിളിച്ച് പറഞ്ഞപ്പോൾ എന്റെ മനസ്സിന് അൽപ്പം ആശ്വാസം ലഭിച്ചതായി എനിയ്ക്ക് മനസ്സിലാകുന്നു. നിങ്ങളും ഈ വികാരങ്ങൾ അൽപ്പമെങ്കിലും ഏറ്റടുക്കണമെന്ന് താൽപ്പര്യപ്പെടുന്നു. കാരണം ഇത് ഒരാളെക്കൊണ്ടോ ചെറിയ ഒരു വിഭാഗത്തെക്കൊണ്ടോ നടക്കുന്ന കാര്യമല്ല. ആകയാൽ നാമെല്ലാവരും ഈ വിഷയത്തെക്കുറിച്ച് ആത്മാർത്ഥമായി പഠിക്കാനും ജീവിതത്തിൽ പകർത്താനും പ്രചരിപ്പിക്കാനും തീരുമാനം എടുക്കുക.

പയാമെ ഇൻസാനിയ്യത്ത്, മാനവതാ സന്ദേശം. ഉദ്ദേശ ലക്ഷ്യങ്ങൾ 

1. നാം എല്ലാവരും മനുഷ്യരും ഒരു നാട്ടുകാരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിശ്വാസവും സ്‌നേഹാദരവുകളും വളർത്താനും അകൽച്ചകളും ശത്രുതകളും ഇല്ലാതാക്കാനും പരിശ്രമിക്കുക. ഇതിനുവേണ്ടി സന്ദർശനങ്ങൾ നടത്തുകയും സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ഉത്തമ രചനകൾ പ്രചരിപ്പിക്കുകയും ചെയ്യുക. 

2. സേവന പ്രവർത്തനങ്ങളിലൂടെ പരസ്പരം അടുക്കുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്റെ യഥാർത്ഥ സുഖസന്തോഷങ്ങൾ അനുഭവിക്കുക.

3. വർഗ്ഗീയത, സാമ്പത്തിക അസമത്വം, കൈക്കൂലി, നഗ്നത പ്രകടനം മുതലായ തിന്മകൾക്കും അക്രമങ്ങൾക്കും എതിരിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിശ്രമിക്കുക.

4. അക്രമപരമായ പരിപാടികളും പ്രവർത്തനങ്ങളും തടയുക. 

5. മർദ്ദിതരും സാധുക്കളുമായ സഹോദരങ്ങളെ ജാതിമത വിത്യാസമില്ലാതെ സഹായിക്കുക. 

6. വിദ്യാർത്ഥി ജനതയെ പ്രത്യേകിച്ചും സൽഗുണസമ്പന്നരായി വാർത്തെടുക്കാൻ വിവിധ രീതികളിൽ പരിശ്രമിക്കുക. 

7. നാം ഓരോരുത്തരും ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സൗഹാർദ്ധ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും വളർത്താനും പരിശ്രമിക്കുക. 

ഇക്കാര്യങ്ങൾക്ക് തയ്യാറുള്ള സഹോദരങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടി ഇരിക്കുകയും ചെയ്യാനുള്ള കാര്യങ്ങളെ ആലോചിക്കുകയും ചെയ്തത് വിലയിരുത്തുകയും ചെയ്യുക. 

വീടിന്‍റെ വിളക്കിലൂടെ തന്നെ ഈ വീടിന് തീ പിടിച്ചല്ലോ.!

വീടിന്‍റെ വിളക്കിലൂടെ തന്നെ 

ഈ വീടിന് തീ പിടിച്ചല്ലോ.! 

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

അവതാരിക 

പൗരാണിക കാലത്ത് ജനങ്ങൾ കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചുകൂടി കഴിഞ്ഞിരുന്നത്. ഓരേ കുടുംബക്കാർ ആയിരുന്നതുകൊണ്ട് അവർക്കിടയിൽ പ്രശ്‌നങ്ങളും വളരെ കുറവായിരുന്നു. പിൽക്കാലത്ത് നാഗരികതയും സംസ്‌കാരങ്ങളും വളർന്നു. കുടുംബ ബന്ധങ്ങളെ കൂടാതെയുള്ള ബന്ധങ്ങളും നിലവിൽ വന്നു. ഇത്തരുണത്തിൽ സംജാതമായ ഒരു ബന്ധമാണ് ഒരു നാട്ടുകാരെന്ന ബന്ധം. വിവിധ മതസ്ഥരും വിഭാഗക്കാരുമായ ആളുകൾ ഇതിലൂടെ ഒരു പ്രദേശത്ത് ഒരുമിച്ചുകൂടി താമസിക്കുന്നതാണ്. ഇത് സാമൂഹ്യമായും നാഗരികമായും ധാരാളം പ്രയോജനങ്ങൾ നൽകുന്നെങ്കിലും വിത്യസ്ത മത വിഭാഗങ്ങളായ കാരണത്താൽ വിവിധ പ്രശ്‌നങ്ങൾക്ക് സാധ്യതയുമുണ്ട്. ഈ പ്രശ്‌നങ്ങൾ കുറയ്ക്കാനും ഇല്ലാതാക്കാനുമുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് മാനുഷിക മൂല്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ടുള്ള പരസ്പര ബന്ധങ്ങൾ. നാമെല്ലാവരും ഒരു പിതാവിന്റെ മക്കളായ കാരണത്താൽ പരസ്പര സഹോദരങ്ങളും ഒരുമിച്ച് ഒരു രാജ്യത്ത് താമസിക്കുന്നതിനാൽ പരസ്പരം അയൽവാസികളുമാണ്. സഹോദരങ്ങളും അയൽവാസികളും വിത്യസ്ത മതസ്ഥരും കുടുംബക്കാരുമാണെങ്കിലും വലിയ ബന്ധമുള്ളവരും കടമകൾ പാലിക്കേണ്ടവരുമാണ്. 

ഇന്ത്യാ മഹാരാജ്യം പ്രവിശ്യാലമായ ഒരു പ്രദേശമാണ്. ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യഥാർത്ഥ പുരോഗതികൾക്കും സന്തോഷസമാധാനങ്ങൾക്കും മാനവികതയിൽ ഊന്നിക്കൊണ്ടുള്ള ഉപര്യുക്ത രണ്ട് ബന്ധങ്ങൽ വളർത്താൻ നാം പരിശ്രമിക്കേണ്ടതാണ്. ഈ രാജ്യം വളർന്നുവലുതായി ഇവിടെവരെയും എത്തിയത് ഇതേ അടിസ്ഥാനത്തിൽ തന്നെയാണ്. ഹൈന്ദവരും മുസ്‌ലിംകളും സിക്കുകാരും ക്രൈസ്തവരും ഈ ബന്ധത്തെ മാനിക്കുകയും പാലിക്കുകയും ചെയ്തുകൊണ്ട് പരിശ്രമിച്ചതിലൂടെയാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാൽ ഖേദകരമെന്ന് പറയട്ടെ സ്വാതന്ത്ര്യത്തിന് ശേഷം ഇവിടെ കുടുംബ മത വിഭാഗ ബന്ധങ്ങൾക്ക് തെറ്റായ നിലയിൽ വളരെയധികം സ്ഥാനം നൽകപ്പെട്ടു. ഇത് രാജ്യ നന്മയ്ക്ക് വളരെ ദോഷം ചെയ്തു. വിവിധ മതസ്ഥർക്കിടയിൽ സാഹോദര്യത്തിന് പകരം അനാരോഗ്യകരമായ മത്സരങ്ങൾക്കും അപകടകരമായ പിടിവലികൾക്കും കാരണമായി. മനുഷിക അയൽവാസ ബന്ധങ്ങൾ അവഗണിക്കപ്പെട്ടു. ഇതിലൂടെ ധാരാളം പ്രശ്‌നങ്ങൾ സംജാതമായി. ഓരോരുത്തരും അവരവരുടെ വിഭാഗങ്ങളുമായി ഒതുങ്ങുകയും മറ്റുള്ളവരെ തകർക്കാൻ പരിശ്രമിക്കുകയും ചെയ്തു. ഈ അവസ്ഥ രാജ്യത്തിന് അത്യന്തം അപകടകരമാണ്. 

