പ്രത്യേക അറിയിപ്പ്
ഖിബ് ലയുടെ ദിശ നിര്‍ണ്ണയം കൃത്യമായി ഉറപ്പുവരുത്തുക.!
http://swahabainfo.blogspot.com/2018/05/blog-post_27.html?spref=tw
കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നമസ്കരിച്ചാല്‍ മതിയെന്ന ഹനഫി വീക്ഷണം വികലമായി മനസ്സിലാക്കി, വീട്ടിലെ മുറികളില്‍ പടിഞ്ഞാറ് ഭാഗം നോക്കി മുസ്വല്ല വിരിച്ച് നമസ്കരിക്കുന്ന പലരെയും കാണാറുണ്ട്. ഇത് ഒരിക്കലും അനുവദനീയമല്ല. ഖിബ് ലയുടെ ഭാഗം എവിടെയാണെന്ന് കൃത്യമായി ഉറപ്പുവരുത്തി വീടുകളില്‍ ഖിബ് ല അടയാളപ്പെടുത്തേണ്ടതാണ്.
ഖിബ് ലയുടെ ദിശ നിര്‍ണ്ണയം ഏറ്റവും കൃത്യവും എളുപ്പവുമായ രീതി.!
28/05/2018 തിങ്കളാഴ്ച ഉച്ചക്ക് ഇന്ത്യന്‍ സമയം 02: 48 ന് (മക്കയില്‍ 12:18) സൂര്യന്‍ കഅ്ബ ശരീഫക്ക് നേര്‍ മുകളില്‍ വരുന്നു. ഈ പ്രതിഭാസം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ഉണ്ടാകാറുള്ളത്. ഇപ്രകാരം മക്കയിലെ കഅ്ബക്ക് നേര്‍മുകളില്‍ സൂര്യന്‍ വരുമ്പോള്‍ കഅ്ബക്കും കഅ്ബക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും നിഴല്‍ ഉണ്ടാവില്ല. ഈ സന്ദര്‍ഭത്തില്‍ ലോകത്ത് എവിടെയുള്ളവര്‍ക്കും തങ്ങളുടെ ഖിബ് ലയുടെ ദിശ നിര്‍ണ്ണയം അനായാസം നടത്താന്‍ സാധിക്കുന്നതാണ്.
നാം ചെയ്യേണ്ടത് ഇത്ര മാത്രം.!
2018 മെയ് 28 ഉച്ചയ്ക്ക് കൃത്യം 02: 48 ന് ഒരു വടി ഭൂമിയില്‍ കുത്തനെ നാട്ടി നിര്‍ത്തുകയും ആ വടിയുടെ നിഴല്‍ നോക്കി ഖിബ് ലയുടെ ദിശ അടയാളപ്പെടുത്തുകയും ചെയ്യുക.
ഇതിന് സാധിക്കാത്തവര്‍, ഖിബ് ല കണക്കാക്കാന്‍ അറിയുന്നവരെ ഉപയോഗപ്പെടുത്തി ഓരോ വീടുകളിലും ഖിബ് ല കൃത്യമായി അടയാളപ്പെടുത്താന്‍ ഉണര്‍ത്തുകയാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! ഓരോ പ്രദേശത്തും ഖിബ് ല കണക്കാക്കാന്‍ അറിയുന്നവര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോമ്പസ് ഇതിന് ഒരു പരിധി വരെ ഉപയോഗിക്കാവുന്നതാണെങ്കിലും കോമ്പസിന്‍റെ ചെരിവ് കൊണ്ടും തൊട്ടടുത്ത് അതിന്‍റെ നീഡിലിനെ സ്വാധീനിക്കുന്ന വസ്തുക്കള്‍ ഉണ്ടാകുന്നതുകൊണ്ടും മറ്റുമൊക്കെ അതിന്‍റെ കൃത്യത മാറാവുന്നതാണ്.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment