Thursday, January 31, 2019

ചില ഇസ് ലാമിക സന്ദര്‍ശന മര്യാദകള്‍.! -ശൈഖ് അബ്ദുല്‍ ഫത്താഹ് അബൂഗുദ്ദ


ചില ഇസ് ലാമിക സന്ദര്‍ശന മര്യാദകള്‍.! 
-ശൈഖ് അബ്ദുല്‍ ഫത്താഹ് അബൂഗുദ്ദ 
https://swahabainfo.blogspot.com/2019/01/blog-post_31.html?spref=tw 

വീട്ടില്‍ പ്രവേശിക്കുമ്പോഴും വീട്ടില്‍ നിന്നിറങ്ങുമ്പോഴും വാതില്‍ വലിച്ച് അടയ്ക്കുകയോ ശബ്ദത്തില്‍ അടയുന്ന രീതിയില്‍ വിടുകയോ ചെയ്യരുത്. ഇത് ഇസ് ലാം പഠിപ്പിക്കുന്ന മയപ്രകൃതിക്ക് വിരുദ്ധമാണ്. ആകയാല്‍ വളരെ മയമായി മാത്രം വാതില്‍ അടയ്ക്കുക. 
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയം, അതുളള കാര്യത്തിന് അലങ്കാരം നല്‍കും. ഒരു കാര്യത്തില്‍ മയമില്ലെങ്കില്‍ അത് വിരൂപമാകുന്നതാണ്. (മുസ് ലിം)
വീട്ടില്‍ കയറുമ്പോഴും വീട്ടില്‍ നിന്നിറങ്ങുമ്പോഴും വീട്ടിലുളളവര്‍ക്കെല്ലാം അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹു എന്ന് പൂര്‍ണ്ണമായി സലാം പറയുക. ഇസ് ലാമിക ചിഹ്നമായ സലാമിനെ വിട്ട് ഗുഡ്മോണിംഗ്, ഹലോ മുതലായ വാചകങ്ങള്‍ ഉപയോഗിക്കുന്നത് ഇസ് ലാമിക സലാമിനെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:  നീ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടുകാര്‍ക്ക് സലാം പറയുക. ഇത് നിനക്കും വീട്ടുകാര്‍ക്കും ഐശ്വരമാകുന്നതാണ്. (മുസ്ലിം) 
പ്രഗത്ഭ താബിഈ ആയ ഖതാദ (റ) പ്രസ്താവിക്കുന്നു. വീട്ടില്‍ കയറുമ്പോള്‍ സലാം പറയുക. സലാമിന് ഏറ്റവും അര്‍ഹര്‍ അവരാണ്. 
അബൂഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:  നിങ്ങള്‍ ഒരു സദസ്സില്‍ ചെന്നാല്‍ സലാം പറയുക. സദസ്സില്‍ നിന്നും പോകാനുദ്ദേശിച്ചാല്‍ സലാം പറയുക. ആദ്യ സലാം രണ്ടാമത്തെ സലാമിനേക്കാള്‍ പ്രാധാന്യം കൂടിയതല്ല. നിങ്ങള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ളവര്‍ക്ക് അറിയിപ്പ് നല്‍കികൊണ്ട് പ്രവേശിക്കുക. പൊടുന്നനെ പ്രവേശിച്ചാല്‍ അവര്‍ ഭയന്ന് പോകും. അല്ലെങ്കില്‍ അവരുടെ കുറ്റങ്ങള്‍ തേടി നടക്കുകയാണ് എന്ന തോന്നലുണ്ടാകും. 
ആമിര്‍(റ) വിവരിക്കുന്നു. എന്‍റെ പിതാവ് വീട്ടില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മനസ്സ് ഇണക്കുമായിരുന്നു. അതായത്, സംസാരിച്ച് കൊണ്ടോ ശബ്ദം ഉയര്‍ത്തിക്കൊണ്ടോ അവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. 