വിശ്വപണ്ഡിതനായ അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ ലോകത്ത് നിന്നും വിടപറഞ്ഞ വ്യക്തിയാണ്. അദ്ദേഹം ഈ മഹാരാജ്യത്ത് നടന്നിട്ടുള്ള അവസ്ഥകളെ കാണുക മാത്രമല്ല പലതിലും നേർക്കുനേരെ ബന്ധപ്പെടുക കൂടി ചെയ്ത വ്യക്തിത്വമാണ്. ആദ്യം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് സ്വാതന്ത്ര്യം വിഭവജനവും ഒരുമിച്ച് നടന്നപ്പോൾ നടമാടിയ സംഭവങ്ങൾക്കും അദ്ദേഹം സാക്ഷിയായി. തുടർന്ന് ഈ രാജ്യം ബാഹ്യമായി പുരോഗതിയിലേക്ക് നീങ്ങുന്നതും ആന്തരികമായി അധ:പതിക്കുന്നതും അദ്ദേഹം നേരിൽ കണ്ടു. ഒരു നാട്ടുകാരെന്ന നിലയിൽ പരസ്പരം ആദരിച്ചും സഹകരിച്ചും നീങ്ങുന്നതിന് പകരം അക്രമങ്ങളും അരാജകത്വങ്ങളും കത്തിക്കയറുന്നത് കണ്ട് അദ്ദേഹവും കൂട്ടുകാരും അത്യധികം ദു;ഖിച്ചു. ആദ്യം രാജ്യത്തെ നേതാക്കന്മാരും ബുദ്ധിജീവികളും പണ്ഡിതരുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങൾ ഉണർത്തി. എന്നാൽ അവർ ഉത്തരവാദിത്വം പൂർണ്ണമായ നിലയിൽ ഉണരാത്തത് കണ്ടപ്പോൾ പയാമെ ഇൻസാനിയ്യത്ത് (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി, മാനവതാ സന്ദേശ്) എന്ന പേരിൽ ഒരു പ്രവർത്തനം ആരംഭിച്ചു. മൗലാനാ തന്നെ പറയുന്നത് കേൾക്കുക:

'കോടിക്കണക്കിന് ജനങ്ങളും അവർക്കിടയിൽ നിരവധി വലിയ വ്യക്തിത്വങ്ങളും ജീവിക്കുന്ന പ്രവിശ്യാലമായ ഈ മഹാരാജ്യത്ത് സ്വഭാവ പരമായ ദൂഷ്യങ്ങളെ ദൂരീകരിക്കാനും മാനവികത പ്രചരിപ്പിക്കാനും അക്രമങ്ങൾ തടയാനും വേണ്ട നിലയിൽ ആരും മുമ്പോട്ട് വരാത്തത് വളരെ ഖേദകരം തന്നെ. ഞങ്ങൾ ധാരാളം ആളുകളെ വളരെ നേരം പ്രതീക്ഷിച്ചുകഴിഞ്ഞു. അവസാനം ഞങ്ങളെക്കൊണ്ട് കഴിയുന്നത് എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ച് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സുമനസ്സുകളായ ആളുകൾ ഇത് സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് ചെറുതും വലുതുമായ സദസ്സുകൾ സംഘടിപ്പിച്ചു. മൗലാനാ തന്റെ ചിന്തയും വേദനയും ആഗ്രഹവും പങ്കുവെച്ചു. ഈ വിഷയത്തിൽ 1975 ൽ മെയ് 22 ലഖ്‌നൗവിലെ പ്രസിദ്ധ സ്ഥലമായ അമീനുദ്ദൗല പാർക്കിൽ ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ മൗലാനാ നടത്തിയ അത്യന്തം ചിന്തനീയമായ പ്രഭാഷണമാണ് ഈ രചനയുടെ ഇതിവൃത്തം. 

മൗലാനായുടെ വിയോഗാനന്തരം ഈ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. പടച്ചവന്റെ അനുഗ്രഹത്താൽ വലിയ ഫലങ്ങൾ അനുഭവപ്പെടുന്നുമുണ്ട്. ഈ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം മൗലാനായുടെ ഇത്തരം പ്രഭാഷണങ്ങൾ കഴിവിന്റെ പരമാവധി ജനങ്ങൾക്ക് എത്തിച്ചുകൊടുക്കലാണ്. എല്ലാ കാലങ്ങളിലും സ്ഥലങ്ങളിലും പ്രയോജനപ്രദമായ കാര്യം എന്നതാണ് മൗലാനായുടെ പയാമെ ഇൻസാനിയ്യത്ത് പ്രഭാഷണങ്ങളുടെ പ്രത്യേകത. രാജ്യത്തിന്റെ ദു:ഖകരമായ അവസ്ഥകളും പരിഹാര മാർഗ്ഗങ്ങളും അത്യന്തം ഹൃദയ വേദനകളോടെ ഇതിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ഈ മഹത്തായ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സഹകരണം ഈ വിഷയത്തിൽ ആവശ്യമുണ്ട്. പടച്ചവൻ വളരെ അത്യാവശ്യമായ ഈ പ്രവർത്തനം എളുപ്പമാക്കുകയും സ്വീകരിക്കുകയും ഇതിൽ പങ്കാളികളാകാൻ എല്ലാവർക്കും ഉതവി നൽകുകയും ചെയ്യട്ടെ!

  • മുഹമ്മദ് റാബിഅ് ഹസനി നദ്‌വി
  • നദ്‌വത്തുൽ ഉലമാ, ലക്‌നൗ
  • (ചെയർമാൻ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് 
  • &
  • ഓൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം)
  • ........................................................................................................................

വീടിന്‍റെ വിളക്കിലൂടെ തന്നെ 

ഈ വീടിന് തീ പിടിച്ചല്ലോ.! 

നമ്മുടെ ഈ നാട്ടിൽ നടന്ന ഒരു കവി അരങ്ങിനെ അനുസ്മരിച്ചുകൊണ്ട് എന്റെ പ്രഭാഷണം ആരംഭിക്കുകയാണ്. ഇവിടെ ലഖ്‌നൗവിൽ പ്രഗത്ഭ കവികൾ ഒത്തുകൂടി ഒരു കവിയരങ്ങ് പണ്ട് സംഘടിപ്പിക്കുകയുണ്ടായി. അതിൽ ചെറുപ്പക്കാരനായ ഒരു കവിയുടെ പ്രഥമ വരികൾ കേട്ട പാടെ സദസ്സ് മുഴുവൻ നിശബ്ദമായി നിശ്വാസം ഉയർത്തി. അതിന്റെ ആശയം ഇതാണ്: 

'നെഞ്ചിലേറ്റ മുറിവിലൂടെ ഹൃദയം മുഴുവൻ കഠിന വേദന പടർന്നു പന്തലിച്ചു. ഹാ കഷ്ടം ഈ വീടിന്റെ വിളക്കിലൂടെ തന്നെ ഈ വീടിന് തീ പിടിച്ചല്ലോ?' 

