Saturday, May 26, 2018

സകാത്ത് : ഒരു ലഘുപഠനം


സകാത്ത് : ഒരു ലഘുപഠനം
http://swahabainfo.blogspot.com/2018/05/blog-post_36.html?spref=tw

നമസ്കാരം കഴിഞ്ഞാല്‍ ഒരു മുസ് ലിമിന്‍റെ പ്രഥമ ബാധ്യതയാണ് സകാത്ത്. ഈമാനും നമസ്കാരവും കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ്
ഇസ് ലാമില്‍ സകാത്തിനുളളത്. ഇസ് ലാമിലെ നാല് പ്രധാന ഇബാദത്തുകളിലൊന്നുമാണിത്. മറ്റുളളവ നമസ്കാരം, നോമ്പ്, ഹജ്ജ് എന്നിവയാണ്. ഹിജ്റ രണ്ടാം വര്‍ഷമാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. സകാത്ത് നിര്‍ബന്ധമാകുന്ന അത്രയും സമ്പത്ത് (നിസ്വാബ്) ഉളളയാള്‍ പണം അവന്‍റെ ഉടമസ്ഥതയിലായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാകുന്നതാണ്. എന്നാല്‍ കൃഷിയുടെ സകാത്ത് വിളവെടുത്ത ഉടന്‍ നല്‍കേണ്ടതുമാണ്.
സകാത്തിന്‍റെ പ്രാധാന്യം: സകാത്ത് ഒരു ഉന്നത ഇബാദത്തും സമ്പത്തിന്‍റെ ഉടമയുടെ ബാധ്യതയും വാങ്ങുന്നവരുടെ അവകാശവുമാണ്. സകാത്ത് ഒരു മുസ് ലിമിന് അല്ലാഹുവുമായി അടുക്കാനുളള വഴിയാണ്. അതിലൂടെ അവന്‍റെ സമ്പത്ത് ശുദ്ധീകരിക്കപ്പെടുന്നു. തന്‍റെ അധ്വാനത്തിന്‍റെ ഒരംശം മറ്റുളളവരുടെ അവകാശമാണെന്ന ബോധത്തോടെ അവര്‍ക്ക് കൊടുക്കുമ്പോള്‍ ലുബ്ധ്, സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്നും മനുഷ്യ മനസ്സ് ശുദ്ധീകരിക്കപ്പെടുന്നു. സാധുക്കളുടെ ഓഹരി കലര്‍ന്ന ധനം അശുദ്ധമാണ്. അത് നല്‍കിയാലേ ശിഷ്ടധനം ശുദ്ധിയാകൂ എന്നതാണ് ഇസ് ലാമിന്‍റെ കാഴ്ചപ്പാട്. സകാത്ത് നിര്‍വ്വഹിക്കുന്നതിലൂടെ വിശ്വാസ വളര്‍ച്ചയും നേടാനാകും. ശുദ്ധി, വളര്‍ച്ച എന്നെല്ലാം അര്‍ത്ഥമുളള സകാത്ത് എന്ന പേര് ഇതിന് പറയപ്പെടാന്‍ കാരണം ഇതൊക്കെയാണ്. അല്ലാഹു അരുളുന്നു: ജനങ്ങളെ ശുദ്ധീകരിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്നും നീ വാങ്ങിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. (തൗബ: 103)
സകാത്ത് നല്‍കാത്തതിനാല്‍ ഭൗതിക ലോകത്ത് വരുന്ന ശിക്ഷകള്‍: സകാത്ത് നല്‍കാത്തവന് ലഭിക്കുന്ന ശിക്ഷകളെ സംബന്ധിച്ച് പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും ധാരാളം പരാമര്‍ശങ്ങളുണ്ട്; ഉലമാഅ് പറയുന്നു: സകാത്ത് നിര്‍ബന്ധമാകുന്നത് സ്വത്തിനാണ്. ഉടമക്കല്ല. അതിനാല്‍ സകാത്ത് നിര്‍വ്വഹിക്കാത്തതിന്‍റെ പേരില്‍ വരുന്ന നാശനഷ്ടങ്ങളും സ്വത്തിനെയായിരിക്കും ബാധിക്കുക.
