Wednesday, January 16, 2019

ഹജ്ജിന് (2019) തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേങ്ങള്‍


ഹജ്ജിന് (2019) തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേങ്ങള്‍ : 
https://swahabainfo.blogspot.com/2019/01/2019_15.html?spref=tw 

1. ഹജ്ജിന് (2019) അവസരം  ലഭിച്ച ഓരോ ഹാജിയും അടക്കേണ്ടുന്ന സംഖ്യ താഴെ പറയും പ്രകാരമാണ്.
*2019 ഫെബ്രുവരി 5 ന് മുമ്പ് Advance amount 81,000 രൂപ അടക്കണം.*
*2019 മാർച്ച് 20 ന് മുമ്പ് First balance amount 1,20,000 രൂപ അടക്കണം.*

എന്നാൽ താത്പര്യമുള്ളവർക്ക് Advance amount 81,000 രൂപയും First balance amount 1,20,000 രൂപയും ചേർത്ത്  *ഒരുമിച്ച് 2,01,000 ഫെബ്രുവരി 5 ന് മുമ്പ് അടക്കാവുന്നതാണ്.*

2. സംഖ്യ State Bank of India യിലോ Union Bank of India യിലോ നിക്ഷേപിക്കണം. ആവശ്യമായ Pay Slip വെബ്‌സൈറ്റിൽ നിന്ന് Download ചെയ്യാവുന്നതാണ്. ഓൺലൈൻ വഴിയും Payment നടത്താം. SBI, UBI എന്നിവയുടെ ചെക്ക് ഉപയോഗിച്ചും അതാത് ബാങ്കുകളിൽ സംഖ്യ നിക്ഷേപിക്കാം. ഹജ്ജ് ആവശ്യത്തിനുള്ള  പണം ഹജ്ജ് കമ്മറ്റിക്കായി Bank ൽ നിക്ഷേപിക്കുന്നതിന് നിലവിൽ PAN CARD  ൻറെ ആവശ്യം വരുന്നില്ല. ഒരു കവറിലെ എല്ലാ ഹാജിമാരുടെയും സംഖ്യ ഒരുമിച്ച് തന്നെ നിക്ഷേപിക്കലാണ് അഭികാമ്യം.

3. അവസരം ലഭിച്ച ഓരോ ഹാജിയും *മെഡിക്കൽ സർട്ടിഫിക്കറ്റും (Medical Screening & Fitness Certificate) Blood CBC  Report ഉം Chest X-ray Report ഉം* തയ്യാറാക്കി നൽകണം.

4. *KLF, WMKLF കവർ* നമ്പറുകാർ പണമടച്ചതിന് ശേഷം ഇനി പറയുന്നവ നേരിട്ട് സംസ്ഥാന ഹജ്ജ് ഓഫീസിൽ എത്തിക്കണം:

(1) പണമടച്ചതിന്റെ ഒറിജിനൽ (HCoI Copy) രശീതി.
(2) ഓരോ ഹാജിയുടെയും *Medical Screening & Fitness Certificate, Blood CBC Report, Chest X-ray Report* എന്നിവ (Medical Certificate Form വെബ്സൈറ്റിൽ ലഭിക്കും).
(3) ഓരോ ഹാജിയുടെയും Original Passport. പിറകിൽ പാസ്പോർട്ട് സൈസ്  
ഫോട്ടോ സെല്ലോ ടാപ്പ് ഉപയോഗിച്ച് പതിക്കണം.

5. Original Passport ഇപ്പോൾ സമർപ്പിക്കുവാൻ സാധ്യമാകാത്ത NRI ഉൾപ്പെടെയുള്ളവർ Bank Receipt, Medical Certificate, Blood CBC Report, Chest X-ray Report എന്നിവയോടൊപ്പം താഴെ പറയുന്നവ സമർപ്പിക്കണം:

 (1) White Paper ൽ തയ്യാറാക്കിയ ഒരു അപേക്ഷ. (കാര്യങ്ങൾ കൃത്യവും സ്പഷ്ടവുമായിരിക്കണം.
(2) Passport ന്റെ First പേജിന്റെയും Last പേജിന്റെയും Visa പേജിന്റെയും  പകർപ്പ്. Passport ൽ വിസ പതിക്കാത്തവരുടേതാണെങ്കിൽ Paper Visa, Visa വിവരങ്ങൾ ഉൾക്കൊള്ളുന്ന Identity Card മുതലായവയുടെ  പകർപ്പ്.
(3) Sponsor, Company മുതലായവരിൽ നിന്നുള്ള കത്തുണ്ടെങ്കിൽ അഭികാമ്യം.

6. നിലവിൽ Original Passport സമർപ്പിച്ചവർ (70+ Reserve Category - KLR കവറുകാർ) Bank Receipt, Medical Certificate എന്നിവ ഹജ്ജ് ഓഫീസിൽ നേരിട്ട്ത്തിക്കേണ്ടതില്ല. Registered Post ആയോ Courier വഴിയോ അയച്ചാൽ മതിയാകും.