ഇമാം അഹ്മദിബ്നുഹംബല്‍ (റ) പ്രസ്താവിക്കുന്നു: വീട്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ചെരുപ്പിന്‍റെ ശബ്ദം ഉണ്ടാക്കുകയോ തൊണ്ടയനക്കുകയോ ചെയ്യേണ്ടതാണ്. 
അബ്ദുല്ലാഹ് (റ) പറയുന്നു: എന്‍റെ പിതാവ് അഹ് മദ് (റ) മസ്ജിദില്‍ നിന്നും വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടിലുളളവര്‍ കേള്‍ക്കാന്‍ ചെരുപ്പ് ശബ്ദത്തില്‍ അടിക്കുകയോ തൊണ്ട അനക്കി ശബ്ദിക്കുകയോ ചെയ്യുമായിരുന്നു. 
ജാബിര്‍ (റ) പറയുന്നു: ആരെങ്കിലും യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടുകാരെ അറിയിക്കാതെ രാത്രിയില്‍ വീട്ടില്‍ പ്രവേശിക്കുന്നതിനെ റസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) തടയുകയുണ്ടായി. കാരണം, അവരുടെ വഞ്ചനയോ തെറ്റ്-കുറ്റങ്ങളോ തേടിപ്പിടിക്കുന്നുവെന്ന തോന്നല്‍ വീട്ടുകാര്‍ക്ക് ഉണ്ടാകുന്നതാണ്. 
ഒരു വീട്ടില്‍ താമസിക്കുന്നവര്‍ വെവ്വേറെ മുറിയില്‍ തങ്ങുമ്പോള്‍ അവരോട് അനുമതി വാങ്ങാതെ മുറിയ്ക്കുളളില്‍ കടക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത നിലയില്‍ നിങ്ങള്‍ക്ക് അവരെ കാണേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ ഇണയോ മാതാപിതാക്കളോ മക്കളോ ആരുമായിക്കൊളളട്ടെ. അവരോട് നിങ്ങള്‍ അനുവാദം ചോദിക്കേണ്ടതാണ്. 
അതാഉബ്നു യസാര്‍(റ) വിവരിക്കുന്നു: ഒരാള്‍ ചോദിച്ചു; ഞാന്‍ എന്‍റെ മാതാവിനരികില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിക്കണോ.? റസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അതെ.! അദ്ദേഹം ചോദിച്ചു: ഞങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത.്! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അനുവാദം ചോദിച്ചു കയറുക.! നിന്‍റെ മാതാവിനെ നഗ്നയായി കാണാന്‍ നീ ഇഷ്ടപ്പെടുമോ.? അദ്ദേഹം പറഞ്ഞു: ഇല്ല.! (മുവത്വ). 
മാതാവിനോട് അനുവാദം ചോദിക്കണമോ എന്നതിന് മറുപടിയായി ഇബ്നുമസ്ഊദ് (റ) പ്രസ്താവിച്ചു; എല്ലാ അവസ്ഥയിലും അവരെ കാണാന്‍ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് അനുവാദം ചോദിക്കുക. 
സൈനബ്(റ) പറയുന്നു. എന്‍റെ ഭര്‍ത്താവ് ഇബ്നുമസ്ഊദ് (റ) ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ തൊണ്ടയനക്കി ശബ്ദിച്ചിരുന്നു. അദ്ദേഹം ഇഷ്ടപ്പെടാത്ത രൂപത്തില്‍ ഞങ്ങളെ കാണാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. (ഇബ്നുമാജ) 
ഉമ്മയോടും അനുവാദം ചോദിക്കണമോയെന്ന് ചോദിച്ചയാളോട് ഹുദൈഫ(റ) പറഞ്ഞു: ചോദിക്കണ്ട; ചോദിച്ചില്ലെങ്കില്‍ ഇഷ്ടപ്പെടാത്ത രൂപത്തില്‍ കാണേണ്ടിവരും. 
മൂസാ താബിഈ (റ) വിവരിക്കുന്നു. എന്‍റെ പിതാവ് തല്‍ഹാ (റ) മുറിയിലേക്ക് കടന്നപ്പോള്‍ ഞാനും പിന്നാലെ കടക്കാന്‍ ഉദ്ദേശിച്ചു. തദവസരം അനുവാദമില്ലാതെ കടക്കുകയാണോ എന്ന ചോദ്യം എന്‍റെ നെഞ്ചില്‍ കൊളളുകയും ഞാന്‍ വീഴുകയും ചെയ്തു. 
നാഫിഅ് (റ) പറയുന്നു. മക്കളാരെങ്കിലും പ്രായപൂര്‍ത്തിയായാല്‍ ഇബ്നു ഉമര്‍(റ) അവരെ വേറെ മുറിയില്‍ മാറ്റിക്കിടത്തുമായിരുന്നു. അനുവാദം ചോദിക്കാതെ അവരുടെ അരികില്‍ പ്രവേശിച്ചിരുന്നില്ല. 
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു. നമ്മുടെ കീഴില്‍ കഴിയുന്ന സഹോദരിമാരുടെ അരികില്‍ പ്രവേശിക്കാനും അനുവാദം ചോദിക്കേണ്ടതാണ്. 
ഇബ്നുമസ്ഊദ് (റ) പറയുന്നു: മാതാപിതാക്കളോടും സഹോദരി-സഹോദരന്മാരോടും അനുവാദം ചോദിക്കേണ്ടതാണ്. 
ജാബിര്‍(റ)പറയുന്നു: സ്വന്തം മക്കളോടും വൃദ്ധമാതാവിനോടും അനുവാദം ചോദിക്കേണ്ടതാണ്. (അദബുല്‍ മുഫ്റദ്).
നിങ്ങള്‍ ആരെയെങ്കിലും കാണാന്‍ പോകുമ്പോള്‍, വാതിലില്‍ ഒരാള്‍ വന്നിട്ടുണ്ട് എന്ന് അറിയുന്ന നിലയില്‍ പതുക്കെ മുട്ടുക. വീട്ടുകാര്‍ ഭയന്ന് പോകുന്ന നിലയില്‍ അക്രമികളായ നിയമപാലകര്‍ കാട്ടുന്നത് പോലെ ശക്തിയായി തട്ടരുത്. ഇത് മര്യാദയ്ക്ക് വിരുദ്ധമാണ്. ഇമാം അഹ് മദ് ബിന്‍ ഹംബല്‍ (റ) ന്‍റെ അടുക്കല്‍ ഒരു മസ്അല ചോദിക്കുവാന്‍ വന്ന സ്ത്രീ കുറച്ച് കടുപ്പത്തില്‍ വാതില്‍ തട്ടിയപ്പോള്‍ ഇമാം അവരോട് പറഞ്ഞു. ഇത് പോലീസുകാരുടെ തട്ടലാണ്. സ്വഹാബാക്കള്‍ നഖം ഉപയോഗിച്ചായിരുന്നു വാതില്‍ തട്ടിയിരുന്നത്. (അല്‍ അദബുല്‍ മുഫ്റദ്) വീട്ടുകാര്‍ വാതിലിനരികില്‍ ഇരിക്കാറുണ്ടെങ്കിലാണ് ഇങ്ങനെ പതുക്കെ മുട്ടണമെന്ന് പറഞ്ഞത്. ഇനി വീട്ടുകാര്‍ ദൂരത്താണെങ്കില്‍ അവര്‍ കേള്‍ക്കുന്ന തരത്തില്‍ ശബ്ദത്തില്‍ മുട്ടേണ്ടതാണ്. എന്നാല്‍ ഇതിലും കടുത്ത ശൈലി വര്‍ജ്ജിക്കേണ്ടതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയം നഷ്ടപ്പെട്ടവന്‍ എല്ലാ നന്മകളും നഷ്ടപ്പെട്ടവനാണ്. (മുസ്ലിം)
ഇപ്രകാരം ഒരു പ്രാവശ്യം മുട്ടിയിട്ടും വാതില്‍ തുറന്നില്ലെങ്കില്‍ രണ്ടാമത് മുട്ടുന്നതിന് മുന്‍പ് വുദൂ, നമസ്കാരം, ആഹാരം എന്നീ കര്‍മ്മങ്ങള്‍ തീര്‍ന്നിട്ട് വരാനുളള സമയം ആകുന്നത് വരെ രണ്ടാമത് മുട്ടരുത്. ചില ഉലമാഅ് ഇതിന് നാല് റക്അത്തിന്‍റെ സമയം എന്ന് അളവ് നിശ്ചയിച്ചിരിക്കുന്നു. അത് പോലെ മൂന്നു പ്രാവശ്യം മുട്ടിയിട്ടും വീട്ടുകാരന്‍ വന്ന് വാതില്‍ തുറന്നില്ലെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോകേണ്ടതാണ്. കാരണം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ മൂന്ന് പ്രാവശ്യം അനുമതി ചോദിച്ചിട്ടും അനുമതി നല്‍കപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോകേണ്ടതാണ്. (ബുഖാരി).
കൂടാതെ, അനുവാദം ചോദിക്കുന്ന സമയത്ത് വാതിലിന്‍റെ നേരെ നില്‍ക്കരുത്. വലത് ഭാഗത്തേക്കോ ഇടത് ഭാഗത്തേക്കോ നീങ്ങി നില്‍ക്കുക. കാരണം, റസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) ആരുടെയെങ്കിലും വാതിലിനടുത്ത് ചെന്നാല്‍ നേര്‍ക്ക് നില്‍ക്കാതെ ഇടത് ഭാഗത്തേക്കോ വലത് ഭാഗത്തേക്കോ നീങ്ങി നില്‍ക്കുമായിരുന്നു. (അബൂ ദാവൂദ്).
ആരുടെയെങ്കിലും വാതില്‍ മുട്ടുമ്പോള്‍ ആരാണ്.? എന്ന് അകത്ത് നിന്ന് ചോദ്യമുണ്ടായാല്‍ നിങ്ങളെ വിളിയ്ക്കപ്പെടുന്ന പൂര്‍ണ്ണമായ നാമം പറയേണ്ടതാണ്. ഒരാളാണ്, ഞാനാണ്, ആരെങ്കിലുമാണ് എന്നിങ്ങനെ പറയരുത്. കാരണം, ഇതിലൂടെ അകത്തുള്ളവര്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയില്ല. നിങ്ങളുടെ ശബ്ദം കേട്ട് തിരിച്ചറിയും എന്ന് വിചാരിക്കരുത്. കാരണം, ശബ്ദവും ശൈലിയും പരസ്പരം സാദൃശ്യമാകാറുണ്ട്. വീട്ടുകാര്‍ നിങ്ങളുടെ ശബ്ദം തിരിച്ചറിയണമെന്ന് നിര്‍ബന്ധമില്ല. കാതിന് തെറ്റ് സംഭവിക്കാറുണ്ട്. 
ഒരു സ്വഹാബി പറയുന്നു; ഞാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ ആരാണ്.? എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: ഞാനാണ്. തദവസരം ഇഷ്ടപ്പെട്ടിട്ടില്ലാത്തത് പോലെ തങ്ങള്‍ പറഞ്ഞു: ഞാന്‍, ഞാന്‍.! (ബുഖാരി, മുസ്ലിം). 
ആരാണെന്ന് സ്വഹാബത്തിനോട് ചോദിക്കപ്പെട്ടാല്‍ അവര്‍ പൂര്‍ണ്ണമായ പേര് പറയുമായിരുന്നു. അബൂദര്‍ (റ) പറയുന്നു. ഒരു രാത്രിയില്‍ ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒറ്റയ്ക്ക് നടക്കുന്നതായി കണ്ടു. ഞാന്‍ പിന്നാലെ നടന്നു. അപ്പോള്‍ തങ്ങള്‍ ചോദിച്ചു: ആരാണിത്.? ഞാന്‍ പറഞ്ഞു: അബൂദര്‍. (ബുഖാരി) 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു മറയില്‍ കുളിച്ച് കൊണ്ടിരിക്കവേ, ഉമ്മുഹാനിഅ് (റ) അടുത്തെത്തി. തങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഉമ്മുഹാനിഅ് (ബുഖാരി). 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