ഈ കവിതയുടെ ഈ വരികൾ നാടുമുഴുവൻ അതിവേഗത്തിൽ പ്രചരിച്ചു. ഇന്നും ആവശ്യസന്ദർഭങ്ങളിൽ ഈ വരികൾ ജനങ്ങൽ ഉദ്ധരിക്കാറുണ്ട്. ഒരു വീട്ടിൽ സൗഭാഗ്യവാനായ ഒരു കുഞ്ഞ് പിറക്കുന്നു. സമർത്ഥനായി ആ കുട്ടി വളരുന്നു. കുട്ടിയുടെ മുഖലക്ഷണം തന്നെ ഉന്നത ഭാവി വിളിച്ചറിയിക്കുന്നു. ഇതിനിടയിൽ കുടുംബത്തിന് മുഴുവൻ നാണക്കേട് ഉണ്ടാക്കുന്ന വല്ല കാര്യവും ആ കുട്ടിയിൽ നിന്നും ഉണ്ടാകുമ്പോൾ ഇന്നും കാരണവൻമാർ ഈ വരി ഉദ്ധരിക്കുന്നതാണ്: ഹാ കഷ്ടം ഈ വീടിന്റെ വിളക്കിലൂടെ തന്നെ വീടിന് തീ പിടിച്ചല്ലോ? 

ലോകം മുഴുവനും പൊതുവിലും ഇന്ത്യാ രാജ്യത്ത് പ്രത്യേകിച്ചും ദൃഷ്ടി പതിപ്പിച്ചാൽ ഇതേ വചനമാണ് നമുക്ക് ഓർമ്മ വരുന്നത്. അതെ, നമ്മുടെ വിളക്കുകളിൽ നിന്നുതന്നെ നമ്മുടെ വീടുകൾക്ക് തീ പിടിച്ചുകൊണ്ടിരിക്കുന്നു. ഈ തീ പുറത്ത് നിന്നും വന്നതല്ല. നമ്മിൽ തന്നെയുണ്ടായതാണ്. 

മാനവ ചരിത്രത്തിലേക്ക് നാം ഒന്ന് കണ്ണോടിക്കുക. വന്യമൃഗങ്ങളും വിഷജന്തുക്കളും ഒരിക്കലും മനുഷ്യരുടെ മേൽ സംഘടിതമായി അക്രമങ്ങൾ അഴിച്ചുവിട്ടിട്ടില്ല. പാമ്പ്, തേള്, സിംഹം, പുലി എന്നിവയുടെ സംഘടിത അക്രമത്തിലൂടെ ഒരു രാജ്യമല്ല നാട് പോലും തകർന്ന സംഭവം ഒരിക്കലും ഉണ്ടായിട്ടില്ല. അതെ, മാനവ ചരിത്രത്തിൽ അരങ്ങേറിയ മുഴുവൻ നാശനഷ്ടങ്ങളും മനുഷ്യരിലൂടെ തന്നെയാണ് ഉണ്ടായിട്ടുള്ളത്. നിങ്ങൾ എന്നോട് പൊറുക്കണം. തുറന്നുപറയട്ടെ വലിയ വിദ്യാ സമ്പന്നരിൽ നിന്നുമാണ് ഏറ്റവും വലിയ നാശങ്ങളും സംഭവിച്ചിട്ടുള്ളത്. വിവരം കെട്ട സാധാരണക്കാർ ഏതെങ്കിലും രാജ്യം തകർത്തതായി ചരിത്രത്തിൽ വന്നിട്ടില്ല. അതിന് അവർക്ക് വിവരവും ഇല്ല, സമയവും ഇല്ല. ആഹാരം വല്ലതും കഴിക്കണം, ജീവിതം മുന്നോട്ട് നീക്കണം എന്ന് മാത്രമേ അവർക്ക് ചിന്തയുള്ളൂ. 

ജനതയിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ വെറും കളിയും തമാശയുമല്ല. ആരുടെയും തെറ്റിന്റെ പേരിൽ ഇത് സംഭവിക്കുന്നതുമല്ല. മറിച്ച് നിഗൂഢമായ ദുരുദ്ദേശങ്ങളിൽ നിന്നും നാശം ഉരുത്തിരിയുന്നതും അത് പടർന്ന് പന്തലിച്ച് അന്തരീക്ഷം മുഴുവനും മലിനമാക്കുകയും എല്ലാം തകർക്കുകയും അവസാനം സ്വയം തകരുകയും  ചെയ്യുന്നതാണ്. 

അടിമത്വത്തിന്റെ കാരണങ്ങൾ  

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും ഭരണം നടത്തി വന്നവരെ ഒറ്റയടിക്ക് വിദേശികൾക്ക് അടിമയാക്കാൻ കഴിയുന്നതല്ല. അങ്ങനെ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഭരണാധികാരികളുടെ അക്രമങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടായിരിക്കും. ഉദാഹരണത്തിന് നമ്മുടെ ഈ രാജ്യത്തിന്റെ കാര്യം തന്നെ എടുക്കുക. ഇവിടെയുള്ള ഭരണകൂടം മോശമായി ജനങ്ങളുടെ അന്തസ്സും അഭിമാനവും അപകടത്തിൽ പെട്ടു. ജീവിതം ശാപമായി മാറി. ശാന്തിയും സമാധാനവും നഷ്ടപ്പെട്ടു. ഞങ്ങളെ രക്ഷിക്കണേ എന്ന് മർദ്ദിത ജനത ഒന്നടങ്കം കണ്ണുനീർ വാർത്തുകൊണ്ട് പരാതിപ്പെട്ടു. ഇത്തരുണത്തിൽ ഇവിടെ വിദേശികൾ കടന്നുവന്ന് ഈ രാജ്യത്തെ അടിമകളാക്കി. മുഴുവൻ രാജ്യങ്ങളുടെയും അവസ്ഥയും ഇത് തന്നെ. 

മർദ്ദിതരുടെ അപേക്ഷകൾ രണ്ട് തരത്തിലുണ്ടെന്ന് മനസ്സിലാക്കുക. ഒന്ന് നിയമപരവും രേഖാമൂലവും സമർപ്പിക്കപ്പെടുന്ന അപേക്ഷ. മറ്റൊന്ന് മനസ്സിന്റെയും  മസ്തിഷ്‌കത്തിന്റെയും ആത്മാവിന്റെയും നാവിലൂടെ നിർവ്വഹിക്കപ്പെടുന്നതാണ്. അതെ, അക്രമങ്ങൾക്ക് ഇരയാകുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും ദുരിതവും കുഞ്ഞുങ്ങളുടെ നിലവിളിയും സ്ത്രീകളുടെ കണ്ണീരും ആയിരക്കണക്കായ മറകളെ കീറിമുറിച്ച് പടച്ചവന്റെ സന്നിധിയിൽ എത്തിച്ചേരുന്നതാണ്. സമുദ്രവും പർവ്വതങ്ങളും ഒന്നും ഇതിനിടയിൽ തടസ്സം നിൽക്കുന്നതല്ല. അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) പ്രസ്താവിച്ചു: 'മർദ്ദിതന്റെ പ്രാർത്ഥന സൂക്ഷിക്കുക. അതിന്റെയും പടച്ചവന്റെയും ഇടയിൽ ഒരു മറയും ഉണ്ടായിരിക്കുന്നതല്ല.' 