റസൂലുല്ലാഹി  അരുളിയതായി അബ്ദുല്ലാഹിബ്നു ഉമര്‍ رضي الله عنه പറയുന്നു: അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി  അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും നമസ്കാരം നില നിര്‍ത്തുകയും സകാത്ത് വീട്ടുകയും ചെയ്യുന്നതു വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം അവര്‍ പ്രവര്‍ത്തിച്ചാല്‍ അവരുടെ രക്തവും സമ്പത്തും സുരക്ഷിതമായി. - മറ്റെന്തെങ്കിലും ദീനിയ്യായ ബാധ്യതകളുടെ പേരിലല്ലാതെ - പിന്നീട് അവരെ സംബന്ധിച്ചുളള തീരുമാനം അല്ലാഹുവിന്‍റെ അടുക്കലാണ്. (ബുഖാരി, നസാഈ)
റസൂലുല്ലാഹി  അരുളി : ആരെങ്കിലും പ്രതിഫലേഛയോടെ സകാത്ത് നല്‍കിയാല്‍ അവന് അതിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്. എന്നാല്‍ ആരെങ്കിലും സകാത്ത് നല്‍കാതിരുന്നാല്‍ നാം അവനില്‍ നിന്നും സകാത്തും കൂടാതെ ശിക്ഷയായി പണത്തിന്‍റെ ഒരോഹരിയും എടുക്കുന്നതാണ്. മുഹമ്മദ് നബി  യുടെ കുടുംബത്തിന് സകാത്ത് (വാങ്ങല്‍) അനുവദനീയമല്ല. (അഹ്മദ്, അബൂദാവൂദ്, നസാഈ)
അബൂബക്ര്‍ رضي الله عنه ഉം സഹാബാക്കളും സകാത്ത് നല്‍കാന്‍ വിസമ്മതിച്ചവരോട് യുദ്ധം ചെയ്തു. ആ സമയം അദ്ദേഹം പറഞ്ഞിരുന്നു: നമസ്കാരത്തിനും സകാത്തിനുമിടയില്‍ വ്യത്യാസം കാണുന്നവരുമായി (നമസ്കാരത്തെ അംഗീകരിക്കുകയും സകാത്തിനെ നിഷേധിക്കുകയും ചെയ്തവരുമായി) ഞാന്‍ യുദ്ധം ചെയ്യും. കാരണം സകാത്ത് സമ്പത്തില്‍ ബാധകമായ നിര്‍ബ്ബന്ധ ബാധ്യതയാണ്. റസൂലുല്ലാഹി  യുടെ കാലത്ത് അവര്‍ സകാത്തായി കൊടുത്തിരുന്ന ഒട്ടകത്തിന്‍റെ കഴുത്തിലിടുന്ന കയറെങ്കിലും എനിക്കവര്‍ നല്‍കാതിരുന്നാല്‍ അതിന്‍റെ പേരിലും ഞാനവരോട് യുദ്ധം ചെയ്യുന്നതാണ്. (ബുഖാരി, മുസ് ലിം, തിര്‍മിദി, അബൂദാവൂദ്)
ഒരു സ്വത്തില്‍ സകാത്ത് കലര്‍ന്നാല്‍ ആ സകാത്ത് ആ സ്വത്തിനെ നശിപ്പിച്ച് കളയുന്നതാണ്. (ബസ്സാര്‍, ബൈഹഖി)
ജാബിര്‍رضي الله عنه പറയുന്നു: ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ, ഒരു മനുഷ്യന്‍ അവന്‍റെ സമ്പത്തിന്‍റെ സകാത്ത് കൊടുത്താല്‍ അവനെന്ത് ലഭിക്കും.? റസൂലുല്ലാഹി  പറഞ്ഞു: ആരെങ്കിലും തന്‍റെ സമ്പത്തിന്‍റെ സകാത്ത് നല്‍കിയാല്‍ ആ ധനത്തിന്‍റെ ആപത്ത് നീങ്ങിപ്പോകുന്നതാണ്. (ത്വബ്റാനി, ഇബ്നുഖുസൈമ)
മറ്റൊരു ഹദീസില്‍ വരുന്നു: നിങ്ങളുടെ ധനത്തെ സകാത്ത് മൂലം സുരക്ഷിതമാക്കി വെക്കുക. നിങ്ങളുടെ രോഗികളെ സ്വദഖ (ദാന ധര്‍മ്മങ്ങള്‍) കൊണ്ട് ചികിത്സിക്കുക. ആപത്തുകളുടെയും ദുരിതങ്ങളുടെയും തിരമാലകളെ ദുആ കൊണ്ടും, അല്ലാഹുവിന്‍റെ മുമ്പില്‍ കേണപേക്ഷിക്കുന്നതു കൊണ്ടും നേരിടുക. (അബൂദാവൂദ്) ഹസ്വിന എന്ന പദമാണ് ഹദീസിലുളളത്. അര്‍ത്ഥം കോട്ട കെട്ടുക എന്നാണ്. കോട്ടയിലിരിക്കുന്ന മനുഷ്യന്‍ എപ്രകാരം സുരക്ഷിതനായിരിക്കുമോ ഇതേ നിലയില്‍ സകാത്ത് കൊടുക്കുന്ന ധനം എല്ലാ അപകടങ്ങളില്‍ നിന്നും സുരക്ഷിതമായിരിക്കും.
ഒരിക്കല്‍ റസൂലുല്ലാഹി  മസ്ജിദുല്‍ ഹറാമിലെ ഹത്വീമിലിരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: ഇന്നയാള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു. കടലിലെ തിര കയറി അയാളുടെ സമ്പത്തെല്ലാം നശിച്ചു പോയി. അപ്പോള്‍ റസൂലുല്ലാഹി  അരുളി: കരയിലോ കടലിലോ ഏതെങ്കിലും ധനത്തില്‍ സംഭവിക്കുന്ന നാശം അതിന്‍റെ സകാത്ത് കൊടുക്കാതിരിക്കുന്നതിനാലാണ്. അതിനാല്‍ സകാത്ത് കൊടുത്ത് നിങ്ങളുടെ ധനത്തെ സുരക്ഷിതമാക്കുക. നിങ്ങളുടെ രോഗികളെ സ്വദഖ മൂലം ചികിത്സിക്കുക. ആപത്തുകളെ ദുആ മൂലം ദൂരീകരിക്കുക. ഉണ്ടായ ആപത്തുകളെ ദുആ ദുരീകരിക്കുന്നതും പിന്നീട് ഉണ്ടാകാനിരിക്കുന്ന ആപത്തുകളെ അത് തടയുകയും ചെയ്യുന്നതുമാണ്. (കന്‍സ്)
സകാത്ത് നല്‍കുന്നത് വലിയ പ്രതിഫലമുളള അമലാണ്. കാരണം സുന്നത്തായ അമലുകളെ അപേക്ഷിച്ച് ഫര്‍ളിന്‍റെ പ്രതിഫലം വളരെ കൂടുതലാണ്. അതിനാല്‍ സുന്നത്തായ സ്വദഖകള്‍ക്ക് പറയപ്പെടുന്ന പ്രതിഫലങ്ങളേക്കാള്‍ എത്രയോ കൂടുതലായി സകാത്ത് നല്‍കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.
അല്ലാഹുതആലാ പറയുന്നു: അല്ലാഹുവിന്‍റെ വഴിയില്‍ തങ്ങളുടെ സമ്പത്ത് ചിലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. അവയോരോന്നിലും നൂറ് ധാന്യങ്ങളുണ്ട്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കിക്കൊടുക്കും. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്. (ബഖറ: 261)
അല്ലാഹുതആലാ പറയുന്നു: നിങ്ങള്‍ പ്രിയപ്പെടുന്നതില്‍ നിന്നും ചിലവഴിക്കുന്നതു വരെ നിങ്ങള്‍ പുണ്യം കരസ്ഥമാക്കുകയില്ല. (ആലുഇംറാന്‍: 92)
ഹദീസുകള്‍:
റസൂലുല്ലാഹി  അരുളിയതായി അബ്ദുല്ലാഹിബ്നു അംറിബ്നില്‍ ആസ്വ് رضي الله عنه പറയുന്നു: ആരെങ്കിലും തന്‍റെ (മുസ്ലിം) സഹോദരന് വയറ് നിറച്ച് ആഹാരം കഴിപ്പിക്കുകയും, ദാഹം തീരുവോളം വെള്ളം കുടിപ്പിക്കുകയും ചെയ്താല്‍ അല്ലാഹുതആലാ അവനെ ജഹന്നമില്‍ നിന്നും ഏഴ് കിടങ്ങുകള്‍ ദൂരത്തിലാക്കുന്നതാണ്. രണ്ട് കിടങ്ങുകള്‍ക്കിടയിലുള്ള അകലം അഞ്ഞൂറ് വര്‍ഷത്തെ വഴി ദൂരമാണ്. (ഹാകിം)
റസൂലുല്ലാഹി  അരുളിയതായി ഹാരിസതുബ്നുന്നുഅ്മാന്‍ رضي الله عنه പറയുന്നു: പാവങ്ങള്‍ക്ക് സ്വന്തം കൈകൊണ്ട് വല്ലതും കൊടുക്കല്‍ ദുഷിച്ച മരണത്തില്‍ നിന്നും സംരക്ഷിക്കുന്നതാണ്. (ത്വബ്റാനി)
റസൂലുല്ലാഹി  അരുളിയതായി അബൂഹുറയ്റ رضي الله عنه പറയുന്നു: പിശുക്കും, ഈമാനും ഒരു ദാസന്‍റെ ഹൃദയത്തില്‍ ഒരിക്കലും ഒരുമിച്ചു കൂടുന്നതല്ല. (നസാഈ)
റസൂലുല്ലാഹി  അരുളിയതായി അബൂബക്ര്‍ رضي الله عنه പറയുന്നു: ചതിയനും, പിശുക്കനും, ചെയ്ത ഉപകാരം എടുത്തു പറയുന്നവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. (തിര്‍മിദി)
സ്വദഖയുടെ മഹത്വങ്ങള്‍ എന്ന വിഖ്യാത തഅ്ലീം കിതാബിന്‍റെ പ്രാരംഭത്തില്‍ ഇവ്വിഷയകമായി ധാരാളം ആയത്തുകളും ഹദീസുകളും ശൈഖുല്‍ ഹദീസ് സകരിയ്യ (റഹ്) ഉദ്ധരിക്കുന്നുണ്ട്.
പരിശുദ്ധ ഖുര്‍ആന്‍ ഇരുപത്തെട്ട് സ്ഥലങ്ങളില്‍ നമസ്കാരത്തോട് ചേര്‍ത്ത് സകാത്തിനെ പറഞ്ഞത് തന്നെ സകാത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കാന്‍ മതിയായതാണ്. ആകെ മുപ്പത്തിരണ്ട് സ്ഥലങ്ങളിലാണ് പരിശുദ്ധ ഖുര്‍ആനില്‍ സകാത്തിനെ സംബന്ധിച്ചുളള പരാമര്‍ശമുളളത്. എന്നിട്ടും നമസ്കാരത്തില്‍ കൃത്യ നിഷ്ഠയുളള ചില സത്യ വിശ്വാസികള്‍ ഇന്ന് സകാത്തിന്‍റെ കാര്യത്തില്‍ അശ്രദ്ധരാണ്. സകാത്ത് വലിയ പണക്കാരുടെ മാത്രം ബാധ്യതയാണെന്നാണ് അവര്‍ കരുതുന്നത്.