7. സംസ്ഥാന ഹജ്ജ് ഓഫീസിലേക്ക് അയക്കുന്ന പാസ്സ്‌പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളുടെയും പകർപ്പ് സൂക്ഷിക്കുവാൻ പറയണം. 

8. മേൽപറഞ്ഞ എല്ലാ രേഖകളും ഫെബ്രുവരി 5 ന്  മുമ്പ് സംസ്ഥാന ഹജ്ജ് ഹൗസിൽ എത്തിക്കണം. 
ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുന്നതാണ്. 
ഹജ്ജ് കമ്മിറ്റിക്ക് ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. 
വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. 
ഹജ്ജ് ട്രൈനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്. 
https://swahabainfo.blogspot.com/2019/01/2019_13.html?spref=tw
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2019 ഹജ്ജിന് തയ്യാറെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സേവനത്തിനും മാത്രമായിട്ടുള്ള ഒരു വാട്സ്അപ്പ് ഗ്രൂപ്പിന്‍റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 
2019 ഹജ്ജിന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/01/2019.html?spref=tw
വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 1000 പേര്‍ ആരാണെന്ന് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/01/2019-1-1000.html?spref=tw 
ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും പാസ്സ്പോര്‍ട്ട് സമര്‍പ്പണം, പണം അടയ്ക്കല്‍, ഹജ്ജ് ക്ലാസ്സ്, കുത്തിവെപ്പ്, യാത്രാ തിയതി... തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് ട്രെയിനര്‍മാരെ ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും നിയമിച്ചിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തെ ട്രെയിനറെ ബന്ധപ്പെടേണ്ടതാണ്. 
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം (2019) നറുക്കെടുപ്പിലൂടെയും അല്ലാതെയുമായി ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത് 11,472 പേര്‍ക്കാണ്. ഇവരില്‍ 4513 പുരുഷന്മാരും 6959 സ്ത്രീകളും 12 കുട്ടികളുമാണ്. ഹജ്ജ് അപേക്ഷകര്‍ കൂടുതലും മലപ്പുറത്ത് നിന്നായിരുന്നു. 12,058 പേര്‍. അതിനാല്‍ തന്നെ അവസരം ലഭിച്ചവരില്‍ കൂടുതല്‍ പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. 2009 സ്ത്രീകളും 1124 പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ 3252 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ നിന്നും ഹജ്ജിന് അവസരം ലഭിച്ചത്. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ നിന്നുമാണ്. 30 സ്ത്രീകളും 24 പുരുഷന്മാരുമായി 54 പേര്‍ക്കാണ് അവസരം ലഭിച്ചത്. മറ്റു ജില്ലകളില്‍ നിന്നും അവസരം ലഭിച്ച പുരുഷന്‍, സ്ത്രീ, ആകെ എണ്ണം എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു. 
കോഴിക്കോട് (1124+1793=2917) 
ആലപ്പുഴ (71+98=169) 
എറണാകുളം (282+447=729) 
ഇടുക്കി (40+45=85) 
കണ്ണൂര്‍ (596+962=1558) 
കാസര്‍കോട് (378+533=911) 
കൊല്ലം (105+148=253) 
കോട്ടയം (60+73=133) 
പാലക്കാട് (234+308=542) 
തിരുവനന്തപുരം (124+147=271) 
തൃശൂര്‍ (123+178=301) 
വയനാട് (109+188=297) 
മലപ്പുറം (1124+2010=3252) 
പത്തനംതിട്ട (24+30=54) 
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ലഭിച്ച അപേക്ഷകരിലെ 39 കുട്ടികളില്‍ അവസരം ലഭിച്ചത് 12 പേര്‍ക്ക് മാത്രമാണ്. ഇവരില്‍ 4 പേര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കുട്ടികളാണ്. കോഴിക്കോട് നിന്നും 3 കുട്ടികള്‍, എറണാകുളം ഇടുക്കി കാസര്‍കോട് മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നും ഓരോ കുട്ടികള്‍ക്കും അവസരം ലഭിച്ചു. 

ഹജ്ജ് അപേക്ഷകരില്‍ 34,854 പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും, 8261 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് യാത്ര ആവശ്യപ്പെട്ടിരുന്നത്. ഇവരില്‍ കരിപ്പൂരില്‍ നിന്നും 9323 പേരും നെടുമ്പാശ്ശേരിയില്‍ നിന്നും 2143 പേരുമാണ് ഹജ്ജിന് പോകുക. ഹജ്ജ് അപേക്ഷകരില്‍ 23,610 പേര്‍ സ്ത്രീകളും 19,466 പേര്‍ പുരുഷന്മാരുമായിരുന്നു.
ഹജ്ജിന് (2019) തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/01/2019_15.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...