അതെ, പടപ്പുകളോട് നമുക്ക് സ്‌നേഹമില്ലെങ്കിലും പടച്ചവന് വളരെ പ്രിയമാണ്. എല്ലാ നിർമ്മാതാവിനും തന്റെ നിർമ്മിതി ഇഷ്ടമാണല്ലോ? ഒരു ചട്ടി കച്ചവടക്കാരന് നിസ്സാരമായ ചട്ടിയോട് പോലും ഇഷ്ടമാണ്. പടച്ചവന്റെ സൃഷ്ടി ആരായിരുന്നാലും അവരുടെ മനസ്സ് വേദനിക്കുമ്പോഴല്ലാം പടച്ചവനും വേദനയുണ്ടാകുന്നതാണ്. മനുഷ്യത്വത്തെ ചവിട്ടി മെതിക്കപ്പെടുകയും മണ്ണിൽ വലിച്ചിഴക്കപ്പെടുകയും രക്തം ഒഴുക്കപ്പെടുകയും യാഥാർത്ഥ്യങ്ങൾ നിഷേധിക്കപ്പെടുകയും രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും വ്യാഖ്യാനിക്കപ്പെടുകയും കുഞ്ഞുങ്ങളുടെ വായിൽ നിന്നും ഉരുള തട്ടിപ്പറിക്കപ്പെടുകയും വിധവകളെ വസ്ത്രാക്ഷേപം ചെയ്യപ്പെടുകയും സാധുവിന്റെ അടുപ്പിൽ നിന്നും പാത്രം തട്ടിമാറ്റപ്പെടുകയും ചെയ്യുമ്പോൾ ഞങ്ങളെ സഹായിക്കണേ, ഞങ്ങളെ സഹായിക്കണേ എന്ന ശബ്ദം അന്തരീക്ഷത്തിൽ ഉയരുന്നതാണ്. തദവസരം പടച്ചവൻ അവരെ സഹായിക്കുന്നതും എവിടെയെങ്കിലും നിന്നും ഒരു സഹായി വന്നത്തുന്നതുമാണ്. ഇത് മാനവ ചരിത്രത്തിൽ പല പ്രാവശ്യം അനുഭവപ്പെട്ടിട്ടുള്ള യാഥാർത്ഥ്യമാണ്. 

ഒരു രാജ്യത്ത് അക്രമം വ്യാപകമാവുകയും ജനജീവിതം ദുഷ്‌കരമാവുകയും ചെയ്യുമ്പോൾ മണ്ണും വിണ്ണും ഒരുപോലെ കണ്ണുനീർ വാർക്കുന്നതാണ്. ഞങ്ങളുടെ ആളുകൾ ഞങ്ങളെ ദ്രോഹിക്കുന്നുവെങ്കിൽ അന്യരായ ആരെയെങ്കിലും കൊണ്ടുവരണേ എന്ന അപേക്ഷ അന്തരീക്ഷത്തിൽ ഉയരുന്നതാണ്. ഈ സമയത്ത് പടച്ചവൻ അക്രമികളെ ശിക്ഷിക്കും സാധുക്കളെ സഹായിക്കും. മിക്കവാറും ഈ സമയത്താണ് വിദേശികൾ അധിനിവേശം നടത്തുന്നത്. അവർ രാജ്യം കൈയ്യടക്കുകയും ജനങ്ങൾക്ക് പ്രയോജനം നൽകുകയും സ്വയം പ്രയോജനപ്പെടുത്തുകയും ചെയ്യും. അധിനിവേശങ്ങളെക്കുറിച്ച് നാം എത്ര അത്ഭുതപ്പെട്ടാലും ചരിത്ര പഠനങ്ങളുടെ വെളിച്ചത്തിൽ എനിക്ക് അത്ഭുതമൊന്നും ഇല്ല. പടച്ചവൻ പടപ്പുകളെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിന് നാട്ടുകാർ തയ്യാറല്ലെങ്കിൽ വിദേശികളെ പടച്ചവൻ ഇളക്കിവിടുന്നതാണ്. ഏതാണ്ട് എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാനം സ്വന്തം നാട്ടുകാർ നാട്ടുകാരോട് നടത്തുന്ന അക്രമങ്ങളാണ്. 

സ്വദേശ വിദേശ ഭരണകൂടങ്ങളുടെ വിത്യാസം     

ബ്രിട്ടീഷുകാർ ഈ രാജ്യത്ത് നൂറ് വർഷം ഭരണം നടത്തി. അവർക്ക് ഈ രാജ്യവുമായി പ്രത്യേക ബന്ധമൊന്നും ഇല്ലായിരിന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ രാജ്യം വെറും ഒരു കറവപ്പശു മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അവർ പോയപ്പോൾ ധാരാളം സമ്പത്തുകളും കൊണ്ടുപോയി. അവർ റയിൽവേ പാളങ്ങളും വീട്ടുപകരണങ്ങളും കൊണ്ടുപോയാലും നാം അത്ഭുതപ്പെടേണ്ടതില്ല. കാരണം അവർ ഇവിടെ താമസിക്കാൻ വന്നവരല്ല. ഇടവിടെ താമസിച്ചുകൊണ്ട് സ്വന്തം രാജ്യത്തെക്കുറിച്ച് ചിന്തിച്ചവരാണവർ. 

പക്ഷേ അത്ഭുതം ഈ വീട്ടിലെ വിളക്കിലൂടെ തന്നെ വീടിന് തീ പിടിച്ചതിലാണ്. ബ്രിട്ടീഷുകാർ ഈ വീടിന്റെ വിളക്കുകൾ ആയിരുന്നില്ല. മറിച്ച് ഈ വീട്ടിലെ അഗ്നി നാളങ്ങളായിരുന്നു. അവർ ഇവിടെ അഥിതികളെപ്പോലെ വന്നു അഥിതികളായി താമസിച്ചു. അഥിതികളായി മടങ്ങി. എന്നാൽ അവർ പോയതിന് ശേഷം ഈ നാട്ടുകാർ സ്വന്തം നാടിനോടും നാട്ടുകാരോടും പുലർത്തിയ സമീപനം അത്യന്തം അത്ഭുതകരമാണ്. നിങ്ങൾ എന്നോട് മാപ്പാക്കുക. ഞാൻ ഈ നാട്ടിളെ ഒരംഗം എന്ന നിലയിലാണ് പറയുന്നത്. ഞാൻ പരാതിപ്പെടുന്നതും വിമർശിക്കുന്നതും എന്നെക്കൂടിയാണ്. ആകയാൽ ഈ വീടിന്റെ വിളക്കിലൂടെ തന്നെ ഈ വീടിന് തീ പിടിച്ചതിനെക്കുറിച്ച് നാം എല്ലാവരും ആലോചിക്കുക.