റസൂലുല്ലാഹി  യില്‍ നിന്നും ഇബ്നു അബ്ബാസ് رضي الله عنه ഉദ്ധരിക്കുന്നു: അഞ്ച് കാര്യങ്ങള്‍ അഞ്ച് കാരണങ്ങളുടെ പേരില്‍ ഉണ്ടാകുന്നതാണ്: 
കരാര്‍ ലംഘനം നടത്തുന്നവരിലേക്ക് അല്ലാഹു അവരുടെ ശത്രുക്കളെ നിയോഗിക്കു ന്നതാണ്. 
നികൃഷ്ട പ്രവര്‍ത്തികള്‍ ഒരു ജനതയില്‍ പരസ്യമായാല്‍ അവരില്‍ കൂട്ട മരണങ്ങള്‍ സംഭവിക്കുന്നതാണ്. 
അളവ് തൂക്കത്തില്‍ അവര്‍ കുറവ് വരുത്തിയാല്‍ അവര്‍ക്ക് വിളവുകള്‍ ലഭിക്കാതെ ദാരിദ്ര്യം സംഭവിക്കുന്നതാണ്. 
സകാത്ത് കൊടുക്കാതിരുന്നാല്‍ അവര്‍ക്ക് മഴ തടയപ്പെടുന്നതുമാണ്. (ത്വബ്റാനി)
സകാത്ത് നല്‍കാത്തവന് പരലോകത്ത് ലഭിക്കുന്ന ശിക്ഷകള്‍: 
സകാത്ത് നല്‍കാത്തവര്‍ മരണ ശേഷവും വളരെ കഠിനമായ ശിക്ഷകള്‍ക്ക് അര്‍ഹരായി തീരുന്നതാണ്.
അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു: റസൂലുല്ലാഹി  അരുളി: ആര്‍ക്കെങ്കിലും അല്ലാഹു പണം നല്‍കുകയും അവന്‍ അതിന്‍റെ സകാത്ത് കൊടുക്കാതിരിക്കുകയും ചെയ്താല്‍ അന്ത്യ നാളില്‍ ആ ധനത്തിന് കഷണ്ടിത്തലയനായ (വിഷത്തിന്‍റെ കാഠിന്യത്താല്‍ മുടി കൊഴിഞ്ഞ) പാമ്പിന്‍റെ രൂപം നല്‍കപ്പെടുന്നതാണ്. ഉയര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അതവന്‍റെ കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടന്ന് അവനെ ശക്തമായി കൊത്തിക്കൊണ്ട് അത് പറയും: ഞാന്‍ നിന്‍റെ ധനമാണ്, ഞാന്‍ നിന്‍റെ സൂക്ഷിപ്പ് സ്വത്താണ്. ശേഷം റസൂലുല്ലാഹി  ആലുഇംറാനിലെ 180 -ാമത്തെ ആയത്ത് ഓതി. (അല്ലാഹു അവന്‍റെ ഔദാര്യമായി നല്‍കിയിട്ടുളളതില്‍ നിന്നും പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമെന്ന് ഒരിക്കലും വിചാരിക്കരുത്. മറിച്ച് അതവര്‍ക്ക് നാശകരമാണ്. അവര്‍ ലുബ്ധ് കാണിച്ച പണം കൊണ്ട് അന്ത്യ നാളില്‍ അവര്‍ക്ക് മാല ചാര്‍ത്തപ്പെടുന്നതാണ്.) ഹദീസിനു ശേഷം റസൂലുല്ലാഹി  ഈ ആയത്ത് ഓതിയതിലൂടെ ഈ ആശയത്തിലെ പരാമര്‍ശവും സകാത്ത് കൊടുക്കാത്തവരെ കുറിച്ച് ആണെന്ന് മനസ്സിലായി. ഇത് ധാരാളം പണ്ഡിതന്‍മാരുടെ അഭിപ്രായമാണ്.
മറ്റൊരായത്തിലും പണം ചെലവഴിക്കാതെ, അതിലുളള അല്ലാഹുവിനോടുളള കടമ നിര്‍വ്വഹിക്കാതെ സൂക്ഷിച്ച് വെക്കുന്നവര്‍ക്ക് ആ പണം കൊണ്ട് തന്നെ ശിക്ഷ നല്‍കപ്പെടുന്നതാണെന്ന സൂചന വരുന്നുണ്ട്.