കരുനാഗപ്പള്ളി, പുത്തന്‍തെരുവ്, കൊച്ചാലത്ത് ജമാല്‍ ഹാജിയുടെ പ്രിയപ്പെട്ട ഭാര്യ (ഖദീജ) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.

📣 *ഇന്നാലില്ലാഹ്...*
🌱 *ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...*
കരുനാഗപ്പള്ളി, പുത്തന്‍തെരുവ്, കൊച്ചാലത്ത് ജമാല്‍ ഹാജിയുടെ പ്രിയപ്പെട്ട ഭാര്യ (ഖദീജ) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
https://swahabainfo.blogspot.com/2019/01/blog-post_30.html?spref=tw 
*🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...*

⭕ *ഖബ്റടക്കം ;*
ഇന്ന് (2019 ജനുവരി 31 വ്യാഴം) ഉച്ചയ്ക്ക് 12  മണിക്ക് പുത്തന്‍തെരുവ് ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്.

റസൂലുല്ലാഹി ﷺ  അരുളി:
*മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!* 
തഅ്സിയത്ത് അറിയിക്കൂ: 

ജമാല്‍ ഹാജി +91 9745060929
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ*
*ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

Wednesday, January 30, 2019

അറിയിപ്പ്: 2019 ഹജ്ജ് : മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്.


2019 ഹജ്ജ് : 
അറിയിപ്പ്: 2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന 
1. ചെസ്റ്റ് എക്സ്റേ റിപ്പോര്‍ട്ട്. (എക്സ്റേ റിപ്പോര്‍ട്ട് മാത്രം മതി, ഫിലിം ആവശ്യമില്ല.) 
2. ബ്ലഡ് സി.ബി.സി. (ആഹീീറ ഇ.ആ.ഇ.) റിപ്പോര്‍ട്ട്. 
എന്നിവ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കിയിരിക്കുന്നു. ഇനിയും രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ഇവ രണ്ടും സമര്‍പ്പിക്കേണ്ടതില്ല. 
നിശ്ചിത മാതൃകയിലുള്ള പൂര്‍ണ്ണമായ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്. 
https://swahabainfo.blogspot.com/2019/01/2019_5.html?spref=tw 