സ്വതന്ത്ര ഇന്ത്യയിൽ അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുവന്നത് ഈ രാജ്യത്തിന്റെ യഥാർത്ഥ സന്താനങ്ങൾ തന്നെയാണ്. ഈ രാജ്യത്ത് തന്നെ ജനിക്കുകയും ഇവിടെ ജീവിക്കാനും മരിക്കാനും തീരുമാനിക്കുകയും ചെയ്തവരാണ്. അവരെല്ലാവരും സമാധാനപൂർണ്ണമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയാണ് സ്വാതന്ത്ര്യ സമരത്തിൽ ആവേശത്തോടെ പങ്കെടുത്തത്. ഇവിടെ അടുത്ത് തന്നെയുള്ള അമീനബാദ് ജംഗ്ഷനിൽ ഗാന്ധിജി, മോത്തിലാൽ നെഹ്‌റു, പണ്ഡിറ്റ് നെഹ്‌റു, മൗലാനാ മുഹമ്മദ് അലി ജൗഹർ, മൗലാനാ അബുൽ കലാം ആസാദ് എന്നിവരുടെ പ്രസംഗങ്ങൾ ഇന്നും അന്തരീക്ഷത്തിൽ സംഗീതമായി കറങ്ങിനടക്കുന്നുണ്ട്. ഇത് അവരുടെ പ്രധാന വേദിയായിരുന്നു. ഞാനും അവരുടെ സദസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ഈ പട്ടണത്തിന് ഇതര പട്ടണങ്ങളെ അപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ വലിയ സ്ഥാനമുണ്ട്. സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അതിനെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മൗലാനാ ജൗഹറും പണ്ഡിറ്റ് നെഹ്‌റുവും ഇവിടെവെച്ചാണ് പ്രഥമമായി പ്രസംഗിച്ചത്. പ്രസ്തുത പ്രസംഗങ്ങളിലൂടെ സ്വാതന്ത്ര്യ സമരം അതിശക്തി പ്രാപിക്കുകയും വിദേശ വസ്ത്രങ്ങൾ കത്തിക്കപ്പെടുകയും ചെയ്തത് ഇന്നും എന്റെ കൺമുന്നിൽ ഉണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഇത്തരം രംഗങ്ങൾ കാണുന്ന എല്ലാവരുടെയും മനസ്സ് ന്യായമായും ഇപ്രകാരം മന്ത്രിച്ചിരുന്നു: ഈ നേതാക്കൻമാർ വളരെ സമർത്ഥരാണ്. ഇവർ സ്വാതന്ത്ര്യസമരത്തിന്റെ കപ്പൽ മറുകര എത്തിക്കുന്നതാണ്. ഇവർ ഈ രാജ്യത്തെ പൂങ്കാവനമാക്കുന്നതാണ്. ഇവർ രാജ്യനിവാസികളുടെ എല്ലാത്തരം വേദനകൾക്കും ആശ്വാസം നൽകുകയും മാനവികതയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ്. ഇവരിലൂടെ അസമാധാനത്തിന്റെയും അനീതിയുടെയും അവസ്ഥകൾ ഇല്ലാതാകും. നീതിപീഠങ്ങൾ നീതികേന്ദ്രങ്ങളാകും. ഉദ്യോഗസ്ഥർ വിശ്വസ്തതയുടെ പര്യായങ്ങളാകും. പോലീസിന്റെയും നിയമപാലകരുടെയും ആവശ്യംപോലും ഉണ്ടാകുന്നതല്ല. ഹിന്ദുവും മുസ്‌ലിമും ഏകോതര സഹോദങ്ങളെപ്പോലെ കഴിയുന്നതാണ്.... ഇതൊന്നും അടിസ്ഥാനമില്ലാത്ത സങ്കൽപ്പങ്ങൾ അല്ലായിരുന്നു. അന്നത്തെ നേതാക്കളുടെയും ജനങ്ങളുടെയും സ്‌നേഹാദരവുകളും സഹകരണ സഹാനുഭൂതികളും അത്രമാത്രം ശക്തമായിരുന്നു. എന്നാൽ, ഹാ കഷ്ടം ഈ വീടിന്റെ വിളക്കിലൂടെ തന്നെ വീടിന് തീ പിടിച്ചു. അന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ബ്രിട്ടീഷുകാർ പോയതിന് ശേഷം ഇവിടെ അരങ്ങേറിയത്. ഈ രാജ്യത്തെ ഇവിടെയുള്ളവർ തന്നെ നാശമാക്കാൻ ആരംഭിച്ചു. തുടർന്ന് അരങ്ങേറിയ നാശനഷ്ടങ്ങൾ വളരെ ദീർഘമേറിയതാണ്. 

നാം നമ്മെക്കുറിച്ച് പറയുകയും തിരുത്തുകയും ചെയ്യുക.  

ഈ പറയുന്നത് എന്നെയും ആരെയെങ്കിലും മാറ്റിനിർത്തിക്കൊണ്ടല്ല. നാം നമ്മെത്തന്നെ വിചാരണ ചെയ്യണമെന്ന് ഉണർത്തലാണ് ഇത് പറയുന്നതുകൊണ്ടുള്ള ഉദ്ദേശം. നാം ഈ രാജ്യത്തെ എന്ത് അവസ്ഥയിൽ ആക്കിയിരിക്കുന്നു എന്ന് ചിന്തിക്കുക. ശത്രുക്കളുടെ കൈയ്യിൽ കിട്ടിയ ഒരു രാജ്യത്തെപ്പോലെയല്ലേ നാം ഈ പ്രിയ രാജ്യത്തോടും രാജ്യനിവാസികളോടും വർത്തിക്കുന്നത്. നമ്മിൽ ശത്രുതയും പ്രതികാര ദാഹവും നിറഞ്ഞ് നിൽക്കുന്നില്ലേ? ട്രൈയിനിലും ബസിലും യാത്ര ചെയ്തു നോക്കൂ. വിവിധ ഓഫീസുകളിലും കേന്ദ്രങ്ങളിലും കയറി ഇറങ്ങൂ. സ്വന്തം നാടിനോട് നാം പുലർത്തുന്ന സമീപനം കാണാൻ കഴിയും. ട്രെയിനിന്റെ വിളക്കുകളും ഫാനുകളും മാത്രമല്ല സീറ്റുകളിലെ ഷീറ്റുകൾ പോലും എടുത്തുകൊണ്ടുപോകുന്നു. മാൻഹോളിന്റെ മൂടിയും അപഹരിക്കപ്പെടുന്നു. സാധുക്കളായ കുഞ്ഞുങ്ങൾ അവിടെ വീണ് മരിക്കുമെന്ന വിചാരം പോലും ഇല്ല. നമ്മുടെ പരസ്പരമുള്ള ബന്ധത്തിന്റെ അവസ്ഥ എന്താണ്? നമ്മുടെ അയൽവാസിയെ പടച്ചവന്റെ അടിമയും സ്വന്തം സഹോദരനുമായിട്ടാണോ നാം കാണുന്നത് അതോ ഒരു ഇര എന്ന നിലയിലാണോ? വിലപിടിച്ച മനുഷ്യരോട് വന്യ വിഷജന്തുക്കളെപ്പോലെയല്ലേ നാം വർത്തിക്കുന്നത്?  സ്വന്തം നാട്ടുകാരുടെ മനുഷ്യമനസ്സിലേക്കും തിളങ്ങുന്ന കണ്ണുകളിലേക്കും പിടയ്ക്കുന്ന ഹൃദയത്തിലേക്കും കത്തുന്ന ആത്മാവുകളിലേക്കും വിലപിക്കുന്ന കുഞ്ഞുങ്ങളിലേക്കും വൃദ്ധ മാതാവിലേക്കും സാധു കുടുംബത്തിലേക്കും ആണോ നാം നോക്കുന്നത് അതോ അവരുടെ പോക്കറ്റിലേക്കും നാല് പൈസയിലേക്കുമാണോ? ആർക്കും ആരോടും ഒരു സഹാനുഭൂതി ഇല്ലാത്ത അവസ്ഥ സംജാതമായില്ലേ? ഒരാളുടെ ജയവും ആയിരങ്ങളുടെ പരാജയവും അരങ്ങേറുന്ന ഒരു ചൂതാട്ട കേന്ദ്രമായി നമ്മുടെ നാട് മാറുന്നില്ലേ? ഉന്നത ചിന്തയും മഹത്തരമായ വിചാരവും മാനവ സ്‌നേഹവും സർവ്വോപരി പടച്ചവനോടുള്ള ഭയവും നമ്മിൽ എത്ര പേർക്കുണ്ട്. അതെ, നമ്മുടെ മസ്തിഷ്‌കത്തിനും മനസ്സിനും  മനസ്സാക്ഷിക്കും തളർവാദം പിടികൂടിയതുപോലെയുണ്ട്. നമ്മെ ആക്ഷേപിക്കാൻ പോലും നമ്മുടെ മനസ്സിന് സാധിക്കുന്നില്ല. എല്ലാ മൂല്യവും തകർന്നടിഞ്ഞു. പണത്തോടുള്ള സ്‌നേഹത്തിന്റെ മൂല്യം മാത്രം അവശേഷിക്കുന്നുണ്ട്. 