അല്ലാഹു പറയുന്നു: സ്വര്‍ണ്ണവും വെളളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്‍റെ വഴിയില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടു പഴുപ്പിക്കപ്പെടുകയും എന്നിട്ട് അത് കൊണ്ട് അവരുടെ നെറ്റിത്തടങ്ങളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടു കയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും). നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിത്തന്നെ സൂക്ഷിച്ച് വെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നത് നിങ്ങള്‍ തന്നെ ആസ്വദിച്ചു കൊളളുക. (തൗബ: 34, 35)
അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:. റസൂലുല്ലാഹി  അരുളി: സ്വര്‍ണ്ണവും വെളളിയും കൈവശമുണ്ടായിരുന്നിട്ടും അതിന്‍റെ ബാധ്യത നിര്‍വ്വഹിക്കാതിരുന്ന വര്‍ക്ക്, അന്ത്യനാളില്‍ അവയെ തീയില്‍ പഴുപ്പിച്ച് അതു കൊണ്ട് അവരുടെ പാര്‍ശ്വങ്ങളും നെറ്റിത്തടവും പുറവും കരിക്കപ്പെടുന്നതും ഇപ്രകാരം മുഴുവന്‍ ജനങ്ങളുടെയും വിധി തീര്‍പ്പു കഴിയുന്നതു വരെ (അമ്പതിനായിരം വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമുളള ആ ദിവസം) വീണ്ടും വീണ്ടും അവരെ പൊളളിക്കപ്പെടുന്നതാണ്. ശേഷം അവനെ അവനര്‍ഹമായ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ കടത്തുന്നതുമാണ്. (അഹ്മദ്, മുസ്ലിം, നസാഈ, അബൂദാവൂദ്)
ഇമാം ബൈഹഖി അബൂഉമാമ رضي الله عنه ല്‍ നിന്നും ഉദ്ധരിക്കുന്നു: സഅ്ലബ ബിന്‍ ഹാത്വിബ് എന്ന മനുഷ്യന്‍ റസൂലുല്ലാഹി  യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലെ, ഞാന്‍ സമ്പന്നനാകാന്‍ വേണ്ടി ദുആ ചെയ്യണം. റസൂലുല്ലാഹി  അരുളി: ഞാന്‍ സ്വന്തമായി പണക്കാരനാകാന്‍ ആഗ്രഹിക്കുന്നില്ല. അത് തന്നെയാണ് ഞാന്‍ നിനക്കും ആഗ്രഹിക്കുന്നത്. റസൂലുല്ലാഹി  പല നിലയിലും ആ മനുഷ്യനെ പിന്തിരിപ്പിച്ചെങ്കിലും അയാള്‍ നിര്‍ബന്ധം പിടിച്ച് കൊണ്ടിരുന്നു. അവസാനം നിര്‍ബന്ധം മൂലം അയാള്‍ക്ക് വേണ്ടി റസൂലുല്ലാഹി  ദുആ ചെയ്തു. തുടര്‍ന്ന് അയാള്‍ക്ക് ആടുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. ക്രമേണ അയാള്‍ക്ക് നമസ്കാരത്തിന്‍റെ ജമാഅത്തുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങി. ക്രമേണ ജുമുഅക്കും വരാതായി. അവസാനം റസൂലുല്ലാഹി  സകാത്ത് വാങ്ങിക്കുവാന്‍ ആളയച്ചപ്പോള്‍ അയാള്‍ അതും നല്‍കാന്‍ തയ്യാറായില്ല. അതോടെ അയാള്‍ അവിശ്വാസിയായതായും ഇനി അയാളുടെ സകാത്ത് സ്വീകരിക്കേണ്ട എന്നും അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും തീരുമാനം വന്നു. അയാള്‍ സകാത്തുമായി പിന്നീട് റസൂലുല്ലാഹി  യുടെ അടുക്കല്‍ വന്നെങ്കിലും റസൂലുല്ലാഹി  സ്വീകരിച്ചില്ല. അബൂബക്ര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉസ്മാന്‍ رضي الله عنه എന്നിവരുടെ കാലത്തും വന്നെങ്കിലും അല്ലാഹുവിന്‍റെ റസൂല്‍  സ്വീകരിക്കാതിരുന്ന കാരണത്താല്‍ അവരും സ്വീകരിച്ചില്ല. അവസാനം ഉസ്മാന്‍ رضي الله عنه ന്‍റെ കാലത്ത് അയാള്‍ കാഫിറായി ചത്തു. ഒരു സ്വഹാബി കാഫിറായി ചാകുന്ന അവസ്ഥയിലേക്കെത്തിച്ചത് സകാത്ത് നല്‍കാതിരുന്നതിനാലായിരുന്നു എന്ന് പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു.
അല്ലാഹു പറയുന്നു: അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്. എന്നിട്ട് അവന്‍ അവര്‍ക്ക് തന്‍റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക് കാണിക്കുകയും, അവഗണിച്ചു കൊണ്ട് തിരിഞ്ഞു കളയുകയും ചെയ്തു. അവര്‍ അവനെ കണ്ടു മുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതു കൊണ്ടുമാണത്. അവരുടെ രഹസ്യവും അവരുടെ ഗൂാലോചനയും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യ കാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? (തൗബ: 7578)
റസൂലുല്ലാഹി  അരുളി: അല്ലാഹു സമ്പന്നരുടെ സമ്പത്തില്‍ ദരിദ്രര്‍ക്ക് മതിയാകുന്ന ഒരോഹരി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ദരിദ്രര്‍ക്ക് ദാരിദ്ര്യമോ വിശപ്പോ അനുഭവപ്പെടുന്നത്, സമ്പന്നര്‍ അവരുടെ ബാധ്യത നിറവേറ്റാത്തത് മൂലമാണ്. അറിയുക, ഈ സമ്പന്നരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നതാണ്. (ബൈഹഖി) പണക്കാര്‍ അവരുടെ സകാത്തിന്‍റെ ഓഹരി കൃത്യമായി നല്‍കിയാല്‍ ലോകത്ത് പട്ടിണി ഉണ്ടാകുകയില്ല എന്നാണ് ഈ ഹദീസിന്‍റെ സൂചന.