ഹജ്ജ് 2019 ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഫെബ്രുവരി 5 ന് മുമ്പായി പാസ്സ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഒന്നാം ഗഡു പൈസ അടയ്ക്കുകയും ചെയ്യുക. 
തെരഞ്ഞെടുക്കപ്പെട്ടവര്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ് :
1. ഒറിജിനല്‍ ഇന്‍റര്‍നാഷണല്‍ പാസ്സ്പോര്‍ട്ട് (മുമ്പ് പാസ്സ്പോര്‍ട്ട് സമര്‍പ്പിച്ച 70 വയസ്സ് വിഭാഗമൊഴികെ)
2. പണമടച്ച (അഡ്വാന്‍സ് തുക) ബാങ്ക് പേ-ഇന്‍ സ്ലിപ്പിന്‍റെ (HCOI) ഒറിജിനല്‍.
3. നിശ്ചിത മാതൃകയിലുള്ള പൂര്‍ണ്ണമായ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്.
4. അപേക്ഷകന്‍റെ ഏറ്റവും പുതിയ 3.5 cm + 3.5 cm വലുപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ ഫോട്ടോ ഒരെണ്ണം.
പാസ്സ്പോര്‍ട്ട് സമര്‍പ്പണം: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ (70 വയസ്സ് വിഭാഗമൊഴികെ) അവരുടെ ഒറിജിനല്‍ ഇന്‍റര്‍നാഷണല്‍ പാസ്സ്പോര്‍ട്ട്, ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ ഒരെണ്ണം (3.5 cm + 3.5 cm വലുപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയത്) എന്നിവ ഫെബ്രുവരി 05 ന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
ഒറിജിനല്‍ പാസ്സ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത വിദേശത്ത് ഉള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാസ്സ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ സമയം നീട്ടിത്തരുന്നതിനായുള്ള അപേക്ഷ (പരമാവധി സമയം ശവ്വാല്‍ 10 വരെയാണ്) താഴെ പറയുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതാണ്.
1. അപേക്ഷ
2. പാസ്സ്പോര്‍ട്ടിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി
3. വര്‍ക്കിംഗ്/റസിഡന്‍സ് വിസയുടെ പകര്‍പ്പ്
4. ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത്/സാക്ഷ്യപത്രം.
പണമടക്കല്‍: 2019 ഹജ്ജിനുള്ള ഒന്നാം ഗഡു 81,000/- രൂപ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ/യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലൊന്നിന്‍റെ ശാഖയില്‍ അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും പേ-ഇന്‍ സ്ലിപ്പിന്‍റെ (HCOI)  ഒറിജിനല്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 2019 ഫെബ്രുവരി 05 ന് മുമ്പായി സമര്‍പ്പിക്കേണ്ടതുമാണ്.
ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചാണ് നിക്ഷേപിക്കേണ്ടത്. പേ-ഇന്‍ സ്ലിപ്പിന്‍റെ PILGRIM COPY മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്.
കൂടാതെ രണ്ടാം ഗഡുവായി മാര്‍ച്ച് 20 ന് മുമ്പ് ഒരു വ്യക്തിക്ക് 1,20,000 (ഒരു ലക്ഷത്തി ഇരുപതിനായിരം) രൂപ വീതം അടയ്ക്കേണ്ടതാണ്. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് രണ്ട് ഗഡുവും കൂട്ടിച്ചേര്‍ത്ത് ഒരുമിച്ച് 2,01,000 രൂപ ഫെബ്രുവരി 05 ന് മുമ്പായി അടയ്ക്കാവുന്നതാണ്. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും സാങ്കേതിക പഠന ക്ലാസ്സുകളെ കുറിച്ചും മറ്റുമുള്ള വിവരങ്ങളും അതാത് ഏരിയയിലെ ഹജ്ജ് ട്രെയിനര്‍മാര്‍ വഴി ഓരോ കവര്‍ ഹെഡിനെയും അറിയിക്കുന്നതാണ്.
പണമടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേകം പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ഉണ്ട്. ഈ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് മാത്രമേ പണമടയ്ക്കാവൂ. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ്, ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ www.hajcommittee.gov.in, www.keralahajcommittee.org നിന്നും ലഭിക്കുന്നതാണ്.
തെറ്റായ രീതിയില്‍ പണമടച്ചാലുണ്ടായേക്കാവുന്ന തടസ്സങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഉത്തരവാദിയായിരിക്കുന്നതല്ല.
രേഖകള്‍ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാത്തവരുടെയും, നിശ്ചിത തിയതിക്കകം ബാക്കി തുക അടയ്ക്കാത്തവരുടെയും തെരഞ്ഞെടുപ്പ്, ഒരറിയിപ്പും കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ സീനിയോറിറ്റി പ്രകാരം തെരഞ്ഞെടുക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ ട്രൈനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
ജില്ലാ ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും താഴെ പറയുന്നതാണ്.: 
ഡോ. അഹ്മദ് തിരുവനന്തപുരം 8547069275 
ഷാജഹാന്‍ എ. കെ. കൊല്ലം 9496249843 
ആരിഫ് നാസര്‍ പത്തനംതിട്ട 9495661510 
നിഷാദ് പി. എ. ആലപ്പുഴ 9447116584 
മുഹമ്മദ് നജീബ് കോട്ടയം 9447661678 
അജിംസ് കെ. എ. ഇടുക്കി 944692217 
ജസീല്‍ തോട്ടത്തിക്കുളം എറണാകുളം 9446607973 
സലീം പി. എം. തൃശ്ശൂര്‍ 7907117370 
ജാഫര്‍ കെ.പി. പാലക്കാട് 9400815202 
പി. പി. എം. മുസ്ത്വഫ മലപ്പുറം 9446631366 
ബാപ്പുഹാജി കോഴിക്കോട് 9846100552 
നൗഷാദ്. എം. വയനാട് 9961940257 
ഗഫൂര്‍ പി. വി. കണ്ണൂര്‍ 9446133582 
അമാനുല്ലാഹ് എന്‍ കാസര്‍ഗോഡ് 94461 11188 
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ : 
മുഹമ്മദ് യൂസുഫ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 
9895648856 
കുഞ്ഞുമുഹമ്മദ് ഇ. കെ. (എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം) 
9048071116 
മുജീബുര്‍ റഹ്മാന്‍ മാസ്റ്റര്‍ പി. പി. (മലപ്പുറം, പാലക്കാട്) 
9744935900 
അഹ്മദ് കബീര്‍ മാസ്റ്റര്‍ (കോഴിക്കോട്, വയനാട്.) 
9846796363 
സൈനുദ്ദീന്‍ എന്‍. പി. കാസര്‍ഗോട്-കണ്ണൂര്‍) 
9446640644 