ഈ അവസ്ഥ നന്നാക്കാൻ ആരും രംഗത്ത് ഇറങ്ങുന്നില്ലാ എന്നുള്ളതാണ് ഇതിനേക്കാൾ അപകടകരമായ അവസ്ഥ. മുഴുവൻ ജനതയും നന്മയിൽ നിന്നും തീർത്തും നിരാശപ്പെട്ടതുപോലെയുണ്ട്. ഇത് വലിയ നാശത്തിന്റെ അടയാളം കൂടിയാണ്. ഈ ഒരു അവസ്ഥ സംജാതമാകുന്ന ഒരു നാടും രക്ഷപ്പെടുന്നതല്ല. രാജ്യത്ത് അരങ്ങേറുന്ന മനുഷ്യത്വ രഹിതമായ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന മാനവ സ്‌നേഹികൾ ഒന്നടങ്കം ഉണർന്ന് എഴുന്നേൽക്കേണ്ടിയിരുന്നു. അക്രമത്തിനെതിരിൽ അതിശക്തമായ നീക്കങ്ങൾ നടത്തേണ്ടിയിരുന്നു. പക്ഷേ ദു:ഖകരമെന്ന് പറയട്ടെ: മനുഷ്യസ്‌നേഹികൾ എന്ന ആശ്വസിക്കുന്ന ആളുകൾ അവസ്ഥകൾ നന്നാക്കുന്നതിൽ തീർത്തും നിരാശപ്പെട്ട് അനങ്ങാപ്പാറ നയം സ്വീകരിച്ച് കഴിയുകയാണ്. തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ തെറ്റുകൾ തിരുത്തേണ്ടവർ അനങ്ങാതിരിക്കുന്നത് അത്യന്തം നാശകരമാണ്.      

വിദേശ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളേക്കാൾ ഭയാനകമായ അപകടങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഓരോ ഓഫീസിലും കമ്പോളത്തിലും ജീവിതത്തിന്റെ സർവ്വ മേഖലകളിലും കൊള്ളയടിയും മാനവ നിന്ദയും വ്യാപകമായിരിക്കുന്നു. മോഷണം, കൈക്കൂലി, സ്വജന പക്ഷപാതിത്വം എന്നിവ പൊതു രീതിയായിരിക്കുന്നു. സമൂഹം തകരുകയും വ്യക്തികൾ വളരുകയും ചെയ്യുന്ന അവസ്ഥ വ്യാപകമാകുന്നു. സ്വസ്ഥതയും സമാധാനവും കുറഞ്ഞു. സ്വന്തം നാട്ടിലും വീട്ടിലും കഴിയുന്നവർക്കുപോലും സമാധാനമില്ല. 

തെറ്റായ രാജ്യസ്‌നേഹം

1947 ൽ ബ്രിട്ടീഷുകാർ പോയതിന് ശേഷം പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും സഹകരണത്തിന്റെയും ഒരു മാതൃകാ രാജ്യമായി ഇന്ത്യയെ നാം ഉയർത്തേണ്ടിയിരുന്നു. അതിന് സാധ്യതയുണ്ടായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്ത് നിന്നും ഈ മഹൽഗുണങ്ങൾ പഠിക്കാൻ വിദേശികൾ ഇവിടേക്ക് ഒഴുകി എത്തുമായിരുന്നു. പക്ഷേ വേദനയോടെ പറയട്ടെ ഈ രാജ്യത്തെ ശരിയായ നിലയിൽ നയിക്കാനും വളർത്താനും ഉയർത്താനും നമുക്ക് സാധിച്ചില്ല. കാരണം നമ്മുടെ രാജ്യ സ്‌നേഹം വെറും നിഷേധാത്മകം മാത്രമായിരുന്നു. നിർമ്മാണാത്മകം ആയിരുന്നില്ല. അതായത് നമ്മുടെ ഓരേ ഒരു ചിന്തയും ലക്ഷ്യവും പരിശ്രവും ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുക മാത്രമായിരുന്നു. നാടിനെയും നാട്ടുകാരെയും നന്നാക്കുക എന്നത് നാം ലക്ഷ്യമാക്കിയതേ ഇല്ല. ഇതിന്റെ ദുരന്തഫലങ്ങളാണിത്. ധാരാളം ആളുകൾ യുദ്ധത്തിൽ ജയിക്കും, പക്ഷേ സന്ധിയിൽ  തോറ്റുപോകും. നിരവധി സമൂഹങ്ങൾ അസാധാരണ അവസ്ഥകളിൽ അത്ഭുതങ്ങൾ കാണിക്കും. സാധാരണമായ ശാന്ത അവസ്ഥകളിൽ ചെയ്യേണ്ടതൊന്നും ചെയ്യുകയുമില്ല. നാം ഭാരതീയർക്ക് ഇത്തരം കുറേ ന്യൂനതകൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ മൂടുപടം അവയെല്ലാം മൂടിക്കെട്ടി. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുകയും യഥാർത്ഥ പരീക്ഷയുടെ സമയം സമാഗതമാവുകയും ചെയ്തപ്പോൾ നാം തോറ്റുപോയി. 

സമ്പത്ത് ഇല്ലാത്ത കാലത്ത് ധാരാളം ആളുകൾ ഭയഭക്തിയിലും സർവ്വസംഗ പരിത്യാഗത്തിലും മുഴുകുന്നതാണ്. എന്നാൽ സമ്പത്ത് കിട്ടുമ്പോൾ അവരുടെ അവസ്ഥകൾ മുഴുവനും മാറി മറിയും. സ്വാതന്ത്ര്യ സമരത്തിനിടയിൽ നമ്മുടെ നാശത്തിന്റെ പുകകൾ അടിയിൽ ഒതുങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യാ സ്വതന്ത്രമായതോടെ പുകയും തീ ജ്വാലയും പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ അകത്ത് മനുഷ്യന്റെ മനസ്സ് നഷ്ടപ്പെടുകയും വന്യമൃഗങ്ങളുടെ മനസ്സ് ഉണ്ടാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. 