അനസ് رضي الله عنه റസൂലുല്ലാഹി  യില്‍ നിന്നും ഉദ്ധരിക്കുന്നു: സകാത്ത് കൊടുക്കാത്തവന്‍ അന്ത്യനാളില്‍ നരകത്തിലാണ്. (ത്വബ്റാനി)
സകാത്ത് നിര്‍ബന്ധമാകുന്ന സ്വത്തുക്കള്‍:
സ്വര്‍ണ്ണത്തിന്‍റെ നിസാബ് (സകാത്ത് നിര്‍ബന്ധമാകാനുളള ചുരുങ്ങിയ അളവ്) ഇരുപത് മിസ്ഖാല്‍ (ഏതാണ്ട് 87.479 ഗ്രാം) ആണ്. വെളളിയുടെ നിസാബ് 200 ദിര്‍ഹമാണ്. (ഏകദേശം 612 ഗ്രാം വെളളി) ഇത്രയുമോ അതില്‍ കൂടുതലോ സ്വര്‍ണ്ണമോ വെളളിയോ ഉണ്ടായിരുന്നാല്‍ അതിന്‍റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. എന്നാല്‍ ഇക്കാലത്ത് സ്വര്‍ണ്ണനാണയവും വെളളിനാണയവും ഉപയോഗത്തിലില്ല. അതിനാല്‍ സ്വര്‍ണ്ണം വെളളി എന്നിവയുടെ നിസാബില്‍ കുറഞ്ഞ വില വരുന്നതിനെയാണ് പരിഗണിക്കുന്നത്. ഗ്രാമിന്: 4955 രൂപ എന്ന ഇന്നത്തെ (റമദാന്‍-1444-2023 ഏപ്രിൽ) വിലയനുസരിച്ച് 87.479 ഗ്രാം സ്വര്‍ണ്ണത്തിന് 4,33,458 രൂപ വില വരുന്നുണ്ട്. എന്നാല്‍ ഗ്രാമിന്: 80.20 രൂപ എന്ന ഇന്നത്തെ വിലയനുസരിച്ച് 612 ഗ്രാം വെളളിയുടെ വില 49,323 രൂപയാണ്. അതിനാല്‍ സ്വര്‍ണ്ണത്തിന് 87.479 ഗ്രാം എത്തിയാല്‍ സകാത്ത് കൊടുത്താല്‍ മതിയെങ്കിലും, പണത്തിന്‍റെ സകാത്ത് വെളളിയുടെ നിസാബ് അനുസരിച്ച് കണക്കാക്കുകയും കൊടുക്കുന്ന ദിവസത്തെ 612 ഗ്രാം വെളളിയുടെ വിലയേക്കാള്‍ കൂടുതല്‍ പണം (നിലവിലെ (റമദാന്‍-1444) വിലയനുസരിച്ച് 49,323 രൂപ) കൈവശമുണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്തായി കൊടുക്കേണ്ടതാണ്. ഇതനുസരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുന്ന പണം, ഷെയര്‍, ബോണ്ട് നിക്ഷേപങ്ങള്‍, തിരിച്ച് കിട്ടുമെന്നുറപ്പുളള കടങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക 42,840 രൂപയോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായിത്തീരും. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കേണ്ടതാണ്.
കുറിപ്പ്: സകാത്ത് കണക്കാക്കുമ്പോള്‍ അതാത് വര്‍ഷത്തെ സ്വര്‍ണ്ണ-വെള്ളികളുടെ വില കണക്കാക്കേണ്ടതാണ്.
കച്ചവടത്തിന്‍റെ സകാത്ത്:
കച്ചവടം, വ്യവസായം എന്നിവ ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ണ്ണമാകുന്ന ദിവസം, സ്റ്റോക്കുളള ചരക്കുകളുടെ വില്പന വില, കൈവശമുളള പണം, കിട്ടാനുളള പണം എന്നിവ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക 612 ഗ്രാം വെളളിയുടെ തുക (ഏകദേശം 42,840 രൂപ) ക്ക് സമാനമാണെങ്കില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായിത്തീരും. അതില്‍ നിന്നും രണ്ടര ശതമാനം സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്നു. വില്‍പനക്കുള്ളതല്ലാത്ത ഉപകരണങ്ങള്‍, കെട്ടിടം എന്നിവക്ക് സകാത്ത് കൊടുക്കേണ്ടതില്ല. ശാഫിഈ മദ്ഹബ് അനുസരിച്ച് ഉപയോഗിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. മടക്കിക്കിട്ടുമെന്ന് ഉറപ്പില്ലാത്ത കടങ്ങള്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ വര്‍ഷങ്ങളിലേതും കൂട്ടിച്ചേര്‍ത്ത് സകാത്ത് കൊടുത്താല്‍ മതി. ഹിജ് രി വര്‍ഷമാണ് സകാത്തില്‍ പരിഗണിക്കേണ്ടത്. 