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

Tuesday, January 29, 2019

ഹജ്ജ് 2019 : വിദേശത്തുള്ള (എന്‍.ആര്‍.ഐ) ഹജ്ജ് അപേക്ഷകര്‍ മെഡിക്കല്‍ രേഖകള്‍ പാസ്സ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും.


ഹജ്ജ് 2019 : 
വിദേശത്തുള്ള (എന്‍.ആര്‍.ഐ) ഹജ്ജ് അപേക്ഷകര്‍ മെഡിക്കല്‍ രേഖകള്‍ പാസ്സ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും. 
https://swahabainfo.blogspot.com/2019/01/2019_29.html?spref=tw
2019 ലെ ഹജ്ജ് കര്‍മ്മത്തിനായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് (എന്‍.ആര്‍.ഐ) പാസ്സ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ പരമാവധി ശവ്വാല്‍ 10 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. 
ഇത്തരം എന്‍.ആര്‍.ഐ അപേക്ഷകര്‍ അവരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, എക്സ്റേ റിപ്പോര്‍ട്ട്, ബ്ലഡ് സി.ബി.സി റിപ്പോര്‍ട്ട് എന്നിവ പാസ്സ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. 
എന്നാല്‍ അഡ്വാന്‍സ് തുക ബാങ്കില്‍ അടച്ച് ബാങ്ക് പേ ഇന്‍ സ്ലിപ്പും, പാസ്സ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയം നീട്ടിത്തരുന്നതിനായുള്ള അപേക്ഷയും, കവറിലെ മറ്റ് അപേക്ഷകരുണ്ടെങ്കില്‍ അവരുടെ പാസ്സ്പോര്‍ട്ടും മറ്റെല്ലാ രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ 2019 ഫെബ്രുവരി 05 ചൊവ്വാഴ്ചക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ ട്രൈനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
ജില്ലാ ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും താഴെ പറയുന്നതാണ്.: 
ഡോ. അഹ്മദ് തിരുവനന്തപുരം 8547069275 
ഷാജഹാന്‍ എ. കെ. കൊല്ലം 9496249843 
ആരിഫ് നാസര്‍ പത്തനംതിട്ട 9495661510 
നിഷാദ് പി. എ. ആലപ്പുഴ 9447116584 
മുഹമ്മദ് നജീബ് കോട്ടയം 9447661678 
അജിംസ് കെ. എ. ഇടുക്കി 944692217 
ജസീല്‍ തോട്ടത്തിക്കുളം എറണാകുളം 9446607973 
സലീം പി. എം. തൃശ്ശൂര്‍ 7907117370 
ജാഫര്‍ കെ.പി. പാലക്കാട് 9400815202 
പി. പി. എം. മുസ്ത്വഫ മലപ്പുറം 9446631366 
ബാപ്പുഹാജി കോഴിക്കോട് 9846100552 
നൗഷാദ്. എം. വയനാട് 9961940257 
ഗഫൂര്‍ പി. വി. കണ്ണൂര്‍ 9446133582 
അമാനുല്ലാഹ് എന്‍ കാസര്‍ഗോഡ് 94461 11188 
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ : 
മുഹമ്മദ് യൂസുഫ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 
9895648856 
കുഞ്ഞുമുഹമ്മദ് ഇ. കെ. (എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം) 
9048071116 
മുജീബുര്‍ റഹ്മാന്‍ മാസ്റ്റര്‍ പി. പി. (മലപ്പുറം, പാലക്കാട്) 
9744935900 
അഹ്മദ് കബീര്‍ മാസ്റ്റര്‍ (കോഴിക്കോട്, വയനാട്.) 
9846796363 
സൈനുദ്ദീന്‍ എന്‍. പി. കാസര്‍ഗോട്-കണ്ണൂര്‍) 
9446640644 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...