Tuesday, May 15, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (രണ്ടാമത്തെ ജുസ്ഇന്‍റെ (സയഖൂലുസ്സുഫഹാഉ) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(രണ്ടാമത്തെ ജുസ്ഇന്‍റെ (സയഖൂലുസ്സുഫഹാഉ) രത്നച്ചുരുക്കം) 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_22.html?spref=tw
എല്ലാ കാര്യങ്ങളിലും മധ്യരീതി, മുസ് ലിം സമൂഹത്തിന്‍റെ വിവേചനരേഖയാണ്. 
ക്ഷമയും നമസ്കാരവും, അല്ലാഹുവിന്‍റെ സഹായം തേടാനുള്ള പ്രധാന മാധ്യമങ്ങളാണ്. 
മനസ്സിലാക്കിയ സത്യം പറഞ്ഞുകൊടുക്കാതിരിക്കുന്നത് കടുത്ത പാതകമാണ്. 
അല്ലാഹുവിനെ ഏറ്റവും കൂടൂതലായി സ്നേഹിക്കുക. 
അനുവദനീയമായ ഭൗതിക വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുക. 
നന്മയുടെ അടിസ്ഥാന തത്വങ്ങള്‍: 
1. അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും നബിമാരിലും വിശ്വസിക്കുക. 
2. ആവശ്യക്കാരെ സഹായിക്കുക 
3. നമസ്കാരം നിലനിര്‍ത്തുക 
4. സകാത്ത് കൊടുക്കുക 
5. കരാര്‍ പാലിക്കുക 
6. സാമ്പത്തിക ഞെരുക്കത്തിലും, ശാരീരിക പ്രയാസത്തിലും, സത്യാസത്യങ്ങള്‍ക്കിടയിലുള്ള പോരാട്ടത്തിലും ക്ഷമ മുറുകെ പിടിക്കുക. 
അന്യായമായി ആരെയും വധിക്കരുത്. 
നോമ്പ് ശരിയായി അനുഷ്ഠിക്കുക. നിസ്സാരകാരണങ്ങള്‍ പറഞ്ഞ് നോമ്പ് ഉപേക്ഷിക്കരുത്. റമദാനിനും ഖുര്‍ആനിനുമിടയില്‍ അത്യുന്നത ബന്ധമുണ്ട്. 
ദുആ ഇരക്കാന്‍ ശ്രദ്ധിക്കുക. അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കലാണ് ദുആ സ്വീകരിക്കപ്പെടാനുള്ള പ്രധാന നിബന്ധന. 
അന്യരുടെ സ്വത്ത് കള്ളക്കേസുകളിലൂടെ കയ്യടക്കരുത്. 
അന്ധവിശ്വാസങ്ങള്‍ വര്‍ജ്ജിക്കുക. 
സത്യത്തിന്‍റെ ഉയര്‍ച്ചക്കായി ജിഹാദ് (ത്യാഗ പരിശ്രമ-പോരാട്ടങ്ങള്‍) നടത്തുക. 
ജിഹാദ് ഉന്നത കാര്യമാണ്. പക്ഷേ, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് നാശമായിത്തീരും. 
വിശ്വാസവും വാചകവും പ്രവര്‍ത്തനവും നന്നാക്കുക. 
ഹജ്ജ് സമ്പൂര്‍ണ്ണമായി ചെയ്യുക. 
അല്ലാഹുവിന്‍റെ പ്രീതി മാത്രം ലക്ഷ്യമാക്കി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. 
ഭൗതിക കാര്യങ്ങള്‍ക്കായി ദുആ ഇരക്കുക. പക്ഷെ ആത്യന്തിക ലക്ഷ്യം പരലോകമായിരിക്കണം. 
ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതും തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതും നാശങ്ങള്‍ ഉണ്ടാക്കുന്നതും അല്ലാഹുവിന് ഇഷ്ടമല്ല. ദീനിനു വേണ്ടി ദുന്‍യാവിനെ ബലികഴിക്കുന്നവര്‍, അല്ലാഹുവിന്‍റെ ഉത്തമദാസരാണ്. 
ഇസ് ലാമില്‍ സമ്പൂര്‍ണ്ണമായി പ്രവേശിക്കുക. 
പരീക്ഷണങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. 
മദ്യവും ചൂതാട്ടവും വലിയ പാപമാണ്. 
അനാഥരോട് നല്ല രീതിയില്‍ പെരുമാറുക. 
വിവാഹത്തില്‍ ദീനിന് മുന്‍ഗണന നല്‍കുക. 
ആര്‍ത്തവ ഘട്ടത്തില്‍ സ്ത്രീകളുമായി സംയോഗം പാടില്ല. 
തെറ്റായ കാര്യങ്ങള്‍ക്ക് ശപഥം ചെയ്യരുത്. അത്തരം ശപഥം ചെയ്താല്‍ അതില്‍ കടിച്ച് തൂങ്ങുകയുമരുത്. 
വൈവാഹിക ജീവിതത്തില്‍ തികഞ്ഞ സൂക്ഷമത പുലര്‍ത്തുക. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്പരം കടമകള്‍ പാലിക്കേണ്ടതാണ്. 
അല്ലാഹുവിന്‍റെ അടയാളങ്ങളെ പരിഹസിക്കരുത്. 
ഭര്‍ത്താവിന്‍റെ മരണാനന്തം സ്ത്രീകള്‍ ഇദ്ദ ഇരിക്കേണ്ടതാണ്. 
വിവാഹ കാര്യങ്ങളിലും മറ്റും ബന്ധപ്പെടുമ്പോള്‍ അല്ലാഹുവിനോടുള്ള കടമകള്‍ വിശിഷ്യാ, നമസ്കാരം മറന്ന് പോകരുത്.
((മൂന്നാമത്തെ ജുസ്ഇന്‍റെ  (തില്‍കര്‍റുസുലു) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_1.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

2 comments:

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...