കുറിപ്പ്: സകാത്ത് കണക്കാക്കുമ്പോള്‍ അതാത് വര്‍ഷത്തെ സ്വര്‍ണ്ണ-വെള്ളികളുടെ വില കണക്കാക്കേണ്ടതാണ്.
ഫിത്വര്‍ സകാത്ത്: 
പെരുന്നാള്‍ രാത്രിയും പകലും തന്‍റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ആഹാരം, വസ്ത്രം, വീട്, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളും കടവും കഴിച്ച് ഏതെങ്കിലും നിലയിലുളള സ്വത്തോ ആസ്തിയോ ധനമോ ഉളളവര്‍ക്കെല്ലാം ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാണ്. റമദാന്‍ ആദ്യം മുതല്‍ ഇത് കൊടുക്കാമെങ്കിലും ശവ്വാല്‍ ഒന്നിന് (പെരുന്നാള്‍ രാത്രി) ആണ് നിര്‍ബന്ധമാകുന്നത്. പെരുന്നാള്‍ നമസ്കാരവും വിട്ട് പിന്തിക്കല്‍ കറാഹത്തും സൂര്യാസ്തമയം വിട്ടു പിന്തിക്കല്‍ ഹറാമുമാണ്.
സകാത്തിനര്‍ഹതയുളളവര്‍
1. ഫഖീര്‍: നിത്യ ജീവിതത്തിന് യാതൊരു വരുമാനവുമില്ലാത്തവര്‍.
2. മിസ്കീന്‍: ചുരുങ്ങിയ വരുമാനമുണ്ടെങ്കിലും കുടുംബം പുലര്‍ത്താന്‍ പ്രയാസപ്പെടുന്നവന്‍.
3. പാപകരമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പണം കടം വാങ്ങിയവന് അത് വീട്ടാന്‍ നിര്‍വ്വാഹമില്ലാതായാല്‍ അവനാവശ്യമായത് കൊടുക്കാം. വഴക്കുകള്‍ തീര്‍ക്കാനും പൊതു ആവശ്യങ്ങള്‍ക്കും വേണ്ടി വാങ്ങിയ കടം വീട്ടാന്‍ വേണ്ടി സമ്പന്നനാണെങ്കിലും സകാത്ത് സ്വീകരിക്കാം.
4. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ദീനിന് വേണ്ടി യുദ്ധം ചെയ്യുന്നവരും ദീനീ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികളെല്ലാം ഇതില്‍ ഉള്‍പെടും.
5. വഴിയാത്രക്കാര്‍: അവര്‍ക്ക് യാത്രക്കിടയില്‍ വിഷമം വന്നാല്‍ സകാത്ത് സ്വീകരിക്കാം. നാട്ടില്‍ സമ്പത്തുള്ളവനാണെങ്കിലും ശരി.
ഇത്രയും വിഭാഗങ്ങളാണ് നിലവില്‍ നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്നത്.
അവിശ്വാസികള്‍ക്കോ സമ്പന്നര്‍ക്കോ സകാത്ത് കൊടുക്കാന്‍ പാടില്ല. സമയമായാല്‍  സകാത്ത് ഉടന്‍ തന്നെ കൊടുത്ത് വീട്ടണം. ബന്ധുക്കള്‍, അയല്‍വാസികള്‍, സദ്വൃത്തര്‍, ഏറ്റവും ആവശ്യക്കാര്‍ എന്നിവര്‍ക്ക് നല്‍കാന്‍ വേണ്ടി അവരെ പ്രതീക്ഷിക്കുന്ന അവസ്ഥയിലല്ലാതെ സകാത്ത് പിന്തിക്കരുത്. സകാത്ത് കൊടുക്കുന്നതിനു മുമ്പായി നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്.
വിതരണം: 
 സകാത്ത് സ്വന്തമായി സ്വത്തിന്‍റെ ഉടമ വിതരണം ചെയ്യുകയോ മറ്റൊരാളെ ഏല്‍പിച്ച് വിതരണം ചെയ്യുകയോ ആകാം. സ്വന്തമായി കൊടുക്കലാണ് നല്ലത്. എന്നാല്‍ നീതിയോടെ ഭരണം നടത്തുന്ന ഇസ്ലാമിക ഭരണാധികാരിയെ ഏല്‍പിക്കുന്നതാണ് ഏറ്റവും ശ്രേഷ്ടകരവും, ഏറ്റവും പ്രയോജനപ്രദവും. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇസ്ലാമിക ഭരണമില്ലെങ്കിലും ഭരണകൂടം ചെയ്യേണ്ട പലതും മഹല്ലുകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. അതിനാല്‍ മഹല്ലുകള്‍ സകാത്തും ഫിത്വ്ര്‍ സകാത്തും ശേഖരിക്കലും വിതരണം ചെയ്യലും വളരെയേറെ പ്രയോജനപ്രദവും അത്യന്താപേക്ഷിതവും സകാത്തിനാലുളള ലക്ഷ്യ പൂര്‍ത്തീകരണത്തിന് ഏറ്റവും സഹായകരവുമാണ്.
