ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വനിതാ വിംഗ് സംഘടിപ്പിക്കുന്ന
തഫ്ഹീമേ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) വനിതാ സമ്മേളനവും സെമിനാറും.!
https://swahabainfo.blogspot.com/2019/01/blog-post_8.html?spref=tw
ബഹുമാന്യരെ, സര്‍വ്വ ലോക പരിപാലകനായ അല്ലാഹു മുഴുവന്‍ മനുഷ്യരുടെയും ഇഹ-പര വിജയങ്ങള്‍ക്ക് വേണ്ടി കനിഞ്ഞരുളിയ സരളവും സമ്പൂര്‍ണ്ണ സുന്ദരവുമായ ജീവിത പദ്ധതിയാണ് ഇസ് ലാമിക ശരീഅത്ത്. എന്നാല്‍ ഈ മഹത്തായ വ്യവസ്ഥിതിയെ കുറിച്ച് പല തരം തെറ്റിദ്ധാരണകള്‍ ഇന്ന് പ്രചരിക്കുന്നു. വിശിഷ്യാ സ്ത്രീ ജനങ്ങളോട് വലിയ അനീതിയാണ് കാട്ടിയതെന്നും പ്രചണ്ഠമായി പ്രചരിപ്പിക്കപ്പെടുന്നു. ഇസ് ലാമിക ശരീഅത്തിന്‍റെ സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി ഇന്ത്യയിലെ മുഴുവന്‍ മുസ് ലിം വിഭാഗങ്ങളും അടങ്ങിയ മഹത്തായ ഒരു കൂട്ടായ്മയാണ് ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്.
ബോര്‍ഡിന്‍റെ ഒരു പ്രധാന പ്രവര്‍ത്തനം എന്ന നിലയില്‍ ശരീഅത്ത് സംബന്ധിച്ച വിവിധ വിഷയങ്ങള്‍ വിശദീകരിക്കുകയും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ചെയ്യലാണ് ഈ പരിപാടിയുടെ ഉദ്ദേശം.! ഇതുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന വനിതാ സമ്മേളനവും സെമിനാറും ഈ വരുന്ന 14-)ം തിയതി (2019 ജനുവരി 14) തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 05 മണി വരെ കരുനാഗപ്പള്ളി അന്തുലുസ് പബ്ലിക് സ്കൂളില്‍ വെച്ച് നടക്കുകയാണ്. 10 മണി മുതല്‍ ആരംഭിക്കുന്ന സെമിനാറില്‍ പ്രൊജക്ടര്‍ സഹായത്തോടെ വിവിധ ക്ലാസ്സുകള്‍ നടക്കുന്നതാണ്. വൈകുന്നേരം 03 മണി മുതല്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രധാന വ്യക്തിത്വങ്ങള്‍ അതിഥികളായിരിക്കുന്നതാണ്.
വിശിഷ്യാ തികഞ്ഞ സൂക്ഷ്മത മുറുകെ പിടിച്ച് കൊണ്ട് സ്ത്രീ ജനങ്ങളെ കര്‍മ്മ രംഗത്ത് ഇറക്കുന്ന ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വനിതാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഡോ. അസ്മ സഹ്റ (ഹൈദരാബാദ്) ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ഇതിന്‍റെ വിജയത്തിനും നന്മയ്ക്കും വേണ്ടി ദുആ ഇരക്കണമെന്നും, താങ്കളും അതിനോട് കൂടി ഇതര സഹോദരിമാരെയും കൂട്ടി ആദ്യന്തം പങ്കെടുക്കണമെന്നും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ.!
പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി,
അബ്ദുസ്സലാം മൗലവി
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
ഷാഹിദ് മൗലവി ഹസനി
പറവൂര്‍ ശരീഫ്
ബശീര്‍ ഹാജി








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment