Tuesday, May 15, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (ഒന്നാമത്തെ ജുസ്ഇന്‍റെ (അലിഫ് ലാം മീം) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(ഒന്നാമത്തെ ജുസ്ഇന്‍റെ (അലിഫ് ലാം മീം) രത്നച്ചുരുക്കം) 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_26.html?spref=tw
ഏതു കാര്യവും അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവന്‍റെ സഹായം തേടി കൊണ്ട് ആരംഭിക്കുക. 
മുഴുവന്‍ അനുഗ്രഹങ്ങളും നല്‍കുന്നവന്‍ അല്ലാഹുവാണ്. അവനെ സര്‍വ്വദാ സ്തുതിക്കുക. 
ഒരു ഭാഗത്ത് അല്ലാഹു കാരുണ്യത്തിന്‍റെ കലവറയാണ്. മറു ഭാഗത്ത് തികഞ്ഞ നീതിമാനാണ്. 
അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം സഹായം അഭ്യര്‍ത്ഥിക്കുക. 
സന്‍മാര്‍ഗ്ഗത്തിനായി ദുആ ഇരക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹരായവരുടെ സല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും അല്ലാഹുവിന്‍റെ കോപത്തിനിരയായവരുടെയും, വഴിപിഴച്ചവരുടെയും ദുര്‍ഗുണങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. ഇതാണ് സന്‍മാര്‍ഗ്ഗം. 
പരിശുദ്ധ ഖുര്‍ആനിന്‍റെ സന്ദേശം യഥാവിധി പ്രയോജനപ്പെടുത്തുന്നവര്‍ മുത്തഖികള്‍ മാത്രമാണ്. ഇരു ലോക വിജയികളായ മുത്തഖികളുടെ ഏതാനും അടയാളങ്ങള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അറിയിച്ചു തന്നു. 
1. അദൃശ്യമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നു. 
2. നമസ്കാരം കൃത്യനിഷ്ഠയോടെ ശരിയായി നിലനിര്‍ത്തുന്നു. 
3. അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹങ്ങളില്‍ നിന്നും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നു. 
4. ഖുര്‍ആനിലും അതിന് മുമ്പ് അവതരിച്ച സന്ദേശങ്ങളിലും വിശ്വസിക്കുന്നു. 
5. മരണാനന്തര ജീവിതത്തെക്കുറിച്ച് അടിയുറച്ച വിശ്വാസവും ബോധവും പുലര്‍ത്തുന്നു. 
കുഫ്ര്‍ (സത്യനിഷേധം) തിരഞ്ഞെടുത്തവര്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതല്ല. 
മുനാഫിഖ് (കപടവിശ്വാസി) കളുടെ ഏതാനും ലക്ഷണങ്ങള്‍ 
1. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കേണ്ടത് പോലെ വിശ്വാസമില്ലായ്മ. 
2. ചതി 
3. കളവ് 
4. നാശമുണ്ടാക്കല്‍ 
5. പരിഹാസം. 
കടുത്ത നഷ്ടവാളികളായ ഫാസിഖുകളുടെ ചില അടയാളങ്ങള്‍ 
1. കരാര്‍ ലംഘനങ്ങള്‍ 
2. ബന്ധങ്ങള്‍ മുറിക്കല്‍ 
3. കുഴപ്പമുണ്ടാക്കല്‍. 
ഈ ലോകത്ത് അല്ലാഹുവില്‍ തൃപ്തികരമായ അവസ്ഥയുണ്ടാക്കാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യല്‍ യഥാര്‍ത്ഥ അടിമകളുടെ കടമയാണ്. വിജ്ഞാനം മനുഷ്യ മഹത്വത്തിന്‍റെ പ്രധാന ഘടകമാണ്. അഹന്തയിലൂടെ പിശാച് ശപിക്കപ്പെട്ടു. വിനയം കാരണം ആദം നബി (അ) അനുഗ്രഹീതനായി. 
അല്ലാഹുവിന്‍റെ നിരവധി അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായവരാണ് ബനൂഇസ്റാഈല്‍ (യഹൂദര്‍). എന്നാല്‍ അവരുടെ ദുര്‍ഗുണങ്ങള്‍ കാരണം അല്ലാഹുവിന്‍റെ കടുത്ത കോപത്തിന് ഇരയായി അവര്‍ അധ:പതിച്ചു. അവരുടെ അധ:പതനത്തിന് കാരണമായ ദുര്‍ഗുണങ്ങള്‍ നാം മുസ്ലിംകളിലുണ്ടായാല്‍ നാമും അധ:പതിക്കും. അതില്‍ ചില കാരണങ്ങള്‍ 
1. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ച് നന്ദികേട് കാണിച്ചു. 
2. കുറ്റങ്ങള്‍ ചെയ്ത് മനസ്സ് പാറക്കല്ലുകളേക്കാള്‍ കഠിനമാക്കി. 
3. ഒരു വിഭാഗം, വിശുദ്ധഗ്രന്ഥം പഠിക്കാതെ വ്യാമോഹങ്ങളില്‍ കുടുങ്ങിയപ്പോള്‍ മറ്റൊരു വിഭാഗം, നക്കാപിച്ചകള്‍ക്ക് വേണ്ടി വിശുദ്ധ വചനങ്ങളില്‍ തിരിമറികള്‍ നടത്തി. 
4. അല്ലാഹുവിനോടും സൃഷ്ടികളോടുമുള്ള കടമകള്‍ പാലിക്കണമെന്ന് കര്‍ശനമായി കല്‍പ്പിച്ചിട്ടും അതിനെ അവര്‍ അവഗണിച്ചു. 
5. ക്ഷണികമായ ലാഭങ്ങള്‍ക്ക് വേണ്ടി സത്യത്തെ നിരാകരിച്ചു. 
മസ്ജിദുകളെ വൃത്തിയാക്കുന്നത് നബിമാരുടെ പ്രവര്‍ത്തനമാണ്. സന്താനങ്ങളുടെ ഈമാനിക അവസ്ഥകളെക്കുറിച്ച് നബിമാര്‍ മരണ സമയത്ത് പോലും ചിന്തിച്ചു. 
(രണ്ടാമത്തെ ജുസ്ഇന്‍റെ (സയഖൂലു) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://swahabainfo.blogspot.com/2018/05/blog-post_22.html?spref=tw )
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

5 comments:

  1. ١لم ന്റെ രത്ന ചുരുക്കം പറയുമെന്ന് പറഞ്ഞിട്ട് ആളെ പറ്റിക്കുന്ന മത കച്ചവടക്കാരൻ

    ReplyDelete
  2. Alif laam meem juzu'ete rathnachurukkam paranjittundallooo.? Pinnendaanu Thaangal Uddeshichathu.?

    ReplyDelete
  3. മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെയധികം ഉപകാരം ഉണ്ടായി

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...