സാധാരണയായി പലരും റമദാനിലാണ് സകാത്ത് കൊടുക്കാറുളളത്. യഥാര്‍ത്ഥത്തില്‍ റമദാനും സകാത്തും തമ്മില്‍ പ്രത്യേക ബന്ധമൊന്നുമില്ല. ഇക്കാരണത്താല്‍ റമദാനില്‍ സമയമാകുന്നതോ റമദാനിന് ശേഷം സമയമാകുന്നതോ മുന്തിച്ച് റമദാനില്‍ കൊടുക്കാം. എന്നാല്‍ റമദാനിന് മുമ്പ് നിര്‍ബന്ധമാകുന്നത് അപ്പോള്‍ തന്നെ കൊടുത്തു വീട്ടുകയാണ് വേണ്ടത്.
സകാത്ത് കൊടുക്കുന്ന അധികം ആളുകളുടെയും സമ്പത്തില്‍ ബാഹ്യമായ വര്‍ധനവ് ഉണ്ടാകാറില്ല. പക്ഷേ അത്ഭുതകരമായ ബറകത്ത് (ഐശ്വര്യം) തീര്‍ച്ചയായും ഉണ്ടാകുന്നതാണ്. അതായത് കുറഞ്ഞ സമ്പത്തില്‍ കൂടുതല്‍ പ്രയോജനങ്ങള്‍ ഉണ്ടാകുന്നതാണ്. ഇന്നത്തെ ലോകം എണ്ണങ്ങളുടെ ലോകമായതു കൊണ്ട് ബറക്കത്തിന്‍റെ ആശയം പലര്‍ക്കും മനസ്സിലാകാറില്ല. കുറേ പൈസ സമ്പാദിച്ചു. പക്ഷേ അതെല്ലാം ചികിത്സക്ക് ചെലവായി. അല്ലെങ്കില്‍ മോഷണം പോയി. ഇതെല്ലാം ബറകത്തില്ലായ്മയുടെ അടയാളങ്ങളാണ്. ആകയാല്‍ സകാത്ത് നല്‍കാനും ഇരു ലോകത്തും നന്‍മകള്‍ നേടിയെടുക്കാനും നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു നമുക്കെല്ലാം തൗഫീഖ്  നല്‍കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
പുണ്യമായ റമദാനില്‍ താങ്കള്‍ ചെയ്യുന്ന സകാത്ത്-സ്വദഖകളില്‍ ഓച്ചിറ ദാറുല്‍ ഉലൂമിനെ കൂടി പരിഗണിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. 
ഓച്ചിറ, 
ദാറുല്‍ ഉലൂമിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/10/blog-post.html?spref=bl 
📣📣📣 
Account Details : 
DARUL ULOOM AL-ISLAMIYYA 
State Bank Of India,
 Oachira Branch 
A/c No: 
67023115996 
IFSC: 
SBIN0070282 

അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നവർ വിളിച്ചറിയിക്കുക:
Contact Number: 
9961955826. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന
രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-
ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ 
പരിചയപ്പെടുന്നതിനും 
പ്രയോജനപ്പെടുത്തുന്നതിനും 
സയ്യിദ് ഹസനി അക്കാദമി, 
മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, 
സ്വഹാബ ഫൗണ്ടേഷന്‍ 
പോലുള്ള പ്രസാധകരുടെ 
പ്രസിദ്ധീകരണങ്ങള്‍ക്കും 
മായം കലരാത്ത ശുദ്ധമായ തേന്‍ 
(swahaba honey) 
ഗുണനിലവാരവും 
മണം നിലനില്‍ക്കുന്നതുമായ 
നല്ല അത്തറുകള്‍ 
ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് 
കമ്പനിയായ 
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ 
അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ 
എന്നിവയും ഞങ്ങള്‍ 
വിതരണം ചെയ്യുന്നു. 
വിളിക്കൂ.. 
http://wa.me/+919961717102 
http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 














സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രണ്ട് രചനകള്‍.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം
തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ
ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള
പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത്
ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ
മാസ്റ്റര്‍പീസ് ഗ്രന്ഥം
ഖുര്‍ആന്‍
താങ്കളോട്
എന്ത് പറയുന്നു.? പുറത്തിറങ്ങിയിരിക്കുന്നു.

മൗലാനാ മുഹമ്മദ് യൂനുസ് പാലന്‍പൂരി രചിച്ച
പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍
550 രൂപ മുഖവിലയുള്ള
രിയാളുല്‍ ഖുര്‍ആന്‍
ഇപ്പോള്‍ 450 രൂപയ്ക്ക് ലഭിക്കുന്നതാണ്.

സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍
ഇനി സ്വഹാബയിലൂടെ
നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...