സ്വാതന്ത്ര്യ സമരകാലത്ത് നാം സാധുക്കളെ സഹായിച്ചിരുന്നു. ജയിൽ വാസികളായ സഹോദരങ്ങളുടെ വീടുകൾ സേവിച്ചിരുന്നു. വെറുപ്പുകളും അകൽച്ചകളും അൽപ്പം പോലും ഇല്ലായിരുന്നു. ഹിന്ദു മുസ്‌ലിം സാഹോദര്യം പൂത്തുലഞ്ഞിരുന്നു. പക്ഷേ സ്വാതന്ത്ര്യം കഴിഞ്ഞപ്പോൾ കാര്യങ്ങൾ തിരിഞ്ഞ് നടക്കാൻ തുടങ്ങുകയും ദിനം പ്രതി അവസ്ഥകൾ മോശമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

നമുക്കിടയിൽ ധാരാളം സംഘടനകളും സ്ഥാപനങ്ങളും രചയിതാക്കളും പ്രഭാഷകരുമുണ്ട്. എന്നാൽ ശരിയായ പൗരബോധവും മാനവ ആദരവും രാജ്യസ്‌നേഹവും ഉണ്ടാക്കിയെടുക്കാൻ എത്ര പരിശ്രമങ്ങൾ നടത്തപ്പെടുന്നുണ്ട്. ഇന്നത്തെ അവസ്ഥയിൽ എല്ലാവരും അസ്വസ്ഥരാണ്. നിരാശയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ആഹാരത്തിനും പാനിയത്തിലും ഒന്നിലും ഒരു രുചിയും ഇല്ലെന്നും നാട്ടിലും വീട്ടിലും യാതൊരു സമാധാനവും ഇല്ലെന്നും പറഞ്ഞ് എല്ലാവരും വിലപിക്കുന്നു. പക്ഷേ ഉത്തരവാദിത്വം ഉണർന്ന് പ്രവർത്തിക്കാൻ ആരും തയ്യാറാകുന്നില്ല. ഇന്നത്തെ ഈ അവസ്ഥയ്ക്ക് നാം എല്ലാവരും ഉത്തരവാദികളാണെന്ന് ഓർക്കുക. മലിനമായി വെള്ളത്തിൽ നാം എല്ലാവരും മുങ്ങിക്കിടക്കുകയാണ്. ഈ മലിന വെള്ളത്തിൽ നിന്നും സ്വർത്ഥതയുടെ മുത്തുകൾ പെറുക്കിയെടുക്കാൻ ഓരോരുത്തരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും മലിന ജലത്തെ വിമർശിക്കുന്നുണ്ട്. പക്ഷേ ഇതിൽ മുങ്ങിയാലും കുഴപ്പമില്ല, മുത്ത് വല്ലതും കിട്ടിയാൽ മതി എന്ന ചിന്ത പുലർത്തുകയും ചെയ്യുന്നു.

നിരാശ പാടില്ല. പരിശ്രമിക്കുക, ഫലമുണ്ടാകും.  

പലരും നിരാശപ്പെടുകയും മറ്റുള്ളവരെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. നാശം ഈ നാടിന്റെ തലവിധിയായി കഴിഞ്ഞെന്നും ഇനി നന്നാക്കാൻ ഒരു വഴിയും ഇല്ലെന്നും അവർ പ്രചരിപ്പിക്കുന്നു. ഇത് നിരാശയാണ്. ഒരു നാടിനെയും നാട്ടുകാരെയും സംബന്ധിച്ചിടത്തോലം നന്നാകില്ലാ എന്നുള്ള നിരാശ അത്യന്തം അപകടകരമാണ്. 

നാം എണ്ണത്തിലും വണ്ണത്തിലും വളരെ കുറഞ്ഞവരും ശക്തിയും ശബ്ദവും തീർത്തും താഴ്ന്നവരുമാണെങ്കിലും നിരാശപ്പെടാതെ പ്രവർത്തിക്കാൻ ഇറങ്ങുക. കോടിക്കണക്കായ ജനങ്ങൾക്കിടയിൽ നമ്മുടെ ചെറിയ ശബ്ദത്തിന് എന്ത് വില എന്ന് വിചാരിക്കരുത്. നന്മയ്ക്കുവേണ്ടിയുള്ള ശബ്ദത്തെ പടച്ചവൻ ഉയർത്തുകയും വളർത്തുകയും അങ്ങനെ വിളക്കുകളിൽ നിന്നും വിളക്കുകൾ പ്രകാശിച്ച് നാടും നഗരവും പ്രഭാപൂരിതമാകുന്നതുമാണ്. 

നാം എല്ലാവർക്കും രണ്ട് വീടുകളുണ്ട്: നാം താമസിക്കുന്ന വീടും, പ്രിയപ്പെട്ട നാടും. അതെ, നാടും നമ്മുടെ വലിയ ഒരു വീടുതന്നെയാണ്. വീട്ടിലെ കാര്യും നോക്കുന്നതുപോലെ നാട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാട് വളരെയധികം അപകടകരമായ ഒരു അവസ്ഥയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയുക. ഈ രാജ്യത്തിന്റെ അപകടം രാജ്യത്തിന്റെ അകത്തുതന്നെയാണ്. ജനങ്ങളെല്ലാവരും വലിയ അസ്വസ്തതയിൽ ആണ്. എല്ലാവരും ഒരു ഉത്തമ വിമോചകനെ പ്രതീക്ഷിച്ച് കഴിയുകയാണ്. ഇത്തരുണത്തിൽ അവസ്ഥ നന്നാക്കാനുള്ള ചെറിയ പരിശ്രമങ്ങൾക്കും വലിയ വില ലഭിക്കുന്നതാണ്. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം അതിമനോഹരമായ ഒരു അധ്യായമാണ്. എന്നാൽ അന്ന് നടന്ന ത്യാഗങ്ങളെയല്ലാം വിസ്മരിക്കുകയും നിന്ദ്യക്കുകയും ചെയ്യുന്ന പല കാര്യങ്ങളുമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് ദു:ഖത്തോടെ നാം ഓർക്കുക. അധികാര കേന്ദ്രങ്ങളിൽ നിന്നും ഇതര കേന്ദ്രസ്ഥാനങ്ങളിൽ നിന്നും പൊതുജനങ്ങൾ പലപ്പോഴും നിരാശപ്പെടുന്നു. വിനീതൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ പാർട്ടിയോ അല്ല. മാറിമാറി വരുന്ന ഓരോ ഭരണകൂടങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരാശജനകമായ അവസ്ഥകളാണ് ഉണ്ടാകുന്നത്. എല്ലാവരിൽ നിന്നും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത് മനസ്സിലാക്കാൻ ശാസ്ത്രക്രിയ ആവശ്യം ഒന്നും ഇല്ല. പൊതുജനങ്ങൾ അവസ്ഥയുടെയും യാതാർത്ഥ്യത്തിന്റെയും നാവ് കൊണ്ട് പല പ്രാവശ്യം ഇക്കാര്യം പറഞ്ഞുകഴിഞ്ഞു. 

സ്റ്റേജുകളിലെ പ്രസംഗങ്ങളും പത്രങ്ങളിലെ ലേഖനങ്ങളും മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ജനങ്ങളുമായി ഇടപഴകുകയും കൂടിയിരിന്ന് സംസാരിച്ചും നോക്കുക. ഇക്കാര്യം വ്യക്തമാകുന്നതാണ്. ഇവിടെ മറ്റൊരു കാര്യം കൂടി നാം ഉണരുക: ഈ കുഴപ്പങ്ങളുടെയും എല്ലാം കാരണക്കാരായി ഓരോരുത്തരും മറ്റുചിലരെ പഴിചാരുന്നുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഇന്നത്തെ പ്രശ്‌നങ്ങൾക്ക് നാം എല്ലാവരും ഉത്തരവാദികളാണ്. ഏതാനും ആളുകൾക്ക് മാത്രമായി ഒരിക്കലും ഒരു സമൂഹത്തെ മോശമാക്കാൻ കഴിയുന്നതല്ല. ചില ആളുകൾ സമൂഹത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുകയും പൊതുസമൂഹം അതിന് പിന്തുണ നൽകുകയും ചെയ്യുമ്പോൾ മാത്രമാണ് ഒരു സമൂഹം അധ:പതിക്കുന്നത്. 

എല്ലാ കാലഘട്ടത്തിലും നന്മ നിറഞ്ഞവരും തിന്മയുടെ വാക്താക്കളും ഉണ്ടാകാറുണ്ട്. ഇത്തരുണത്തിൽ എന്തെങ്കിലും തിന്മകളും കുഴപ്പങ്ങളും ഉണ്ടായാൽ ഉടൻ മുഴുവൻ സമൂഹവും നശിച്ച് പോയന്ന് വിധി എഴുതുന്നത് ശരിയല്ല. തിന്മകൾ വർദ്ധിക്കുകയും സമൂഹത്തിൽ അക്രമ വാസന പടരുകയും സ്വാർത്ഥത വർദ്ധിക്കുകയും ചെയ്തതിനാൽ അവസ്ഥ മോശമാവുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിനെ നന്നാക്കാൻ ആർത്ഥമായ പരിശ്രമം നടത്തപ്പെട്ടാൽ നന്മ നിറഞ്ഞവർ മുന്നോട്ട് വരുന്നതും തിന്മയുടെ മേൽ നന്മയ്ക്ക് ആധിപത്യം ലഭിക്കുന്നതുമാണ്. 

പടച്ചവനെ ഭയക്കുക, രാജ്യത്തെ സ്‌നേഹിക്കുക.

ഒരു സമൂഹത്തെയും നാടിനെയും സ്വർത്ഥത, അക്രമം, അവിശ്വാസം, വഞ്ചന മുതലായ നാശങ്ങളിൽ നിന്നും രക്ഷിക്കാനുള്ള അടിസ്ഥാന ശക്തി പടച്ചവനിലുള്ള വിശ്വാസവും ഭയഭക്തിയുമാണ്. ഒരു മഹാശക്തി ഇരുളിലും വെളിച്ചത്തിലും നമ്മെ നിയന്ത്രിക്കുന്നുണ്ടെന്നും ഓരോ കാര്യങ്ങൾക്കും നമുക്ക് മറുപടി പറയേണ്ടിവരും എന്നുമുള്ള വിശ്വാസവും ബോധവും നമ്മിൽ ഉണ്ടായാൽ നമ്മിൽ നിന്നും അക്രമങ്ങൾ ഒന്നും ഉണ്ടാകുന്നതല്ല. അവിചാരിതമായി ഉണ്ടായിപ്പോയാൽ തിരുത്തുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതാണ്. അതെ, മോഷ്ടാക്കളെ വിശ്വസ്ത സേവകനാക്കി മാറ്റിയ മഹാ ശക്തി തന്നെയാണ് ഈ വിശ്വാസം. 

രണ്ടാമത്തെ വൻശക്തി സത്യസന്ധമായ രാജ്യസ്‌നേഹമാണ്. ഇത് എന്റെ നാടും പട്ടണവുമാണ് എന്ന ബോധം നാം ഓരോരുത്തരും ഉണ്ടാക്കിയെടുക്കുക. എന്റെ നന്മ നാടിന്റെ നന്മയും നാടിന്റെ നന്മ എന്റെ നന്മയുമാണ് എന്ന വീക്ഷണം വ്യാപകമാക്കുക. അതെ, പടച്ചവനോടുള്ള ഭയഭക്തിയും രാജ്യത്തോടുള്ള സ്‌നേഹാദരവും നമുക്ക് നഷ്ടപ്പെട്ടാൽ നാമും ഈ രാജ്യവും തകർന്ന് പോകുന്നതാണ്. ഒരു തത്വ ശാസ്ത്രവും വിദ്യാഭ്യാസവും വിജ്ഞാന കേന്ദ്രങ്ങളും നമ്മെ രക്ഷിക്കുന്നതല്ല. 

ആകയാൽ പൊതുവായി പടർന്നുകൊണ്ടിരിക്കുന്ന നാശത്തിന്റെ തീയിൽ നിന്നും പണപൂജയുടെ മലിന ജലത്തിൽ നിന്നും നാം സ്വയം രക്ഷപ്പെടുന്നതിനോടൊപ്പം ജനങ്ങളെ രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്യുക. നാം എല്ലാവരും ഒരു കപ്പലിൽ യാത്ര ചെയ്യുന്നവരാണ്. ആരുടെയെങ്കിലും അക്രമം കാരണം കപ്പൽ മുങ്ങിയാൽ അവർ മാത്രമല്ല എല്ലാവരും നശിക്കുന്നതാണ്. എന്നാൽ അവരെ ആരെങ്കിലും തടഞ്ഞാലും തടയുന്നവരും അവരും രക്ഷപ്പെടുന്നതാണ്. 

മാനവരെ ആദരിക്കാനും നീതിയും ന്യായവും മുറുകെ പിടിക്കാനും നാം പരസ്പരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുക. ഇതിലൂടെ നാമും നാട്ടുകാരും നാടും നന്നായിത്തീരുന്നതാണ്. മുൻഗാമികളായ മഹത്തുക്കൾ ഇതിനുവേണ്ടി പരിശ്രമിച്ചു. നാം ഇന്ന് കാണുന്ന എല്ലാ നന്മകളും അതിന്റെ ഫലമാണ്. നമ്മുടെ നല്ല പരിശ്രമങ്ങളുടെ ഫലം നമുക്കും അടുത്ത തലമുറയ്ക്കും ഗുണകരമാകുന്നതാണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ!

പയാമെ ഇൻസാനിയ്യത്ത്, മാനവതാ സന്ദേശം. ഉദ്ദേശ ലക്ഷ്യങ്ങൾ 

1. നാം എല്ലാവരും മനുഷ്യരും ഒരു നാട്ടുകാരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിശ്വാസവും സ്‌നേഹാദരവുകളും വളർത്താനും അകൽച്ചകളും ശത്രുതകളും ഇല്ലാതാക്കാനും പരിശ്രമിക്കുക. ഇതിനുവേണ്ടി സന്ദർശനങ്ങൾ നടത്തുകയും സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ഉത്തമ രചനകൾ പ്രചരിപ്പിക്കുകയും ചെയ്യുക. 

2. സേവന പ്രവർത്തനങ്ങളിലൂടെ പരസ്പരം അടുക്കുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്റെ യഥാർത്ഥ സുഖസന്തോഷങ്ങൾ അനുഭവിക്കുക.

3. വർഗ്ഗീയത, സാമ്പത്തിക അസമത്വം, കൈക്കൂലി, നഗ്നത പ്രകടനം മുതലായ തിന്മകൾക്കും അക്രമങ്ങൾക്കും എതിരിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിശ്രമിക്കുക.

4. അക്രമപരമായ പരിപാടികളും പ്രവർത്തനങ്ങളും തടയുക. 

5. മർദ്ദിതരും സാധുക്കളുമായ സഹോദരങ്ങളെ ജാതിമത വിത്യാസമില്ലാതെ സഹായിക്കുക. 

6. വിദ്യാർത്ഥി ജനതയെ പ്രത്യേകിച്ചും സൽഗുണസമ്പന്നരായി വാർത്തെടുക്കാൻ വിവിധ രീതികളിൽ പരിശ്രമിക്കുക. 

7. നാം ഓരോരുത്തരും ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സൗഹാർദ്ധ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും വളർത്താനും പരിശ്രമിക്കുക. 

ഇക്കാര്യങ്ങൾക്ക് തയ്യാറുള്ള സഹോദരങ്ങൾ ഇടയ്ക്കിടയ്ക്ക് കൂടി ഇരിക്കുകയും ചെയ്യാനുള്ള കാര്യങ്ങളെ ആലോചിക്കുകയും ചെയ്തത് വിലയിരുത്തുകയും ചെയ്യുക. 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...